yt cover 55

https://dailynewslive.in/ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതിരുന്ന ചത്തീസ്ഗഡ് സെഷന്‍സ് കോടതി, അപേക്ഷ ബിലാസ്പൂര്‍ എന്‍ഐഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുമെന്ന് വ്യക്തമായി.

https://dailynewslive.in/ ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍. ഛത്തീസ്ഗഡ് സെഷന്‍സ് കോടതി ഇന്ന് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നത്. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചില്ലെന്ന് അറിഞ്ഞതോടെ കോടതിക്ക് പുറത്ത് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ വന്‍ ആഘോഷപ്രകടനം അരങ്ങേറി.

https://dailynewslive.in/ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ചുമത്തി ഛത്തീസ്ഗഢിലെ ദുര്‍ഗില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ കാര്യത്തില്‍ ചര്‍ച്ചക്ക് തയാറാകാതെ കേന്ദ്ര സര്‍ക്കാര്‍. ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ നല്‍കിയ നോട്ടീസുകള്‍ ഇന്നും തള്ളി. കന്യാസ്ത്രീകളെ അന്യായമായാണ് തടങ്കലില്‍ വെച്ചിരിക്കുന്നതെന്നും ഇവരെ അറസ്റ്റ് ചെയ്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുമാണ് എംപിമാര്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യസഭയില്‍ നോട്ടീസ് നല്‍കുന്നത്.

https://dailynewslive.in/ കെ സി വേണുഗോപാല്‍ എംപി ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം ലോക്സഭയില്‍ ഉന്നയിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന കന്യാസ്ത്രീകളെ ബജ്രംഗ് ദളിന്റെ സമ്മര്‍ദ്ദത്തില്‍ അറസ്റ്റ് ചെയ്തെന്നും കഴിഞ്ഞ അഞ്ച് ദിവസമായി നിരപരാധികളായ കന്യാസ്ത്രീകള്‍ ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഛത്തീസ്ഗഡില്‍ നിന്നുള്ള ബിജെപി എംപിമാര്‍ കോണ്‍ഗ്രസിനെ എതിര്‍ത്തു. ബിജെപി എംപിമാര്‍ക്കെതിരെ ബഹളം വച്ച് ഹൈബി ഈഡനും ബെന്നി ബഹനാനും അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയും ചെയ്തു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെ സിബിസിഐ സംഘം ദില്ലിയില്‍ നിന്ന് റായ്പൂരില്‍ എത്തി. സിബിസിഐയുടെ നിയമ, വനിതാ, ട്രൈബല്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളുമാണ് എത്തിയത്. സിബിസിഐ അടക്കം കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഇടപെടുന്നില്ല എന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ ഇന്നലെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

https://dailynewslive.in/ ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളുടെ അറസ്റ്റ് രാജ്യത്തെ ബഹുസ്വരതയും മതേതരത്വസും കളങ്കപ്പെടുത്തുന്നതാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ഭരണപരമായ സൗകര്യമെന്നതിലുപരി സംസ്ഥാന അതിര്‍ത്തികള്‍ പഠനത്തിനും ജോലിക്കും യാത്രക്കും തടസ്സമാവുന്ന സാഹചര്യം രൂപപ്പെടാന്‍ പാടില്ലെന്നും അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു.

https://dailynewslive.in/ മലപ്പുറം അരീക്കോട് വടക്കുംമുറി കളപ്പാറയിലെ കോഴിമാലിന്യ സംസ്‌കരണ യൂണിറ്റിലെ കെമിക്കല്‍ ടാങ്കില്‍ വീണ് മൂന്ന് ഇതരസംസ്ഥാനത്തൊഴിലാളികള്‍ മരിച്ചു. കോഴിമാലിന്യ സംസ്‌കരണപ്ലാന്റ് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. വികാസ് കുമാര്‍ (29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. ഇതില്‍ രണ്ടുപേര്‍ ബിഹാറില്‍ നിന്നുള്ളവും ഒരാള്‍ അസമില്‍ നിന്നുള്ള ആളുമാണ്.

https://dailynewslive.in/ ചൂരല്‍മല -മുണ്ടക്കൈ ഉരുള്‍പൊട്ടലിന് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചതിനെക്കാള്‍ കൂടുതല്‍ വീടുകള്‍ ദുരന്തബാധിത സ്ഥലത്ത് ഉണ്ടാകുമെന്നും ദുരന്തബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന അപേക്ഷകള്‍ പരിഗണിക്കുന്നുവെന്നും റവന്യു മന്ത്രി കെ രാജന്‍ പ്രതികരിച്ചു. ഡിസംബര്‍ 31ന് മുമ്പ് വീട് നിര്‍മാണം പൂര്‍ത്തിയാക്കും. പുതുവര്‍ഷം പുതുനഗരത്തിലേക്കായിരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ വയനാട്ടിലെ ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ധനസഹായത്തിന് വയനാട് എം പി പ്രിയങ്ക ഗാന്ധി ലോക്സഭയില്‍ നോട്ടീസ് നല്‍കി. കേന്ദ്ര സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്കുള്ള സഹായം വായ്പയായി നല്‍കിയത് അത്ഭുതകരവും നീതിരഹിതവുമാണെന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. കേന്ദ്രത്തിന്റെ പരിമിതമായ ധനസഹായ നടപടികള്‍ നിരാശയുണ്ടാക്കുന്നുവെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

https://dailynewslive.in/ ചൂരല്‍മലയിലെ അതിജീവിതരോടുള്ള അവഗണനയ്‌ക്കെതിരെ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കൊടിക്കുന്നില്‍ സുരേഷ് എംപി. 2024 ജൂലൈ 30 ന് വയനാട്ടിലെ ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലെ ഇരകളോടുള്ള കുറ്റകരമായ അവഗണന ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് കൊടിക്കുന്നില്‍ സുരേഷ് എംപി ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.

https://dailynewslive.in/ താല്‍കാലിക വിസി നിയമനം സംബന്ധിച്ച ഗവര്‍ണറുടെ ഹര്‍ജിയുമായി ബന്ധപ്പെട്ട് വിസി നിയമനം നീളുന്നത് വിദ്യാര്‍ത്ഥികളെയാണ് ബാധിക്കുന്നതെന്ന് സുപ്രിം കോടതി. ചാന്‍സിലറും സര്‍ക്കാരും ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും സംസ്ഥാന സര്‍ക്കാരും ചാന്‍സലറും കൂടി ആലോചിച്ച് സ്ഥിരം വി സി നിയമനത്തിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ദയവായി രാഷ്ട്രീയം കൊണ്ടുവരരുതെന്നും സര്‍ക്കാര്‍ സഹകരിച്ച് പോകണമെന്നും സര്‍ക്കാര്‍ പറയുന്നത് ചാന്‍സിലറും കേള്‍ക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

https://dailynewslive.in/ കേരളാ യൂണിവേഴ്സിറ്റിയിലെ പോരുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിന് വീണ്ടും ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടല്‍. വിസി മോഹനന്‍ കുന്നുമ്മലുമായി മന്ത്രി ആര്‍ ബിന്ദു ഫോണില്‍ സംസാരിച്ചു. എന്നാല്‍ രജിസ്ട്രാര്‍ സസ്‌പെന്‍ഷന്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്ന് വിസി പ്രതികരിച്ചു.

https://dailynewslive.in/ മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദ് ചെയ്യാന്‍ ധാരണയായെന്ന് എ പി അബൂബക്കര്‍ മുസ്ലിയാര്‍. ദി ഫെഡറല്‍ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ആണ് പ്രതികരണം. യെമെന്റെ തലസ്ഥാനമായ സനായില്‍ നടന്ന ഉന്നതതല യോഗത്തിലാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായതെന്നും ഷെയ്ഖ് ഹബീബ് ഉമര്‍ ഹബീബിന്റെ ഇടപെടലാണ് കുടുംബവുമായി സംസാരിക്കാന്‍ അവസരം ഒരുക്കിയതെന്നും തലാലിന്റെ കുടുംബം അനുകൂല നിലപാട് സ്വീകരിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായെന്നും കാന്തപുരം അറിയിച്ചു.

https://dailynewslive.in/ നിലവിലെ ലാന്‍ഡ് ഫോണ്‍ സംവിധാനം അപര്യാപ്തമാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി മൊബൈല്‍ ഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. പുതിയ സംവിധാനത്തിലൂടെ യാത്രാവേളയിലെ സംശയങ്ങള്‍ ടിക്കറ്റ് ബുക്കിംഗ്, ബസ് സമയക്രമം, യാത്രാ രീതികള്‍, അടിയന്തിര സാഹചര്യങ്ങള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് നേരിട്ട് ബന്ധപ്പെട്ട് മറുപടി ലഭിക്കുവാനുള്ള അവസരമാണ് കെഎസ്ആര്‍ടിസി ഒരുക്കുന്നത്.

https://dailynewslive.in/ താരസംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം നാളെ വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും. നാല് മണിക്ക് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനാണ് മുന്‍തൂക്കം. ദേവന്‍, അനൂപ് ചന്ദ്രന്‍ എന്നിവരാണ് മത്സരിക്കുന്ന മറ്റ് രണ്ട് പേര്‍. പത്രിക നല്‍കിയെങ്കിലും ജഗദീഷും, ജയന്‍ ചേര്‍ത്തലയും, രവീന്ദ്രനും പിന്‍മാറിയതായാണ് വിവരം.

https://dailynewslive.in/ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ലെന്ന് നടന്‍ ദേവന്‍. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും അതില്ലെന്നു കണ്ടാണ് താന്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ദേവന്‍ പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ ദേശീയപാതയില്‍ കരീലക്കുളങ്ങരയില്‍ പാഴ്സല്‍ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസില്‍ മുംബൈയില്‍ പിടിയിലായ പ്രതിയെ പൊലീസ് കരീലക്കുളങ്ങര സ്റ്റേഷനില്‍ എത്തിച്ചു. തമിഴ്നാട് സ്വദേശിയായ ഭരത് രാജ് പഴനിയാണ് പൊലീസിന്റെ പിടിയിലായത്. സംഭവത്തിനുശേഷം മുങ്ങിയ പ്രതികള്‍ക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്.

https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. കെട്ടിടം തകര്‍ന്നുവീണ് മകള്‍ക്ക് കൂട്ടിരിക്കാനെത്തിയ വീട്ടമ്മയായ ബിന്ദു മരിച്ചിരുന്നു.

https://dailynewslive.in/ ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റീ പോസ്റ്റ്മോര്‍ട്ടം നടത്തും. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നായിരുന്നു ഷാര്‍ജയിലെ ഫൊറന്‍സിക് പരിശോധനാ ഫലം. എന്നാല്‍ മരണത്തില്‍ അതുല്യയുടെ കുടുംബം ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് നാട്ടില്‍ റീ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്.

https://dailynewslive.in/ ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ ഭര്‍ത്താവ് സതീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. ഷാര്‍ജയിലുള്ള സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നുവെന്നും ഇതിനായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്നും കേസ് അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന കരുനാഗപ്പള്ളി എ എസ് പി അഞ്ജലി ഭാവന വ്യക്തമാക്കി.

https://dailynewslive.in/ ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയ കേസില്‍ പ്രതി സിഎം സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈം ബ്രാഞ്ച്. പത്ത് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് ഇന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ അപേക്ഷ നല്‍കും. ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ പ്രതി പൂര്‍ണമായും സഹകരിച്ചിരുന്നില്ല. പള്ളിപ്പുറത്ത് കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ ഏറ്റുമാനൂരില്‍ നിന്ന് കാണാതായ ജൈനമ്മയുടേതെന്ന സംശയത്തിലാണ് പൊലീസ്.

https://dailynewslive.in/ കൂട്ടാലയില്‍ അച്ഛനെ മകന്‍ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി തള്ളിയ സംഭവത്തില്‍ സ്വര്‍ണ്ണമാലയ്ക്ക് വേണ്ടിയാണ് കൊല നടത്തിയതെന്ന് മകന്‍ സുമേഷ് കുറ്റസമ്മതമൊഴി നല്‍കി. മദ്യപാനിയായ സുമേഷ് പണിക്കു പോയിരുന്നില്ലെന്നും തുടര്‍ന്ന് അച്ഛന്റെ മാല പണയം വെക്കാനാവശ്യപ്പെട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

https://dailynewslive.in/ തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍. കാരുമാത്ര സ്വദേശിനി ഫസീലയെ (23) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് നൗഫലിനെ (29) കസ്റ്റഡിയിലെടുത്തു. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം.

https://dailynewslive.in/ വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി തളിച്ച ഗോതമ്പില്‍ നിന്ന് വിഷവാതകം ശ്വസിച്ച് 2 കുട്ടികള്‍ മരിച്ചു. സഹോദരനും സഹോദരിയുമാണ് മരിച്ചത്. കുട്ടികളുടെ മാതാപിതാക്കള്‍ ഗുരുതരാവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം.

https://dailynewslive.in/ ധര്‍മ്മസ്ഥലയില്‍ ശുചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രണ്ടാം ദിവസമായ ഇന്നും തെരച്ചില്‍ തുടരും. പ്രത്യേക അന്വേഷണ സംഘം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. സാക്ഷി ചൂണ്ടിക്കാണിച്ചു കൊടുത്ത മൂന്ന് ഇടങ്ങളില്‍ ഒരേസമയം പരിശോധന നടത്തും. ഉള്‍ക്കാട്ടിലുള്ള മൂന്ന് പോയിന്റുകളിലാണ് ഇന്ന് പരിശോധന നടക്കുക.

https://dailynewslive.in/ ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരസംഘത്തിന്റെ മുഖ്യസൂത്രധാര ഷമാ പര്‍വീണിനെ ഗുജറാത്ത് ഭീകരവിരുദ്ധ സേന ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. 30 വയസുകാരിയായ ഷമാ പര്‍വീണാണ് സംഘത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിയന്ത്രിച്ചിരുന്നതെന്നും കര്‍ണാടകയില്‍ നിന്ന് ഓപ്പറേഷനുകള്‍ ഏകോപിപ്പിച്ചിരുന്നത് ഇവരാണെന്നുമാണ് സൂചനകള്‍.

https://dailynewslive.in/ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച ഇന്ത്യന്‍ വംശജന്‍ സ്‌കോട്ട്ലന്‍ഡില്‍ അറസ്റ്റില്‍. 41കാരനായ അഭയ് ദേവ്ദാസ് നായക് ആണ് അറസ്റ്റിലായത്. ലണ്ടനിലെ ലൂട്ടണ്‍ വിമാനത്താവളത്തില്‍ നിന്ന് ഗ്ലാസ്ഗോയിലേക്കുള്ള വിമാന യാത്രയിലാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്. അക്രമം, വിമാനത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

https://dailynewslive.in/ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി. വടക്കന്‍ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്. അലാസ്‌ക, ഹവായ്, ന്യൂസിലന്‍ഡിന് തെക്ക് തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ഹോണോലുലുവില്‍ സുനാമി മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങുകയും ആളുകള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറുകയും ചെയ്തു. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് ഇപ്പോള്‍ വ്യക്തമല്ല.

https://dailynewslive.in/ പസഫിക് തീരത്തും ഹവായിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പസഫിക് സമുദ്രത്തില്‍ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തെ തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കരുത്തോടെയും സുരക്ഷിതരായും ഇരിക്കുക എന്ന് ട്രംപ് തന്റെ പോസ്റ്റില്‍ കുറിച്ചു.

https://dailynewslive.in/ സ്വകാര്യ ഓസ്‌ട്രേലിയന്‍ ബഹിരാകാശ വിക്ഷേപണ കമ്പനിയായ ഗില്‍മോര്‍ സ്പേസിന്റെ ആദ്യ ഓര്‍ബിറ്റല്‍ റോക്കറ്റായ എറിസിന്റെ കന്നി പരീക്ഷണം പരാജയം. ക്വീന്‍സ്ലന്‍ഡിലെ ബോവന്‍ ഓര്‍ബിറ്റല്‍ സ്പേസ്‌പോര്‍ട്ടില്‍ നിന്ന് കുതിച്ചുയര്‍ന്ന് 14 സെക്കന്‍ഡുകള്‍ക്ക് ശേഷം എറിസ് റോക്കറ്റ് നിയന്ത്രണം നഷ്മായി നിലംപതിക്കുകയായിരുന്നു.

https://dailynewslive.in/ നൈസാര്‍ എന്ന ഭൗമനിരീക്ഷണ ഉപഗ്രഹത്തിന്റെ വിക്ഷേപണം ഇന്ന്. ഇസ്രൊയുടെ ജിഎസ്എല്‍വി-എഫ്16 റോക്കറ്റിലാണ് ലോകത്തിലെ എറ്റവും മികച്ച ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ ബഹിരാകാശത്തേക്ക് അയക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് വൈകുന്നേരം 5:40നാണ് വിക്ഷേപണം. ഐഎസ്ആര്‍ഒ ഇതുവരെ വിക്ഷേപിച്ചതില്‍ വച്ച് എറ്റവും മുടക്കുമുതലുള്ള ഉപഗ്രഹം കൂടിയാണ് നൈസാര്‍.

https://dailynewslive.in/ ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകാത്തതിലെ അതൃപ്തി പ്രകടമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ഇതുവരെ അന്തിമമായിട്ടില്ലെന്നും ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നില്ലെന്നും പ്രസിഡന്റ് ട്രംപ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്കുമേല്‍ 25 ശതമാനംവരെ നികുതി നേരിടേണ്ടിവന്നേക്കുമെന്ന ഭീഷണിയും ട്രംപ് മുന്നോട്ടുവച്ചു.

https://dailynewslive.in/ ഐ എസ് എല്‍ പന്ത്രണ്ടാം സീസണ്‍ തുടങ്ങുന്ന കാര്യത്തിലെ അനിശ്ചിതത്വത്തില്‍ ആശങ്ക അറിയിച്ച് ക്ലബുകള്‍. കേരള ബ്ലാസ്റ്റേഴ്സ് ഉള്‍പ്പടെ എട്ട് ടീമുകള്‍ സംയുക്തമായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് കത്ത് നല്‍കി. ടീം പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് എഐഎഫ്എഫ് ക്ലബുകളെ അറിയിച്ചു.അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനുമായുള്ള സംപ്രേഷണ അവകാശ കരാര്‍ പുതുക്കാത്തതിനാല്‍ ഐ എസ് എല്‍ പന്ത്രണ്ടാം സീസണ്‍ തുടങ്ങാനാവില്ലെന്ന് ലീഗ് സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് അറിയിച്ചതോടെയാണ് പ്രതിസന്ധിയുടെ തുടക്കം.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ 9150 രൂപയില്‍ വ്യാപാരം നടത്തിയിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 9210 രൂപയായി വര്‍ധിച്ചു. പവന് 480 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 73,200 രൂപയായിരുന്നു വില. എന്നാല്‍ ഇന്ന് പവന് 480 രൂപ വര്‍ധിച്ചതോടെ 73, 680 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ 18 ന് ശേഷമുള്ള താഴ്ന്ന വിലയായിരുന്നു ഇന്നലത്തേത്. കഴിഞ്ഞ 5 ദിവസങ്ങള്‍ക്കിടെ പവന് 1,840 രൂപയും ഗ്രാമിന് 235 രൂപയും ഇടിഞ്ഞശേഷമാണ് സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില വര്‍ധിച്ചത്. ജൂലൈ 23 ന് 75,040 രൂപ എന്ന സര്‍വകാല റെക്കോഡിലേക്ക് പവന്‍ വില എത്തിയിരുന്നു. അമേരിക്കയിലെ അടിസ്ഥാന പിലശനിരക്കിന്റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വമാണ് സ്വര്‍ണ വിലയ്ക്ക് പുത്തനുണര്‍വ് പകര്‍ന്നത്.

https://dailynewslive.in/ വ്യാജ കോളുകളും എസ്.എം.എസുകളും തടയുന്നതിനായി കഴിഞ്ഞ വര്‍ഷം ടെലികോം റെഗുലോറ്ററി അതോറിറ്റി പുതിയ നയം നടപ്പിലാക്കി. അതാത് നെറ്റുവര്‍ക്കര്‍ക്കുകള്‍ തന്നെ ഇത്തരം നമ്പറുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങളും കോളുകളും തടയുന്നുണ്ട്. ഇതിനുവേണ്ടി പല ടെലികോം ഓപ്പറേറ്റര്‍മാരും എ.ഐ അധിഷ്ഠിത സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. വി.ഒ.ഐ.പി കോളുകള്‍ +697, +698 എന്നീ നമ്പറുകളിലാണ് ആരംഭിക്കുന്നത്. അതിനാല്‍ ഈ നമ്പറില്‍ തുടങ്ങുന്ന അന്താരാഷ്ട്ര നമ്പറില്‍നിന്ന് കോള്‍ വന്നാല്‍ അവ അവഗണിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു. വി.ഒ.ഐ.പി ഉപയോഗിച്ച് നടത്തുന്ന കോളുകള്‍ കണ്ടെത്തുന്നത് വളരെ പ്രയാസകരണ്. വി.പി.എന്‍ ഉപയോഗിക്കുന്നതിലൂടെ ഹാക്കര്‍മാരുടെ ഉറവിടം കണ്ടെത്തുന്നതിന് കഴിയില്ല. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കോ മാര്‍ക്കറ്റിങ് ആവശ്യങ്ങള്‍ക്കോ വേണ്ടിയാണ് ഇത്തരം കോളുകള്‍ ഉപയോഗിക്കുന്നത്. സര്‍ക്കാരിന്റെ ചക്ഷു പോര്‍ട്ടല്‍ വഴിയോ ആപ്പ് വഴിയോ ഇത്തരം വ്യാജ കോളുകളും സന്ദേശങ്ങളും റിപ്പോര്‍ട്ട് ചെയ്യാം.

https://dailynewslive.in/ വിജയ് ദേവരകൊണ്ട നായകനാകുന്ന ‘കിങ്ഡം’ ചിത്രത്തിലെ ‘രഗിലേ രഗിലേ’ എന്ന ഗാനം പുറത്തുവിട്ടു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. ചിത്രത്തിനായി 12 കോടി രൂപയാണ് അനിരുദ്ധ് രവിചന്ദര്‍ പ്രതിഫലം വാങ്ങിക്കുന്നത്. പശ്ചാത്തല സംഗീതത്തിനായി അനിരുദ്ധ് രവിന്ദര്‍ സമയം അധികമെടുത്തതിനാലാണ് കിങ്ഡം വൈകിയത് എന്നും റിപ്പോര്‍ട്ടുണ്ട്. ജൂലൈ 31ന് ആണ് ചിത്രത്തിന്റെ റിലീസ്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശാരീരികമായി വലിയ മേക്കോവര്‍ നടത്തിയാണ് ദേവരകൊണ്ട അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സ്വഭാവത്തെപ്പറ്റി കൃത്യമായി പറയുന്ന ടീസറിന് 1.55 മിനിറ്റ് ദൈര്‍ഘ്യമാണ് ഉണ്ടായിരുന്നത്. ജേഴ്സി അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ഗൗതം തിണ്ണനൂരിയാണ് കിങ്ഡമിന്റെ രചനയും സംവിധാനവും. മലയാളികളായ ജോമോന്‍ ടി ജോണും ഗിരീഷ് ഗംഗാധരനുമാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി പതിപ്പുകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. തെലുങ്ക് പതിപ്പില്‍ ജൂനിയര്‍ എന്‍ടിആര്‍ ആണ് നറേറ്റര്‍ ആയി എത്തുന്നത്. തമിഴില്‍ ഈ സ്ഥാനത്ത് സൂര്യയും ഹിന്ദിയില്‍ രണ്‍ബീര്‍ കപൂറുമാണ്. സാമ്രാജ്യ എന്നാണ് ഹിന്ദി പതിപ്പിന്റെ പേര്.

https://dailynewslive.in/ തിരുച്ചിദ്രമ്പലം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനന്‍ കോമ്പോ ഒന്നിക്കുന്ന ‘ഇഡ്ലി കടൈ’യിലെ മനോഹര ഗാനം എത്തി. ‘എന്ന സുഖം’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജിവി പ്രകാശ് കുമാറാണ്. ശ്വേത മോഹനും ധനുഷും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ധനുഷ് തന്നെയാണ് ഗാനം എഴുതിയിരിക്കുന്നതും. അദ്ദേഹം തന്നെയാണ് ‘ഇഡ്ലി കടൈ’ സംവിധാനം ചെയ്തിരിക്കുന്നതും. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. നിത്യ മേനന്‍ നായികയാകുന്ന ചിത്രത്തില്‍ ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസ്, ഡ!!ോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. ധനുഷ് അഭിനയിക്കുന്ന 52-ാമത്തെ ചിത്രമാണിത്.

https://dailynewslive.in/ പ്രമുഖ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫിന്റെ പുതിയ മോട്ടോര്‍ സൈക്കിള്‍ ആയ ത്രക്സ്റ്റണ്‍ 400 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400, സ്പീഡ് ടി4, സ്‌ക്രാംബ്ലര്‍ 400 എക്സ സി എന്നിവയ്ക്ക് ശേഷം ട്രയംഫിന്റെ 400സിസി പോര്‍ട്ട്ഫോളിയോയിലെ അഞ്ചാമത്തെ മോട്ടോര്‍സൈക്കിളായിരിക്കും ത്രക്സ്റ്റണ്‍ 400. റിപ്പോര്‍ട്ട് അനുസരിച്ച്, ട്രയംഫ് ത്രക്സ്റ്റണ്‍ 400 ഓഗസ്റ്റില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. 400സിസി നിരയുടെ മുകള്‍ ഭാഗത്ത് ഇത് സ്ഥാനം പിടിക്കാന്‍ സാധ്യതയുണ്ട്. ട്രയംഫിന്റെ ഫ്‌ലാഗ്ഷിപ്പ് ത്രക്സ്റ്റണ്‍ മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ റെട്രോ റേസര്‍-സ്‌റ്റൈല്‍ സെമി-ഫെയറിങ്ങാണ് ബൈക്കിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ബാര്‍-എന്‍ഡ് മിററുകളും റേസി റിയര്‍-സീറ്റ് കൗളുമാണ് ബൈക്കിന്റെ മറ്റു സവിശേഷതകള്‍. 399 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എന്‍ജിനാണ്. ഈ മോട്ടോര്‍ 39.5 ബിഎച്ച്പിയും 37.5 എന്‍എമ്മും ഉത്പാദിപ്പിക്കും. കൂടാതെ ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ഇതിനെ ഇണക്കിചേര്‍ത്തിരിക്കുന്നു. ഏകദേശം 2.70 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നത്.

https://dailynewslive.in/ കാലത്തിന്റെ കുത്തൊഴുക്കില്‍ ബോധപൂര്‍വ്വമോ അല്ലാതെയോ വിസ്മരിക്കപ്പെട്ടുപോയ നിരവധി രക്തസാക്ഷികളില്‍ ഒരാളാണ് മുച്ചിലോട്ട് മാധവന്‍. ഒടുങ്ങാത്ത സമരവീര്യവും പേറി ഹിറ്റ്ലറിന്റെ നാസിപ്പടയ്ക്കെതിരെ മാധവന്‍ ഫ്രാന്‍സില്‍ നടത്തിയ പോരാട്ടം ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടുകളിലൊന്നാണ്. മാധവന്‍ നടത്തിയിട്ടുള്ള ഐതിഹാസികമായ പോരാട്ടങ്ങളും അക്ഷരാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്ക് രാത്രിക്ലാസ്സ് നടത്തി വിപ്ലവങ്ങള്‍ തീര്‍ത്തതും വര്‍ത്തമാനകാലത്തില്‍ എഴുതുന്നത് ഏകാധിപത്യത്തിനെതിരെ ഇങ്ങനെയും ഒരു മലയാളിയുവാവ് പോരടിച്ചിട്ടുണ്ടെന്ന് കേരളജനതയെ അറിയിക്കാനും കൂടിയാണ്. ഹിറ്റ്ലറിന്റെ സൈന്യം വധശിക്ഷ നല്‍കിയ ഏക ഇന്ത്യക്കാരനായ മലയാളി മുച്ചിലോട്ട് മാധവന്റെ ജീവിതം നോവല്‍രൂപത്തില്‍ ലോക സാഹിത്യചരിത്രത്തിലാദ്യമായി. ‘പരന്ത്രീസ് കുഴല്‍’. അഭിനാഷ് തുണ്ടുമണ്ണില്‍. എന്‍ബിഎസ്. വില 304 രൂപ.

https://dailynewslive.in/ കേരളത്തിലെ തിരഞ്ഞെടുത്ത നൂറോളം ഗ്രന്ഥശാലകൾക്ക് സൗജന്യ പുസ്തക കിറ്റ് വിതരണത്തിനൊരുങ്ങി മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് ആൻഡ് കൾച്ചറൽ സ്റ്റഡീസ് ദമ്മാം ചാപ്റ്റർ. കഥ, കവിത, നോവൽ, ചരിത്രം തുടങ്ങിയ വിഭാഗത്തിൽ പെട്ട പുസ്തകങ്ങളാണ് വിതരണത്തിന് തിരഞ്ഞെടുക്കുന്നത്. ഡെസ്റ്റിനി ബുക്സ് കോഴിക്കോടു മായി ചേർന്നാണ് മലബാർ ഹെറിറ്റേജ് സാരഥികൾ വൈവിദ്ധ്യമാർന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്. ആഗസ്റ്റ് ആദ്യവാരത്തോടെയാണ് പുസ്തകകിറ്റ് വിതരണം ആരംഭിക്കുക. പുസ്തകങ്ങൾ ലഭിക്കാൻ ഗ്രന്ഥശാലകൾ താഴെ കാണുന്ന വാട്സാപ്പ് നമ്പറിലാണ് ബന്ധപ്പെടേണ്ടത്. തങ്ങളുടെ ഗ്രന്ഥ ശാലയെ കുറിച്ചുള്ള ഒരു ലഘു വിവരണത്തോട് കൂടിയ അപേക്ഷയും ഫോൺ നമ്പർ സഹിതമുള്ള അഡ്രസ്സും 9061996636 എന്ന നമ്പറിലേക്ക് അയക്കുക.

https://dailynewslive.in/ ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം എന്നത് സന്ധിയെ ബാധിക്കുന്ന നീര്‍ക്കെട്ടാണ്. ആര്‍ത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. സ്ഥിരമായി സന്ധികളില്‍ വേദനയാണ് സന്ധിവാതത്തിന്റെ ഒരു സാധാരണ ലക്ഷണം. കൂടാതെ സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുക, ചലനങ്ങള്‍ക്ക് പരിമിതി നേരിടുക, ഇടവിട്ടുള്ള പനി, തൊലിയില്‍ പാടുകള്‍, നടുവേദന മുതലായവ ചിലപ്പോള്‍ സന്ധിവാതത്തിന്റെ ലക്ഷണങ്ങളാകാം. തൈര്, അച്ചാര്‍ പോലെയുള്ള ഉപ്പിലിട്ട ഭക്ഷണങ്ങള്‍, കഞ്ഞി, പനീര്‍ തുടങ്ങിയ പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കഴിക്കുന്നത് സന്ധിവാതമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സന്ധിവാതമുള്ളവര്‍ക്ക് നല്ലതാണ്. ദിവസേന നാം പാചകത്തിനുപയോഗിക്കുന്ന മഞ്ഞള്‍ അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സന്ധിവാതമുള്ളവര്‍ക്ക് നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് സന്ധിവാതത്തിന്റെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ സഹായിക്കും. ആന്റി ഓക്സിഡന്റുകളും മറ്റും അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങളും സന്ധിവാതമുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ നിലക്കടല, ബദാം, വാള്‍നട്സ് തുടങ്ങിയ നട്സ് സന്ധിവാതമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.

https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 87.43, പൗണ്ട് – 116.84, യൂറോ – 101.03, സ്വിസ് ഫ്രാങ്ക് – 108.68, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.82, ബഹറിന്‍ ദിനാര്‍ – 231.93, കുവൈത്ത് ദിനാര്‍ -286.29, ഒമാനി റിയാല്‍ – 227.38, സൗദി റിയാല്‍ – 23.31, യു.എ.ഇ ദിര്‍ഹം – 23.80, ഖത്തര്‍ റിയാല്‍ – 24.01, കനേഡിയന്‍ ഡോളര്‍ – 63.47.

*പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സ*

*ഡെസ്റ്റിനേഷന്‍ ഡയറീസ് -20*

പോളണ്ടിന്റെ തലസ്ഥാനമാണ് വാഴ്സ. പോളണ്ടിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണിത്. ബാള്‍ട്ടിക് സമുദ്രതീരത്തുനിന്നും കാര്‍പാത്ത്യന്‍ പര്‍വ്വതനിരകളില്‍നിന്നും ഏകദേശം 370 കിലോമീറ്റര്‍ അകലെയായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. വിസ്തുല നദി വാഴ്സയിലൂടെയാണ് ഒഴുകുന്നത്.രാജ്യം ഭരിച്ചിരുന്ന സിഗിസ്മണ്ട് മൂന്നാമന്‍ പോളണ്ടിന്റെ തലസ്ഥനവും തന്റെ രാജകൊട്ടാരവും ക്രകോവ്വില്‍ നിന്നും വാഴ്സയിലേക്ക് മാറ്റിയതോടെയാണ് ഇവിടം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഗംഭീരമായ വാസ്തുവിദ്യയും ആഢംബരവും വിപുലമായ നടപ്പാതകളും രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് വാര്‍സോയ്ക്ക് ‘വടക്കിന്റെ പാരീസ്’ എന്ന വിളിപ്പേര് നേടിക്കൊടുത്തു.മസോവിയയിലെ ഒരു ചെറിയ മത്സ്യബന്ധന പട്ടണത്തിലാണ് വാര്‍സോയുടെ ഉത്ഭവം . പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, സിഗിസ്മണ്ട് മൂന്നാമന്‍ പോളിഷ് തലസ്ഥാനവും രാജകീയ കോടതിയും ക്രാക്കോവില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചതോടെയാണ് ഈ നഗരം പ്രശസ്തിയിലേക്ക് ഉയര്‍ന്നത് .മറ്റ് യൂറോപ്യന്‍ തലസ്ഥാനങ്ങളെ അപേക്ഷിച്ച് ആധുനിക വാര്‍സോ വളരെ ചെറുപ്പമുള്ള നഗരമാണെങ്കിലും, നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി വിനോദസഞ്ചാര ആകര്‍ഷണങ്ങളും വാസ്തുവിദ്യാ സ്മാരകങ്ങളും ഇവിടെയുണ്ട്. റോയല്‍ കാസില്‍ , സിഗിസ്മണ്ട്‌സ് കോളം , മാര്‍ക്കറ്റ് സ്‌ക്വയര്‍ , ബാര്‍ബിക്കന്‍ എന്നിവയാണ് ഓള്‍ഡ് ടൗണിലെ ഏറ്റവും ശ്രദ്ധേയമായ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്ന്.കൂടുതല്‍ തെക്കോട്ട് റോയല്‍ റൂട്ട് എന്നറിയപ്പെടുന്ന ഭാഗമാണ് , അതില്‍ നിരവധി ചരിത്ര പള്ളികള്‍, ബറോക്ക് , ക്ലാസിസിസ്റ്റ് കൊട്ടാരങ്ങള്‍, പ്രത്യേകിച്ച് പ്രസിഡന്‍ഷ്യല്‍ പാലസ് , വാര്‍സോ സര്‍വകലാശാല കാമ്പസ് എന്നിവയുണ്ട്.തലസ്ഥാനത്തിന്റെ ചിഹ്നത്തില്‍ സ്ഥാപിച്ചിരിക്കുന്ന മത്സ്യകന്യകയാണ് നഗരത്തിന്റെ ചിഹ്നം . വാര്‍സോയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാവുന്ന 60-ലധികം മ്യൂസിയങ്ങളും ഗാലറികളുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ആര്‍ട്ട് പോസ്റ്ററുകളുടെ ശേഖരങ്ങളിലൊന്നായ ലോകത്തിലെ ആദ്യത്തെ പോസ്റ്റേഴ്സ് മ്യൂസിയം , പോളിഷ് ജൂതന്മാരുടെ ചരിത്ര മ്യൂസിയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു .പരമ്പരാഗത വാര്‍സോവിയന്‍ ഭക്ഷണം ഹൃദ്യമാണ്, അതില്‍ എന്‍ട്രിക്ക് ഒരു ട്രൈപ്പ് സൂപ്പ് , മെയിനിനായി ഒരു പൈസ ഡംപ്ലിംഗ്, ഡെസേര്‍ട്ടിനായി ഐക്കണിക് വുസെറ്റ്ക ചോക്ലേറ്റ് ക്രീം പൈ എന്നിവ ഉള്‍പ്പെടുന്നു. വാര്‍സോയില്‍ ജനിച്ച ഏറ്റവും പ്രശസ്തരായ ആളുകളില്‍ ഒരാളാണ് മരിയ സ്‌കോഡോവ്‌സ്‌ക-ക്യൂറി , റേഡിയോ ആക്ടിവിറ്റിയെക്കുറിച്ചുള്ള ഗവേഷണത്തിന് അന്താരാഷ്ട്ര അംഗീകാരം നേടിയ അവര്‍ നോബല്‍ സമ്മാനം നേടിയ ആദ്യ വനിതയായിരുന്നു.

*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *