◾https://dailynewslive.in/ സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലകൃഷ്ണനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് വിവരം. ആദിവാസി വിഭാഗത്തില്‍പ്പെട്ട കാട്ടുനായ്ക്ക സമുദായത്തില്‍പ്പെട്ടയാളാണ് ബാലകൃഷ്ണന്‍. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ബാലകൃഷ്ണന്‍, ഈ വര്‍ഷത്തെ ഏഴാമത്തെ മരണവും. കാട്ടാനയാക്രണത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനുള്ളില്‍ 180 ജീവനുകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. കഴിഞ്ഞ വര്‍ഷം 12 പേര്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചു.
◾https://dailynewslive.in/ സംസ്ഥാനത്തെ വന്യജീവി ആക്രമണത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. സംസ്ഥാനത്ത് തുടര്‍ച്ചായായി വന്യജീവി ആക്രമണത്തില്‍ കര്‍ഷകര്‍ മരിക്കുമ്പോള്‍ സര്‍ക്കാരും വനപാലകരും നോക്കുകുത്തികളാവുന്നുവെന്ന് ആരോപിച്ച അദ്ദേഹം വനം മന്ത്രി രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇവിടെ ഒരു ഭരണം ഉണ്ടോയെന്ന് സംശയിക്കുന്നുവെന്നും കര്‍ഷകന് ജീവിക്കാനുള്ള അവകാശങ്ങള്‍ തമസ്‌ക്കരിക്കുന്നുവെന്നും വനം വകുപ്പ് സ്വീകരിക്കുന്നത് കര്‍ഷകരെ ഉപദ്രവിക്കുന്ന സമീപനമാണെന്നും അദ്ദേഹം ആരോപിച്ചു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഫെബ്രുവരി 11 ലെ വിജയി : ലതിക, വടക്കുമുറി പോസ്റ്റ്, പെരിങ്ങോട്ടുകര, തൃശ്ശൂര്‍.*
◾https://dailynewslive.in/ വനം ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രകോപന പ്രസംഗവുമായി മലപ്പുറം ഡി.സി.സി പ്രസിഡണ്ട് അഡ്വ.വി.എസ് ജോയ്. മലയോര ജനങ്ങള്‍ ക്ഷമയുടെ നെല്ലിപ്പലക കണ്ടു കഴിഞ്ഞുവെന്നും ഇനി തിരിച്ചടിക്കുമെന്നും പറഞ്ഞ ജോയ് ഇന്ന് വന്നത് കൊടിയുമായിട്ടാണെന്നും നാളെ ചൂട്ടുകറ്റയുമായി വനം ഓഫീസുകളിലേക്ക് വരുമെന്നും ഓഫീസ് ചുട്ടുകരിക്കുമെന്നും പറഞ്ഞു.
◾https://dailynewslive.in/ നെന്മാറയിലെ ഇരട്ടക്കൊലപാതകം, പത്തനംതിട്ടയിലെ പോലീസ് അതിക്രമം എന്നിവയടക്കം സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പോലീസ് പരാജയപ്പെടുന്നെന്ന് ആരോപിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മണ്ണാര്‍ക്കാട് എം.എല്‍.എ. എന്‍. ഷംസുദ്ദീനാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ യുഡിഎഫ് അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പൊലീസിനെ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷ നേതാവ് വിഷയത്തില്‍ സംസാരിക്കുന്നതിനിടെ പ്രസംഗം വേഗത്തില്‍ തീര്‍ക്കാന്‍ സ്പീക്കര്‍ പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്‌പോരുണ്ടായി. നെന്മാറയില്‍ കൊലക്കേസ് പ്രതി ചെന്താമര ജാമ്യത്തില്‍ ഇറങ്ങി നടത്തിയ കൊലയടക്കം പോലീസ് വീഴ്ചയെന്നാണ് ഷംസുദ്ദീന്‍ ആരോപിച്ചത്. ചെന്താമരയ്ക്ക് ജാമ്യവസ്ഥയില്‍ ഇളവ് നല്‍കുന്നതിനെ പോലീസ് കോടതിയില്‍ എതിര്‍ത്തിരുന്നുവെന്നും പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചതിനു പോലീസ് താക്കീത് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾https://dailynewslive.in/ നെന്മാറ, പത്തനംതിട്ട സംഭവങ്ങളില്‍ പോലീസിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗുണ്ടകളുടെ സമ്മേളനങ്ങള്‍ ആണ് കേരളത്തില്‍ നടക്കുന്നതെന്നും കാപ്പ കേസിലെ പ്രതിയെ മാല ഇട്ട് സ്വീകരിച്ചത് ആരോഗ്യ മന്ത്രിയാണെന്നും ഗുണ്ടകളുമായി ബന്ധമുള്ള പോലീസുകാരുടെ എണ്ണം കൂടിയെന്നും സതീശന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ചെറിയ വീഴ്ചകളെ പൊതുവല്‍ക്കരിച്ച് പോലീസിനെതിരെ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ സ്വകാര്യ സര്‍വകലാശാല ബില്ലിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുന്‍പ് പല സമരങ്ങളും നടന്നിട്ടുണ്ടാകുമെന്നും സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ആവശ്യമാണ് പരിഗണിച്ചതെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തെ കുതിപ്പിന് സ്വകാര്യ സര്‍വകലാശാലകള്‍ വേണമെന്നും സര്‍ക്കാരിനെക്കൊണ്ട് മാത്രം കഴിയില്ലെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു. അതോടൊപ്പം സ്വകാര്യ സര്‍വകലാശാലകളുടെ മേല്‍ സര്‍ക്കാര്‍ നിയന്ത്രണമുണ്ടാകുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ഇന്ത്യ സഖ്യത്തിലെ അനൈക്യത്തിനെതിരെ മുന്നറിയിപ്പുമായി എന്‍ കെ പ്രേമചന്ദ്രന്‍. ഈ രീതിയില്‍ പോയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും, പ്രത്യാശക്കും, പ്രതീക്ഷക്കും മങ്ങലേല്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടി മുന്നണി വിടുമോയെന്ന് പ്രവചിക്കാനാവില്ലെന്നും ഇന്ത്യ സഖ്യത്തിലെ അനൈക്യമാണ് ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള തുടര്‍ തോല്‍വികളുടെ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യത്തിലെ കക്ഷി നേതാവാണ് എന്‍.കെ പ്രേമചന്ദ്രന്‍.
◾https://dailynewslive.in/ എന്‍സിപിയില്‍ തമ്മിലടി രൂക്ഷമായതോടെ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് പി സി ചാക്കോ. മന്ത്രിമാറ്റത്തെ ചൊല്ലി പോരടിച്ച എ കെ ശശീന്ദ്രനും തോമസ് കെ തോമസും തമ്മില്‍ കൈകോര്‍ത്തതോടെയാണ് പി.സി.ചാക്കോയ്ക്കു സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതെന്നും സൂചനയുണ്ട്. തോമസ് കെ തോമസിനെ പ്രസിഡണ്ടാക്കാന്‍ എ കെ ശശീന്ദ്രന്‍ ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ മദ്യനിര്‍മാണ കമ്പനിക്ക് അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതിയില്‍ പ്രമേയം അവതരിപ്പിച്ച് യുഡിഎഫും ബി ജെ പിയും. എട്ടിനെതിരെ 14 വോട്ടുകള്‍ക്ക് രണ്ട് പ്രമേയവും പാസായി. യുഡിഎഫും ബി ജെ പിയും പ്രമേയത്തെ പിന്തുണച്ചു. എട്ട് സിപിഎം അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. ഭരണസമിതിയും ബിജെപിയും വികസനത്തിന് എതിര് നില്‍ക്കുന്നുവെന്നും സി പി എം ആരോപിച്ചു.
◾https://dailynewslive.in/ സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കോളേജുകളും സ്വകാര്യ സര്‍വ്വകലാശാല പദവിക്ക് അപേക്ഷ നല്‍കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സ്വാശ്രയ മെഡിക്കല്‍ എഞ്ചിനീയറിംഗ് കോളേജുകളടക്കം പത്തിലേറെ സ്ഥാപനങ്ങള്‍ ഇതിനായി നീക്കം തുടങ്ങി. ഫീസിലും പ്രവേശനത്തിലും നിയമനങ്ങളിലും സ്വകാര്യ സര്‍വകലാശാലക്കാകും പൂര്‍ണ്ണ അധികാരമെന്നാണ് കരട് ബില്ലിലെ വ്യവസ്ഥ.
◾https://dailynewslive.in/ സിപിഎമ്മില്‍ ചേര്‍ന്ന കാപ്പാക്കേസ് പ്രതിയായ ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖലാ വൈസ് പ്രസിഡന്റ് ഇഡ്ഡലി എന്ന ശരണ്‍ ചന്ദ്രനെ നാടുകടത്തി. ഒരു വര്‍ഷത്തെക്കാണ് ശരണ്‍ ചന്ദ്രനെ നാടുകടത്തിയിരിക്കുന്നത്. കാപ്പാക്കേസ് പ്രതിയെ മന്ത്രി വീണാ ജോര്‍ജും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് മാലയിട്ട് സ്വീകരിച്ചത് വിവാദമായിരുന്നു. കാപ്പാക്കേസ് പ്രതി അല്ലെന്നും സ്വയം തിരുത്താനാണ് പാര്‍ട്ടിയില്‍ എത്തിയതെന്നുമായിരുന്നു സിപിഎം വിശദീകരണം.
◾https://dailynewslive.in/ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 5,04,30,585 രൂപയും 2.016 കിലോ സ്വര്‍ണവും 11 കിലോഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 2000 രൂപയുടെ എട്ടും നിരോധിച്ച 1000 രൂപയുടെ നാലും അഞ്ഞൂറിന്റെ 52 കറന്‍സിയും ലഭിച്ചു. എസ്ബിഐ ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല. ഇ ഭണ്ഡാരങ്ങള്‍ വഴി 2.99 ലക്ഷം രൂപയും ലഭിച്ചു.
◾https://dailynewslive.in/ സംസ്ഥാനത്ത് ഇന്ന് വരണ്ട കാലാവസ്ഥയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പകല്‍ സമയത്ത് ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. പകല്‍സമയത്തെ കനത്ത ചൂട് കാരണം കേരളത്തില്‍ ഇന്ന് മുതല്‍ പുറം ജോലികള്‍ക്കായുള്ള സമയം പുനക്രമീകരിച്ചിട്ടുണ്ട്. വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമം അനുവദിക്കണം.
◾https://dailynewslive.in/ കാസര്‍കോട് ചിത്താരിയില്‍ ഫുട്ബോള്‍ മത്സരത്തിലെ കൂട്ടത്തല്ലിനിടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിന് തുടര്‍ച്ചയായി പൂച്ചക്കാട് ഒരു വീടിന് തീയിട്ടു. ചിത്താരി ഹസീന സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനലിന് ശേഷമായിരുന്നു കൂട്ടത്തല്ല്. വിജയികളായ യംഗ് ഹീറോസ് പൂച്ചക്കാടിന്റെ ആരാധകരാണ് കളിക്കളത്തില്‍ ഇറങ്ങി യുവാക്കളെ മര്‍ദ്ദിച്ചതെന്നാണ് പരാതി.
◾https://dailynewslive.in/ കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ 6 പേര്‍ റാഗിംഗിനിരയായിയെന്ന് റിപ്പോര്‍ട്ടുകള്‍. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ നഗ്നരാക്കിയ ശേഷം പ്രതികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും കോമ്പസ് ഉപയോഗിച്ച് ശരീരത്ത് മുറിവുകള്‍ ഉണ്ടാക്കിയെന്നും ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രതികള്‍ സ്ഥിരമായി പണം വാങ്ങിയിരുന്നുവെന്നും മദ്യം വാങ്ങാന്‍ വേണ്ടിയാണ് പ്രതികള്‍ പണം വാങ്ങിയിരുന്നതെന്നും പരാതിക്കാരായ വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി.
◾https://dailynewslive.in/ മലപ്പുറം ചങ്ങരംകുളത്ത് ലഹരി മാഫിയയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മദ്യ മാഫിയക്കെതിരെ പ്രതികരിക്കുകയും പൊലീസില്‍ വിവരം നല്‍കുകയും ചെയ്തതിന്റെ വിരോധത്തിലാണ് മാരകായുധങ്ങളുമായെത്തിയ സംഘം നാട്ടില്‍ അക്രമണം നടത്തിയത്. കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
◾https://dailynewslive.in/ പത്തനംതിട്ട അഗ്നിവീര്‍ കോഴ്സ് വിദ്യാര്‍ത്ഥിയായിരുന്ന 19കാരി ഗായത്രിയുടെ മരണത്തില്‍ സൈനിക റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രത്തിലെ അധ്യാപകന്‍ പകര്‍ത്തിയ മകളുടെ നഗ്നദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്ന് അമ്മ രാജി. മകളെ അധ്യാപകന്‍ ആദ്യം ഡേറ്റിങിന് ക്ഷണിച്ചുവെന്നും വഴങ്ങാതെ വന്നപ്പോള്‍ ഭീഷണിയായെന്നും അമ്മ പറഞ്ഞു. വിനോദയാത്രയ്ക്ക് പോയപ്പോഴാണ് മകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും പിന്നീട് ഇത് കാട്ടിയാണ് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു.
◾https://dailynewslive.in/ തൃപ്പൂണിത്തുറ എരൂരില്‍ യുവാവിനെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എരൂര്‍ പെരീക്കാട് തമ്പി എന്ന് വിളിക്കുന്ന സനല്‍ (43) ആണ് മരിച്ചത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സുഹൃത്തുക്കളില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരാള്‍ക്കായി അന്വേഷണം തുടരുകയാണ്.
◾https://dailynewslive.in/ മലപ്പുറം ആമയൂരില്‍ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ അന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തായ 19കാരന്‍ തൂങ്ങി മരിച്ചു. കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്. ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്ന് ഈ മാസം മൂന്നിനാണ് ഷൈമ സിനിവര്‍ വീട്ടില്‍ തൂങ്ങി മരിച്ചത്. നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു സംഭവം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.
◾https://dailynewslive.in/ വിദേശപര്യടനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിനുനേര്‍ക്ക് ഭീകരാക്രമണമുണ്ടായേക്കുമെന്ന് വ്യാജസന്ദേശം. ഇന്നലെ മുംബൈ പോലീസിന്റ കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീഷണിസന്ദേശം ലഭിച്ചത്.
◾https://dailynewslive.in/ ബംഗളുരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ബോംബ് ഭീഷണി ലഭിച്ചു. രണ്ട് ദിവസം മുമ്പ് ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് നോര്‍ത്ത് ഈസ്റ്റ് ബംഗളുരു ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സജിത്ത് കുമാര്‍ പറഞ്ഞു. സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
◾https://dailynewslive.in/ ഉത്തര്‍പ്രദേശിലെ ആശുപത്രി പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ്നായ്ക്കള്‍ കടിച്ചുവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ലളിത്പൂരിലെ മെഡിക്കല്‍ കോളേജില്‍ മരിച്ച ശിശുവിന്റെ മൃതദേഹമാണ് അതേ ആശുപത്രിയുടെ പരിസരത്തു തന്നെ തെരുവ്നായ്ക്കള്‍ പകുതിയോളം ഭക്ഷിച്ചത്. കുട്ടിയുടെ കുടുംബമാണ് ഈ സംഭവത്തിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ അറേബ്യന്‍ സമുദ്രം വഴി വന്‍ തോതില്‍ ലഹരിമരുന്ന് വസ്തുക്കള്‍ കടത്താനുള്ള ശ്രമം ബഹ്റൈന്‍ ആസ്ഥാനമായുള്ള സംയുക്ത ടാസ്‌ക് ഫോഴ്സ് തടഞ്ഞു. 2400 കിലോ ഹാഷിഷ് ആണ് കപ്പലില്‍ നിന്നും പിടികൂടിയത്. എന്നാല്‍, ഏത് രാജ്യത്തു നിന്നുള്ള കപ്പല്‍ ആണെന്നത് വ്യക്തമല്ല.
◾https://dailynewslive.in/ നടന്‍ കമല്‍ഹാസന്‍ തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക്. ഭരണകക്ഷിയായ ഡിഎംകെയുടെ സീറ്റിലാണ് കമല്‍ഹാസന്‍ പാര്‍ലമെന്റില്‍ എത്തുക. ഇതിനായുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം ഡിഎംകെ മന്ത്രി ശേഖര്‍ബാബു നടത്തിയെന്നും ശേഖര്‍ ബാബു കമലിനെ കണ്ടത് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിര്‍ദേശപ്രകാരമാണെന്നും റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ യുഎഇയിലെ 10 വര്‍ഷത്തെ ബ്ലൂ റസിഡന്‍സി വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു. പരിസ്ഥിതി മേഖലയില്‍ സുപ്രധാന സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് ബ്ലൂ വിസ നല്‍കുന്നത്. വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റിലാണ് ബ്ലൂ വിസയുടെ പ്രാരംഭ ഘട്ട പ്രഖ്യാപനം നടത്തിയത്. ഈ ഘട്ടത്തില്‍ സുസ്ഥിരത ചിന്താഗതിയും നൂതനാശയവുമുള്ള 20 പേര്‍ക്കാണ് വിസ ലഭിക്കുന്നത്.
◾https://dailynewslive.in/ ബിയര്‍ ബൈസപ്‌സ് എന്നറിയപ്പെടുന്ന യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയയുടെ അശ്ലീല പരാമര്‍ശത്തില്‍ കേന്ദ്രം നടപടി കടുപ്പിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിവാദമായ ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിലൂടെ വിവാദ എപ്പിസോഡ് യുട്യൂബ് നീക്കം ചെയ്തു. വിഡീയോ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമല്ല എന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി. സംഭവത്തില്‍ രണ്‍വീറിന് ദേശീയ വനിത കമ്മീഷനും നോട്ടീസയച്ചു.
◾https://dailynewslive.in/ കൊച്ചി ആസ്ഥാനമായ പ്രമുഖ വ്യാവസായിക കെമിക്കല്‍ അസംസ്‌കൃത വസ്തു നിര്‍മാതാക്കളായ നിറ്റ ജെലാറ്റിന്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) മൂന്നാം പാദമായ ഒക്ടോബര്‍- ഡിസംബറില്‍ 24.45 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ 20.52 കോടി രൂപയും ഇക്കഴിഞ്ഞ ഓഗസ്റ്റ്-സെപ്റ്റബറില്‍ 20.28 കോടി രൂപയുമായിരുന്നു ലാഭം. പാദാടിസ്ഥാനത്തില്‍ ലാഭം 20.56 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 19.15 ശതമാനവും വര്‍ധിച്ചു. മൂന്നാം പാദത്തില്‍ ലാഭമാര്‍ജിന്‍ 17.79 ശതമാനമാണ്. അതേസമയം, മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 134.53 കോടി രൂപയില്‍ നിന്ന് 137.42 കോടി രൂപയായി ഉയര്‍ന്നു. 2.15 ശതമാനമാണ് വര്‍ധന. തൊട്ടു മുന്‍ പാദത്തിലെ 139 കോടിയുമായി നോക്കുമ്പോള്‍ വരുമാനത്തില്‍ ഒരു ശതമാനത്തിലധികം കുറവു രേഖപ്പെടുത്തി. കമ്പനിക്കു കീഴിലുള്ള ജെലാറ്റിന്‍ ഡിവിഷന്റെ പ്രതിവര്‍ഷ ശേഷി 1,500 മെട്രിക് ടണ്‍ കൂടി ഉയര്‍ത്താന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. 33 മാസത്തിനുള്ളില്‍ ശേഷി ഉയര്‍ത്തല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 154.9 കോടിയാണ് ഇതിനായി നിക്ഷേപം കണക്കാക്കുന്നത്.
◾https://dailynewslive.in/ ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൗണ്ടുകള്‍ അവതരിപ്പിച്ച് മെറ്റ. 16 വയസ്സിന് താഴെയുള്ള ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചറുകള്‍ ലഭ്യമാകും. ടീന്‍ അക്കൗണ്ടുകള്‍ക്ക് അവ പിന്തുടരുന്നവരില്‍ നിന്നോ അല്ലെങ്കില്‍ ഇതിനകം ബന്ധമുള്ളവരില്‍ നിന്നോ മാത്രമേ സന്ദേശങ്ങള്‍ ലഭിക്കൂ. കൗമാരക്കാരുടെ അക്കൗണ്ടുകള്‍ അവര്‍ പിന്തുടരുന്ന ആളുകള്‍ മാത്രമേ ടാഗോ മെന്‍ഷനോ ചെയ്യാന്‍ കഴിയു. കൗമാരക്കാരുടെ അക്കൗണ്ടുകള്‍ക്ക് ആന്റി ബുള്ളിയിങ് ഫീച്ചറും ഉണ്ടായിരിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് അറിയിപ്പ് നല്‍കുന്ന ഫീച്ചറും ഉണ്ട്. 60 മിനിറ്റ് ദൈനംദിന ഉപയോഗത്തിന് ശേഷം ആപ്പില്‍ നിന്ന് പുറത്തുകടക്കാന്‍ ഉപയോക്താക്കളെ ഓര്‍മപ്പെടുത്തുകയും ചെയ്യും. ടീന്‍ അക്കൗണ്ടുകളില്‍ കൗമാരക്കാര്‍ സന്ദേശമയച്ച ആളുകളുടെ ലിസ്റ്റ് മാതാപിതാക്കള്‍ക്ക് കാണാനാകും. എന്നാല്‍ സന്ദേശ ഉള്ളടക്കം വായിക്കാന്‍ കഴിയുന്നില്ല എന്നത് സ്വകാര്യത നിലനിര്‍ത്തുന്നു. രക്ഷിതാക്കള്‍ക്കും അക്കൗണ്ടിന്റെ സമയ പരിധി നിശ്ചയിക്കാനാകും. രാത്രിയിലോ നിയുക്ത സമയങ്ങളിലോ ഇന്‍സ്റ്റഗ്രാം ആക്‌സസ് നിയന്ത്രിക്കാനും രക്ഷിതാക്കളെ അനുവദിക്കും.
◾https://dailynewslive.in/ സജിന്‍ ഗോപു, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘പൈങ്കിളി’യിലെ പുതിയ ഗാനം പുറത്ത്. അടുത്തിടെ ശ്രദ്ധേയമായ ‘ഹാര്‍ട്ട് അറ്റാക്ക്’ എന്ന ഫാസ്റ്റ് സിംഗിളിന് പിന്നാലെ എത്തിയിരിക്കുന്ന ഗാനം ഏറെ വേറിട്ടുനില്‍ക്കുന്നതാണ്. ലളിത വിജയകുമാറും ഹിംന ഹിലാരിയും ഹിനിത ഹിലാരിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ഈണം നല്‍കിയിരിക്കുന്നത്. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. സജിന്‍ ഗോപു ആദ്യമായി നായക വേഷത്തില്‍ എത്തുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ചന്തു സലീംകുമാര്‍, അബു സലിം, ജിസ്മ വിമല്‍, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാന്‍, അശ്വതി ബി, അമ്പിളി അയ്യപ്പന്‍, പ്രമോദ് ഉപ്പു, അല്ലുപ്പന്‍, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കര്‍, സുനിത ജോയ്, ജൂഡ്സണ്‍, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടന്‍, അരവിന്ദ്, പുരുഷോത്തമന്‍, നിഖില്‍, സുകുമാരന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
◾https://dailynewslive.in/ സംവിധായകന്‍ കൃഷ്ണകുമാര്‍ രാമകുമാര്‍ ഒരുക്കുന്ന ശാസ്ത്രജ്ഞന്‍ ജി ഡി നായിഡുവിന്റെ ബയോപിക് ഷൂട്ടിംഗ് ആരംഭിക്കുന്നു. ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ എന്ന ചിത്രത്തില്‍ നമ്പി നാരായണനെ അവതരിപ്പിച്ച മാധവന്‍ ‘ഇന്ത്യയുടെ എഡിസണ്‍’ എന്ന് അറിയപ്പെടുന്ന ദര്‍ശകനും ശാസ്ത്രജ്ഞനുമായ ജി.ഡി. നായിഡുവിനെ സ്‌ക്രീനില്‍ എത്തിക്കും. ജി ഡി നായിഡുവിന്റെ ജന്മസ്ഥലമായ കോയമ്പത്തൂരിലാണ് ചിത്രം പൂര്‍ണ്ണമായും ചിത്രീകരിക്കുന്നത്. ചിത്രത്തിന്റ 95 ശതമാനം ചിത്രീകരണം ജിഡി നായിഡു ജീവിച്ചിരുന്ന അതേ സ്ഥലത്ത് തന്നെയായിരിക്കും നടക്കുക. ബാക്കി അഞ്ച് ശതമാനവും വിദേശത്താണ് ചിത്രീകരിക്കുക. ചിത്രത്തിന്റെ ഇന്ത്യയിലെ ഭാഗങ്ങളുടെ ഷൂട്ടിംഗ് ഫെബ്രുവരി 18 ന് ആരംഭിക്കും തുടര്‍ന്ന് ചിത്രത്തിന്റെ പേര് ഉള്‍പ്പെടെയുള്ള മറ്റ് വിശദാംശങ്ങള്‍ വെളിപ്പെടുത്തും. 1893 മാര്‍ച്ച് 23-ന് കോയമ്പത്തൂരിനടുത്ത് കാലങ്കല്‍ എന്ന സ്ഥലത്താണ് ജിഡി നായിഡു ജനിച്ചത്. 1937 ആയപ്പോഴേക്കും ഇദ്ദഹം യുണൈറ്റഡ് മോട്ടോര്‍ സര്‍വീസ് സ്ഥാപിച്ചു. ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ വൈദ്യുത മോട്ടോര്‍ യുഎംഎസ് കമ്പനിയില്‍ നിന്നായിരുന്നു. വ്യാവസായിക യന്ത്രങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ ഇങ്ങനെ വിവിധ മേഖലകളില്‍ ജിഡി നായിഡു തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
◾https://dailynewslive.in/ ഫെബ്രുവരിയില്‍ ഹ്യുണ്ടായി ഓറയ്ക്ക് ബമ്പര്‍ കിഴിവ്. ഈ കാലയളവില്‍ ഹ്യുണ്ടായി ഓറ വാങ്ങുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് 53,000 രൂപ വരെ ലാഭിക്കാന്‍ കഴിയും. ഹ്യുണ്ടായി ഓറയില്‍ പവര്‍ട്രെയിനായി ഉപഭോക്താക്കള്‍ക്ക് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്നു. ഈ എഞ്ചിന്‍ പരമാവധി 83 ബിഎച്പി പവറും 114 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇതിനുപുറമെ, കാറില്‍ സിഎന്‍ജി ഓപ്ഷനും ഓറയില്‍ ലഭ്യമാണ്. സിഎന്‍ജി മോഡില്‍ ഈ കാറിന് പരമാവധി 69 ബിഎച്ച്പി കരുത്തും 95.2 എന്‍എം പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. 6.54 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി ഓറയുടെ പ്രാരംഭ എക്സ്-ഷോറൂം വില. അതേസമയം ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ അടുത്തിടെ പെട്രോള്‍, സിഎന്‍ജി ഇന്ധന ഓപ്ഷനുകളുള്ള പുതിയ ഓറ കോര്‍പ്പറേറ്റ് ട്രിം വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇവയ്ക്ക് യഥാക്രമം 7.48 ലക്ഷം രൂപയും 8.47 ലക്ഷം രൂപയും എക്സ്-ഷോറൂം വിലയുണ്ട്.
◾https://dailynewslive.in/ വാക്കുകളുടെ പ്രയോഗസാധുത, അക്ഷരവിന്യാസം, പദഘടന അര്‍ഥവും അര്‍ഥവ്യത്യാസവും തിരിച്ചറിഞ്ഞുള്ള പ്രയോഗം, ആശയക്കുഴപ്പം വരാത്തവിധത്തിലുള്ള വാക്യരചന, എന്നിങ്ങനെ നിത്യജീവിതത്തില്‍ മലയാളഭാഷ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ലളിതമായും വ്യക്തമായും ഈ പുസ്തകത്തില്‍ വിശദമാക്കുന്നു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭാഷാസാഹിത്യപ്രേമികള്‍ക്കും പ്രയോജനകരമായ കൃതി. പ്രശസ്ത നിരൂപകനും മാധ്യമ പ്രവര്‍ത്തകനുമായ കെ.സി. നാരായണന്റെ ജനപ്രീതിനേടിയ പംക്തിയുടെ പുസ്തകരൂപം. ‘അക്ഷരംപ്രതി’. കെ.സി നാരായണന്‍. മാതൃഭൂമി ബുക്സ്. വില 256 രൂപ.
◾https://dailynewslive.in/ രാവിലെ ഉണര്‍ന്ന് ആദ്യത്തെ 30 മിനിറ്റിനുള്ളില്‍ ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ശരീരത്തിനും മനസ്സിനും നിരവധി ഗുണങ്ങളാണ് നല്‍കുക. ശ്വസന വ്യായാമങ്ങള്‍ നാഡീവ്യവസ്ഥയെ വിശ്രമിക്കാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും ആവശ്യമായ ഓക്സിജനിലൂടെ ശരീരത്തിനും തലച്ചോറിനും കൂടുതല്‍ ഊര്‍ജ്ജം നല്‍കാനും സഹായിക്കും. ശ്വാസകോശത്തെ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങളില്‍ ആഴത്തിലുള്ള ശ്വസനം വഴി ഡയഫ്രം പ്രവര്‍ത്തനം പുനസ്ഥാപിക്കാനും ശ്വസിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താനും സഹായിക്കും. ആഴത്തില്‍ ശ്വാസമെടുക്കുമ്പോള്‍ ഇതിന് മ്യൂക്കസ് ഇല്ലാതാക്കാനും അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായകമാണ്. കൂടാതെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിനും വേഗത്തില്‍ സുഖപ്പെടുത്തുന്നതിനും ആഴത്തിലുള്ള ശ്വസനം സഹായിക്കും. യോഗ ആസനങ്ങള്‍, ഓക്സിജന്‍ അളവ് വര്‍ധിപ്പിക്കുന്നതിനും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും ഏറ്റവും മികച്ചതാണ്. ശ്വസന വ്യായാമങ്ങള്‍ ഉണര്‍വും ഊര്‍ജ്ജസ്വലതയും ഏകാഗ്രതയും കൂട്ടുന്നതിന് സഹായിക്കുന്നു. കൂടാതെ,ദിവസം മുഴുവന്‍ പ്രതിരോധശേഷിയും ശ്രദ്ധയും മെച്ചപ്പെടുത്താന്‍ കഴിയും. ശ്വാസന വ്യായാമങ്ങള്‍ ശ്വാസകോശ ശേഷിയെ ശക്തിപ്പെടുത്തുകയു ഊര്‍ജം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. മൂക്കിലൂടെയുള്ള ശ്വസനം സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മാനസിക വ്യക്തത മെച്ചപ്പെടുത്തുന്നതിനും നാഡീവ്യവസ്ഥയെ സന്തുലിതമാക്കുന്നു. ഇത് ഹാപ്പി ഹോര്‍മോണായ ഡോപാമൈന്‍ ഉയരാന്‍ കാരണമാവുകയും വൈകാരികാവസ്ഥയും മനോഭാവവും ഉയര്‍ത്തുകയും ചെയ്യുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 86.85, പൗണ്ട് – 108.25. യൂറോ – 90.17, സ്വിസ് ഫ്രാങ്ക് – 95.28, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.66, ബഹറിന്‍ ദിനാര്‍ – 230.43, കുവൈത്ത് ദിനാര്‍ -281.19, ഒമാനി റിയാല്‍ – 225.56, സൗദി റിയാല്‍ – 23.16, യു.എ.ഇ ദിര്‍ഹം – 23.65, ഖത്തര്‍ റിയാല്‍ – 23.86, കനേഡിയന്‍ ഡോളര്‍ – 60.81.