◾https://dailynewslive.in/ സംസ്ഥാനത്ത് വര്‍ധിക്കുന്ന അതിക്രമങ്ങളും ലഹരി ഉപയോഗവും സംബന്ധിച്ചുള്ള വിഷയങ്ങള്‍ നിയമസഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യുന്നു. പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയത്തിന് സഭയില്‍ അവതരണാനുമതി ലഭിച്ചു. അതീവ ഗൗരവമുള്ള സാമൂഹ്യ വിഷയമാണെന്നും സഭ മാത്രമല്ല, പൊതു സമൂഹവും ചര്‍ച്ച ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ചര്‍ച്ചക്ക് തയ്യാറായ സര്‍ക്കാരിനെ സ്പീക്കര്‍ അഭിനന്ദിച്ചു.
◾https://dailynewslive.in/ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത്. കേരളത്തിലെ ഭൂരിഭാഗം അക്രമങ്ങള്‍ക്കും പിന്നില്‍ ലഹരിയാണെന്നും നമ്മുടെ കുഞ്ഞുങ്ങള്‍ ലഹരിക്ക് അടിമകള്‍ ആകുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളം കൊളംബിയ ആയിമാറുന്നുവെന്നും വിപത്തിനെ നേരിടാന്‍ ഒരുമിക്കണമെന്നും പറഞ്ഞ ചെന്നിത്തല സര്‍ക്കാരിനെയും കുറ്റപ്പെടുത്തി. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണം പരാജയപ്പെട്ടുവെന്നും വിമുക്തി പദ്ധതി പൊളിഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
*കെ.എസ്.എഫ്.ഇ*
*സ്ക്രീന്‍ ഷോട്ട് മത്സരം*
സ്ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന് കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*മാര്‍ച്ച് 2 ലെ വിജയി : മോഹനന് പൂഴിക്കല്‍, നെടുവ പോസ്റ്റ്, പരപ്പനങ്ങാടി, മലപ്പുറം*
◾https://dailynewslive.in/ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക്പോര്. രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷുഭിതനായി. ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചാല്‍ പോര, നാടിന്റെ പ്രശ്നം അറിയണമെന്നും, പഠിപ്പിക്കാന്‍ നോക്കേണ്ടെന്നും അനാവശ്യ കാര്യങ്ങള്‍ പറയരുതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. എന്നാല്‍ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന വിളി മോശമല്ലെന്ന് ചെന്നിത്തല മറുപടി പറഞ്ഞു. നിങ്ങളാണ് മുഖ്യമന്ത്രിയെന്നും നിങ്ങളാണ് ആഭ്യന്തര മന്ത്രിയെന്നും നിങ്ങളെ കുറ്റപ്പെടുത്തുമെന്നും നിങ്ങള്‍ കേള്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. താന്‍ എന്തു പറയണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ടെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാനത്ത് ലഹരിക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷ എംഎല്‍എ റോജി എം ജോണ്‍ സഭയില്‍ പറഞ്ഞു. കേരളത്തില്‍ നടക്കുന്ന 50 കൊലപാതങ്ങളില്‍ 30 എണ്ണവും ലഹരികൊണ്ടാണെന്ന് പൊലീസ് പറയുന്നു. കൊലപാതകം യഥേഷ്ടം നടക്കുമ്പോഴും പക്ഷേ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും ലഹരി മാഫിയകളിലെ വലിയ തിമിംഗലങ്ങളെ പൊലീസ് പിടികൂടുന്നില്ലെന്നും പലപ്പോഴും പിടിയിലാകുന്നത് ലഹരി മാഫിയകളിലെ അവസാന കണ്ണിയാണെന്നും റോജി എം ജോണ്‍ തുറന്നടിച്ചു.
◾https://dailynewslive.in/ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന രാപകല്‍ സമരത്തിന്റെ 22-ാം ദിവസം ആശാ വര്‍ക്കര്‍മാരുടെ നിയമസഭാ മാര്‍ച്ച്. ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസ്സില്‍ ആശമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിന്‍വലിക്കുക, 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളില്‍ ഉറച്ച് നിന്നാണ് ആശാ വര്‍ക്കര്‍മാരുടെ പ്രക്ഷോഭം.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*
നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്സിലെ അണ്‍സ്കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ആശ വര്‍ക്കര്‍മാര്‍ക്ക് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഓണറേറിയം നല്‍കുന്നത് കേരളമാണെന്ന് നിയമസഭയിലും ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്‍എച്ച്എം പദ്ധതിയില്‍ കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് കിട്ടേണ്ട 600 കോടി കിട്ടാന്‍ പ്രതിപക്ഷം കൂടി ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. രാപ്പകല്‍ സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാരുടെ നിയമസഭാ മാര്‍ച്ച് നടക്കാനിരിക്കെ ഭരണപക്ഷമാണ് ഇന്ന് വിഷയം ശ്രദ്ധക്ഷണിക്കലായി സഭയില്‍ കൊണ്ടുവന്നത്.
