◾https://dailynewslive.in/ ഗാസ അമേരിക്ക ഏറ്റെടുത്താല്‍ പലസ്തീന്‍ ജനതയ്ക്ക് അവകാശമുണ്ടാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം പലസ്തീനിലെ ജനങ്ങള്‍ക്ക് മികച്ച പാര്‍പ്പിട സൗകര്യം അറബ് രാജ്യങ്ങളില്‍ ഒരുക്കുമെന്നും ട്രംപ് പറഞ്ഞു. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി ഇന്ന് വൈറ്റ് ഹൗസില്‍ നടത്തുന്ന കൂടികാഴ്ചയില്‍ പലസ്തീനിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്ക ഗാസ സ്വന്തമാക്കുമെന്നും മനോഹരമായി പുനര്‍നിര്‍മിക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു എന്നാല്‍, എന്ത് അധികാരത്തിലാണ് ഇതു ചെയ്യാന്‍ പോകുന്നതെന്നു ട്രംപ് വ്യക്തമാക്കിയില്ല.
◾https://dailynewslive.in/ പുരോഗമന സംസ്‌കാരത്തിന് ഇടിവ് വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങളുടെയും ചില സാഹിത്യകാരന്മാരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ വാര്‍ത്തകള്‍ നല്‍കി വിവാദ വ്യവസായത്തിന്റെ ഭാഗമാകുന്ന പ്രവണത വര്‍ദ്ധിക്കുകയാണെന്നും കൂട്ടത്തോടെ മാധ്യമ മേഖലയെ കോര്‍പ്പറേറ്റ് ഏറ്റെടുക്കുകയാണെന്നും മാധ്യമ രംഗത്ത് കോര്‍പ്പറേറ്റ് ആധിപത്യം വരുമ്പോള്‍ ജനതാല്‍പര്യം ഹനിയ്ക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഫെബ്രുവരി 10 ലെ വിജയി : മോഹനന്‍ പൂഴിക്കല്‍, നെടുവ പോസ്റ്റ്, പരപ്പനങ്ങാടി, മലപ്പുറം*
◾https://dailynewslive.in/ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുമായി ചര്‍ച്ച നടത്തി മന്ത്രിമാര്‍. നിയമ മന്ത്രിയും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമാണ് ചര്‍ച്ച നടത്തിയത്. വിസി നിയമനത്തിലെ അനിശ്ചിതത്വം അടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
◾https://dailynewslive.in/ സംസ്ഥാന മന്ത്രിസഭാ യോഗം സ്വകാര്യ സര്‍വകലാശാല ബില്ലിന് അനുമതി നല്‍കി. നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. വിസിറ്റര്‍ തസ്തിക ഒഴിവാക്കിക്കൊണ്ടാണ് കരട് ബില്ലിന് അനുമതി നല്‍കിയത്. സിപിഐയുടെ എതിര്‍പ്പ് മൂലമാണ് മാറ്റം. പരാതി ഉന്നയിച്ച വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തി മന്ത്രിസഭാ യോഗം ബില്ലിന് അംഗീകാരം നല്‍കും.
◾https://dailynewslive.in/ ഇടുക്കി പെരുവന്താനത്ത് ചെന്നാപ്പാറയ്ക്ക് സമീപം കൊമ്പന്‍ പാറയില്‍ യുവതിയെ ആന ചവിട്ടിക്കൊന്നു. നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മായില്‍ എന്ന 45കാരിയാണ് മരിച്ചത്. കൊമ്പുകുത്തിയില്‍ ബസ് ഇറങ്ങി നടന്നുപോകുന്നതിനിടെയാണ് ആന ആക്രമിച്ചത്.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കളക്ടര്‍. ഇന്ന് തന്നെ ധനസഹായം നല്‍കുമെന്ന് കളക്ടര്‍ വി. വിഗ്നേഷ്വരി ഉറപ്പുനല്‍കി. സോഫിയയുടെ മകള്‍ക്ക് ജോലി നല്‍കുമെന്നും കാട്ടാനയുടെ ഭീഷണിയില്‍ കഴിയുന്ന മൂന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി. ഉറപ്പുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം സംഭവ സ്ഥലത്തു നിന്നു മാറ്റി.
◾https://dailynewslive.in/ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് അഴിമതി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്നാല്‍ അഴിമതി നടത്തിയവരെ സംഘടന സംരക്ഷിച്ചില്ലെന്നും നടപടി ഉണ്ടായെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിലാണ് എം വി ഗോവിന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്. സഹകരണ മേഖലയിലെ തെറ്റായ പ്രവണത വച്ചു പൊറുപ്പിക്കില്ലെന്നും അഴിമതി ആരു ചെയ്താലും നടപടി ഉണ്ടാകുമെന്നും അതേസമയം ഇല്ലാത്ത അഴിമതിയുടെ പേരിലുള്ള ഇഡി ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ വേട്ടയാടലിനെ പാര്‍ട്ടി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
◾https://dailynewslive.in/ മതിയായ ലൈസന്‍സുകളോ കോസ്മെറ്റിക്സ് റൂള്‍സ് 2020 നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിര്‍മ്മിച്ച് വിതരണം നടത്തിയ 12 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി 101 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ലിപ്സ്റ്റിക്, ഫേസ് ക്രീം, ബേബി പൗഡര്‍, ബേബി സോപ്പ്, ബേബി ഓയില്‍ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ വിജിലന്‍സിന്റെ മിന്നല്‍ പരിശോധയില്‍ രജിസ്ട്രേഷന്‍ വകുപ്പിലെ ആറ് ഓഫീസര്‍മാരെ തൃശ്ശൂരിലെ സ്വകാര്യ ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. പ്രതിമാസ കോണ്‍ഫറന്‍സിന്റെ പേരില്‍ ഒത്തുകൂടി പണപ്പിരിവ് നടത്തി മദ്യപിച്ചു എന്ന പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സിന്റെ പരിശോധന. ഇവരില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച 33050 രൂപ പിടിച്ചെടുത്തു.
◾https://dailynewslive.in/ കൊല്ലം കോര്‍പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് രാജിവച്ചു. മുന്നണിയിലെ ധാരണപ്രകാരമാണ് രാജി. അവസാന ഒരു വര്‍ഷം മേയര്‍ സ്ഥാനം സിപിഐക്കെന്നായിരുന്നു മുന്നണിയിലെ ധാരണ. കാലാവധി കഴിഞ്ഞിട്ടും പ്രസന്ന ഏണസ്റ്റ് മേയര്‍ സ്ഥാനം ഒഴിയാത്തതില്‍ സിപിഐ പ്രതിഷേധത്തിലായിരുന്നു. പലവട്ടം ഇക്കാര്യം മുന്നണിയില്‍ ഉന്നയിച്ചിട്ടും ഫലം കാണാതെ വന്നതോടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനവും രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളും സിപിഐ രാജിവെച്ചിരുന്നു. അന്ന് തന്നെ താന്‍ സ്ഥാനമൊഴിയുമെന്ന് പ്രസന്ന ഏണസ്റ്റ് വ്യക്തമാക്കിയിരുന്നു.
◾https://dailynewslive.in/ ചാരുംമൂട് സ്വദേശിയായ 11 വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു. ശ്രാവിണ്‍ ഡി കൃഷ്ണ (11)യാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. ഫെബ്രുവരി ആറിനാണ് പേ വിഷബാധയുടെ ലക്ഷണങ്ങളോടെ കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. രണ്ടാഴ്ച മുന്‍പ് സൈക്കിളില്‍ പോകുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്.
◾https://dailynewslive.in/ പനമരം പഞ്ചായത്ത് പ്രസിഡന്റ് പദവിയെ കുറിച്ചുള്ള സിപിഎം ജില്ലാ കമ്മിറ്റിയംഗം പ്രഭാകരന്റെ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ലീഗ് പനമരം പഞ്ചായത്ത് പ്രസിഡന്റ് പദം നല്‍കിയത് യോഗ്യയായ വനിതയ്ക്കാണെന്നും ജനറല്‍ സീറ്റിലാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട വനിതയ്ക്ക് പ്രസിഡന്റ് സ്ഥാനം നല്‍കിയതെന്നും ഷാജി പറഞ്ഞു. ആദിവാസി വിഭാഗത്തില്‍പ്പെട്ട വനിത പ്രസിഡന്റ് പദവിയില്‍ എത്തിയത് സിപിഎമ്മിന് സഹിക്കുന്നില്ലെന്നും കോളനികള്‍ക്കകത്ത് സിപിഎമ്മുകാര്‍ വോട്ടിന് വേണ്ടി ഒതുക്കി വെച്ച സമൂഹത്തില്‍ നിന്നും ഒരാള്‍ ഉയര്‍ന്ന് വന്നതിന്റെ അസഹിഷ്ണുതയാണ് സിപിഎമ്മിനെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ആന എഴുന്നള്ളത്ത് നിയന്ത്രിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയില്‍. ഉത്തരവിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരാന്‍ പൂരപ്രേമി സംഘം അപേക്ഷ നല്‍കി. ക്ഷേത്രോത്സവങ്ങള്‍ക്ക് വിദേശ ധനസഹായം ലഭിക്കുന്നുവെന്ന ആരോപണം അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പൂരപ്രേമി സംഘം ഉന്നയിക്കുന്നത്. എഴുന്നള്ളത്തിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
◾https://dailynewslive.in/ ഭൂമി ഏറ്റെടുത്ത് നല്‍കുന്നതിലെ കാലതാമസമാണ് സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് തടസ്സമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയില്‍ ജെബി മേത്തര്‍ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രിയുടെ മറുപടി. കൊല്ലങ്കോട്- തൃശ്ശൂര്‍ പാതക്കായി പഠനം നടത്തിയെങ്കിലും ഗതാഗതം കുറവായിരിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയതായി സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. അക്കാദമിക് മികവും ഗുണനിലവാരവും ഉറപ്പാക്കാന്‍ നടപ്പിലാക്കിയ മറ്റ് പദ്ധതികള്‍ക്ക് പുറമെ അക്കാദമിക് മികവിനും സമഗ്ര ഗുണനിലവാര പദ്ധതികള്‍ക്കുമായി മാത്രമായി മുപ്പത്തിഏഴ് കോടി എണ്‍പത് ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരേ കോടതിയില്‍ രഹസ്യമൊഴി നല്‍കി പരാതിക്കാരിയായ നടി. സാമൂഹിക മാധ്യമത്തിലൂടെ തന്നെ അപമാനിച്ചെന്നും സ്ത്രീത്വത്തെ ആക്ഷേപിച്ചെന്നും കാണിച്ച് നടി നേരത്തേ പരാതി നല്‍കിയിരുന്നു. ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.
◾https://dailynewslive.in/ ആലപ്പുഴ പുന്നപ്ര വാടക്കലില്‍ അയല്‍വാസിയെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തി പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വര്‍ഡില്‍ കണ്ണങ്കാട്ടുവെളിയില്‍ ദിനേശന(53)നാണ് മരിച്ചത്. സംഭവവുമയി ബന്ധപ്പെട്ട് കൈതവളപ്പില്‍ കുഞ്ഞുമോന്‍(55), ഭാര്യ അശ്വമ്മ(50), മകന്‍ കിരണ്‍(29) എന്നിവരെ പുന്നപ്ര പോലീസ് അറസ്റ്റുചെയ്തു. അയല്‍വാസിയായ കുഞ്ഞുമോനും മകന്‍ കിരണും ചേര്‍ന്ന് അവരുടെ വീടിന് പുറകുവശത്ത് ദിനേശന്‍ വരുന്ന വഴിയില്‍ ഇലക്ട്രിക്ക് ഷോക്കേല്‍പിക്കുന്നതിനുള്ള കെണിയൊരുക്കിയെന്നും വെള്ളിയാഴ്ച രാത്രി കുഞ്ഞുമോന്റെ വീട്ടിലേക്ക് വന്ന ദിനേശന്‍ ഷോക്കേറ്റുവീണ് കൊല്ലപ്പെടുകയായിരുന്നുവെന്നും ദിനേശന്റെ മൃതദേഹം കുഞ്ഞുമോനും മകന്‍ കിരണും ചേര്‍ന്ന് പാടശേഖരത്തില്‍ കൊണ്ടുപോയി ഇടുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. അശ്വമ്മക്ക് ദിനേശനുമായുള്ള സൗഹൃദമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലിസ് നിഗമനം.
◾https://dailynewslive.in/ പൊതുവഴി തടഞ്ഞ് സമ്മേളനം നടത്തിയതില്‍ ഹൈക്കോടതിയില്‍ മാപ്പപേക്ഷിച്ച് രാഷ്ട്രീയ നേതാക്കള്‍. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് നേതാക്കാള്‍ നിരുപാധികം മാപ്പപേക്ഷിച്ചു. സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ് എന്ന് വ്യക്തമാക്കിയ കോടതി പോലീസ് സത്യവാങ്മൂലങ്ങളിലുള്ള അതൃപ്തിയും പ്രകടമാക്കി.
◾https://dailynewslive.in/ ജനങ്ങളില്‍ നിന്ന് പിരിച്ച പണം പ്രോജക്ടിന് വേണ്ടി തന്നെയാണ് വിനിയോഗിച്ചതെന്ന് പാതിവിലത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി അനന്തുകൃഷ്ണന്‍. എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ഇംപ്ലിമെന്റിങ് ഏജന്‍സികള്‍ ഫണ്ട് സമാഹരണം നടത്തുകയാണെന്നും അതിലൂടെ അപേക്ഷകര്‍ക്ക് അവരുടെ കാര്യങ്ങള്‍ തീര്‍ക്കുന്നതിനുള്ള സാഹചര്യമുണ്ടെന്നും അനന്തുകൃഷ്ണന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പറയുന്ന പല പേരുകളും ശരിയല്ലെന്നും അനന്തുകൃഷ്ണന്‍ പ്രതികരിച്ചു. മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ തന്റെ കയ്യില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും അനന്തുകൃഷ്ണന്‍ പ്രതികരിച്ചു. ഇന്നലെ കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴായിരുന്നു അനന്തുവിന്റെ പ്രതികരണം.
◾https://dailynewslive.in/ പാതിവില തട്ടിപ്പ് കേസില്‍ സംസ്ഥാനമാകെ അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. ഓരോ ജില്ലയിലും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സംഘങ്ങള്‍. ആവശ്യമെങ്കില്‍ ലോക്കല്‍ പൊലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ ജില്ല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെയും മേല്‍നോട്ട ചുമതല എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി സോജനാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത എറണാകുളം, ഇടുക്കി ജില്ലകളിലെ കേസുകള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും.
◾https://dailynewslive.in/ പാതിവിലത്തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണനുമായി ബന്ധമില്ലെന്ന ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡന്റ് പ്രമീളാദേവിയുടെ വാദം തെറ്റെന്ന് രേഖകള്‍. അനന്തുവും പ്രമീളാദേവിയും ബിസിനസ് പങ്കാളികളാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. പ്രമീളാദേവിയും അനന്തുകൃഷ്ണനും ചേര്‍ന്ന് കമ്പനി രൂപീകരിച്ചതായും പ്രമീളാദേവി ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം മകള്‍ ലക്ഷ്മി ഡയറക്ടറായെന്നും രേഖകളില്‍ പറയുന്നു.
◾https://dailynewslive.in/ മുനമ്പം വഖഫ് ഭൂമി കേസില്‍ വഖഫ് സംരക്ഷണ വേദിക്ക് തിരിച്ചടി. കേസില്‍ കക്ഷി ചേരാനുള്ള വഖഫ് സംരക്ഷണ വേദിയുടെ ഹര്‍ജി വഖഫ് ട്രൈബ്യൂണല്‍ തള്ളി. കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ടുള്ള മുനമ്പം നിവാസികളുടെ ഹര്‍ജി നാളെ ട്രൈബ്യൂണല്‍ പരിഗണിക്കും.
◾https://dailynewslive.in/ പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 19 കാരി ഗായത്രിയെയാണ് വാടക വീട്ടിലെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്‍മി റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രത്തിലെ അധ്യാപകന്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് അമ്മ ആരോപിച്ചു.
◾https://dailynewslive.in/ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ച സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റാനാകില്ലെന്ന് കെ റെയില്‍. അതിവേഗ തീവണ്ടികള്‍ക്ക് പ്രത്യേക ലൈന്‍ തന്നെ വേണമെന്നും ഇതിനായി സ്റ്റാന്‍ഡേര്‍ഡ് ഗേജ് തന്നെ വേണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം റെയില്‍വെയുടെ ബദല്‍ നിര്‍ദേശം തള്ളി ഇ ശ്രീധരനും രംഗത്ത് വന്നു. ബ്രോഡ്ഗേജ് പാതാ നിര്‍ദേശം അപ്രയോഗികമെന്നാണ് ഇ ശ്രീധരന്റെ നിലപാട്.
◾https://dailynewslive.in/ നെയ്യാറ്റിന്‍കര കാഞ്ഞിരംകുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് സഹപാഠിയുടെ അച്ഛന്റെ ക്രൂരമര്‍ദനം. പികെ എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. ക്ലാസ് ലീഡറായ വിദ്യാര്‍ത്ഥി ക്ലാസില്‍ ബഹളം വെച്ച വിദ്യാര്‍ത്ഥിയുടെ പേര് ബോര്‍ഡില്‍ എഴുതിയ വിരോധത്തിലാണ് മര്‍ദനം. കാഞ്ഞിരംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥി കാരക്കോണം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
◾https://dailynewslive.in/ കൊല്ലത്ത് വസ്തു അളക്കുന്നതിന് കൈക്കൂലി വാങ്ങിയ താലൂക്ക് സര്‍വ്വേയര്‍ വിജിലന്‍സ് പിടിയിലായി. കൊല്ലം താലൂക്ക് സര്‍വ്വേയറായ അനില്‍ കുമാറാണ് 3000 രൂപ കൈക്കൂലി വാങ്ങിയതിന് പിടിയിലായത്. അഞ്ചല്‍ സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് നടപടി. കൊല്ലം മുളവനയിലുള്ള രണ്ടര സെന്റ് ഭൂമി അളന്നു തിരിക്കാന്‍ സര്‍വ്വേയര്‍ 3000 രൂപ ആവശ്യപ്പെട്ടത് പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിച്ചിരുന്നു.
◾https://dailynewslive.in/ വടകരയില്‍ ഒമ്പത് വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷെജിലിനെ കേരളാ പൊലീസ് കസ്റ്റഡിയിലെടുത്തു. വടകര പൊലീസ് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്നലെ രാവിലെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. പേടി കൊണ്ടാണ് ഇത്രയും നാള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങാതിരുന്നത് പ്രതി ഷെജില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
◾https://dailynewslive.in/ ഭാര്യയെയും വൃക്ക രോഗിയായ കുട്ടി ഉള്‍പ്പെട്ട ഇരട്ട കുട്ടികളെയും പുറത്താക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് വീട് പൂട്ടിയ സംഭവത്തില്‍ പൂട്ട് പൊളിച്ച് അകത്തു കയറി കുടുംബം. കോടതി ഉത്തരവിനെ തുടര്‍ന്നാണ് പൊലീസ് സഹായത്തോടെ തിരുവനന്തപുരം വെണ്ണിയൂര്‍ വവ്വാമൂലയിലുള്ള യുവതിയും മക്കളും ഇന്നലെ വീട്ടില്‍ പ്രവേശിച്ചത്. ഭാര്യ നീതുവിന്റെ പരാതിയെ തുടര്‍ന്ന് കോടതി ഉത്തരവ് ലംഘിച്ചതിനും ബാലനീതിവകുപ്പ് പ്രകാരവും മലപ്പുറം പൊന്നാനി നഗരസഭയില്‍ കണ്ടിജന്റ് ജീവനക്കാരനായ അജിത് റോബിന്‍സണിനെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തിരുന്നു.
◾https://dailynewslive.in/ തിരുവനന്തപുരം തിരുവല്ലത്ത് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഏഴംഗസംഘം ക്രൂരമായി മര്‍ദിച്ചതായി പരാതി. ബിയര്‍ കുപ്പികൊണ്ട് യുവാവിന്റെ തലയടിച്ചുപൊട്ടിച്ചു. ചുറ്റിക കൊണ്ട് നട്ടെല്ലില്‍ അടിച്ച് പരിക്കേല്‍പ്പിച്ചു. പ്രതികരിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ തലയിലും മുഖത്തും അടിയേറ്റുണ്ടായ മുറിവുകളില്‍ സംഘം മുളകുപൊടി തേച്ചു പിടിപ്പിച്ചു. എതിര്‍ചേരിയിലുളളവരുമായി ബന്ധം സ്ഥാപിച്ചുവെന്ന് ആരോപിച്ചായിരുന്നു ക്രൂരമര്‍ദനമെന്ന് പരാതിയില്‍ പറയുന്നു. തിരുവല്ലം ജാനകി കല്യാണ മണ്ഡപത്തിന് സമീപം വാടകയ്ക്കു താമസിക്കുന്ന ആഷികിനെയാണ് ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയത്. മുഖത്ത് കുപ്പികൊണ്ടിടിച്ചതിനെ തുടര്‍ന്ന് പല്ലുകള്‍ രണ്ടെണ്ണം പൊട്ടിയെന്നും മര്‍ദ്ദിച്ചവശനാക്കിയ യുവാവിനെ മലര്‍ത്തികിടത്തി കണ്ണില്‍ പശയുമൊഴിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
◾https://dailynewslive.in/ പ്രതിരോധ നിര്‍മ്മാണ രംഗത്ത് പൊതുമേഖലാ കമ്പനികള്‍ക്കൊപ്പം സ്വകാര്യ മേഖലയ്ക്കും തുല്യമായ പ്രാതിനിധ്യം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യോമാഭ്യാസമായ ഏയ്റോ ഇന്ത്യയുടെ പതിനഞ്ചാമത് എഡിഷന് ബെംഗളൂരുവില്‍ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യ ലക്ഷ്യമിടുന്നത് 30,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയാണെന്നും 1.6 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉത്പന്ന ഉത്പാദനം ലക്ഷ്യമിടുന്നെന്നും രാജ് നാഥ് സിംഗ് പ്രഖ്യാപിച്ചു.
◾https://dailynewslive.in/ ജനങ്ങള്‍ക്ക് വീടോ ശുദ്ധ ജലമോ നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സൈക്കിള്‍ പാതയെ പറ്റി പകല്‍ കിനാവ് കാണുകയോണോ എന്ന് സുപ്രീം കോടതി. രാജ്യത്ത് പ്രത്യേക സൈക്കിള്‍ പാതകള്‍ നിര്‍മ്മിക്കണം എന്ന പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. ജസ്റ്റിസ് അഭയ് എസ് ഓഖ, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നതിനിടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
◾https://dailynewslive.in/ രാഷ്ട്രപതി ദ്രൗപതി മുര്‍മു മഹാകുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തു. വിശ്വാസത്തിന്റെയും ഭക്തിയുടെയും ഈ മഹത്തായ സമ്മേളനം ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നുവെന്നും മനുഷ്യരാശിക്ക് ഐക്യത്തിന്റെയും ആത്മീയതയുടെയും സന്ദേശം പകരുന്നുവെന്നും പറഞ്ഞ രാഷ്ട്രപതി രാജ്യത്തിന്റെ ഐശ്വര്യത്തിനും സന്തോഷത്തിനും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചെന്നും കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ മഹാ കുംഭമേളയ്ക്കെത്തുന്നവരെയും യുപി നിവാസികളെയും ദുരിതത്തിലാക്കി വഴികളിലെല്ലാം വന്‍ ഗതാഗത കുരുക്ക്. പ്രയാഗ് രാജില്‍നിന്നും മുന്നൂറ് കിലോമീറ്റര്‍ അകലെവരെ ഗതാഗതം തടസപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 40 മണിക്കൂര്‍ വരെ ഗതാഗതകുരുക്കില്‍ കുടുങ്ങിയവരുണ്ട്. തിരക്ക് നിയന്ത്രണാതീതമായതിന് പിന്നാലെ പ്രയാഗ്രാജ് സംഗം റെയില്‍വേ സ്റ്റേഷന്‍ അടച്ചു.
◾https://dailynewslive.in/ ബീരേന്‍ സിങ്ങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയേറുന്നു. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ ബിജെപി എംഎല്‍എമാര്‍ക്കിടയില്‍ സമവായം എത്താനായില്ലെങ്കില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കും. ബീരേന്‍ സിങ്ങിന്റെ രാജി കൊണ്ട് പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും പ്രത്യേക ഭരണസംവിധാനം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടിട്ടില്ലെന്നും കുക്കി സംഘടന പ്രതികരിച്ചു.
◾https://dailynewslive.in/ എഞ്ചിനീയര്‍ റാഷിദ് എന്നറിയപ്പെടുന്ന അബ്ദുള്‍ റാഷിദ് ഷെയ്ഖിന് കസ്റ്റഡി ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി. അവാമി ഇത്തേഹാദ് പാര്‍ട്ടി സ്ഥാപകനും ജമ്മു-കശ്മീരിലെ ബരാമുള്ള മണ്ഡലത്തിലെ എംപിയുമാണ് എഞ്ചിനീയര്‍ റാഷിദ്. തീവ്രവാദ ഫണ്ടിങ് കേസില്‍ 2019 ല്‍ അറസ്റ്റിലായ റാഷിദ് നിലവില്‍ തിഹാര്‍ ജയിലില്‍ വിചാരണ തടവുകാരനാണ്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രണ്ട് ദിവസത്തെ കസ്റ്റഡി ജാമ്യമാണ് കോടതി അനുവദിച്ചത്.
◾https://dailynewslive.in/ ബന്ദികളെ ഉടന്‍ കൈമാറില്ലെന്ന് ഹമാസ്. ശനിയാഴ്ച മോചിപ്പിക്കാനിരുന്നവരെ വിട്ടയക്കില്ലെന്ന് ഹമാസ് അറിയിച്ചു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് പശ്ചിമേഷ്യയെ കൂടുതല്‍ ആശങ്കയിലാക്കിക്കൊണ്ടുള്ള ഹമാസിന്റെ നീക്കം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മോചനമുണ്ടാകില്ലെന്നാണ് ഹമാസിന്റെ നിലപാട്. വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ഇസ്രയേല്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഹമാസിന്റെ നീക്കം. ഗാസ മുനമ്പിലേക്ക് തിരികെയെത്തിയവരെ ഇസ്രയേല്‍ തടഞ്ഞെന്നാണ് ഹമാസ് പറയുന്നത്.
◾https://dailynewslive.in/ രാജ്യത്തെ 12 പൊതുമേഖല ബാങ്കുകള്‍ ഡിസംബറില്‍ അവസാനിച്ച ഒമ്പത് മാസക്കാലയളവില്‍ കാഴ്ചവച്ചത് ഗംഭീര പ്രകടനം. ലാഭം 31.3 ശതമാനം വളര്‍ച്ചയോടെ 1.29 ലക്ഷം കടന്നു. ബാങ്കുകളുടെ പ്രവര്‍ത്തന ലാഭം ഇക്കാലയളവില്‍ 2.20 ലക്ഷം കോടി രൂപയായും ഉയര്‍ന്നു. അറ്റ നിഷ്‌ക്രിയ ആസ്തി മൊത്തം വായ്പയുടെ 0.59 ശതമാനമായി കുറഞ്ഞു. 61,252 കോടി രൂപയാണ് ബാങ്കുകളുടെ മൊത്തം എന്‍.പി.എ. പൊതുമേഖല ബാങ്കുകളുടെ മൊത്തം ബിസിനസ് 11 ശതമാനം വര്‍ധനയോടെ 242.27 ലക്ഷം കോടി രൂപയായി. നിക്ഷേപങ്ങളില്‍ 9.8 ശതമാനമാണ് വര്‍ധന. വായ്പാ വളര്‍ച്ചയും 12.4 ശതമാനമായി ഉയര്‍ന്നു. റീറ്റെയ്ല്‍ വായ്പകള്‍ 16.6 ശതമാനവും കാര്‍ഷിക വായ്പകള്‍ 12.9 ശതമാനവും എം.എസ്.എം.ഇ വായ്പകള്‍ 12.5 ശതമാനവും അവലോകന കാലയളവില്‍ ഉയര്‍ന്നു. എസ്.ബി.ഐയുടെ ലാഭം 84 ശതമാനം വര്‍ധിച്ച് 16,891 കോടി രൂപയായി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലാഭം 103 ശതമാനം വര്‍ധിച്ച് 4,508 കോടി രൂപയും യൂണിയന്‍ ബാങ്കിന്റേത് 28.24 ശതമാനം വര്‍ധിച്ച് 4,604 കോടി രൂപയുമായി. ബാങ്ക് ഓഫ് ബറോഡ ഇക്കാലയളവില്‍ 5.6 ശതമാനം വര്‍ധനയോടെ 4,837 കോടിയും ഇന്ത്യന്‍ ബാങ്ക് ഇക്കാലയളവില്‍ 34.58 ശതമാനം വളര്‍ച്ചയോടെ 2,852 കോടി രൂപയും ലാഭമുണ്ടാക്കി.
◾https://dailynewslive.in/ ധനുഷ് സംവിധാനം ചെയ്യുന്ന ‘നിലാവുക്ക് എന്‍ മേല്‍ എന്നടി കോപം’ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. നായകനും അയാളുടെ രണ്ട് പ്രണയങ്ങളും ആണ് ചിത്രം പറയുന്നത്. ലിയോ എന്ന ചിത്രത്തിന് ശേഷം മാത്യു തോമസ് അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ധനുഷ് ഗാന രംഗത്ത് മാത്രമെത്തുന്ന ചിത്രത്തില്‍ പവിഷ്, അനിഖ സുരേന്ദ്രന്‍, പ്രിയ പ്രകാശ് വാര്യര്‍, മാത്യു തോമസ്, റാബിയ, വെങ്കടേഷ് മേനോന്‍, അന്‍പ്, സതിഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. തിരക്കഥ എഴുതുന്നതും ധനുഷ് തന്നെയാണ്. ലിയോണ്‍ ബ്രിട്ടോയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുക. ഫെബ്രുവരി 21ന് ചിത്രം തിയറ്ററുകളില്‍ എത്തും.
◾https://dailynewslive.in/ മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂര്‍വം’ സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. മാളവിക മോഹനനാണ് ചിത്രത്തില്‍ നായിക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ മറ്റൊരു പ്രധാന ലൊക്കേഷന്‍ പൂണെ ആണ്. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ‘ഹൃദയപൂര്‍വം’. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും ഈ ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സിനിമയുടെ കഥ അഖില്‍ സത്യന്റേതാണ്. അനൂപ് സത്യന്‍ അസോഷ്യേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. നവാഗതനായ സോനു ടി.പി.യാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും. ചിന്താവിഷ്ടയായ ശ്യാമളയിലെ സംഗീത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘പ്രേമലു’വിലെ സംഗീതും സിനിമയില്‍ മുഴുനീള വേഷത്തിലുണ്ട്. നിഷാന്‍, ജനാര്‍ദനന്‍, സിദ്ദിഖ്, ലാലു അലക്സ് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
◾https://dailynewslive.in/ ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട കാര്‍സ് ഇന്ത്യയ്ക്ക് ഇ20 (20 ശതമാനം എത്തനോള്‍ കലര്‍ന്ന) പെട്രോള്‍ കംപ്ലയന്‍സ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. അമേസ്, സിറ്റി, സിറ്റി ഇ:എച്ച്ഇവി, എലിവേറ്റ് എന്നിവയുള്‍പ്പെടെ നിലവിലുള്ള എല്ലാ മോഡലുകളും ഇതില്‍ ഉള്‍പ്പെടും. 2009 ജനുവരി 1 മുതല്‍ നിര്‍മ്മിച്ച എല്ലാ കാറുകളും ഇ20 കംപ്ലയിന്റേതാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ പഴയ ഹോണ്ട കാറുകളില്‍ പോലും ഹോണ്ട ഉപഭോക്താക്കള്‍ക്ക് ഇ20 പെട്രോള്‍ ഉപയോഗിക്കാന്‍ കഴിയും. 2025 ഏപ്രില്‍ 1- ന് മുമ്പ് എല്ലാ ജ്വലന എഞ്ചിനുകള്‍ക്കും ഇ20 പാലിക്കല്‍ നിര്‍ബന്ധമാണെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതായത്, എല്ലാ വാഹനങ്ങള്‍ക്കും 20 ശതമാനം എത്തനോള്‍, 80 ശതമാനം പെട്രോളിന്റെ ഇന്ധന മിശ്രിതം ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. അതേസമയം ഹോണ്ട സിറ്റിയുടെ അപെക്‌സ് എഡിഷന്‍ കമ്പനി അടുത്തിടെ പുറത്തിറക്കി. 13.30 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ജനപ്രിയ സെഡാന്റെ ഈ പുതിയ പതിപ്പ് എത്തിയിരിക്കുന്നത്.
◾https://dailynewslive.in/ അതുവരെയുള്ള യാത്രകള്‍ക്കൊന്നും ഒരര്‍ത്ഥവും ഇല്ലായിരുന്നെന്ന് ഷാല മിസ് എന്ന സഞ്ചാരിപ്രാവ് തിരിച്ചറിയുന്നത് ഒടുവിലത്തെ ഈ യാത്രയിലാണ് . ആര്‍ക്കും പിടികൊടുക്കാത്ത ഷാല മിസ്സും ചെങ്കുത്തായ മലനിരപോലുള്ള അവരുടെ മനസ്സും. പ്രേമത്തിന്റെ പല രൂപഭാവങ്ങളിലൂടെ പ്രേമാനുഭവത്തിന്റെ ആരും സഞ്ചരിച്ചി ട്ടില്ലാത്ത താഴ് വരകളിലൂടെ ഒരുകൂട്ടം തീര്‍ത്ഥാടകരുടെ യാത്ര-വഴിതെറ്റിയും വഴിതെറ്റിച്ചും അവരങ്ങനെ സഞ്ചരിച്ചു കൊണ്ടേണ്ടയിരിക്കുന്നു. നിങ്ങള്‍ ഒരിക്കലെങ്കിലും പ്രണയത്തിന്റെ മന്ദാരഭംഗിയും സായന്തനച്ചോപ്പും അറിഞ്ഞവരാണെങ്കില്‍ നിങ്ങള്‍ക്ക് ഷാല മിസ്സിനെ ചേര്‍ത്തുപിടിക്കാനാകും. ഈ പുസ്തകത്തില്‍ ”സഞ്ചാരിപ്രാവി”നൊപ്പം”കൂരിരുട്ടിന്റെ കുഞ്ഞാലില” എന്ന മറ്റൊരു കഥപറച്ചില്‍ കൂടിയുണ്ട്. ‘സഞ്ചാരിപ്രാവ് ‘. രേഖ.കെ. ഡിസി ബുക്സ്. വില 89 രൂപ.
◾https://dailynewslive.in/ അവശ്യ പോഷകങ്ങളുടെ ഒരു പവര്‍ഫുള്‍ പാക്ക് ആണ് മത്തങ്ങ വിത്തുകള്‍. വിറ്റാമിന്‍ സി, മഗ്‌നീഷ്യം, പ്രോട്ടീന്‍, സിങ്ക്, അയേണ്‍, പൊട്ടാസ്യം, ആരോഗ്യകരമായ കൊഴുപ്പുകളും ആന്റി-ഓക്സിഡന്റുകളും നാരുകളും ധാരാളം മത്തങ്ങ വിത്തില്‍ അടങ്ങിയിട്ടുണ്ട്. ഉറക്കമില്ലായ്മ പരിഹരിക്കുന്നതിന് മത്തങ്ങ വിത്തുകള്‍ മികച്ചതാണ്. ഇതില്‍ അടങ്ങിയ ട്രിപ്‌റ്റോഫാന്‍ എന്ന സംയുക്തം ശാരീരികമായും മാനസികമായും വിശ്രമം നല്‍കുന്നു. രാത്രി നല്ല ഉറക്കം ഉണ്ടാകാനും ഇത് നല്ലതാണ്. കൂടാതെ മെലാറ്റോണിന്‍ ഉത്പാദനം വര്‍ധിപ്പിക്കാനും സഹായിക്കുന്നു. മത്തങ്ങ വിത്തുകള്‍ക്ക് കലോറി കുറവും ഉയര്‍ന്ന അളവില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് ദീര്‍ഘനേരം വയറിന് സംതൃപി നല്‍കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. മത്തങ്ങ വിത്തുകളില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ മത്തങ്ങ വിത്തുകള്‍ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും നല്ലതാണ്. രോഗപ്രതിരോധശേഷി കൂട്ടാന്‍ ഇതിലെ വിറ്റാമിന്‍ സി, ഇ, സിങ്ക്, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ സഹായിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും മത്തന്‍ വിത്തുകള്‍ കഴിക്കുന്നത് നല്ലതാണ്. ഇതിലെ സിങ്ക്, മഗ്‌നീഷ്യം, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവയാണ് ഇതിന് സഹായിക്കുന്നത്. നാരുകള്‍ ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
*ശുഭദിനം*
*കവിത കണ്ണന്‍*
ഗുരുവും ശിഷ്യനും കൂടി യാത്ര പോവുകയാണ്. ഒട്ടകപ്പുറത്താണ് യാത്ര. രാത്രിയായപ്പോള്‍ ഒരു സത്രത്തിലെത്തിച്ചേര്‍ന്നു. ശിഷ്യനോട് ഒട്ടകത്തിന് ഭക്ഷണം കൊടുത്ത് അതിനെ സുരക്ഷിതമായ ഒരു സ്ഥലത്ത് കെട്ടിയിടാന്‍ ആവശ്യപ്പെട്ട് ഭക്ഷണത്തിനും വിശ്രമത്തിനുമായി ഗുരു അകത്തേക്ക് കയറിപ്പോയി. ക്ഷീണവും അലസതയും കാരണം ഒട്ടകത്തിന് ഭക്ഷണം കൊടുക്കാനോ അതിനെ കെട്ടിയിടാനോ മിനക്കെടാതെ ശിഷ്യന്‍ ദൈവത്തിനോട് , ഈശ്വരാ, ഈ ഒട്ടകത്തെ കാത്തുകൊളളണേ എന്ന് പ്രാര്‍ത്ഥിച്ച് ഗുരുവിന്റെ പിന്നാലെ തന്നെ സത്രത്തിനകത്തേക്ക് കയറിപ്പോയി ഉറക്കം പിടിച്ചു. രാവിലെ എഴുന്നേറ്റപ്പോള്‍ ഒട്ടകത്തെ കാണാനില്ല. ഒട്ടകമെവിടെ എന്ന ഗുരു ചോദിച്ചപ്പോള്‍ ശിഷ്യന്‍ പറഞ്ഞു: ഗുരോ, അങ്ങാണല്ലോ പറയാറ്, എല്ലാ ഈശ്വരനില്‍ അര്‍പ്പിച്ചാല്‍ മതി എന്ന്. ഞാന്‍ ഒട്ടകത്തെ കാത്തുകൊളളാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിച്ചിട്ടാണ് ഉറങ്ങാന്‍ കിടന്നത്. ഗുരുവിന് ദേഷ്യം വന്നുവെങ്കിലും അദ്ദേഹം ശിഷ്യനോട് ഇങ്ങനെ പറഞ്ഞു: ഈശ്വരനെ ആശ്രയിക്കുന്നത് നല്ലത് തന്നെ, പക്ഷേ, ഈശ്വരന്‍ പ്രവൃത്തിക്കാനാഗ്രഹിച്ചത് നിന്നിലൂടെയായിരുന്നു. ഒട്ടകത്തെ കെട്ടിയിടാന്‍ ഈശ്വരന് നിന്റെ കൈകള്‍ ആവശ്യമായിരുന്നു. സ്വന്തം അലസതയെ മൂടിവെക്കാനുളള ഒരു കവചമായി വിശ്വാസത്തെ കാണുന്ന പലരുമുണ്ട്. എല്ലാം ഈശ്വരന്‍ നോക്കിക്കൊളളും എന്ന് പറഞ്ഞ് അലസമായിരിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. കാരണം ദൈവം എപ്പോഴും അധ്വാനിക്കുന്നവന്റെ കൂടെയാണ്.. അലസന്റെ കൂടയല്ല – ശുഭദിനം.