◾https://dailynewslive.in/ വി എസ് അച്യുതാനന്ദന് വിട നല്‍കാന്‍ ഒരുങ്ങി കേരളം. തിരുവനന്തപുരത്തെ വസതിയില്‍ നിന്ന് വിഎസിന്റെ മൃതദേഹം രാവിലെ സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളിലെത്തിച്ചു. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഇതിനിടയിലുള്ള വിവിധ കേന്ദ്രങ്ങളില്‍ പൊതു ദര്‍ശനം ഉണ്ടാകും. ഇന്ന് രാത്രി ഒമ്പത് മണിയോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ഒമ്പത് മണി മുതല്‍ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് 10 മണി മുതല്‍ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം ഉണ്ടാകും. വൈകിട്ട് മൂന്ന് മണിക്ക് പുന്നപ്ര വയലാര്‍ സമരസേനാനികളുടെ ഓര്‍മകള്‍ ഉറങ്ങുന്ന വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.
◾
◾https://dailynewslive.in/ വിഎസ് അച്യുതാനന്ദന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന ആലപ്പുഴ ജില്ലയില്‍ നാളെ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. നാളെ നടത്താനിരുന്ന പിഎസ്സി പരീക്ഷകള്‍ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, നാളെ നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള പിഎസ്സി അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല.
◾https://dailynewslive.in/ ജനങ്ങള്‍ക്കിടയില്‍ ജലാശയത്തിലെ മത്സ്യമെന്നപോലെ ജീവിച്ച ജനനായകനാണ് വി എസ് അച്യുതാനന്ദന്‍ എന്ന് മന്ത്രി എം ബി രാജേഷ്. കാടും മലയും കടന്ന് എവിടെയും അദ്ദേഹം ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു വേണ്ടി എത്തുകയും സമരം നയിക്കുകയും ചെയ്തുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ വി എസ് അച്യുതാനന്ദന് അന്തിമോപചാരം അര്‍പ്പിച്ച് വ്യവസായി എം എ യൂസഫലി. നിഷ്‌കളങ്കനായ രാഷ്ട്രീയ നേതാവായിരുന്നു വി എസ് അച്യുതാനന്ദനെന്നും സംസ്ഥാനത്തിന് വേണ്ടി വളരെയധികം പ്രയത്നിച്ച മുഖ്യമന്ത്രിയായിരുന്നുവെന്നും നോര്‍ക്ക റൂട്ട്സിന്റെ ചെയര്‍മാന്‍ ആയിരിക്കുന്ന സമയത്ത് പ്രവാസികളുടെ ഏത് കാര്യം വന്നാലും അദ്ദേഹം ഉടനടി തീരുമാനമെടുത്തിരുന്നുവെന്നും യൂസഫലി മാധ്യമങ്ങളോട് പ്രതികരിച്ചു.
◾https://dailynewslive.in/ കമ്മ്യൂണിസത്തിന്റെ അവസാന മാതൃകയും അവസാനിച്ചുവെന്നും ഇന്നത്തെ കമ്മ്യൂണിസ്റ്റ് വ്യവസായികളുടെ കാലത്ത് ഇനിയൊരു വി എസ് ഇല്ല എന്നത് ഓരോ കേരളീയനെയും സങ്കടപ്പെടുത്തുന്നുവെന്നും നടന്‍ ജോയ് മാത്യു ഫേസ് ബുക്കില്‍ കുറിച്ചു.
◾https://dailynewslive.in/ ഇന്ന് കേരളത്തില്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയത്. ഈ ജില്ലകളില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115. 5 മില്ലി മീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്.
◾https://dailynewslive.in/ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാന്‍ ഇന്നലെ കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാത്രിയായിട്ടും തിരികെ വരാത്തതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ കേരളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ എഫ്-35ബി എന്ന ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ പറന്നു. അഞ്ച് ആഴ്ചയ്ക്ക് ശേഷമാണ് ബ്രിട്ടീഷ് നേവിയുടെ വിമാന വാഹിനി കപ്പല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് തിരികെ പറന്നത്. യുകെയില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തി അറ്റകുറ്റപ്പണികള്‍ ചെയ്ത ശേഷമാണ് മടക്കം.
◾https://dailynewslive.in/ ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ശ്രീലക്ഷ്മി കോടതിമുറ്റത്തു നിന്നും ആശുപത്രിയിലെത്തി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായിരുന്ന ഫര്‍ഷാദിനെ ആക്രമിച്ചു പരിക്കേല്പിച്ച കേസില്‍ മൊഴി നല്‍കാനാണ് ശ്രീലക്ഷ്മി കോടതിയില്‍ ഡ്യൂട്ടിക്കായി എത്തിയത്. ഈ കേസില്‍ മൊഴി നല്‍കിയ ശേഷം മാത്രം പ്രസവ അവധി എടുക്കാമെന്ന് ശ്രീലക്ഷ്മി തീരുമാനിച്ചിരുന്നു. പൊലീസുദ്യോഗസ്ഥ കാണിച്ച കൃത്യനിര്‍വ്വഹണത്തോടുള്ള ആത്മാര്‍ത്ഥയെ സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം അഭിനന്ദിച്ചു.
◾https://dailynewslive.in/ ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. എമ്പാമിംഗ് നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം വൈകിട്ട് 5.40ന് ദുബൈയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തില്‍ നാട്ടിലേക്ക് അയക്കും.കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾https://dailynewslive.in/ വായ്പ തട്ടിപ്പ് കേസില്‍ മുന്‍ ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാര്‍ കുറ്റക്കാരിയാണെന്ന് അപ്പീല്‍ ട്രൈബ്യൂണല്‍. വീഡിയോകോണ്‍ ഗ്രൂപ്പിന് 300 കോടി രൂപ വായ്പ അനുവദിക്കുന്നതിന് പകരമായി 64 കോടി രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഉത്തരവ്. ചന്ദ കൊച്ചാറിന്റെയും കൂട്ടാളികളുടെയും സ്വത്തുക്കള്‍ മോചിപ്പിക്കാനുള്ള 2020 നവംബറിലെ വിധിനിര്‍ണ്ണയ അതോറിറ്റിയുടെ തീരുമാനത്തെ അപ്പീല്‍ ട്രൈബ്യൂണല്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
◾https://dailynewslive.in/ ഉപരാഷ്ട്രപതിയുടെ രാജി സര്‍ക്കാരിന്റേയും ധന്‍കറിന്റേയും കാര്യമെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ഈ വിഷയത്തില്‍ ഇടപെടാനില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. പശ്ചിമബംഗാള്‍ ഗവര്‍ണറായിരിക്കെയാണ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത്. പദവിയില്‍ രണ്ടുവര്‍ഷം ബാക്കി നില്‍ക്കേയാണ് അപ്രതീക്ഷിത രാജി. ഉപരാഷ്ട്രപതിയില്‍ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് നേരത്തെ പ്രതിപക്ഷം നല്‍കിയ നോട്ടീസ് രാജ്യസഭാ ഉപാധ്യക്ഷന്‍ തള്ളിക്കളഞ്ഞിരുന്നു.
◾https://dailynewslive.in/ പാന്‍ കാര്‍ഡിന്റെ പേരില്‍ നടക്കുന്ന പുതിയ ഓണ്‍ലൈന്‍ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ആദായനികുതി വകുപ്പ്. നവീകരിച്ച പാന്‍ 2.0 കാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഫിഷിംഗ് ഇമെയിലുകളെക്കുറിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നികുതിദായകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. പുതിയ പാന്‍ കാര്‍ഡ് പുറത്തിറക്കിയിട്ടില്ലെന്നും അത്തരം ഇമെയിലുകള്‍ പൂര്‍ണ്ണമായും വ്യാജമാണെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.
◾https://dailynewslive.in/ 2006ലെ മുംബൈ ട്രെയിന്‍ സ്ഫോടന കേസിലെ 12 പ്രതികളെയും വെറുതെ വിട്ട ബോംബൈ ഹൈക്കോടതിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്നും അതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നലെ പ്രതികരിച്ചിരുന്നു.
◾https://dailynewslive.in/ എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് റദ്ദാക്കി. ഡല്‍ഹിയില്‍നിന്ന് കൊല്‍ക്കത്തയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കിയത്. റണ്‍വേയിലൂടെ മുന്നോട്ടു നീങ്ങിയ ശേഷമാണ് വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്.
◾https://dailynewslive.in/ പാകിസ്ഥാനില്‍ ദമ്പതികളെ മരുഭൂമിയില്‍ കൊണ്ടുപോയി വെടിവച്ചുകൊന്ന സംഭവത്തില്‍ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മരുഭൂമിയില്‍ വെച്ചാണ് ക്രൂര കൊലപാതകം നടന്നത്. ഒരു വാഹനത്തില്‍ നിന്നും ദമ്പതികളെ പിടിച്ചിറക്കി വെടിവെച്ച് കൊല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്തത്.
◾https://dailynewslive.in/ ഭൂമിയില്‍ നിന്നും ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ചൊവ്വ ഉല്‍ക്കാശില 5.3 മില്യണ്‍ ഡോളറിന് ലേലത്തില്‍ വിറ്റു. ന്യൂയോര്‍ക്കില്‍ നടന്ന അപൂര്‍വവും പുരാതനവുമായ വസ്തുക്കളുടെ ലേലത്തിലാണ് ചൊവ്വ ഉല്‍ക്കാശില വന്‍ തുകയ്ക്ക് വിറ്റുപോയത്. നാളിതുവരെ ഒരു ഉല്‍ക്കാശിലയ്ക്ക് ലേലത്തില്‍ ലഭിക്കുന്ന പുതിയ റെക്കോര്‍ഡ് വിലയാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ സ്റ്റെല്‍ത്ത് ബോംബര്‍ ആക്രമണത്തില്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും യുറേനിയം സമ്പുഷ്ടീകരണ പദ്ധതി ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന പ്രസ്താവനയുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി. നാശനഷ്ടങ്ങള്‍ ഗുരുതരമാണെന്നും ആണവ സമ്പുഷ്ടീകരണ പദ്ധതി നിര്‍ത്തിവച്ചിരിക്കുകയാണെന്നും എന്നാല്‍, ഞങ്ങളുടെ ദേശീയ അഭിമാനത്തിന്റെ പ്രശ്‌നമായതിനാല്‍ ആണവ സമ്പുഷ്ടീകരണം തുടരുകതന്നെ ചെയ്യുമെന്നും അറാഖ്ചി ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
◾https://dailynewslive.in/ റഷ്യയില്‍നിന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എണ്ണ വാങ്ങുന്നതിനെതിരെ കടുത്ത പ്രസ്താവനയുമായി യുഎസ് സെനറ്റര്‍. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള റഷ്യയുടെ വ്യാപാര പങ്കാളികള്‍ക്ക് മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം മുന്നറിയിപ്പ് നല്‍കി.
◾https://dailynewslive.in/ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 105 രൂപ വര്‍ധിച്ച് 9,285 രൂപയായി. പവന് 840 രൂപ വര്‍ധിച്ച് 74,280 രൂപയിലാണ് ഇന്നത്തെ വ്യാപാരം. സംസ്ഥാനത്ത് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വിലയാണിത്. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപ കുറഞ്ഞ് 7,615 രൂപയിലെത്തി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 123 രൂപയിലാണ് ഇന്നത്തെ വ്യാപാരം. അതേസമയം, ലാഭമെടുപ്പിനെ തുടര്‍ന്ന് മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില താഴോട്ടാണ്. അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് ഉയര്‍ന്നതോടെയാണ് സ്വര്‍ണത്തില്‍ ലാഭമെടുപ്പ് സജീവമായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72,000 രൂപയായി താഴ്ന്നു. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1400 രൂപയാണ് വര്‍ധിച്ചത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 74,280 രൂപയാണ് വിലയെങ്കിലും ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 80,387 രൂപയെങ്കിലും നല്‍കേണ്ടി വരും.
◾https://dailynewslive.in/ സ്റ്റാറ്റസില്‍ പരസ്യങ്ങളും ചാനലുകള്‍ പ്രമോട്ട് ചെയ്യാനാകുന്ന ഫീച്ചറും വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഈ ഫീച്ചുറുകള്‍ ആപ്പിലെ അപ്‌ഡേറ്റ്‌സ് ടാബിലാകും ലഭ്യമാകുക. സ്വകാര്യ ചാറ്റുകള്‍, ഗ്രൂപ്പുകള്‍, കോളുകള്‍ എന്നിവയില്‍ പരസ്യങ്ങള്‍ ഉണ്ടാകില്ലെന്നും വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രണ്ട് ഫീച്ചറുകളും നേരത്തെ ആന്‍ഡ്രോയിഡില്‍ പരീക്ഷിച്ചിരുന്നു. ഇപ്പോള്‍ ഐഒഎസ് പതിപ്പായ 25.20.10.78നുള്ള ഏറ്റവും പുതിയ ബീറ്റയില്‍ ലഭ്യമായിട്ടുണ്ട്. സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ദൃശ്യമാകുന്ന പരസ്യങ്ങള്‍ ‘സ്‌പോണ്‍സേര്‍ഡ്’ എന്ന ലേബലോടെയാകും വരുക. ബിസിനസുകള്‍ക്ക് പ്രമോഷണല്‍ ഉള്ളടക്കം പങ്കിടാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് ഈ പരസ്യങ്ങള്‍ ഒഴിവാക്കാനോ, തടയാനോ അല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാനോ ഉള്ള ഓപ്ഷനുകളും ലഭ്യമാണ്. ചാറ്റിങ് അനുഭവത്തെ തടസപ്പെടുത്താതെ സ്റ്റാറ്റസ് വിഭാഗത്തിലേക്ക് മാറ്റത്തക്ക വിധമാണ് ഈ പരസ്യങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഭാഷ, പ്രദേശം, മുന്‍ പരസ്യ ഇടപെടലുകള്‍ തുടങ്ങിയ കുറഞ്ഞ ഡാറ്റ ഉപയോഗിച്ചാണ് പരസ്യങ്ങള്‍ കാണിക്കുന്നതെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
◾https://dailynewslive.in/ ജയിംസ് കാമറൂണിന്റെ എപിക് സയന്‍സ് ഫിക്ഷന്‍ ചിത്രം ‘അവതാറി’ന്റെ മൂന്നാം ഭാഗം ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’ റിലീസിനൊരുങ്ങുന്നു. സിനിമയുടെ ട്രെയിലര്‍ ‘ഫന്റാസ്റ്റിക് ഫോര്‍: ഫസ്റ്റ് സ്റ്റെപ്സ്’ എന്ന ചിത്രത്തിനൊപ്പം പുറത്തിറങ്ങും. കൂടാതെ വരാന്‍ങ് എന്ന പുതിയ കഥാപാത്രത്തെയും അണിയറക്കാര്‍ പരിചയപ്പെടുത്തുന്നു. ഊന ചാപ്ലിന്‍ ആണ് വരാന്‍ങ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു അഗ്നി പര്‍വതത്തിനോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ആഷ് ഗ്രാമത്തിലുളള ഗോത്ര വിഭാഗക്കാരെയാണ് ഇത്തവണ കാമറൂണ്‍ പരിചയപ്പെടുത്തുന്നത്. 2022ല്‍ പുറത്തിറങ്ങിയ ‘അവതാര്‍: ദ് വേ ഓഫ് വാട്ടര്‍’ എന്ന സിനിമയുടെ തുടര്‍ച്ചയാണ് ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’. സാം വര്‍തിങ്ടണ്‍, സോയ് സല്‍ദാന, സ്റ്റീഫന്‍ ലാങ്, ജോയല്‍ ഡേവിഡ്, ദിലീപ് റാവു, ബ്രിട്ടന്‍ ഡാല്‍ടണ്‍, ഫിലിപ് ഗെല്‍ജോ, ജാക്ക് ചാമ്പ്യന്‍ എന്നിവര്‍ അതേ കഥാപാത്രങ്ങളായി മൂന്നാം ഭാഗത്തിലുമെത്തും. ട്വന്റീത്ത് സെഞ്ചറി സ്റ്റുഡിയോസ് വിതരണം ചെയ്യുന്ന സിനിമ ഈ വര്‍ഷം ഡിസംബര്‍ 19ന് തിയറ്ററുകളിലെത്തും.
◾https://dailynewslive.in/ തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘പെദ്ധി’. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിന്റെ ജന്മദിനമായ മാര്‍ച്ച് 27, 2026 നാണ്. ജാന്‍വി കപൂര്‍ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. പെദ്ധിയുടെ പുതിയ ഷെഡ്യൂളിനായി രാം ചരണ്‍ നടത്തിയ മേയ്ക്കോവറാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. പെദ്ധിക്കായി ജാന്‍വി കപൂറിന് ആറ് കോടിയാണ് പ്രതിഫലം ലഭിക്കുക. ചിത്രത്തിന് വേണ്ടി വലിയ രീതിയില്‍ ശാരീരിക പരിവര്‍ത്തനം നടത്തിയ രാം ചരണിനെപരുക്കന്‍ ലുക്കില്‍ ഉഗ്ര രൂപത്തിലാണ് അവതരിപ്പിക്കുന്നത്. രാം ചരണ്‍ – ശിവരാജ് കുമാര്‍ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
◾https://dailynewslive.in/ ജനപ്രിയ അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ഫോര്‍ഡ് തങ്ങളുടെ ഐക്കണിക് എസ്യുവി ബ്രോങ്കോയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി. ഈ പുതിയ മോഡലിന് ഫോര്‍ഡ് ബ്രോങ്കോ ന്യൂ എനര്‍ജി എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് ഉടന്‍ തന്നെ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും. ആദ്യം ചൈനയില്‍ മാത്രമേ ഇത് ലോഞ്ച് ചെയ്യൂ. ഫോര്‍ഡ് ബ്രോങ്കോ ന്യൂ എനര്‍ജി രണ്ട് പവര്‍ട്രെയിനുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യും. ഒരു ഓള്‍-ഇലക്ട്രിക് പതിപ്പും ഒരു എക്സ്റ്റെന്‍ഡഡ് റേഞ്ച് ഇലക്ട്രിക് വെഹിക്കിള്‍ പതിപ്പും ഉണ്ടാകും. ഡ്യുവല്‍ മോട്ടോര്‍ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റത്തോടെയാണ് ഇത് വരുന്നത്. മുന്‍ മോട്ടോര്‍ 177 എച്ച്പി പവറും പിന്‍ മോട്ടോര്‍ 275 എച്ച്പി പവറും ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഇതിന്റെ ആകെ പവര്‍ 311 എച്ച്പി ആണ്, പരമാവധി വേഗത മണിക്കൂറില്‍ 170 കിലോമീറ്ററാണ്. ബിവൈഡിയുടെ 105.4 കിലോവാട്ട്അവര്‍ എല്‍എഫ്പി ബ്ലേഡ് ബാറ്ററിയാണ് വാഹനത്തില്‍. ഇതിന്റെ ക്ലെയിം ചെയ്ത റേഞ്ച് 650 കിലോമീറ്ററാണ്. ബ്രോങ്കോ ഇവിയുടെ മുന്‍ മോട്ടോറിന് 177 എച്ച്പി പവര്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും. പിന്‍ മോട്ടോര്‍ 245 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്നു. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇത് 150 എച്ച്പി പവര്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഇത് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ മാത്രം പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ബാറ്ററി വലുപ്പം 43.7കിലോവാട്ട്അവര്‍ ആണ്. ഇതിന്റെ വൈദ്യുത ശ്രേണി 220 കിലോമീറ്ററാണ്. ഇതിന്റെ മൊത്തം ശ്രേണി (പെട്രോള്‍ + ബാറ്ററി) 1,220 കിലോമീറ്ററാണ്.
◾https://dailynewslive.in/ കേരളത്തിന്റെ പില്‍ക്കാല രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലത്തെ ഏറെ സ്വാധീനിക്കുകയും വിപ്ലവോന്മുഖമായ പുത്തന്‍ചിന്തകള്‍ക്ക് ഊര്‍ജ്ജമാകുകയും ചെയ്ത, തിരുവിതാംകൂറിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ‘പുന്നപ്ര-വയലാര്‍’ എന്ന ഐതിഹാസികമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രം. തൊഴിലാളിമുന്നേറ്റങ്ങളുടെ പാഠപുസ്തകങ്ങളിലൊന്നായി കണക്കാക്കാവുന്ന പുന്നപ്ര-വയലാറിനെ പശ്ചാത്തലമാക്കി തിരുവിതാംകൂറിന്റെ ചരിത്രംകൂടി ആധികാരിക രേഖകളുടെ പിന്‍ബലത്തില്‍ പഠനവിധേയമാക്കുന്നു. ആധുനിക ചരിത്രരചനാമാനദണ്ഡങ്ങള്‍ പിന്തുടരുന്ന പുസ്തകത്തില്‍ അനുബന്ധമായി ഗ്രന്ഥകര്‍ത്താവ് കണ്ടെടുത്ത പുന്നപ്ര-വയലാറുമായി ബന്ധപ്പെട്ട അമൂല്യമായ നിരവധി രേഖകളും. ആര്‍.കെ. ബിജുരാജിന്റെ ഏറ്റവും പുതിയ ചരിത്രപഠനപുസ്തകം. ‘പുന്നപ്രവയലാര്‍: ചരിത്രരേഖകള്‍’. മാതൃഭൂമി. വില 408 രൂപ.
◾https://dailynewslive.in/ കേള്‍വി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇന്ന് ചെറുപ്പക്കാരെയും ഏറെ അലട്ടുന്നുണ്ട്. ചെവിക്ക് വേദന, ചെവിയിലെ മൂളല്‍, കേള്‍വി ശക്തി കുറയുന്നു തുടങ്ങിയ ലക്ഷണങ്ങളുമായാണ് മിക്കവാറും ചെറുപ്പക്കാര്‍ ഡോക്ടര്‍മാരെ സമീപിക്കുന്നത്. ഇവയെല്ലാം നോയിസ് ഇന്‍ഡ്യൂസ്ഡ് ഹിയറിങ് ലോസ് ലക്ഷണങ്ങളാണ്. ഹെഡ്‌ഫോണുകള്‍, ഇയര്‍ബഡുകള്‍ പോലുള്ള വ്യക്തിഗത ശ്രവണ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷിതമല്ലാത്ത ശ്രവണ രീതികളും ഉച്ചത്തില്‍ സംഗീതം കേള്‍ക്കുന്നതും ഈ അവസ്ഥയ്ക്ക് കാരണമാകാം. ഇത് കേള്‍വി ശക്തി ഭാഗികമായോ പൂര്‍ണമായോ നഷ്ടമാകാന്‍ കാരണമാകുന്നു. 12 മുതല്‍ 35 വരെ പ്രായമായവരില്‍ ഏകദേശം 50 ശതമാനം ആളുകളും ഹെഡ്ഫോണ്‍സില്‍ നിന്ന് സുരക്ഷിതമല്ലാത്ത അളവില്‍ ശബ്ദം കേള്‍ക്കുന്നവരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഡാറ്റാ സൂചിപ്പിക്കുന്നത്. അതുപോലെ ഏകദേശം 40 ശതമാനം ആളുകള്‍ വിനോദ വേദികളില്‍ നിന്ന് ദോഷകരമായ അളവിലുള്ള ശബ്ദത്തിനും വിധേയരാകുന്നു. പബ്ബുകളിലും ക്ലബ്ബുകളിലും സിനിമ തിയേറ്ററുകളിലുമൊക്കെ കാതടപ്പിക്കുന്ന ശബ്ദങ്ങളോടുള്ള ചെറുപ്പക്കാരുടെ താല്‍പര്യം അപകടസാധ്യത വര്‍ധിപ്പിക്കുന്നതാണ്. തൊഴിലാളികള്‍ 3 മുതല്‍ 8 മണിക്കൂര്‍ വരെ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കുന്നത് കേള്‍വി തരാര്‍ ഉണ്ടാക്കാം. ആവര്‍ത്തിച്ച് ഉച്ചത്തിലുള്ള ശബ്ദത്തിന് വിധേയമാകുന്നത് അകത്തെ ചെവിയിലെ രോമകോശങ്ങള്‍ക്ക് സ്ഥിരമായ നാശത്തിലേക്ക് നയിക്കുന്നു. ഇത് കേള്‍വി ശക്തി പൂര്‍ണമാകും നഷ്ടപ്പെടാന്‍ കാരണമാകും. കേള്‍വി ശക്തിയെ സംരക്ഷിക്കാനായി 60/60 നിയമം പാലിക്കല്‍ (60 ശതമാനം ശബ്ദത്തില്‍ 60 മിനിറ്റ് തുടര്‍ച്ചയായി കേള്‍ക്കുക), ഇടയ്ക്കിടെ ഇടവേളകള്‍ എടുക്കുക, പതിവായി കേള്‍വി പരിശോധനകള്‍ നടത്തുക. രക്ഷിതാക്കള്‍, സ്‌കൂളുകള്‍, യുവതലമുറ എന്നിവരില്‍ അവബോധം സൃഷ്ടിക്കുക.
◾https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 86.40, പൗണ്ട് – 116.33, യൂറോ – 100.95, സ്വിസ് ഫ്രാങ്ക് – 108.32, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.19, ബഹറിന്‍ ദിനാര്‍ – 229.18, കുവൈത്ത് ദിനാര്‍ -282.87, ഒമാനി റിയാല്‍ – 224.69, സൗദി റിയാല്‍ – 23.03, യു.എ.ഇ ദിര്‍ഹം – 23.51, ഖത്തര്‍ റിയാല്‍ – 23.72, കനേഡിയന്‍ ഡോളര്‍ – 63.10.
*ടവര്‍ ബ്രിഡ്ജ്*
*ഡെസ്റ്റിനേഷന്‍ ഡയറീസ് -14*
ലണ്ടനിലെ തെയിംസ് നദിക്കു കുറുകെയായി നിര്‍മ്മിച്ചിരിക്കുന്ന പാലമാണ് ടവര്‍ ബ്രിഡ്ജ്. 1886-ലാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ടവര്‍ ഓഫ് ലണ്ടനു സമീപമായാണ് ബ്രിഡ്ജ് ഉള്ളത്. പാലം മധ്യത്തില്‍ നിന്നും ഇരുവശങ്ങളിലേക്കും ഉയര്‍ത്തിയാണ് കപ്പലുകള്‍ക്ക് സഞ്ചരിക്കാനായി സൗകര്യമൊരുക്കുന്നത്. ഈ സമയം ഉച്ചഭാഷണിയിലൂടെ അറിയിപ്പു നല്‍കും.വലിയതോതിലുള്ള വ്യവസായ-വാണിജ്യവല്ക്കരണത്തിന്റെ ഫലമായി പത്തോന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ലണ്ടന്‍ നഗരത്തിലെ ജനസംഖ്യയും ഗതാഗതക്കുരുക്കും ക്രമാതീതമായി വര്‍ദ്ധിച്ചു. ഇതിന് ഒരു പരിഹാരം കാണുന്നതിനു വേണ്ടി 1877ല്‍ രൂപംകൊണ്ട കമ്മിറ്റിയാണ് (Special Bridge or Subway Committee) തെംസ് നദിക്കുകുറുകെ ടവര്‍ ഹാംലെറ്റ്‌സ് പ്രദേശത്തെയും സൗത്ത് വാക്ക് പ്രദേശത്തെയും ബന്ധിപ്പിച്ചുകൊണ്ട് പുതിയതായി ഒരു പാലം പണിയാന്‍ തീരുമാനിക്കുന്നത്.ലണ്ടനിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റുകേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ന് ടവര്‍ ബ്രിഡ്ജ്. നഗരമധ്യത്തില്‍ തന്നെയാണ് ടവര്‍ ബ്രിഡ്ജ് സ്ഥിതിചെയ്യുന്നത്. പാലത്തിന്റെ ചരിത്രവും സവിശേഷതകളും സഞ്ചാരികള്‍ക്കു വിവരിച്ചു കൊടുക്കുന്നതിനായി ഒരു എക്‌സിബിഷനും ടവര്‍ ബ്രിഡ്ജിന്റെ ഭാഗമായി നിലവിലുണ്ട്. ടിക്കറ്റെടുത്താല്‍ ടവറിനുള്ളില്‍ കയറി ലിഫ്റ്റ് ഉപയോഗിച്ച് മുകളിലേക്കു പോയി ഉയരത്തിലുള്ള ഇരട്ടനടപ്പാതകളിലൂടെ നടക്കുവാന്‍ സാധിക്കും. അവിടെ നിന്നും നോക്കിയാല്‍ ലണ്ടന്‍ നഗരത്തിന്റെ മനോഹാരിത അതിന്റെ പൂര്‍ണ്ണതയില്‍ കാണാവുന്നതാണ്. പാലത്തിന്റെ നാള്‍വഴികള്‍ വിശദീകരിക്കുന്ന ചിത്രപ്രദര്‍ശനവും പുരാതനമാതൃകയിലുള്ള വിക്ടോറിയന്‍ എന്‍ജിന്‍ മുറിയും ഈ എക്‌സിബിഷന്റെ പ്രധാന സവിശേഷതകളാണ്. കപ്പലുകള്‍ വരുമ്പോള്‍ അഞ്ചു മിനിറ്റുകൊണ്ട് 86 ഡിഗ്രീ ചരുവില്‍ പാലം പൂര്‍ണ്ണമായും തുറക്കുവാന്‍ സാധിക്കും. തെംസ് നദിയിലൂടെയുള്ള പ്രാദേശിക ചരക്കുഗതാഗതം കൂടുതലായിരുന്നു, പണ്ടുകാലത്ത് ഒരു ദിവസത്തില്‍ പല തവണ ടവര്‍ ബ്രിഡ്ജ് തുറക്കുമായിരുന്നു. എന്നാല്‍ ഇന്ന് വളരെ അപൂര്‍വ്വമായി ദിവസത്തില്‍ ഒന്നോരണ്ടോ തവണ മാത്രമേ പാലം തുറക്കുകയുള്ളൂ. പാലം തുറക്കുന്ന സമയം ടവര്‍ ബ്രിഡ്ജിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ആ കാഴ്ച കാണാന്‍ സഞ്ചാരികളുടെ വലിയ തിരക്ക് സാധാരണയായി അനുഭവപ്പെടാറുണ്ട്.
*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*