Posted inവിനോദം

‘മെഹ്ഫില്‍’ ചിത്രത്തിലെ വീഡിയോ ഗാനം

മുകേഷ്, ആശ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘മെഹ്ഫില്‍’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതിയ വരികള്‍ക്ക് ദീപാങ്കുരന്‍ സംഗീതം പകര്‍ന്ന് മുസ്തഫ, ദേവി ശരണ്യ എന്നിവര്‍ ആലപിച്ച ‘നൊന്തവര്‍ക്കേ നോവറിയൂ’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മുല്ലശ്ശേരി രാജഗോപാലനായി മുകേഷ് അഭിനയിക്കുന്നു. ഭാര്യയായി ആശ ശരത് ആണ് എത്തുന്നത്. ഉണ്ണി മുകുന്ദന്‍, മനോജ് കെ ജയന്‍, കൈലാഷ്, രഞ്ജി പണിക്കര്‍, സിദ്ധാര്‍ത്ഥ് മേനോന്‍, […]

Posted inവിനോദം

‘സുമതി വളവ്’ ചിത്രത്തിലെ ഗാനം റിലീസായി

വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘സുമതി വളവ്’ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. ചിത്രത്തിലെ ഗാനം റിലീസായി. കല്ലേലി കാവിലെ ഉത്സവത്തിന് കൊടിയേറ്റത്തോടെയുള്ള ആഘോഷ ഗാനത്തിന്റെ സംഗീത സംവിധാനം രഞ്ജിന്‍ രാജ് ആണ്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് മധു ബാലകൃഷ്ണന്‍, ദീപക് ബ്ലൂ, നിഖില്‍ മേനോന്‍, ഭദ്രാ റെജിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഹൊറര്‍ ഫാമിലി ഡ്രാമാ ഗണത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, […]

Posted inഓട്ടോമോട്ടീവ്

ടെസ്ല വാങ്ങാന്‍ കോട്ടക് മഹീന്ദ്ര പണം നല്‍കും

ഇന്ത്യയിലെ ആദ്യ ടെസ്ല ഡീലര്‍ഷിപ്പ് മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ തന്നെ അതിനുള്ള അവസരം ലഭിക്കുകയാണ്. ടെസ്ലയുടെ ജനപ്രിയ ഇലക്ട്രിക് എസ്യുവികളിലൊന്നായ മോഡല്‍ വൈ ആണ് ആദ്യ വാഹനമായി ടെസ്ല ഇന്ത്യയില്‍ എത്തിച്ചത്. വാഹനത്തിന്റെ ബുക്കിങ് തുടങ്ങി. ടെസ്ലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കോട്ടക് മഹീന്ദ്ര പ്രൈം സാമ്പത്തിക സഹായം നല്‍കും. കോട്ടക് ഗ്രൂപ്പിന്റെ ഓട്ടോ ഫിനാന്‍സിങ് വിഭാഗമായ കോട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡാണ് സഹകരണവുമായി എത്തിയത്. ഇന്ത്യയില്‍ ഈ പദവി ലഭിക്കുന്ന, ടെസ്ലയുമായി […]

Posted inപുസ്തകങ്ങൾ

വിശ്വപ്രസിദ്ധ ഡിറ്റക്ടീവ് കഥകള്‍

എഡ്ഗാര്‍ വാലസ്, ജി.കെ. ചെസ്റ്റര്‍ടണ്‍, അന്നകാതറിന്‍ ഗ്രീന്‍, ആര്‍. ഓസ്റ്റിന്‍ ഫ്രീമാന്‍, മേരി ഫോര്‍ച്ചുണ്‍, ജെയിംസ് മക്ഗോവന്‍, എല്‍.ടി. മീഡ്, റോബര്‍ട്ട് യൂസ്റ്റേസ്, എ.ജി. മോറിസണ്‍, ഡൊറോത്തി എല്‍. സായേഴ്സ്, ആല്‍ഫ്രഡ് എഡ്വേഡ് വുഡ്ലി മേസണ്‍… ലോക കുറ്റാന്വേഷണസാഹിത്യത്തിന്റെ വളര്‍ച്ചയിലെ നിര്‍ണ്ണായക ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന, വിശ്വസാഹിത്യത്തിലെ പ്രമുഖരായ എഴുത്തുകാരുടെ മികച്ച കഥകളുടെ സമാഹാരം. ‘വിശ്വപ്രസിദ്ധ ഡിറ്റക്ടീവ് കഥകള്‍’. എഡിറ്റര്‍ – മരിയറോസ്. പരിഭാഷ – ബി.നന്ദകുമാര്‍. മാതൃഭൂമി. വില 280 രൂപ.  

Posted inആരോഗ്യം

നെല്ലിക്ക കഴിച്ച് ആരോഗ്യം സംരക്ഷിക്കാം

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ നെല്ലിക്ക ദിവസവും കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ശരീരത്തെ അണുബാധകളില്‍ നിന്ന് ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൊളസ്‌ട്രോള്‍ നിലയും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ നെല്ലിക്ക സഹായിക്കും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിനും മുടിയ്ക്കും നെല്ലിക്ക മികച്ചതാണ്. നെല്ലിക്കയിലെ വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും കൊളാജന്‍ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മത്തിനും ശക്തമായ മുടിക്കും കാരണമാവുകയും ചെയ്യുന്നു. ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കുന്നതിലൂടെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നു. നെല്ലിക്കയില്‍ വിവിധ ആന്റിഓക്സിഡന്റുകള്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പഹൽഗാമിലെ കൂട്ടക്കൊല ലോകത്തെ സ്തംഭിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേദ്രമോദി

പഹൽഗാമിലെ കൂട്ടക്കൊല ലോകത്തെ സ്തംഭിപ്പിച്ചുവെന്നും പാകിസ്ഥാനെ ഇന്ത്യ തുറന്ന് കാട്ടിയെന്നും പ്രധാനമന്ത്രി നരേദ്രമോദി.പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എല്ലാവരും, എല്ലാ പാർട്ടികളും ഒന്നിച്ച് നിന്നു ആ ഐക്യം പാർലമെന്‍റിലും പ്രതിഫലിക്കണമെന്നും ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ അജണ്ട കാണും എന്നാൽ രാജ്യസുരക്ഷയിൽ ഒന്നിച്ച് നിൽക്കണം വികസനത്തിൽ ഒന്നിച്ച് നിൽക്കാം എന്നും അദ്ദേഹം പറഞ്ഞു. പാർലമെൻറിൽ ക്രിയാത്മക ചർച്ചകൾ നടക്കട്ടെ പാർട്ടികളുടെ താൽപര്യത്തേക്കാൾ വലുത് രാജ്യതാൽപര്യമാണെന്നും മോദി പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വർഷകാല പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങി

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്കും ആദരാഞ്ജലിയര്‍പ്പിച്ച്  ലോക്സഭാ നടപടികൾ ആരംഭിച്ചത് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കമായി . പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, അഹമ്മദാബാദ് വിമാന ദുരന്തം അടക്കം രാജ്യം നേരിട്ട നിര്‍ണായക വിഷയങ്ങളിൽ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ചോദ്യോത്തര വേള നിര്‍ത്തിവെച്ച് വിഷയങ്ങൾ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം സ്പീക്കര്‍ തള്ളിയതോടെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം തുടങ്ങി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സ്കൂളുകളിൽ അടിയന്തിര ഓഡിറ്റ് സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂളുകളിൽ അടിയന്തിര ഓഡിറ്റ് സമയബന്ധിതമായി നടപ്പാക്കുമെന്നും ചൊവ്വാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സർക്കാർ സ്കൂൾ തുറക്കും മുമ്പേ ഇറക്കിയ സർക്കുലറിലെ കാര്യങൾ എല്ലാ ഉദ്യോഗസ്ഥരും നടപ്പാക്കിയോ എന്ന് സംശയമുണ്ട് എച്ച്എംനെ മാത്രം ബലിയാടാക്കി എന്ന ആരോപണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.ജൂലായ് 25 മുതൽ 31 മുതൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ട് സ്കൂളിൽ എത്തി പരിശോധന നടത്തും ഇവർ പരിശോധന നടത്തുന്നുണ്ടോ എന്നറിയാൻ വകുപ്പിലെ വിജിലൻസിനെ ചുമതലപ്പെടുത്തും, […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനവുമായിജി സുധാകരന്‍

പൊതുമരാമത്ത് വകുപ്പിനും എച്ച് സലാം എം എൽ എയ്ക്കുമെതിരെ വിമർശനവുമായി ജി സുധാകരൻ. അമ്പലപ്പുഴ ക്ഷേത്രത്തിൽ അമിനിറ്റി സെന്‍റര്‍ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചതിനെതിരെയാണ് വിമർശനം. ഭരണഘടനാപരമായി ഒരു ദേവാലയത്തിനും പണം മുടക്കാൻ സർക്കാരിന് അധികാരമില്ലെന്ന്അദ്ദേഹം പറഞ്ഞു. ഡീലക്സ് മുറികൾ ക്ഷേത്രത്തിന് ആവശ്യമുണ്ടോ ആറ് കോടി രൂപയുണ്ടെങ്കിൽ റോഡ് നിർമ്മിച്ചു കൂടെ, പള്ളിക്കൂടം നിർമ്മിച്ചു കൂടെ, പാവപ്പെട്ടവന് വീട് വച്ച് കൊടുത്തു കൂടെ, കുടിവെള്ള പൈപ്പ് സ്ഥാപിച്ചു കൂടെ, കുറേ നേതാക്കന്മാരുടെ പടം ക്ഷേത്രത്തിനു മുന്നിൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശശി തരൂരിനെതിരെ കാസര്‍ഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താന്‍

തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ കാസര്‍ഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താന്‍. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ തരൂരിനെ പങ്കെടുപ്പിക്കുന്നതിനെ എതിര്‍ത്ത രാജ്മോഹൻ ഉണ്ണിത്താന്‍, യോഗത്തില്‍ തരൂര്‍ പങ്കെടുത്താല്‍ യോഗത്തിന്‍റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്നും, വിവരങ്ങള്‍ മോദിക്ക് ചോര്‍ത്തിക്കൊടുക്കുമെന്നും ആരോപിച്ചു. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കണമെങ്കില്‍ തരൂരിന് അപാര തൊലിക്കട്ടി തന്നെ വേണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു.തരൂരിന് വേണമെങ്കിൽ സ്വയം കോണ്‍ഗ്രസിൽ നിന്നും പുറത്തേക്ക് പോകാം ഇനി തരൂരിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യമതാണ് എല്ലാവരും അത് ആഗ്രഹിക്കുന്നുവെന്നും […]