yt cover 7

https://dailynewslive.in/ ഉന്നത വിദ്യാഭ്യാസ മേഖലയിലും ടൂറിസം മേഖലയിലും കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് പച്ചക്കൊടിയുമായി സിപിഎമ്മിന്റെ നവകേരള നയരേഖയെന്ന് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നത വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും വിദ്യാര്‍ത്ഥികളുടെ വിദേശ ഒഴുക്ക് തടയാന്‍ സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്നും കെ ഹോംസ് എന്ന പേരില്‍ സംസ്ഥാനത്ത് വന്‍കിട ഹോട്ടലുകള്‍ സ്ഥാപിക്കാന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുമെന്നും ടൂറിസം നിക്ഷേപ സെല്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയില്‍ പറയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യവസായിക ക്ലസ്റ്റര്‍ രൂപീകരിക്കുമെന്നും ഐടി പാര്‍ക്കുകള്‍ സംയോജിപ്പിക്കുമെന്നും അടുത്ത വര്‍ഷത്തോടെ 15000 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുമെന്നും 1 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമാക്കുമെന്നും മള്‍ട്ടി മോഡല്‍ പൊതു ഗതാഗത സംവിധാനം കൊണ്ടുവരുമെന്നും നയരേഖയില്‍ പറയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ ബി.ജെ.പിക്കെതിരായ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സി.പി.എമ്മിന് കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ പ്രസ്താവന വലിയ തമാശയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എം.വി ഗോവിന്ദനെ പോലെ പ്രകാശ് കാരാട്ടും തമാശ പറയരുതെന്നും ബി.ജെ.പിയോട് മൃദുസമീപനം സ്വീകരിച്ചിരിക്കുന്ന കാരാട്ടിനോടും അദ്ദേഹത്തിന് കുടപിടിച്ചുകൊടുക്കുന്ന കേരളത്തിലെ സി.പി.എം നേതൃത്വത്തോടും ഞങ്ങള്‍ക്ക് യോജിക്കാനാകില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. സി.പി.എം. നയരേഖ അവസരവാദരേഖയെന്നും മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് കാരാട്ടിന്റെ സമീപനമെന്നും സതീശന്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*മാര്‍ച്ച് 6 ലെ വിജയി : ഉമാദേവി, എടക്കാട് പോസ്റ്റ്, കോഴിക്കോട്‌*

https://dailynewslive.in/ മലപ്പുറം താനൂരില്‍ നിന്ന് ബുധനാഴ്ച കാണാതായ പെണ്‍കുട്ടികളെ മുംബൈ ലോണോവാലയില്‍ നിന്ന് കണ്ടെത്തി. താനൂര്‍ ദേവദാര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളെയാണ് ട്രെയിനില്‍ സഞ്ചരിക്കവെ റെയില്‍വെ പൊലീസ് കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കേരള പോലിസ് നടത്തിയ അന്വേഷണം വിജയം കാണുകയായിരുന്നു. കേരള പൊലീസ് നല്‍കിയ വിവരങ്ങള്‍ പിന്തുടര്‍ന്ന് റെയില്‍വെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ ചെന്നൈ – എഗ്മോര്‍ എക്സ്പ്രസില്‍ നിന്ന് കണ്ടെത്തിയത്.

https://dailynewslive.in/ വൈകീട്ട് നാല് മണിയോടെ മുംബൈ സിഎസിടി റെയില്‍വെ സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടികള്‍ രാത്രി ഒന്‍പത് മണിയോടെ തങ്ങളുടെ മൊബൈല്‍ ഫോണില്‍ പുതിയ സിം കാര്‍ഡ് ഇട്ടതാണ് ഇവരെ കണ്ടെത്താന്‍ പോലീസിന് നിര്‍ണായകമായത്. കുട്ടികളുടെ മൊബൈല്‍ ലൊക്കേഷന്‍ നിരീക്ഷിക്കുകയായിരുന്ന കേരള പൊലീസിന് ഇവര്‍ പുതിയ സിം ഫോണില്‍ ഇട്ടപ്പോള്‍ തന്നെ ടവര്‍ ലൊക്കേഷന്‍ ലഭിച്ചു. എന്നാല്‍ 10.45ഓടെ ഇവര്‍ സിഎസ്ടിയില്‍ നിന്ന് ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍ കയറി. 1.45ന് ട്രെയിന്‍ ലോണാവാലയില്‍ എത്തിയപ്പോഴാണ് റെയില്‍വെ പൊലീസ് പെണ്‍കുട്ടികളെ പിടികൂടുന്നത്.

