web cover 86

ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ഇന്നു സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേല്‍ക്കും. 190 വര്‍ഷം ഇന്ത്യയെ ഭരിച്ച ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജന്റെ ഭരണം. ഇന്ത്യയിലെ പഞ്ചാബില്‍ ജനിച്ച് പിന്നീട് ബ്രിട്ടനിലേക്ക് കുടിയേറിയ പൂര്‍വികരുടെ പിന്മുറക്കാരനാണ് ഋഷി സുനക്. പേരിലും പെരുമാറ്റത്തിലും ഇന്ത്യന്‍ തനിമ കാത്തു സൂക്ഷിക്കുന്ന വ്യക്തിത്വം. ഉഷയുടേയും യശ്‌വീര്‍ സുനകിന്റെയും മൂത്ത മകനാണ്. 1980 ലാണ് ഈ നാല്‍പത്തി രണ്ടുകാരന്റെ ജനനം. തെരേസ മേ, ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നു.

മുന്‍ സ്പീക്കറും സിപിഎം നേതാവുമായ പി ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ഫോട്ടോകള്‍ പുറത്തുവിട്ട് സ്വപ്ന സുരേഷ്. സ്വപ്നയെ വീട്ടിലേക്കു ക്ഷണിച്ചിട്ടില്ലെന്ന ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനു മറുപടിയായാണ് കിടക്കയില്‍ കിടക്കുന്ന ഫോട്ടോ സഹിതം സ്വപ്ന തിരിച്ചടിച്ചത്. ഇത് ലളിതവും വിനീതവുമായ മറുപടിയാണെന്നു കുറിച്ചുകൊണ്ടാണ് സ്വപ്നയുടെ പോസ്റ്റ്. ഒരു ഓര്‍മ്മപ്പെടുത്തലാണ്. തനിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഈ മാന്യനോട് അഭ്യര്‍ത്ഥിക്കുന്നു. അപ്പോള്‍ ബാക്കി തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാമെന്നും സ്വപ്ന കുറിച്ചു.

ഉക്കടത്ത് കാര്‍ ബോംബ് സ്ഫോടനത്തിന്റെ അന്വേഷണ സംഘം വിയ്യൂര്‍ ജയിലിലെത്തി. ശ്രീലങ്കന്‍ സ്ഫോടനക്കേസില്‍ 2019 ല്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റുചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാക്കിയ മുഹമ്മദ് അസ്ഹറുദ്ദീനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം എത്തിയത്. ചാവേര്‍ കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍ വിയ്യൂരിലെത്തി ഇയാളെ കണ്ടിരുന്നോയെന്ന് അന്വേഷിക്കാനാണ് അന്വേഷണ സംഘം വിയ്യൂരില്‍ എത്തിയത്. ശ്രീലങ്കയില്‍ ഈസ്റ്റര്‍ദിനത്തിലെ സ്ഫോടന മാതൃകയില്‍ സ്ഫോടനമുണ്ടാക്കാനാണ് പദ്ധതിയിട്ടതെന്നാണു പോലീസിനു ലഭിച്ച വിവരം.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ വടകര ഡിവൈഎസ്പിക്കു മുന്നില്‍ ഹാജരായി. ഏഴ് ദിവസത്തിനകം ഹാജരാകണമെന്നായിരുന്നു ഹൈക്കോതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് നിര്‍ദ്ദേശിച്ചത്. സിവിക് ചന്ദ്രന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. അറസ്റ്റു ചെയ്ത പോലീസ് ഹൈക്കോടതി ഉത്തരവനുസരിച്ച് ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും.

നൂറാം പിറന്നാള്‍ ആഘോഷിച്ച സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന് ആശംസയുമായി വീട്ടിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിഎസിനെ കാണാനാകാതെ മടങ്ങേണ്ടിവന്നു. രാവിലെ പത്തോടെയാണ് വിഎസിന്റെ വീട്ടിലെത്തിയത്. സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ ഗവര്‍ണര്‍ വിഎസിനെ കണ്ടില്ല. വിഎസിന്റെ ഭാര്യയും മകനും അടക്കം കുടുംബാംഗങ്ങളുമായി സംസാരിക്കുകയും വിഎസിനെ അണിയിക്കാന്‍ കൊണ്ടുവന്ന പൊന്നാട കൈമാറുകയും ചെയ്ത ശേഷം ഗവര്‍ണര്‍ മടങ്ങി.

കേരള സര്‍വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സലറായി ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ചുമതലയേറ്റു. സര്‍വകലാശാലാ ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥര്‍ വിസിയ്ക്കു സ്വീകരണം നല്‍കി. വൈസ് ചാന്‍സലറായിരുന്ന വി.പി. മഹാദേവന്‍ പിള്ളയുടെ നാലുവര്‍ഷ കാലാവധി ഇന്നലെ അവസാനിച്ചതിനാല്‍ ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് മോഹനന്‍ കുന്നുമ്മലിന് അധിക ചുമതല നല്‍കിയത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

സ്വപ്നയെന്നല്ല ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും സ്വപ്നയെ ഒറ്റയ്ക്ക് വീട്ടിലേക്കു ക്ഷണിച്ചിട്ടില്ലെന്നും മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. അറിഞ്ഞോ അറിയാതെയോ സ്വപ്ന കരുവാകുകയാണ്. ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനൊപ്പം നിയമവശങ്ങളും പരിശോധിക്കും. ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഠിനമായ യാതനകള്‍ അനുഭവിച്ച സ്ത്രീയാണ് സ്വപ്നയെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്വപ്ന സുരേഷ് ഉന്നയിച്ച ലൈംഗികാരോപണം നിഷേധിച്ച അദ്ദേഹം മൂന്നു വര്‍ഷത്തിനിടെ ഇല്ലാത്ത ആക്ഷേപം ഇപ്പോള്‍ ബോധപൂര്‍വം കെട്ടിച്ചമച്ചതാണെന്ന് കുറ്റപ്പെടുത്തി. പാര്‍ട്ടിയോട് ആലോചിച്ച് നിയമനടപടിയിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ രാജാവ് ആണോയെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. എല്ലാ വിസിമാരേയും നിയമിച്ചത് ഈ ഗവര്‍ണര്‍ തന്നെയാണ്. അന്ന് എന്തിന് ഇത് അംഗീകരിച്ചുവെന്ന് കെ മുരളീധരന്‍ എംപി ചോദിച്ചു.

കൊച്ചി ഇളംകുളത്ത് യുവതിയെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് തെരയുന്നു. വീട് വാടകയ്ക്കെടുക്കാന്‍ കൊടുത്ത തിരിച്ചറിയല്‍ രേഖകളും വിലാസവും വ്യാജമാണെന്നു പോലീസ്. ഇതുമൂലം ഇവരെ കണ്ടെത്താന്‍ പ്രയാസമാണ്. കൊല്ലപ്പെട്ട യുവതി നേപ്പാള്‍ സ്വദേശിയെന്ന് സംശയിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളിയായ ഭര്‍ത്താവ് രാം ബഹദൂര്‍ കേരളം വിട്ടെന്നാണ് സംശയം.

തിരുവനന്തപുരം ഊരൂട്ടമ്പലത്തുനിന്ന് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ പതിനാറംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു. 11 വര്‍ഷം മുമ്പ് വിദ്യയെയും മകള്‍ ഗൗരിയെയും പങ്കാളി മാഹിന്‍കണ്ണ് കൂട്ടിക്കൊണ്ടുപോയ ശേഷം കാണാതായ സംഭവമാണ് അന്വേഷിക്കുന്നത്.

കിളികൊല്ലൂരിലെ പോലീസ് കസ്റ്റഡി മര്‍ദ്ദനത്തില്‍ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി റജിസ്ട്രാര്‍ക്കു പരാതി. പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റെന്നു മനസിലാക്കിയിട്ടും ചികിത്സ ഉറപ്പാക്കിയില്ല. പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് മജിസ്ട്രേറ്റ് സൈനികനെയും സഹോദരനെയും റിമാന്‍ഡ് ചെയ്തു. പൂര്‍വ്വ സൈനിക സേവാ പരിഷതാണ് പരാതി നല്‍കിയത്.

