◾https://dailynewslive.in/ മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. നിര്‍മലയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റ് കൂടിയാണിത്. മധ്യവര്‍ഗത്തിന്റെ ശക്തി കൂട്ടുന്ന ബജറ്റാണിതെന്നും വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്ന, വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റാണിതെന്നും വികസനത്തിനാണ് മുന്‍തൂക്കമെന്നും സമ്പൂര്‍ണ്ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണ് ലക്ഷ്യമെന്നും ബജറ്റവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
◾https://dailynewslive.in/ ആദായ നികുതി പരിധി ഉയര്‍ത്തിയതാണ് ബജറ്റിലെ ഏറ്റവും ഞെട്ടിക്കുന്ന പ്രഖ്യാപനം. 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. മധ്യവര്‍ഗ കേന്ദ്രീകൃതമായ പരിഷ്‌ക്കാരത്തിലൂടെ സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ആദായനികുതി സ്ലാബിലെ പുതിയ സ്‌കീമിലുള്ളവര്‍ക്ക് മാത്രമാണ് ഈ നികുതിയിളവ് ബാധകമാവുക.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ജനുവരി 31 ലെ വിജയി : ജയ സുധീര്‍, കടലായി, കരുമാത്ര പോസ്റ്റ്, തൃശൂര്‍*
◾https://dailynewslive.in/ ആദായ നികുതി നിയമം ലഘൂകരിച്ച് രാജ്യത്ത് പുതിയ ആദായ നികുതി ബില്‍ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ബില്ല് അടുത്താഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. പുതിയ ബില്ല് നികുതി വ്യവസ്ഥയിലെ മാറ്റം വ്യക്തമാക്കും. നികുതി ദായകരുടെ സൗകര്യം പരിഗണിച്ച് നടപടികള്‍ ലഘൂകരിക്കും. നികുതി പരിഷ്‌ക്കാരം വികസിത ഇന്ത്യയുടെ ലക്ഷ്യമാണെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
◾https://dailynewslive.in/ എഐ വിദ്യാഭ്യാസത്തിനായി പുതിയ കേന്ദ്രം സ്ഥാപിക്കുമെന്നും ഇതിനായി 500 കോടി രൂപ വകയിരുത്തിയെന്നും പ്രഖ്യാപനമുണ്ട്. മെഡിക്കല്‍ കോളേജുകളില്‍ പതിനായിരം സീറ്റുകള്‍ കൂട്ടി. 2014ന് ശേഷം തുടങ്ങിയ 5 ഐഐടികള്‍ക്ക് അധിക ഫണ്ട് വകയിരുത്തി. അടുത്ത വര്‍ഷത്തേക്ക് ഐഐടി, ഐഐഎസ്സി ഗവേഷണത്തിനായി പതിനായിരം പിഎം റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ് നല്‍കും. സ്റ്റാര്‍ട്ടപ്പില്‍ 27 മേഖലകള്‍ കൂട്ടിയെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. മൊബെല്‍ ഫോണ്‍ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇത് കൂടാതെ 36 ജീവന്‍ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി. 6 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിലും ഇളവ് വരുത്തിയിട്ടുണ്ട്.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ബജറ്റ് അവതരണത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പട്ടിക ജാതി- പട്ടിക വര്‍ഗത്തില്‍പ്പെടുന്ന വനിത സംരംഭകര്‍ക്ക് 2 കോടി രൂപ വരെ വായ്പ നല്‍കും. പ്രഖ്യാനം 5 ലക്ഷം സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുമെന്നും ധനമന്ത്രി പറഞ്ഞു. കൂടാതെ ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരം ഒരുങ്ങുമെന്നും ഹോം സ്റ്റേക്കായി മുദ്ര ലോണുകള്‍ നല്‍കുമെന്നും പ്രഖ്യാപിച്ചു. നിലവിലെ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ഉയര്‍ത്തുമെന്നും ധനമന്ത്രി പറഞ്ഞു.
◾https://dailynewslive.in/ കിസാന്‍ പദ്ധതികളില്‍ വായ്പ പരിധി ഉയര്‍ത്തുമെന്ന ബജറ്റ് പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി 3 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി. 1.7 കോടി കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതി കൊണ്ടുവരുമെന്നും 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം നടപ്പിലാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. പിഎം ധന്‍ധാന്യ പദ്ധതിക്കായി പ്രത്യേക ഫോക്കസ് കൊണ്ടുവരുമെന്നും ബജറ്റിലുണ്ട്.
◾https://dailynewslive.in/ മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റിലും ബിഹാറിന് പുത്തന്‍ പദ്ധതികളും ധന സഹായവും വാരിക്കോരി നല്‍കി. ബിഹാറിനെ ഇന്ത്യയുടെ ഫുഡ് ഹബ്ബാക്കി മാറ്റുമെന്നതാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ബിഹാറില്‍ സ്ഥാപിക്കും. സസ്യാഹാരികളുടെ പ്രോട്ടീന്‍ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്ന മഖാന എന്ന പ്രത്യേകതരം താമരവിത്ത് ഉല്‍പ്പാദനം ത്വരിതപ്പെടുത്താനും മഖാന കര്‍ഷകരെ ശാക്തീകരിക്കാനായി ബിഹാറിന് പ്രത്യേക മഖാന ബോര്‍ഡും അനുവദിച്ചു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരണത്തിന് മുന്നോടിയായി സ്പീക്കര്‍ സഭയിലെത്തിയതിന് പിന്നാലെ കുംഭമേളയിലെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങി. ബജറ്റിന് ശേഷം മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ നിന്നും ഇറങ്ങി പോയി. അല്‍പ്പ സമയത്തിനുളളില്‍ തിരികെയെത്തിയ പ്രതിപക്ഷം, ഇറങ്ങിപ്പോക്ക് പ്രതീകാത്മകമായ പ്രതിഷേധമായിരുന്നുവെന്നും ബജറ്റ് അവതരണത്തോട് സഹകരിക്കുമെന്നും അറിയിച്ചു.
◾https://dailynewslive.in/ കേന്ദ്രബജറ്റ് തയ്യാറാക്കാനുള്ള മാസങ്ങള്‍ നീണ്ട പ്രക്രിയയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമനൊപ്പം പങ്കാളികളായത് രാജ്യത്തെ തന്നെ പ്രമുഖരായ സാമ്പത്തിക വിദഗ്ദര്‍. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ , എക്സ്പെന്റിച്ചര്‍ സെക്രട്ടറി മനോജ് ഗോവില്‍ , സാമ്പത്തികകാര്യ സെക്രട്ടറി അജയ് സേത്ത് , ധനകാര്യ-റവന്യൂ സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ , ഡിഐപിഎഎം സെക്രട്ടറി അരുണിഷ് ചൗള , ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി എം നാഗരാജു എന്നിവരാണ് ആ വിദഗ്ദര്‍.
◾https://dailynewslive.in/ കേന്ദ്ര ബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണന പോലും കിട്ടിയില്ലെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രത്തിന് തുല്യ നീതി ഇല്ലെന്നും കണക്കുകളാണ് സംസാരിക്കുന്നതെന്നും രാഷ്ട്രീയമല്ലെന്നും ബാലഗോപാല്‍. പറഞ്ഞു വയനാടിന് പാക്കേജ് ഒന്നും പറഞ്ഞില്ലെന്നും വിഴിഞ്ഞത്തിന് വേണ്ടി ഒരു വകയിരുത്തലും ഇല്ലെന്നും ബാലഗോപാല്‍ കുറ്റപ്പെടുത്തി. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ കേരളത്തിന് കഴിഞ്ഞ തവണ കിട്ടേണ്ടത് 73000 കോടിയാണെന്നും പക്ഷെ കിട്ടിയത് 33000 കോടി മാത്രമാണെന്നും ബാലഗോപാല്‍ വ്യക്തമാക്കി.
◾https://dailynewslive.in/ കേരളത്തില്‍ നിന്നൊരു ലോക്സഭാ അംഗമുണ്ടായിട്ടുപോലും ബഡ്ജറ്റില്‍ കേരളത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ കുറ്റപ്പെടുത്തി. കേരളത്തിന്റെ ആവശ്യങ്ങളെ ഒന്നും കണക്കാക്കാത്ത ബഡ്ജറ്റാണിതെന്നും ബീഹാറിന് വാരിക്കോരി പദ്ധതികള്‍ കൊടുക്കുന്നുവെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബഡ്ജറ്റ് ആണിതെന്നും മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്കായി ഒരു പദ്ധതി പോലും ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾https://dailynewslive.in/ മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടരവെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ തകര്‍ച്ച. ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ കുതിച്ചുയര്‍ന്ന ഓഹരി വിപണി, ബജറ്റ് അവതരണം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോളാണ് പൊടുന്നനെ കൂപ്പുകുത്തിയത്.
◾https://dailynewslive.in/ സമസ്തയിലെ വിഭാഗീയതയില്‍ പരോക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. വാഫി വഫിയ്യ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട സമിതി ഉണ്ടന്ന് സാദിഖലി തങ്ങള്‍ വ്യക്തമാക്കി. പ്രഭാഷണ വേദികള്‍ നല്ലകാര്യങ്ങള്‍ പറയാന്‍ വേണ്ടി ഉപയോഗിക്കണമെന്നും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കരുതെന്നും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അനുസരണ വേണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ സമസ്തയിലെ ലീഗ് വിരുദ്ധ ചേരി പ്രചാരണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് സ്വാദിഖലി തങ്ങളുടെ പ്രതികരണം.
◾https://dailynewslive.in/ സി പി എമ്മിന്റെ കരുത്തുറ്റ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂരില്‍ ജില്ലാ സമ്മേളനത്തിന്റെ കൊടിയുയര്‍ന്നു. തളിപ്പറമ്പിലാണ് സി പി എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് കൊടി ഉയര്‍ന്നത്. സ്വന്തം ജില്ലയിലെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മൂന്ന് ദിവസവും പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.
◾https://dailynewslive.in/ കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ട് എസ്പി ഡിഐജിക്ക് കൈമാറി. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അന്യായമായി തടഞ്ഞുവക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങി ഗുരുതരവകുപ്പുകള്‍ ചുമത്തിയാണ് കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്.
◾https://dailynewslive.in/ വര്‍ക്കല അയിരൂരില്‍ മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകള്‍ക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തു. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്തതിനും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കല്‍, വഞ്ചന കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയുമാണ് മകള്‍ സിജിക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് ഇവര്‍ മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കി ഗേറ്റ് അടച്ചത്.
◾https://dailynewslive.in/ മലപ്പുറം ജില്ലയിലെ കരുളായിയില്‍ വീട്ടമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. പാപ്പിനിപൊയിലിലെ ആയിശ ബീഗത്തിനാണ് ഇന്നലെ രാവിലെ പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. അക്രമകാരിയായ പന്നിയെ കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേത്വത്തില്‍ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.
◾https://dailynewslive.in/ വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് ബാഗിലാക്കിയ സംഭവത്തില്‍ യുപി സ്വദേശി മുഹമ്മദ് ആരീഫ് കുറ്റം സമ്മതിച്ചു. ഭാര്യയുമായി മുഖീബിന് ഉണ്ടായിരുന്ന ബന്ധമാണ് കൊലക്ക് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പ്രതിയുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും.
◾https://dailynewslive.in/ വലിയ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കുള്ള അതേ അവകാശങ്ങള്‍ സ്‌കൂട്ടര്‍ ഓടിക്കുന്നവര്‍ക്കുമുണ്ടെന്ന് ഹൈക്കോടതി. ചട്ടവിരുദ്ധമായി ലൈറ്റുകള്‍ സ്ഥാപിക്കുന്ന ഹെവി വാഹനങ്ങള്‍ക്കുമുന്നില്‍ രാത്രികാലങ്ങളില്‍ അകപ്പെടുന്ന ചെറുവാഹനങ്ങള്‍ കാനകളിലും മറ്റുംവീണ് അപകടമുണ്ടാകുന്നത് കൂടിവരുകയാണെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് അഭിപ്രായപ്പെട്ടു.
◾https://dailynewslive.in/ ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് ജ്യോത്സ്യന്‍ ദേവീദാസന്‍. കൊവിഡിന് മുന്‍പാണ് ഹരികുമാര്‍ തന്റെ അടുത്ത് ജോലി ചെയ്തിരുന്നതെന്നും ചില മാനസിക വൈകല്യങ്ങള്‍ പ്രകടിപ്പിച്ചതുകൊണ്ട് താന്‍ പറഞ്ഞ് വിടുകയായിരുന്നുവെന്നും ദേവീദാസന്‍ പറഞ്ഞു. ഹരികുമാറിന്റെ ശമ്പളം വാങ്ങാന്‍ വന്നിരുന്നത് അമ്മയും സഹോദരിയുമാണെന്നും അങ്ങനെയാണ് കുടുംബത്തെ പരിചയമെന്നും അവരില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും ദേവീദാസന്‍ വ്യക്തമാക്കി.
◾https://dailynewslive.in/ പാലക്കാട് ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയില്‍ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. വീട് നിര്‍മ്മാണത്തിന് എത്തിയ കോഴിക്കോട് സ്വദേശികളായ 6 തൊഴിലാളികള്‍ക്ക് നേരെയായിരുന്നു അയല്‍വാസിയായ നീരജ് പെട്രോള്‍ ബോംബ് എറിഞ്ഞത്. കഴിഞ്ഞ 13 നായിരുന്നു സംഭവം.
◾https://dailynewslive.in/ കര്‍ണാടകയിലെ അവസാനത്തെ നക്സല്‍ നേതാവും കീഴടങ്ങിയെന്ന് കര്‍ണാടക സര്‍ക്കാര്‍. വിവിധ കേസുകളില്‍ പ്രതിയായി ഒളിവിലായിരുന്ന കൊത്തെഹൊണ്ട രവിയാണ് കീഴടങ്ങിയത്. ശൃംഗേരിക്കടുത്തുള്ള നെമ്മാര്‍ വനമേഖലയില്‍ നിന്നാണ് രവി പൊലീസിന് മുമ്പാകെ കീഴടങ്ങിയത്. ഇതോടെ കര്‍ണാടകയെ പൂര്‍ണ നക്സല്‍ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 22 പൊലീസുദ്യോഗസ്ഥരടങ്ങിയ സംഘത്തിന് സ്വര്‍ണമെഡല്‍ അടക്കമുള്ള പുരസ്‌കാരങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
◾https://dailynewslive.in/ ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന് കീഴില്‍ ഇസ്രയേല്‍ 183 തടവുകാരെ മോചിപ്പിക്കാനൊരുങ്ങുന്നുവെന്ന് പലസ്തീനിയന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഇത് നാലാമത്തെ തവണയാണ് ബന്ദികളെ വിട്ടയക്കുന്നത്. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത കണക്കിന്റെ ഇരട്ടിയാണിത്.
◾https://dailynewslive.in/ ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം. വുഷുവില്‍ കെ.മുഹമ്മദ് ജാസിലാണ് തൗലു നാന്‍ഗുണ്‍ വിഭാഗത്തില്‍ കേരളത്തിനായി സ്വര്‍ണം നേടിയത്. ദേശീയ ഗെയിംസില്‍ വുഷുവില്‍ ആദ്യമായാണ് കേരളം സ്വര്‍ണം നേടുന്നത്. ഇതോടെ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമായി ഈ ദേശീയ ഗെയിംസിലെ കേരളത്തിന്റെ ആകെ മെഡല്‍ നേട്ടം ഏഴായി.
◾https://dailynewslive.in/ കേന്ദ്ര ബജറ്റ് ദിനത്തില്‍ സ്വര്‍ണ വില പുതിയ റെക്കോഡില്‍. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,745 രൂപയും പവന് 120 രൂപ വര്‍ധിച്ച് 61,960 രൂപയുമായി. ഇന്നലെ രേഖപ്പെടുത്തിയ പവന് 61,840 രൂപ എന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ പവന്‍ വിലയില്‍ 1,880 രൂപയുടെ വര്‍ധനയുണ്ടായി. 18 കാരറ്റ് സ്വര്‍ണ വിലയും 10 രൂപ ഉയര്‍ന്ന് 6,395 രൂപയെന്ന റെക്കോഡിലെത്തി. വെള്ളി വിലയ്ക്ക് ഇന്ന് അനക്കമില്ല. ഗ്രാമിന് 101 രൂപയില്‍ തുടരുന്നു. രാജ്യാന്തര സ്വര്‍ണ വില റെക്കോഡ് ഭേദിച്ച് പുതിയ ഉയരത്തിലെത്തി. ഇന്നലെ ചരിത്രത്തിലാദ്യമായി വില ഔണ്‍സിന് 2,817.57 ഡോളറിലെത്തി. വില വൈകാതെ 2,800 ഡോളറിലെത്തുമെന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസത്തിനിടെ ഏകദേശം 4800 രൂപയാണ് വര്‍ധിച്ചത്.
◾https://dailynewslive.in/ അമേരിക്കന്‍ എ.ഐ വമ്പന്മാരെ മറിച്ചിട്ട ചൈനക്കാരന്റെ ‘ഡീപ് സീക്കി’നെ കരുതിയിരിക്കണമെന്ന ട്രംപിന്റെ മുന്നറിയിപ്പിനിടയിലും അവരുമായി കൈകോര്‍ക്കാന്‍ യു.എസ് കമ്പനിയായ മൈക്രോസോഫ്റ്റ്. ഓപണ്‍ എ.ഐയുടെയും ചിപ് ഭീമന്‍ എന്‍വിഡിയയുടെയും വിപണിമൂല്യത്തില്‍ വന്‍ ഇടിവ് വരുത്തി മുന്നേറിയ ഡീപ് സീക്കിന്റെ ആര്‍ 1 മോഡല്‍, വിന്‍ഡോസ് 11 കോപൈലറ്റില്‍ (പി.സി) ഉള്‍പ്പെടുത്തുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുകയാണ്. ഇതുപയോഗിച്ച് ഡെവലപ്പര്‍മാര്‍ക്ക് എ.ഐ ആപ്പുകള്‍ പ്രാദേശികമായി നിര്‍മിക്കാമത്രെ. വിന്‍ഡോസില്‍ എ.ഐ ആപ്പുകള്‍ വികസിപ്പിക്കുന്നതില്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും പറയുന്നു. ഡീപ് സീക്ക് ചാറ്റ് ജി.പി.ടിയുടെ ഡാറ്റ മോഷ്ടിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.
◾https://dailynewslive.in/ ജോ ആന്‍ഡ് ജോ, 18 പ്ലസ്, എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ബ്രോമാന്‍സി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഫണ്‍ പാക്ക്ഡ് സിനിമയാണെന്ന സൂചന നല്‍കുന്ന ട്രെയിലറില്‍ മാത്യു തോമസും പ്രേമലുവിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ സംഗീത് പ്രതാപും നിറഞ്ഞു നില്‍ക്കുന്നു. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നാണ് തിയറ്ററുകളിലെത്തുന്നത്. ഒന്നര മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ മലയാള സിനിമയിലെ യൂത്ത് ഐക്കണുകളായ മാത്യു തോമസ്, അര്‍ജുന്‍ അശോകന്‍, സംഗീത് പ്രതാപ്, മഹിമ നമ്പ്യാര്‍ എന്നിവരെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിനു പപ്പുവിന്റെ ശബ്ദവും പശ്ചാത്തലത്തില്‍ കേള്‍ക്കാം. കലാഭവന്‍ ഷാജോണ്‍, ശ്യാം മോഹന്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
◾https://dailynewslive.in/ നവാഗതനായ റിജു രാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമായ ‘മൈ ജോംഗ’യുടെ ടൈറ്റില്‍ പ്രകാശനം നടന്നു. സംവിധായകനും നടനുമായ മേജര്‍ രവിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഒരു മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. മിലിട്ടറിയും പ്രണയവും ഇമോഷനും നര്‍മ്മവും ഹൊററും എല്ലാം കോര്‍ത്തിണക്കിയുള്ള ഒരു ത്രില്ലര്‍ സിനിമയാണ് മൈ ജോംഗയെന്ന് അണിയറക്കാര്‍ പറയുന്നു. മലയാളത്തിലെ പ്രമുഖ താരമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും. മലയാളത്തിനു പുറമേ ഇന്ത്യയിലെ വിവിധ ഭാഷകളിലെ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. കുളു, മണാലി, കണ്ണൂര്‍ എന്നിവിടങ്ങളിലായി സിനിമ ചിത്രീകരണം പൂര്‍ത്തിയാകും.
◾https://dailynewslive.in/ ചെറു എസ്യുവി സിറോസിന്റെ വില പ്രഖ്യാപിച്ച് കിയ. 8.99 ലക്ഷം രൂപ മുതല്‍ 16.99 ലക്ഷം രൂപ വരെയാണ് വില. പതിനൊന്ന് മോഡലുകളിലായി എസ്യുവിയുടെ പെട്രോള്‍ മോഡലിന് 8.99 ലക്ഷം മുതല്‍ 13.29 ലക്ഷം വരെയും പെട്രോള്‍ ഡിസിടി ഓട്ടമാറ്റിക്കിന് 12.79 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം വരെയുമാണ് വില. ഡീസല്‍ മോഡലിന്റെ മാനുവലിന് 10.99 ലക്ഷം മുതല്‍ 14.29 ലക്ഷം വരെയും ഓട്ടമാറ്റിക്കിന് 16.99 ലക്ഷം രൂപയുമാണ് വില. പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ആദ്യവും പിന്നീട് ഇലക്ട്രിക് മോഡലും പുറത്തിറക്കുമെന്നാണ് കിയ അറിയിക്കുന്നത്. 1 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമുണ്ട് വാഹനത്തിന്. 120 എച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കുമുണ്ട് പെട്രോള്‍ എന്‍ജിന്‍. 115 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമുണ്ട് ഡീസല്‍ എന്‍ജിന്. പെട്രോള്‍ എന്‍ജിന് ഏഴ് സ്പീഡ് ഡിസിടി, ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുകള്‍. ഡീസല്‍ എന്‍ജിന് ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സുകള്‍ നല്‍കിയിരിക്കുന്നു.
◾https://dailynewslive.in/ കാന്‍സര്‍ എന്ന ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ഒരു രോഗത്തിന്റെ വിവിധവശങ്ങള്‍ വളരെ ചിട്ടയായി സാധാരണക്കാരന് എളുപ്പം മനസ്സിലാവുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്നു എന്നതാണ് ഈ പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നത്. കാന്‍സര്‍ ലോകത്തെ അറിയാന്‍ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും ഈ പുസ്തകം ഒരു വഴികാട്ടിയാണ്.അര്‍ബ്ബുദത്തെ അഭിമുഖീകരിക്കാന്‍ ആത്മവിശ്വാസമേകുന്ന പ്രായോഗികപാഠങ്ങള്‍. കാന്‍സര്‍ രോഗചികിത്സ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ശാസ്ത്രീയമായ വിശദീകരണം. ‘കാന്‍സര്‍: ചോദ്യങ്ങള്‍ ഉത്തരങ്ങള്‍’. ഡോ. സഞ്ജു സിറിയക് പണ്ടാരക്കുളം. മാതൃഭൂമി. വില 178 രൂപ.
◾https://dailynewslive.in/ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഹോര്‍മോണ്‍ വ്യതിയാനങ്ങളെ ബാലന്‍സ് ചെയ്യാനും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ഏറെ ആവശ്യമായ ഒരു ധാതുവാണ് പൊട്ടാസ്യം. പൊട്ടാസ്യം ധാരാളം അടങ്ങിയ ഒരു ഫലമാണ് വാഴപ്പഴം. ഒരു ഇടത്തരം വാഴപ്പഴത്തില്‍ 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. എന്നാല്‍ വാഴപ്പഴത്തേക്കാള്‍ പൊട്ടാസ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളുമുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. ഒരു കപ്പ് അവക്കാഡോയില്‍ 700 മില്ലി ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പൊട്ടാസ്യത്തിന്റെ കുറവുള്ളവര്‍ അവക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഒരു കപ്പ് ചീരയില്‍ 840 മില്ലി ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യം, അയേണ്‍ തുടങ്ങി മറ്റ് ധാതുക്കളും വിറ്റാമിനുകളും കൊണ്ട് നിറഞ്ഞതാണ് ചീര. ഒരു ഇടത്തരം മധുരക്കിഴങ്ങില്‍ 540 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. രണ്ട് കപ്പ് തണ്ണിമത്തനില്‍ നിന്നും 640 മില്ലി ഗ്രാം പൊട്ടാസ്യം ലഭിക്കും. ഒരു കപ്പ് വേവിച്ച വൈറ്റ് ബീന്‍സില്‍ നിന്നും ഏകദേശം 1000 മില്ലി ഗ്രാം പൊട്ടാസ്യം ലഭിക്കും. ഒരു കപ്പ് ബീറ്റ്റൂട്ടില്‍ നിന്നും 1300 മില്ലിഗ്രാം പൊട്ടാസ്യം ലഭിക്കും. 900 മില്ലിഗ്രാം പൊട്ടാസ്യമാണ് ഒരു ഇടത്തരം ഉരുളക്കിഴങ്ങില്‍ നിന്നും ലഭിക്കുന്നത്. അതിനാല്‍ ഉരുളക്കിഴങ്ങും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഒരു മാതളത്തില്‍ നിന്നും 660 മില്ലിഗ്രാം പൊട്ടാസ്യം ലഭിക്കും. കൂടാതെ അയേണും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ് ഓറഞ്ച്. ഒരു കപ്പ് ഓറഞ്ചില്‍ നിന്നും 500 മില്ലി ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 86.70, പൗണ്ട് – 107.48. യൂറോ – 89.69, സ്വിസ് ഫ്രാങ്ക് – 94.98, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.76, ബഹറിന്‍ ദിനാര്‍ – 229.97, കുവൈത്ത് ദിനാര്‍ -289.05, ഒമാനി റിയാല്‍ – 225.13, സൗദി റിയാല്‍ – 23.12, യു.എ.ഇ ദിര്‍ഹം – 23.60, ഖത്തര്‍ റിയാല്‍ – 23.79, കനേഡിയന്‍ ഡോളര്‍ – 59.54.