yt cover 8

https://dailynewslive.in/ ഓര്‍മപ്പൂക്കളം ഒരുക്കി ലോകമെമ്പാടുമുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. കള്ളവും ചതിയും ഇല്ലാത്ത, ഐശ്വര്യവും സമൃദ്ധിയും കൊണ്ട് സമ്പന്നമായ ഭൂതകാലത്തിലേക്കുള്ള ഗൃഹാതുരമായ യാത്ര കൂടിയാണ് മലയാളികള്‍ക്ക് ഓണം. ഓണം പ്രമാണിച്ച് ഇന്നും നാളേയും ഡെയ്ലി ന്യൂസിന്റെ സായാഹ്ന വാര്‍ത്തകള്‍ ഉണ്ടായിരിക്കുന്നതല്ല. ഏവര്‍ക്കും ഡെയ്ലി ന്യൂസിന്റെ തിരുവോണാശംസകള്‍.

https://dailynewslive.in/ ഓണം വാരാഘോഷത്തോടനുബന്ധിച്ച് ആകാശത്ത് ദൃശ്യവിസ്മയമൊരുക്കുന്ന ആയിരത്തോളം ഡ്രോണുകളുടെ ലൈറ്റ് ഷോയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് മുകളിലായി 250 അടി ഉയരത്തില്‍ രാത്രി 8.45 മുതല്‍ 9.15 വരെയാണ് മൂന്ന് ദിവസത്തെ ഡ്രോണ്‍ ലൈറ്റ് ഷോ നടക്കുക. തലസ്ഥാനത്ത് ആദ്യമായാണ് കേരള ടൂറിസത്തിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്.

https://dailynewslive.in/ ഇന്ന് നബിദിനം. കാലാതീതമായ ദര്‍ശനങ്ങളിലൂടെ വഴികാട്ടിയ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ സ്മരണയില്‍ ഇസ്‌ലാം മത വിശ്വാസികള്‍ ഇന്നു നബിദിനം ആഘോഷിക്കുന്നു. നവോത്ഥാനത്തിന്റെ വെളിച്ചം പകര്‍ന്ന പ്രവാചകന്റെ 1500ാം ജന്മവാര്‍ഷിക ദിനമാണ് ഇക്കുറിയെന്ന സവിശേഷതയുമുണ്ട്.

https://dailynewslive.in/ ആസിയന്‍ കരാര്‍ പുതുക്കാനും സിംഗപ്പൂരുമായുള്ള വ്യാപാര ബന്ധം വികസിപ്പിക്കാനും ഇന്ത്യ- സിംഗപ്പൂര്‍ ചര്‍ച്ചയില്‍ ധാരണയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സ്ഥിരതയുള്ള രാജ്യമാണെന്നും നേരിട്ടുള്ള വിദേശ നിക്ഷേപം കൂട്ടുമെന്നും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങും പ്രതികരിച്ചു. സിംഗപ്പൂരിനും ഇന്ത്യയ്ക്കും ഇടയിലുള്ള പ്രത്യേക വ്യാപാര കരാറില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കുന്നതിനായുള്ള മാറ്റം വരുത്തും. ഇന്ത്യയിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ നാലിലൊന്നും വരുന്നത് സിംഗപ്പൂരില്‍ നിന്നാണെന്ന് നരേന്ദ്രമോദിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ലോറന്‍സ് വോങ് ചൂണ്ടിക്കാട്ടി.

https://dailynewslive.in/ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇപ്പോഴത്തെ ഡിഐജിയും പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*

*Unskippable Onam Collections*

*വെറും 299 രൂപ മുതല്‍*

പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*101 വര്‍ഷത്തെ വിശ്വാസ്യത*

https://dailynewslive.in/ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂര മര്‍ദനത്തിന് ഇരയാക്കിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിയായ പൊലീസുകാരന് സജീവന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാടക്കത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. സംഭവത്തെ തുടര്‍ന്ന് സജീവന്റെ വീടിന് പൊലീസ് കാവല്‍ ഒരുക്കിയിട്ടുണ്ട്.

