◾https://dailynewslive.in/ അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് അന്ത്യം കുറിച്ച് തീരുവയില്‍ തീരുമാനം. 90 ദിവസത്തേക്ക് പകരച്ചുങ്കം പിന്‍വലിക്കാന്‍ ധാരണയായതായി ഇരുരാജ്യങ്ങളും വ്യക്തമാക്കി. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന വ്യാപാര ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രഖ്യാപനം. കരാര്‍ പ്രകാരം, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ 145 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി യുഎസും അമേരിക്കന്‍ ഇറക്കുമതിക്ക് മേലുള്ള തീരുവ 125 ശതമാനത്തില്‍നിന്ന് 10 ശതമാനമായി ചൈനയും വെട്ടിക്കുറയ്ക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ വധിച്ച ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരുടെ പേര് പുറത്ത് വിട്ട് ഇന്ത്യ. ലഫ്റ്റനന്റ് ജനറല്‍ ഫയാസ് ഹുസൈന്‍, മേജര്‍ ജനറല്‍ റാവു ഇമ്രാന്‍, ബ്രിഗേഡിയര്‍ മുഹമ്മദ് ഫുര്‍ഖാന്‍ എന്നീ സൈനിക ഉദ്യോഗസ്ഥര്‍ ഭീകരരുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തുവെന്ന് ഇന്ത്യ വ്യക്തമാക്കി. ഉസ്മാന്‍ അന്‍വര്‍, ശുഹൈബ് അഹമ്മദ് എന്നീ ജനപ്രതിനിധികളും ഈ ചടങ്ങുകളില്‍ പങ്കെടുത്തു. സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യം പാകിസ്ഥാന്‍ നിഷേധിച്ചിരുന്നു.
◾https://dailynewslive.in/ ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ വന്നതോടെ പഞ്ചാബിലെ പത്താന്‍കോട്ടില്‍ ജനജീവിതം സാധാരണ നിലയിലേക്ക്. സമാധാനപരമായ രാത്രിക്ക് ശേഷം പത്താന്‍കോട്ടില്‍ ഇന്ന് വിപണിയടക്കം സജീവമാകുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. ആളുകളും വാഹനങ്ങളും നിരത്തില്‍ കാണാം. രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്ന് ജമ്മു ആന്‍ഡ് കശ്മീരിലും മറ്റ് പ്രദേശങ്ങളിലും ഇന്നലെ രാത്രി പൊതുവേ സമാധാനപരമായിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ അതിര്‍ത്തി പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലിംഗിനെ തുടര്‍ന്ന് വീടുകള്‍ വിട്ട് വന്ന് ക്യാമ്പുകളില്‍ കഴിയുന്നവര്‍ തത്കാലം മടങ്ങേണ്ടെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍. ഇന്നലെ രാത്രി അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് കരസേനയുടെ അറിയിപ്പ്. അന്താരാഷ്ട്ര അതിര്‍ത്തികളടക്കം സ്ഥിതിഗതികള്‍ ശാന്തമാണ്. ജമ്മുവില്‍ വിവിധയിടങ്ങളില്‍ സെന്യത്തിന്റെ പരിശോധന തുടരുന്നു. എന്നിരുന്നാലും പെട്ടന്ന് തന്നെ മടങ്ങേണ്ടതില്ലെന്നാണ് ജനങ്ങള്‍ക്ക് ജമ്മു സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂര്‍ വന്‍ വിജയമെന്ന് ബി ജെ പി. ഭീകരര്‍ക്ക് തക്ക മറുപടി നല്‍കിയെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു.സേനകള്‍ നടത്തിയത് സമാനതകളില്ലാത്ത പോരാട്ടമാണ്. ഭീകരര്‍ക്ക് പ്രധാനമന്ത്രി മോദി ശക്തമായ താക്കീത് നല്‍കിയിരിക്കുന്നു. വാഗ അട്ടാരി അതിര്‍ത്തി അടച്ചതോടെ പാകിസ്ഥാനി ലെ വ്യാപാര മേഖല തകര്‍ന്നെന്നും പാകിസ്ഥാന്‍ ഒറ്റപ്പെട്ടിരിക്കുന്നുവെന്നും സിന്ധു നദീജല കരാര്‍ റദ്ദാക്കിയതോടെ പാകിസ്ഥാന് തിരിച്ചടികള്‍ കിട്ടിയിരിക്കുന്നുവെന്നും പാകിസ്ഥാന്റെ ജി ഡി പി ഇടിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ യുദ്ധം ഒരു റൊമാന്റിക് ബോളിവുഡ് സിനിമയല്ലെന്ന് മുന്‍ കരസേനാ മേധാവി എംഎം നരവനെ. വിക്രം മിസ്രിയ്ക്ക് നേരെയുള്ള സൈബറാക്രമണത്തെയും യുദ്ധം വേണമെന്ന മുറവിളിയെയും വിമര്‍ശിച്ച് കൊണ്ടായിരുന്നു മുന്‍ കരസേനാ മേധാവി എംഎം നരവനെയുടെ പ്രതികരണം. നമ്മുടെ മേല്‍ യുദ്ധം കെട്ടിയേല്‍പിക്കുന്നത് ബുദ്ധിയില്ലാത്ത പലരുമാണെന്നും പക്ഷേ, അതിന് വേണ്ടി മുറവിളി കൂട്ടുന്നത് ശരിയല്ലെന്നും ചെയ്യരുതെന്നും നരവനെ പറഞ്ഞു.
◾https://dailynewslive.in/ കുറഞ്ഞത് 10 ഇന്ത്യന്‍ കൃത്രിമ ഉപഗ്രഹങ്ങളെങ്കിലും രാജ്യ സുരക്ഷയ്ക്കായി 24 മണിക്കൂറും കണ്‍തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി നാരായണന്‍. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇവയുടെ പ്രവര്‍ത്തനം അനിവാര്യമാണെന്ന് അദേഹം വിശദീകരിച്ചു. ഇംഫാലില്‍ കേന്ദ്ര അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ അഞ്ചാം കോണ്‍വൊക്കേഷനില്‍ സംസാരിക്കുകയായിരുന്നു ഇസ്രൊ ചെയര്‍മാന്‍.
◾https://dailynewslive.in/ സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 213.43 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ സാമ്പത്തിക വര്‍ഷത്തെ ജനറല്‍ പര്‍പ്പസ് ഗ്രാന്റിന്റെ രണ്ടാം ഗഡുവാണ് അനുവദിച്ചത്.
◾https://dailynewslive.in/ ഗുരുതര ആരോപണങ്ങള്‍ നേരിട്ട ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍. ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി അന്ത്യശാസനം നല്‍കിയിരുന്നു. ഇതോടെയാണ് റിപ്പോര്‍ട്ട് കോടതിയിലെത്തിയത്. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മേല്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിജിലന്‍സ് നടപടി.
◾https://dailynewslive.in/ വഞ്ചിയൂര്‍ കോടതിയില്‍ വീണ്ടും ബോംബ് ഭീഷണി. 2 മണിക്ക് ബോംബ് പൊട്ടുമെന്നാണ് സന്ദേശം. കോടതിയുടെ ഔദ്യോഗിക മെയിലാണ് ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വഞ്ചിയൂര്‍ കോടതിയില്‍ നേരത്തെയും സമാനമായ രീതിയില്‍ ബോംബ് ഭീഷണിയെത്തിയിരുന്നു.
◾https://dailynewslive.in/ കാസര്‍ഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാതാ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയ 5,600 കോടി രൂപ യു.ഡി.എഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ പിഴയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി കണ്ണൂരില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
◾https://dailynewslive.in/ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധിയില്‍ വാദം നാളെ നടത്തുമെന്നും കോടതി അറിയിച്ചു. അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി കത്തിച്ച കേസിലെ ഏകപ്രതിയാണ് കേദല്‍ ജിന്‍സണ്‍ രാജ. 2017 ഏപ്രില്‍ അഞ്ചിനാണ് അച്ഛന്‍ പ്രൊഫ. രാജ തങ്കം, അമ്മ ഡോ. ജീന്‍പത്മം, സഹോദരി കരോളിന്‍, ബന്ധുവായ ലളിത എന്നിവരെ കേദല്‍ കൊലപ്പെടുത്തിയത്.
◾https://dailynewslive.in/ ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല. ഇത്തരം സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് യാതൊരു തരത്തിലുമുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ ഐഎന്‍എസ് വിക്രാന്തയുടെ വിവരങ്ങള്‍ തേടി കൊച്ചി നാവികസേന ആസ്ഥാനത്ത് ലഭിച്ച വ്യാജ ഫോണ്‍ കോളില്‍ കസ്റ്റഡിയിലായ ആള്‍ കോഴിക്കോട് സ്വദേശി. കോഴിക്കോട് സ്വദേശിയായ മുജീബിനെയാണ് കസ്റ്റഡിയിലെടുത്തത്. മുജീബിനെ ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിനുശേഷമായിരിക്കും തുടര്‍ നടപടിയെന്ന് പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭാവനില്‍ നടന്ന ചടങ്ങിലാണ് ചുമതലയേറ്റത്. ഒരു ടീം പാക്കേജ് വേണം എന്നത് കൊണ്ടാണ് ഹസനെ മാറ്റിയതെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു. എവിടെയൊക്കെ മാറ്റം വേണോ അതൊക്കെ വേഗത്തില്‍ ചെയ്യാന്‍ സണ്ണിക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത സര്‍ക്കാര്‍ യുഡിഎഫ് ആയിരിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
◾https://dailynewslive.in/ തന്റെ കാലത്ത് നേട്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും കോട്ടങ്ങളില്ലെന്നും സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള കെപിസിസിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിലാണ് സുധാകരന്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞത്. താന്‍ അധ്യക്ഷനായിരുന്ന കാലയളവില്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടാന്‍ സാധിച്ചിരുന്നുവെന്നും തദ്ദേശ ഉപ തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നും സുധാകരന്‍ പറഞ്ഞു. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് ഒരു പ്രശ്നമല്ലെന്നും പ്രവര്‍ത്തകര്‍ ആണ് തന്റെ കരുത്തെന്നും സിപിഎമ്മിനെതിരെ ഒരു പടക്കുതിര ആയി ഞാന്‍ ഉണ്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു.
◾https://dailynewslive.in/ താന്‍ ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം പ്രതിനിധിയല്ലെന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സമൂഹത്തിലെ എല്ലാ വിഭാഗം നേതാക്കളുമായും സംസാരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. പ്രഖ്യാപനം വരുംമുമ്പ് തന്നെ കെ സുധാകരനെ കണ്ടിരുന്നു. സുധാകരനുമായുള്ളത് സഹോദരബന്ധമാണ്. ചെന്നിത്തല വിജയിച്ച പ്രതിപക്ഷ നേതാവ് തന്നെയാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ പുതിയ കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ അഭിനന്ദനത്തിന് ഒപ്പം സ്വയം വിമര്‍ശനവും ട്രോളുമായി കെ മുരളീധരന്‍. വടകരയില്‍ കാലുകുത്തിയപ്പോള്‍ ഷാഫി പറമ്പിലിന്റെ ഗ്രാഫ് മുകളിലേക്ക് പോയെന്നും താന്‍ തൃശൂരിലേക്ക് മാറിയപ്പോള്‍ ഗ്രാഫ് താഴെ പോയെന്നും മുരളീധരന്‍ പറഞ്ഞു. തൃശ്ശൂരില്‍ ഉണ്ടായിരുന്ന പ്രതാപന്റെ ഗ്രാഫും താഴെ പോയെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതെ പോയതില്‍ ക്ഷേത്ര ജീവനക്കാര്‍ക്കിയിലെ ചേരിപ്പോരുണ്ടോയെന്ന് സംശയം. ക്ഷേത്ര ജീവനക്കാരെയും സ്വര്‍ണപണിക്കാരെയും ഇന്നും വീണ്ടും ചോദ്യം ചെയ്യും. ക്ഷേത്ര ജീവനക്കാര്‍ക്കിടയിലെ പടലപ്പിണക്കവും സ്വര്‍ണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും പൊലിസ് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും.
◾https://dailynewslive.in/ കാലവര്‍ഷം എത്താനിരിക്കെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ സജീവമാകുന്നു. ഇന്ന് മുതല്‍ 4 ദിവസം കേരളത്തില്‍ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഈ മാസം പതിനഞ്ചാം തിയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
◾https://dailynewslive.in/ കാസര്‍കോട് ചെറുവത്തൂര്‍ ഞാണങ്കൈയില്‍ ദേശീയപാതാ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരു തൊഴിലാളി മരിച്ചു. കൊല്‍ക്കത്ത സ്വദേശി മുന്‍താജ് മിര്‍ (18) ആണ് മരിച്ചത്. മണ്ണിനടിയില്‍ കുടുങ്ങിയ 3 തൊഴിലാളികളെ രക്ഷപ്പെടുത്തി.
◾https://dailynewslive.in/ വനാതിര്‍ത്തികളില്‍ വന്യജീവികളുടെ സാന്നിദ്ധ്യം അറിയാന്‍ ഏര്‍ലി വാര്‍ണിങ് സിസ്റ്റവുമായി പാലക്കാട് ഡിവിഷന്‍. ഒലവക്കോട്, വാളയാര്‍ റെയ്ഞ്ച് പരിധികളിലെ പരുത്തിപ്പാറ, മായാപുരം എന്നിവിടങ്ങിലാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. കാട്ടാനയുടെയോ പുലിയുടെയോ മറ്റ് ഏത് വന്യജീവികളുടെയോ നിഴല്‍ വെട്ടം കണ്ടാല്‍ മതി ഏര്‍ലി വാര്‍ണിങ് സിസ്റ്റത്തില്‍ വിവരമെത്തും. അത്യാധുനിക തെര്‍മ്മല്‍ ക്യാമറകളും, നൈറ്റ് വിഷന്‍ ക്യാമറകളും ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യയാണ് ഏര്‍ലി വാര്‍ണിങ് സിസ്റ്റം.
◾https://dailynewslive.in/ കൊല്ലം കിളികൊല്ലൂര്‍ മങ്ങാട് പൊറോട്ട കൊടുക്കാത്തതിന്റെ പേരില്‍ ഹോട്ടല്‍ ഉടമയെ യുവാക്കള്‍ ആക്രമിച്ചെന്ന് പരാതി. മങ്ങാട് സംഘം മുക്കില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ആന്റണീസ് ഹോട്ടലിന്റെ ഉടമ അമല്‍ കുമാറിനെയാണ് രണ്ടംഗ സംഘം ആക്രമിച്ചത്. ഹോട്ടലുടമയുടെ തലയ്ക്ക് പരിക്കേറ്റു. സംഭവത്തില്‍ കിളികൊല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
◾https://dailynewslive.in/ പത്തനംതിട്ട കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചെരിഞ്ഞത് ഹൈ വോള്‍ട്ടേജ് വൈദ്യുതാഘാതം ഏറ്റതിനെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൈതത്തോട്ടം ഉടമ ബൈജു രാജനെതിരെ വനം വകുപ്പ് കേസെടുത്തു. സോളാര്‍ വേലിയില്‍ നിന്ന് ഷോക്കേറ്റത് എന്നാണ് പറഞ്ഞതെങ്കിലും അതല്ല എന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. വേലിയില്‍ നേരിട്ട് വൈദ്യുതി കൊടുത്തതായാണ് സംശയം. സംഭവത്തില്‍ വനം വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
◾https://dailynewslive.in/ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് നല്ലകാര്യമാണെന്നും എന്നാല്‍, പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. അവഹേളനത്തിന് തുല്യമായ പരാമര്‍ശങ്ങളാണ് അമേരിക്കന്‍ സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. വിക്രം മിസ്രിക്ക് നേരെ വരെ സൈബര്‍ ആക്രമണം നടത്തുകയാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഒരുപാട് പുകമറയുണ്ട്. പ്രധാനമന്ത്രി രാഷ്ട്രീയ പാര്‍ട്ടികളെ വിളിച്ച് സംസാരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു .
◾https://dailynewslive.in/ സംഘര്‍ഷത്തിനിടെ പാകിസ്ഥാന്റെ പിടിയിലായ ബിഎസ്എഫ് ജവാന്‍ പൂര്‍ണം ഷായുടെ മോചനത്തില്‍ അവ്യക്തത തുടരുന്നു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനെ പ്രതീക്ഷ കാണുകയാണ് ഷായുടെ കുടുംബം. എത്രയും പെട്ടെന്ന് മോചനം സാധ്യമാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ പാകിസ്ഥാന്‍ അതിര്‍ത്തി മേഖലയില്‍ നടത്തിയ ആക്രമണശ്രമത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറന്നു. അതിര്‍ത്തി സംസ്ഥാനങ്ങളിലെ 32 വിമാനത്താവളങ്ങള്‍ തുറക്കാനുള്ള സുപ്രധാന തീരുമാനമാണ് എയര്‍പോര്‍ട്ട് അതോറ്റിറ്റി ഓഫ് ഇന്ത്യ എടുത്തത്.
◾https://dailynewslive.in/ ജമ്മു കശ്മീരിലെ ഉധംപൂരില്‍ പാകിസ്താന്റെ ഡ്രോണ്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ സുരേന്ദ്രകുമാര്‍ മൊഗെയ്ക്ക് നാട് യാത്രാമൊഴിയേകി. ശത്രുക്കളെ നേരിടുന്നതിനിടെയാണ് തന്റെ അച്ഛന്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചതെന്നും വലുതാകുമ്പോള്‍ താനും സൈന്യത്തില്‍ ചേരുമെന്നും അച്ഛന്റെ മരണത്തിന് താന്‍ എണ്ണിയെണ്ണി പകരം ചോദിക്കുമെന്നും 11 വയസ്സുകാരിയായ മകള്‍ വര്‍ത്തിക പറഞ്ഞു.
◾https://dailynewslive.in/ ചൂതാട്ടവുമായി ബന്ധമുണ്ടെന്ന ആശങ്കയെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ ചെസ് കളിക്കുന്നത് വിലക്കി താലിബാന്‍ സര്‍ക്കാര്‍. അഫ്ഗാനിസ്ഥാനിലെ എല്ലാ കായിക പരിപാടികളും നിയന്ത്രിക്കുന്ന താലിബാന്റെ കായിക ഡയറക്ടറേറ്റ് ആണ് ഈ നടപടി സ്വീകരിച്ചത്. ശരിഅത്ത് നിയമപ്രകാരം ചെസിനെ ചൂതാട്ടമായി കണക്കാക്കുന്നുവെന്നും താലിബാന്‍ ഈ നിയമം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കായിക വകുപ്പ് വക്താവ് അത്താല്‍ മഷ്വാനി പറഞ്ഞു.
◾https://dailynewslive.in/ ടിബറ്റില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.7 മാഗ്നിറ്റിയൂഡ് തീവ്രത വരുന്ന ഭൂചലനം. ഇന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.41നാണ് ഭൂചലനം അനുഭവപ്പെട്ടത്. ടിബറ്റിലാകെ ചലനം അനുഭവപ്പെട്ടപ്പോള്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഖത്തര്‍ രാജകുടുംബത്തിന്റെ സമ്മാനം. ആഡംബര ബോയിംഗ് 747-8 ജംബോ ജെറ്റ് വിമാനമാണ് സമ്മാനമായി നല്‍കുന്നതെന്നാണ് വിവരങ്ങള്‍. ഇത് ട്രംപ് ഭരണകൂടം സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
◾https://dailynewslive.in/ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് 26 വിനോദസഞ്ചാരികളുടെ ജീവന്‍ അപഹരിച്ച ഭീകരാക്രമണത്തിന് രണ്ട് മാസം മുമ്പ് പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ക്ക് ആവശ്യക്കാരേറിയിരുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ സാറ്റ്‌ലൈറ്റ് കമ്പനിയായ മാക്‌സാര്‍ ടെക്‌നോളജീസില്‍ നിന്ന് ഈ ചിത്രങ്ങള്‍ ആരാണ് വന്‍ വില കൊടുത്ത് വാങ്ങിയതെന്നും, ഇവയ്ക്ക് ഭീകരാക്രമണവുമായി ബന്ധമുണ്ടോയെന്നും ഇപ്പോള്‍ വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകള്‍
◾https://dailynewslive.in/ കുവൈത്തിലെ പള്ളികളില്‍ സംഭാവനകള്‍ സ്വീകരിക്കുന്നത് നിരോധിച്ചു. ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ മോസ്‌ക് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി എഞ്ചിനീയര്‍ ബദര്‍ തുര്‍ക്കി അല്‍ ഒതൈബിയാണ് ഉതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. പള്ളികളിലെ മതപരമായ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍, സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അനുമതിയും മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരവും ഇല്ലാതെ ഒരു സ്ഥാപനത്തെയും വ്യക്തിയെയും പള്ളിക്കുള്ളില്‍ സംഭാവനകള്‍ ശേഖരിക്കാന്‍ അനുവദിക്കരുതെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
◾https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന് നാളെ തുടക്കമാകും. സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളാണ് ട്രംപ് സന്ദര്‍ശിക്കുക. അധികാരത്തില്‍ തിരിച്ചെത്തിയ ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ പര്യടനമായിരിക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്ര.
◾https://dailynewslive.in/ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതോടെ ഇന്ത്യന്‍ ഓഹരി വിപണി ഇന്നത്തെ ആദ്യ വ്യാപാരത്തില്‍ കുത്തനെ ഉയര്‍ന്നു.സെന്‍സെക്സ് 2,000 പോയിന്റിലധികം ഉയര്‍ന്നു, നിഫ്റ്റി 24,600 കടന്നതോടെ നിക്ഷേപകരുടെ പ്രതീക്ഷയും ഉയര്‍ന്നിട്ടുണ്ട്.
◾https://dailynewslive.in/ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രണ്ടാഴ്ച മുമ്പാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിസിഐയെ അറിയിച്ചത്. ഈ വിട്ടുനില്‍ക്കല്‍ എനിക്ക് എളുപ്പമുള്ള ഒന്നല്ല, പക്ഷേ അത് ശരിയാണെന്ന് തോന്നുന്നു. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ നല്‍കി, ഞാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ അത് എനിക്ക് തിരികെ നല്‍കുകയും ചെയ്തുവെന്ന് കോലി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് പിന്നാലെയാണ് കോലിയും ടെസ്റ്റ് ക്രിക്കറ്റിന്റെ പടിയിറങ്ങുന്നത്.
◾https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ കുറവ്. പവന് 1,320 രൂപയുടെ താഴ്ച്ചയാണ് ഒറ്റദിവസം കൊണ്ട് സംഭവിച്ചത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,040 രൂപയാണ്. ഇന്നത്തെ ഗ്രാം വില 165 രൂപ കുറഞ്ഞ് 8,880 രൂപയാണ്. ആഗോളതലത്തില്‍ സ്വര്‍ണവില കുറയുന്നതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും ഈ വ്യത്യാസം. യു.എസ്-ചൈന വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്ന വാര്‍ത്തകളാണ് സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്. വരുംദിവസങ്ങളിലും ട്രെന്റ് തുടര്‍ന്നേക്കാം. സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ച് നടക്കുന്ന യു.എസ്-ചൈന മഞ്ഞുരുക്ക ചര്‍ച്ചകളാണ് ഇപ്പോഴത്തെ ഇടിവിന് കാരണം. ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര കരാര്‍ പൂര്‍ത്തിയാക്കിയാല്‍ വില ഇനിയും ഇടിഞ്ഞേക്കാം. റഷ്യ-ഉക്രൈയ്ന്‍ സംഘര്‍ഷവും ലഘൂകരിക്കപ്പെടുന്നുവെന്ന സൂചനകളും സ്വര്‍ണത്തിന് താഴേക്കുള്ള വഴി തെളിക്കുന്നുണ്ട്. മറ്റൊന്ന് ഇന്ത്യ-പാക് സംഘര്‍ഷമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ സമാധാനത്തിന് വഴിമാറുന്നത് സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം കുറയ്ക്കും. പലപ്പോഴും സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ വഴിമാറുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ്. യുദ്ധവും മഹാമാരികളും വരുമ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരുടെ സംഖ്യയും കൂടും.
◾https://dailynewslive.in/ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ പോക്കോയുടെ എഫ്7 എത്തുന്നു. റെഡ്മി ടര്‍ബോ 4 പ്രോയുടെ റീബ്രാന്‍ഡായിരിക്കും പോക്കോ എഫ്7. എഫ്7 അള്‍ട്രയ്ക്കൊപ്പം പോക്കോ എഫ്7 ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എഫ്7ന് 6.83 ഇഞ്ച് 1.5കെ ഒലെഡ് ഡിസ്‌പ്ലേ ഉണ്ടായിരിക്കാം. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 480 ഹെര്‍ട്സ് വരെ ടച്ച് സാമ്പിളിങ് റേറ്റ്, 3,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്, ഡോള്‍ബി വിഷന്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7ഐ, 3,840 ഹെര്‍ട്സ് പിഡബ്ളിയുഎം ഡിമ്മിംഗ് എന്നി ഫീച്ചറുകളോടു കൂടിയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. ഒഐഎസ് സഹിതമുള്ള 50 എംപി സോണി എല്‍വൈടി 600 പ്രൈമറി കാമറയും 8 എംപി അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സും ഫോണില്‍ ഉണ്ടായിരിക്കാം. സെല്‍ഫികള്‍ക്കായി മുന്‍വശത്ത് 20 എംപി ഷൂട്ടര്‍ ഉണ്ടായിരിക്കാം. അഡ്രിനോ ജിപിയുവുമായി ഇണക്കിചേര്‍ത്ത ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 4 ചിപ്സെറ്റ് ആയിരിക്കാം ഫോണിന് കരുത്തുപകരുക. 90വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങും 22.5വാട്ട് വയര്‍ഡ് റിവേഴ്സ് ഫാസ്റ്റ് ചാര്‍ജിങ്ങും ഉള്ള 7,550 എംഎഎച്ച് ബാറ്ററി ഇതിന് ലഭിക്കും. എഫ്7ന് 30000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
◾https://dailynewslive.in/ സൂരി പ്രധാന വേഷത്തില്‍ എത്തുന്ന ‘മാമന്‍’ എന്ന ചിത്രത്തിലെ മനോഹര ഗാനം റിലീസ് ചെയ്തു. സ്വാസികയും സൂരിയും ഒന്നിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് ഹിഷാം അബ്ദുല്‍ വഹാബ് ആണ്. ഹിഷാമും ശരണ്യ ശ്രീനിവാസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തില്‍ സഹോദരനും സഹോദരിയുമായാണ് സൂരിയും സ്വാസികയും എത്തുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്‍. ചിത്രം ഈ മാസം 16 ന് ആഗോള റിലീസ് ആയി തിയറ്ററുകളില്‍ എത്തും. ചിത്രത്തില്‍ സ്വാസികയും ഒരു പ്രധാന റോളില്‍ എത്തുന്നുണ്ട്. രാജ്കിരണ്‍ ആണ് മറ്റൊരു താരം. ഹൃദയം അടക്കമുള്ള ചിത്രങ്ങളിലെ ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധാനം. ശ്രീ പ്രിയ കമ്പെയിന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.
◾https://dailynewslive.in/ വിജയ് സേതുപതിയെ നായകനാക്കി അറുമുഖകുമാര്‍ സംവിധാനം ചെയ്ത ‘ഏയ്‌സ്’ ട്രെയിലര്‍ പുറത്തുവന്നു. 2മേയ് 23 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ആക്ഷന്‍ ക്രൈം കോമഡി ചിത്രമാണിത്. ‘ബോള്‍ഡ് കണ്ണന്‍’ എന്ന വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രവും അയാള്‍ക്ക് ചുറ്റും സംഭവിക്കുന്ന ക്രൈമും കോമഡിയും നിറഞ്ഞ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ചിത്രത്തില്‍ രുക്മിണി വസന്ത്, യോഗി ബാബു, ബി.എസ്. അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 7സിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അറുമുഖകുമാര്‍ നിര്‍മിച്ച ഈ ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.
◾https://dailynewslive.in/ ബജാജ് ഓട്ടോ പ്ലാറ്റിന 110 ന്റെ പുതിയ വകഭേദം ഇന്ത്യയില്‍ പുറത്തിറക്കി. ഈ 2025 പതിപ്പിന് ബജാജ് പ്ലാറ്റിന 110 എന്‍എക്സ്റ്റി എന്ന് പേരിട്ടു. പുതിയ സൗന്ദര്യവര്‍ദ്ധക സവിശേഷതകളുമായാണ് പുതിയ ബജാജ് പ്ലാറ്റിന എത്തുന്നത്. ഒബിഡി-2ആ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി എഞ്ചിന്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. ഈ അപ്‌ഡേറ്റുകള്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് ലൈനപ്പില്‍ 2,600 രൂപയുടെ നേരിയ വില വര്‍ദ്ധനവിന് കാരണമായി. പുതുക്കിയ പ്ലാറ്റിന 110 എന്‍എക്സ്റ്റിലും മുന്‍ മോഡലിന്റെ അതേ എഞ്ചിന്‍ തന്നെയാണ് ഉള്ളത്. 115.45 സിസി എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്, യഥാക്രമം 8.5 ബിഎച്പി ഉം 9.81 എന്‍എം ഉം പീക്ക് പവറും ടോര്‍ക്ക് ഔട്ട്പുട്ടും ഇതില്‍ ഉള്‍പ്പെടുന്നു. പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിംഗ് ഇതില്‍ കാണാം. റോഡ്, റെയിന്‍, സ്‌പോര്‍ട്, ഓഫ്-റോഡ് എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകള്‍ ഇതിലുണ്ട്. ഇതിന് സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അഗ്രസീവ് ഡിസൈന്‍, മസ്‌കുലര്‍ ബോഡി എന്നിവയും ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ ഇതിഹാസ കഥകളില്‍ അടയാളപ്പെടുത്താത്ത സ്ത്രൈണജീവിതങ്ങളെ കഥാകാരി ഒരു സ്ഥപതിയുടെ അന്യാദൃശമായ വൈഭവത്തോടെ ഊതിപ്പെരുക്കി മികച്ച ഒരു വായനാനുഭവമാക്കിയിരിക്കുന്നു.ആലിലകളും ശംഖുപുഷ്പങ്ങളും പോലെയുള്ള, പേലവസൗന്ദര്യം തുടിക്കുന്ന പ്രകൃതിയിലെ നനുപ്പുകള്‍ ശേഖരിച്ച് പാഠപുസ്തകത്താളുകള്‍ക്കിടയില്‍ സൂക്ഷിച്ചിട്ട് വര്‍ഷങ്ങള്‍ക്കുശേഷം അവയെടുത്ത് നടന്നുവന്ന വഴികളുടെ സ്മരണയില്‍ സ്വയം നഷ്ടപ്പെടുന്ന അനുഭവമാണ് ശ്രീരേഖയുടെ കഥകള്‍. ‘അഗ്നിചിറകിലേറിയ ശക്തിസ്വരൂപിണികള്‍’. ഡോ. ശ്രീരേഖ പണിക്കര്‍. ഗ്രീന്‍ ബുക്സ്. വില 285 രൂപ.
◾https://dailynewslive.in/ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരേണ്ടത് പ്രധാനമാണ്. വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. നാരുകള്‍ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാനും അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. നാരുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും വയറു നിറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ വിറ്റാമിനുകളും മിനറലുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഓട്സ് കഴിക്കുന്നത് വണ്ണം കുറയ്ക്കാനും വയര്‍ കുറയ്ക്കാനും നല്ലതാണ്. പ്രോട്ടീന്‍ കുറഞ്ഞ തൈര് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ ശരീരത്തില്‍ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. നൂറ് ഗ്രാം തൈരില്‍ 56 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. പ്രോട്ടീനും ഫൈബറും അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ നട്സ് പെട്ടെന്ന് വയര്‍ നിറയ്ക്കാന്‍ സഹായിക്കുകയും വണ്ണവും കുടവയറും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. അതിനാല്‍ ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയ നട്സുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 84.94, പൗണ്ട് – 111.95, യൂറോ – 94.39, സ്വിസ് ഫ്രാങ്ക് – 100.57, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.37, ബഹറിന്‍ ദിനാര്‍ – 225.33, കുവൈത്ത് ദിനാര്‍ -276.40, ഒമാനി റിയാല്‍ – 220.64, സൗദി റിയാല്‍ – 22.65, യു.എ.ഇ ദിര്‍ഹം – 23.13, ഖത്തര്‍ റിയാല്‍ – 23.30, കനേഡിയന്‍ ഡോളര്‍ – 60.77.