◾https://dailynewslive.in/ ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ എസ്.യു.സി.ഐയും ജമാ അത്തെ ഇസ്ലാമിയുമാണെന്ന് എം.വി ഗോവിന്ദന് ആരോപിച്ചു. സുരേഷ് ഗോപി സമരത്തില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. ന്യായമായ ഒരു സമരത്തിനും സിപിഎം എതിരല്ലെന്നും കുടയല്ല കേന്ദ്രത്തില്‍ നിന്ന് കാശാണ് വാങ്ങിക്കൊടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ സമരത്തെ അവഹേളിക്കുന്ന ഭരണകൂടം ചവറ്റുകൊട്ടയില്‍ ആകുമെന്ന് ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെകെ രമ എം.എല്‍.എ. ഇവിടെ ഒരു സമരത്തിനും സിപിഎമ്മിന്റെ തിട്ടൂരം വേണ്ടെന്നും അവരുടെ മുദ്രാവാക്യം ഏറ്റെടുക്കാനല്ല സമരമെന്നും രമ പറഞ്ഞു. ഏത് ആശമാര്‍ക്കാണ് ഇവിടെ 13000 രൂപ കിട്ടുന്നതെന്നും മന്ത്രി പച്ചക്കള്ളം പറയുകയാണെന്നും, മുഖ്യമന്ത്രി സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കണമെന്നും രമ പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*
ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കേരളത്തില്‍ നിന്ന് കയറധിഷ്ഠിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന മെഷീനുകള്‍ വെനസ്വേല വാങ്ങിയതായി മന്ത്രി പി രാജീവ്. കേരളത്തില്‍ നിര്‍മ്മിച്ച വിവിധതരം മെഷീനുകള്‍ക്കാണ് വെനസ്വേലയില്‍ നിന്ന് കയര്‍ മെഷീന് മാനുഫാക്ചറിങ് കോര്പ്പറേഷന് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാനത്ത് എസ്എസ്എല്‍സി, രണ്ടാ വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമായി. 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി എഴുതുന്നത്. ആകെ 2980 കേന്ദ്രങ്ങളിലായാണ് കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലും ഏറ്റവും കുറവ് കുട്ടികള്‍ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലുമാണ്.
◾https://dailynewslive.in/ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ കൂടുതല്‍ കേസുകളില്‍ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. അനിയനെയും പെണ്‍സുഹൃത്ത് ഫര്‍സാനയെയും കൊലപ്പെടുത്തിയ കേസിലാണ് വെഞ്ഞാറമൂട് പൊലീസ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡോക്ടര്‍മാര്‍ അനുമതി നല്കിയാല് പ്രതിയെ ഇന്ന് ആശുപത്രിയില്‍ നിന്നും ജയിലേക്ക് മാറ്റും. ജയിലിലേക്ക് മാറ്റിയാല്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി അഫാനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
◾https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷയുടെ ആവശ്യം. സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യ പ്രതിയായ കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹര്‍ജിയിലെ ആക്ഷേപം.
◾https://dailynewslive.in/ കുടുംബത്തിനെതിരെ യൂട്യൂബ് ചാനലുകള്‍ വഴി നടത്തുന്ന അപവാദപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് എഡിഎം നവീന്‍ ബാബുവിന്റെ മകള്‍. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി അച്ഛന്റെ സഹോദരനെതിരെ അപവാദപ്രചരണം നടത്തുന്നുവെന്നും കേസ് അടക്കമുള്ള കാര്യങ്ങള്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് അച്ഛന്റെ സഹോദരനാണെന്നും അദ്ദേഹത്തെ ചില ആളുകള്‍ യൂട്യൂബ് ചാനലുകളിലൂടെ മനപ്പൂര്‍വ്വം മോശപ്പെടുത്തുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യുകയാണെന്നും അവര്‍ പറഞ്ഞു.
◾https://dailynewslive.in/ നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതിനുപിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി പി.പി ദിവ്യ. എല്ലാപ്രതിസന്ധിയെയും ഏതവസരത്തിലും മറികടക്കാനാവണം, അനീതി കണ്‍കുളിര്‍ക്കെ കാണാനുള്ള കരുത്തും അഭിപ്രായം പറയാനുള്ള ആര്‍ജ്ജവവും അടിയറവ് വെക്കരുത്, പോരാട്ടം തുടരുക തന്നെ ചെയ്യും’ എന്ന ചിത്രകാരന് പൊന്ന്യം ചന്ദ്രന്റെ വരികളും ചിത്രവുമാണ് ദിവ്യ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്.
◾https://dailynewslive.in/ യു പ്രതിഭ എംഎല്‍എയുടെ മകന് കനിവ് പ്രതിയായ കഞ്ചാവ് കേസിലെ രണ്ട് സാക്ഷികള്‍ കൂറുമാറി. തകഴി സ്വദേശികളായ രണ്ട് പേരായിരുന്നു കേസിലെ സാക്ഷികള്‍. കഞ്ചാവ് ഉപയോഗം കണ്ടില്ലെന്നാണ് ഇവര്‍ മൊഴി മാറ്റിയത്. പ്രതിഭയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്പില് സാക്ഷികള്‍ മൊഴി മാറ്റിയത്.