വര്‍ക്കലയില്‍ റിസോര്‍ട്ടുകളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. കഞ്ചാവും അനധികൃതമായി സൂക്ഷിച്ച മദ്യവും പിടികൂടി. റിസോര്‍ട്ടില്‍ താമസക്കാരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശികളായ തന്‍സില്‍, സഞ്ജീവ്, രാജ്കുമാര്‍, അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. ബിയര്‍ ബോട്ടിലുകളും ഒന്നേകാല്‍ ലിറ്റര്‍ വിദേശമദ്യവും 31 ഗ്രാം കഞ്ചാവും പോലീസ് പിടികൂടി.

സിപിഎം നേതാവ് എം.എം. മണിയുടെ കാറിന്റെ പിന്‍ചക്രം ഓടുന്നതിനിടെ ഊരിത്തെറിച്ചുപോയി. സംസ്ഥാന അതിര്‍ത്തിയായ കമ്പംമേട്ടിലാണ് അപകടമുണ്ടായത്. ആര്‍ക്കും ഗുരുതരമായ പരിക്കില്ല.

കോട്ടയം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു. ഒരു കോടി എണ്‍പത് ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പുതിയ ടെര്‍മിനല്‍ ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഉദ്ഘാടനം ചെയ്തത്.

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നാളെ ചുമതലയേല്‍ക്കും. രാവിലെ പത്തരക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സോണിയ ഗാന്ധി ചുമതല കൈമാറും. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് വരണാധികാരി മധുസൂദന മിസ്ത്രി നല്‍കും. ഭാരത് ജോഡോ യാത്രക്ക് അവധി നല്‍കി രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്കും തെരഞ്ഞെടുപ്പ് നടത്താന്‍ വിരോധമില്ലെന്ന് രാഹുല്‍ ഗാന്ധി. നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ രാഹുല്‍ ഇക്കാര്യം അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന നിലപാടിലാണ് ശശി തരൂരും കൂട്ടരും.

കോടതിയില്‍ വനിതാ അഭിഭാഷകര്‍ മുടി ശരിയാക്കരുതെന്ന് പൂനെ ജില്ലാ കോടതിയുടെ നോട്ടീസ്. വനിതാ അഭിഭാഷകര്‍ ഇങ്ങനെ മുടി ശരിയാക്കുന്നത് കോടതി നടപടികളെ ബാധിക്കുന്നെന്നു കാണിച്ചാണു കോടതി നോട്ടീസ് പതിച്ചത്. നോട്ടീസിന്റെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കു വഴിയൊരുക്കി.

ഗുജറാത്തിലെ വഡോദര നഗരത്തിലെ പാനിഗേറ്റില്‍ ദീപാവലിക്കു പടക്കം പൊട്ടിച്ചതിനെ ചൊല്ലി രണ്ടു സമുദായങ്ങളിലെ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് ഇടപെട്ട പൊലീസ് ഇരുഭാഗത്തുനിന്നുമായി 19 പേരെ കസ്റ്റഡിയിലെടുത്തു.

ദീപാവലി ആഘോഷത്തിനു ചില്ലു കുപ്പിയില്‍ പടക്കം പൊട്ടിക്കുന്നതിനെ എതിര്‍ത്ത യുവാവിനെ മൂന്നു കുട്ടികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു. 21 കാരനായ സുനില്‍ നായിഡുവാണ് കൊല്ലപ്പെട്ടത്. 12 മുതല്‍ 15 വരെ വയസ്സുള്ള കുട്ടികളാണ് കൊലപാതകം നടത്തിയത്.

ദീപാവലി ആഘോഷിച്ചും ചെന്നൈയിലെ പഴയ ദീപാവലി ഓര്‍മകള്‍ പങ്കുവച്ചും ഇന്തോഅമേരിക്കന്‍ വംശജയായ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. അമ്മയുടെ സമര്‍പ്പണവും നിശ്ചയദാര്‍ഢ്യവും ധൈര്യവുമാണ് തന്റെ വിജയത്തിന് കാരണമെന്ന് കമലാ ഹാരിസ്. പ്രസിഡന്റ് ജോ ബൈഡന്‍ ആതിഥേയത്വം വഹിച്ച വൈറ്റ് ഹൗസിലെ ദീപാവലി വിരുന്നില്‍ ഇരുന്നൂറിലധികം ഇന്ത്യന്‍ അമേരിക്കന്‍ ജനത പങ്കെടുത്തു.

ബംഗ്ലാദേശിന്റെ ചില ഭാഗങ്ങളില്‍ സിത്രംഗ് ചുഴലിക്കാറ്റുമൂലം വന്‍ നാശനഷ്ടം. മതിലുകളും മരങ്ങളും തകര്‍ന്ന് ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു.

രണ്ട് ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കെനിയയോട് ഇന്ത്യ. കെനിയയില്‍ മുന്‍പു പിരിച്ചുവിട്ട ക്രിമിനല്‍ അന്വേഷണ സംഘമാണു കൊലപാതകം നടത്തിയതെന്നാണ് സൂചന.

മെറ്റയുടെ സന്ദേശ കൈമാറ്റ ആപ്പായ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം പുന്സ്ഥാപിച്ചു. ഉച്ചയ്ക്കു 12.10 മുതല്‍ വാട്‌സാപ് ലോകമെമ്പാടും പ്രവര്‍ത്തനരഹിതമായിരുന്നു. ഉച്ചയ്ക്കു 2.15 മുതല്‍ സര്‍വീസ് പുനഃസ്ഥാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

ദീപാവലി അവധിക്കു പിന്നാലെ സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,480 രൂപ. ഗ്രാമിന് 15 രൂപ താഴ്ന്ന് 4685 ആയി. ശനിയാഴ്ച പവന്‍ വില 400 രൂപ കുറഞ്ഞിരുന്നു. ഞായറാഴ്ചയും ദീപാവലി ദിനമായ ഇന്നലെയും വിലയില്‍ മാറ്റമുണ്ടായില്ല. അതേയമയം സംസ്ഥാനത്ത് വെള്ളിവില വര്‍ധിച്ചു. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 63.70 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 509.60 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 637 രൂപയും, ഒരു കിലോഗ്രാമിന് 63, 700 രൂപയുമാണ് ഇന്നത്തെ നിരക്ക്.

സ്‌പെഷ്യല്‍ ദീപാവലി റീച്ചാര്‍ജ് ഓഫറുമായി പ്രമുഖ സ്വകാര്യ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോയും വിയും. ഒരു വര്‍ഷം വരെ കാലാവധിയുള്ള 2999 രൂപയുടെ ഫോര്‍ ജി പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കുള്ള റീച്ചാര്‍ജ് പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. പ്രതിദിനം 2.5 ജിബി ഡേറ്റ വഴി ഒരു വര്‍ഷം 912 ജിബി ഡേറ്റയാണ് ലഭിക്കുക. ഇതിന് പുറമേ 75 ജിബി ഡേറ്റ അധികമായി നല്‍കും. കൂടാതെ ജിയോ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനും സാധിക്കും. ഒക്ടോബര്‍ 31നകം 1449 രൂപയുടെ റീച്ചാര്‍ജ് എടുക്കുന്നവര്‍ക്കാണ് വി ദീപാവലി ഓഫര്‍ നല്‍കുന്നത്. പ്രതിദിനം 1.5 ജിബി ഡേറ്റയാണ് ലഭിക്കുക. ഇതിന് പുറമേ 50 ജിബി ഡേറ്റ അധികമായി ലഭിക്കും. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ ആറുമണിവരെ സൗജന്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാം. ജിയോയ്ക്ക് സമാനമായി മറ്റു ആനുകൂല്യങ്ങളും ഇതില്‍ ലഭിക്കും. ഒരു വര്‍ഷത്തേയ്ക്ക് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഉപയോഗിക്കാമെന്നതാണ് മറ്റൊരു ഓഫര്‍.

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യിലെ ട്രെയിലര്‍ റിലീസ് ചെയ്തു. മനോഹരമായൊരു കുടുംബ ചിത്രമാകും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആന്‍ ആഗസ്റ്റിന്‍ നായികയായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഹരികുമാര്‍ ആണ്. ഒരിടവേളക്ക് ശേഷം ആന്‍ അഗസ്റ്റില്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. എഴുത്തുകാരന്‍ എം മുകുന്ദന്‍ ആണ് ചിത്രത്തിന്റെ രചനയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. ഇതേ പേരില്‍ താനെഴുതിയ കഥയുടെ വികസിത രൂപമാണ് എം മുകുന്ദന്‍ തിരക്കഥ ആക്കിയിരിക്കുന്നത്. കൈലാഷ്, ജനാര്‍ദ്ദനന്‍, സ്വാസിക വിജയ്, ദേവി അജിത്ത്, നീന കുറുപ്പ്, മനോഹരി ജോയ്, ബേബി അലൈന ഫിദല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘കടകന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. സജില്‍ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, മണികണ്ഠന്‍ ആചാരി, രഞ്ജിത്ത് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൈറ്റില്‍ പ്രഖ്യപിച്ച് കൊണ്ടുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി കഴിഞ്ഞു. തിരിച്ചും മറിച്ചും നോക്കിയാല്‍ മാത്രം കാര്യങ്ങള്‍ മനസിലാകുന്ന ഒരു വ്യത്യസ്തമായ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. ബ്രില്യന്റ് പോസ്റ്റര്‍ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സജില്‍ മമ്പാടിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് ബോധിയും എസ്‌കെ മാമ്പാടും ചേര്‍ന്നാണ്. ഗോപി സുന്ദറാണ് സംഗീത സംവിധായകന്‍.

മാരുതി സുസുക്കിയുടെ ജനപ്രിയ മോഡല്‍ ബലേനോ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായി വരുന്നു. 22.94 കിലോമീറ്റര്‍ വരെ മൈലേജ് ഈ കാര്‍ നല്‍കുന്നു. മാരുതി ഇപ്പോള്‍ പുതിയ ബലേനോയെ സിഎന്‍ജി രൂപത്തിലും കൊണ്ടുവരികയാണ്. ഇതോടെ മൈലേജ് കൂടുതല്‍ വര്‍ദ്ധിക്കും. കാരണം അടുത്ത മാസത്തോടെ ബലേനോ സിഎന്‍ജി പുറത്തിറങ്ങിയേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബലേനോ സിഎന്‍ജിയുടെ ഡിസൈനില്‍ മാറ്റമില്ല. അതില്‍ സിഎന്‍ജി കിറ്റ് മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്യൂ. ഇതിന്റെ വില നിലവിലെ പെട്രോള്‍ മോഡലിനേക്കാള്‍ 70,000 രൂപ കൂടുതലായിരിക്കും. സിഎന്‍ജി കിറ്റ് സ്ഥാപിക്കുന്നതിനാല്‍ എന്‍ജിന്‍ ശക്തിയിലും ടോര്‍ക്കിലും നേരിയ വ്യത്യാസം ഉണ്ടായേക്കാം.

പല മേഖലകളില്‍ വ്യാപരിക്കുന്ന വ്യത്യസ്ത പ്രായത്തിലുള്ളവര്‍. എന്നോ മണ്‍മറഞ്ഞുപോയ ഒരു നോവല്‍. ഇവയെല്ലാം സന്ധിക്കുന്ന കഥാന്ത്യത്തില്‍ ഹനനം പൂര്‍ണ്ണമാവുന്നു. ഏറെ ഗൗരവമുള്ള ഒരു മെഡിക്കല്‍ വിഷയത്തെ ജനപ്രിയ കഥാപരിസരത്തുനിന്ന് ഡോക്ടര്‍കൂടിയായ എഴുത്തുകാരന്‍ അവതരിപ്പിക്കുമ്പോള്‍ നോവലിന് പ്രസക്തിയേറുന്നു. വ്യത്യസ്തമായ ആഖ്യാനസവിശേഷതകളോടുകൂടിയ ക്രൈം ത്രില്ലര്‍. ‘ഹനനം’. നിഖിലേഷ് മേനോന്‍. മാതൃഭൂമി ബുക്സ്. വില 218 രൂപ.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് സാധാരണഗതിയില്‍ ഹൃദ്രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. പാരമ്പര്യ ഘടകം മുതല്‍ സ്ട്രെസ്- വിഷാദം പോലുള്ള മാനസികാരോഗ്യ ഘടകങ്ങള്‍ വരെ ഇതിന് കാരണമാകുന്നു.സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നതിന് പ്രമേഹം വലിയ രീതിയില്‍ കാരണമാകാറുണ്ട്. ഇത് കൂടാതെ ഒരിക്കല്‍ ഹൃദയാഘാതം സംഭവിച്ചിട്ടുള്ള സ്ത്രീകളില്‍ അടുത്തൊരു ഹൃദയാഘാതത്തിനുള്ള സാധ്യതയും ഹൃദയം അപകടപ്പെടാനുള്ള സാധ്യതയും പ്രമേഹം വര്‍ധിപ്പിക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് അമിതവണ്ണം കൂടുതലും കാണുന്നത് സ്ത്രീകളിലാണ്. ഇതും ഇവരില്‍ ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നു. പ്രത്യേകിച്ച് ആര്‍ത്തവവിരാമം കടന്നവരിലാണ് ഇതിനുള്ള സാധ്യത കൂടുന്നത്. ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും ഹൃദയത്തെ പെട്ടെന്ന് അപകടത്തിലാക്കാറുണ്ട്. സ്ത്രീകളിലാണ് താരതമ്യേന ബിപി പ്രശ്നങ്ങളും കൊളസ്ട്രോളും അധികവും കാണാറ്. ആര്‍ത്തവവിരാമം കടന്ന സ്ത്രീകളാണ് ഇക്കാര്യം കൂടുതലായി ശ്രദ്ധിക്കേണ്ടത്. വീട്ടുജോലികള്‍ കാര്യമായും ചെയ്യുന്നത് ഇന്നും മിക്ക വീടുകളിലും സ്ത്രീകള്‍ തന്നെയാണ്. എന്നാലിത് വ്യായാമത്തിന്റെ ഗുണം ചെയ്യണമെന്നില്ല. സ്ത്രീകള്‍ പുരുഷന്മാരോളം വ്യായാമം ചെയ്യുന്നുമില്ല. ഇതും ക്രമേണ ഹൃദ്രോഗങ്ങളിലേക്ക് നയിക്കാം. സ്ത്രീകളെ അപേക്ഷിച്ച് മദ്യപാനവും പുകവലിയും കൂടുതലുള്ളത് പുരുഷന്മാരില്‍ തന്നെയാണ്. എങ്കിലും സ്ത്രീകളിലും ഈ ദുശ്ശീലങ്ങള്‍ കാണുന്നുണ്ട്. ഇതും ക്രമേണ ഇവരെ ഹൃദ്രോഗങ്ങളിലേക്ക് നയിക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.73, പൗണ്ട് – 93.43, യൂറോ – 81.60, സ്വിസ് ഫ്രാങ്ക് – 82.54, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.32, ബഹറിന്‍ ദിനാര്‍ – 219.46, കുവൈത്ത് ദിനാര്‍ -266.58, ഒമാനി റിയാല്‍ – 214.83, സൗദി റിയാല്‍ – 22.02, യു.എ.ഇ ദിര്‍ഹം – 22.52, ഖത്തര്‍ റിയാല്‍ – 22.72, കനേഡിയന്‍ ഡോളര്‍ – 60.36.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *