നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വമ്പന്‍ കുതിപ്പുമായി കേരളം. ചരിത്രത്തില്‍ ആദ്യമായി കേരളത്തിലേക്കുള്ള വിദേശ നേരിട്ടുള്ള നിക്ഷേപം 2024-25 ല്‍ ഇരട്ടിയിലധികം വര്‍ദ്ധിച്ച് 3,300 കോടി രൂപയായി, ഒരു വര്‍ഷം മുമ്പ് ഇത് 1,633.42 കോടി രൂപയായിരുന്നു. പഞ്ചാബിനെയും രാജസ്ഥാനെയും കടത്തിവെട്ടി ഇന്ത്യയില്‍ ഒമ്പതാം സ്ഥാനത്താണിപ്പോള്‍. രാജ്യത്ത് ആകെ ലഭിച്ച നിക്ഷേപത്തിന്റെ 0.79 ശതമാനമാണ് കേരളത്തിന് കിട്ടിയത്. കേന്ദ്ര സര്‍ക്കാരിന്റെ ആഭ്യന്തര വ്യവസായ പ്രോത്സാഹന വകുപ്പിന്റെ കണക്ക് പ്രകാരം 2024-25ല്‍ ഇന്ത്യയിലെത്തിയ വിദേശ നിക്ഷേപം 4,21,929 കോടി രൂപയാണ്. […]
‘മദ്രാസ് മാറ്റിനി’ ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ
കാളി വെങ്കട്ട്, റോഷ്നി ഹരിപ്രിയന്‍, സത്യരാജ്, വിശ്വ, മലയാളിതാരം ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാര്‍ത്തികേയന്‍ മണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ‘മദ്രാസ് മാറ്റിനി’. ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. സ്‌നേകന്‍ എഴുതിയ വരികള്‍ക്ക് കെ സി ബാലസാരംഗന്‍ സംഗീതം പകര്‍ന്ന് വിജയ് യേശുദാസ് ആലപിച്ച ഉശിര് ഉന്നൈതാന്‍ എന്നാരംഭിക്കുന്ന ലിറിക്കല്‍ വീഡിയോ ഗാനമാണ് റിലീസായത്. ഒരു പ്രായം ചെന്ന സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരന്‍, തന്റെ കെയര്‍ടേക്കറുടെ നിര്‍ദ്ദേശ പ്രകാരം ഒരു സാധാരണ […]
‘ആഭ്യന്തര കുറ്റവാളി’ ജൂണ്‍ 6ന് തിയേറ്ററുകളില്‍
ആസിഫ് അലി നായകനായെത്തുന്ന ‘ആഭ്യന്തര കുറ്റവാളി’ ജൂണ്‍ 6ന് തിയേറ്ററുകളില്‍ എത്തും. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാം നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ വിതരണം നിര്‍വഹിക്കുന്നത്. തുളസി, ശ്രേയാ രുക്മിണി എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, ശ്രേയാ രുക്മിണി, […]
ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ വന്‍ വര്‍ധന
2025 ഏപ്രിലില്‍ ബജാജ് ഓട്ടോയുടെ ഇരുചക്ര വാഹന വില്‍പ്പനയില്‍ 14% ഇടിവ്. പള്‍സര്‍, പ്ലാറ്റിന തുടങ്ങിയ മോഡലുകളുടെ വില്‍പ്പന കുറഞ്ഞപ്പോള്‍, ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ 72.79% വര്‍ധന. കഴിഞ്ഞ ഏപ്രിലില്‍ ബജാജിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ബൈക്ക് പള്‍സര്‍ ആയിരുന്നു. എന്നിരുന്നാലും, ഈ കണക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 14 ശതമാനത്തിലധികം കുറവാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 29,689 യൂണിറ്റ് പ്ലാറ്റിന വിറ്റഴിച്ചു, വാര്‍ഷികാടിസ്ഥാനത്തില്‍ ഈ സംഖ്യ 32 ശതമാനം ഇടിവ്. ബജാജിന്റെ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിള്‍ സിടി […]
ചെറിയുള്ളിയെ അപേക്ഷിച്ച് സവാളയ്ക്ക് കലോറി കുറവ്
അല്ലിയം എന്ന ഗണത്തില്‍ പെട്ടതാണെങ്കിലും സവാളയുടെയും ചെറിയുള്ളിയുടെയും ഗുണത്തിലും രുചിയിലും വ്യത്യാസങ്ങളുണ്ട്. ഉരുണ്ടതും വലുപ്പം കൂടിയതുമായ സവാള പല നിറത്തില്‍ ലഭ്യമാണ്. യെല്ലോ ഒനിയന്‍, റെഡ് ഒനിയന്‍, വൈറ്റ് ഒനിയന്‍ എന്നിങ്ങനെ പലതരത്തിലാണ് സവാളയുള്ളത്. ഷാലറ്റ് എന്നാണ് ചെറിയുള്ളിയെ വിളിക്കുന്നത്. സവാളയെ അപേക്ഷിച്ച് ചെറിയുള്ളി വലിപ്പത്തില്‍ ചെറുതും കട്ടി കുറവുമായിരിക്കും. കൂടാതെ ഇവയ്ക്ക് നേരിയ തോതില്‍ മധുരവുമുണ്ട്. കൂടാതെ ഒരു വിത്തില്‍ നിന്ന് മൂന്നും നാലും അല്ലി ചെറിയുള്ളി കിട്ടും. ചെറിയുള്ളിയെ അപേക്ഷിച്ച് സവാളയ്ക്ക് കലോറി കുറവാണ്. […]
മത്തമയൂരം
ഇതും ജീവിതമാണ് എന്ന് ഉറപ്പിച്ചു പറയുന്ന കഥാപരിസരങ്ങള്‍. അനുഭവത്തിന്റെ ചൂടും ചൂരും ഉല്‍കരുതിന്റെ പ്രതിഭലനങ്ങളായി മാറുന്ന കഥകള്‍.പെണ്‍കാലം മറുജീവിതത്തിന്റെ അക്ഷരജാലകങ്ങളിലൂടെ നോക്കിക്കാണാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന രചനകള്‍. വിജയരാജമല്ലികയുടെ ആദ്യകഥാസമാഹാരം. ‘മത്തമയൂരം’. വിജയരാജമല്ലിക. ഗ്രീന്‍ ബുക്‌സ്. വില 275 രൂപ.
കേരളത്തിൽ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്
ഇന്ന് രാവിലെ മുതൽ വിവിധ ജില്ലകളിൽ കനത്ത മഴക്ക് നേരിയ കുറവുണ്ടായിരുന്നെങ്കിലും ഉച്ചക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ മുതൽ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടായിരുന്നെങ്കിൽ ഉച്ചക്ക് ശേഷം 4 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്ത മഴക്കുള്ള സാധ്യത. ജൂൺ 4 വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം.
മുഖ്യമന്ത്രിക്കെതിരായ വധഭീഷണിയിൽ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി
മുഖ്യമന്ത്രിക്കെതിരായ വധഭീഷണിയിൽ പ്രതിയായ പയ്യന്നൂർ സ്വദേശി അഭിജിത്ത് വിചാരണ നേരിടണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഗുരുതരമാണെന്നും ഇത്തരം സന്ദേശം അയക്കുന്നവർ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസംതന്നെ പ്രസ്തുത സന്ദേശം അയച്ചത് ജനാധിപത്യത്തിനും ജനങ്ങൾക്കും എതിരായ നടപടിയാണെന്നും കോടതി പറഞ്ഞു.
സംസ്ഥാനത്തെ പുകയിലമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
സംസ്ഥാനത്തെ പുകയിലമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോക പുകയില വിരുദ്ധ ദിനത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുകയില ഉപയോഗിക്കരുത്, പുകയില ആരോഗ്യത്തിന് അപകടകരവും ഹാനികരവുമാണ്, കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുെണ്ടെന്നും ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ശക്തമായ ബോധവല്‍ക്കരണമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ആരോഗ്യം ആനന്ദം ജനകീയ കാന്‍സര്‍ ക്യാമ്പയിന്റെ ഭാഗമായി കൂടി പ്രചരണം നടക്കുന്നതായും മന്ത്രി വ്യക്തമാക്കി.
കഞ്ചിക്കോട് ജനവാസ മേഖലയിലുണ്ടായിരുന്ന കാട്ടാനയെ തുരത്തി
പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ ഒടുവിൽ കാട് കയറ്റി. ഏഴര മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ കാട്ടിലേക്ക് തുരത്തിയത്. ജനവാസ മേഖലയിൽ നിലയുറപ്പിച്ച കാട്ടാനയെ തുരത്താനുള്ള നടപടികൾ ഇന്ന് രാവിലെ മുതൽ ആരംഭിച്ചിരുന്നു. ധോണിയിലെ അഗസ്റ്റിനെന്ന കുങ്കിയാനയെ ഉപയോഗിച്ചാണ് കാട്ടാനയെ തുരത്തിയത്. വാളയാർ റേഞ്ചിന്റെ നേതൃത്വത്തിൽ രാവിലെ ഏഴ് മണിയോടെയാണ് ദൗത്യം തുടങ്ങി. രണ്ടാഴ്ചയിലേറെയായി പ്രദേശത്ത് നിലയുറപ്പിച്ച ആന പ്രദേശത്ത് വലിയ നാശ നഷ്ടമുണ്ടാക്കിയിരുന്നു.