◾https://dailynewslive.in/ കോഴിക്കോട് താമരശ്ശേരി ഷഹബാസ് വധക്കേസില്‍ പ്രധാന പ്രതിയുടെ പിതാവിനെയും പ്രതി ചേര്‍ത്തേക്കും. ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്ക് നല്‍കിയത് ഇയാളെന്ന വിലയിരുത്തലിലാണ് ഈ നീക്കം. പ്രതികളില്‍ ഒരാളുടെ പിതാവ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ്. മൂന്ന് പ്രതികളും താമരശ്ശേരി സ്കൂളില്‍ നേരത്തെ ഉണ്ടായ സംഘര്‍ഷങ്ങളിലെ പ്രധാനികളാണെന്നും പുറത്തുവന്നിട്ടുണ്ട്.
◾https://dailynewslive.in/ താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നെന്ന് ജില്ലാ പൊലീസ് മേധാവി കെഇ ബൈജു. കുട്ടികള്‍ എന്ന നിലയിലായിരുന്നില്ല മര്‍ദിച്ചവരുടെ ആലോചനയെന്നും കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെല്ലാം പിടിയിലായിട്ടുണ്ടെന്നും ഗൂഡാലോചനയില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പോലീസ് മേധാവി പറഞ്ഞു.
◾https://dailynewslive.in/ മകന്റെ മരണത്തില്‍ കുറ്റാരോപിതരായ കുട്ടികളെ പരീക്ഷ എഴുതിക്കരുതായിരുന്നുവെന്ന് താമരശ്ശേരിയില്‍ മര്‍ദ്ദനമേറ്റ് മരിച്ച മുഹമ്മദ് ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍. പരീക്ഷ എഴുതാന്‍ അവസരം നല്‍കിയത് കുടുംബത്തിന് വലിയ വേദനയും മുറിവുമാണെന്നും, പരീക്ഷ എഴുതിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഇഖ്ബാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
◾https://dailynewslive.in/ കോണ്‍ഗ്രസ് നേതാവായ അധ്യാപകന് സ്കൂളില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് മുന്‍ സഹപ്രവര്‍ത്തകയായ അധ്യാപികയുടെ പരാതി. മലപ്പുറം വള്ളിക്കുന്നിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും കെപിഎസ്ടിഎ ഭാരവാഹിയുമായി മൂന്നിയൂര്‍ സ്വദേശി എ വി അക്ബര്‍ അലിക്കെതിരെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. സ്കൂളിലെ താല്‍ക്കാലിക ജോലി സ്ഥിരപെടുത്തി തരാമെന്നും പണം നല്‍കാമെന്നും വാഗ്ദാനം ചെയ്ത് അക്ബര്‍ അലി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് അധ്യാപികയുടെ പരാതി.
◾https://dailynewslive.in/ പ്രശസ്ത വൃക്കരോഗ വിദഗ്ധനായ ഡോ. ജോര്‍ജ് പി. എബ്രഹാമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരിക്ക് അടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് സംഭവം. എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയര്‍ സര്‍ജനാണ്. ഫാം ഹൗസില്‍ നിന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പ്രായാധിക്യവും അതിന്റെ ഭാഗമായുള്ള ആരോഗ്യപ്രശ്നങ്ങളും അലട്ടുന്നുണ്ടെന്നാണ് അദ്ദേഹം ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. പഴയതുപോലെ ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയുന്നില്ലെന്നും അതില്‍ നിരാശയുണ്ടെന്നും ആത്മഹത്യാക്കുറിപ്പില്‍ വിവരിക്കുന്നതായി പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ പത്തനംതിട്ടയില്‍ ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്ന പ്രതി ബൈജുവിന്റെ മൊഴി വിവരങ്ങള്‍ പുറത്ത്. ഭാര്യ വൈഷ്ണവിയ്ക്ക് രഹസ്യ ഫോണ്‍ ഉണ്ടായിരുന്നുവെന്നും അത് ബൈജു കണ്ടെത്തുകയും വാട്സാപ്പ് ചാറ്റില്‍ വിഷ്ണുവുമായുള്ള അടുപ്പം വ്യക്തമായെന്നും പ്രതി മൊഴി നല്കി. തുടര്‍ന്ന് ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാവുകയും അക്രമം ഭയന്ന് വൈഷ്ണവി, സുഹൃത്ത് വിഷ്ണു വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് ഓടിക്കയറുകയും അവിടെ വെച്ച് ഇരുവരെയും ബൈജു വെട്ടിക്കൊലപ്പെടുത്തുകയുമാണുണ്ടായത്.
