Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വർ​ഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്ന് എം വി ​ഗോവിന്ദൻ

വർ​ഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്നും യുഡിഎഫ് പ്രത്യാഘാതം അനുഭവിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയിലായിരുന്നു എംവി ​ഗോവിന്ദന്റെ പ്രതികരണം. ജമാ അത്തെ ഇസ്ലാമി ലോകത്തെമ്പാടുമുള്ള വർഗീയ ശക്തിയാണെന്നും ഇസ്ലാമിക രാഷ്ട്രം വേണമെന്ന് നിലപാട് ഉള്ളവരാണെന്നും ​എന്നാൽ പിഡിപി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണെന്നും എം വി ​ഗോവിന്ദൻ വിശദമാക്കി. പിഡിപിയെ ന്യായീകരിച്ചും ജമാ അത്തെ ഇസ്ലാമിയെ തള്ളിയുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 10, ചൊവ്വാഴ്ച

◾https://dailynewslive.in/ കേരള തീരത്തിനടുത്ത് തീപിടിച്ച കൊളംബോയില്‍നിന്നു മുംബൈയിലേക്ക് പോകുകയായിരുന്ന വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിലെ തീ ഇപ്പോഴും നിയന്ത്രണ വിധേയമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആളിക്കത്തുന്നതോടൊപ്പം കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിക്കുന്നതാണ് തീ കെടുത്താന്‍ വെല്ലുവിളിയാകുന്നത്. കണ്ടെയ്‌നറുകള്‍ ഒഴുകി നടക്കുന്നതും കപ്പലിനടുത്തേക്കെത്തുന്നതിന് വെല്ലുവിളിയുയര്‍ത്തുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരു കപ്പലും സംയുക്തമായാണ് തീയണക്കാനുള്ള ശ്രമം നടത്തുന്നത്. കപ്പലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് തീ വ്യാപിച്ചിട്ടുണ്ട്. കപ്പലില്‍ ഉണ്ടായിരുന്ന 22 ജീവനക്കാരില്‍ രക്ഷപ്പെട്ട 18 നാവികരെ നാവികസേനയുടെ കപ്പലില്‍ മംഗളൂരുവിലെത്തിച്ചു. പരുക്കേറ്റ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരള തീരത്തിനടുത്ത് തീപിടിച്ച വാന്‍ഹായ് 503 എന്ന ചരക്കുകപ്പലിലെ തീ നിയന്ത്രണാതീതമായി തുടരുന്നു

കേരള തീരത്തിനടുത്ത് തീപിടിച്ച വാന്‍ഹായ് 503 എന്ന ചരക്കുകപ്പലിലെ തീ നിയന്ത്രണാതീതമായി തുടരുന്നു. കപ്പലിലെ തീയണയ്ക്കാനെത്തിയ കോസ്റ്റ്ഗാര്‍ഡിന്റെയും നാവികസേനയുടെയും കപ്പലുകള്‍ക്ക് തീപിടിച്ച കപ്പലിനടുത്തേക്ക് അടുക്കാന്‍ സാധിക്കുന്നില്ല. കോസ്റ്റ്ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരുകപ്പലും സംഭവസ്ഥലത്തുണ്ട്.അപകടം നടന്ന് ഒമ്പത് മണിക്കൂര്‍ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാത്തത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  അറബിക്കടലിൽ അപകടത്തിൽപ്പെട്ട് തീപിടിച്ച എംവി വാൻഹായ് 503 കപ്പൽ നിലവിൽ നിയന്ത്രണം നഷ്ടപ്പെട്ട നിലയിലാണെന്ന് നാവികസേന. കപ്പൽ ഒഴുകി നടക്കുകയാണ്. കപ്പലിലെ തീ അണയ്ക്കാനാണ് നിലവിൽ ശ്രമം നടക്കുന്നത്. സിംഗപ്പൂർ ഷിപ്പിംഗ് അധികൃതർക്ക് ഇന്ത്യ വിവരം കൈമാറിയിട്ടുണ്ട്. ബിഎസ്എം എന്ന കമ്പനിക്കായിരുന്നു കപ്പലിന്റെ നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ചൈന മ്യാന്മാര്‍,ഇന്തോനേഷ്യ, തായ്ലാൻഡ് പൗരന്മാരാണ് കപ്പലിൽ ഉള്ളത്. കേരളാ തീരത്തിന് സമീപത്ത് വെച്ച് തീപിടിച്ച വാൻഹായ് 503 ചരക്ക് കപ്പലിന്റെ നിലവിലെ […]

Posted inബിസിനസ്സ്

അദാനിയുമായി കൈകോര്‍ത്ത് ജെംസ് എഡ്യുക്കേഷന്‍

ദുബൈ ആസ്ഥാനമായുള്ള പ്രമുഖ മലയാളി വ്യവസായി സണ്ണി വര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള ജെംസ് എഡ്യുക്കേഷന്‍ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയുമായി കൂട്ടുചേരുന്നു. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പ്രൈവറ്റ് സ്‌കൂള്‍ നെറ്റ്വര്‍ക്കാണ് ജെംസ് ഗ്രൂപ്പിന്റേത്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ സണ്ണി വര്‍ക്കിയുടെ കമ്പനിക്ക് സാന്നിധ്യമുണ്ട്. ഇന്ത്യയില്‍ അടുത്ത മൂന്നു വര്‍ഷത്തിനിടെ 20 ജെംസ് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനാണ് അദാനി ഗ്രൂപ്പുമായി കൈകോര്‍ക്കുന്നത്. 50:50 ഓഹരിപങ്കാളിത്തത്തിലാകും പുതിയ സംരംഭം. ഈ പുതുസംരംഭത്തില്‍ സ്‌കൂളുകളുടെ നടത്തിപ്പ്, ടീച്ചര്‍മാരുടെ റിക്രൂട്ട്മെന്റ്, ട്രെയിനിംഗ് എന്നിവയെല്ലാം ജെംസ് […]

Posted inവിനോദം

‘കാട്ടാളനി’ല്‍ സുനിലും കബീര്‍ ദുഹാന്‍ സിങും

‘മാര്‍ക്കോ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്‌സ്എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മിക്കുന്ന, ‘കാട്ടാളനി’ല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയ താരങ്ങളായ സുനിലും കബീര്‍ ദുഹാന്‍ സിങും എത്തുന്നു. നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ് ആണ് നായകന്‍. നടന്‍ ജഗദീഷും സിദ്ദിഖും പ്രധാന വേഷത്തിലുണ്ട്. പുഷ്പ, ജയിലര്‍, ഗുഡ് ബാഡ് അഗ്ല’, അല വൈകുണ്ഡപുരമുലൂ, മാവീരന്‍, മാര്‍ക്ക് ആന്റണി, മഗധീര, ടര്‍ബോ തുടങ്ങി ഒട്ടേറെ സിനിമകളില്‍ അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയിട്ടുള്ളയാളാണ് തമിഴ്, […]

Posted inവിനോദം

രാജമൗലി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ആര്‍ മാധവനും

സിനിമാ ലോകം കാത്തിരിക്കുകയാണ് മഹേഷ് ബാബു-എസ്എസ് രാജമൗലി കൂട്ടുകെട്ടില്‍ പിറക്കുന്ന സിനിമയ്ക്കായി. ഗ്ലോബല്‍ ഐക്കണ്‍ ആയ പ്രിയങ്ക ചോപ്രയാണ് ചിത്രത്തിലെ നായിക. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം പ്രിയങ്ക ചോപ്ര ഇന്ത്യന്‍ സിനിമയിലേക്ക് തിരികെ വരുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇപ്പോഴിതാ മറ്റൊരു വലിയ താരവും ചിത്രത്തിലേക്ക് എത്തിയിരിക്കുകയാണ്. തമിഴിലും ഹിന്ദിയിലുമെല്ലാം മുന്‍നിര താരമായ ആര്‍ മാധവനും രാജമൗലി ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വലിയ താരനിര തന്നെ അണി നിരക്കുന്ന സിനിമയാണിത്. പേരിടാത്ത ചിത്രത്തില്‍ […]

Posted inഓട്ടോമോട്ടീവ്

കണ്‍ട്രിമാന്റെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇന്ത്യയില്‍

കണ്‍ട്രിമാന്റെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി മിനി. ഇന്ത്യന്‍ വിപണിയില്‍ 20 യൂണിറ്റുകള്‍ മാത്രമായിരിക്കും മിനി കണ്‍ട്രിമാന്‍ ഇ ജോണ്‍ കൂപ്പര്‍ വര്‍ക്ക്സ് എന്ന ഈ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ വില്‍ക്കുക. മിനി ഓണ്‍ലൈന്‍ ഷോപ്പുകള്‍ വഴി ബുക്ക് ചെയ്യുന്ന കണ്‍ട്രിമാന്‍ ഇ ജെസിഡബ്ല്യു മോഡലുകള്‍ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച ശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി(സിബിയു മോഡല്‍) ചെയ്യുകയാണ് ചെയ്യുക. 62 ലക്ഷം(എക്സ് ഷോറൂം) രൂപ വിലയുള്ള കണ്‍ട്രിമാന്‍ ഇ ജെസിഡബ്ല്യുവിന്റെ വിതരണം ജൂണ്‍ പത്തു മുതല്‍ […]

Posted inപുസ്തകങ്ങൾ

തവിട്ടു കുരുവിയും തങ്കരാശുമാമനും

ജീവിതത്തില്‍ കഷ്ടപ്പെടുന്നവര്‍ ഒരിക്കലും മറ്റുള്ളവരുടെ സാധനങ്ങള്‍ ആഗ്രഹിക്കില്ല. എന്തെങ്കിലും കണാതായാല്‍ ഉടനെ നമ്മള്‍ അവരെ സംശയിക്കും. എന്താ കുട്ടാ, ഞാന്‍ പറയുന്നത് ശരിയല്ലേ? മാമന്‍ ചോദിച്ചു. കവിന്‍ തലയാട്ടി. അറിയപ്പെടുന്ന തമിഴ് ബാലസാഹിത്യകാരന്‍ മു.മുരുഗേഷിന്റെ ശ്രദ്ധേയമായ 16 കഥകളുടെ സമാഹാരം. ‘തവിട്ടു കുരുവിയും തങ്കരാശുമാമനും’. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 95 രൂപ.  

Posted inആരോഗ്യം

വായു മലിനീകരണം ഗര്‍ഭിണികള്‍ക്കും ദോഷം

വായു മലിനീകരണം മാസം തികയാതെയുള്ള പ്രസവ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. വായു മലിനീകരണം ഗര്‍ഭിണികള്‍ക്കും ഗര്‍ഭപിണ്ഡത്തിനും ദോഷകരമാകും. ഗര്‍ഭകാലത്ത് സൂക്ഷ്മ കണികകള്‍, നൈട്രജന്‍ ഡൈ ഓക്‌സൈഡ്, സള്‍ഫര്‍ ഡൈ ഓക്‌സൈഡ് തുടങ്ങിയ മലിനീകരണ വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് നിരവധി പ്രതികൂല ഫലങ്ങള്‍ക്ക് കാരണമാകും. അകാല പ്രസവവും വായു മലിനീകരണവും തമ്മിലുള്ള ബന്ധം അടുത്തിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തി. ‘കോര്‍ട്ടെക്‌സോളോണ്‍’, ‘ലൈസോപിഇ (20:3)’ എന്നീ രണ്ട് പദാര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞിട്ടുള്ളതായി എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ജേണലില്‍ […]