◾https://dailynewslive.in/ ഒമ്പത് വര്‍ഷം കൊണ്ട് കേരളത്തില്‍ ഉണ്ടായത് അഭിമാനകരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ വാര്‍ഷികത്തിന്റെ തിരുവനന്തപുരം ജില്ലാ തല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2021 ലെ പ്രകടന പത്രികയില്‍ നാലു വര്‍ഷം കൊണ്ട് നടപ്പിലാക്കിയതിന്റെ പ്രോഗസ് റിപ്പോര്‍ട്ട് ഇന്ന് വൈകിട്ട് അവതരിപ്പിക്കും. പ്രോഗസ് റിപ്പോര്‍ട്ട് അവതരണം ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ തന്നെ അപൂര്‍വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾https://dailynewslive.in/ കെപിസിസിയില്‍ പുനഃസംഘടനയുണ്ടാകുമെന്ന വാര്‍ത്ത തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്. മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ മെനയുകയാണെന്നും പുനഃസംഘടനയില്ലെന്നും അത്തരമൊരു ചര്‍ച്ച ഇന്നലത്തെ യോഗത്തിലുണ്ടായിട്ടില്ലെന്നും വിഡി സതീശന് പറഞ്ഞു. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നും ഉചിതമായ സമയത്ത് നേതൃത്വം അതേക്കുറിച്ച് തീരുമാനിക്കുമെന്നും വിഡി സതീശന് പറഞ്ഞു.
◾
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ദേശീയപാത 66ലെ നിര്‍മാണത്തിനിടെ പാത തകര്‍ന്ന സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ദേശീയ പാത അതോറിറ്റി അന്വേഷണം നടത്തി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പല പ്രതിസന്ധികളും മറികന്നാണ് ദേശീയപാത നിര്‍മ്മാണത്തിലേക്ക് സര്‍ക്കാര്‍ കടന്നതെന്നും നിര്‍മ്മാണത്തിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം ദേശീയ പാത അതോറിറ്റിക്കാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ദേശീയപാതയിലെ തകര്‍ച്ചയില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ആരോപണത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. നിര്‍മ്മാണത്തില്‍ അശാസ്ത്രിയത ഉണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ മന്ത്രി റിയാസ് എട്ടുകാലി മമ്മൂഞ് ചമഞ്ഞ് നടക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തിയിലെ ഡിപി ആറില്‍ മാറ്റമുണ്ടെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ആരോപണം ഗൗരവകരമാണെന്നും അത് അടിയന്തരമായി അന്വേഷിക്കണമെന്നും വിഡി സതീശന് പറഞ്ഞു.
◾https://dailynewslive.in/
◾https://dailynewslive.in/ കേരള കോണ്‍ഗ്രസ് മുന്‍ ചെയര്മാന് ജോര്‍ജ് ജെ മാത്യുവിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ മേഖലയില്‍ നിന്ന് ബിജെപി അനുകൂല രാഷ്ട്രീയ പാര്‍ട്ടി നിലപാടുമായി പുതിയ പാര്‍ട്ടി. കേരള ഫാര്‍മേഴ്സ് ഫെഡറേഷന് എന്ന സംഘടനയാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്. കോട്ടയത്ത് ഇന്ന് നടക്കുന്ന സംഘടനയുടെ പ്രഥമ സമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പള്ളി പങ്കെടുക്കും.
◾https://dailynewslive.in/ കേരളത്തിലെ വിവിധ വകുപ്പുകളിലെ എല്‍ഡിസി തസ്തികകളില്‍ ആശ്രിത നിയമനം ലഭിച്ചവരുടെ കണക്കെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ഓരോ വകുപ്പിലും അഞ്ചു ശതമാനം വീതം ഒഴിവാണ് ആശ്രിതനിയമനത്തിനായി സംവരണം ചെയ്തിട്ടുള്ളത്. ഈ പരിധിക്കപ്പുറമായി നിയമനം ലഭിച്ചിട്ടുള്ളവരെ താത്കാലിക തസ്തിക രൂപീകരിച്ച് അതിലേക്ക് മാറ്റാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിന്റെ ഭാഗമായിട്ടാണ് അഞ്ച് ശതമാനത്തിലധികം നിയമനം ലഭിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിന് കണക്കെടുപ്പ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.
◾https://dailynewslive.in/ കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൊല്ലം എഴുകോണില്‍ അന്തരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. പത്ത് ഏക്കര്‍ വിസ്തൃതിയില്‍ കെസിഎയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സ്റ്റേഡിയം ഒരുങ്ങുന്നത്. 56 കോടി രൂപ ആകെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഈ മാസം 25 ന് രാവിലെ 11ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വ്വഹിക്കും.
◾https://dailynewslive.in/ ശബരിമലക്ക് സമീപം മാലിന്യം തള്ളുന്നതിനും കത്തിക്കുന്നതിനും ഉത്തരവാദികളായവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമാണ് ശബരിമല ക്ഷേത്രം, പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യം കഴിച്ച് രണ്ട് ആനകളും ഗര്‍ഭിണിയായ ഒരു സാംഭര്‍ മാനും ചത്തിരുന്നു. മാലിന്യം തിന്നാന്‍ ആനകള്‍ കൂട്ടത്തോടെ വരുന്നതായി ശബരിമല ഡെപ്യൂട്ടി ഡയറക്ടര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ദേവസ്വം ബെഞ്ചിന്റെ ഇടപെടല്‍.
◾https://dailynewslive.in/ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ റാപ്പര്‍ വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചുവെന്നാണ് പരാതിയിലുള്ളത്. മോദി കപട ദേശീയ വാദിയെന്ന അവഹേളനത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. 5 വര്‍ഷം മുമ്പുള്ള വോയ്സ് ഓഫ് വോയ്സ്ലെസ് എന്ന വേടന്റെ ആദ്യകാല പാട്ടിനെതിരെയാണ് എന്‍ഐഎക്ക് പരാതി നല്‍കിയിരിക്കുന്നത്.
◾https://dailynewslive.in/ കെ എസ്.ആര്.ടി.സിയുടെ റീ ചാര്‍ജ് ചെയ്യാവുന്ന ഡിജിറ്റല്‍ ട്രാവല്‍ കാര്‍ഡ് വീണ്ടും പ്രാബല്യത്തില്‍. 100 രൂപയാണ് കാര്‍ഡിന്റെ വില. 50 രൂപ മുതല്‍ 2,000 രൂപയ്ക്ക് വരെ റീചാര്‍ജ് ചെയ്യാം. പൂര്‍ണ്ണമായും കൈമാറ്റം ചെയ്യാവുന്ന കാര്‍ഡ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഉപയോഗിക്കാം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഒന്നാം ഘട്ടത്തില്‍ കാര്‍ഡുകള്‍ ലഭ്യമാകുക.
◾https://dailynewslive.in/ തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതി സുകാന്തിന്റെ ഫോണിലെ ചാറ്റുകള്‍ പൊലീസ് കണ്ടെത്തി. ഇതില്‍ സുഹൃത്തായ പെണ്‍കുട്ടിയോട് എന്ന് ആത്മഹത്യ ചെയ്യുമെന്ന് സുകാന്ത് ചോദിക്കുന്നതായി പൊലീസ് കണ്ടെത്തി സുകാന്തിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ആഗസ്റ്റ് 9 ന് താന്‍ മരിക്കുമെന്ന് പെണ്‍കുട്ടി മറുപടി നല്‍കുകയായിരുന്നു. ടെലഗ്രാമിലൂടെ ഇരുവരും ചാറ്റ് ചെയ്തതാണ് പൊലീസ് കണ്ടെത്തിയത്.
◾https://dailynewslive.in/ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 14 ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം കാലവര്‍ഷം കേരളതീരം തൊട്ടേക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍.
◾https://dailynewslive.in/ എറണാകുളത്ത് നാലു വയസുകാരിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കുഞ്ഞിനെ ചാലക്കുടി പുഴയിലേക്കെറിഞ്ഞ മൂഴിക്കുളം പാലത്തിലെത്തിച്ചാണ് തെളിവെടുപ്പ് നടന്നത്. തെളിവെടുപ്പിനായി പ്രതിയെ എത്തിച്ചപ്പോള്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നാട്ടുകാര്‍ ഉയര്‍ത്തിയത്.
◾https://dailynewslive.in/ മലപ്പുറം കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെ സംഘത്തെ കണ്ടെത്താന്‍ അന്വേഷണം തുടര്‍ന്ന് പോലീസ്. ഇന്നലെ വീട്ടില്‍ എത്തിയ അന്നൂസ് റോഷനില്‍ നിന്നും പോലീസ് കൂടുതല്‍ വിവരങ്ങള്‍ തേടി. മൈസൂരില്‍ നിന്നും തിരിച്ചു വരുമ്പോള്‍ കാറില്‍ രണ്ടുപേര്‍ കൂടെ ഉണ്ടായിരുന്നെന്നും താന്‍ ഉറങ്ങുന്നതിനിടെ ഇവര്‍ കാറില്‍ നിന്നും ഇറങ്ങി പോയെന്നുമാണ് യുവാവിന്റെ മൊഴി.
◾https://dailynewslive.in/ ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യം പിടികൂടി. തിരൂരിലും പൊന്നാനിയിലുമാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൊബൈല്‍ ലാബാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
◾https://dailynewslive.in/ ജനവാസ മേഖലയില്‍ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. പാലക്കാട് മലമ്പുഴ എലിവാലിലാണ് വീണ്ടും പുലിയെ കണ്ടത്. ജനവാസ മേഖലയില്‍ നിന്നും പുലി വളര്‍ത്തു നായയെ പിടിച്ചു. എലിവാല് സ്വദേശി കൃഷ്ണന്റെ വീട്ടിലാണ് വീണ്ടും പുലിയെത്തി നായയെ പിടികൂടിയത്. കഴിഞ്ഞ പതിനാലാം തീയതിയും ഇവിടെ പുലിയെത്തി നായയെ പിടികൂടിയിരുന്നു. ഈ വര്‍ഷം നാലാം തവണയാണ് കൃഷ്ണന്റെ വീട്ടില്‍ പുലിയെത്തുന്നത്.
◾https://dailynewslive.in/ ഡല്‍ഹി സര്‍വകലാശാലയില്‍ വീണ്ടും മുന്നറിയിപ്പില്ലാതെ സന്ദര്‍ശനം നടത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുന്നറിയിപ്പില്ലാതെയുള്ള രാഹുലിന്റെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സര്‍വകലാശാലാ അധികൃതര്‍ രംഗത്തെത്തി. രാഹുലിന്റെ സന്ദര്‍ശനത്തെ അപലപിച്ച സര്‍വ്വകലാശാല
സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്ഥികള്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
◾https://dailynewslive.in/ ഡല്‍ഹി-ശ്രീനഗര്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം അപ്രതീക്ഷിതമായ ആകാശച്ചുഴിയെ നേരിട്ടപ്പോള്‍, പൈലറ്റ് ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് പാകിസ്ഥാന് വ്യോമാതിര്‍ത്തി താല്‍ക്കാലികമായി ഉപയോഗിക്കാന്‍ അനുമതി തേടി. അതുവഴി പ്രതികൂല കാലാവസ്ഥ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഈ അപേക്ഷ പാകിസ്ഥാന് നിരസിച്ചെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് കടുത്ത പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് നിശ്ചയിച്ച പാതയിലൂടെ തന്നെ യാത്ര തുടരുകയായിരുന്നു.
◾https://dailynewslive.in/ പാകിസ്ഥാന് ഇന്ത്യന്‍ യാത്രാ വിമാനത്തിന് വ്യോമപാത നിഷേധിച്ച നടപടിയില്‍ പ്രതികരണവുമായി ഡിജിസിഎ. പത്താന്‍കോട്ടിന് സമീപം വച്ചാണ് വിമാനം ആകാശച്ചുഴിയില്‍പെട്ട് അപകടത്തിലായതെന്നും പാക് അന്താരാഷ്ട്ര അതിര്‍ത്തിയിലേക്കും ലാഹോറിലേക്കും പ്രവേശിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ടതിനാല്‍ വളരെ അപകടകരമായ സാഹചര്യം ഉണ്ടായതെന്നും ഡിജിസിഎ അറിയിച്ചു.
◾https://dailynewslive.in/ ഓപ്പറേഷന് ത്രാഷിയുടെ ഭാഗമായി ഭീകരര്‍ക്കായി വനമേഖല കേന്ദ്രീകരിച്ചുള്ള തിരച്ചില്‍ രണ്ടാം ദിവസവും തുടരുന്നു. രണ്ടു ഭീകരര്‍ കൂടി വനമേഖലയില്‍ ഉണ്ടെന്നാണ് സുരക്ഷാസേന വ്യക്തമാക്കുന്നത്. ഇന്നലെ കിഷ്ത്വാറില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരെ തിരിച്ചറിയാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
◾https://dailynewslive.in/ ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കി സുരക്ഷാസേന. കിഷ്ത്വാറിന് പിന്നാലെ ത്രാലിലും സുരക്ഷസേന തെരച്ചില്‍ തുടങ്ങി. പൂഞ്ചില്‍ 12 ഇടങ്ങളില്‍ സംസ്ഥാന അന്വേഷണ ഏജന്‍സി പരിശോധന നടത്തി. യുപിയില്‍ ചാരപ്രവര്‍ത്തനത്തിന് അറസ്റ്റിലായ രണ്ട് പേര് പാക്കിസ്ഥാന്റെ ഇന്ത്യ വിരുദ്ധ ഗ്രൂപ്പുകളില്‍ അംഗങ്ങളാണെന്ന വിവരവും പുറത്തുവന്നു.
◾https://dailynewslive.in/ തെലുങ്കാന മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ കെ. ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മകള്‍ കെ. കവിത. ബിജെപിക്ക് എതിരെ കൂടുതല്‍ ശക്തമായ രീതിയില്‍ വിമര്‍ശനം നടത്തണമെന്നാണ് കത്തിലെ ആവശ്യം. വഖഫ് ബില്‍ അടക്കമുള്ളവയില്‍ കെസിആറില്‍ നിന്നും ശക്തമായ രീതിയിലുള്ള ഒരു പ്രതികരണം പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് കവിത ചൂണ്ടിക്കാട്ടുന്നു.
◾https://dailynewslive.in/ ചാരവൃത്തി ആരോപിച്ച് ഉത്തര്‍ പ്രദേശില്‍ അറസ്റ്റിലായവര്‍ പാകിസ്ഥാന് നമ്പറുകളിലേക്ക് ചിത്രങ്ങള്‍ കൈമാറിയതായി വിവരം. ഗ്യാന്‍വാപി പള്ളിയുടേയും വാരണാസിയിലെ വിവിധ സ്ഥലങ്ങളുടേയും ചിത്രങ്ങളാണ് ഇവര്‍ കൈമാറിയിട്ടുള്ളത്. പല സമയങ്ങളിലായി ജനങ്ങള്‍ കൂടി നില്ക്കുന്നതും തിരക്കൊഴിഞ്ഞതുമായ സമയങ്ങളിലുള്ള ചിത്രങ്ങളാണ് ഇവര്‍ കൈമാറിയിരിക്കുന്നത്.
◾https://dailynewslive.in/ ഇഡി ഉദ്യോഗസ്ഥന് പ്രതിയായി വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഇഡി ഉദ്യോഗസ്ഥന് ഹൈക്കോടതിയെ സമീപിച്ചു. കേസിലെ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട ഇഡി ഉദ്യോഗസ്ഥന് ശേഖര്‍ കുമാറാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. താന്‍ നിരപരാധിയാണെന്നാണ് ഹര്‍ജിയില്‍ ശേഖര്‍ കുമാര്‍ പറയുന്നത്. കേസില്‍ പ്രതിചേര്‍ത്തത് ദുരുദ്ദേശത്തോടെയാണെന്നും ഹര്‍ജിയിലുണ്ട്.
◾https://dailynewslive.in/ ആര്‍എസ്എസ് പ്രവര്‍ത്തകനും മധ്യപ്രദേശ് ഹൈക്കോടതി അഭിഭാഷകനുമായ വിനയ് ജോഷി നല്കിയ പരാതിയില്‍ കാര്‍ട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്കെതിരെ പൊലീസ് കേസെടുത്തു. ഇന്‍ഡോറിലെ ലസൂഡിയ സ്റ്റേഷനില്‍ നല്കിയ പരാതിയിലാണ് കേസ്. ഹേമന്ത് മാളവ്യയുടെ കാര്ട്ടൂണുകള് മതവികാരം വ്രണപ്പെടുത്തുന്നതും ആര്‍എസ്എസിനെയും നരേന്ദ്ര മോദിയേയും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് എന്നാണ് വിനയ് ജോഷിയുടെ പരാതി.
◾https://dailynewslive.in/ റഷ്യയില്‍നിന്ന് ഇന്ത്യ വാങ്ങുന്ന എസ് 400 വ്യോമപ്രതിരോധ സംവിധാനത്തിന്റെ കൈമാറ്റം വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്കോയിലേക്ക്. ഓപ്പറേഷന് സിന്ദൂറിന് ശേഷം പാകിസ്താന് ഇന്ത്യയിലേക്ക് നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ഫലപ്രദമായി ചെറുക്കാന്‍ എസ് 400 പ്രതിരോധ സംവിധാനം ഏറെ സഹായകരമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കരാറൊപ്പിട്ടിരിക്കുന്ന വ്യോമപ്രതിരോധ സംവിധാനം വേഗത്തില്‍ കൈമാറണമെന്ന് ആവശ്യപ്പെടാന്‍ അജിത് ഡോവല്‍ റഷ്യയിലേക്ക് തിരിക്കുന്നത്.
◾https://dailynewslive.in/ രാജ്യത്തെ പൗരന്മാരുടെ ആരോഗ്യസംരക്ഷണത്തിനായി രാജ്യവ്യാപക ക്യാമ്പയിന് തുടക്കം കുറിച്ച് തുര്‍ക്കി. അമിതവണ്ണം ഉള്ള പൗരന്മാര്ക്ക് തങ്ങളുടെ വണ്ണം കുറയ്ക്കാനുള്ള നിര്‍ദ്ദേശമാണ് ക്യാമ്പയിന്റെ ഭാഗമായി നല്‍കുന്നത്. രാജ്യത്തെ പൗരന്മാരില് തടിയുള്ളവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഇത്തരത്തിലൊരു രാജ്യവ്യാപക ആരോഗ്യ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
◾https://dailynewslive.in/ അന്താരാഷ്ട്ര നാണയ നിധി പാകിസ്ഥാന് 8500 കോടിയുടെ ധനസഹായം നല്കിയയത് എല്ലാ ഉപാധികളും പാലിച്ചതിനാലാണെന്ന് ന്യായീകരണം. വായ്പാ ഗഡു ലഭിക്കുന്നതിന് പാകിസ്ഥാന് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും, പദ്ധതി പ്രകാരമുള്ള ലക്ഷ്യങ്ങള്‍ പാകിസ്ഥാന് കൈവരിച്ചിട്ടുണ്ടെന്നും ഐഎംഎഫ് കമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജൂലി കൊസാക്ക് വിശദീകരിച്ചു.
◾https://dailynewslive.in/ പാക്കിസ്ഥാനില്‍ ആനകള്‍ക്കിടയില്‍ ക്ഷയരോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയതോടെ ആനകള്‍ക്കായി പുതിയ ചികിത്സാ മാര്‍ഗ്ഗം വികസിപ്പിച്ചെടുത്ത് ഡോക്ടര്‍മാരുടെയും മൃഗഡോക്ടര്‍മാരുടെയും സംഘം. ക്ഷയരോഗബാധിതരായ മനുഷ്യര്‍ക്ക് നല്കുന്ന മരുന്നു തന്നെയാണ് ആനകള്‍ക്കും നല്‍കുന്നത്.
◾https://dailynewslive.in/ ഓസ്ട്രേലിയയിലെ തെക്കുകിഴക്കന്‍ മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 4 പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് മൂന്ന് ദിവസമായി ശക്തമായി മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും കന്നുകാലികളുള്‍പ്പെടെ ഒഴുകിപ്പോവുകയും ചെയ്തിട്ടുണ്ട്.
◾https://dailynewslive.in/ ചൈനയുടെ ടിയാന്‍ഗോംഗ് ബഹിരാകാശ നിലയത്തിനുള്ളില്‍ ഭൂമിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ സൂക്ഷ്മാണുവിനെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 2023 ജൂണില്‍ ഭൂമിയില്‍ തിരിച്ചെത്തിയ ഷെന്‍ഷോ 15 ക്രൂഡ് ദൗത്യത്തിനിടെ ടിയാന്‍ഗോംഗിന്റെ ഉപരിതലത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് പുതിയ ബാക്ടീരിയ സ്ട്രെയിനിനെ കണ്ടെത്തിയത്. ഇതിന് ഔദ്യോഗികമായി ‘നിയാലിയ ടിയാന്‍ഗോന്‍ജെന്‍സിസ്’ എന്ന് പേരിട്ടു. ഇവ മനുഷ്യന് ഹാനികരമാകുന്നതാണോ എന്ന കാര്യത്തില്‍ തുടര്‍ പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.
◾https://dailynewslive.in/ വിദേശത്തേക്ക് പണമയക്കുന്നതിന് നികുതി ഏര്‍പ്പെടുത്താനുള്ള ബില്‍ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. നേരത്തെ പ്രഖ്യാപിച്ച 5% നികുതി എന്നത് 3.5% ആയി കുറച്ചാണ് ‘വണ്‍ ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ ആക്ട്’ പാസാക്കിയിരിക്കുന്നത്. 2026 ജനുവരി 1 മുതല്‍ പുതിയ നികുതി നിരക്ക് പ്രാബല്യത്തില്‍ വരും. പുതിയ ബില്‍ പ്രകാരം, ഈ നികുതി യുഎസ് പൗരന്മാരല്ലാത്തവര്ക്ക് മാത്രമേ ബാധകമാകൂ.
◾https://dailynewslive.in/ സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണിവില 71,520 രൂപയാണ്. ഇന്നലെ പവന് 360 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8940 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7360 രൂപയാണ്.
◾https://dailynewslive.in/ പുതിയ തലമുറ അഥവാ ജെന്‍-സി യുവാക്കള്‍ കൊണ്ടുവന്ന പുതിയ ഒരു യാത്രാ ട്രെന്‍ഡാണ് ഡാര്‍ക്ക് ടൂറിസം. ചരിത്രത്തില്‍ അടയാളപ്പെടുത്തിയ യുദ്ധക്കളങ്ങള്‍, ദുരന്ത മേഖലകള്‍, പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങള്‍, മറ്റ് ദുരന്ത സംഭവങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രയെയാണ് ഡാര്‍ക്ക് ടൂറിസം എന്ന് പറയുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചരിത്രത്തെയും മനുഷ്യര്‍ നേരിട്ട ദുരന്താനുഭവങ്ങളെയും അടയാളപ്പെടുന്നത്തുന്ന സ്ഥലങ്ങള്‍ ആളുകള്‍ പ്രത്യേകിച്ച് യുവാക്കള്‍ കൂടുതലായി തിരയുന്നുണ്ട്. ചരിത്രത്തിലെ യുദ്ധക്കളമായാലും, ദുരന്തങ്ങള്‍ ബാധിച്ച പ്രദേശമായാലും, പ്രേതബാധയുള്ള സ്ഥലമായാലും ഭൂതകാല സംഭവങ്ങളെയും അവയുടെ സ്വാധീനത്തെയും മനസ്സിലാക്കാന്‍ ഡാര്‍ക്ക് ടൂറിസം സഹായിക്കും. ഇത് ചരിത്ര സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക മാത്രമല്ല, ലോകത്തിന്റെ ഇരുണ്ട വശങ്ങള് വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട് എന്നതാണ് പ്രത്യേകത.
◾https://dailynewslive.in/ നാഗാലാന്‍ഡ് പോലീസിന്റെ വാഹന നിരയിലേക്ക് ജനപ്രിയ എസ്യുവി ആയ മഹീന്ദ്ര ഥര്‍ റോക്സും. ജിപ്സി, ഇന്നോവ ക്രിസ്റ്റ , സ്കോര്‍പിയോ , സഫാരി സ്റ്റോം , ബൊലേറോ , ഫോഴ്സ് ഗൂര്‍ഖ തുടങ്ങി നിരവധി വ്യത്യസ്ത വാഹനങ്ങളാണ് ഇന്ത്യന്‍ പോലീസ് ഉപയോഗിക്കുന്നത്. എന്നാല്‍ ഥാര്‍ റോക്സ് പോലീസ് വാഹനമായി ഉപയോഗിക്കുന്നത് ഇതാദ്യമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ശക്തിയും അതിശയിപ്പിക്കുന്ന സുരക്ഷാ സവിശേഷതകളും ഇതിനെ ഒരു തികഞ്ഞ പോലീസ് വാഹനമാക്കി മാറ്റുന്നു.
◾https://dailynewslive.in/ കമല്‍ ഹാസന് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം തഗ് ലൈഫിലെ പുതിയ ലിറിക് വീഡിയോ റിലീസ് ചെയ്തു. ഷുഗര്‍ ബേബി എന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ ആര് റഹ്മാന് ആണ്. ശിവ അനന്തും എ.ആര്. റഹ്മാനും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. അലക്സാന്ദ്ര ജോയ്, ശുഭ, ശരത് സന്തോഷ് എന്നിവരാണ് പാടിയത്. തൃഷയാണ് ഗാനരംഗത്ത് പ്രതൃക്ഷപ്പെട്ടിരിക്കുന്നത്. ഒപ്പം ചിത്രത്തിലെ ചില സ്വീക്വന്‍സുകളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനും മണി രത്നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. ചിത്രം ജൂണ്‍ 5 ന് തിയേറ്ററുകളിലേക്കെത്തും. തൃഷ, അഭിരാമി, നാസര്‍ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്. കമല്‍ ഹാസന്റെ രാജ്കമല് ഫിലിംസിനൊപ്പം മണി രത്നത്തിന്റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
◾https://dailynewslive.in/ സൈജു കുറുപ്പിന്റെ അഭിലാഷവും ഭാവനയുടെ ഹൊറര്‍ ത്രില്ലര്‍ ഹണ്ടും ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് അഭിലാഷം സ്ട്രീമിംഗ് ആരംഭിച്ചത്. മനോരമ മാക്സിലൂടെയാണ് ഹണ്ട് എത്തിയിരിക്കുന്നത്. സൈജു കുറുപ്പ്, തന്വി റാം, അര്ജുന് അശോകന് എന്നിവരാണ് അഭിലാഷത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 23 ന് തിയറ്ററുകളില്‍ എത്തിയ ഹണ്ട് മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഹൊറര്‍ ത്രില്ലര്‍ ആണ്. രാഹുല്‍ മാധവ്, ഡെയ്ന്‍ ഡേവിഡ്, അജ്മല്‍ അമീര്‍, അനു മോഹന്‍, ചന്തുനാഥ് എന്നിവരെ കൂടാതെ അതിഥി രവി, രണ്‍ജി പണിക്കര്‍ എന്നിവര്‍ ഈ ചിത്രത്തിലെ മറ്റു രണ്ട് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾https://dailynewslive.in/ അന്യസംസ്ഥാനത്തൊഴിലാളികള്‍ കേരളത്തില്‍ പെരുകാനും തൊഴില്‍ മേഖലകളെല്ലാം കയ്യടക്കാനും ഇടയാക്കിയതിന്റെ ഉത്തരവാദികള്‍ കേരളീയരും ഇവിടുത്തെ ഭരണവര്ഗവുമാണെന്ന തിരിച്ചറിവാണ് കറന്റ് ബുക്സ് പുറത്തിറക്കിയ ശ്രീ. തോമസ് തരകന്റെ നവകേരളം എന്ന കഥാസമാഹാരത്തിന്റെ ഇതിവൃത്തം. വില 200 രൂപ.
◾https://dailynewslive.in/ ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും നാരുകള്‍, പ്രോബയോട്ടിക് ഭക്ഷണങ്ങള്‍, വെള്ളം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കും. 95 ശതമാനവും വെള്ളം അടങ്ങിയിരിക്കുന്ന വെള്ളരിക്ക കഴിക്കുന്നത് വയര്‍ വീര്‍ക്കുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ബ്രോംലൈന് എന്ന ഒരു ഡൈജസ്റ്റീവ് എന്‍സൈം പൈനാപ്പിളില്‍ ഉണ്ട്. കൂടാതെ ഫൈബറും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പൈനാപ്പിള്‍ കഴിക്കുന്നത് ദഹനം എളുപ്പമാകാന്‍ സഹായിക്കും. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ ദഹനത്തിന് സഹായിക്കുന്ന എന്‍സൈമാണ്. അതിനാല്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ വീര്‍ക്കുന്നത് തടയാനും ദഹന പ്രശ്നങ്ങളെ അകറ്റാനും സഹായിക്കും. വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ പപ്പായ കഴിക്കുന്നതും ദഹനം എളുപ്പമാകാന്‍ സഹായിക്കും. സിട്രസ് ഫ്രൂട്ടായ നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് തൈര്. അതിനാല്‍ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും സഹായിക്കും. വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാനും ദഹനം മെച്ചപ്പെടുത്താനും പുതിനയില ഡയറ്റില്‍ ഉള്‍പ്പെടുത്താം.