yt cover 26

https://dailynewslive.in/ മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. കോര്‍ കമ്മറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിച്ചത്. രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ക്ക് പുറമെ കൂടുതല്‍ വിഭാഗങ്ങളിലേക്ക് എത്താനാകുമോയെന്ന പരീക്ഷണമാണ് രാജീവ് ചന്ദ്രശേഖറിലൂടെ ബിജെപി കേന്ദ്ര നേതൃത്വം നടത്തുന്നത്.

https://dailynewslive.in/ രാജീവ് ചന്ദ്രശേഖര്‍ കഴിവ് തെളിച്ചയാളെന്ന് ബി.ജെ.പി. നേതാവ് ശോഭ സുരേന്ദ്രന്‍. അദ്ദേഹം ബി.ജെ.പി. സംസ്ഥാന അധ്യക്ഷനാകുന്നത് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പ്രസ്ഥാനത്തെ നല്ലരീതിയില്‍ മുന്നോട്ട് നയിക്കുമെന്നും അവര്‍ പറഞ്ഞു.

https://dailynewslive.in/ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കാലാവധി കഴിയുമ്പോള്‍ മാറേണ്ടിവരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും കെ സുരേന്ദ്രന്‍. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

*ഒഡീഷയിലേക്ക്‌ ഫോര്‍ച്ചൂണിനൊപ്പം*

കൊണാര്‍ക്കിലെ പ്രശസ്തമായ സൂര്യക്ഷേത്രം, പുരിയിലെ ജഗന്നാഥ ക്ഷേത്രം പോലുള്ള പുരാതന ക്ഷേത്രങ്ങള്‍, മനോഹരമായ ബീച്ചുകള്‍, ശാന്തമായ വനങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ ഒഡീഷയില്‍ അഞ്ച് ദിവസം അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഒരു യാത്ര പോകാം, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്‌സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ ഐഡിയോളജി ഉള്ള ആളാണെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വേറെ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാറില്ലെന്ന് പറഞ്ഞ സതീശന്‍ സുരേന്ദ്രനോടല്ല ഫൈറ്റ് ചെയ്യുന്നതെന്നും സുരേന്ദ്രന്‍ ഫോളോ ചെയ്യുന്ന ഐഡിയോളജിയോടാണെന്നും സതീശന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ സ്വാതന്ത്ര്യം ലഭിച്ച് എട്ട് പതിറ്റാണ്ടായിട്ടും ഇന്ത്യയില്‍ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് പുരോഗതിയുണ്ടാകണം എന്നതിനെ ആരും ഗൗരവമായി എടുക്കാത്തതാണ് ഏറ്റവും വലിയ പരാജയം എന്ന് കേരളാ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പദ്ധതി പതിനഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ദളിത് പ്രോഗ്രസ് കോണ്‍ക്‌ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ മദ്യനയത്തിലും ക്രൈസ്തവ സമുദായത്തിനുളള ആനുകൂല്യങ്ങളുടെ കാര്യത്തിലും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കത്തോലിക്ക സഭ. സര്‍ക്കാരിന് വരുമാനം കണ്ടെത്താനുള്ള കുറുക്ക് വഴിയാണ് ലഹരിയെന്ന് മദ്യവിരുദ്ധ ഞായറിന്റെ ഭാഗമായി ഇന്നലെ പള്ളികളില്‍ വായിച്ച സര്‍ക്കുലര്‍ ആരോപിക്കുന്നു. സമുദായത്തിനുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി ആരോപിച്ച് കോഴിക്കോട്ട് അവകാശ സംരക്ഷണ സമ്മേളനം സംഘടിപ്പിക്കുമെന്ന് താമരശേരി രൂപതയും പ്രഖ്യാപിച്ചു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ പിണറായിയെ പുറത്താക്കാന്‍ ജനം കാത്തിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ .മൂന്നാമതും ദുര്‍ഭൂതം വരാന്‍ പോകുന്നുവെന്ന് പ്രചാരണം നടക്കുന്നുണ്ടെന്നും എന്നാല്‍ അടുത്തത് യുഡിഎഫ് സര്‍ക്കാര്‍ തന്നെയാണെന്നും വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഒന്നിലധികം മുഖ്യമന്ത്രിമാരെന്ന് പ്രചാരണം നടക്കുന്നുവെന്ന് പറഞ്ഞ വേണുഗോപാല്‍ കോണ്‍ഗ്രസില്‍ യാതൊരു തര്‍ക്കവുമില്ലെന്നും പറഞ്ഞു.

https://dailynewslive.in/ നിങ്ങള്‍ കൊന്നിട്ടു വരൂ ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്ദേശമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സിപിഎം നല്‍കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികളെ ഏതറ്റംവരെയും ഇടപെട്ട് സംരക്ഷിക്കുമെന്നാണ് സിപിഎം നിലപാട് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

https://dailynewslive.in/ രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം സംഘടിപ്പിക്കുന്ന ദളിത് പ്രോഗ്രസ് കോണ്‍ക്ലേവില്‍ വൈകാരിക പ്രസംഗവുമായി കൊടിക്കുന്നില്‍ സുരേഷ്. താന്‍ നില്‍ക്കുന്നത് വല്ലാത്തൊരു അവസ്ഥയിലാണെന്നും പ്രസംഗിച്ചാല്‍ പലതും തുറന്ന് പറയേണ്ടി വരുമെന്നും തുറന്നു പറഞ്ഞാല്‍ വിവാദമായേക്കാമെന്നും ശത്രുക്കള്‍ കൂടിയേക്കാമെന്നും അതുകൊണ്ട് പ്രസംഗം എഴുതിക്കൊണ്ടാണ് വന്നതെന്നും പറഞ്ഞ കൊടിക്കുന്നില്‍ സുരേഷ് തന്നെ മാത്രമാണ് എല്ലാവരും വേട്ടയാടുന്നതെന്നും പറഞ്ഞു.

https://dailynewslive.in/ 75 വയസ് കഴിഞ്ഞവരെ പാര്‍ട്ടി കമ്മിറ്റികളില്‍നിന്ന് ഒഴിവാക്കണമെന്ന മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കണമെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയില്‍ ആവശ്യം. പൊളിറ്റ്ബ്യൂറോയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യമാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്നത്. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്ക് ഇളവ് അനുവദിച്ച് അവരുടെ അനുഭവസമ്പത്ത് മേല്‍കമ്മിറ്റിക്കളില്‍ പ്രയോജനപെടുത്തണമെന്ന ആവശ്യമാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്നത്.

https://dailynewslive.in/ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ചു കയറി ഭകതര്‍. പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് എസ്എന്‍ഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഷര്‍ട്ട് ധരിച്ചു കയറിയത്. സ്ഥലത്ത് പോലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും ആരും തടഞ്ഞില്ല. എല്ലാ ക്ഷേത്രങ്ങളിലും ഷര്‍ട്ട് ധരിച്ചു കയറാന്‍ അനുവദിക്കണമെന്ന് എസ്എന്‍ഡിപിയും ശിവഗിരി മഠവും മുന്‍പു ആവശ്യപ്പെട്ടിരുന്നു.

https://dailynewslive.in/ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് മാര്‍ച്ച് മാസത്തില്‍ ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

https://dailynewslive.in/ നഴ്സിംഗ് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് കായംകുളത്ത് സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കായംകുളം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം എസ്. സുഭാഷിനെതിരെയാണ് നടപടി. ആറ് പരാതികള്‍ ആണ് ഇയാള്‍ക്കെതിരെ പാര്‍ട്ടിക്ക് ലഭിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ കാണിച്ച് വിശ്വാസ്യത പിടിച്ചു പറ്റിയാണ് തട്ടിപ്പ് നടത്തിയത്.

https://dailynewslive.in/ ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പന സംശയിച്ച് 2703 പേരെ പരിശോധിച്ചു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 227 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 232 പേരാണ് അറസ്റ്റിലായത്. ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

https://dailynewslive.in/ കോഴിക്കോട് ചെറുവണ്ണൂരില്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുന്‍ ഭര്‍ത്താവാണ് യുവതിയെ ആക്രമിച്ചത്. ബാലുശേരി സ്വദേശി പ്രബിഷയ്ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് ബാലുശേരി സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

https://dailynewslive.in/ കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാറില്‍ നിന്നും നാല്‍പ്പത് ലക്ഷം രൂപ കവര്‍ന്നെന്ന പരാതി വ്യാജം. ബന്ധു നല്‍കിയ പണം ചെലവായതിനെ തുടര്‍ന്ന് പരാതിക്കാരനുണ്ടാക്കിയതാണ് കവര്‍ച്ച നാടകമെന്ന് തെളിഞ്ഞു. ആനക്കുഴിക്കര സ്വദേശി റഹീസും സുഹൃത്തുക്കളായ രണ്ട് പേരും പിടിയിലായി.

https://dailynewslive.in/ താമരശ്ശേരിയിലെ ഷിബില കൊലക്കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ സംഭവിച്ച നടപടിക്രമങ്ങളിലെ ഗുരുതര വീഴ്ചയില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി യാസിറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് അടുത്ത ദിവസം അപേക്ഷ നല്‍കും.

https://dailynewslive.in/ തൊടുപുഴയില്‍ കൊലപ്പെട്ട ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ക്രൂരമായ മര്‍ദ്ദനം ബിജുവിന് ഏറ്റിട്ടുണ്ടെന്ന പൊലീസ് നിഗമനം സാധൂകരിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. നേരത്തെ തന്നെ ബിജുവിനും കുടുംബത്തിനും ഭീഷണി ഉണ്ടായിരുന്നെന്ന് സഹോദരന്‍ എം ജെ ജോസ് പറഞ്ഞു.

https://dailynewslive.in/ ലഹരിമരുന്നിനായി വ്യാജ കുറിപ്പടി തയ്യാറാക്കിയ സംഭവത്തില്‍ വടക്കന്‍ പറവൂരില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വ്യാജ കുറിപ്പടിയുണ്ടാക്കി നൈട്രോസെപാം ഗുളികകള്‍ വാങ്ങിക്കൂട്ടിയതിലാണ് നടപടി. പറവൂര്‍ സ്വദേശിയായ നിക്സന്‍ ദേവസ്യ, സനൂപ് വിജയന്‍ എന്നിവരാണ് പിടിയിലായത്. ഉപയോഗിക്കാനും വില്‍പനക്കും വേണ്ടിയാണ് ഇവര്‍ മരുന്ന് വാങ്ങിക്കൂട്ടിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

https://dailynewslive.in/ കാലടി മലയാറ്റൂരിനു സമീപം പെരിയാര്‍ നദിയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. മലയാറ്റൂര്‍ മധുരിമ കവലക്ക് സമീപം താമസിക്കുന്ന നെടുവേലി ഗംഗ (48), മകന്‍ ധാര്‍മിക് (7) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. വീടിനടുത്തുള്ള വൈശം കുടി കടവിലാണ് അപകടം നടന്നത്.

https://dailynewslive.in/ കണ്ണൂര്‍ മൊറാഴ കൂളിച്ചാലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു. പശ്ചിമബംഗാള്‍ സ്വദേശി ഇസ്മയിലാണ് മരിച്ചത്. പ്രതിയായ പശ്ചിമബംഗാള്‍ സ്വദേശി സുജോയിയെ പൊലീസ് പിടികൂടി. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

https://dailynewslive.in/ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും വന്‍ തിരക്ക്. 5 ട്രെയിനുകള്‍ വൈകിയതാണ് വന്‍ തിരക്കിന് കാരണമായത്. തിരക്ക് നിയന്ത്രിക്കാനായെന്നും മറ്റു പ്രശ്നങ്ങള്‍ ഇല്ലെന്നും ദില്ലി പൊലീസ് അറിയിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ ജനക്കൂട്ട നിയന്ത്രണ നടപടികള്‍ ഉടനടി സ്വീകരിച്ചുവെന്നും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

https://dailynewslive.in/ ഖത്തറില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ യുവാവിന്റെ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് വഡോദരയിലെ കുടുംബം പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചു. വഡോദര സ്വദേശിയായ അമിത് ഗുപ്തയെയാണ് ജനുവരി 1 മുതല്‍ സ്റ്റേറ്റ് സെക്യൂരിറ്റി കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഡാറ്റ മോഷണക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് കുടുംബം ആരോപിച്ചു.

https://dailynewslive.in/ കര്‍ണാടക ചിത്രദുര്‍ഗയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് 2 മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നബീലെന്ന വിദ്യാര്‍ഥിയെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രദുര്‍ഗ എസ്.ജെ.എം നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. റംസാന്‍ നോമ്പ് എടുക്കുന്നതിന് രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ആണ് അപകടം ഉണ്ടായത്.

https://dailynewslive.in/ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലിയായി കിട്ടുന്ന പണം അനുഭവിക്കുന്ന ഭാര്യയും ശിക്ഷയ്ക്ക് അര്‍ഹയെന്ന് മദ്രാസ് ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ കസ്റ്റംസ് സൂപ്രണ്ടിനെയും ഭാര്യയെയും കീഴ്കോടതി വെറുതെ വിട്ട ഉത്തരവ് റദ്ദാക്കിയ വിധിയിലാണ് പരാമര്‍ശങ്ങള്‍. ഇരുവര്‍ക്കും 4 വര്‍ഷത്തെ കഠിന തടവ് വിധിച്ച് ഹൈക്കോടതി മധുര ബെഞ്ച്.

https://dailynewslive.in/ കോടികളുടെ തട്ടിപ്പ് കേസിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് മുങ്ങിയ മെഹുല്‍ ചോക്സി ബെല്‍ജിയത്തിലുണ്ടെന്ന് റിപ്പോര്‍ട്ട്. മെഹുല്‍ ചോക്സി ബെല്‍ജിയത്തില്‍ ഭാര്യയോടൊപ്പം താമസിക്കുന്നുവെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ചോക്സിയെ വിട്ടുകിട്ടാന്‍ ഇന്ത്യ നടപടി തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ നാഗ്പൂരില്‍ വര്‍ഗീയ സംഘര്‍ഷത്തിനിടെ പരിക്കേറ്റയാള്‍ മരിച്ചു. മാര്‍ച്ച് 17-ന് നടന്ന അക്രമത്തിലാണ് 40കാരനായ വെല്‍ഡര്‍ ഇര്‍ഫാന്‍ അന്‍സാരിക്ക് പരിക്കേറ്റത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇറ്റാര്‍സിയിലേക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. അതേസമയം, സംഘര്‍ഷത്തിന് പിന്നാലെ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ചില ഭാഗങ്ങളില്‍ ഇളവ് വരുത്തി.

https://dailynewslive.in/ ഒരു മാസത്തിലേറെയായി നീണ്ടുനിന്ന ആശങ്കയ്ക്ക് അറുതി വരുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു. അതേസമയം ഗാസയ്ക്കുമേല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഗാസയില്‍ ആക്രമണം പുനഃരാരംഭിച്ചതില്‍ താന്‍ ദുഃഖിതനാണെന്നും ആക്രമണം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാനായുള്ള ചര്‍ച്ചകള്‍ എത്രയും വേഗം തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

https://dailynewslive.in/ ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഹിരാനഗര്‍ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം സന്യാല്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചത്. ഇതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മലയാളി തെരഞ്ഞെടുക്കപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ ഹരിഹരനാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 38 വര്‍ഷമായി അഭിഭാഷകനായി ജോലി ചെയ്യുന്ന ഹരിഹരന്‍ ഡല്‍ഹി സര്‍വകലാശാല ലോ സെന്ററിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. 2013ലാണ് സുപ്രീംകോടതി എന്‍ ഹരിഹരന് മുതിര്‍ന്ന അഭിഭാഷക പദവി നല്‍കിയത്.ഉപാധ്യക്ഷനായി മുതിര്‍ന്ന അഭിഭാഷകന്‍ സച്ചിന്‍ പുരിയും തെരഞ്ഞെടുക്കപ്പെട്ടു.

https://dailynewslive.in/ ഡല്‍ഹിയിലെ പഹാഡ്ഘഞ്ചില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ സെക്‌സ് റാക്കറ്റിലെ ഏഴ് പേര്‍ പിടിയില്‍. മൂന്ന് കുട്ടികളടക്കം 23 സ്ത്രീകളെയാണ് പോലീസ് രക്ഷിച്ചത്. അതില്‍ 3 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരും 10 പേര്‍ നേപ്പാള്‍ സ്വദേശികളുമാണ്.

https://dailynewslive.in/ ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് 44 റണ്‍സിന്റെ വിജയം. ബാറ്റര്‍മാര്‍ അടിച്ചു തകര്‍ത്ത മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 47 പന്തില്‍ 106 റണ്‍സെടുത്ത ഇഷാന്‍ കിഷന്റേയും 31 പന്തില്‍ 67 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റേയും മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. കൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 66 റണ്‍സെടുത്ത സഞ്ജു സാംസണും 70 റണ്‍സെടുത്ത ധ്രുവ് ജുറേലും പൊരുതി നോക്കിയെങ്കിലും കൂറ്റന്‍ റണ്‍മല മറികടക്കാന്‍ അവര്‍ക്കുമായില്ല.

https://dailynewslive.in/ ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നാല് വിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനേ സാധിച്ചുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് 65 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയുടേയും 53 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്കവാദിന്റേയും മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. മുംബൈക്കായി മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ മൂന്നുവിക്കറ്റെടുത്ത് വരവറിയിച്ചു.

https://dailynewslive.in/ സ്വര്‍ണവും വെള്ളിയും മാത്രമല്ല, തീരുവ യുദ്ധത്തിനിടെ മറ്റൊരു ലോഹമായ ചെമ്പിന്റെ വിലയിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ആഗോള വിപണിയില്‍ ചെമ്പ് വില ടണ്ണിന് 10,000 ഡോളര്‍ അഥവാ 8.63 ലക്ഷം രൂപയായി. ലണ്ടന്‍ മെറ്റല്‍ എക്സ്ചേഞ്ചിലെ ചെമ്പ് വില ടണ്ണിന് 0.6% ഉയര്‍ന്ന് 10,046.50 ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. സ്റ്റീലിനും അലുമിനിയത്തിനും 25% ഇറക്കുമതി തീരുവ ചുമത്തിയ ട്രംപ് സമാന രീതിയില്‍ ചെമ്പിനും തീരുവ ചുമത്തിയേക്കുമെന്നാണ് ആശങ്ക. 2025 അവസാനത്തോടെ യുഎസ് 25% ഇറക്കുമതി തീരുവ ചുമത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഗോള്‍ഡ്മാന്‍ സാക്ക്സ് ഗ്രൂപ്പും സിറ്റിഗ്രൂപ്പും വ്യക്തമാക്കി. നിലവില്‍ ആഗോള തലത്തില്‍ ചെമ്പ് ലഭ്യത കുറഞ്ഞിട്ടുണ്ട. അതിന് പുറമേയാണ് താരിഫ് ഭീഷണി കൂടി നില നില്‍ക്കുന്നത്.

https://dailynewslive.in/ പുഷ്പ 2 വിന്റെ ഗംഭീര വിജയത്തിന് ശേഷം തന്റെ അടുത്ത ചിത്രത്തിനായി ഒരുങ്ങുകയാണ് തെലുങ്ക് താരം അല്ലു അര്‍ജുന്‍. തെരി, മെര്‍സല്‍, ജവാന്‍ തുടങ്ങിയ സിനിമകളിലൂടെ സിനിമാപ്രേമികളെ ഞെട്ടിച്ച അറ്റ്ലി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയില്‍ അല്ലു അര്‍ജുന്റെ പ്രതിഫലം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ ആണ് ആരാധകരെ അടക്കം ഞെട്ടിച്ചിരിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ അല്ലു അര്‍ജുന്‍ 175 കോടി പ്രതിഫലം വാങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇത് കൂടാതെ സിനിമയുടെ ലാഭത്തില്‍ നിന്നും 15 ശതമാനവും നിര്‍മാതാക്കള്‍ താരത്തിന് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ അടുത്ത കാലത്തായി ഒരു നടന്‍ ഒപ്പിട്ട ഏറ്റവും വലിയ ഫ്രണ്ട്-എന്‍ഡ് ഡീലാണിത്. 2025 ഓഗസ്റ്റ് മുതല്‍ ആറ്റ്‌ലിക്കും സണ്‍ പിക്‌ചേഴ്‌സിനും അല്ലു ബള്‍ക്ക് ഡേറ്റുകള്‍ അനുവദിച്ചിട്ടുണ്ട്.

https://dailynewslive.in/ 2019ല്‍ പുറത്തിറങ്ങിയ കേസരിയുടെ രണ്ടാം ഭാഗം നായകന്‍ അക്ഷയ് കുമാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൂടാതെ ‘കേസരി 2’ ന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു. ഏപ്രില്‍ 18നാണ് ചിത്രം റിലീസ് ചെയ്യുക. ടീസര്‍ പ്രകാരം കേസരി ചാപ്റ്റര്‍ 2 ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ ഇതുവരെ പറയാത്ത കഥയെ കേന്ദ്രീകരിച്ചായിരിക്കും എന്നാണ് സൂചന. 1919 ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റര്‍ സി. ശങ്കരന്‍ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നത് എന്നാണ് വിവരം. ആറ് വര്‍ഷം മുന്‍പാണ് കേസരി ഇറങ്ങിയത്. 1897-ല്‍ 10,000 അഫ്ഗാന്‍ ഗോത്രവര്‍ഗക്കാര്‍ക്കെതിരെ സാരാഗര്‍ഹിയെ പ്രതിരോധിച്ച ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലെ 21 സിഖ് സൈനികരുടെ കഥയാണ് ചിത്രം പറഞ്ഞത്. അക്ഷയ് കുമാറിന്റെ ഇഷാര്‍ സിംഗ് എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

https://dailynewslive.in/ ഫുള്‍ സൈസ് എസ്യുവികളുടെ കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ മാസം ടൊയോട്ട ഫോര്‍ച്യൂണര്‍ ആകെ 2,876 യൂണിറ്റ് എസ്യുവികള്‍ വിറ്റഴിച്ചു. എങ്കിലും, ഈ കാലയളവില്‍, ഫോര്‍ച്യൂണറിന്റെ വില്‍പ്പന വാര്‍ഷികാടിസ്ഥാനത്തില്‍ 15 ശതമാനം കുറഞ്ഞു. അതേസമയം കൃത്യം ഒരുവര്‍ഷം മുമ്പ്, അതായത് 2024 ഫെബ്രുവരിയില്‍, ഈ കണക്ക് 3,395 യൂണിറ്റായിരുന്നു. ഈ വില്‍പ്പന പട്ടികയില്‍ ജീപ്പ് മെറിഡിയന്‍ രണ്ടാം സ്ഥാനത്താണ്. എംജി ഗ്ലോസ്റ്റര്‍ മൂന്നാം സ്ഥാനത്താണ്. സ്‌കോഡ കൊഡിയാക് നാലാം സ്ഥാനത്താണ്. ഫോക്‌സ്വാഗണ്‍ ടിഗ്വാന്‍ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ മാസം ഫോക്‌സ്വാഗണ്‍ ടിഗുവാന്‍ എസ്യുവിയുടെ രണ്ട് യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. ഇത് പ്രതിവര്‍ഷം 98 ശതമാനം ഇടിവ് രേഖപ്പെടുത്തി.

https://dailynewslive.in/ ശീതയുദ്ധവും ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ സ്വാതന്ത്ര്യാനുഭവങ്ങളും ചിട്ടപ്പെടുത്തിയ വിശ്വസാഹിത്യത്തിലായിരുന്നു കാലങ്ങളോളമായി മലയാളി വായനയുടെ ഭാവനാലോകം പരിലസിച്ചത്. അവിടെ നിന്നും വിടുതി നേടാനുള്ള വൈമനസ്യമാണ് മലയാളിയുടെ ദേശാ ന്തര വായനയുടെ പ്രധാനപ്പെട്ട പരിമിതി. ആ പരിമിതിയെ മറികടക്കാനുള്ള ധീരമായ പരിശ്രമങ്ങളാണ് ലുഖ്മാന്റെ വായനയുടെ പൊതുസ്വഭാവം. വായനയുടെ വന്‍കരകളിലേക്കേ മലയാളി എത്തിപ്പെട്ടിട്ടുള്ളൂ. വായനയുടെ കടലും ആകാശവും ഇപ്പോഴും ബാക്കി കിടക്കു ന്നു. അവയിലേക്കുള്ള സഞ്ചാരമാണ് ലുഖ്മാന്റെ വായനകളെ വ്യത്യ സവും വ്യതിരക്തവുമാക്കുന്നത്. ആ അര്‍ത്ഥത്തില്‍ മലയാളിയുടെ വായനാ ചരിത്രത്തിലെ നിര്‍ണായകമായ ഒരു മുഹൂര്‍ത്തത്തെയാണ് ഈ പുസ്തകം ഉള്‍വഹിക്കുന്നത്. ‘വാക്കുകളുടെ കര കടല്‍ ആകാശം’. എം.ലുഖ്മാന്‍. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 370 രൂപ.

https://dailynewslive.in/ കോവിഡ് വാക്സിന്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദ?ഗ്ധനും ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ സ്ഥാപകനുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം. രോഗത്തെക്കാള്‍ ചികിത്സയെ കുറ്റപ്പെടുത്തുന്ന പ്രവണത പൊതുസമൂഹത്തിനുണ്ട്. കോവിഡ് ശരീരത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഏതാണ്ട് 99 ശതമാനം ആളുകളിലും കോവിഡ് വന്നു പോയിട്ടുണ്ട്. പലരും ലക്ഷണങ്ങള്‍ ഇല്ലതിരുന്നതിനാല്‍ രോഗം നിര്‍ണയം നടത്തിയിട്ടില്ല. എന്നാല്‍ അവര്‍ക്ക് കോവിഡ് വന്നിട്ടില്ലെന്ന് പറയാന്‍ സാധിക്കില്ല. അതില്‍ പലരും കോവിഡ് വാക്സിന്‍ എടുക്കാത്തവരുണ്ട്. വാക്‌സിന്‍ എടുത്തിട്ടുള്ളവരില്‍ മാത്രമല്ല ഹൃദ്രോഗങ്ങള്‍ ഉണ്ടാകുന്നതെന്നും ശ്രദ്ധേയമാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ എങ്ങനെ വാക്സിനെ കുറ്റപ്പെടുത്താനാകും. കോവിഡ് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. വാക്സിന്‍ ഇതില്‍ കുറ്റക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് എല്ലാവരുടെയും ശരീരത്തില്‍ ഘടനാപരമായ ചില മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇത് ധാരാളം കോശജ്വലന മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്, പ്രത്യേകിച്ച് രക്തക്കുഴലുകളില്‍. പലപ്പോഴും രക്തക്കുഴലുകളിലെ അണുബാധയാണ് ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്നത്. അണുബാധ രക്തക്കുഴലുകളുടെ ഉള്‍ഭിത്തിയില്‍ വീക്കം ഉണ്ടാക്കുകയും ക്രമേണ ചെറിയ അള്‍സറുകളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ചെറുപ്പക്കാരില്‍ ഹൃദ്രോഗങ്ങള്‍ വര്‍ധിക്കാനുള്ള ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

*ശുഭദിനം*

*കവിത കണ്ണന്‍*

ജംഷ്ഡ്പൂരിലെ ഒരു ഗ്രാമത്തിലെ ഇടത്തരം കുടുംബത്തിലാണ് അരുണാഭ് ജനിച്ചത്. പഠനത്തില്‍ അവന്‍ മിടുക്കാനായിരുന്നു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ ഐഐടി പ്രവേശനത്തിനുളള തയ്യാറെടുപ്പുകള്‍ അരുണാഭ് തുടങ്ങിയിരുന്നു. ചെറിയ ക്ലാസ്സിലുളള കുട്ടികള്‍ക്ക് ട്യൂഷനെടുത്താണ് പഠിക്കാനുളള വരുമാനത്തിന്റെ ഒരു ചെറിയ പങ്ക് അവന്‍ കണ്ടെത്തിയിരുന്നത്. ഐഐടി മുംബൈയില്‍ പ്രേവശനം ലഭിച്ച അരുണാഭിന്റെ പഠനചിലവുകള്‍ക്കായി കുടുംബം വളരെ കഷ്ടപ്പെട്ടു. പഠനശേഷം വിദേശത്ത് എത്തിയ അരുണാഭ് സ്വന്തമായി ബിസിനസ്സ് തുടങ്ങിയെങ്കിലും അത് വിജയിച്ചില്ല. 2015 ലാണ് അദ്ദേഹം ട്രീബോ ഹോട്ടലുകളുടെ ഉത്തരേന്ത്യന്‍ ബിസിനസ്സ് മേധാവിയായി ചേര്‍ന്നത്. ഇന്ത്യയിലെ എല്ലാ ബജറ്റ് ഹോട്ടലുകളിലേയും ലോണ്‍ഡ്രി നിലവാരം കുറഞ്ഞതാണെന്ന് അവിടെ വെച്ചാണ് അദ്ദേഹം മനസ്സിലാക്കുന്നത്. അങ്ങിനെയാണ് ലോണ്‍ഡ്രി മേഖലയില്‍ ഒരു പുതിയ സംരംഭം തുടങ്ങാന്‍ അരുണാഭ് സിന്‍ഹ തീരുമാനിച്ചത്. 2016 ല്‍ അദ്ദേഹം പ്രാദേശിക ഡ്രൈക്ലീനര്‍മാരുമായി ചേര്‍ന്ന് യുക്ലീന്‍ എന്ന സംരംഭം ആരംഭിച്ചു. ഇന്ത്യയില്‍ ലോണ്‍ഡ്രോമാറ്റുകള്‍ എന്ന ആശയം അവതരിപ്പിക്കുക ഒപ്പം രാജ്യത്തെ തന്നെ വലുതും എന്നാല്‍ അസഘടിതരുമായ ലോണ്‍ട്രി വിഭാഗത്തെ സംഘടപ്പിക്കു എന്ന ലക്ഷ്യമെല്ലാം യുക്ലീനിന് പിന്നില് ഉണ്ടായിരുന്നു. വാര്‍ഷിക ശമ്പളം 84 ലക്ഷം രൂപ വേണ്ടെന്ന് വെച്ച് അലക്ക് കമ്പനി തുടങ്ങിയപ്പോള്‍ പലരും അരുണാഭിനെ ഭ്രാന്തന്‍ എന്ന് വിളിച്ചു. പക്ഷേ, അരുണാഭ് തിരിഞ്ഞുനടക്കാന്‍ തയ്യാറായില്ല. നിരന്തര പരിശ്രമവും, കഠിനാധ്വാനവും യുക്ലീനിനെ ആറ് വര്‍ഷത്തിനുളളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ലോണ്‍ഡ്രി, ഡ്രൈക്ലീനിങ്ങ് ശൃംഖലയാക്കി മാറ്റി. നിലവില്‍ 93 നഗരങ്ങളില്‍ 350 ഔട്ട്‌ലെറ്റുകളുമായി ഇന്ത്യമുഴുവന്‍ യുക്ലീന്‍ വ്യാപിച്ചു കിടക്കുന്നു. ആത്മവിശ്വാസവും കഷ്ടപ്പെടാനുമുളള മനസ്സുമുണ്ടെങ്കില്‍ സ്വപ്നങ്ങളെ നമുക്ക് യാഥാര്‍ത്ഥ്യമാക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *