◾https://dailynewslive.in/ വഖഫ് നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഇനി ബില്ലിന്‍മേല്‍ 8 മണിക്കൂര്‍ ചര്‍ച്ച സഭയില്‍ നടക്കും. ശേഷം കിരണ്‍ റിജിജു സഭയില്‍ മറുപടി നല്‍കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ചര്‍ച്ചയില്‍ സംസാരിക്കും. എന്നാല്‍ ബില്ലിനെതിരെ ശക്തമായി പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ബില്‍ അവതരിപ്പിക്കാന്‍ മന്ത്രിയെ ക്ഷണിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. നിയമം അടിച്ചേല്‍പ്പിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഭേദഗതികളിലെ എതിര്‍പ്പുകള്‍ പറയാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾https://dailynewslive.in/ കര്‍ഷകസമരത്തിന്റെ മാതൃകയില്‍ വഖഫ് ബില്ലിനെതിരേ രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. മുസ്ലിം സംഘടനകളുടെ എതിര്‍പ്പിനിടയിലും പുതുക്കിയ വഖഫ് ബില്‍ സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് പ്രതിഷേധ ആഹ്വാനം.
*തിരുപ്പതി യാത്ര ഫോര്‍ച്ചൂണിനൊപ്പം*
ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ വൈഷ്ണവ ക്ഷേത്രമായ തിരുമല തിരുപ്പതി ശ്രീ വെങ്കടേശ്വരക്ഷേത്രത്തിലേക്ക് നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഒരു യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസായാലും അതിനെ നിയമപരമായി നേരിടുമെന്ന് മുസ്ലീം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. .ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍.
◾https://dailynewslive.in/ വേതന വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാരുമായി സര്‍ക്കാര്‍ നാളെ വീണ്ടും ചര്‍ച്ച നടത്തും. നാളെ വൈകിട്ട് മൂന്ന് മണിക്ക് എന്‍ എച്ച് എം ഓഫീസില്‍ വെച്ചാണ് ചര്‍ച്ച. മുഴുവന്‍ സംഘടനകളുമായും ആരോഗ്യമന്ത്രി ചര്‍ച്ച നടത്തും. സമരക്കാര്‍ക്കൊപ്പം തൊഴിലാളി സംഘടനകളായ സിഐടിയു-ഐഎന്‍ടിയുസി നേതാക്കളെയും ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്.
◾https://dailynewslive.in/ സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് തമിഴ്നാട്ടിലെ മധുരയില്‍ കൊടിയേറി. പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച് മുതിര്‍ന്ന നേതാവ് ബിമന്‍ ബോസ് പതാക ഉയര്‍ത്തി. കേരള സര്‍ക്കാരിനെതിരായ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ആഹ്വാനം ചെയ്ത പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തിലെ വിവരങ്ങളും പുറത്തുവന്നു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ് പങ്കാളിയാകുന്നുവെന്നും അധിക വരുമാനം കണ്ടെത്താനുള്ള കിഫ്ബി അടക്കമുള്ള സംവിധാനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്നും പ്രമേയത്തില്‍ പറയുന്നു.
*അമല ആശുപത്രി വാര്‍ത്തകള്‍*
വൃക്ക, മൂത്രസഞ്ചി, പ്രോസ്റ്റേറ്റ്, വൃഷണം, അഡ്രീനൽ ഗ്രന്ഥി, മറ്റ് ജനനേന്ദ്രിയ-മൂത്രാശയ അർബുദങ്ങളുടെ രോഗനിർണയത്തിനും ചികിത്സയ്ക്കുമുള്ള ഒരു പ്രത്യേക വിഭാഗമാണ് യൂറോ-ഓങ്കോളജി. സങ്കീർണ്ണമായ കാൻസറുകളുടെ റോബോട്ടിക്-സർജറി, ലാപ്രോസ്കോപ്പിക് സർജറി തുടങ്ങിയ കാൻസറുകളുടെ മിനിമലി ഇൻവേസീവ് ശസ്ത്രക്രിയ എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ ഫെലോഷിപ്പ് പരിശീലനം നേടിയവരാണ് യൂറോ-ഓങ്കോളജിസ്റ്റുകൾ. യൂറോ-ഓങ്കോളജി വിഭാഗത്തിൽ, യൂറോ-ഓങ്കോളജിസ്റ്റ്, മെഡിക്കൽ ഓങ്കോളജിസ്റ്റുകൾ, റേഡിയേഷൻ-ഓങ്കോളജിസ്റ്റുകൾ, പാത്തോളജിസ്റ്റുകൾ, മോളിക്യുലാർ ഓങ്കോളജിസ്റ്റുകൾ എന്നിവരടങ്ങുന്ന മൾട്ടിസ്പെഷ്യാലിറ്റി ടീമുമായി ചേർന്ന് പ്രവർത്തിക്കുന്നു. കേരളത്തിലെ രണ്ടാമത്തെ ഡെഡിക്കേറ്റഡ് യൂറോ ഓൺകോളജി സെന്റര് ആണ് അമലയിലെ ഡോ മിഥുൻ പി ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്.
◾https://dailynewslive.in/ സിപിഎം സംഘടന റിപ്പോര്‍ട്ടില്‍ കേരളത്തിലെ എസ്എഫ്ഐയ്ക്ക് വിമര്‍ശനം. കേരളത്തിലെ എസ്എഫ്ഐയില്‍ തെറ്റായ പ്രവണതകളുണ്ടെന്നും ഇത് പരിഹരിക്കാന്‍ പാര്‍ട്ടി ഇടപെട്ട് കൊണ്ടിരിക്കുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു. ക്യാമ്പസുകളില്‍ എസ്എഫ്ഐ ശക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍, ഇവരെ പാര്‍ട്ടി തലത്തില്‍ ഉയര്‍ത്തി കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾https://dailynewslive.in/ പ്രകാശ് കാരാട്ട് സിപിഎം തലപ്പത്ത് തുടരില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മധുരയിലെത്തിയ എംവി ഗോവിന്ദന്‍ പറഞ്ഞു. എംഎ ബേബി പ്രകാശ് കാരാട്ടിന്റെ പിന്‍ഗാമി ആകുമോയെന്നതില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെടുക്കുമെന്നും പ്രായപരിധിയില്‍ ഇളവ് പിണറായി വിജയന് മാത്രമേ ഉണ്ടാകുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
◾https://dailynewslive.in/ പിബി അംഗങ്ങള്‍ക്ക് മേല്‍ നിയന്ത്രണം വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പിബി അംഗങ്ങളുടെ പ്രവര്‍ത്തനം ഓരോ വര്‍ഷവും വിലയിരുത്തുമെന്നും പാര്‍ട്ടി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ദൗത്യങ്ങള്‍ പിബി അംഗങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും സിപിഎം സംഘടന റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പാര്‍ലമെന്ററി വ്യാമോഹം വിഭാഗീയതയിലേക്കും അഴിമതിയിലേക്കും നയിക്കുന്നുവെന്നും പാര്‍ട്ടിയിലേക്ക് യുവാക്കള്‍ വരുന്നില്ലെന്നും സംഘടന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*
നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ പിബിയിലെ ദളിത് പ്രാതിനിധ്യം കൂട്ടുകയല്ല, പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ അജണ്ട എന്നും ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതിയെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുകയാണ് പ്രധാന ലക്ഷ്യമെന്നും ഡോ.രാമചന്ദ്ര ഡോം പറഞ്ഞു. 6 പതിറ്റാണ്ടു പിന്നിട്ട സിപിഎമ്മിന്റെ ചരിത്രത്തില്‍ പിബിയിലെ ഏക ദളിത് മുഖമാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള മുന്‍ ലോക്സഭാംഗം കൂടിയായ ഡോക്ടര്‍ രാമചന്ദ്ര ഡോം.
◾https://dailynewslive.in/ പാര്‍ട്ടി കോണ്‍ഗ്രസിന് യുകെയില്‍ നിന്നെത്തിയ പ്രതിനിധിയെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാതെ തിരിച്ചയച്ച് സിപിഎം. യുകെ മലയാളിയും പത്തനംതിട്ട സ്വദേശിയുമായ രാജേഷ് കൃഷ്ണയെ ആണ് കേന്ദ്ര കമ്മിറ്റി തിരിച്ചയച്ചത്. കേരളത്തിലെ ചില ഉന്നത നേതാക്കളുമായി അടുപ്പമുള്ള രാജേഷിന്റെ വിവാദ ഇടപാടുകള്‍ ചൂണ്ടികാട്ടി പരാതി എത്തിയതോടെയാണ് അസാധാരണ പുറത്താക്കല്‍ .
◾https://dailynewslive.in/ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് കുടുംബസമേതം എത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ മകളും മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ വിജയനും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യമായിട്ടല്ല പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നും പല പ്രാവശ്യം സമ്മേളനത്തിന്റെ ഭാഗം ആയിട്ടുണ്ടെന്നും വീണ വിജയന്‍ പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബമ്പര്‍ അടിച്ചത് പാലക്കാട്ട്. SG 513715 എന്ന ടിക്കറ്റിനാണ് പത്ത് കോടി രൂപയുടെ ഒന്നാം സമ്മാനം.
◾https://dailynewslive.in/ റീ എഡിറ്റ് പതിപ്പ് പുറത്തിറങ്ങിയതിന് ശേഷവും എമ്പുരാന്‍ സിനിമക്കെതിരേ വീണ്ടും ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. റീ എഡിറ്റ് ചെയ്തിട്ടും സിനിമയില്‍ ദേശവിരുദ്ധതയും ഹിന്ദു-ക്രിസ്ത്യന്‍ വിരുദ്ധതയും തുടരുന്നുവെന്നും മുരളി ഗോപി അരാജകത്വം പടര്‍ത്തുന്നുവെന്നും ഓര്‍ഗനൈസറിന്റെ ലേഖനത്തില്‍ പറയുന്നു. ദേശവിരുദ്ധതയ്ക്ക് വലിയ വിലകൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പും ലേഖനത്തിലുണ്ട്.
◾https://dailynewslive.in/ നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഈ മാസം പതിനൊന്നാം തിയതി പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതി. മധ്യവേനലവധിക്ക് മുമ്പ് വിചാരണ പൂര്‍ത്തിയാക്കണമെന്ന് പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും വിചാരണ കോടതി നിര്‍ദ്ദേശം നല്‍കി. അന്തിമവാദം പൂര്‍ത്തിയായ ശേഷം കേസ് വിധി പറയാനായി മാറ്റും. എട്ടാം പ്രതിയായ ദിലീപിന്റെ അന്തിമവാദമാണ് നിലവില്‍ ഒന്നരമാസമായി വിചാരണ കോടതിയില്‍ നടക്കുന്നത്.
◾https://dailynewslive.in/ ആദിവാസി യുവാവ് ഗോകുലിനെ കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി കോണ്‍ഗ്രസ്. ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അന്വേഷണമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം കാണാതായ അമ്പലവയല്‍ സ്വദേശി ഗോകുലിനെ പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെയാണ് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾https://dailynewslive.in/ വാളയാര്‍ കേസ് പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഒരു നടപടികളും പാടില്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവുണ്ട്. ഹര്‍ജിയില്‍ ഹൈക്കോടതി അവധിക്കാലത്തിന് ശേഷം വിശദമായ വാദം കേള്‍ക്കും.
◾https://dailynewslive.in/ സഹോദരിയെ അപമാനിച്ച ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹ്സിന്‍. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് എം എല്‍ എയുടെ സഹോദരി ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ജഗദീഷിന് മുമ്പാകെയെത്തിയത്. എന്നാല്‍ വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ സെക്രട്ടറി അപമാനിച്ചു എന്നും അതുകൊണ്ടാണ് മോശം ഭാഷ ഉപയോഗിക്കേണ്ടി വന്നതെന്നും എം എല്‍ എ പറഞ്ഞു.
◾https://dailynewslive.in/ തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയായ യുവതിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന സുഹൃത്ത് സുകാന്തിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. യുവതിയുടെ ആത്മഹത്യയ്ക്ക് പ്രേരണയായത് എടപ്പാള്‍ സ്വദേശിയായ സുകാന്ത് ആണെന്നാണ് ആരോപണം. ഒളിവിലുള്ള സുകാന്തിനെ കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. സുകാന്ത് രാജ്യം വിട്ടുപോകാതിരിക്കാനാണ് നോട്ടീസിറക്കിയത്.
◾https://dailynewslive.in/ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനത്തിനിരയായ കഴകക്കാരന്‍ ആര്യനാട് സ്വദേശി ബിഎ ബാലു രാജിവെച്ചു. ഇന്നലെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്ട്രേറ്റര്‍ക്ക് രാജി കത്ത് കൈമാറുകയായിരുന്നു. വിവാദങ്ങള്‍ക്കുശേഷം അവധിയില്‍ പോയ ബാലു ഇന്ന് ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടതായിരുന്നു.വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് മാത്രമാണ് രാജിക്കത്തിലുള്ളത്.
◾https://dailynewslive.in/ ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ജാതി വിവേചനത്തെ തുടര്‍ന്ന് അവധിയില്‍ പോയ കഴകക്കാരന്‍ ബാലു രാജി കത്ത് നല്‍കിയ സംഭവത്തില്‍ തന്ത്രിമാര്‍ക്കും കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡിനുമെതിരെ തുറന്നടിച്ച് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ കെബി മോഹന്‍ദാസ്. റിക്രൂട്ട്മെന്റ് ബോര്‍ഡിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കാന്‍ ചര്‍ച്ചക്ക് വിളിച്ചിട്ട് ക്ഷേത്രം തന്ത്രി വന്നില്ലെന്നും ക്ഷേത്രത്തിലെ തന്ത്രിമാരുടെ നിലപാട് പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ആലപ്പുഴയില്‍ ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന് വിളിക്കുന്ന തസ്ലീമ സുല്‍ത്താന്‍, മണ്ണാഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായത്. സിനിമാ താരങ്ങളായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് നിരോധിത ലഹരി വസ്തുക്കള്‍ നല്‍കാറുണ്ടെന്ന് തസ്ലിമ മൊഴി നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസില്‍ മുഖ്യപ്രതി പങ്കജ് മേനോന്‍ പിടിയില്‍. ഒളിവില്‍ കഴിഞ്ഞ പ്രതിയെ തിരുവനന്തപുരം കല്ലമ്പലത്ത് നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ കേസില്‍ പിടിയിലായ പ്രതികള്‍ ഏഴായി. ഒന്നാം പ്രതി അലുവ അതുല്‍ ഉള്‍പ്പടെ രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട്. മാര്‍ച്ച് 27 ന് പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടിലെത്തി പ്രതി ജിം സന്തോഷിനെ ആറംഗ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്.
◾https://dailynewslive.in/ കോഴിക്കോട് വേദവ്യാസ സൈനിക സ്‌കൂളില്‍ നിന്നും ഒളിച്ചോടിപ്പോയ ബീഹാര്‍ സ്വദേശിയായ പതിമൂന്നുകാരനെ പൂനെയില്‍ നിന്നും തിരിച്ചെത്തിച്ചു. ഒളിച്ചോടിപ്പോയി എട്ട് ദിവസത്തിന് ശേഷം പൂനെയില്‍ നിന്നാണ് കഴിഞ്ഞ ദിവസം കുട്ടിയെ കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഒരു ഹോട്ടലില്‍ കുട്ടി ജോലിക്ക് നില്‍ക്കുകയായിരുന്നു. കുട്ടിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
◾https://dailynewslive.in/ എറണാകുളം ഷൊര്‍ണൂര്‍ റൂട്ടില്‍ ആധുനിക സിഗ്നലിംഗ് സംവിധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി അവസാന ഘട്ടത്തിലേയ്ക്ക്. ഈ റൂട്ടിലുള്ള റെയില്‍വേ ട്രാക്കിലെ വളവുകള്‍ നിവര്‍ത്തുക കൂടി ചെയ്യുന്നതോടെ ട്രെയിനുകള്‍ക്ക് നിലവിലുള്ളതിനേക്കാള്‍ വേഗത കൈവരിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടാന്‍ കഴിയുന്ന വന്ദേ ഭാരത് ട്രെയിനുകള്‍ ഉള്‍പ്പെടെ ഈ റീച്ചില്‍ 80 കിലോമീറ്റര്‍ വരെ, അതായത് പകുതി വേഗതയിലാണ് സര്‍വീസ് നടത്തുന്നത്.
◾https://dailynewslive.in/ ബഹിരാകാശ യാത്രിക സുനിത വില്യംസിന് ഭാരത രത്ന നല്‍കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. സുനിതയെ പരമോന്നത ബഹുമതി നല്‍കി ആദരിക്കുന്നതിലൂടെ സുനിതയുടെ ബഹിരാകാശത്ത് നിന്നുള്ള തിരിച്ചുവരവിന്റെ ആഘോഷം രാജ്യത്ത് പൂര്‍ത്തിയാകുമെന്നും തൃണമൂല്‍ എംപി നദീമുള്‍ ഹഖ് പറഞ്ഞു. 2007ല്‍ സുനിത നാട്ടില്‍ വന്നപ്പോള്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആദരിക്കാന്‍ തയാറായില്ലെന്നും എം പി പറഞ്ഞു.
◾https://dailynewslive.in/ പഞ്ചസാര വില വര്‍ധന തടയാനുള്ള ശക്തമായ നടപടികളുമായി കേന്ദ്രം. പ്രതിമാസം കൈവശം വയ്ക്കാവുന്ന പഞ്ചസാര സ്റ്റോക്ക് പരിധി ലംഘിക്കുന്ന പഞ്ചസാര മില്ലുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-ഉപഭോക്തൃ കാര്യ മന്ത്രാലയം വ്യക്തമാക്കി. പൂഴ്ത്തിവയ്പ്പ് തടയുന്നതിനും വില വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനുമായാണ് വെളുത്തതോ ശുദ്ധീകരിച്ചതോ ആയ പഞ്ചസാരയുടെ പ്രതിമാസ സ്റ്റോക്ക് പരിധി മന്ത്രാലയം നി്ശ്ചയിച്ചിരിക്കുന്നത്.
◾https://dailynewslive.in/ അഞ്ചുവയസുകാരിയായ വിദ്യാര്‍ത്ഥിനിയുടെ പിതാവില്‍ നിന്ന് പണം തട്ടിയ കേസില്‍ പ്രീ-സ്‌കൂള്‍ പ്രിന്‍സിപ്പലും സഹായികളും അറസ്റ്റില്‍. ശ്രീദേവി റുഡാഗി എന്ന അധ്യാപികയും സഹായികളായ ഗണേഷ് കാലെ (38) സാഗര്‍ (28) എന്നിവരുമാണ് അറസ്റ്റിലായത്. ശ്രീദേവിയും വിദ്യാര്‍ത്ഥിനിയുടെ പിതാവും പ്രണയത്തിലായിരുന്നെന്നും ഇയാളില്‍ നിന്നും പലപ്പോഴായി ശ്രീദേവി പണം കൈപ്പറ്റിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
◾https://dailynewslive.in/ ബലാത്സംഗക്കേസില്‍ ജയിലിലായിരുന്ന ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യം. 2013 ല്‍ 13 കാരിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുന്നതിനിടെയാണ് ജാമ്യം ലഭിച്ചത്. ചികിത്സയ്ക്ക് വേണ്ടി മൂന്ന് മാസത്തെ ഇടക്കാല ജാമ്യമാണ് നല്‍കിയിരിക്കുന്നത്. ജാമ്യം നല്‍കിയതിന് പിന്നാലെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.
◾https://dailynewslive.in/ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് ഫോണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഗബ്രിയേല്‍ ബോറിക് നടത്തുന്ന ഇന്ത്യ സന്ദര്‍ശനത്തിലാണ് അദ്ദേഹം മോദിയെ പ്രശംസിച്ചിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ്, വോളോദിമിര്‍ സെലന്‍സ്‌കി, വ്‌ളാദിമിര്‍ പുടിന്‍ എന്നിങ്ങനെ എല്ലാ നേതാക്കളുമായും ഒരുപോലെ സംസാരിക്കാന്‍ കഴിയുന്ന ലോകത്തിലെ തന്നെ ഒരേയൊരു പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും യൂറോപ്യന്‍ യൂണിയനിലേയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേയുമെല്ലാം നേതാക്കളെ ഒരുപോലെ കൈകാര്യം ചെയ്യാനുള്ള കഴിവും മോദിക്കുണ്ടെന്നാണ് ഗബ്രിയേല്‍ ബോറിക് അഭിപ്രായപ്പെടുന്നത്.
◾https://dailynewslive.in/ പാകിസ്ഥാനില്‍ ഭൂചലനം. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 2.58നാണ് പാകിസ്ഥാനില്‍ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളും ലഭ്യമായിട്ടില്ല.
◾https://dailynewslive.in/ കാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ കാരണം കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചാള്‍സ് രാജാവ് തിരികെയെത്തി. ചികിത്സയ്ക്കു ശേഷമുള്ള തന്റെ ആദ്യത്തെ പൊതുപരിപാടിയില്‍ ചൊവ്വാഴ്ച പങ്കെടുത്തു. ചികിത്സക്കു ശേഷം ചില ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പൊതുപരിപാടികള്‍ റദ്ദാക്കിയിരുന്നു.
◾https://dailynewslive.in/ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ മാരത്തണ്‍ പ്രസംഗവുമായി ന്യൂ ജേഴ്‌സിയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ കോറി ബുക്കര്‍. ശാരീരികമായി കഴിയുന്നിടത്തോളം താന്‍ ഇവിടെ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് തിങ്കളാഴ്ച വൈകീട്ട് 55 കാരനായ ബുക്കര്‍ തന്റെ പ്രസംഗം ആരംഭിച്ചത്. രാത്രി മുഴുവന്‍ നീണ്ടുനിന്ന പ്രസംഗം 25 മണിക്കൂര്‍ അഞ്ച് മിനിറ്റ് നേരം നീണ്ടു നിന്നു. സെനറ്റ് ചേമ്പറിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമെന്ന റെക്കോര്‍ഡും ഇത് സ്വന്തമാക്കി.
◾https://dailynewslive.in/ ഇസ്രയേല്‍ സൈന്യം ഗാസയില്‍ കരയാക്രമണം വ്യാപിപ്പിക്കാന്‍ പോവുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കി. ഗാസയിലെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുന്നതിന് വേണ്ടിയാണ് ആക്രമണം വ്യാപിപ്പിക്കുന്നതെന്നാണ് കാറ്റ്സ് തന്റെ പ്രസ്താവനയില്‍ പറയുന്നത്. ഗാസ മുനമ്പിലെ ബഫര്‍ സോണ്‍ എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തോടാണ് പിടിച്ചെടുക്കുന്ന കൂടുതല്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുക.
◾https://dailynewslive.in/ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) ഇനത്തില്‍ മാര്‍ച്ചില്‍ പിരിച്ചെടുത്തത് 9.9 ശതമാനം വര്‍ധനവോടെ 1.96 ലക്ഷം കോടി രൂപയിലധികം. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമാഹരണമാണ് ഇത്. നികുതി റീഫണ്ടുകള്‍ ക്രമീകരിച്ചതിനുശേഷം 2025 മാര്‍ച്ചില്‍ അറ്റ ജിഎസ്ടി വരുമാനം 1.77 ലക്ഷം കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7.3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2024 ഏപ്രിലില്‍ ജിഎസ്ടി പിരിവ് 2.10 ലക്ഷം കോടി രൂപ എന്ന റെക്കോഡ് ഉയരത്തിലെത്തിയിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ നികുതി റീഫണ്ടുകള്‍ ക്രമീകരിച്ചതിന് ശേഷമുളള ജിഎസ്ടി കളക്ഷന്‍ 8.6 ശതമാനം ഉയര്‍ന്ന് 19.56 ലക്ഷം കോടിയായി വര്‍ധിച്ചു. മാര്‍ച്ചില്‍ ജിഎസ്ടി വരുമാനത്തില്‍ ഉത്തര്‍പ്രദേശ് 10 ശതമാനം വാര്‍ഷിക വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, മഹാരാഷ്ട്ര 14 ശതമാനം വര്‍ധന റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത് 6 ശതമാനം വളര്‍ച്ചയും തമിഴ്‌നാട് 7 ശതമാനം വളര്‍ച്ചയും കാണിച്ചു. മാര്‍ച്ചില്‍ ഡല്‍ഹി 5 ശതമാനം ജിഎസ്ടി വരുമാന വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ചിലെ ജിഎസ്ടി വരുമാനം 10,000 കോടി രൂപയിലെത്തിക്കാന്‍ ഉത്തര്‍പ്രദേശിനെ സഹായിച്ചത് മഹാ കുംഭമേളയാണ്. മാര്‍ച്ചില്‍ പിരിച്ചെടുത്ത ജിഎസ്ടി 9 ശതമാനം വളര്‍ച്ചയോടെ 2,829 കോടി രൂപയാണ്. 2024 മാര്‍ച്ചില്‍ ഇത് 2,598 കോടി രൂപയായിരുന്നു.
◾https://dailynewslive.in/ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് തുറന്ന് കൊടുക്കുന്നതിന്റെ ഭാഗമായി, ഗൂഗ്ള്‍ ജെമിനി 2.5 പ്രോയുടെ പരീക്ഷണാത്മക പതിപ്പ് സൗജന്യമായി ഉപയോഗിക്കാനാകും. മുമ്പ് ജെമിനി അഡ്വാന്‍സ്ഡ് സബ്സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമായിരുന്നു ഈ മോഡലിന്റെ ആക്സസ് ലഭ്യമായിരുന്നത്. ഗൂഗ്ള്‍ സ്റ്റുഡിയോ, ജെമിനി ആപ്പ് എന്നിവ വഴി ജെമിനി 2.5 പ്രോ ഉപയോഗിക്കാം. കൂടാതെ, വെര്‍ട്ടെക്സ് എ.ഐയുമായി കൂടുതല്‍ സംയോജിപ്പിക്കാനുള്ള പദ്ധതികളും കമ്പനി ആലോചിക്കുന്നുണ്ട്. ജെമിനി 2.5 മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത ഡാറ്റ പ്രോസസ്സിങിന്റെ കാര്യക്ഷമതയാണ്. വ്യത്യസ്ത തരം ഡാറ്റ തടസ്സമില്ലാതെ കൈകാര്യം ചെയ്യാനുള്ള കഴിവ് ഈ മോഡലിനെ മികച്ചതാക്കുന്നു. മറ്റ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി, ജെമിനി 2.5 പ്രോ ഘട്ടം ഘട്ടമായുള്ള പ്രോസസ്സിങ് രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഗൂഗ്ള്‍ വ്യക്തമാക്കുന്നതുപോലെ, കോഡിങ്, ഗണിതം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ എ.ഐ യുടെ പ്രകടനം മെച്ചപ്പെടുത്താനാകും. ജെമിനി 2.5 പ്രോയുടെ ഈ പുതിയ സൗജന്യ ആക്‌സസ്, സാധാരണ ഉപയോക്താക്കള്‍ക്ക് എ.ഐ യുമായി കൂടുതലായി സംവദിക്കാനുള്ള അവസരം ലഭിക്കും.
◾https://dailynewslive.in/ ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന ചിത്രം ബേസില്‍ ജോസഫിന്റെ ട്രേഡ് മാര്‍ക്ക് കോമഡി ഘടകങ്ങള്‍ അടങ്ങിയ സിനിമ തന്നെയാകുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ്. നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. ബേസില്‍ ജോസഫിനൊപ്പം രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ ഗെറ്റ് അപ്പില്‍ ബേസില്‍ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധേയമായി. രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തില്‍ ബേസില്‍ ജോസഫിനെ അവതരിപ്പിക്കുന്നത്.
◾https://dailynewslive.in/ ‘എമ്പുരാന്‍’ സിനിമയില്‍ സര്‍പ്രൈസ് ആയി വച്ചിരുന്ന പ്രണവ് മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പമാണ് പ്രണവ് അവതരിപ്പിക്കുന്നത്. ‘എമ്പുരാന്‍’ സിനിമയുടെ ക്ലൈമാക്സ് ഭാഗത്താണ് പ്രണവ് പ്രത്യക്ഷപ്പെടുന്നതും. സിനിമയുടെ പ്രമോഷനുകളിലും മറ്റുമൊക്കെ പ്രണവ് മോഹന്‍ലാലിന്റെ സാന്നിധ്യം ഒരിക്കല്‍ പോലും അണിയറക്കാര്‍ സ്ഥിരീകരിച്ചിരുന്നില്ല. ഹൈറേഞ്ചില്‍ നിന്നും ഒളിച്ചോടി മുംബൈയിലെത്തുന്ന സ്റ്റീഫനെയാണ് എമ്പുരാനില്‍ കാണിക്കുന്നത്. സിനിമയുടെ മൂന്നാം ഭാഗമായ എല്‍ 3യിലും പ്രധാനവേഷത്തില്‍ പ്രണവ് ഉണ്ടാകും. 1980 കാലഘട്ടത്തിലൂടെയാകും സിനിമയുടെ കഥ പറയുക. അതേസമയം ‘എമ്പുരാന്‍’ ആഗോള കലക്ഷനില്‍ 200 കോടി പിന്നിട്ടു. കേരളത്തില്‍ നിന്നു മാത്രം ചിത്രം നാല് ദിവസം കൊണ്ട് വാരിയത് 50 കോടിയാണ്. കേരളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി നേടുന്ന ചിത്രമായും എമ്പുരാന്‍ മാറി. അഡ്വാന്‍സ് ബുക്കിങിലൂടെ മാത്രം 5 കോടിക്കു മുകളിലാണ് ഇതുവരെ ലഭിച്ചത്. വിദേശത്തും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.
◾https://dailynewslive.in/ രാജ്യത്തെ ജനപ്രിയ എസ്യുവി ബ്രാന്‍ഡാണ് പൂനെ ആസ്ഥാനമായുള്ള ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെയും 2025 മാര്‍ച്ച് മാസത്തിലെയും വില്‍പ്പന റിപ്പോര്‍ട്ട് പുറത്തുവിട്ടു. റെക്കോഡ് വില്‍പ്പനയാണ് കമ്പനി നേടിയതെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 5,51,487 യൂണിറ്റ് എസ്യുവി വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 4,59,864 യൂണിറ്റായിരുന്നു. ഇന്ത്യയില്‍ മഹീന്ദ്ര അഞ്ച് ലക്ഷം വില്‍പ്പന നാഴികക്കല്ല് കടക്കുന്നത് ഇതാദ്യമായാണ്. 2025 മാര്‍ച്ചില്‍, മഹീന്ദ്ര വാര്‍ഷികാടിസ്ഥാനത്തില്‍ 23 ശതമാനം വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. മൊത്തം വില്‍പ്പന 83,894 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയില്‍, മഹീന്ദ്രയ്ക്ക് 48,048 എസ്യുവികള്‍ വില്‍ക്കാന്‍ കഴിഞ്ഞു. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 18 ശതമാനം വളര്‍ച്ച കൈവരിച്ചു. മൊത്തം വാണിജ്യ വാഹന വില്‍പ്പന 23,951 യൂണിറ്റായിരുന്നു. മാര്‍ച്ചില്‍ കമ്പനി ആകെ 48,048 എസ്യുവികള്‍ വിറ്റു. ഇത് 18 ശതമാനം വളര്‍ച്ചയും ആകെ 83,894 വാഹനങ്ങളും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം വളര്‍ച്ച.
◾https://dailynewslive.in/ പരിണാമപ്രക്രിയയിലെ ജീവിവികാസത്തിനിടയില്‍ മാറാതെ അവശേഷിച്ച പറക്കുന്ന ഓന്തിനെ തേടി കൃഷിശാസ്ത്രജ്ഞനായ പ്രൊഫസര്‍ കര്‍വാലോയും ശിഷ്യനും ഗ്രാമീണനുമായ മന്തണ്ണയുമുള്‍പ്പെട്ട സംഘം നടത്തുന്ന അന്വേഷണയാത്രയുടെ ഉദ്വേഗജനകമായ കഥ. കര്‍ണ്ണാടകയിലെ ഗ്രാമീണരുടെ ജീവിതത്തിന്റെ സവിശേഷതകളും ശാസ്ത്രസമസ്യകളും സമന്വയിപ്പിച്ചെഴുതിയ നോവല്‍. കന്നഡയിലെ പ്രശസ്ത എഴുത്തുകാരന്‍ പൂര്‍ണ്ണചന്ദ്ര തേജസ്വിയുടെ ശ്രദ്ധേയമായ കൃതിയുടെ മികച്ച പരിഭാഷ. ‘കാര്‍വാലോ’. പരിഭാഷ – സുധാകരന്‍ രാമന്തളി. മാതൃഭൂമി. വില 187 രൂപ.
◾https://dailynewslive.in/ പൊക്കമില്ലായ്മ പരിഹരിക്കാന്‍ ദിവസവും തൂണില്‍ തൂങ്ങിപ്പിടിച്ചു വ്യായാമം ചെയ്യുന്നവര്‍ നിരവധിയാണ്. എന്നാല്‍ പൊക്കം കൂടാന്‍ രാവിലെ മുതല്‍ തൂങ്ങിപ്പിടിച്ചുകൊണ്ടുള്ള അഭ്യാസം മാത്രം പോര, ഡയറ്റ് കൂടി ശ്രദ്ധിക്കണം. പെണ്‍കുട്ടികള്‍ക്ക് സാധാരണ 14-15 വയസു വരെയും ആണ്‍കുട്ടികള്‍ക്ക് 16-18 വയസുവരെയുമാണ് പൊക്കം വെക്കുക. അതു കഴിഞ്ഞാല്‍ പിന്നെ പതിയെ പൊക്കം വെയ്ക്കുന്ന പ്രക്രിയ മന്ദഗതിയിലാകും. വ്യായാമത്തിനൊപ്പം ദിവസവും അല്‍പം മുരിങ്ങ കൂടി ഡയറ്റില്‍ ചേര്‍ക്കൂ. അത്ഭുതകരമായി വ്യത്യാസം മാസങ്ങള്‍ കൊണ്ട് കാണാനാകുമെന്നാണ് ഡയറ്റീഷ്യന്മാര്‍ അവകാശപ്പെടുന്നത്. എല്ലുകളുടെ ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു സൂപ്പര്‍ഫുഡ് ആണ് മുരിങ്ങ. ഇതില്‍ അടങ്ങിയ കാത്സ്യം, മഗ്നീഷ്യം എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും. രക്തത്തില്‍ കാത്സ്യത്തിന്റെ ആഗിരണം മികച്ചതാക്കാന്‍ മഗ്നീഷ്യം സഹായിക്കും. കൂടാതെ ഇതില്‍ അടങ്ങിയ വിറ്റാനിന്‍ സി കൊളാജന്‍ നിര്‍മാണം വര്‍ധിപ്പിക്കും. ഇത് എല്ലുകളുടെയും ബന്ധിത കലകളുടെയും ആരോഗ്യത്തിന് അനിവാര്യമാണ്. വിറ്റാമിന്‍ എ കോശത്തിന്റെ തകരാറുകള്‍ പരിഹരിക്കും. ഇതില്‍ അടങ്ങിയ സിങ്ക് എല്ലുകളുടെ വികാസത്തിനും പരിക്കുകള്‍ പരിഹരിക്കപ്പെടുന്നത് വേഗത്തിലാക്കുകയും ചെയ്യുന്നു. ദിവസവും മുരിങ്ങ കഴിക്കുന്നതിനൊപ്പം പ്രോട്ടീനും കാത്സ്യവും അടങ്ങിയ ഭക്ഷണങ്ങളും വെള്ളവും നന്നായി കുടിക്കണം. ഇതിനൊപ്പം വ്യായാമത്തിലും ശ്രദ്ധിക്കണം. സ്‌ട്രെച്ചിങ്, യോഗയും തുങ്ങിപ്പിടിച്ചുള്ള വ്യായാമവും ഉള്‍പ്പെടുത്താം. ഇത് പോസ്ചര്‍ മെച്ചപ്പെടാന്‍ സഹായിക്കും.