◾https://dailynewslive.in/ ജോര്‍ദാനില്‍ വെടിയേറ്റ് മരിച്ച തോമസ് ഗബ്രിയേല്‍ പേരേരയുടെ മൃതദ്ദേഹം നാട്ടില്‍ എത്തിക്കാനുള്ള ചെലവ് കുടുംബം തന്നെ വഹിക്കണമെന്ന് തോമസിന്റെ ഭാര്യയ്ക്ക് അയച്ച കത്തില്‍ എംബസി അറിയിച്ചു. എന്നാല്‍ മൃതദേഹം ജോര്‍ദാനില്‍ നിന്ന് നാട്ടില്‍ എത്തിക്കാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എംപി വിദേശകാര്യ മന്ത്രിക്ക് കത്തു നല്കി.
◾https://dailynewslive.in/ ജോര്‍ദാനില്‍ മലയാളി വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് താന്‍ ഏജന്റ് അല്ലെന്നും ജോര്‍ദാനില്‍ ജോലി ചെയ്യുകയാണെന്നും ബിജു ജലാസ് പറഞ്ഞു. ജോര്‍ദാനില്‍ ജോലി തരപ്പെടുത്തി നല്‍കണം എന്ന് തോമസ് ഗബ്രിയേലാണ് ആവശ്യപ്പെട്ടതെന്നും പണം വാങ്ങിയത് ടിക്കറ്റ് ബുക്കിങ്ങിനും ഹോട്ടല്‍ ബുക്കിംഗിനുമാണെന്നും ബിജു ജലാസ് പറഞ്ഞു. സ്വന്തം താത്പര്യപ്രകാരമാണ് ഇവര്‍ ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിച്ചതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നത് എന്ന് എഴുതി വാങ്ങിയിരുന്നുവെന്നും പിന്നെയാണ് അപകടവിവരം അറിഞ്ഞതെന്നും ബിജു പറഞ്ഞു.
◾https://dailynewslive.in/ പാലക്കാട് വണ്ടാഴിയില്‍ മധ്യവയസ്കനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് സുന്ദരന്‍ മകന് കൃഷ്ണ കുമാര്‍ (50) ആണ് വെടിയേറ്റ് മരിച്ചത്. എയര്‍ഗണില്‍ നിന്ന് സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ കോയമ്പത്തൂരിലുള്ള ഭാര്യ സംഗീതയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമാണ് വീട്ടിലെത്തിയതെന്നാണ് വിവരം.
◾https://dailynewslive.in/ 97-ാമത് ഓസ്കര് അവാര്‍ഡുകളില്‍ തിളങ്ങുന്ന വിജയം നേടി ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ. ന്യൂയോര്‍ക്കിലെ ഒരു ലൈംഗിക തൊഴിലാളിയുടെ കഥ പറയുന്ന ചിത്രം അഞ്ച് പുരസ്കാരങ്ങളാണ് നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്, മികച്ച തിരക്കഥ, മികച്ച എഡിറ്റര്‍, മികച്ച നടി എന്നീ അവാര്‍ഡുകളാണ് അനോറ വാങ്ങിയത്. ഇതില്‍ തിരക്കഥ, സംവിധാനം, എഡിറ്റര്‍ പുരസ്കാരങ്ങള്‍ നേടിയത് ഷോണ്‍ ബേക്കര്‍ തന്നെയാണ്. ഓസ്കര് അവാര്‍ഡുകളില്‍ അനോറയിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കി മാഡിസണ്‍ മികച്ച നടിയും, അഡ്രിയന്‍ ബ്രോഡി ദി ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുമായി. ഡാനിയല്‍ ബ്ലൂംബെര്‍ഗിലൂടെ മികച്ച സംഗീതത്തിനുള്ള പുരസ്കാരവും ചിത്രം നേടിയിട്ടുണ്ട്. മികച്ച ഛായഗ്രാഹകനുള്ള പുരസ്കാരവും ഈ ചിത്രത്തിനാണ്.ഏറ്റവും കൂടുതല്‍ നോമിനേഷന് കിട്ടിയ എമിലിയ പെരെസിന് സോയി സാല്‍ഡാന വഴി സഹനടി പുരസ്കാരവും മികച്ച ഗാനത്തിനുള്ള പുരസ്കാരവും ലഭിച്ചു. അതേ സമയം മികച്ച വിദേശ ഭാഷ ചിത്രമായി ഐ ആം സ്റ്റില്‍ ഹീയര്‍ എന്ന ബ്രസീലിയന്‍ ചിത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
◾https://dailynewslive.in/ തൊണ്ണൂറ്റിയേഴാമത് ഓസ്കര് അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇന്ത്യക്ക് നിരാശ. ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ മാത്രമായിരുന്നു ഇന്ത്യക്ക് നാമനിര്‍ദ്ദേശം ഉണ്ടായിരുന്നത്. ഇന്ത്യന്‍ അമേരിക്കന്‍ ഹിന്ദി ഷോര്‍ട്ട് ഫിലിം അനുജയ്ക്കായിരുന്നു ഓസ്കര് നാമനിര്‍ദ്ദേശം. എന്നാല്‍ അനുജയ്ക്ക് ഓസ്കറില് തിളങ്ങാനായില്ല. അയാം നോട്ട് റോബോട്ടിനാണ് ഈ വിഭാഗത്തില്‍ പുരസ്കാരം.
◾https://dailynewslive.in/ ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ മൃതദേഹം സ്യൂട്ട് കേസില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബഹാദുര്‍ഗഡ് സ്വദേശിയും ഹിമാനി നര്‍വാളിന്റെ സുഹൃത്തുമായിരുന്ന യുവാവാണ് അറസ്റ്റിലായതെന്നാണ് പ്രാഥമിക വിവരം. ഹിമാനിയുടെ മൊബൈല്‍ ഫോണും ആഭരണങ്ങളും ഇയാളില്‍ നിന്ന് കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
◾https://dailynewslive.in/ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടുള്ള വിവാദ എക്സ് പോസ്റ്റ് പിന്‍വലിച്ചെങ്കിലും രോഹിത്തിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് ഷമ മൊഹമ്മദ്. കളിക്കാരുടെ ഫിറ്റ്നസിനെ പറ്റിയാണ് തന്റെ പോസ്റ്റെന്നും , ബോഡി ഷെയ്മിംഗ് അല്ലെന്നും ഷമ വിശദീകരിച്ചു. കളിക്കാര്‍ ഫിറ്റ് ആവണമെന്നാണ് തന്റെ നിലപാട്, ഇന്നലത്തെ മത്സരം കണ്ടപ്പോള്‍ രോഹിത് ശര്‍മ്മ തടി അല്പം കൂടുതലാണെന്ന് എനിക്ക് തോന്നി. അത് തുറന്നു പറഞ്ഞതിന് ഒരു കാരണവുമില്ലാതെയാണ് എന്നെ ആക്രമിക്കുന്നതെന്നും ഷമ പറഞ്ഞു.
◾https://dailynewslive.in/ ഭക്ഷണ വിതരണം ഉള്‍പ്പെടെയുള്ള ഇ-കൊമേഴ്സ് കമ്പനികളുടെ ഡെലിവറി ജീവനക്കാരുടെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴയീടാക്കാന്‍ ഉദ്യോഗസ്ഥര്‍ ഇങ്ങിയപ്പോള്‍ ഒറ്റ ദിവസം കൊണ്ട് പിഴ ലഭിച്ചത് 1859 പേര്‍ക്കെന്ന് റിപ്പോര്‍ട്ട്. ആകെ 9.6 ലക്ഷം രൂപ ഇങ്ങനെ പിഴ ഈടാക്കിയെന്ന് ബംഗളുരു ട്രാഫിക് പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നത്തെ കോടതി സിറ്റിങ്ങിലും തീരുമാനമായില്ല. കോടതി റിയാദ് ഗവര്‍ണറേറ്റിനോട് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് കേസ് ഫയലിന്റെ ഹാര്‍ഡ് കോപ്പി ആവശ്യപ്പെട്ടിരിക്കുകയാണ്. അത് ലഭ്യമാക്കിയ ശേഷമായിരിക്കും അടുത്ത സിറ്റിങ്.
◾https://dailynewslive.in/ റമദാന് മാസത്തില്‍ കുവൈത്തിന്റെ ഹൈവേകളില്‍ ട്രക്കുകള്‍ ഓടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്. പുതിയ പദ്ധതി പ്രകാരം, റമദാന് മാസത്തില്‍ രാവിലെ 8:30 മുതല്‍ 10:30 വരെയും ഉച്ചയ്ക്ക് 12:30 മുതല്‍ 3:00 വരെയും ട്രക്കുകള്‍ പ്രധാന റോഡുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കി. തിരക്കേറിയ സമയങ്ങളില്‍ സുഗമമായ ഗതാഗതം ഉറപ്പാക്കാനാണ് ഇത്തരമൊരു നടപടിയെന്ന് അധികൃതര്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
◾https://dailynewslive.in/ ബിറ്റ്കോയിന്, ഏതര്, എക്സ്.ആര്.പി, സോലാന, കാര്‍ഡാനോ എന്നീ ക്രിപ്റ്റോ കറന്‍സികളെ തന്ത്രപരമായ ക്രിപ്റ്റോ ശേഖരത്തില്‍ ഉള്‍പ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ക്രിപ്റ്റോ കറന്‍സികളുടെ വില കുതിച്ചുയര്‍ന്നു. ഇതാദ്യമായാണ് കരുതല്‍ ശേഖരത്തില്‍ ഏതൊക്കെ കറന്‍സികളാണ് ഉള്‍പ്പെടുത്തുന്നതെന്ന് ട്രംപ് വെളിപ്പെടുത്തുന്നത്. അമേരിക്കയെ ആഗോള ക്രിപ്റ്റോ തലസ്ഥാനമാക്കി മാറ്റാന്‍ ലക്ഷ്യമിട്ടാണ് ട്രംപിന്റെ ക്രിപ്റ്റോ കരുതല്‍ ശേഖര പദ്ധതി. എക്സ്.ആര്.പി, സോലാന, കാര്‍ഡാനോ എന്നീ കറന്‍സികളെ ക്രിപ്റ്റോ ശേഖരത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രസിഡന്‍ഷ്യല്‍ വര്‍ക്കിംഗ് ഗ്രൂപ്പിനോട് നിര്‍ദ്ദേശിച്ചുവെന്ന ട്രംപിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണുണ്ടായത്. ഇതില്‍ ബിറ്റ്കോയിനെയും ഏതറിനെയും ഉള്‍പ്പെടുത്താത്തത് ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷം വീണ്ടും ട്രംപിന്റെ പോസ്റ്റെത്തി. ബിറ്റ്കോയിനും ഏതറും കരുതല്‍ ശേഖരത്തിന്റെ ഹൃദയമാണെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പിന്നാലെ ആദ്യ മൂന്ന് കോയിനുകള്‍ ഞായറാഴ്ച 62 ശതമാനത്തോളം ഉയര്‍ന്നു. ബിറ്റ്കോയിന്, ഏതര് എന്നിവയുടെ വളര്‍ച്ച 10 ശതമാനമായിരുന്നു. വെള്ളിയാഴ്ച മൂന്ന് മാസത്തെ താഴ്ന്ന നിലയിലെത്തിയ ശേഷമാണ് ബിറ്റ്കോയിന്റെ തിരിച്ചുവരവ്.
◾https://dailynewslive.in/ പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ 15 സീരീസ് ഫോണുകള്‍ ആഗോള തലത്തില്‍ പുറത്തിറക്കി. 15 സീരീസില്‍ വരുന്ന ഷവോമി 15, ഷവോമി 15 അള്‍ട്രാ എന്നിവ ലൈക്ക കാമറ, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്സെറ്റ് തുടങ്ങിയ ഫീച്ചറുകളോടെയായിരിക്കും വിപണിയില്‍ എത്തുക. ഇന്ത്യയില്‍ മാര്‍ച്ച് 11ന് ഇരു ഫോണുകളും വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ ഇന്ത്യ, ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, മറ്റ് റീട്ടെയില്‍ ഔട്ട്ലെറ്റുകള് എന്നിവയില്‍ ഫോണുകള്‍ ലഭ്യമാകും. ഷവോമി 15 മൂന്ന് നിറങ്ങളില്‍ ലഭ്യമാകുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കറുപ്പ്, പച്ച, വെള്ള നിറങ്ങളിലാണ് വിപണിയില്‍ എത്തുക. അതേസമയം ഷവോമി 15 അള്‍ട്രാ സില്‍വര്‍ ക്രോം നിറത്തില്‍ മാത്രമേ ലോഞ്ച് ചെയ്യാന്‍ സാധ്യതയുള്ളൂ. 120ഹെര്‍ട്സ് റിഫ്രഷ് റേറ്റും 1.5കെ റെസല്യൂഷനുമുള്ള 6.36 ഇഞ്ച് എല്‍ടിപിഒ ഒലെഡ് ഡിസ്പ്ലേയുമായാണ് ഷവോമി 15 വരിക. ഷവോമി 15 അള്‍ട്രായ്ക്ക് 120ഹെര്‍ട്സ് റിഫ്രഷ് റേറ്റും 2കെ റെസല്യൂഷനുമുള്ള 6.73 ഇഞ്ച് ക്വാഡ്കര്‍വ്ഡ് എല്‍ടിപിഒ ഒലെഡ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
◾https://dailynewslive.in/ ജി. ആര് ഇന്ദുഗോപന്റെ നോവലായ ‘വിലായത്ത് ബുദ്ധ’ സിനിമയാവുന്നു എന്ന വാര്‍ത്തകള്‍ വന്നതുമുതല്‍ സിനിമലോകം വളരെ പ്രതീക്ഷയിലാണ്. വിലായത്ത് ബുദ്ധയുടെ ചിത്രീകരണം പൂര്‍ത്തിയായെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അന്തരിച്ച സംവിധായകന് സച്ചി ആയിരുന്നു സിനിമ സംവിധാനം ചെയ്യാനിരുന്നത്. സച്ചിയുടെ വിയോഗത്തെ തുടര്‍ന്ന് പൃഥ്വിരാജിനെ നായകനാക്കി ജയന് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘രണ്ടുവര്‍ഷം, ഏറെ പരിക്കുകള്‍. ഒടുവില്‍ ഡബിള്‍ മോഹനന് ഫൈനല്‍ റാപ്പായിരിക്കുന്നു’ എന്ന കുറിപ്പോടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പൃഥ്വിരാജിന് പരിക്ക് പറ്റുകയും തുടര്‍ന്ന് മൂന്ന് മാസം വിശ്രമം ആവശ്യമായി വന്നതിനാല്‍ സിനിമ താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.ഡബിള്‍ മോഹനന് എന്ന കഥാപാത്രമായാണ് വിലായത്ത് ബുദ്ധയില്‍ പൃഥ്വിരാജ് എത്തുന്നത്. സൗദി വെള്ളക്കയ്ക്ക് ശേഷം സന്ദീപ് സേനനാണ് നിര്‍മ്മാണം. ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ കൂടിയാണ് ചിത്രം. പ്രിയംവദ കൃഷ്ണനാണ് നായിക.
◾https://dailynewslive.in/ മഗിഴ് തിരുമേനി സംവിധാനം ചെയ്ത് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്ത് നായകനായി എത്തിയ ചിത്രമാണ് ‘വിടാമുയര്‍ച്ചി’. ചിത്രത്തിന്റെ പുതിയൊരു ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആഗോളതലത്തില്‍ 136 കോടി നേടിയ ചിത്രം റിലീസ് ചെയ്ത് വെറും 26 ദിവസങ്ങള്‍ക്ക് ശേഷം ഒടിടിയില്‍ എത്തി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം സ്ട്രീം ചെയ്യും. ഏകദേശം 300 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ട്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ എത്തിയ സിനിമ ആണെങ്കിലും പ്രതീക്ഷിച്ച വിജയം നേടാന്‍ ആയില്ലെന്നാണ് റിപ്പോര്‍ട്ട്. വിഘ്നേശ് ശിവന് സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ ആറ് മാസത്തിന് ശേഷം വിഘ്നേശ് ശിവനെ സിനിമയില്‍ നിന്നും മാറ്റുകയായിരുന്നു. പിന്നീടാണ് മഗിഴ് തിരുമേനി ചിത്രത്തിലേക്ക് വന്നത്. അസര്‍ബൈജാനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഷൂട്ടിംഗിനിടെ അജിത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
◾https://dailynewslive.in/ ഹ്യുണ്ടായിയെ മറികടന്ന് ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായി മഹീന്ദ്ര & മഹീന്ദ്ര. ഫെബ്രുവരിയിലെ വാഹന വില്‍പ്പനയിലാണ് മഹീന്ദ്ര വലിയ മുന്നേറ്റം കാഴ്ചവെച്ചത്. 83,702 യൂണിറ്റുകളാണ് ഫെബ്രുവരിയില്‍ കമ്പനിയുടെ മൊത്തം വാഹന വില്‍പ്പന. 15 ശതമാനം വാര്‍ഷിക വര്‍ദ്ധനവാണ് കമ്പനി രേഖപ്പെടുത്തിയത്. എസ്യുവി വിഭാഗത്തില്‍ ആഭ്യന്തര വിപണിയില്‍ 50,420 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2024 ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 19 ശതമാനം വര്‍ധന. മഹീന്ദ്രയുടെ എസ്യുവി വില്‍പ്പന ആറ് മാസത്തിനുള്ളില്‍ ഇത് നാലാം തവണയാണ് 50,000 യൂണിറ്റ് മറികടക്കുന്നത്. അതേസമയം ഹ്യുണ്ടായിയുടെ ഫെബ്രുവരിയിലെ ആഭ്യന്തര വില്‍പ്പന 47,727 യൂണിറ്റുകളാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 50,201 യൂണിറ്റുകളെ അപേക്ഷിച്ച് 4.93 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്. ഫെബ്രുവരിയിലെ മൊത്തം വില്‍പ്പനയില്‍ നേരിയ വര്‍ധനവോടെ മാരുതി സുസുക്കി ആധിപത്യം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 1,97,471 യൂണിറ്റുകളില്‍ നിന്ന് നേരിയ വര്‍ധനവോടെ 1,99,400 യൂണിറ്റുകളുടെ വില്‍പ്പനയാണ് മാരുതി രേഖപ്പെടുത്തിയത്. ടാറ്റ മോട്ടോഴ്സിന്റെ വില്‍പ്പനയില്‍ ഇടിവ് നേരിട്ടു. ഇലക്ട്രിക് മോഡലുകള്‍ ഉള്‍പ്പെടെയുള്ള പാസഞ്ചര്‍ വാഹനങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 51,321 യൂണിറ്റുകളില്‍ നിന്ന് 9 ശതമാനം കുറഞ്ഞ് 46,811 യൂണിറ്റുകളായി.
◾https://dailynewslive.in/ കലയും ജീവിതവും ഇഴുകിച്ചേര്‍ന്ന ഒരുത്സവത്തിലെന്ന പോലെ കനമുക്ക് ഷിബു ചക്രവര്‍ത്തിയുടെ അനുഭവങ്ങളില്‍ പങ്കു ചേരാം. എന്താണു ജീവിതം? എല്ലാ തൃഷ്ണകളില്നിന്നുമൊഴിഞ്ഞ് സ്ഥിത പ്രജ്ഞത്വത്തോടെ സുഖദുഃഖങ്ങളെ ഒരേ മനസ്സോടെ കണ്ട് സ്വന്തം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതോ? അതോ ഒരു അഗാധഗര്‍ത്തത്തിന്റെ വക്കില്‍നിന്നുള്ള ഉന്മാദനൃത്തമോ? ജീവിതത്തെ കലയും കലയെ ജീവിതവുമാക്കുന്ന ഒരാളുടെ അനുഭവങ്ങളറിയുമ്പോള് ഇങ്ങനെ ചില ചോദ്യങ്ങള്‍ നാം സ്വയം ചോദിച്ചു എന്നുവരാം. ഒരുപക്ഷേ ഉത്തരം കിട്ടിയില്ലെങ്കില്‍പ്പോലും നമുക്കവ അവഗണിക്കാനാവില്ല. തുറന്ന മനസ്സോടെ തെളിച്ചമുള്ള ഭാഷയില്‍ അനുഭവങ്ങളെ വെളിപ്പെ ടുത്തുന്ന ഈ പുസ്തകം മറുപടികളല്ല, ചോദ്യങ്ങളാണ് നമുക്കായി കരുതിവച്ചിരിക്കുന്നത്. അവ നമ്മുടെ ജീവിതത്തെയും ആഴപ്പെടുത്തും എന്നുറപ്പ്. ‘പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം’. ഷിബു ചക്രവര്‍ത്തി. ടെല്‍ബ്രെയിന്‍ ബുക്സ്. വില 313 രൂപ.
◾https://dailynewslive.in/ മാര്‍ച്ച് മൂന്ന് ലോക കേള്‍വി ദിനം. ആഗോളതലത്തില്‍ ഇയര്‍ഫോണുകള്‍ അല്ലെങ്കില്‍ ഹെഡ്ഫോണുകളുടെ ഉപയോഗത്തെ തുടര്‍ന്ന് ചെറുപ്പക്കാര്‍ക്കിടയില്‍ കേള്‍വി സംബന്ധമായ പ്രശ്നങ്ങള്‍ ഉയര്‍ന്നു വരികയാണ്. ഇത് പലപ്പോഴും നമ്മള് ഗൗരവമായി എടുക്കാറില്ല. ദീര്‍ഘനേരമുള്ള ഇയര്‍ഫോണ്‍ ഉപയോഗം സെന്‍സറിനറല്‍ ശ്രവണ നഷ്ടം അതായത് പൂര്‍ണമായും കേള്‍വി ശക്തി നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. കൂടാതെ അമിതമായി ശബ്ദം കേള്‍ക്കുന്നത് ചെവിക്കുള്ളില്‍ വാക്സ് രൂപീകരിക്കാനും ഇത് അണുബാധയിലേക്കും നയിക്കാം. അനുയോജ്യമല്ലാത്ത ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് ചെവിക്കുള്ളില്‍ വേദന, ചൊറിച്ചില്‍ എന്നിവയ്ക്കും കാരണമാകുന്നു. ചില സന്ദര്‍ഭങ്ങളില്‍ ടിന്നിടസ് ( ചെവിയില്‍ സ്ഥിരമായ മുഴക്കം അല്ലെങ്കില്‍ ഇരമ്പല്‍ എന്ന തോന്നല്‍), ഹൈപ്പര്‍അക്യൂസിസ് (ദൈനംദിനം ശബ്ദങ്ങളോട് വര്‍ധിച്ചു വരുന്ന സംവേദനക്ഷമത) എന്നിവയിലേക്കും നയിക്കാം. കൂടാതെ മോശം ഇയര്‍ഫോണ്‍ ശുചിത്വം ചെവിക്കുള്ളില്‍ ഓട്ടോമൈക്കോസിസ് പോലുള്ള ഫംഗല്‍ ബാധയ്ക്കും കാരണമായേക്കാം. ഇയര്‍ഫോണില്‍ 50 ഡെസിബലിന് മുകളില്‍ ശബ്ദം ഉയരുന്നത് കേള്‍വിശക്തിയെ സാരമായി ബാധിക്കാം. കൂടാതെ ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ രണ്ട് മണിക്കൂറില്‍ ഇടവേളയെടുക്കേണ്ടത് പ്രധാനമാണ്. 16 മുതല്‍ 25 വരെ പ്രായമായ ഏതാണ്ട് 40 ശതമാനത്തോളം ആളുകളില്‍ ഏതെങ്കിലും തരത്തിലുള്ള കേള്‍വി പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 87.38, പൗണ്ട് – 110.10, യൂറോ – 90.91, സ്വിസ് ഫ്രാങ്ക് – 96.93, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.31, ബഹറിന്‍ ദിനാര്‍ – 231.84, കുവൈത്ത് ദിനാര്‍ -283.00, ഒമാനി റിയാല്‍ – 226.95, സൗദി റിയാല്‍ – 23.30, യു.എ.ഇ ദിര്‍ഹം – 23.79, ഖത്തര്‍ റിയാല്‍ – 24.02, കനേഡിയന്‍ ഡോളര്‍ – 60.51.