◾https://dailynewslive.in/ പഹല്‍ഗാമിലെ കണ്ണീരിന് പാകിസ്ഥാന് മറുപടി നല്‍കി ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍. പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒന്‍പതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം. ഇന്നലെ അര്‍ധരാത്രിക്കു ശേഷം മുസാഫര്‍ബാദ്, ബഹവല്‍പുര്‍, കോട്‌ലി, മുരിഡ്ക് എന്നിവടങ്ങളിലെ ഭീകരരുടെ കേന്ദ്രങ്ങളിലാണ് ആക്രമണം എന്നാണു വിവരം. 12 ഭീകരര്‍ കൊല്ലപ്പെട്ടെന്നും 55 പേര്‍ക്ക് പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ മൂന്നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. നീതി നടപ്പാക്കിയെന്നും പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളൊന്നും തങ്ങള്‍ ലക്ഷ്യം വച്ചില്ലെന്നും വിഷയത്തില്‍ കൂടുതല്‍ ആക്രമണപദ്ധതി നിലവിലില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യ ഇന്നു പുറത്തുവിടും. അതേസമയം അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരുക്കേറ്റെന്നും പാക്കിസ്ഥാന്‍ സൈന്യം സ്ഥിരീകരിച്ചു. ഇന്ത്യയുടെ താല്‍കാലിക സന്തോഷത്തിന് ശാശ്വത ദുഃഖം നല്‍കുമെന്നും പാക്കിസ്ഥാന്‍ പ്രതികരിച്ചു.
◾
◾https://dailynewslive.in/ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് നടത്തിയ തിരിച്ചടിക്ക് പിന്നാലെ അതീവ ജാഗ്രതയില്‍ രാജ്യം. അതിര്‍ത്തിയോട് ചേര്‍ന്നുള്ള അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചു. ശ്രീനഗര്‍, ലേ, ജമ്മു, അമൃത്സര്‍, ധര്‍മശാല എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. അതിര്‍ത്തിയിലെ ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
*കാനഡാ യാത്ര ഫോര്‍ച്ചൂണിനൊപ്പം*
ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭൂപ്രദേശമുള്ള രണ്ടാമത്തെ രാജ്യവും ഏറ്റവും കൂടുതല്‍ കടല്‍ത്തീരവുമുള്ള വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ വികസിത പശ്ചാത്യ രാജ്യമായ കാനഡയിലേക്ക് 10 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7510911777* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ ഇന്ത്യയുടെ വെള്ളം ഇന്ത്യയ്ക്ക് മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്കില്‍ ഇന്ത്യ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇതുവരെ ഇന്ത്യയുടെ വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നു. ഇനി ഇന്ത്യയുടെ വെള്ളം രാജ്യത്തിനകത്ത് തന്നെ ഒഴുകുമെന്ന് മോദി പറഞ്ഞു. ഒരു ഹിന്ദി ചാനല്‍ പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
◾https://dailynewslive.in/ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ന് സംസ്ഥാനത്തെ 14 ജില്ലകളിലും സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രില്‍ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവില്‍ ഡിഫന്‍സ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങള്‍ വിലയിരുത്തും. മോക്ക് ഡ്രില്ലിന്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് നിര്‍ദ്ദേശം നല്‍കി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
◾https://dailynewslive.in/ മനുഷ്യ മഹാസമുദ്രത്തില്‍ നിറഞ്ഞാടി തൃശൂര്‍ പൂരം.കോങ്ങാട് മധുവിന്റെ മഠത്തില്‍ വരവിലും കിഴക്കൂട്ട് അനിയന്‍ മാരാരുടെ ഇലഞ്ഞിത്തറമേളത്തിലും തിരുവമ്പാടി -പാറമേക്കാവ് ദേവിമാരുടെ എഴുന്നള്ളിപ്പിലും ആയിരങ്ങള്‍ ലയിച്ചു ചേര്‍ന്നു. അസ്തമയ സൂര്യന്റെ പൊന്‍പ്രഭയോടെയായിരുന്നു തെക്കേ ഗോപുര നടയില്‍ കുടമാറ്റച്ചന്തം ആനപ്പുറമേറിയത്. ആ കാഴ്ചയില്‍ ആള്‍ക്കടല്‍ ഇരമ്പിയാര്‍ത്തു.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാതിരുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനോട് അതൃപ്തി രേഖപ്പെടുത്തി കോടതി. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാതെ സര്‍ക്കാരിനു നല്‍കിയത് എന്തിനെന്ന് വിജിലന്‍സ് ജഡ്ജി ചോദിച്ചു. കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് മേയ് 12ന് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
◾https://dailynewslive.in/ എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്ലസ്വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു. ഉപരി പഠനത്തിന് യോഗ്യത നേടുന്ന എല്ലാ വിദ്യാര്‍ത്ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനായി 7 ജില്ലകളിലാണ് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിച്ചത്. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് നടപ്പിലാക്കും.
◾https://dailynewslive.in/ പേവിഷബാധയെ തുടര്‍ന്ന് സമീപദിവസങ്ങളിലുണ്ടായ മരണങ്ങളുടെ കാരണങ്ങള്‍ അന്വേഷിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ഒരു മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു. ദാരുണ സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കുന്ന നടപടികളും അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു .
◾https://dailynewslive.in/ വേടന്റെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വിവരിച്ച കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലംമാറ്റം. റേഞ്ച് ഓഫീസര്‍ അധീഷീനെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാനാണ് വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടിരിക്കുന്നത്. പ്രതിക്ക് ശ്രീലങ്കന്‍ ബന്ധം ഉണ്ട് എന്ന് തുടങ്ങിയ സ്ഥിരീകരിക്കാത്ത സ്റ്റേറ്റ്മെന്റ്കള്‍ അന്വേഷണമധ്യേ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തിയത് ശരിയായ അന്വേഷണ രീതി അല്ല. വകുപ്പുതല അന്വേഷണത്തിന് വിധേയമായി ആണ് സ്ഥലം മാറ്റം.
◾https://dailynewslive.in/ പൊതുജനാരോഗ്യ രംഗത്ത് മധ്യ കേരളത്തിന്റെ മുഖമായി മാറാന്‍ പോകുന്ന കൊച്ചിന്‍ കാന്‍സര്‍ റിസേര്‍ച്ച് സെന്റര്‍ മേയ് 15-ഓടെ പൂര്‍ണ്ണ സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. കളമശേരി മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണെന്നും ജൂലൈ 30-ഓടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഉന്നതാധികാരസമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കി സുപ്രീംകോടതി. മേല്‍നോട്ടസമിതി കഴിഞ്ഞദിവസം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാനാണ് സുപ്രീംകോടതി കേരള സര്‍ക്കാരിനോടും തമിഴ്‌നാട് സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇരുസര്‍ക്കാരുകള്‍ക്കും എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
◾https://dailynewslive.in/ ആലപ്പുഴയില്‍ എല്‍ഡിഎഫിന്റെ മെഗാ റാലിയില്‍ കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. റാലിയുടെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്താണ് മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ വിമര്‍ശന ശരങ്ങള്‍ തൊടുത്തത്. ഒരു നാടിനോടും ജനതയോടും കാണിക്കാന്‍ പാടില്ലാത്ത ക്രൂരമായ അവഗണനയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു.
◾https://dailynewslive.in/ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യബസ്സുകള്‍ തമ്മില്‍ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കില്‍ മാത്രമേ പെര്‍മിറ്റ് അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി.ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയില്‍ ബസ് ഉടമകള്‍ എതിര്‍പ്പ് ഉയര്‍ത്തിയാല്‍ നിയമപരമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ കോഴിക്കോട് ആക്രി ഗോഡൗണിന് തീപിടിച്ചു. നടക്കാവ് നാലാം ഗേറ്റിന് സമീപം ആണ് തീപിടിത്തം ഉണ്ടായത്. വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സ് ഉള്‍പ്പെടെ സൂക്ഷിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ മേല്‍ഭാഗം പൂര്‍ണമായം കത്തിയമര്‍ന്നു.
◾https://dailynewslive.in/ തിരുവനന്തപുരത്ത് മൂന്ന് കിലോ കഞ്ചാവുമായി നവാഗത സിനിമ സംവിധായകനെ എക്സൈസ് പിടികൂടി. ഗോഡ്സ് ട്രാവല്‍ എന്ന റിലീസാവാന്‍ ഇരിക്കുന്ന സിനിമയുടെ സംവിധായകന്‍ അനീഷ് അലിയാണ് അറസ്റ്റിലായത്. നെയ്യാറ്റിന്‍കര എക്സൈസാണ് അനീഷ് അലിയെ പിടികൂടിയത്.
◾https://dailynewslive.in/ കണ്ണൂരില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെരുവുവിളക്കിന്റെ സോളാര്‍ പാനല്‍ തലയില്‍ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കീഴറയിലെ ആദിത്യനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം വെള്ളിക്കീലിന് സമീപം സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ആദിത്യന്റെ തലയില്‍ സോളാര്‍ പാനല്‍ തകര്‍ന്ന് വീണത്.
◾https://dailynewslive.in/ ഖത്തറില്‍ പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്. മെയ് എട്ട് വരെ രാജ്യത്ത് പൊടിക്കാറ്റ് തുടരുമെന്നും ഇത് വായുഗുണനിലവാരം, കാഴ്ചാപരിധി, കാലാവസ്ഥ സ്ഥിതിഗതികള്‍ എന്നിവയെ ബാധിക്കുമെന്നും ഖത്തര്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് അനുഭവപ്പെടുന്നതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ ഇന്ത്യയ്ക്കും തങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം പരിഹരിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന യുനൈറ്റഡ് നാഷന്‍സിന്റെ സുരക്ഷാ കൗണ്‍സില്‍ മീറ്റിംഗില്‍ പാകിസ്ഥാനെ കടുത്ത വിമര്‍ശനമുയര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ സ്ഥിരാംഗമല്ലാത്ത പാകിസ്ഥാന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് രഹസ്യ ചര്‍ച്ച നടന്നത്. എന്നാല്‍, ചര്‍ച്ചയിലുടനീളം പഹല്‍ഗാം അക്രമണത്തില്‍ ലക്ഷ്‌കര്‍ ഇ തോയ്ബയുടെ പങ്കിനെ കുറിച്ചുള്ള ചോദ്യങ്ങളായിരുന്നെന്നും പാകിസ്ഥാന്റെ വിശദീകരണത്തെ അംഗീകരിക്കാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ തയ്യാറായില്ലെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
◾https://dailynewslive.in/ ജര്‍മന്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ നേതാവ് ഫ്രെഡ്റിക് മെര്‍സ്. ഇന്നലെ നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ ആറ് വോട്ടിനാണ് മെര്‍സ് പരാജയപ്പെട്ടത്. ഇതോടെ മെര്‍സ് ചാന്‍സലറാകാനുള്ള സാധ്യത കുറഞ്ഞു.ഇന്ന് മെര്‍സിന് വീണ്ടും ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം ഉണ്ട്. ഇതിലും പരാജയപ്പെട്ടാല്‍ അടുത്ത 14 ദിവസത്തിനുള്ളില്‍ മെര്‍സിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടി വരും.
◾https://dailynewslive.in/ ഇന്ത്യയിലെ ഏകദേശം 4,380 കോടി രൂപ വരുന്ന നികുതി ആവശ്യത്തെ ട്രൈബ്യൂണലില്‍ ചോദ്യം ചെയ്ത് കൊറിയന്‍ ടെക് ഭീമനായ സാംസങ്. നികുതി ആവശ്യം റദ്ദാക്കണമെന്ന് സാംസങ് ഇന്ത്യന്‍ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു. 2018-നും 2021-നും ഇടയില്‍ സാംസങ് ഒരു പ്രത്യേക നെറ്റ്വര്‍ക്കിംഗ് ഉപകരണങ്ങള്‍ തെറ്റായി തരംതിരിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തുവെന്നും അതുവഴി 10 മുതല്‍ 20 ശതമാനം വരെ കസ്റ്റംസ് തീരുവ അടയ്ക്കുന്നത് ഒഴിവാക്കിയെന്നും ആണ് സര്‍ക്കാര്‍ ആരോപണം.
◾https://dailynewslive.in/ കര്‍ണാടക ബിജെപി എംഎല്‍എ ഗാലി ജനാര്‍ദ്ദന റെഡ്ഡിക്ക് തിരിച്ചടി. ആന്ധ്രയിലെ അനധികൃത ഖനന കേസില്‍ ഗാലി ജനാര്‍ദ്ദന കുറ്റക്കാരനെന്ന് ഹൈദരാബാദിലെ പ്രത്യേക സിബിഐ കോടതി വിധിച്ചിരിക്കുകയാണ്. ആന്ധ്രയിലെ അനന്തപൂര്‍ ജില്ലയില്‍ ഒബുലാപുരം എന്ന സ്ഥലത്ത് എംഎല്‍എ സ്ഥാപിച്ച ഖനന കമ്പനി ചട്ട വിരുദ്ധമായാണ് ഖനന അനുമതി നേടിയെടുത്തത് എന്നാണ് കോടതിയുടെ കണ്ടെത്തല്‍.
◾https://dailynewslive.in/ തമിഴ്‌നാട്ടില്‍ ബിജെപി മഹിളാ മോര്‍ച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മഹിളാമോര്‍ച്ച തഞ്ചാവൂര്‍ മുന്‍ ജില്ലാ ഭാരവാഹിയായ ശരണ്യയാണ് കൊല്ലപ്പെട്ടത്. സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്നും കുടുംബ കലഹമാണെന്നും പൊലീസ് അറിയിച്ചു. ശരണ്യയെ കൊലപ്പെടുത്തിയ മൂന്ന് പേര്‍ സ്റ്റേഷനിലെത്തി കീഴടങ്ങി.പ്രതികള്‍ മൂവരെയും വൈദ്യപരിശോധനയ്ക്ക് ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
◾https://dailynewslive.in/ പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ഖത്തര്‍. ഖത്തര്‍ അമീറുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ടെലിഫോണില്‍ സംസാരിച്ചു. സംഭാഷണത്തില്‍ ഖത്തര്‍ അമീര്‍ പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.
◾https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകര സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍. അഹമ്മദ് ബിലാല്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ബൈസരണ്‍ വാലിക്ക് സമീപത്ത് നിന്നാണ് ഇയാളെ പ്രതിരോധ സേനാംഗങ്ങള്‍ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇന്ത്യാ – പാക് ബന്ധം യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക നിലനില്‍ക്കെയാണ് ബിലാല്‍ പിടിയിലായിരിക്കുന്നത്.
◾https://dailynewslive.in/ ഇന്ത്യ- പാക് ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തില്‍ വമ്പന്‍ യുദ്ധാഭ്യാസത്തിനൊരുങ്ങി വ്യോമസേന. രാജസ്ഥാനിലെ ഇന്ത്യ- പാക് അതിര്‍ത്തിയോട് ചേര്‍ന്നാകും യുദ്ധാഭ്യാസം നടക്കുക. ബുധനാഴ്ച രാത്രി ഒമ്പതു മണിക്കും വ്യാഴാഴ്ച രാവിലെ മൂന്നു മണിക്കുമാണ് അഭ്യാസപ്രകടനങ്ങള്‍ നടക്കുക. യുദ്ധാഭ്യാസം നടത്തുന്നതുമായി ബന്ധപ്പെട്ട് കൊമേര്‍ഷ്യല്‍ വിമാനങ്ങളിലെ വൈമാനികര്‍ക്ക് വ്യോമസേന നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
◾https://dailynewslive.in/ ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. യു.കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി സംസാരിച്ചുവെന്നും മോദി ‘എക്‌സ്’ പോസ്റ്റില്‍ വ്യക്തമാക്കി. കരാര്‍ ഒപ്പിടാന്‍ യു.കെ പ്രധാനമന്ത്രി ഇന്ത്യയിലെത്തുമെന്നാണ് വിവരം.
◾https://dailynewslive.in/ ഐപിഎല്ലില്‍ മഴ കരണം 19 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 3 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മഴ മൂലം 19 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ വിജയലക്ഷ്യം 147 റണ്‍സാക്കി പുനര്‍നിശ്ചയിച്ചിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 7 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. അവസാന പന്ത് വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിലെ ജയത്തോടെ ഗുജറാത്ത് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തി.
◾https://dailynewslive.in/ കേന്ദ്രസര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി വി സുബ്രഹ്‌മണ്യന്റെ പുസ്തകത്തിന്റെ രണ്ടു ലക്ഷം കോപ്പികള്‍ വാങ്ങാന്‍ കോടികള്‍ മുടക്കിയ കേന്ദ്ര പൊതുമേഖല സ്ഥാപനമായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം വിവാദത്തില്‍. 7.25 കോടി രൂപ ചെലവില്‍ ഏകദേശം 2 ലക്ഷം കോപ്പികള്‍ വാങ്ങാനാണ് ബാങ്ക് തീരുമാനിച്ചത്. സുബ്രഹ്‌മണ്യന്റെ India@100: Envisioning Tomorrow’s Economic Powerhouse എന്ന പേരിലുള്ള പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായാണ് ബാങ്ക് ഓര്‍ഡര്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ നോമിനിയായി ഐഎംഎഫിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയില്‍ നിന്ന് സുബ്രഹ്‌മണ്യത്തെ കഴിഞ്ഞാഴ്ച സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പദവിയില്‍ കൃഷ്ണമൂര്‍ത്തി വി സുബ്രഹ്‌മണ്യം കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സാമ്പത്തിക അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കിന്റെ സോണല്‍, റീജിയണല്‍ ഓഫീസുകള്‍ വഴി വിതരണം ചെയ്യുന്നതിനായിരുന്നു ഈ കോപ്പികള്‍. മൊത്തം തുകയുടെ 50 ശതമാനം ബാങ്ക് ഇതിനകം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ ജോജു ജോര്‍ജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമായിരുന്നു ‘പണി’. ബോക്സ് ഓഫീസിലെ വിജയത്തിന് പിന്നാലെ പണി-2 എത്തുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ തീവ്രതയോടെയായിരിക്കും പണി-2 എത്തുക. മാത്രമല്ല, ചിത്രത്തിന് ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല എന്നും അറിയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കുമെന്നും ജോജു പങ്കുവച്ചിട്ടുണ്ട്. പണി-2 ന്റെ സ്‌ക്രിപ്റ്റ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഷൂട്ടിങ്ങിന് തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുന്നു. പുതിയ ചിത്രത്തില്‍ പുതിയ കഥ, പുതിയ ലൊക്കേഷന്‍, പുതിയ ആര്‍ട്ടിസ്റ്റുകള്‍, എല്ലാം പുതിയതായിരിക്കും. പണിയുടെ തുടര്‍ച്ച ആയിരിക്കില്ല പണി-2. ഇന്ത്യയിലെ ടോപ് ടെക്നീഷ്യന്മാര്‍ ആയിരിക്കും പണിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്’ എന്നാണ് താരം അറിയിച്ചത്. ജോജു തന്നെയാണ് പണി-2 ന്റെ തിരക്കഥയും സംവിധാനവും. പണി ശ്രേണിയില്‍ മൂന്ന് ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതയാണ് റിപ്പോര്‍ട്ട്. പണി-3 ആയിരിക്കും ഏറ്റവും തീവ്രമായ ചിത്രം. ചിത്രത്തിലും പ്രധാന വേഷങ്ങള്‍ പുതുമുഖങ്ങള്‍ക്കായിരിക്കും.
◾https://dailynewslive.in/ ദേശീയരാജ്യാന്തര ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടി രമേശ് എസ് മകയിരം രചനയും സംവിധാനവും നിര്‍വഹിച്ച ‘നാല്‍പ്പതുകളിലെ പ്രണയം’ (ലവ് ഇന്‍ ഫോര്‍ട്ടീസ്). ജെറി ജോണ്‍, ആശാ വാസുദേവന്‍ നായര്‍, ശ്രീദേവി ഉണ്ണി, കുടശ്ശനാട് കനകം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എഴുത്തുകാരനും നടനും മാധ്യമപ്രവര്‍ത്തകനുമായ രമേശ് എസ്. മകയിരം ഒരുക്കിയ ചിത്രത്തില്‍ മെര്‍ലിന്‍, ക്ഷമ, ഗിരിധര്‍, ധന്യ, മഴ, പാര്‍ഥിപ്, ഷഹനാസ്, ജാനിഷ് തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു. രമേശ് എസ്. മകയിരം, ആശാ വാസുദേവന്‍ നായര്‍ എന്നിവരുടെ വരികള്‍ക്ക് ഗിരീഷ് നാരായണ്‍ സംഗീതം പകര്‍ന്ന ഗാനങ്ങളാണ് ഈ ചിത്രത്തില്‍ ഉള്ളത്. ഷഹബാസ് അമന്‍, നിത്യ മാമന്‍, ഗിരീഷ് നാരായണ്‍, കാഞ്ചന ശ്രീറാം, അമൃത ജയകുമാര്‍, ഐശ്വര്യ മോഹന്‍, അന്നപൂര്‍ണ പ്രദീപ്, ശ്രേയ അന്ന ജോസഫ് എന്നിവരാണ് ഗായകര്‍.
◾https://dailynewslive.in/ വിന്‍ഡ്സര്‍ ഇവി പ്രോ വിപണിയില്‍, വില 17.49 ലക്ഷം രൂപ. ബാറ്ററി വാടയ്ക്ക് ലഭിക്കുന്ന മോഡലിന് 12.49 ലക്ഷം രൂപയാണ്. ആദ്യത്തെ 8000 ബുക്കിങ്ങുകള്‍ക്കാണ് ഈ പ്രാരംഭ വിലയ്ക്ക് വാഹനം ലഭിക്കുന്നത്. മെയ് എട്ടു മുതല്‍ ബുക്കിങ് ആരംഭിക്കും. ഒറ്റ ചര്‍ജില്‍ 449 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന പ്രോ മോഡലില്‍ 52.9 കിലോവാട്ട് ബാറ്ററിയാണ്. നിലവില്‍ 38 കിലോവാട്ട് ബാറ്ററി 332 കിലോമീറ്റര്‍ റേഞ്ചാണ് നല്‍കുന്നത്. പവര്‍ട്രെയിനില്‍ മാത്രമല്ല ഫീച്ചറുകളിലും സുരക്ഷയിലുമെല്ലാം മാറ്റങ്ങളോടെ കൂടുതല്‍ പ്രീമിയം മോഡലായിട്ടായിട്ടാണ് വിന്‍ഡ്സര്‍ പ്രോയുടെ വരവ്. 136എച്ച്പി കരുത്തും പരമാവധി 200എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന വൈദ്യുത മോട്ടോറാണ് പ്രോയിലും. 7.4 കിലോവാട്ട് എസി ചാര്‍ജറുമായിട്ടാണ് പ്രോ എത്തുന്നത്. എസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 9.5 മണിക്കൂറില്‍ ഫുള്‍ ചാര്‍ജാകും. 60 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ഇരുപതില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജാകാന്‍ 50 മിനിറ്റ് മാത്രം മതി. 18 ഇഞ്ച് അലോയ് വീലിന്റെ രൂപമാറ്റമൊഴിച്ചാല്‍ കാഴ്ച്ചയില്‍ കാര്യമായ മാറ്റങ്ങളില്ല. സെലഡോണ്‍ ബ്ലൂ, ഗ്ലാസ റെഡ്, അറോറ സില്‍വ്വര്‍ എന്നീ നിറങ്ങളില്‍ വാഹനം ലഭിക്കും.
◾https://dailynewslive.in/ 20182024 കാലഘട്ടത്തിലെ കേരളീയ രാഷ്ട്രീയത്തിലും സാംസ്‌കാരിക ചര്‍ച്ചകളിലും സാമുദായിക വിഷയങ്ങളിലും ഇടപെട്ടുകൊണ്ട് എഴുതപ്പെട്ട ലേഖനങ്ങള്‍. സൂക്ഷ്മമായ വിമര്‍ശനദൃഷ്ടിയും ജാഗ്രതയും പുലര്‍ത്തിക്കൊണ്ടുള്ള സുദീര്‍ഘങ്ങളായ, ധാര്‍മ്മികവും ആഴവുമുള്ള ഗവേഷണ എഴുത്തുകളാണിവ. ‘സത്യവാദിനിയും സ്വാതന്ത്ര്യവാദിനിയും’. ജെ. ദേവിക. ഡിസി ബുക്സ്. വില 450 രൂപ.
◾https://dailynewslive.in/ ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളില്‍ ഒന്നാണ് പേവിഷബാധ. മനുഷ്യരിലേക്ക് ഈ വൈറസ് മൃഗങ്ങളുടെ തുപ്പല്‍ വഴിയോ, അവ കടിക്കുമ്പോഴോ, മുറിവില്‍ നക്കുമ്പോഴോ പ്രവേശിക്കാം. രോഗം പ്രധാനമായും ബാധിക്കുന്നത് തലച്ചോറിനെയാണ്. മുറിവില്‍ നിന്ന് നാഡികള്‍ വഴി രോഗാണുക്കള്‍ തലച്ചോറില്‍ എത്തുകയും അവിടെ വെച്ച് വൈറസ് പെരുകുകയും ചെയ്യുന്നു. ഏകദേശം 20 മുതല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാം. ചിലപ്പോള്‍ രോഗലക്ഷണം പ്രകടമാകാന്‍ ഒരു വര്‍ഷം വരെ സമയമെടുത്തെന്നും വരാം. രോഗ ലക്ഷണങ്ങള്‍ പ്രകടമായാല്‍ പിന്നെ അസുഖം ചികിത്സിച്ചു ഭേദമാക്കുക പ്രയാസമാണ്. അങ്ങനെ രക്ഷപ്പെട്ടുള്ളവര്‍ ലോകത്ത് തന്നെ ചുരുക്കമാണ്. സാധാരണ പനി ലക്ഷണങ്ങളായ ശരീരത്തിന് ചൂട്, തലവേദന, ക്ഷീണം, ഓക്കാനം, തുടങ്ങിയവയാണ് റാബിസിന്റെ പ്രാരംഭ ലക്ഷണം. കടിയേറ്റ ഭാഗത്ത് തരിപ്പ്, വേദന, ചൊറിച്ചില്‍ എന്നിവയുണ്ടാകുന്നത് വൈറസ് ബാധ നാഡികളെ ബാധിക്കുന്നതിന്റെ സൂചനയാണ്. 90 ശതമാനം കേസുകളിലും രോഗം പടരുന്നത് നായകളില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നായകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മനുഷ്യരില്‍ പേവിഷ ബാധയ്ക്ക് കാരണമാകുന്ന മറ്റൊരു മൃഗം പൂച്ചയാണ്. മരപ്പട്ടി, കുരങ്ങ്, വവ്വാല്‍, അണ്ണാന്‍ എന്നീ ജീവികളുടെ കടിയേല്‍ക്കുന്നതും അപകടമാണ്. മൃഗങ്ങളെ തൊടുകയോ, ഭക്ഷണം നല്‍കുന്നതിനിടെ അവ മുറിവില്ലാത്ത തൊലിപ്പുറത്ത് നക്കുക തുടങ്ങിയ സാഹചര്യങ്ങളാണ് ഒന്നാമത്തെ കാറ്റഗറി. ഇത്തരം സാഹചര്യങ്ങളില്‍ ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകാം. പ്രതിരോധ മരുന്ന് വേണ്ട. തൊലിപ്പുറത്ത് മാന്തുകയോ, പോറല്‍ ഉണ്ടാക്കുകയോ ചെയ്യുന്നതാണ് രണ്ടാമത്തെ കാറ്റഗറി. ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ മുറിവു നന്നായി കഴുകണം. കൂടാതെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കേണ്ടത് പ്രധാനമാണ്. മുറിവില്‍ നക്കുക, ആഴത്തിലുള്ള മുറിവുണ്ടാക്കുക, ചുണ്ടിലോ വായിലോ നാക്കിലോ നക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ മുറിവ് നന്നായി ഒഴുകുന്ന വെള്ളത്തില്‍ കഴുകിയ ശേഷം മുറിവില്‍ ആന്റി റാബിസ് ഇമ്യൂണോഗ്ലോബുലിനും ഒപ്പം പ്രതിരോധ കുത്തിവെപ്പും ഉടന്‍ തുടങ്ങണം. കൈ കൊണ്ട് മുറിവില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. കയ്യില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ വിഷബാധ പകരാന്‍ ഇത് കാരണമാകും. കടിച്ച നായയ്ക്ക് വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കിലും അതിന്റെ ഇമ്യൂണിറ്റിയെ കുറിച്ച് ഉറപ്പില്ലാത്തതു കൊണ്ട് വാക്‌സില്‍ തീര്‍ച്ചയായും എടുക്കണം.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ കുട്ടിയുടെ പഠന മേശയില്‍ വെച്ചിരുന്ന മഷിക്കുപ്പിയിലേക്ക് ഒരു ശലഭം വീണു. അത് വളരെ പണിപ്പെട്ട് പുറത്തിറങ്ങി തന്റെ ദേഹത്തു വീണിരുന്ന മഷിയൊക്കെ കുടഞ്ഞു കളഞ്ഞു. ഈ കാഴ്ച കണ്ട് കൗതുകം തോന്നിയ കുട്ടി കുറച്ച് മഷി ശലഭത്തിന്റെ പുറത്തേക്ക് തളിച്ചു. വീണ്ടും ശലഭം വളരെ പണിപ്പെട്ട് തന്റെ ദേഹത്തു വീണ മഷിയൊക്കെ കുടഞ്ഞു കളഞ്ഞു. അപ്പോഴേക്കും അത് വല്ലാതെ ക്ഷീണിച്ചിരുന്നു. ആവേശം മൂത്ത കുട്ടിയാകട്ടെ കുറച്ചു കൂടി മഷിയെടുത്തു ശലഭത്തിന്റെ പുറത്തേക്ക് ഒഴിച്ചു. ഇത്തവണ ശലഭത്തിന് പിടിച്ചുനില്‍ക്കാനായില്ല. അത് കുറേനേരം കുടഞ്ഞു കളയാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമത്തിനൊടുവില്‍ പരാജയപ്പെട്ടു വീണ് നിശ്ചലമായി. അറിയാതെ പറ്റുന്ന അബദ്ധവും പേറി ആയുസ്സ് മുഴുവന്‍ ജീവിക്കേണ്ടിവരുന്ന നിസ്സഹായരായ ആളുകള്‍ നമുക്ക് ചുറ്റും ധാരാളമായുണ്ട്. എങ്ങനെയെങ്കിലും ഒന്ന് കരകയറണമെന്ന് തീരുമാനിച്ചാല്‍പ്പോലും ചുറ്റുമുള്ളവര്‍ അതിന് സമ്മതിച്ചു എന്ന് വരില്ല. തിരിച്ചു കയറാനാകാത്ത വിധം ആരും കുഴിയില്‍ വീഴുന്നില്ല. പലപ്പോഴും എറിഞ്ഞു വീഴ്ത്താനാണ് നമ്മില്‍ പലരുടെയും ശ്രമം. വീഴുന്നത് ഒരു തെറ്റൊന്നുമല്ല. വീണിടത്തു തന്നെ കിടക്കുന്നതും അവിടെ നിന്ന് കര കയറാന്‍ ശ്രമിക്കാത്തതുമാണ് തെറ്റ്. വീഴ്ചയില്‍ നിന്ന് കര കയറാന്‍ ശ്രമിക്കുന്നവരെ എറിഞ്ഞു വീഴ്ത്താതെ കരം കൊടുത്ത് സഹായിക്കുന്നതാണ് മനുഷ്യത്വം.- ശുഭദിനം.