https://dailynewslive.in/ കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കേരളാ പോലീസിന് അപമനകരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത്യധികം വേദനയോടെയാണ് ദൃശ്യങ്ങള്‍ കണ്ടത്. മനഃസാക്ഷിയുള്ള ഒരാള്‍ക്കും അംഗീകരിക്കാനാവാത്ത ഈ നടപടി കേരളാ പോലീസിന് അപമാനകരമാണ് എന്നും അദ്ദേഹം കൂടി ചേര്‍ത്തു. അതേസമയം ശബരിമല വിഷയത്തില്‍ ആചാരലംഘനം നടത്തിയതിന് മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പു പറയണമെന്നും ചെന്നിത്തല പറഞ്ഞു.

https://dailynewslive.in/ 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടിക തയ്യാറാക്കിയതില്‍ ചട്ടവിരുദ്ധമായ നടപടികള്‍ നടന്നുവെന്ന് പുതിയ ആരോപണവുമായി സിപിഐ രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോടെയാണ് വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നതെന്നും അതിനാല്‍ പട്ടിക റദ്ദാക്കണമെന്നും സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. വരണാധികാരിയായിരുന്ന അന്നത്തെ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയ്ക്കും ഇരട്ട വോട്ട് ഉണ്ടെന്ന് ആരോപിക്കുന്ന സിപിഐ കളക്ടറുടെ ഇരട്ട വോട്ടിന്റെ തെളിവുകളും പുറത്തുവിട്ടു.

https://dailynewslive.in/ പുരോഗതിയിലേക്കുള്ള പാതയില്‍ രാജ്യത്തിന്റെ സുപ്രധാന ചുവടുവെപ്പാണ് ജിഎസ്ടി പരിഷ്‌കാരങ്ങളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വിപണിയെ കൂടുതല്‍ ഏകീകൃതവും മത്സരാധിഷ്ഠിതവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജിഎസ്ടി പരിഷ്‌കരണത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിടുന്നത്. പുതിയ നികുതി ഘടന സുതാര്യവും സാധാരണക്കാര്‍ക്കും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഉപകാരപ്രദവുമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ വന്ദേ ഭാരത് ട്രെയിനിലെ കോച്ചുകളുടെ എണ്ണം കൂട്ടി. 14 കോച്ചുകളില്‍ നിന്ന് 18 കോച്ചുകളായാണ് ഉയര്‍ത്തിയിരിക്കുന്നത്. മലയാളികള്‍ക്ക് റെയില്‍വേയുടെ ഓണ സമ്മാനമായി 4 അധിക കോച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതലാണ് കോച്ചുകളുടെ എണ്ണം കൂടുക. ദൂരയാത്രകള്‍ക്ക് വലിയ രീതിയില്‍ മലയാളികള്‍ വന്ദേ ഭാരത് ട്രെയിന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

https://dailynewslive.in/ പാലക്കാട് പുതുനഗരത്തെ വീട്ടില്‍ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമെന്ന് പൊലീസ്. പ്രാഥമിക പരിശോധനയിലാണ് പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമാണെന്ന് പൊലീസ് കണ്ടെത്തിയത്. വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മറ്റു സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിനായില്ലെന്നും പരിക്കേറ്റ ഷരീഫ് പന്നിപ്പടക്കമുപയോഗിച്ച് പന്നികളെ പിടികൂടാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

https://dailynewslive.in/ പാലക്കാട് കല്ലേക്കാട് സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ 3 പ്രതികളും റിമാന്റില്‍. ബിജെപി പ്രവര്‍ത്തകന്‍ സുരേഷ്, പൂളക്കാട് സ്വദേശി ഫാസില്‍, കല്ലേക്കാട് സ്വദേശി നൗഷാദ് എന്നിവരാണ് റിമാന്റിലായത്. സുരേഷിന് സ്‌കൂളിലെ സ്ഫോടനത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സുരേഷ്, നൗഷാദ് എന്നീ പ്രതികള്‍ വ്യാസവിദ്യാ പീഠം സ്‌കൂളിലെ സ്ഫോടനം നടക്കുന്നതിന്റെ തലേ ദിവസം അവിടെ ഉണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.

https://dailynewslive.in/ ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ തേവലക്കര സ്വദേശിനി അതുല്യയുടെ മരണം കഴുത്ത് ഞെരിഞ്ഞാണെന്നും ആത്മഹത്യയോ കൊലപാതകമോ ആകാമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. അതേസമയം അതുല്യയുടെ ശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും മുറിവുകള്‍ പലതും മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് മുതല്‍ ഒരാഴ്ച വരെ മാത്രം പഴക്കമുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ കേളമംഗളം നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിക്ക് വിദേശയാത്രയ്ക്ക് അനുമതിനല്‍കിയ കേരള ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. കേരള ഹൈക്കോടതിയുടെ നടപടി ജുഡീഷ്യല്‍ സഭ്യതയ്ക്കും മര്യാദയ്ക്കും അച്ചടക്കത്തിനും നിരക്കുന്നതല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തട്ടിപ്പ് കേസിലെ പ്രതിയായ അനിത പി. നായരോട്, പാസ്‌പോര്‍ട്ട് അടിയന്തരമായി വിചാരണ കോടതിക്ക് കൈമാറാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

https://dailynewslive.in/ ജിഎസ്ടി പരിഷ്‌കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാന്‍ വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി പരിഷ്‌കാരങ്ങളെ പ്രശംസിച്ച മോദി ജിഎസ്ടി 2.0 രാജ്യത്തിന്റെ പിന്തുണയ്ക്കും വളര്‍ച്ചയ്ക്കുമുള്ള ഒരു ഡബിള്‍ ഡോസാണെന്നും 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ പുരോഗതിയെ പിന്തുണയ്ക്കുന്നതിനാണ് ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ നിരവധി നികുതികള്‍ ചുമത്തിയെന്നും എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി കുറച്ചുവെന്നും മോദി പറഞ്ഞു. രാജ്യത്ത് ഉപഭോഗവും വളര്‍ച്ചയും കൂടുമെന്നും വികസിത ഭാരതത്തിനായി കോര്‍പ്പറേറ്റീവ് ഫെഡറലിസം കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും ജിഎസ്ടി മാത്രമല്ല എന്‍ഡിഎ സര്‍ക്കാര്‍ ആദായനികുതിയും കുറച്ചു എന്നും മോദി പറഞ്ഞു.

https://dailynewslive.in/ തമിഴക വെട്രിക്കഴകം പ്രസിഡന്റും നടനുമായ വിജയുടെ തമിഴ്‌നാട് പര്യടനം സെപ്റ്റംബര്‍ മൂന്നാംവാരം മുതല്‍ ആരംഭിക്കും. ‘മീറ്റ് ദി പീപ്പിള്‍’ എന്ന പേരിലാണ് വിജയ് സംസ്ഥാനപര്യടനം നടത്തുന്നത്. സെപ്റ്റംബര്‍ മൂന്നാംവാരം തിരുച്ചിറപ്പള്ളിയിലായിരിക്കും പരിപാടിയുടെ ഉദ്ഘാടനമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

https://dailynewslive.in/ പറന്നുയരുന്നതിന് തൊട്ടുമുമ്പ് വിമാനത്തില്‍ പക്ഷിയിടിച്ചതുമൂലം വിജയവാഡയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്നലെ റദ്ദാക്കി. വിമാനം റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ഒരു കഴുകന്‍ വിമാനത്തിന്റെ മുന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വിമാനം റദ്ദാക്കുകയും 90 യാത്രക്കാര്‍ക്കായി മറ്റ് യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

https://dailynewslive.in/ പശ്ചിമബംഗാള്‍ നിയമസഭയില്‍ കയ്യാങ്കളി. നാടകീയമായ സംഭവങ്ങള്‍ക്കിടയില്‍ 5 ബിജെപി എംഎല്‍എമാര്‍ക്ക് സസ്പെന്‍ഷന്‍. ബംഗാളി കുടിയേറ്റക്കാര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള സര്‍ക്കാര്‍ പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ മമതയുടെ പ്രസംഗത്തിനിടെ ബഹളംവച്ച ബിജെപി എംഎല്‍എമാരെ ഉദ്യോഗസ്ഥര്‍ പിടിച്ചു പുറത്താക്കുകയായിരുന്നു. ബഹളത്തിനിടെ ബിജെപി ചീഫ് വിപ്പ് ശങ്കര്‍ ഘോഷ് തളര്‍ന്നു വീണു. പിന്നീട് ശങ്കര്‍ ഘോഷിനെ അടക്കം 5 എംഎല്‍എമാരെ സ്പീക്കര്‍ സഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

https://dailynewslive.in/ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. വെള്ളപ്പൊക്കം ബാധിച്ച പഞ്ചാബില്‍ 37 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. പ്രളയബാധിത പ്രദേശങ്ങളില്‍ കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സന്ദര്‍ശനം നടത്തി. പ്രളയം ദുരന്തം വിതച്ച സംസ്ഥാനത്തിന് കേന്ദ്രം എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. ജമ്മു കശ്മീരിലെ ത്സലം നദിയില്‍ ബണ്ടില്‍ വിള്ളല്‍ ഉണ്ടായതിനെ തുടര്‍ന്ന് മൂന്നു ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി കേന്ദ്രവും മണിപ്പുര്‍ സര്‍ക്കാരും കുക്കി-സോ ഗ്രൂപ്പുകളുമായി പുതിയ കരാറില്‍ ഒപ്പുവെച്ചു. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍നടന്ന ചര്‍ച്ചകള്‍ക്കിടെയാണ് പുതിയ കരാറില്‍ ഒപ്പുവെച്ചത്. ദേശീയപാത-2 വീണ്ടും തുറക്കുക എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള പ്രധാന നീക്കമാണിത്.

https://dailynewslive.in/ പാക് വംശജയായ പെണ്‍കുട്ടി ബലാത്സംഗ പരാതി നല്‍കിയിട്ടും പാകിസ്താന്‍ ക്രിക്കറ്റ് താരം ഹൈദര്‍ അലി കുറ്റവിമുക്തന്‍. കേസ് തുടരാന്‍ മതിയായ തെളിവില്ലെന്ന് ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ പോലീസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് താരത്തെ കേസില്‍ നിന്ന് ഒഴിവാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

https://dailynewslive.in/ ആധുനിക ഫാഷനില്‍ വിപ്ലവം സൃഷ്ടിച്ച, വിഖ്യാത ഫാഷന്‍ ഡിസൈനര്‍ ജോര്‍ജിയോ അര്‍മാനി അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഹോളിവുഡിന്റെ ഏറെ പ്രിയപ്പെട്ട ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനറാണ് ജോര്‍ജിയോ അര്‍മാനി.

https://dailynewslive.in/ പ്രമുഖ ടെക് കമ്പനികളുടെ മേധാവിമാര്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച അത്താഴവിരുന്നിലേക്ക് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അടക്കം അഞ്ച് ഇന്ത്യന്‍ വംശജര്‍ക്ക് ക്ഷണം. അതേസമയം, ട്രംപിന്റെ ഉറ്റസുഹൃത്തായിരുന്ന, ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന് വിരുന്നിലേക്ക് ക്ഷണമില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

https://dailynewslive.in/ വിദേശരാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ മിക്ക തീരുവകളും നിയമവിരുദ്ധമാണെന്ന അപ്പീല്‍കോടതി വിധിക്കെതിരേ ട്രംപ് ഭരണകൂടം സുപ്രീംകോടതിയെ സമീപിച്ചു. വിവിധരാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ തീരുവകളെ ന്യായീകരിച്ചാണ് ട്രംപ് ഭരണകൂടം സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായകശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയ്ക്കുമേല്‍ തീരുവ ചുമത്തിയതെന്നാണ് അപ്പീലില്‍ പറയുന്നത്.

https://dailynewslive.in/ സുപ്രീം കോടതിയില്‍ താരിഫ് കേസ് തോറ്റാല്‍ യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി ഉണ്ടാക്കിയ വ്യാപാര കരാറുകള്‍ റദ്ദാക്കേണ്ടി വരുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കേസ് തോറ്റാല്‍ യുഎസിന് വളരെയധികം ദുരിതങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞയാഴ്ച താരിഫ് ചുമത്താനുള്ള ട്രംപിന്റെ അധികാരം നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതി വിധിച്ചിരുന്നു.

https://dailynewslive.in/ കാഫ നേഷന്‍സ് കപ്പ് 2025ല്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ഗോള്‍രഹിത സമനില. അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ അഫ്ഗാനിസ്ഥാനായിരുന്നു മുന്‍തൂക്കം. ഗോള്‍ അവസരങ്ങള്‍ കൂടുതല്‍ ഉണ്ടാക്കിയതും അഫ്ഗാനിസ്ഥാനാണ്.

https://dailynewslive.in/ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പണം അയക്കുന്നതില്‍ വര്‍ധന. സേവന കയറ്റുമതിയും വര്‍ധിച്ചിട്ടുണ്ട്. ഇത് കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ സഹായിച്ചതായി ക്രിസില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ പണമയയ്ക്കല്‍ 3,320 കോടി ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 2860 കോടി ഡോളറായിരുന്നു. സേവന കയറ്റുമതി ഈ കാലയളവില്‍ 9,740 കോടി ഡോളറായി വളര്‍ന്നു, കഴിഞ്ഞ വര്‍ഷം ഇത് 8,850 കോടി ഡോളറായിരുന്നു. 2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 240 കോടി ഡോളറായി ചുരുങ്ങി, ഇത് ജിഡിപിയുടെ 0.2 ശതമാനമാണ്. 2025 സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തില്‍ സി.എ.ഡി 860 കോടി ഡോളറായിരുന്നു, ജിഡിപിയുടെ 0.9 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. എഫ്ഡിഐ വരവ് 2,390 കോടി ഡോളറില്‍ നിന്ന് 2,720 കോടി ഡോളറായും ഉയര്‍ന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യക്ക് ലഭിച്ച പണമയയ്ക്കല്‍ റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയിരുന്നു. 13,546 കോടി ഡോളര്‍!.

https://dailynewslive.in/ പ്രേമലുവിന് ശേഷം തമിഴകത്ത് ശോഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മമിത ബൈജു. ഡ്രാഗണ്‍ എന്ന ചിത്രത്തിലൂടെ തമിഴകത്ത് വന്‍ താരോദയമായി മാറിയ പ്രദീപ് രംഗനാഥന്‍ നായകനാകുന്ന ചിത്രത്തിലാണ് മമിത നായിക ആകുന്നത്. ‘ഡ്യൂഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. റിലീസ് ചെയ്ത ചിത്രത്തിന്റെ ഗാനം ഏറെ ശ്രദ്ധനേടുകയാണ്. പ്രദീപ് രംഗനാഥനൊപ്പം നിറഞ്ഞാടുന്ന മമിത ബൈജുവിനെ വീഡിയോയില്‍ കാണാം. സംവിധായകനായും നടനായും തിളങ്ങിയ ആളാണ് പ്രദീപ് രംഗനാഥന്‍. പ്രേക്ഷകശ്രദ്ധ നേടിയ ലവ് ടുഡേ എന്ന ചിത്രം സംവിധാനം ചെയ്ത്, നായകനായി അഭിനയിച്ചത് പ്രദീപ് രംഗനാഥന്‍ ആയിരുന്നു. കീര്‍ത്തീശ്വരനാണ് പ്രദീപ് രംഗനാഥനെയും മമിത ബൈജുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ സംവിധാനം ചെയ്യുന്നത്. മറ്റൊരു തമിഴ് ചിത്രം മമിതയുടേതായി പ്രദര്‍ശനത്തിനെത്താനുമുണ്ട്. അരുണ്‍ വിജയ്യെ നായകനാക്കി ബാല സംവിധാനം ചെയ്ത വണങ്കാന്‍ ആണ് അത്. വിഷ്ണു വിശാല്‍ നായകനായി എത്തുന്ന ചിത്രത്തിലും മമിത നായികയാകും. അടുത്തിടെ ആയിരുന്നു സിനിമയുടെ പ്രഖ്യാപനം. ഇരണ്ട് വാനം എന്നാണ് ചിത്രത്തിന്റെ പേര്.

https://dailynewslive.in/ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കരം’. ചിത്രത്തിലെ മനോജ് കെ ജയന്റെയും കലാഭവന്‍ ഷാജോണിന്റെയും കാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടു. തീക്ഷ്ണമായ കണ്ണുകളും നെഞ്ചില്‍ തറയ്ക്കുന്ന നോട്ടവുമായി മഹേന്ദ്രന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയന്‍, ചുണ്ടില്‍ തിരുകിയ സിഗരറ്റിലേക്ക് തീ പകരവേ ആരെയോ രൂക്ഷമായി നോക്കുന്ന കമല്‍ മുഹമ്മദ് എന്ന വേഷത്തില്‍ കലാഭവന്‍ ഷാജോണ്‍. സെപ്റ്റംബര്‍ 25നാണ് ചിത്രം തിയറ്ററുകളിലെത്തുക. നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്. കേരള ബ്ലാസ്റ്റേഴ്സില്‍ കളിക്കാരേക്കാള്‍ ആരാധകരുണ്ടായിരുന്ന പരിശീലകന്‍, മലയാളികളുടെ പ്രിയപ്പെട്ട ആശാന്‍ ഇവാന്‍ വുകോമനോവിച്ചും സിനിമയില്‍ ആന്ദ്രേ നിക്കോള എന്ന കഥാപാത്രമായി എത്തുന്നുണ്ട്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാര്‍. മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിഷ്ണു ജി. വാരിയര്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

https://dailynewslive.in/ എന്‍ടോര്‍ക്ക് നിരയരെ 150 സിസി മോഡലുമായി ടിവിഎസ്. ടിവിഎസ് എന്‍ടോര്‍ക്ക് 150 ഇന്ത്യയില്‍ 1.19 ലക്ഷം രൂപയ്ക്കാണ് എത്തുന്നത്. രണ്ട് വേരിയന്റുകളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്, ടോപ്പ്-സ്‌പെക്കിന് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ പോലുള്ള രസകരമായ ചില സവിശേഷതകള്‍ ലഭിക്കുന്നു, അതോടൊപ്പം 1.29 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ എക്‌സ്-ഷോറൂം വില. 150 സ്‌കൂട്ടര്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125 -നെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, സ്റ്റൈലിങ്ങില്‍ പുതുമയുള്ളതും വ്യത്യസ്തവുമായി ഇത് കാണപ്പെടുന്നു. 13 ബിഎച്പി കരുത്തും 14.2 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 149.7 സിസി, എയര്‍-കൂള്‍ഡ്, 3-വാല്‍വ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് സ്‌കൂട്ടറിന്റെ ഹ്യദയം. എഞ്ചിന്‍ ഒരു സിവിടി യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു. 150 സിസി സ്‌കൂട്ടറിന് മണിക്കൂറില്‍ 104 കിലോമീറ്റര്‍ പരമാവധി വേഗത കൈവരിക്കാന്‍ കഴിയുമെന്ന് ടിവിഎസ് അവകാശപ്പെടുന്നു. ഫുള്‍ എല്‍ഇഡി ലൈറ്റുകള്‍ക്ക് പുറമേ, ടോപ്പ് വേരിയന്റില്‍ സ്‌കൂട്ടറിന് ഫുള്‍ ടിഎഫ്ടി ഡിസ്പ്ലേയും ലഭിക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്ട്രീറ്റ്, റേസ് എന്നീ രണ്ട് റൈഡ് മോഡുകള്‍ എന്നിവയും ഇതിലുണ്ട്.

https://dailynewslive.in/ വിചിത്രവും വിസ്മയകരവുമായ ഭാവനാസഞ്ചാരംകൊണ്ട് അത്യന്തം രസനീയമായ ഒരു പുരാണകഥയുടെ ഭാവസുന്ദരമായ പുനരാഖ്യാനമാണ് ക്രമം എന്ന നോവല്‍. ക്രമരഹിതമായ നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തുക എന്ന സാഹിത്യധര്‍മ്മമാണ് ഗ്രേസി ഈ രചനയിലൂടെ നിര്‍വ്വഹിക്കുന്നതെന്ന് പ്രശസ്ത നിരൂപകന്‍ സജയ് കെ വി അവതാരികയില്‍ രേഖപ്പെടുത്തുന്നു. കെ.പി. മുരളീധരന്റെ രേഖാചിത്രങ്ങള്‍ വായനയെ കിടയറ്റതാക്കുന്നു. ‘ക്രമം’. ഗ്രേസി. ഡിസി ബുക്സ്. വില 142 രൂപ.

https://dailynewslive.in/ ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാന്‍സറുകളില്‍ അഞ്ചാം സ്ഥാനമാണ് ഉദരത്തിലെ കാന്‍സര്‍ അഥവാ ഗ്യാസ്ട്രിക് കാന്‍സര്‍. പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകുന്നത് ഗ്യാസ്ട്രിക് കാന്‍സറിനെ മറ്റ് കാന്‍സറുകളെക്കാള്‍ അപകടകാരിയാക്കുന്നു. ചെറിയ ചില ലക്ഷണങ്ങള്‍ ഉദരപ്രശ്നങ്ങള്‍ ആണെന്ന് തെറ്റിദ്ധരിക്കാനും സാധ്യത ഏറെയാണ്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കും വരെ ഈ കാന്‍സര്‍ തിരിച്ചറിയപ്പെടാതെ പോകാറാണ് പതിവ്. ഭക്ഷണം കഴിച്ച ശേഷമുള്ള നെഞ്ചെരിച്ചില്‍ പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. അന്നനാളത്തില്‍ നിന്നും ഉദരത്തിലെ ആസിഡ് തിരിച്ചൊഴുകുന്നതു മൂലമാണ് ഇത്തരത്തില്‍ നെഞ്ചെരിച്ചില്‍ അഥവാ ആസിഡ് റിഫ്ലക്സ് അനുഭവപ്പെടുന്നത്. ഭക്ഷണ സാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ മുതല്‍ മാനസിക സമ്മര്‍ദം വരെ നെഞ്ചെരിച്ചലിന് കാരണമായേക്കാം. ഭക്ഷണം കഴിച്ചതിന് ശേഷമാണ് നെഞ്ചെരിച്ചില്‍ ലക്ഷണങ്ങള്‍ അനുഭവപ്പെടാറ്. ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ ഇത് നിയന്ത്രിക്കാനാകുന്നാണിത്. എന്നാല്‍ നെഞ്ചെരിച്ചില്‍ സ്ഥിരമോ ഗുരുതരമോ ആണെങ്കില്‍ ഉടന്‍ ചികിത്സ തേടണം. ചികിത്സിച്ചിട്ടും മാറാതെ നില്‍ക്കുന്ന ലക്ഷണങ്ങള്‍ അര്‍ബുദത്തിന്റേതാകാം. ആമാശയത്തിന്റെ ഉള്‍പാളിയില്‍ കോശങ്ങള്‍ വളരുന്ന അവസ്ഥയാണ് ഉദരത്തിലെ അര്‍ബുദം അഥവാ ഗ്യാസ്ട്രിക് കാന്‍സര്‍. കാരണമില്ലാതെ ശരീരഭാരം കുറയുന്നത്, വയറുവേദന അല്ലെങ്കില്‍ അസ്വസ്ഥത (മിക്കവാറും പൊക്കിളിന് മുകളിലായി അനുഭവപ്പെടുന്നത്), വിട്ടുമാറാത്ത നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ ദഹനക്കേട്, ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി (രക്തം കലര്‍ന്ന് കാണപ്പെടുകയാണെങ്കില്‍ ശ്രദ്ധവേണം), വയറ്റില്‍ നീര്‍വീക്കം, വയറ്റില്‍ ദ്രാവകം കെട്ടിനില്‍ക്കുന്നതുപോലെ തോന്നുന്നത്, കറുത്ത നിറത്തിലോ രക്തം കലര്‍ന്നതോ ആയ മലം, കടുത്ത ക്ഷീണം എന്നിവയെല്ലാം കാന്‍സര്‍ ലക്ഷണങ്ങളാണ്.

*ശുഭദിനം*

*കവിത കണ്ണന്‍*

പണ്ട് മഹാബലി രാജാവിന്റെ കാലം. ജനങ്ങള്‍ സന്തോഷത്തോടെ, സമത്വത്തോടെ, സമാധാനത്തോടെ ജീവിച്ചു.. ആരും വിശന്നുറങ്ങുന്നില്ല, ആരും അനീതിയനുഭവിക്കുന്നില്ല. ഇന്നും ഓണം ആഘോഷിക്കുമ്പോള്‍, നമ്മള്‍ സദ്യ ഒരുക്കുമ്പോള്‍, പൂക്കളം ഒരുക്കുമ്പോള്‍, അതിന്റെ പിന്നിലെ സന്ദേശം നമ്മള്‍ പലപ്പോഴും മറക്കുന്നു. ഓണത്തിന്റെ മഹത്വം ഭക്ഷണത്തിന്റെ സമൃദ്ധിയിലല്ല, ‘ഹൃദയങ്ങളുടെ സമൃദ്ധിയിലാണ്’. ഓണം വന്നാല്‍ ഓരോ മലയാളിയുടെയും ഹൃദയം നിറയുന്നത് ഒറ്റക്കാരണത്താല്‍ ആണ്. അതൊരു പുഷ്പാലങ്കാരമോ സദ്യയോ മാത്രമല്ല… ‘ഒരുമ’ എന്നൊരു വലിയ പാഠമാണ് ഓണം നമ്മെ പഠിപ്പിക്കുന്നത്. സന്തോഷം തനിച്ച് പങ്കിടുമ്പോഴല്ല ഒരുമിച്ച് പങ്കിടുമ്പോഴാണ് യഥാര്‍ത്ഥ മഹത്വം ഉണ്ടാകുന്നത്. ഓണം വെറും ഒരു ഉത്സവമല്ല… അത് നമ്മുടെ മനസിലേയ്ക്കുള്ള ഒരു വിളിയാണ്. മഹാബലിയുടെ കാലത്തെ പോലെ, ഇന്നും നമ്മള്‍ ഒരു സമൂഹമായി കൈകോര്‍ത്തുനില്‍ക്കാന്‍ കഴിയുമ്പോഴാണ് നമ്മുടെ ജീവിതം ആഘോഷമായി മാറുന്നത്. ഈ ഓണത്തില്‍, നമ്മുടെ വീട്ടില്‍ മാത്രമല്ല, മറ്റുള്ളവരുടെ മനസിലും പൂക്കളം വിരിയിക്കൂ. നമ്മുടെ സദ്യയുടെ പത്ത് കറിയില്‍ ഒന്ന്, മറ്റൊരാളുടെ വിശപ്പിന് മരുന്നാവട്ടെ. ഈ ഓണം നമുക്ക് ഒരുമയുടെ ഓണമാക്കാം! . – എല്ലാ പ്രിയപ്പെട്ടവര്‍ക്കും തിരുവോണാശംസകള്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *