◾https://dailynewslive.in/ രാജ്യം 6.3 ശതമാനത്തിനും 6.8 ശതമാനത്തിനുമിടയില്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വെ. ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍വെച്ച സര്‍വെയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അന്താരാഷ്ട്ര നാണയ നിധി, ഏഷ്യന്‍ വികസന ബാങ്ക്, ലോക ബാങ്ക് എന്നീ അന്താരാഷ്ട്ര ഏജന്‍സികളുടെ വളര്‍ച്ചാ അനുമാനങ്ങളുമായി പൊരുത്തപ്പെടുന്നതാണ് സര്‍ക്കാരിന്റെ കണക്കുകള്‍.
◾https://dailynewslive.in/ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാജ്യം വികസന പാതയിലാണെന്നും എല്ലാവര്ക്കും തുല്യ പരിഗണന നല്‍കുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നും ഇന്ത്യ ഉടന്‍ ലോകത്തെ മൂന്നാം സമ്പദ് ശക്തിയാകുമെന്നും മധ്യവര്‍ഗത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. ഇരുസഭകളെയും അഭിസംബോധന ചെയ്ത രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി മരണമടഞ്ഞ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിനെ അനുസ്മരിച്ചു.
*കെ.എസ്.എഫ്.ഇ*
*സ്ക്രീന്‍ ഷോട്ട് മത്സരം*
സ്ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന് കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ജനുവരി 30 ലെ വിജയി : സുബിന് സുകുമാരന്‍, നെടുംകണ്ടം പി ഒ, ഇടുക്കി*
◾https://dailynewslive.in/ വികസിത ഇന്ത്യയ്ക്കായുള്ള പരിഷ്കാരങ്ങള്‍ക്ക് ശക്തി പകരുകയാണ് ബജറ്റിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണത്തെ ബജറ്റ് ജനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്കുന്നതായിരിക്കുമെന്നും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. 2047ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തേക്കുള്ളതാണ് ഈ ബജറ്റെന്നും യുവാക്കളുടെ ലക്ഷ്യപൂര്‍ത്തീകരണം സര്‍ക്കാരിന്റെ ദൗത്യമാണെന്നും സ്ത്രീ ശാക്തീകരണത്തിന് സര്‍ക്കാര്‍ എന്നും പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിലെ പ്രതികള്‍ നിഗൂഢമായ മനസുള്ളവരെന്നും ഇരുവരുടേയും ബന്ധത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ്. തൊട്ടടുത്തുള്ള മുറികളില്‍ കഴിയുമ്പോഴും വാട്സാപ്പ് വീഡിയോ കോളുകള്‍ വിളിച്ചിരുന്നുവെന്നും ശ്രീതു മത പഠന ക്ലാസുകളെടുത്തിരുന്നുവെന്നും പോലീസ് പറയുന്നു. ഹരികുമാര്‍ പല സ്ത്രീ പ്രശ്നങ്ങളില്‍ കുരുങ്ങിയപ്പോള്‍ രക്ഷിച്ചുവെന്നാണ് ശ്രീതു പൊലീസിന് നല്കിയ മൊഴി. അതിന് ശേഷമാണ് തന്നോട് അതിക്രമം കാണിച്ചു തുടങ്ങിയതെന്ന് ശ്രീതു പോലിസിനോട് പറഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തി കേസില്‍ പ്രതി ഹരികുമാറിനെ ചോദ്യം ചെയ്ത് വരികയാണെന്ന് റൂറല്‍ എസ്പി കെ.എസ് സുദര്ശന്. ഫോണ്‍ രേഖകളും സാഹചര്യ തെളിവുകളും പരിശോധിക്കുമെന്നും ശ്രീതുവിന്റെയും ഹരികുമാറിന്റെയും വാട്സ്ആപ്പ് സന്ദേശങ്ങളേകുറിച്ച് അന്വേഷിക്കുമെന്നും എസ്പി വ്യക്തമാക്കി. പ്രതി ഹരികുമാര്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി പുറത്ത് പറയുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടെന്നും എസ്പി പറഞ്ഞു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ മന്ത്രവാദി കസ്റ്റഡിയില്‍. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവിന്റെ ഗുരുവായ ശംഖുമുഖം ദേവീദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തന്നെ സാമ്പത്തികമായി പറ്റിച്ചെന്ന ശ്രീതുവിന്റെ മൊഴിയിലാണ് മന്ത്രിവാദിയെ കസ്റ്റഡിയിലെടുത്തത്.
◾https://dailynewslive.in/ തൃപ്പൂണിത്തുറയില്‍ 15 വയസ്സുകാരന് ഫ്ലാറ്റിന് മുകളില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ സ്കൂളിനെതിരെ ആരോപണങ്ങളുമായി കുടുംബം. കുട്ടി നേരിട്ടത് അതിക്രൂരമായ മാനസിക ശാരീരിക പീഡനമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. നേരത്തെ പഠിച്ച സ്കൂളിലെ വൈസ് പ്രിന്‍സിപ്പാള്‍ കടുത്ത ശിക്ഷ വിധിച്ചുവെന്നും ആഴ്ചകളോളം സ്കൂളില്‍ ഒറ്റപ്പെടുത്തിയെന്നും കുടുംബം പറയുന്നു. കൂടാതെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി പീഡിപ്പിച്ചെന്നാണ് സഹപാഠികളില്‍ നിന്ന് കിട്ടിയ വിവരമെന്നും പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും കുടുംബം പറയുന്നു.
◾https://dailynewslive.in/ പാലക്കാട്, പോത്തുണ്ടിയില്‍ കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അതുല്യയേയും അഖിലയേയും കുഴല്‍മന്ദം ചിതലിയില്‍ വലിയമ്മയുടെ വീട്ടിലെത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. നഴ്സിങ്ങ് കഴിഞ്ഞ മൂത്ത മകള്‍ക്ക് എന്‍എച്ച്എം ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കണമെന്നും ഇളയ മകളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോര്‍ജിനോട് അദ്ദേഹം ഫോണില്‍ സംസാരിച്ചു.
*
class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ ചെങ്ങന്നൂര്‍ കാരണവര്‍ കൊലക്കേസ് പ്രതി ഷെറിനെ ജയിലില്‍ നിന്ന് മോചിപ്പിക്കുന്നതിനെതിരെ ഗവര്‍ണറെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല. മന്ത്രിസഭാ തീരുമാനത്തിന് പിന്നില്‍ ഒരു മന്ത്രിയാണെന്നും ഇക്കാര്യം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട അദ്ദേഹം മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.
◾https://dailynewslive.in/ കോഴിക്കോട് സിപിഎം ജില്ലാസെക്രട്ടറിയായി എം മെഹബൂബിനെ തെരഞ്ഞെടുത്തു. 47 അംഗ ജില്ലാ കമ്മിറ്റിയില്‍ 13 പേരെ പുതുതായി ഉള്‍പ്പെടുത്തി. ലിന്റോ ജോസഫ്, ഓ എം ഭരദ്വാജ്, എല്‍ജി ലിജീഷ്, പി സി ഷൈജു, പി ഷൈജു, എം കുഞ്ഞമ്മദ്, കെ ബൈജു, കെ. രതീഷ്, പികെ വിനോദ്, എംകെ രാമചന്ദ്രന് എന്നിവരാണ് പുതിയ അംഗങ്ങള്‍. ക്ഷണിതാവായിരുന്ന കെപി അനില്‍കുമാറിനെയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
◾https://dailynewslive.in/ വയനാട് പൂക്കോട് വെറ്റിനറി കോളേജില്‍ ബോംബ് ഭീഷണി. വൈസ് ചാന്‍സിലര്‍ക്കും രജിസ്ട്രാര്‍ക്കുമാണ് ഭീഷണി ഇമെയിലുകള്‍ ലഭിച്ചത്. ചെന്നൈ യുഎസ് കോണ്‍സുലേറ്റിലും ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശത്തില്‍ പറയുന്നത്. അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയ വാര്‍ഷിക ദിനത്തില്‍ പ്രതികാരം ചെയ്യുമെന്നാണ് ഭീഷണി. നിവേദിത എന്ന പേരിലാണ് സന്ദേശം അയച്ചിരിക്കുന്നത്. ബോംബ് സ്ക്വാഡും പൊലീസും കോളേജില്‍ പരിശോധന നടത്തുകയാണ്.
◾https://dailynewslive.in/ കൊച്ചിയിലെ മുനമ്പത്ത് നിന്ന് ബംഗ്ലാദേശ് പൗരന്മാരായ 27 പേര് പിടിയില്‍. അനധികൃതമായി കൊച്ചിയില്‍ താമസിച്ച് ജോലി ചെയ്തിരുന്ന ഇവരെ ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പിടികൂടിയത്. ക്ലീന്‍ റൂറല്‍ എന്ന പേരിട്ട് കൊച്ചിയില്‍ നടത്തുന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന മുനമ്പത്തെ ലേബര്‍ ക്യാംപില്‍ താമസിച്ച് വരികയായിരുന്നു ഇവര്‍. സ്ത്രീകളടക്കം പിടിയിലായെന്നാണ് വിവരം. മൂന്ന് മാസം മുതല്‍ പത്ത് വര്‍ഷം വരെയായി കേരളത്തില്‍ താമസിക്കുന്ന ആളുകള്‍ ഇക്കൂട്ടത്തിലുണ്ട്. കേരളത്തില്‍ മെച്ഛപ്പെട്ട വേതനമുള്ളതിനാലാണ് ഇവര്‍ സംസ്ഥാനത്തേക്ക് എത്തുന്നതെന്നാണ് വിവരം.
◾https://dailynewslive.in/ നടി ഹണി റോസിനെതെരിരേ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയക്കുമെന്ന് രാഹുല്‍ ഈശ്വര്‍. വ്യാജ കേസ് കൊടുക്കുന്നതിന്റെ വേദന എന്താണെന്ന് ഹണി റോസും അറിയണമെന്നും കേസുമായി ഏതറ്റം വരെയും പോകുമെന്നും തനിക്ക് വേണ്ടി താന്‍ തന്നെ വാദിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
◾https://dailynewslive.in/ പഞ്ചായത്ത് കിണറ്റില്‍ അകപ്പെട്ട പോത്തിന് രക്ഷകരായി അഗ്നിരക്ഷാസേന. തൊടുപുഴ പുറപ്പുഴ പഞ്ചായത്ത് നാലാം വാര്‍ഡില്‍ യു.പി സ്കൂളിന് സമീപമാണ് സംഭവം. കാരകുന്നേല്‍ അനുരാജിന്റെ പോത്താണ് പഞ്ചായത്ത് കിണറ്റില്‍ അകപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചു.
◾https://dailynewslive.in/ കോഴിക്കോട് ബേപ്പൂര്‍ ആമക്കോട്ട് വയല്‍ അംഗനവാടിയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 7 കുട്ടികള്‍ ചികിത്സ തേടി. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികളില്‍ ചിലര്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായത്. ആകെ 22 കുട്ടികളാണ് ഇവിടെ ഉള്ളത്. ഇതില്‍ 7 പേര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
◾https://dailynewslive.in/ പത്തനംതിട്ട മല്ലപ്പള്ളി പാടിമണ്ണില്‍ കാണാതായ യുവാവിന്റെ മൃതദേഹം പാറക്കുളത്തില്‍ നിന്ന് കണ്ടെത്തി. കാട്ടാമല സ്വദേശി സോനു ബാബു (29) ആണ് മരിച്ചത്. സോനു ബാബുവിന്റെ മരണം അടക്കം ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ ഏഴു പേരാണ് മുങ്ങി മരിച്ചത്. തുടര്‍ച്ചയായുള്ള മുങ്ങി മരണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഫയര്‍ഫോഴ്സ് രംഗത്തെത്തി.
◾https://dailynewslive.in/ പുനെയില്‍ ഗില്ലന്‍ ബാരെ സിന്‍ഡ്രോം (ജിബിഎസ്) വ്യാപിക്കുന്നു. രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയവരുടെ എണ്ണം 140 ആയി. പുനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ 73 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്ഥിരീകരിച്ചവരില്‍ 52 പേര് 30 വയസില്‍ താഴെയുള്ളവരാണ്. രോഗം വെള്ളത്തിലൂടെ പടര്‍ന്നുവെന്നാണ് പ്രാഥമിക നിഗനമം.
◾https://dailynewslive.in/ കുംഭമേളയിലെ സമൂഹ വിരുന്നില്‍ ഭസ്മം കലര്‍ത്തിയ പൊലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. വ്യാഴാഴ്ചയാണ് സരോണ്‍ പൊലീസ് സ്റ്റേഷനിലെ, സ്റ്റേഷന് ഹൗസ് ഓഫീസറായ ബ്രിജേഷ് കുമാര്‍ തിവാരിയെന്ന പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തത്. മഹാകുംഭമേളക്കെത്തുന്ന ഭക്തര്‍ക്ക് നല്കുന്ന സമൂഹ വിരുന്നിലാണ് പൊലീസുകാരന് ഭസ്മം കലര്‍ത്തിയത്.
◾https://dailynewslive.in/ പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ കഴിഞ്ഞ ദിവസം തിക്കിലും തിരക്കിലും പെട്ട് 30 പേര് മരിക്കുകയും 60ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ മഹാകുംഭമേള നഗരിയില്‍ വിഐപി പ്രോട്ടോക്കോളിന് നിരോധനം. ത്രിവേണി സംഗമത്തില്‍ പ്രധാന സ്നാനങ്ങള്‍ നടക്കുന്ന ദിവസങ്ങളിലാണ് നിരോധനം.
◾https://dailynewslive.in/ പ്രയാഗ് രാജിലെ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് മുപ്പത് പേര് മരിച്ച സംഭവത്തില്‍ യുപി സര്‍ക്കാരിനെ പിന്തുണച്ച് അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷന്‍ മഹന്ത് രവീന്ദര്‍ പുരി മഹരാജ്. എല്ലാവരും ഒരു ഘാട്ടിലേക്ക് എത്തിയതാണ് അപകട കാരണമെന്നും ഇനിമുതല്‍ എല്ലാവരും ഒരു ഘാട്ടില്‍ സ്നാനം നടത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചകള്‍ സംഭവിച്ചിട്ടില്ലെന്നും മഹന്ത് രവീന്ദര്‍ പുരി മഹരാജ് പറഞ്ഞു.
◾https://dailynewslive.in/ നോര്‍ത്തേണ്‍ സമ്മര്‍ 2025 സീസണിലെ ലണ്ടന്‍ ഫ്ലൈറ്റ് ഷെഡ്യൂളില്‍ മാറ്റങ്ങളുമായി എയര്‍ ഇന്ത്യ. കൊച്ചി ലണ്ടന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നു എന്നാണ് വിവരം. നിലവില്‍ ആഴ്ചയില്‍ മൂന്ന് തവണയാണ് എയര്‍ ഇന്ത്യ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. 2025 മാര്‍ച്ച് 30ന് ശേഷമാകും മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക.
◾https://dailynewslive.in/ യുജിസി നെറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ച കേസില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതായി തെളിവില്ലെന്ന് സിബിഐ ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കഴിഞ്ഞ വര്‍ഷം ജൂണിലെ നെറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്നെന്നായിരുന്നു ആരോപണം. സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ഒരു വിദ്യാര്‍ത്ഥി പ്രചരിപ്പിച്ചത് ഡിജിറ്റലായി മാറ്റം വരുത്തിയ സ്ക്രീന്‍ഷോട്ടാണെന്ന് സിബിഐയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
◾https://dailynewslive.in/ ബിഹാറിലെ കോണ്‍ഗ്രസ് എംപി ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. സംഭവത്തില്‍ എംപി മനോജ് കുമാറിന് ഗുരുതര പരിക്കേറ്റു. എംപിയുടെ വാഹനവ്യൂഹത്തിലെ വാഹനം നാട്ടുകാരനെ തട്ടിയെന്ന് ആരോപിച്ചാണ് ആക്രമണമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ് എംപിയെ ആശുപത്രിയിലേക്ക് മാറ്റി. പിഎ അടക്കം പൊലീസുകാരും നാട്ടുകാരും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ആക്രമണം.
◾https://dailynewslive.in/ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കണ്ടുകെട്ടിയ എല്ലാ സ്വത്തുക്കളും തമിഴ്നാട് സര്‍ക്കാരിന് കൈമാറാന്‍ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടു. ജയലളിതയുടെ സ്വത്തുക്കളില്‍ അവകാശവാദമുന്നയിച്ച ജയലളിതയുടെ മരുമക്കളായ ജെ ദീപയും ജെ ദീപക്കും നല്കിയ ഹര്‍ജി ജനുവരി 13ന് കര്‍ണാടക ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് തീരുമാനം.
◾https://dailynewslive.in/ അമേരിക്കന്‍ സ്വകാര്യ കമ്പനി ആക്സിയം സ്പേസുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ബഹിരാകാശത്തേക്ക് പോകാനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരന് ശുഭാന്‍ഷു ശുക്ലയുടെ യാത്ര ഈ വര്‍ഷം ജൂണില്‍ നടക്കും. ദൗത്യത്തിന്റെ മിഷന് പൈലറ്റാണ് ശുഭാന്‍ഷു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ശുഭാന്‍ഷു അടക്കം നാല് പേരെയാണ് ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി കൊണ്ടുപോകുന്നത്.
◾https://dailynewslive.in/ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പും മലയാളിയുമായ ജോണ്‍ പെരുമ്പളത്ത് ലൈംഗീക പീഡന ആരോപണത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞു. സ്വകാര്യ ചാനലിലുടെ യുവതി നടത്തിയ വെളിപ്പെടുത്തലിനെ പിന്നാലെ സഭയുടെ നിര്‍ദേശ പ്രകാരമാണ് രാജി. അതേസമയം ആരോപണങ്ങള്‍ ജോണ്‍ പെരുമ്പളത്ത് നിഷേധിച്ചു.
◾https://dailynewslive.in/ ഇന്ത്യ അടക്കമുള്ള ബ്രിക്സ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബ്രിക്സ് രാജ്യങ്ങള്‍ പ്രത്യേക കറന്‍സി കൊണ്ടുവന്നാല്‍ നൂറു ശതമാനം തീരുവ നേരിടാന്‍ തയ്യാറാവണമെന്ന് ട്രംപ് വ്യക്തമാക്കി. ആഗോള വ്യാപാരത്തില്‍ യുഎസ് ഡോളറിന്റെ പങ്ക് ബ്രിക്സ് രാജ്യങ്ങള്‍ നിലനിര്‍ത്തണമെന്നും അല്ലെങ്കില്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നുമാണ് ട്രംപ് ആവര്‍ത്തിച്ച് പ്രകടിപ്പിക്കുന്നത്. അതേസമയം, ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ബ്രിക്സ് രാജ്യങ്ങള്‍ യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
◾https://dailynewslive.in/ സ്വീഡനിലെ സ്റ്റോക്ക്ഹോം സെന്‍ട്രല്‍ മോസ്കിന് പുറത്ത് ഖുറാന് കത്തിച്ച് പ്രതിഷേധിച്ച സാല്‍വാന്‍ മോമിക വെടിയേറ്റ് മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. 38 കാരനായ സാല്‍വാന്‍ മോമിക ബുധനാഴ്ച വൈകുന്നേരം സ്റ്റോക്ക്ഹോമിലെ സോഡെര്‍താല്‍ജെ ഏരിയയിലെ അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
◾https://dailynewslive.in/ അമേരിക്കയില്‍ വിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന ദാരുണമായ സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ മോദി ജിവന് നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും അമേരിക്കയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
◾https://dailynewslive.in/ അമേരിക്കയില്‍ യാത്രാവിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച സംഭവത്തില്‍ ഒബാമയെയും ബൈഡനേയും കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൈന്യത്തിലുള്‍പ്പെടെ ഇവര്‍ കൊണ്ടുവന്ന വംശീയ വൈവിധ്യമാണ് അപകടത്തിന് കാരണമെന്നും അപകട സമയത്ത് പൈലറ്റിന് കൃത്യമായ തീരുമാനം എടുക്കാന്‍ സാധിച്ചില്ലെന്നും അതുകൊണ്ടാണ് അപകടം ഉണ്ടായതെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിന് അഞ്ചു കിലോമീറ്റര്‍ അകലെയാണ് 67 പേര് മരിക്കാനിടയായ അപകടം നടന്നത്.
◾https://dailynewslive.in/ നെതര്‍ലന്‍ഡ്സിലെ വിക് ആന്‍ സീയില്‍ നടന്ന ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്സ് ചെസ് ടൂര്‍ണമെന്റിനിടെ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്. വൈശാലിക്ക് ഹസ്തദാനം നല്കാന് വിസമ്മതിച്ചതില്‍ ക്ഷമാപണം നടത്തി ഉസ്ബെക്കിസ്താന് ഗ്രാന്‍ഡ് മാസ്റ്റര്‍ നോദിര്‍ബെക്ക് യാകുബ്ബോവ്. സഹോദരന് പ്രഗ്നാനന്ദയ്ക്കും അമ്മയ്ക്കുമൊപ്പമെത്തിയ വൈശാലിക്ക് യാകുബ്ബോവ് പൂക്കളും ചോക്ലേറ്റും സമ്മാനമായി നല്കുന്ന വീഡിയോ എക്സില്‍ പങ്കുവെച്ചു.
◾https://dailynewslive.in/ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ നാലാമത്തെ മത്സരം ഇന്ന് വൈകീട്ട് 7 ന് പൂനെയിലെ മഹാരാഷ്ട്രാ സ്റ്റേഡിയത്തില്‍ ആരംഭിക്കും. പരമ്പരയിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ വിജയിച്ച ഇന്ത്യ നിലവില്‍ 2-1 ന് മുന്നിലാണ്.
◾https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണ വിലക്കുതിപ്പ് തുടരുന്നു. ഒറ്റയടിക്ക് ഗ്രാമിന് 120 രൂപ വര്‍ധിച്ച് 7,730 രൂപയും പവന് 960 രൂപ വര്‍ധിച്ച് 61,840 രൂപയുമായി. ഈ മാസം 4,640 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയിലുണ്ടായത്. അന്താരാഷ്ട്ര സ്വര്‍ണ വിലയും റെക്കോഡിലാണ്. ഇന്ന് ഔണ്‍സിന് 2,799.60 ഡോളര്‍ വരെ എത്തി. ഇന്നലെ ഒറ്റയടിക്ക് 1.40 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. യു.എസ് സാമ്പത്തിക രംഗം മാന്ദ്യത്തിലേക്കെന്ന സൂചനകള്‍ പുറത്തുവന്നതാണ് സ്വര്‍ണത്തെ ഉയര്‍ത്തിയത്. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 100 രൂപ ഉയര്‍ന്ന് 6,385 രൂപയെത്തി. ആദ്യമായി 18 കാരറ്റ് സ്വര്‍ണവില പവന് 51,000 രൂപയും കടന്നു. വെള്ളി വില വീണ്ടും സെഞ്ച്വറി ഭേദിച്ചു. ഇന്ന് ഗ്രാമിന് 101 രൂപയിലാണ് വ്യാപാരം. കഴിഞ്ഞയാഴ്ചയാണ് പവന് വില ആദ്യമായി 60,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. 31 ദിവസത്തിനിടെ 4500 രൂപയാണ് വര്‍ധിച്ചത്.
◾https://dailynewslive.in/ അമേരിക്കന്‍ ടെക് കമ്പനികളുടെ ഓഹരികളെ പിടിച്ചുകുലുക്കിയ ചൈനീസ് എ.ഐ മോഡലായ ഡീപ്സീക്കിന് സ്വന്തം രാജ്യത്ത് നിന്നും വെല്ലുവിളി. പ്രമുഖ ചൈനീസ് കമ്പനിയായ ആലിബാബയുടെ ലേറ്റസ്റ്റ് പതിപ്പായ ക്വെന്‍ 2.5 മാക്സ് എ.ഐ മോഡല്‍ പ്രകടനത്തില്‍ ഡീപ്സീക്ക് വി3യെ മറികടന്നതായി റിപ്പോര്‍ട്ട്. ഏതാണ്ടെല്ലാ ബെഞ്ച് മാര്‍ക്കുകളിലും ചാറ്റ്ജി.പി.ടി, ഡീപ്സീക്ക് വി3, ലാമ 3.1-405ബി എന്നിവയെ മറികടന്നതായി ആലിബാബ അവകാശപ്പെട്ടു. ജനുവരി 10ന് ഡീപ്സീക്കിന്റെ എ.ഐ അസിസ്റ്റന്റായ ഡീപ്സീക്ക്-വി3 മോഡലും പിന്നാലെ ഇരുപതിന് ആര്‍വണ്‍ മോഡലും പുറത്തിറക്കിയത് യു.എസ് ഓഹരിവിപണിയെ പിടിച്ചുലക്കുകയും ടെക് കമ്പനികളുടെ ഓഹരി വില കൂപ്പുകുത്തുകയും ചെയ്തിരുന്നു. കുറഞ്ഞ തുക ചെലവിട്ടാണ് എ.ഐ മോഡല്‍ വികസിപ്പിച്ചതെന്ന കമ്പനിയുടെ പ്രഖ്യാപനമാണ് എല്ലാവരെയും ഞെട്ടിച്ചത്. മറ്റൊരു ചൈനീസ് വീഡിയോ പ്ലാറ്റ്ഫോമായ ടിക്-ടോകിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സും അവരുടെ അപ്ഡേറ്റഡ് എ.ഐ മോഡല്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. വരും ദിവസങ്ങളിലും ടെക് കമ്പനികളുടെ എ.ഐ മത്സരം മുറുകാനാണ് സാധ്യത.
◾https://dailynewslive.in/ സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രമാണ് ‘തണ്ടേല്‍’. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേതെന്നാണ് റിപ്പോര്‍ട്ട്. സായ് പല്ലവിയുടെ തണ്ടേലിന്റെ തമിഴ് ട്രെയിലര്‍ പുറത്തുവിട്ടു. ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയാണ് സായ് പല്ലവിയുടെ തണ്ടേലിന്റേതെന്നാണ് റിപ്പോര്‍ട്ട്. ജോലിക്കായി ഗുജറാത്തിലേക്ക് പോകുകയാണ് ഇവര്‍. അറിയാതെ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാന് കടലിന്റെ ഭാഗത്തില്‍ എത്തിപ്പെടുന്നു. ജയിലിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആ ദുരിത കഥ പരാമര്‍ശിക്കുന്നതാണ് തണ്ടേല്‍. സായ് പല്ലവി നായികയാകുമ്പോള്‍ നാഗചൈതന്യയാണ് ചിത്രത്തില്‍ നായകനായി ഉണ്ടാകുക. സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന യുവതിയായ കഥാപാത്രമായിട്ടാണ് സായ് പല്ലവി തണ്ടേലില്‍ നായികയാകുന്നത്.
◾https://dailynewslive.in/ ആദില്‍ ഇബ്രാഹിം, ആരാധ്യ ആന്‍, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീലാല്‍ നാരായണന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘സ്പ്രിംഗ്’. ബാദുഷ പ്രൊഡക്ഷന്‍സ്, ലൈം ടീ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ എന്‍ എം ബാദുഷ, ശ്രീലാല്‍ എം എന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ആദ്യ ഗാനം റിലീസായി. ബി മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. സംവിധായകന് ശ്രീലാലിന്റെ വരികള്‍ക്ക് അലോഷ്യ പീറ്റര്‍ ആണ് സംഗീതം നല്കി ആലപിച്ചിരിക്കുന്നത്. പ്രണയവും പ്രതികാരവും നിറഞ്ഞ സ്പ്രിംഗ് ഒരു റൊമാന്റിക് ത്രില്ലറാണ്. ചിത്രത്തില്‍ പൂജിത മേനോന്, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പില്‍ അശോകന്, വിനീത് തട്ടില്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
◾https://dailynewslive.in/ ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന വൈദ്യുത കാറായ കോമറ്റിന് 19,000 രൂപ വരെയാണ് വര്‍ധിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത വകഭേദങ്ങള്‍ക്ക് വില വര്‍ധിക്കുന്നതോടെ കോമറ്റിന്റെ വില ഏഴു ലക്ഷം മുതല്‍ 9.8 ലക്ഷം രൂപ വരെയായി മാറും. എക്സിക്യൂട്ടീവ്, എക്സൈറ്റ്, എക്സ്ക്ലുസീവ്, 100 ഇയര്‍ എഡിഷന് എന്നിങ്ങനെ നാലു മോഡലുകളിലാണ് എംജി കോമറ്റ് ഇവി പുറത്തിറങ്ങുന്നത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന മോഡലായ 100 ഇയര്‍ എഡിഷനാണ് ഏറ്റവും കൂടിയ വിലവര്‍ധനവും നേരിടേണ്ടി വന്നിരിക്കുന്നത്. ഫാസ്റ്റ് ചാര്‍ജര്‍ ഓപ്ഷനോടെയുള്ള 100 ഇയര്‍ എഡിഷന് 19,000 രൂപ എംജി വര്‍ധിപ്പിച്ചു. എംജി കോമറ്റ് ഇവിയുടെ എക്സ്ക്ലുസീവ് മോഡലിനും 19,000 രൂപയുടെ വില വര്‍ധന നേരിടേണ്ടി വന്നിട്ടുണ്ട്. ഇവിടെയും ഫാസ്റ്റ് ചാര്‍ജ് ഓപ്ഷന് സ്വീകരിക്കുമ്പോഴാണ് എക്സ്ക്ലുസീവിന് ഇത്രയും വില കൂടുതലാവുക. ഫാസ്റ്റ് ചാര്‍ജര്‍ ഇല്ലെങ്കില്‍ 14,000 രൂപയാവും വില കൂടുക. 12,000 രൂപയാണ് എക്സൈറ്റിന് ഫാസ്റ്റ് ചാര്‍ജര്‍ ഇല്ലാതെ വര്‍ധിച്ചിരിക്കുന്നത്. ഫാസ്റ്റ് ചാര്‍ജര്‍ വേണമെങ്കില്‍ വില വര്‍ധനവ് 17,000 രൂപയിലേക്കുയരും. അതേസമയം എന്‍ട്രി ലെവല്‍ എക്സിക്യൂട്ടീവ് മോഡലിന്റെ വിലയില്‍ എംജി മാറ്റം വരുത്തിയിട്ടില്ല. വില വര്‍ധനവോടെ എംജി കോമറ്റിന്റെ എക്സിക്യൂട്ടീവ്, എക്സൈറ്റ്, 100 ഇയര്‍ എഡിഷന് എന്നിവയുടെ വില യഥാക്രമം 7 ലക്ഷം, 8.20 ലക്ഷം, 9.83 ലക്ഷം രൂപയില്‍ നിന്നാണ് ആരംഭിക്കുക.
◾https://dailynewslive.in/ ഏറ്റവും പുതിയ കാലത്തിന്റെയും ഇനിയും ഉരുത്തിരിയുന്ന കാലത്തിന്റെയും നാഡിമിടിപ്പ് അറിഞ്ഞാണ് ദീപു കഥകള്‍ പറയുന്നത്. അപ്പോഴും വള്ളുവനാടന്‍ മണ്ണില്‍ ചുവടുകള്‍ അമര്ത്തിനില്ക്കുന്നു ഈ ചിരികള്‍ ഒരു ഇടവേളയ്ക്കുശേഷം മലയാളസിനിമയുടെ തിരശ്ശീലയില്‍ ലളിതഹാസ്യത്തിന്റെ തിരകള്‍ സൃഷ്ടിച്ച കുഞ്ഞിരാമായണ ത്തിന്റെയും ഗുരുവായുരമ്പല നടയിലിന്റെയും പേരില്ലൂര്‍ പ്രീമിയര്‍ ലീഗിന്റെയും കഥാകാരന് ചിരി തന്റെ എഴുത്തിന്റെ ധമനികളിലോടുന്ന ജീവനോര്ജമാണ്. ‘അരക്കിണ്ണം കുളിര്’. ദീപു പ്രദീപ്. ഡിസി ബുക്സ്. വില 189 രൂപ.
◾https://dailynewslive.in/ വായുമലിനീകരണത്തിന് ഉയരം കൂടിയവര്‍ കുറഞ്ഞവര്‍ എന്നൊക്കെയുള്ള കണക്കുണ്ടോ? അതെല്ലാവരെയും ഒരുപോലെ ബാധിക്കില്ലേ? എന്നാല്‍, അങ്ങനെയല്ല കാര്യങ്ങള്‍. ഉയരം കുറഞ്ഞവര്‍ക്ക് വായുമലിനീകരണം കൂടുതല്‍ ആഘാതമുണ്ടാക്കും എന്നാണ് ലഖ്നൗവിലെ ഇസബെല്ല തോബര്‍സണ്‍ കോളേജിലെ സംഘം നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. പത്തുവയസ്സിന് താഴെയുള്ള കുട്ടികള്‍ വായു മലിനീകരണത്തിന് ഇരയാകുന്നതിന്റെ പ്രധാനകാരണവും ഉയരക്കുറവുതന്നെ. പഠനമനുസരിച്ച്, കുട്ടികള്‍ ശ്വസിക്കുന്ന താഴ്ന്ന അന്തരീക്ഷത്തില്‍ അള്‍ട്രാഫൈന്‍ കണികകളുടെ സാന്ദ്രത കൂടുതലാണ്; റോഡരികുകളിലും വാണിജ്യമേഖലകളിലും പ്രത്യേകിച്ചും. കാറ്റിന്റെ കുറഞ്ഞ വേഗം, കുറഞ്ഞ താപനില തുടങ്ങിയ ഘടകങ്ങളും സ്ഥിതി വഷളാക്കും. ഗതാഗതം കൂടുതലുള്ള പ്രദേശത്തെ സ്കൂളുകളിലെ കുട്ടികള്‍ കൂടുതല്‍ അപകടത്തിലാണ്, അവര്‍ ഉയര്‍ന്ന വായുമലിനീകരണത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു. ലഖ്നൗ നഗരത്തിലെ 408 കുട്ടികളില്‍ നടത്തിയ പഠനം കുട്ടികളില്‍ നടത്തിയ പഠനം ‘ഹസാര്‍ഡ്സ് മെറ്റീരിയല്‍സ് അഡ്വാന്‍സസ്’, ‘എന്‍വയണ്‍മെന്റ് ജിയോകെമിസ്ട്രി ആന്‍ഡ് ഹെല്‍ത്ത്’, ‘അറ്റ്മോസ്ഫെറിക് എന്‍വയണ്‍മെന്റ് എക്സ്’ തുടങ്ങിയ ജേണലുകളില്‍ പ്രസിദ്ധീകരിച്ചു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 86.64, പൗണ്ട് – 107.71. യൂറോ – 90.06, സ്വിസ് ഫ്രാങ്ക് – 95.15, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.98, ബഹറിന്‍ ദിനാര്‍ – 229.86, കുവൈത്ത് ദിനാര്‍ -280.90, ഒമാനി റിയാല്‍ – 225.04, സൗദി റിയാല്‍ – 23.10, യു.എ.ഇ ദിര്‍ഹം – 23.58, ഖത്തര്‍ റിയാല്‍ – 23.80, കനേഡിയന്‍ ഡോളര്‍ – 59.94.