https://dailynewslive.in/ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എടവണ്ണ സ്വദേശി അക്ബര്‍ റഹീമിനൊപ്പമാണ് കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് താനൂരിലെ പെണ്‍കുട്ടികള്‍ മുംബൈയിലേക്ക് പോയതായാണ് പോലീസിന് ലഭിച്ച വിവരം. കാണാതായ പെണ്‍കുട്ടികളിലൊരാള്‍ ആവശ്യപ്പെട്ടിട്ടാണ് യുവാന് ഒപ്പം പോയതെന്നാണ് അക്ബര്‍ റഹീമിന്റെ കുടുംബം പറയുന്നത്. വീട്ടില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും, കുടുംബത്തോടൊപ്പം തുടരാന്‍ കഴിയില്ലെന്നും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെന്നും പറഞ്ഞപ്പോള്‍ യുവാവ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ സഹായിച്ചാലും ഇല്ലെങ്കിലും താന്‍ പോകുമെന്ന് പെണ്‍കുട്ടി പറഞ്ഞുവെന്നും കുട്ടിയുടെ ദുരവസ്ഥ കണ്ടാണ് റഹീം കൂടെ പോയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ മലപ്പുറം താനൂരില്‍നിന്ന് കാണാതായ പെണ്‍കുട്ടികള്‍ നാലര മണിക്കൂറുകളോളം സലൂണില്‍ ഉണ്ടായിരുന്നുവെന്ന് മുംബൈയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ലൂസി. അവരെ കാണാതായ വിവരമൊന്നും അറിഞ്ഞിരുന്നില്ലെന്നും കേരളത്തിലെ പോലീസ് സ്റ്റേഷനില്‍നിന്ന് ഫോണ്‍ കോള്‍ വന്നപ്പോഴാണ് കാര്യമറിഞ്ഞതെന്നും എന്നാല്‍ പോലിസ് വിളിക്കുന്നതിന് പതിനഞ്ച് മിനിറ്റിന് മുമ്പ് അവര്‍ ബ്യൂട്ടി പാര്‍ലറില്‍നിന്നും ഇറങ്ങിയിരുന്നുവെന്നും ബ്യൂട്ടി പാര്‍ലര്‍ ഉടമ പറഞ്ഞു.

https://dailynewslive.in/ ഫ്ലക്സ് ബോര്‍ഡും കൊടിതോരണങ്ങളും ഉപയോഗിക്കുന്നതില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്ന് സിംഗിള്‍ ബെഞ്ച് കുറ്റപ്പെടുത്തി. കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്നും ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

https://dailynewslive.in/ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രയ്ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതിനെതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. നിരക്ക് നിശ്ചയിക്കുന്നത് ന്യൂനപക്ഷകാര്യ മന്ത്രാലയമാണെന്നും നയപരമായ തീരുമാനത്തില്‍ കോടതി അഭിപ്രായം പറയുന്നത് ഉചിതമാകില്ലെന്നും കോടതി ഇടപെടല്‍ വിപരീത ഫലമുണ്ടാക്കിയേക്കാമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കോഴിക്കോട് – ജിദ്ദ വിമാനങ്ങളുടെ യാത്രാനിരക്ക് കൂടാനുള്ള കാരണം പരിശോധിച്ച് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*

ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെതിരെ ഒരു പരാതിയും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന പമ്പ് അപേക്ഷകന്‍ പ്രശാന്തിന്റെ വാദം പൊളിക്കുന്നതാണ് അഡ്വ. കുളത്തൂര്‍ ജയ് സിംഗ് നല്‍കിയ വിവരാവകാശ അപേക്ഷക്ക് വിജിലന്‍സ് ഡയറക്ടറേറ്റ് നല്‍കിയ മറുപടി. എഡിഎമ്മായിരുന്ന നവീന്‍ ബാബുവിനെതിരെ പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ കിട്ടിയിട്ടില്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി.

https://dailynewslive.in/ സംസ്ഥാനത്ത് ന്യൂനപക്ഷരാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മുസ്ലിം ലീഗ് മതരാഷ്ട്രവാദികളുമായി .സഖ്യം ചേരുന്നുവെന്നും അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസാണെന്നും നേരത്തെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്ന സംഘടനകള്‍ ഇപ്പോള്‍, സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യു.ഡി.എഫിന് വോട്ടുചെയ്യുന്ന നിലയാണ് സ്വീകരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സി.പി.എം. സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചകള്‍ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ അഫാന്‍ ഇളയ മകനെ ആക്രമിച്ച വിവരം ആശുപത്രിയില്‍ കഴിയുന്ന ഉമ്മ ഷെമിനയെ പോലിസ് അറിയിച്ചു. ഉമ്മയെയും ഇളയ മകന്‍ അഫ്സാനെയും അഫാന്‍ ആക്രമിച്ചുവെന്ന കാര്യം മാത്രമാണ് പറഞ്ഞത്. മരിച്ച കാര്യം പറഞ്ഞില്ല. ഇത് കേട്ടത്തോടെ ഷെമിനക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്നും ഉടന്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍.

*അമല ആശുപത്രി വാർത്തകൾ*

2025 മാർച്ച്‌ 08 അന്താരാഷ്ട്ര വനിതാ ദിനത്തിൽ അമല ഒരുക്കുന്ന പ്രത്യേക പാക്കേജിലൂടെ വിളിച്ചു മുൻകൂർ ബുക്ക് ചെയ്യുന്ന *30 വയസ്സിന് മുകളിൽ പ്രായമുള്ള ആദ്യത്തെ 50 വനിതകൾക്ക് 50 % ഇളവും* അതിനുശേഷം ബുക്ക് ചെയ്യുന്നവർക്ക് മറ്റു പ്രത്യേക അനുകൂലങ്ങളും

*പാക്കേജിലൂടെ ഇളവ് ലഭിക്കുന്ന സേവനങ്ങൾ*

സ്ത്രീകൾക്കായി വിദഗ്ധരോഗ പരിശോധനകൾ

32 പരം ലാബ് പരിശോധനാസേവനങ്ങൾ

മാമ്മോഗ്രാം

ഡോക്ടർ കൺസൾട്ടേഷൻ

റഫറൽ സംവിധാനം

തുടർചികിത്സ ആവശ്യമായി വരുന്നവർക്ക് പ്രത്യേക മുൻഗണന

*Booking can be available anytime before June 8, 2025.വിളിക്കേണ്ട നമ്പർ +91 9189912564*

https://dailynewslive.in/ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സഹകരണ ബാങ്ക് ക്രമക്കേടിനെ കുറിച്ച് പരാമര്‍ശം. പാര്‍ട്ടി നേതാക്കളും അംഗങ്ങളും വന്‍തുക വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തത് ബാങ്കുകളെ പ്രതിസന്ധിയിലാക്കിയെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശനം. കരുവന്നൂരടക്കമുള്ള സഹകരണ ബാങ്ക് പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് പരാമര്‍ശം.

https://dailynewslive.in/ ആശാ വര്‍ക്കര്‍മാര്‍ക്കുള്ള ഇന്‍സെന്റീവ് അടക്കമുള്ള എന്‍എച്ച്എം ഫണ്ട് പാഴാക്കിയതില്‍ കേരളത്തിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. കേന്ദ്രത്തിന്റെ ബ്രാന്‍ഡിങ് നിബന്ധനയ്ക്ക് വഴങ്ങില്ലെന്ന നിലപാട് മയപ്പെടുത്തി തമിഴ്നാട് മുഴുവന്‍ തുകയും നേടിയെടുത്തപ്പോഴും കേരളം പിടിവാശി വിടാന്‍ വൈകിയതാണ് കുരുക്കായത്. ഇതിനിടെ ആശമാര്‍ക്ക് ഏറ്റവും അധികം ഓണറേറിയം നല്‍കുന്നത് സിക്കിമിലാണെന്ന വിജ്ഞാപനവും പുറത്തുവന്നു.

https://dailynewslive.in/ സിപിഎമ്മിന്റയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘപരിവാര്‍ പ്രീണനത്തില്‍ മനംമടുത്ത പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇപ്പോള്‍ ബിജെപിയിലേക്ക് അടപടലം മാറിക്കൊണ്ടിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പാര്‍ട്ടി വോട്ട് ബിജെപിക്കു മറിയുന്നു എന്ന സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അതീവ ഗുരുതരമാണെന്നും സ്വന്തം വിശ്വാസ്യതയും പാര്‍ട്ടിയുടെ വിശ്വാസ്യതയും ഇല്ലാതാക്കിയ നേതാവാണ് പിണറായി വിജയന്‍ എന്നും അദ്ദേഹം വിമര്‍ശിച്ചു .

https://dailynewslive.in/ കോഴിക്കോട് നഗരത്തില്‍ രണ്ടിടങ്ങളില്‍ എംഡിഎംഎ വേട്ട. രണ്ടിടങ്ങളില്‍ നിന്നായി രണ്ട് യുവാക്കളെയും ഒരു യുവതിയെയും പിടികൂടി. വില്‍പനക്കായി കൊണ്ട് വന്ന 50.95 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. അരക്കിണര്‍ സ്വദേശി ചാക്കിരിക്കാട് പറമ്പ് മുനാഫിസ് കെ പി (29) , തൃശൂര്‍ സ്വദേശി ചേലക്കര അന്ത്രോട്ടില്‍ ഹൗസില്‍ ധനൂപ് എ കെ (26), ആലപ്പുഴ സ്വദേശി തുണ്ടോളി പാലിയ്യത്തയ്യില്‍ ഹൗസില്‍ അതുല്യ റോബിന്‍ (24) എന്നിവരാണ് പിടിയിലായത്.

https://dailynewslive.in/ കോട്ടയം മേവടയില്‍ കൈതച്ചക്ക തോട്ടത്തില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മീനച്ചില്‍ നിന്നും കാണാതായ മാത്യു തോമസിന്റെതെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫെബ്രുവരി 3 നാണ് കൈതച്ചക്ക തോട്ടത്തില്‍ ഒരു അസ്ഥികൂടം കണ്ടെത്തിയത്. ഡിസംബര്‍ 21നായിരുന്നു മാത്യു തോമസിനെ കാണാതായത്. അസ്ഥികൂടം എങ്ങനെ തോട്ടത്തിലെത്തി എന്നതില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.

https://dailynewslive.in/ ഏറ്റുമാനൂരില്‍ ട്രെയിന് മുന്നില്‍ ചാടി അമ്മയും പെണ്‍മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് നോബി ലൂക്കോസ് റിമാന്‍ഡില്‍. ഏറ്റുമാനൂര്‍ കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. നോബിയെ കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റും.ഭര്‍ത്താവ് നോബി ലൂക്കോസ് പലപ്പോഴായി ക്രൂരമായി ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് ഷൈനി വീടുവിട്ടിറങ്ങിയതും വിവാഹമോചനത്തിന് നീങ്ങിയതും. വിവാഹമോചന കേസ് നീണ്ട് പോകുന്നതും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും ജോലി കിട്ടാത്തതും ഷൈനിയെ മാനസിക പ്രയാസത്തിലേക്ക് നയിച്ചുവെന്നുമാണ് കരുതുന്നത്.

https://dailynewslive.in/ മലപ്പുറത്ത് ലോറിയില്‍ കടത്തിക്കൊണ്ട് വന്ന 10,430 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് പിടിച്ചെടുത്തു. 300 കന്നാസുകളിലായാണ് സ്പിരിറ്റ് കടത്തിക്കൊണ്ട് വന്നത്. മലപ്പുറം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡും എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് അഡീഷണല്‍ കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡ് പാര്‍ട്ടിയും തിരൂര്‍ എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് വന്‍ സ്പിരിറ്റ് ശേഖരം പിടികൂടിയത്.

https://dailynewslive.in/ പാനൂര്‍ നഗരസഭ, പാട്യം, മൊകേരി ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ കാട്ടുപന്നിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മേഖലകളില്‍ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പ്രത്യേക ഡ്രൈവ് നടത്തുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഇതിനായി ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കും. മൊകേരി പഞ്ചായത്ത് ഹാളില്‍ കെ പി മോഹനന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

https://dailynewslive.in/ ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടു കോടി അറുപത് ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. പത്തനംതിട്ട സ്വദേശി പ്രമോദ് (42), കരുനാഗപ്പള്ളി സ്വദേശി ഉമ്മന്‍ (67) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ന്യൂസിലന്‍ഡില്‍ ജോലി ശരിയാക്കി നല്‍കാം എന്ന് വിശ്വസിപ്പിച്ച് നിരവധി പേരില്‍ നിന്നാണ് ഇവര്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്.

https://dailynewslive.in/ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട രണ്ട് പെണ്‍സുഹൃത്തുക്കളുടെ സഹായത്തോടെ കാമുകിയെ യുവാവ് കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളി സ്വദേശി ലോകനായകി (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലോകനായകിയുടെ കാമുകനായ അബ്ദുല്‍ അസീസ് (22), ഇയാളുടെ സുഹൃത്തുക്കളായ താവിയ സുല്‍ത്താന (22), ആര്‍.മോനിഷ (21) എന്നിവര്‍ അറസ്റ്റിലായി. കൊലപാതകത്തിന് പിന്നിലുള്ള കാരണം ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ചുവരുകയാണ്.

https://dailynewslive.in/ കര്‍ണാടകയില്‍ എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ന്നു. ഇന്നലെ പരീക്ഷ കഴിഞ്ഞ ശേഷമാണ് സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളുടെ ചോദ്യപേപ്പര്‍ യൂട്യൂബില്‍ കണ്ടെത്തിയത്. വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

https://dailynewslive.in/ 50,000 യുവാക്കള്‍ക്ക് ഉടന്‍ ജോലി നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി മൂന്ന് വര്‍ഷത്തിനിടെ 51,000 ജോലികള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനകം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.763 പേര്‍ക്കുള്ള നിയമന കത്ത് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ഭഗവന്ത് മന്‍.

https://dailynewslive.in/ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ യു.കെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെ ശക്തമായി അപലപിച്ച് യുണൈറ്റഡ് കിങ്ഡം. ലണ്ടനിലെ ചേഥം ഹൗസിലെ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ജയശങ്കറിന് നേര്‍ക്ക് പ്രതിഷേധവുമായി ഖാലിസ്താന്‍ അനുകൂലികള്‍ എത്തുകയായിരുന്നു.

https://dailynewslive.in/ ചില രാജ്യക്കാര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാനേയും പാകിസ്ഥാനെയും നിരോധനത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. നിരോധിത രാജ്യങ്ങളുടെ ഔദ്യോഗിക പട്ടിക മാര്‍ച്ച് 12-ഓടെ പുറത്തിറങ്ങുമെന്നാണ് സൂചന.

https://dailynewslive.in/ സ്വകാര്യ ബഹിരാകാശ കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീന്‍സിന്റെ ഐ.എം-2 ദൗത്യത്തിന്റെ ഭാഗമായ അഥീന ലാന്‍ഡര്‍ ചന്ദ്രനില്‍ പറന്നിറങ്ങി. യു.എസ്സില്‍ നിന്നുള്ള മൂന്നാമത് സ്വകാര്യ ലാന്‍ഡറായ അഥീന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. ഇന്നലെ രാത്രിയോടെയായിരുന്നു സോഫ്റ്റ് ലാന്‍ഡിങ്. യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസയുടെ സഹകരണത്തോടെ നടത്തുന്ന ദൗത്യമാണ് ഐ.എം-2. യു.എസ്സിലെ ഹൂസ്റ്റണ്‍ ആസ്ഥാനമായ ഇന്റ്യൂറ്റീവ് മെഷീന്‍സ് എന്ന കമ്പനിയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമാണ് ഐ.എം-2.

https://dailynewslive.in/ ജര്‍മ്മന്‍ ലോജിസ്റ്റിക് ഭീമനായ ഡിഎച്ച്എല്‍ ഈ വര്‍ഷം 8000 ജീവനക്കാരെ പിരിച്ചുവിടുന്നു. വാര്‍ഷിക പ്രവര്‍ത്തന ലാഭത്തില്‍ 7.2 ശതമാനം ഇടിവ് നേരിട്ട പശ്ചാത്തലത്തിലാണ് ഡിഎച്ച്എല്ലിന്റെ തീരുമാനം. ഇതിലൂടെ 108 കോടി ഡോളര്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. മൊത്തം തൊഴില്‍ശേഷിയുടെ ഒരു ശതമാനത്തിലധികം പേരെയാണ് പുതിയ തീരുമാനം ബാധിക്കുക. പോസ്റ്റ് ആന്റ് പാഴ്‌സല്‍ ജര്‍മ്മനി ഡിവിഷനിലാണ് ഇത് നടപ്പാക്കുക. കമ്പനിയുടെ വളര്‍ച്ച മെച്ചപ്പെടുത്താന്‍ ഉതകുന്ന പ്ലാന്‍ പ്രകാരമാണ് നടപടി. നിര്‍ബന്ധിത പിരിച്ചുവിടലുകള്‍ക്ക് പകരം ജീവനക്കാരെ ഘട്ടംഘട്ടമായി കുറച്ച് ഇത് നടപ്പാക്കുകയാണ് ലക്ഷ്യം. ലോകമെമ്പാടുമുള്ള 220 ലധികം രാജ്യങ്ങളിലായി ഏകദേശം 602,000 ആളുകളാണ് കമ്പനിയുടെ കീഴില്‍ ജോലി ചെയ്യുന്നത്. പോസ്റ്റ് ആന്റ് പാഴ്‌സല്‍ ജര്‍മ്മനി യൂണിറ്റില്‍ 1,90,000 ജീവനക്കാരുണ്ട്.

https://dailynewslive.in/ വമ്പന്‍ ബജറ്റില്‍ നയന്‍താര ചിത്രം ‘മൂക്കുത്തി അമ്മന്‍’ രണ്ടാം ഭാഗം വരുന്നു. 100 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം സുന്ദര്‍ സി. ആണ് സംവിധാനം ചെയ്യുന്നത്. റെജീന കസാന്‍ഡ്ര, മീന, അഭിനയ, യോഗി ബാബു, കൂള്‍ സുരേഷ്, ഉര്‍വശി, ദുനിയ വിജയ്, രാമചന്ദ്ര രാജു, അജയ് ഘോഷ്, സിങ്കം പുലി, വിച്ചു വിശ്വനാഥ്, ഇനിയ, മൈന നന്ദിനി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മൂക്കുത്തി അമ്മന്‍ രണ്ടാം ഭാഗത്തിനായി നയന്‍താര കഴിഞ്ഞ ഒരു മാസമായി വ്രതത്തിലായിരുന്നു. നടി മാത്രമല്ല നടിയുടെ കുട്ടികളും വീട്ടിലുള്ള എല്ലാവരും വ്രതത്തിലാണ്. പാന്‍ ഇന്ത്യന്‍ റീലീസായാകും ചിത്രം എത്തുക. സുന്ദര്‍ സിയും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും പ്രതീക്ഷ വലുതാണ്. നയന്‍താരയെ നായികയാക്കി 2020ല്‍ ആര്‍ജെ ബാലാജി സംവിധാനം ചെയ്ത സിനിമയാണ് മൂക്കുത്തി അമ്മന്‍. ബാലാജി തന്നെ തിരക്കഥ എഴുതിയ സിനിമ ഹോട്ട്സ്റ്റാറിലൂടെ നേരിട്ടു റിലീസ് ചെയ്യുകയായിരുന്നു.

https://dailynewslive.in/ അനില്‍ ദേവ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഉറ്റവര്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ദുരൂഹതയും വൈകാരികതയും ജനിപ്പിക്കുന്ന ദൃശ്യങ്ങളാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനോരമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനല്‍ വഴി പുറത്തിറക്കിയ ട്രെയിലര്‍ ഇതിനകം പ്രേക്ഷകസ്വീകാര്യത നേടിക്കഴിഞ്ഞു. സിഇടി സിനിമാ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഫിലിം ഫാന്റസി നിര്‍മിക്കുന്ന ചിത്രമാണ് ‘ഉറ്റവര്‍’. രാംഗോപാല്‍ ഹരികൃഷ്ണന്‍ ചിത്രത്തിനു വേണ്ടി പാട്ടുകളും പശ്ചാത്തലസംഗീതവും ഒരുക്കുന്നു. മൃദുല്‍.എസ് ആണ് ഛായാഗ്രാഹകന്‍. എഡിറ്റിങ്: ഫാസില്‍ റസാഖ്. ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്.

https://dailynewslive.in/ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറിനൊപ്പം 165 കിലോമീറ്റര്‍ റേഞ്ചുള്ള ഷോക്ക്വേവ് ഇലക്ട്രിക്ക് ബൈക്കും പുറത്തിറക്കി അള്‍ട്രാവൈലറ്റ്. തുടക്കകാല ഓഫറായി ആദ്യം ബുക്കു ചെയ്യുന്ന 1,000 ഷോക്ക്വേവ് ഇലക്ട്രിക്ക് ബൈക്കിന് 1.50 ലക്ഷം(എക്‌സ് ഷോറൂം) രൂപയാണ് വില. പിന്നീട് ബുക്കു ചെയ്യുന്നവര്‍ ഷോക്ക്വേവ് സ്വന്തമാക്കാന്‍ 1.75 ലക്ഷം രൂപ നല്‍കേണ്ടി വരും. 120 കിലോഗ്രാം മാത്രം ഭാരമുള്ള ഷോക്ക് വേവ് 14.7 എച്ച്പി കരുത്തും പരമാവധി 505എന്‍എം ടോര്‍ക്കും പുറത്തെടുക്കും. പരമാവധി വേഗത മണിക്കൂറില്‍ 120 കിലോമീറ്റര്‍. മണിക്കൂറില്‍ 0-60 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ 2.9 സെക്കന്‍ഡ് മതി. ഷോക്ക്വേവിനൊപ്പം അള്‍ട്രാവൈലറ്റ് പുറത്തിറക്കിയ ടെസെറാക്ട് സ്‌കൂട്ടറിനും ഇതേ വേഗതയുണ്ട്. കറുപ്പ്/മഞ്ഞ, വെള്ള/ചുവപ്പ് എന്നിങ്ങനെ രണ്ട് കളര്‍ കോംബിനേഷനുകള്‍. അടുത്ത വര്‍ഷം ആദ്യ പാദം മുതല്‍ ഷോക്ക് വേവിന്റെ വിതരണം ആരംഭിക്കുമെന്നും അള്‍ട്രാവൈലറ്റ് അറിയിച്ചിട്ടുണ്ട്. അഞ്ച് പ്ലാറ്റ്‌ഫോമുകളാണ് വൈദ്യുത ഇരുചക്രവാഹനങ്ങള്‍ നിര്‍മിക്കാനായി അള്‍ട്രാവൈലറ്റിനുള്ളത്.

https://dailynewslive.in/ ഭീതിയുടെയും ഉദ്വേഗത്തിന്റെയും ഒരനുഭവം പകരുക എന്നതാണ് ഭീതികഥയുടെ മര്‍മ്മം. മറിച്ച്, പരിഹാരങ്ങള്‍ നല്‍കുകയല്ല. ഇനി പരിഹാരങ്ങളിലാണ് നിങ്ങളുടെ വായന പൂര്‍ണ്ണത തേടുന്നതെങ്കില്‍ വീണ്ടും ദുരൂഹതകളുടെ ആ ഗൃഹത്തിലേക്ക് താക്കോല്‍ക്കൂട്ടവുമായി ഒരു പുനര്‍വായനയ്ക്ക് നിങ്ങള്‍ക്കു പ്രവേശിക്കാം. ഹൈറേഞ്ചിന്റെ വളവും തിരിവും പോലെ മനസ്സിനെ ട്വിസ്റ്റ് ചെയ്യുന്ന കഥാഗതികള്‍, നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു അത്യാഹിതം അടിവയറ്റില്‍ ഉയര്‍ത്തുന്ന തീപോലുള്ള അനുഭവം പകരുന്ന കഥകള്‍. വേട്ടവണ്ടി, മാലതി, പുഴമീന്‍, മാര്‍ച്ചിന്റെ പിറ്റേന്ന്, പട്ടര്പറമ്പ് തുടങ്ങി പ്രകൃതിയുടെ ദുരൂഹതകളിലൂടെയും സാധാരണക്കാരായ മനുഷ്യരിലൂടെയും സൃഷ്ടിച്ചെടുത്തിരിക്കുന്ന എട്ടു ഭീതികഥകള്‍. ‘ഇറച്ചിക്കൊലപാതകം’. സുനു എസ് തങ്കമ്മ. മാതൃഭൂമി. വില 144 രൂപ.

https://dailynewslive.in/ 70 ശതമാനത്തിലധികം ഇന്ത്യന്‍ ദമ്പതികളും ഒറ്റയ്ക്ക് ഉറങ്ങാന്‍ താല്‍പര്യപ്പെടുന്നതായി പഠനം. സ്ലീപ് ഡിവോഴ്‌സ് എന്ന പ്രവണത ഇന്ത്യന്‍ ദമ്പതികള്‍ക്കിടയില്‍ കൂടി വരുന്നതായി പഠനത്തില്‍ പറയുന്നു. സ്ലീപ് ഡിവോഴ്‌സില്‍ ഇന്ത്യയാണ് മുന്നില്‍. 78 ശതമാനം ദമ്പതികളും ഈ രീതി സ്വീകരിക്കുന്നു. തൊട്ടുപിന്നാലെ ചൈന (67%), ദക്ഷിണ കൊറിയ (65%) എന്നിങ്ങനെയാണ് കണക്കുകളെന്ന് റെസ്മെഡിന്റെ 2025 ലെ ഗ്ലോബല്‍ സ്ലീപ്പ് സര്‍വേ പ്രകാരം ചൂണ്ടിക്കാട്ടുന്നു. യുകെയിലും യുഎസിലും പങ്കാളികളില്‍ പകുതിപേര്‍ ഒരുമിച്ച് കിടന്നുറങ്ങുന്നവരാണെങ്കില്‍ 50 ശതമാനം പേര്‍ പ്രത്യേകിച്ച് ഉറങ്ങാന്‍ താല്‍പര്യം കാണിക്കുന്നു. പ്രത്യേകിച്ച് ഉറങ്ങുന്നത് അസ്വാഭാവികമായി തോന്നാമെങ്കിലും പലര്‍ക്കും ഇത് ഉറക്കത്തിന്റെ ഗുണനിലവാരവും മൊത്തത്തിലുള്ള ബന്ധ ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ഒരു നടപടിയായി മാറിയിരിക്കുന്നു. പങ്കാളിയുടെ കൂര്‍ക്കംവലി, ഉച്ചത്തിലുള്ള ശ്വാസോച്ഛ്വാസം, കിടക്കയില്‍ സ്‌ക്രീന്‍ ഉപയോഗം എന്നിവയാണ് ഈ പ്രവണ കൂടാനുള്ള കാരണങ്ങളെന്ന് ഗവേഷകര്‍ പറയുന്നു. ഒരുമിച്ച് ഉറങ്ങുന്നതിന് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പങ്കാളിയുമായി കിടക്ക പങ്കിടുന്നത് ലവ് ഹോര്‍മോണായ ഓക്സിടോസിന്‍ പുറത്തുവിടുന്നതിന് കാരണമാകുന്നു. ഇത് വിഷാദം, ഉത്കണ്ഠ, സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നതിന് സഹായകമാണ്. സമ്മര്‍ദ്ദം, ഉത്കണ്ഠ, സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ എന്നിവ മോശം ഉറക്കത്തിനുള്ള പ്രധാന കാരണങ്ങളാണ്. ഉറക്കക്കുറവ് ഗുരുതരമായ ആരോഗ്യ അപകടങ്ങള്‍ക്ക് കാരണമാകും. ദീര്‍ഘകാല ഉറക്കക്കുറവ് വൈജ്ഞാനിക തകര്‍ച്ച, മാനസികാവസ്ഥയിലെ തകരാറുകള്‍, ഉത്കണ്ഠ, വിഷാദം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. സ്ലീപ് അപ്നിയ ഹൃദയസ്തംഭനം, പ്രമേഹം, പക്ഷാഘാതം എന്നിവയിലേക്ക് നയിച്ചേക്കാം.

*ശുഭദിനം*

*കവിത കണ്ണന്‍*

പഠനത്തില്‍ വളരെ പിന്നിലായിരുന്നു കല്‍പേഷ് രാമോലിയ. അതുകൊണ്ട് തന്നെ പത്താംക്ലാസ്സോടെ പഠനം നിര്‍ത്തി. പിന്നെ ചെറിയ ചെറിയ ജോലികള്‍. തന്റെ ഒരു ബന്ധുവില്‍ നിന്നും 50,000 രൂപ കടം വാങ്ങി സുഹൃത്ത് ഹര്‍ഷദ് സൊറാത്തിയോടൊപ്പം കല്‍പേഷ് 2006 ല്‍ ഒരു ബിസിനസ്സ് ആരംഭിച്ചു. കൊമേഷ്യല്‍ റസിഡന്‍ഷ്യല്‍ ഉപയോഗത്തിനുളള കൂളിങ്ങ് ടവറുകള്‍, ഫൈബര്‍ റൂഫ് ഷീറ്റുകള്‍ എന്നിവയുടെ നിര്‍മ്മാണമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഗുജറാത്തിലെ രാജ്‌കോട്ടിലുളള ഒരു ചെറിയമുറിയിലാണ് അദ്ദേഹം തന്റെ ബിസിനസ്സ് ആരംഭിച്ചത്. 2010 ആയപ്പോഴേക്കും രാജ് കൂളിങ്ങ് സിസ്റ്റംസ് പ്രൈവറ്റ് ലിമിററഡ് എന്ന ബാനറില്‍ എയര്‍ കൂളര്‍ നിര്‍മ്മാണം ആരംഭിച്ചു. ക്രമാനുഗതമായി ബിസിനസ്സ് വളര്‍ച്ച നേടി. തുടക്കത്തില്‍ രണ്ട് ജീവനക്കാര്‍ മാത്രമായിരുന്ന കമ്പനിയില്‍ ഇന്ന് വിവിധ ഭാഗങ്ങളിലായി 300 ലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. 2000 രൂപ മുതല്‍ 3 ലക്ഷം രൂപ വരെയുളള പ്രോഡക്ടുകള്‍ കമ്പനി ഇന്ന് വില്‍ക്കുന്നുണ്ട്. രാജ്യത്തുടനീളം 300 ചാനല്‍ പാര്‍ടണര്‍മാരാണ് കമ്പനിക്കുളളത്. പഠനത്തില്‍ പാതിവഴിയില്‍ തോറ്റുപോയെങ്കിലും ഇന്ന് 125 കോടിയിലധികം വിറ്റുവരവുണ്ട് ഈ കമ്പനിക്ക്. നിനക്ക് സാധിക്കില്ല എന്ന് മറ്റുളളവര്‍ പറയുന്ന ചിലതുണ്ട്. എന്നാല്‍ നമുക്കതിന് സാധിക്കും എന്ന ഉറപ്പ് നമുക്കുമുണ്ട്. നമ്മെ നയിക്കേണ്ടത് തളര്‍ത്തുന്ന വാക്കുകളല്ല.. നമ്മിലുളള നമ്മുടെ വിശ്വാസമാണ്. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *