◾https://dailynewslive.in/ ഗാസ പിടിച്ചെടുക്കുക്കാനുള്ള നീക്കത്തെ ചൊല്ലി ഇസ്രയേലില്‍ ആഭ്യന്തര കലഹം. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹുവും ഇസ്രയേല്‍ പ്രതിരോധ സേനാ മേധാവി ഇയാല്‍ സമീറും തമ്മിലുള്ള പോര് രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ നീക്കം സൈന്യത്തിന് ഒരു കെണിയാണെന്ന വാദത്തിലാണ് ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ ഉള്ളത്. ഇതിനിടയില്‍ കലാപത്തിനും സൈനിക അട്ടിമറി ശ്രമത്തിനും പിന്നില്‍ ഇയാല്‍ സമീറാണെന്ന് നെതന്യാഹുവിന്റെ മകന്‍ യേര്‍ നെതന്യാഹു ആരോപിച്ചു. ഇയാല്‍ സമീറിനെ ഐഡിഎഫ് മേധാവിയാക്കിയതില്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സിനെയും നെതന്യാഹുവിന്റെ മകന്‍ പ്രതിക്കൂട്ടിലാക്കി. ഇതോടെ സമീറിനെ പിന്തുണച്ച് കാറ്റ്‌സ് രംഗത്തെത്തുകയും ചെയ്തതോടെ പോര് രൂക്ഷമായിരിക്കുകയാണ്.
◾https://dailynewslive.in/ മേഘവിസ്ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മലയാളികളും കുടുങ്ങിയതായി സൂചന. ഇന്നലെ ഉച്ച മുതല്‍ കൊച്ചി സ്വദേശികളായ നാരായണന്‍- ശ്രീദേവി ദമ്പതികളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ല എന്ന് ബന്ധുക്കള്‍ അറിയിച്ചു. 28 പേരുള്ള സംഘമാണ് ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചത്. ഇതില്‍ 8 പേര്‍ കേരളത്തില്‍ നിന്നുള്ള മലയാളികളും 20 പേര്‍ മുംബൈയില്‍ സ്ഥിരതാമസം ആക്കിയിട്ടുള്ള മലയാളികളും ആണെന്നാണ് വിവരങ്ങള്‍.
◾https://dailynewslive.in/ ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മിന്നല്‍ പ്രളയത്തില്‍ ഒമ്പത് സൈനികരെയും കാണാതായി. ഹര്‍ഷിലിലുള്ള സൈനിക ക്യാമ്പില്‍ നിന്നാണ് സൈനികരെ കാണാതായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സൈനിക ക്യാമ്പിനെയും വെള്ളപ്പൊക്കം ബാധിച്ചിരുന്നു. സൈനിക ക്യാമ്പിലെ ആശയവിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടുകയും യൂണിറ്റ് ബേസിനെ പ്രതികൂലമായി ബാധിക്കുകയും 9 പേരെ കാണാതായെന്ന് സംശയിക്കുകയും ചെയ്യുന്നതായി സൈന്യം അറിയിച്ചു.
◾https://dailynewslive.in/ ഉത്തരകാശിയിലെ ധരാലി ഗ്രാമത്തില്‍ കനത്ത നാശത്തിന് കാരണമായ മിന്നല്‍ പ്രളയത്തിന് കാരണം മേഘവിസ്ഫോടനം അല്ലെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയുണ്ടായ മിന്നല്‍ പ്രളയത്തിന് കാരണം കൂറ്റന്‍ ഹിമാനിയോ ഹിമ തടാകമോ തകര്‍ന്നതാണെന്നാണ് വിദഗ്ധരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. മീറ്ററോളജിക്കല്‍, സാറ്റലൈറ്റ് ഡാറ്റകളുടെ വിവരം ഉദ്ധരിച്ചാണ് വിദഗ്ധരുടെ നിരീക്ഷണം.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ മേഘവിസ്ഫോടനവും മിന്നല്‍പ്രളയവും ഉണ്ടായ ധരാലി ഗ്രാമം സന്ദര്‍ശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. വ്യോമ മാര്‍ഗമാണ് മുഖ്യമന്ത്രി ധരാലിയിലേക്ക് എത്തിയത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി കൂടുതല്‍ സേന ധരാലിയിലേക്ക് എത്തും. കാലാവസ്ഥ മോശമായതും ദുരന്ത ബാധിത പ്രദേശത്തേക്ക് എത്തിപ്പെടുന്നതിലെ ബുദ്ധിമുട്ടും രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
◾https://dailynewslive.in/ തിരുവനന്തപുരം കല്ലാര്‍ ഇക്കോ ടൂറിസം പദ്ധതിയില്‍ വ്യാപക ക്രമക്കേടെന്ന് ധനവകുപ്പ്. ധനകാര്യ പരിശോധന വിഭാഗത്തിന്റേതാണ് കണ്ടെത്തല്‍. ഡിഎഫ്ഓ പ്രദീപ് കുമാര്‍, മുന്‍ റെയ്ഞ്ച് ഓഫീസര്‍ സുധീഷ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റോഷ്നി എന്നിവര്‍ വ്യാപക ക്രമക്കേട് നടത്തിയിരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
◾https://dailynewslive.in/ പത്തനംതിട്ടയില്‍ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ തുറന്നടിച്ച് മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. ഉത്തരവാദി ഭരണകൂടമാണെന്നും ശമ്പളകുടിശ്ശിക നല്‍കാത്തതില്‍ വീഴ്ച്ച ഭരണകൂടത്തിനാണെന്നും സെക്രട്ടറിയേറ്റില്‍ 3.5ലക്ഷം ഫയല്‍ കെട്ടി കിടക്കുന്നുവെന്നും ജി.സുധാകരന്റെ വിമര്‍ശനം. പരാതി പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ ചെയ്തില്ലെങ്കില്‍ അത് ഭരണകൂടത്തിന്റെ വീഴ്ച്ചയാണെന്നും ഉപദേശം കൊണ്ട് കാര്യം ഇല്ലെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ പത്തനംതിട്ടയില്‍ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം തള്ളി സ്‌കൂള്‍ മാനേജ്മെന്റ്. വീഴ്ച വരുത്തിയത് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്നും വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെിരെ നിയമനടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ സാമ്പത്തിക ലാഭത്തിനു വേണ്ടി അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചെന്ന പരാതിയില്‍ നടി ശ്വേതാ മേനോനെതിരേ കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് നടിയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാര്‍ട്ടിന്‍ എന്നയാളുടെ പരാതിയില്‍ എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. അശ്ലീല സിനിമകളില്‍ അഭിനയിച്ചു, ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ശ്വേതാ മേനോനെതിരേ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ശ്വേത മേനോന്‍ നേരത്തെ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതേസമയം ശ്വേത മേനോന്‍ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കുന്ന സമയത്താണ് ഇത്തരത്തിലൊരു കേസ് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
◾https://dailynewslive.in/ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഗായകന്‍ കെ.ജെ. യേശുദാസിനുമെതിരേ അധിക്ഷേപ പരാമര്‍ശവുമായി നടന്‍ വിനായകന്‍. ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഇരുവരുടേയും പേര് എടുത്ത് പറഞ്ഞുകൊണ്ടാണ് നടന്റെ അധിക്ഷേപം. യേശുദാസിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിന്റെ പേരില്‍ ഒട്ടേറെ പേര്‍ വിനായകനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി.
◾https://dailynewslive.in/ നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പില്‍ മൂന്നാമത്തെ പ്രതിയും കീഴടങ്ങി. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായിരുന്ന ദിവ്യ ഫ്രാന്‍സിസാണ് കീഴടങ്ങിയത്. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് ദിവ്യ കീഴടങ്ങിയത്. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു.
◾https://dailynewslive.in/ തൃശ്ശൂരില്‍ കോടാലി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഹാളിന്റെ സീലിങ് തകര്‍ന്നു വീണു. സ്‌കൂള്‍ അവധി ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. മരപ്പട്ടി കാരണമാണ് സീലിംഗ് വീണതെന്നാണ് സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ വിശദീകരണം.
*ശ്വാസകോശാർബുദം*
ശ്വാസകോശങ്ങളിൽ ആരംഭിക്കുന്ന ദോഷകരമായ വളർച്ചകളെയാണ് ശ്വാസകോശാർബുദം എന്നു വിളിക്കുന്നത്. ലോകമെമ്പാടും മരണത്തിന് കാരണമാകുന്ന പ്രധാനമായ കാൻസറുകളിൽ ഒന്നാണ് ഇത്. പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ കണ്ടുവരുന്നുവെങ്കിലും, *പ്രത്യേകിച്ച് പുകവലിക്കുന്നവർക്കാണ് കൂടുതൽ സാധ്യത*.
പ്രധാന കാരണം
• *പുകവലി (Smoking): ശ്വാസകോശാർബുദത്തിന് ഏറ്റവും വലിയ അപകടകാരിയാണ്*. സിഗരറ്റ്, ബീഡി, സിഗാർ, പാസീവ് സ്മോക്കിംഗ് (രണ്ടാം കൈ പുക) എന്നിവയും അപകടം വർദ്ധിപ്പിക്കുന്നു.• മാലിന്യങ്ങൾ: വായു മലിനീകരണം, അസ്ബെസ്റ്റോസ് പോലുള്ള രാസവസ്തുക്കൾ. •ജനിതക കാരണങ്ങൾ: കുടുംബത്തിൽ ശ്വാസകോശാർബുദം ഉണ്ടായിട്ടുള്ളവർക്കു ചെറിയൊരു അധിക സാധ്യത.*ലക്ഷണങ്ങൾ* • തുടർച്ചയായ ചുമ അല്ലെങ്കിൽ ചുമയുടെ സ്വഭാവത്തിൽ മാറ്റം, •ചുമയിൽ രക്തസാന്നിധ്യം •ശ്വാസം മുട്ടൽ, ശ്വാസക്കുരുക്ക് •നെഞ്ചുവേദന •ഭാരം കുറയുക, ക്ഷീണം വർധിക്കുക എന്നി ലക്ഷണങ്ങൾ ഉണ്ടാവുമ്പോൾ ശ്രദ്ധിക്കേണ്ടതാണ് *പരിശോധനകൾ*
•എക്‌സ്-റേ, സി.ടി സ്കാൻ • ബ്രോങ്കോസ്കോപ്പി • ടിഷ്യു പരിശോധന തുടങ്ങിയ പരിശോധനകളിലൂടെ രോഗ സ്ഥിതികരണം സാധ്യമാണ് *ചികിത്സ ചികിത്സാ രീതി* *രോഗം കണ്ടെത്തുന്ന ഘട്ടത്തിനും രോഗിയുടെ ആരോഗ്യസ്ഥിതിക്കും അനുസരിച്ച് വ്യത്യാസപ്പെടും. • ശസ്ത്രക്രിയ (സർജറി) •കീമോതെറാപ്പി •റേഡിയേഷൻ തെറാപ്പി •ടാർഗെറ്റഡ് തെറാപ്പി, ഇമ്യൂണോ തെറാപ്പി തുടങ്ങിയ രീതികളിലൂടെ രോഗത്തെ നമുക്ക് ചികിത്സക്കാവുന്നതാണ്. മേൽ പറഞ്ഞ എല്ലാ ചികിത്സ രീതികളും അമല ആശുപത്രയിൽ ലഭ്യമാണ്* ശ്വാസകോശാർബുദം നേരത്തെ കണ്ടെത്തിയാൽ ചികിത്സാഫലവും ജീവൻ രക്ഷിക്കുന്ന സാധ്യതയും കൂടുതലാണ്. *കൂടുതൽ വിവരങ്ങൾക്ക്* 0487-2304000.*
◾https://dailynewslive.in/ വയനാട് സിപിഎമ്മിലെ വിഭാഗീയതയില്‍ നേതാക്കള്‍ക്കെതിരെ വീണ്ടും നടപടി. വയനാട്ടിലെ മുതിര്‍ന്ന നേതാവ് എ വി ജയനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. സാമ്പത്തിക ക്രമക്കേട് ഉന്നയിച്ച് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത് വിവാദം ആയിരിക്കേയാണ് വീണ്ടും നടപടി ഉണ്ടായത്. വയനാട് സിപിഎമ്മില്‍ വിഭാഗീയതയെന്ന പരസ്യപ്രസ്താവനയിലാണ് നടപടി.
◾https://dailynewslive.in/ സദാനന്ദന്‍ ആക്രമണ കേസിലെ പ്രതികളുടെ യാത്രയയപ്പ് വിവാദത്തില്‍ മുന്‍മന്ത്രി കെ കെ ശൈലജയെ പിന്തുണച്ച് പി ജയരാജന്‍. സിപിഎം നേതാക്കള്‍ അതില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നും സമയം കിട്ടാത്തത് കൊണ്ടാണ് താന്‍ പോകാത്തിരുന്നതെന്നും ജയിലില്‍ പോയി അവരെ കാണുമെന്നും പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
◾https://dailynewslive.in/ ക്രിമിനലുകളുമായി വേദി പങ്കിടുന്നതിനൊപ്പം അവരെ വെള്ളപൂശുകയിരിക്കുകയാണ് സിപിഎം എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ കെ ശൈലജയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്നും അക്രമികളും കൊലയാളികളുമായി കൈകോര്‍ത്ത ചരിത്രമാണ് സംസ്ഥാനത്തെ സിപിഎമ്മിനുള്ളതെന്നും അവരെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കിയാണ് അവര്‍ മുന്നോട്ട് നീങ്ങിയതെന്നും ഈ നിലപാടില്‍ മാറ്റം വരുത്താന്‍ ഉദ്ദേശമില്ലെന്നാണ് കെ കെ ശൈലജയുടെ വാക്കുകളും, ജയിലില്‍ സിപിഎം അക്രമികള്‍ക്ക് ലഭിക്കുന്ന പ്രത്യേക പരിഗണനയുടെ വാര്‍ത്തകളുമെല്ലാം വ്യക്തമാക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ എസ് എഫ് ഐ – യു ഡി എസ് എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യു ഡി എസ് എഫ് കള്ളവോട്ടിന് ശ്രമിച്ചു എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ആരോപിച്ചു. പൊലീസ് എസ് എഫ് ഐ പ്രവര്‍ത്തകരെ അകാരണമായി മര്‍ദിച്ചെന്നും ആരോപണം ഉയരുന്നുണ്ട്. ലാത്തിയടിയില്‍ എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗത്തിന് പരിക്കേറ്റു. എസ് എഫ് ഐ പ്രവര്‍ത്തകരും പൊലീസും മര്‍ദിച്ചെന്ന് യു ഡി എസ് എഫ് പ്രവര്‍ത്തകരും ആരോപിക്കുന്നു.
◾https://dailynewslive.in/ പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിലെ വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 99.97 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയാണ് സംസ്ഥാനം ഒന്നാമതെത്തിയത്. പി എം സൂര്യഘര്‍ പദ്ധതി അപേക്ഷകരില്‍ നിന്ന് ഏറ്റവും കൂടുതല്‍ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചതിന്റെ ശതമാനത്തില്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്.
◾https://dailynewslive.in/ സെന്‍ട്രല്‍ ജയിലില്‍നിന്ന് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കൊണ്ടുപോകവെ ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് മദ്യപിക്കാന്‍ അവസരമൊരുക്കിയ പോലീസ് നടപടിയില്‍ കടുത്ത അതൃപ്തിയറിയിച്ച് ഡിജിപി റവാഡ ചന്ദ്രശേഖര്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കി.
◾https://dailynewslive.in/ ഇടുക്കി പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്. 70 പേര്‍ മരിച്ച ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മോചിതരാവാത്ത പെട്ടിമുടിക്കാര്‍ മറ്റ് പലയിടങ്ങളിലായി ജീവിതം കരുപ്പിടിപ്പിക്കുകയാണ്. സംസ്ഥാന സര്‍ക്കാരും കെഡിഎച്ച്പി കമ്പനിയും ചേര്‍ന്ന് പുനരധിവാസമുറപ്പാക്കിയെങ്കിലും, സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ കേന്ദ്രസഹായം ഇപ്പോഴും കിട്ടിയിട്ടില്ല.
◾https://dailynewslive.in/ ചേട്ടാ എന്നു വിളിക്കാത്തതിന് റാഗിങ്. മര്‍ദ്ദനമേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥി ചികിത്സയില്‍. കോട്ടയം കളത്തിപ്പടി ഗിരിദീപം ബദനി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.കോന്നി അട്ടച്ചാക്കല്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്ന് ഹോസ്റ്റല്‍ നടത്തിപ്പുകാര്‍ക്കെതിരെയും കുടുംബത്തിന്റെ ആരോപണം ഉണ്ട്.
◾https://dailynewslive.in/ പാലക്കാട് പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ ചെര്‍പ്പുളശേരി പോലീസ് കേസെടുത്തു. ചെര്‍പ്പുളശ്ശേരി മടത്തിപറമ്പ് സ്വദേശി ഷജീറിനെതിരെയാണ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പ് ചുമത്തിയാണ് കേസ്.
◾https://dailynewslive.in/ പെട്രോള്‍ പമ്പുകളിലെ ടോയ് ലറ്റുകള്‍ പൊതുശൗചാലയങ്ങളാണോ എന്നതില്‍ കൂടുതല്‍ വ്യക്തത തേടി ഹൈക്കോടതി. ഡീലര്‍മാരുമായുളള കരാറില്‍ പബ്ലിക് ടോയ്ലറ്റുകള്‍ എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോയെന്നാണ് പൊതുമേഖലാ എണ്ണ കമ്പനികളോടാണ് വിശദീകരണം തേടിയത്. യാത്രക്കാര്‍ക്ക് എന്നാണ് നിര്‍ദേശമെങ്കലും പൊതുജനം ഇതില്‍പെടുമെന്നാണ് എണ്ണക്കമ്പനികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ വാക്കാല്‍ അറിയിച്ചത്.
◾https://dailynewslive.in/ നിമിഷപ്രിയയുടെ മോചനം വൈകിപ്പിക്കുന്നത് തെക്കന്‍ കേരളത്തിലെ യുവ എംഎല്‍എയെന്ന ആരോപണവുമായി നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ട്രഷറര്‍ കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് രംഗത്ത്. നിമിഷപ്രിയയുടെ മോചനത്തിന് പ്രതിസന്ധിയുണ്ടാക്കുന്നവരെ യുവ എംഎല്‍എ സഹായിക്കുന്നുവെന്നും ആക്ഷന്‍ കൗണ്‍സിലിന്റെ ആരോപണം.
◾https://dailynewslive.in/ തിരോധാന കേസില്‍ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീടിനുള്ളില്‍ പരിശോധന. വീടിനകത്ത് ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. വീടിനുള്ളില്‍ മൃതദേഹമോ, മൃതദഹാവശിഷ്ടങ്ങളോ കുഴിച്ചിട്ടിട്ടുണ്ടോ എന്നറിയാനാണ് പരിശോധന. തിരോധാന കേസില്‍ കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. പ്രതിയായ സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയെ ആലപ്പുഴ കോട്ടയം ക്രൈംബ്രാഞ്ച് സംഘങ്ങള്‍ സംയുക്തമായി ചോദ്യം ചെയ്യും.
◾https://dailynewslive.in/ ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി. സെപ്റ്റംബര്‍ 22നും ഒക്ടോബര്‍ രണ്ടിനും ഇടയിലുള്ള ദിവസങ്ങളിലാണ് മുന്നറിയിപ്പ്. വിമാനത്താവളങ്ങള്‍, ഹെലിപ്പാഡുകള്‍, ഫ്ലൈയിംഗ് സ്‌കൂളുകള്‍, പരിശീലന സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും നിരീക്ഷണം ശക്തമാക്കാനും ബിസിഎഎസ് നിര്‍ദേശിച്ചു.
◾https://dailynewslive.in/ ബിഹാറിലെ ഗയ വിമാനത്താവളത്തിന്റെ തിരിച്ചറിയാനുള്ള കോഡ് ‘GAY’ എന്നായതില്‍ ആശങ്ക പ്രകടിപ്പിച്ച് രാജ്യസഭയിലെ ബിജെപി അംഗം ഭീം സിങ്. ജനങ്ങള്‍ക്ക് സാമൂഹികപരമായും സാംസ്‌കാരികപരമായും സുഖകരമല്ലാത്തതും, കുറ്റകരമായി കണക്കാക്കുന്നതുമാണ് ‘GAY’ എന്ന വാക്ക്. ഈ കോഡാണോ വിമാനത്താവളത്തിന് നല്‍കിയിരിക്കുന്നതെന്നായിരുന്നു ബിജെപി എംപിയുടെ ചോദ്യം. എന്നാല്‍ മൂന്നക്ഷരമുള്ള എയര്‍പോര്‍ട്ട് തിരിച്ചറിയല്‍ കോഡുകള്‍ ഒരിക്കല്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ മാറ്റാനാവില്ലെന്ന് വ്യോമയാന സഹമന്ത്രി മുരളീധര്‍ മഹോല്‍ മറുപടി നല്‍കി.
◾https://dailynewslive.in/ ദില്ലിയില്‍ അതിസുരക്ഷ മേഖലയില്‍ നിന്ന് കോണ്‍ഗ്രസ് എംപി ആര്‍ സുധയുടെ മാല മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഓഖ്ല സ്വദേശിയായ യുവാവാണ് ദില്ലി പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് പൊലീസ് മാല കണ്ടെടുത്തു. യുവാവ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
◾https://dailynewslive.in/ 87 പുതിയ ഹെവി-ഡ്യൂട്ടി സായുധ ഡ്രോണുകളും 110-ലധികം എയര്‍-ലോഞ്ച്ഡ് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളും അടക്കം പുത്തന്‍ ആയുധങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ സൈന്യം. ഹെവി-ഡ്യൂട്ടി ആംഡ് ഡ്രോണുകളായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യ പ്രധാനമായും ഉപയോഗിച്ചത്. ഇതടക്കം പുതിയ ആയുധങ്ങള്‍ വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച പ്രാഥമിക അനുമതി നല്‍കി. 67,000 കോടി രൂപയുടെ ആയുധങ്ങളാണ് ഇന്ത്യ സ്വന്തമാക്കുന്നത്.
◾https://dailynewslive.in/ ബിഹാറില്‍ വോട്ടര്‍ പട്ടിക സംബന്ധിയായ വിവാദങ്ങള്‍ തുടരുന്നതിനിടെ താമസ സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി എത്തിയത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമസ്തപൂര്‍ ജില്ലയിലെ പടോരി സബ്ഡിവിഷനിലെ മൊഹിയുദ്ദീന്‍ ബ്ലോക്കിലാണ് ട്രംപിന്റെ പേരില്‍ താമസ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ ഓണ്‍ലൈനായി ലഭിച്ചത്. എന്നാല്‍ അപേക്ഷ വ്യാജമാണെന്ന് വ്യക്തമായതിനാല്‍ തള്ളിയതായാണ് അധികൃതര്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് വിശദമാക്കിയത്
◾https://dailynewslive.in/ പൊതു ജലസ്രോതസ്സുകള്‍ ലഭ്യമാകുന്നതില്‍ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തില്‍ ശക്തമായി അപലപിച്ച് മദ്രാസ് ഹൈക്കോടതി. സംസ്ഥാനത്ത് തുല്യമായ പൊതു ജലസ്രോതസ്സുകള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ തരത്തില്‍ ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശവും നല്‍കി. തെങ്കാശി തലൈവന്‍കോട്ടൈയിലെ വിവേചനപരമായ രീതികള്‍ ഉയര്‍ത്തിക്കാട്ടിയ 65കാരിയായ സ്ത്രീ സമര്‍പ്പിച്ച ജാമ്യാപേക്ഷയ്ക്ക് മറുപടിയായാണ് കോടതിയുടെ വിമര്‍ശനം. ഇതിനായി ഒരു ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചു.
◾https://dailynewslive.in/ കമല്‍ഹാസന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി. ഞായറാഴ്ച അഗരം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ‘സനാതന ധര്‍മ്മ’ത്തെക്കുറിച്ച് കമല്‍ ഹാസന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ബിജെപി രംഗത്തെത്തിയത്.
◾https://dailynewslive.in/ തമിഴ്നാട്ടില്‍ എംഎല്‍എയുടെ തോട്ടത്തില്‍ വച്ച് പൊലീസുകാരനെ വെട്ടിക്കൊന്നു. തിരുപ്പൂരില്‍ ആണ് സംഭവം. സ്പെഷ്യല്‍ എസ്‌ഐ ഷണ്മുഖസുന്ദരം ആണ് മരിച്ചത്. എഐഎഡിഎംകെ എംഎല്‍എ മഹേന്ദ്രന്റെ തോട്ടത്തില്‍ വച്ചാണ് കൊലപാതകം നടന്നത്. തോട്ടത്തില്‍ ജോലി ചെയുന്ന അച്ഛനും മകനും തമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ എത്തിയതായിരുന്നു പൊലീസുകാരന്‍. നാലംഗ സംഘം ആണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന.
◾https://dailynewslive.in/ ബീഹാറിലെ ദര്‍ഭംഗയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 25 വയസ്സുള്ള നഴ്‌സിംഗ് വിദ്യാര്‍ഥിയെ ഭാര്യാപിതാവ് വെടിവച്ചു കൊന്നു. ദര്‍ഭംഗ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ ബിഎസ്സി (നഴ്‌സിംഗ്) രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ രാഹുല്‍ കുമാറിനെയാണ് ഭാര്യയും ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുമായ തനു പ്രിയയുടെ മുന്നില്‍ വെച്ച് വെടിവച്ച് കൊലപ്പെടുത്തിയത്. രാഹുലുമായുള്ള മിശ്ര വിവാഹം കഴിഞ്ഞതിനെ തുടര്‍ന്ന് തനുവിന്റെ കുടുംബം അസ്വസ്ഥരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
◾https://dailynewslive.in/ തെലുഗു നടന്‍ വിജയ് ദേവെരകൊണ്ട ഇഡി ഓഫീസില്‍ ഹാജരായി. അനധികൃത വാതുവെപ്പ് ആപ്പുകള്‍ പ്രമോട്ട് ചെയ്തെന്ന കേസുമായി ബന്ധപ്പെട്ടാണ് നടന്‍ ഹാജരായത്. അന്വേഷണസംഘം ദേവെരകൊണ്ടയുടെ മൊഴിയെടുക്കും.
◾https://dailynewslive.in/ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷം റിപ്പോ നിരക്ക് 5.5% ല്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതായി ആര്‍ബിഐ അറിയിച്ചു. ഫെബ്രുവരി മുതല്‍ മൂന്ന് തവണയായി 100 ബേസിസ് പോയിന്റ് കുറച്ചതിനു ശേഷമാണ് ഈ നീക്കം.
◾https://dailynewslive.in/ അമിത് ഷായ്ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധക്ക് ജാമ്യം. ജാര്‍ഖണ്ഡ് ചൈബാസയിലെ ജനപ്രതിനിധികളുടെ കോടതിയാണ് ജാമ്യം നല്‍കിയത്. 2018 ല്‍ രാഹുല്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കേസ്. കൊലപാതകക്കേസ് ഉള്ളവര്‍ക്കും ബിജെപി പ്രസിഡന്റുമാരാകാം എന്ന പ്രസംഗത്തിലെ പരാമര്‍ശമാണ് വിവാദമയത്.
◾https://dailynewslive.in/ യുഎഇയിലെ ഖോര്‍ഫക്കാനില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തി. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 2 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്.
◾https://dailynewslive.in/ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെച്ചൊല്ലി അമേരിക്കയും ഇന്ത്യയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയിലെത്തി. റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡോവലിന്റെ സന്ദര്‍ശനം. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഈ മാസം അവസാനം റഷ്യ സന്ദര്‍ശിച്ചേക്കും.
◾https://dailynewslive.in/ പാകിസ്ഥാനില്‍ ഏഴ് വയസ്സുള്ള ബാലനെതിരെ തീവ്രവാദക്കുറ്റം ചുമത്തി പൊലീസ്. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗുല്‍സാര്‍ ദോസ്തിന്റെ പ്രസംഗം ഉള്‍പ്പെടുന്ന വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തതിനാണ് കുട്ടിക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തിയത്. പൊലീസ് നടപടിക്കെതിരെ പാകിസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ (ഒഞഇജ) അപലപിച്ചു. ഈ നടപടിയെ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും രാജ്യത്ത് തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണെന്നും എച്ച്ആര്‍പിസി പറഞ്ഞു.
◾https://dailynewslive.in/ മാഡ്രിഡ് എയര്‍പോര്‍ട്ടില്‍ നിന്ന് പാരീസിലേക്ക് പറയുന്നയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു. വിമാനത്തിന്റെ മുന്‍ഭാ?ഗം തകര്‍ന്നതോടെ പുകയുയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. വിമാനത്തിന്റെ മുന്‍ഭാ?ഗത്താണ് പക്ഷി ഇടിച്ചത്.എന്‍ജിന് കേടുപാടുകള്‍ വന്നതിനാലാണ് ക്യാബിനിലേക്ക് പുക എത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
◾https://dailynewslive.in/ താരിഫ് വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ എപ്പോള്‍ വേണമെങ്കിലും തന്നെ വിളിക്കാമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനം നിരസിച്ച് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വ. ട്രംപിനെ വിളിക്കുന്നതിന് പകരം, ബ്രസീലിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) ഉള്‍പ്പെടെ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്ന് ലുല വ്യക്തമാക്കി.
◾https://dailynewslive.in/ ഇന്ത്യയ്ക്ക് കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനം ഇപ്പോഴില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. റഷ്യയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെന്ന് ട്രംപ് അറിയിച്ചു. ഇന്ത്യയ്ക്കെതിരായ അമേരിക്കയുടെ നീക്കത്തെ റഷ്യ അപലപിച്ചിരുന്നു. റഷ്യയില്‍ നിന്ന് യുഎസ് രാസവളം ഇറക്കുമതി ചെയ്യുണ്ടെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് റഷ്യയില്‍ നിന്ന് രാസവളം യുഎസ് ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.
◾https://dailynewslive.in/ ഇന്ത്യക്കെതിരെ തീരുവ ചുമത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെ രൂക്ഷമായി വിമര്‍ശിച്ച് യുഎന്നിലെ മുന്‍ യുഎസ് അംബാസഡര്‍ നിക്കി ഹേലി. യുഎസ് ചൈനയ്ക്കുമേലുള്ള തീരുവ 90 ദിവസത്തേക്ക് നിര്‍ത്തിവെച്ചത് ഇരട്ടത്താപ്പാണെന്നും അവര്‍ വിമര്‍ശിച്ചു. ഈ നീക്കം യുഎസ്-ഇന്ത്യ ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്നും ശത്രുവായ’ ചൈനയെ വെറുതെ വിടാതെ, ഇന്ത്യയെപ്പോലുള്ള ഒരു സഖ്യകക്ഷിയുമായുള്ള ബന്ധം തകര്‍ക്കരുതെന്നും ഹേലി ട്രംപിന് മുന്നറിയിപ്പ് നല്‍കി.
◾https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ മുന്നേറ്റം. ഗ്രാം വില 10 രൂപ ഉയര്‍ന്ന് 9,380 രൂപയും പവന്‍ വില 80 രൂപ ഉയര്‍ന്ന് 75,040 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 7,700 രൂപയിലാണ് വ്യാപാരം. 14 കാരറ്റിന് 5,995 രൂപയും ഒമ്പത് കാരറ്റിന് 3,865 രൂപയുമാണ് വില. വെള്ളി വിലയും മുന്നേറ്റം തുടരുകയാണ്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 121 രൂപയായി. കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില വര്‍ധിക്കുന്നത്. ഇന്നലെ ഒറ്റയടിക്ക് പവന് 640 രൂപ വര്‍ധിച്ചിരുന്നു. രാജ്യാന്തര വിലയ്‌ക്കൊപ്പമാണ് കേരളത്തിലും സ്വര്‍ണ വിലയുടെ മുന്നേറ്റം. ഔണ്‍സിന് ഇന്നലെ 3,390 ഡോളര്‍ വരെ എത്തിയിരുന്നു. ഇന്ന് ഔണ്‍സ് വില 15 ഡോളറോളം ഇടിഞ്ഞ് 3,375 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. അധികം വൈകാതെ രാജ്യാന്തര സ്വര്‍ണ വില 3,440 ഡോളര്‍ എത്തുമെന്നാണ് നിരീക്ഷകര്‍ കണക്കാക്കുന്നത്. അങ്ങനെയെങ്കില്‍ കേരളത്തില്‍ പവന്‍ വില 76,000 കടക്കാനാണ് സാധ്യത. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ പണിക്കൂലിയടക്കം 81,200 രൂപയ്ക്ക് മുകളില്‍ വരും.
◾https://dailynewslive.in/ പുതിയതായി വാട്‌സ്ആപ്പ് കൊണ്ടുവരാന്‍ പോകുന്ന ഫീച്ചറാണ് ഗസ്റ്റ് ചാറ്റ്. വാട്‌സ്ആപ്പ് ഉപയോഗിക്കാത്ത ആളുകള്‍ക്കും സന്ദേശം അയക്കാന്‍ സഹായിക്കുന്ന ഫീച്ചറാണിത്. ഈ ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. വാട്‌സ്ആപ്പ് ഉടന്‍ തന്നെ ഇതിന്റെ ബീറ്റ വേര്‍ഷന്‍ പുറത്തിറക്കുമെന്ന് കരുതുന്നു. തുടര്‍ന്ന് ഭാവിയില്‍ വിപുലമായ രീതിയില്‍ പുതിയ അപ്‌ഡേറ്റായി ഇതിനെ കൊണ്ടുവരാനാണ് വാട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്. ആപ്പ് ഉപയോഗിക്കാത്ത ആളെ ലിങ്ക് വഴി ക്ഷണിച്ച് ആശയവിനിമയം നടത്തുന്ന രീതിയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ക്ഷണിക്കപ്പെട്ട വ്യക്തി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ അക്കൗണ്ട് സൃഷ്ടിക്കുകയോ ചെയ്യേണ്ടതില്ല. അവര്‍ ചെയ്യേണ്ടത് അവരുടെ ബ്രൗസറില്‍ ലിങ്ക് തുറന്ന് ചാറ്റ് ആരംഭിക്കുക എന്നത് മാത്രമാണ്. വാട്‌സ്ആപ്പ് വെബിന് സമാനമായ ഒരു വെബ് അധിഷ്ഠിത ഇന്റര്‍ഫേസിലൂടെ ഈ സജ്ജീകരണം പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗസ്റ്റ് ചാറ്റില്‍ മീഡിയ ഷെയറിങ് നടക്കുമോ എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. അതിനാല്‍ ഫോട്ടോകള്‍, വീഡിയോകള്‍, വോയ്സ് നോട്ടുകള്‍ എന്നിവ ഷെയര്‍ ചെയ്യാന്‍ കഴിയുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്.
◾https://dailynewslive.in/ മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്ന ‘സാഹസം’ എന്ന ചിത്രം തിയറ്ററുകളിലെത്താന്‍ ഇനി രണ്ട് ദിനങ്ങള്‍ മാത്രം. എട്ടാം തീയതി വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. ബിബിന്‍ കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ടീസറും ഓണം വൈബ് ഗാനവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയിരുന്നു. റിനിഷ് കെ എന്‍ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഈ ചിത്രവും നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ബിബിന്‍ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. തമാശയും ആക്ഷനും കോര്‍ത്തിണക്കി അഡ്വഞ്ചര്‍ മൂഡില്‍ കഥ അവതരിപ്പിക്കുന്ന സാഹസത്തില്‍ നരേന്‍ ,റംസാന്‍, അജു വര്‍ഗീസ്, സജിന്‍ ചെറുകയില്‍, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗ് ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വര്‍ഷ രമേശ്, വിനീത് തട്ടില്‍, മേജര്‍ രവി, ഭഗത് മാനുവല്‍, കാര്‍ത്തിക്, ജയശ്രീ, ആന്‍ സലിം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾https://dailynewslive.in/ കാര്‍ത്തി നായകനാകുന്ന ‘കൈതി 2’ല്‍ ‘ലിയോ’യില്‍ നിന്നും ‘വിക്ര’ത്തില്‍ നിന്നുമുള്ള കഥാപാത്രങ്ങളുണ്ടാകുമെന്ന് വെളിപ്പെടുത്തി സംവിധായകന്‍ ലോകേഷ് കനകരാജ്. ‘കൈതി 2’ സിനിമയും എല്‍സിയുവിലെ ത്രില്ലിങ് ചിത്രമാകുമെന്ന് ഉറപ്പുനല്‍കുകയാണ് സംവിധായകന്‍. ‘സിനിമയുടെ അവസാനം ദില്ലി എന്ന നായക കഥാപാത്രത്തിന്റെ ഭൂതകാലത്തെക്കുറിച്ച് ഒരു സൂചന നല്‍കി, പ്രീക്വലിന് സാധ്യതയിട്ടാണ് അവസാനിപ്പിച്ചത്. ‘പത്ത് വര്‍ഷം ജയിലില്‍ കിടക്കുന്നതിന് മുമ്പ് ദില്ലി എന്ത് ചെയ്യുകയായിരുന്നു എന്ന് പറയുന്ന ഒരു കഥ വികസിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. പിന്നീടാണ് അതൊരു യൂണിവേഴ്സ് ആയി വികസിപ്പിക്കാന്‍ തീരുമാനിക്കുന്നത്. ‘കൈതി’ ഒരു സിനിമാറ്റിക് യൂണിവേഴ്സായി വികസിക്കുമ്പോള്‍, ‘ലിയോ’, ‘വിക്രം’ എന്നീ സിനിമകളിലെ കഥാപാത്രങ്ങളെയും കൊണ്ടുവരാന്‍ കഴിയും. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും തിരക്കഥയുടെ 3035 പേജുകള്‍ താന്‍ ഇതിനകം എഴുതിക്കഴിഞ്ഞെന്ന് ലോകേഷ് വെളിപ്പെടുത്തി.
◾https://dailynewslive.in/ സമൂഹമാധ്യമങ്ങളില്‍ വൈറലായി കെഎസ്ആര്‍ടിസി ബസിന്റെ ചിത്രങ്ങള്‍. ടൂറിസ്റ്റ് ബസുകളെ വെല്ലുന്ന സ്റ്റൈലിലാണ് പുതിയ ബസുകള്‍ കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. പ്രകാശില്‍ നിര്‍മിച്ച പുതിയ കെഎസ്ആര്‍ടിസി ബസ് ചിത്രങ്ങള്‍ എന്ന തലക്കെട്ടോടെയാണ് പുതിയ വാഹനത്തിന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ത്രിവര്‍ണ പതാകയുടെ നിറങ്ങളും കഥകളിയുടെ ഗ്രാഫിക്സും പുതിയ ബസിന് നല്‍കിയിട്ടുണ്ട്. പ്രകാശിന്റെ ക്യാപെല്ല ബോഡിയിലാണ് ഈ ബസുകള്‍ നിര്‍മിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി ഹൈബ്രിഡ് ബസുകള്‍ എന്ന് വിശേഷിപ്പിക്കുന്ന സ്ലീപ്പര്‍ കം സീറ്റര്‍ സംവിധാനത്തിലാണ് ഈ ബസുകളുടെ ഉള്‍വശം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മുകളില്‍ രണ്ട്, ഒന്ന് ക്രമീകരണത്തില്‍ സ്ലീപ്പറും താഴെ പുഷ് ബാക്ക് സീറ്റുകളും ഒരുക്കിയിരിക്കുന്നു. ലെയ്‌ലാന്‍ഡിന്റെ 13.5 മീറ്റര്‍ നീളമുള്ള ഗരുഡ ഷാസിയിലാണ് ബസ് നിര്‍മിക്കുന്നത് എന്നാണ് കരുതുന്നത്. 5.33 ലീറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബോ എന്‍ജിനാണ് ഉപയോഗിക്കുന്നത്. 185 കിലോവാട്ട് കരുത്തും 900 എന്‍എം ടോര്‍ക്കുമുണ്ട്. ഓണത്തിന് മുന്നോടിയായി പുതിയ ബസുകള്‍ നിരത്തുകളില്‍ ഇറങ്ങുമെന്നാണ് വിവരം.
◾https://dailynewslive.in/ ഒരുപാട് അനുഭവങ്ങളുള്ള ഒരാള്‍. കഥപോലെ സ്വാനുഭവങ്ങള്‍ പലതും രതീഷ് എഴുതിവെച്ചപ്പോള്‍, അവ മറിച്ചുനോക്കി വായിക്കാനും മറക്കാതെ ചിലതെല്ലാം ഓര്‍മ്മിച്ചുവെയ്ക്കാനും പറ്റുന്നതായി. നിറക്കൂട്ടുകള്‍ ഒന്നുമില്ലാതെ, വേറിട്ടൊരു അവതരണശൈലി. ജീവിതനെരിപ്പോടുകളില്‍ നിന്നായി കണ്ടെടുത്ത ഏതാനും സംഭവങ്ങള്‍ കഥകളായിരിക്കുന്നു ഇതില്‍. എല്ലാ കഥകളിലും എഴുത്തുകാരന്‍ തൊട്ടറിഞ്ഞ ചിലതുണ്ട് എന്നു കരുതുന്നു. എന്തായാലും നെഞ്ചിന്‍കൂട്ടില്‍നിന്ന് ഒരാരവം പകലിന്റെ വെട്ടപ്പാടിലേക്ക് പൊട്ടിപ്പുറപ്പെട്ടു വരുന്നുണ്ട് ഈ കഥകളിലെന്ന് വ്യക്തമായും അറിയാനാവും. ‘പകലാരവങ്ങള്‍’. യു.എസ് രതീഷ്. ഗ്രീന്‍ ബുക്സ്. വില 133 രൂപ.
◾https://dailynewslive.in/ നടത്തം, സൈക്ലിങ് പോലുള്ള തീവ്രത കുറഞ്ഞ വ്യായാമങ്ങള്‍ക്ക് ഹൃദയത്തിലെ ബ്ലോക്കുകളെ വരെ നീക്കം ചെയ്യാന്‍ സാധിക്കുമെന്ന് നോണ്‍-ഇന്‍വേസീവ് കാര്‍ഡിയോളജിയില്‍ വിദഗ്ധനായ കാര്‍ഡിയോളജിസ്റ്റായ ഡോ. ബിമല്‍ ഛാജര്‍ പങ്കുവെച്ച ഒരു ലേഖനത്തില്‍ പറയുന്നു. ഹൃദ്രോഗം ആഗോളതലത്തില്‍ മരണകാരണങ്ങളില്‍ ഒന്നാണ്, അതിറോസ്‌ക്ലെറോസിസ് മൂലമുണ്ടാകുന്ന ധമനികളിലെ ബ്ലോക്ക് അതിന് ഒരു പ്രധാന ഘടകമാണ്. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതോടെ രക്തയോട്ടം തടസപ്പെടുകയും ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, അമിതവണ്ണം, പുകവലി, സമ്മര്‍ദം എന്നിവയാണ് പ്രധാന അപകട ഘടകങ്ങള്‍. വ്യായാമത്തിന് നേരിട്ട് പ്ലാക്ക് നീക്കം ചെയ്യാന്‍ കഴിയില്ല, എന്നാല്‍ ഹൃദയത്തിലെ ബ്ലോക്ക് കൂടുതല്‍ അടിഞ്ഞുകൂടുന്നത് തടയുന്നതിലൂടെയും ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലൂടെയും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെയും ഹൃദയസ്തംഭനം ഒഴിവാക്കുന്നതില്‍ വ്യായാമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പതിവായി ശാരീരിക വ്യായാമം ചെയ്യുന്നത് ഹൃദയത്തെ ശക്തിപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും കൊളസ്ട്രോള്‍ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. വ്യായാമത്തിലൂടെ ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നതിലൂടെ വ്യക്തികള്‍ക്ക് ഗുരുതരമായ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാന്‍ കഴിയും.
◾https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 87.67, പൗണ്ട് – 116.58, യൂറോ – 101.54, സ്വിസ് ഫ്രാങ്ക് – 108.45, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.91, ബഹറിന്‍ ദിനാര്‍ – 232.55, കുവൈത്ത് ദിനാര്‍ -286.77, ഒമാനി റിയാല്‍ – 228.01, സൗദി റിയാല്‍ – 23.36, യു.എ.ഇ ദിര്‍ഹം – 23.87, ഖത്തര്‍ റിയാല്‍ – 24.08, കനേഡിയന്‍ ഡോളര്‍ – 63.67.
*പൊട്ടാല കൊട്ടാരം*
*ഡെസ്റ്റിനേഷന്‍ ഡയറീസ് -25*
ചൈനയിലെ ടിബറ്റ് സ്വയംഭരണ പ്രദേശത്തുള്ള ഒരു മ്യൂസിയത്തിന്റെ പേരാണ് പൊട്ടാല കൊട്ടാരം.ടിബറ്റിലെ ഏറ്റവും അറിയപ്പെടുന്ന ആകര്‍ഷണമാണ് പൊട്ടാല കൊട്ടാരം.ബുദ്ധമത ചിന്തയില്‍ ബോധിസത്വന്‍ അവലോകിതേശ്വരന്റെ പുരാണ വാസസ്ഥലമായ പൊറ്റലക പര്‍വതത്തിന്റെ പേരിലാണ് കൊട്ടാരത്തിന് പേര് നല്‍കിയിരിക്കുന്നത്.പൊടാലയ്ക്ക് അകത്തേക്ക് ചരിഞ്ഞ മതിലുകളുണ്ട്, ചുവരുകളുടെ മുകള്‍ ഭാഗങ്ങളില്‍ നിരവധി ജനാലകളുടെ നേര്‍രേഖകളും, വിവിധ തലങ്ങളില്‍ പരന്ന മേല്‍ക്കൂരകളുമുണ്ട്. പാറയുടെ തെക്കേ അടിഭാഗത്ത് മതിലുകളും ഗേറ്റുകളും ഉള്ളില്‍ വലിയ പോര്‍ട്ടിക്കോകളുള്ള ഒരു വലിയ ഇടമുണ്ട്.പൊട്ടാലയിലെ കടും ചുവപ്പ് നിറത്തിലുള്ള മധ്യഭാഗത്തെ ‘ചുവന്ന കൊട്ടാരം’ എന്ന് വിളിക്കുന്നു, കൂടാതെ മുന്‍കാല ദലൈലാമകളുടെ പ്രധാന ഹാളുകളും ചാപ്പലുകളും ആരാധനാലയങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.വ്യത്യസ്തമായ വാസ്തുവിദ്യയും അതുല്യമായ അന്തരീക്ഷവും അകത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന പുരാതന കരകൗശല വസ്തുക്കളും കൊണ്ട് കൊട്ടാരം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.130 മീറ്റര്‍ ഉയരമുള്ള മാര്‍പോ റി കുന്നിലാണ് പൊടാല കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. കുന്നില്‍ നിന്ന്, ലാസ നഗരത്തിന്റെ മുഴുവന്‍ മനോഹരമായ കാഴ്ച ലഭിക്കും. പഴയ ഐതിഹ്യങ്ങള്‍ അനുസരിച്ച്, ബോധിസത്വ അവലോകിതേശ്വര (ചെന്റെസിഗ്) താമസിച്ചിരുന്ന കുന്നില്‍ നിരവധി പുണ്യ ഗുഹകളുണ്ട്.അഞ്ചാമത്തെ ദലൈലാമ ആദ്യമായി പൊട്ടാലയിലേക്ക് താമസം മാറിയതിനുശേഷം, എല്ലാ ദലൈലാമകളുടെയും പ്രധാന വസതിയായി ഇത് മാറി. അതേസമയം, മുന്‍ ദലൈലാമകളുടെ ശവകുടീരങ്ങള്‍ ഇവിടെ ഉണ്ടായിരുന്നതിനാല്‍, ഇത് ടിബറ്റന്‍ സര്‍ക്കാരിന്റെ ആസ്ഥാനമായും, ഒരു മതപാഠശാലയായും, ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമായും മാറി.റെഡ് പാലസ് അല്ലെങ്കില്‍ പോട്രാങ് മാര്‍പോയില്‍ മതപരമായ ചാപ്പലുകള്‍ ഉള്‍പ്പെടുന്നു. ദലൈലാമകളുടെ ശവകുടീര സ്തൂപങ്ങള്‍, വിലയേറിയ കല്ലുകളും ലോഹങ്ങളും കൊണ്ട് നിര്‍മ്മിച്ച 3-D മണ്ഡലങ്ങള്‍, ഒരു അസംബ്ലി ഹാള്‍, ഒരു ധ്യാന ഗുഹ, ഒരു കംപാഷന്‍ ബുദ്ധ ചാപ്പല്‍ എന്നിവ നമുക്ക് കാണാന്‍ കഴിയും.കുന്നിന്‍ മുകളില്‍ നിന്ന്, ലാസയുടെയും ചുറ്റുമുള്ള പര്‍വതങ്ങളുടെയും മനോഹരമായ കാഴ്ചകള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാം.
*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*