yt cover 14

https://dailynewslive.in/ അമേരിക്ക ഇന്ത്യയ്ക്കു കൈമാറിയ, മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ എന്‍ഐഎ കൊച്ചിയിലെത്തിച്ചു തെളിവെടുക്കും. കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട്‌ചെയ്യാനാണെന്ന് റാണ മൊഴിനല്‍കിയതായാണ് സൂചന. കൊച്ചിയില്‍ റാണയെ സഹായിച്ച ഒരാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെയും റാണയെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് അന്വേഷണ ഏജന്‍സിയുടെ നീക്കം.

https://dailynewslive.in/ നാസയുടെ ആകെ ബജറ്റിന്റെ 20 ശതമാനം വെട്ടി കുറയ്ക്കാനും പ്രധാന നാസ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ മൊത്തം ശാസ്ത്ര പദ്ധതികള്‍ക്കുള്ള ബജറ്റില്‍ 49 ശതമാനത്തോളം വെട്ടിച്ചുരുക്കലുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ലോകത്തെ ശാസ്ത്ര ഗവേഷണത്തെ മൊത്തത്തില്‍ തന്നെ ബാധിക്കുന്നതാകും അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ ഭരണപരിഷ്‌കാരമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ശാസ്ത്രജ്ഞരടക്കം പതിനായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്ന നാസയുടെ ചിറകരിയുന്ന ട്രംപിന്റെ ഈ നീക്കങ്ങള്‍ക്ക് അമേരിക്കന്‍ കോണ്‍ഗ്രസ് തടയിടുമെന്നാണ് പ്രതീക്ഷ.

*സ്വപ്നസമാനമായ യാത്രകള്‍ പോകാം കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം*

വൈവിധ്യമാര്‍ന്ന അനുഭവങ്ങളുടെ നിധികുംഭങ്ങള്‍ സമ്മാനിക്കുന്ന അക്ഷയ ഖനിയാണ് യാത്രകള്‍. ഓരോ യാത്രയും നമുക്കായി കരുതി വെക്കുന്നത് എന്ത് മാത്രം അവര്‍ണനീയമായ മുഹൂര്‍ത്തങ്ങളാണ്. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് ഈ അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടന്‍ സ്ഥാനര്‍ത്ഥിയെ പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കോഴിക്കോട് നടന്ന ചര്‍ച്ചയില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ പേരിനാണ് മുന്‍തൂക്കം ലഭിച്ചത്. മലപ്പുറം ഡി സി സി പ്രസിഡന്റ് വി എസ് ജോയിയുടെ പേരും സജീവ പരിഗണനയിലാണ്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ പി സി സിപ്രസിഡന്റ് കെ സുധാകരന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ചര്‍ച്ചയുടെ ഭാഗമായി.

https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വറിന്റെ പിന്തുണ യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിവി അന്‍വര്‍ യുഎഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് യുഡിഎഫ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം യുഡിഎഫിന് ഒപ്പം ഉണ്ടാകുമെന്നും പാലക്കാട് തോല്‍വിയില്‍ നിന്ന് സി.പി.എം പാഠം പഠിച്ചിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. വിദ്വേഷ പ്രസംഗം ആര് നടത്തിയാലും യുഡിഎഫ് അതിനെ എതിര്‍ക്കുമെന്നും, വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്തെ കുറിച്ച് പറഞ്ഞത് ആലപ്പുഴയില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി അനുകുലിക്കുകയാണ് ചെയ്തതെന്നും അമിത് ഷായും മുഖ്യമന്ത്രിയും തമ്മില്‍ എന്താണ് വ്യത്യാസമെന്നും വിഡി സതീശന്‍ ചോദിച്ചു.

https://dailynewslive.in/ ജില്ലാ കമ്മിറ്റിയില്‍ നിന്നും സിപിഎം പ്രാദേശിക നേതാവ് പികെ ദിവാകരനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് വടകരയില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി പ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. ആള് കുറഞ്ഞതില്‍ മുഖ്യമന്ത്രി വേദിയില്‍ തന്നെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കൃത്യ സമയത്ത് പരിപാടികള്‍ക്കെത്തുന്ന മുഖ്യമന്ത്രി വേദിയിലെത്താതെ അരമണിക്കൂര്‍ കാത്തിരുന്നിട്ടും സദസ്സ് നിറഞ്ഞില്ല. രണ്ട് മാസം മുമ്പ് നടന്ന ജില്ലാ സമ്മേളനത്തിലാണ് വടകരയില്‍ നിന്നുള്ള പികെ ദിവാകരനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും മാറ്റിയത്.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍ എസ് എസ് നേതാവ് കെ ബി ഹെഡ്‌ഗെവാറിന്റെ പേര് നല്‍കിയത് ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരായ ബി ജെ പിയുടെ ഭീഷണി ജനാധിപത്യത്തിന് നേരെയുള്ള കൊലവിളിയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. രാഹുല്‍ മാങ്കൂട്ടത്തിലിന് പാലക്കാട് കാലുകുത്താന്‍ ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും സമ്മതം കാക്കേണ്ടതില്ലെന്നും ഭീഷണികള്‍ക്ക് മുന്നില്‍ പേടിച്ച് വിറച്ച് സ്വയരക്ഷയ്ക്ക് മാപ്പെഴുതി നല്‍കി തടിതപ്പുന്ന ആര്‍ എസ് എസ് രാഷ്ട്രീയ പാരമ്പര്യമല്ല രാഹുലിന്റെത് എന്നുകൂടി ബി ജെ പിക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും സുധാകരന്‍ പറഞ്ഞു.

https://dailynewslive.in/ വീണ വിജയനെതിരായ കേസ് പ്രതിരോധിക്കേണ്ട ബാധ്യത ഇടതുമുന്നണിക്കില്ലന്ന പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും വീണയുടെ കാര്യം വീണ നോക്കി കൊള്ളുമെന്നാണ് താന്‍ പറഞ്ഞതെന്നും അത് തന്നെയാണ് ശിവന്‍കുട്ടിയും പറയുന്നതെന്നും പണ്ഡിതന്‍മാര്‍ വ്യാഖ്യാനിച്ച് വലുതാക്കാണ്ടെന്നും വീണയ്ക്ക് ഒരു കമ്പനി നടത്താനും നിയമനടപടിസ്വീകരിക്കാനും അറിയാമെന്നും അദ്ദേഹം പറഞ്ഞു

https://dailynewslive.in/ കോഴിക്കോട് രൂപത ഇനി അതിരൂപത. കോഴിക്കോട് രൂപത ബിഷപ്പ് ഡോക്ടര്‍ വര്‍ഗീസ് ചക്കാലക്കലിനെ വത്തിക്കാന്‍ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തി. ഇതോടെ മലബാര്‍ മേഖലയിലെ ആദ്യ ലത്തീന്‍ അതിരൂപതയായി മാറുകയാണ് കോഴിക്കോട് അതിരൂപത. സുല്‍ത്താന്‍ പേട്ട്, കണ്ണൂര്‍ എന്നീ രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴില്‍ വരുന്നത്. കോഴിക്കോടും വത്തിക്കാനിലും ഒരേ സമയമായിരുന്നു പ്രഖ്യാപനങ്ങള്‍.

https://dailynewslive.in/ ഇടുക്കി തൊടുപുഴ ജില്ല ആശുപത്രിയില്‍ ചികിത്സ പിഴവെന്ന് ആരോപണം. ലോഹഭാഗം എടുത്തുമാറ്റാതെ യുവാവിന്റെ കാലിലെ മുറിവ് തുന്നിക്കെട്ടിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇടവെട്ടി സ്വദേശി മുഹമ്മദ് ഹാജയുടെ കാലിലെ മുറിവാണ് തുന്നിക്കെട്ടിയത്. പരാതി കിട്ടിയെങ്കിലും ആശുപത്രിക്ക് പിഴവ് പറ്റിയിട്ടില്ലെന്ന നിലപാടിലാണ് സൂപ്രണ്ട്.

https://dailynewslive.in/ കണ്ണൂര്‍ മുണ്ടേരി കടവില്‍ വില്പനയ്ക്ക് കൊണ്ടു വന്ന കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. മുള ഡിപ്പോയ്ക്ക് സമീപം വാടക വീട്ടില്‍ താമസിക്കുന്ന ജാക്കിര്‍ സിക്ദാര്‍, ഭാര്യ അലീമ ബീവി എന്നിവരാണ് പിടിയിലായത്.14 കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.

https://dailynewslive.in/ ചേര്‍ത്തലയില്‍ നടക്കുന്ന ആള്‍ കേരള കബഡി മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പറവൂരിലും ചെറായി ഭാഗങ്ങളിലുമുള്ള വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ചിരുന്ന ബസ് മീഡിയനില്‍ ഇടിച്ച് മറിഞ്ഞ് പതിമൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. ദേശീയപാത 66 ല്‍ വരാപ്പുഴ പാലത്തിനു സമീപമുള്ള മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 8.15 ഓടെയാണ് അപകടം നടന്നത്.

https://dailynewslive.in/ എറണാകുളം മഞ്ഞുമ്മല്‍ റെഗുലേറ്ററി കം ബ്രിഡ്ജിനടുത്ത് ആറാട്ടുകടവില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ പുഴയില്‍ മുങ്ങിമരിച്ചു. ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശികളായ അഭിജിത് (26), ബിപിന്‍ (24) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 4.30-ഓടെയാണ് അപകടം സംഭവിച്ചത്.

https://dailynewslive.in/ കര്‍ണാടകയുടെ ജനസംഖ്യയില്‍ 70% ഒബിസി വിഭാഗമെന്ന് ജാതി സെന്‍സസ് സര്‍വേ റിപ്പോര്‍ട്ട്. ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങള്‍ ചേര്‍ന്നാല്‍ സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 94% എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ നിലവിലെ 32 ശതമാനം ഒബിസി സംവരണം 51% ആയി ഉയര്‍ത്താന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. പിന്നാക്ക വിഭാഗം കമ്മീഷന്‍ ചെയര്‍മാനായിരുന്ന ജസ്റ്റിസ് ജെ കാന്തരാജിന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയത്.

https://dailynewslive.in/ വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ മൂന്ന് പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജില്ലയില്‍ നിന്ന് 110 പേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘര്‍ഷം ഉണ്ടായ ജാന്‍ഗിപൂര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം സസ്‌പെന്‍ഡ് ചെയ്തു. ക്രമസമാധാന പാലനത്തിന് പൊലീസിന് പുറമെ ബിഎസ്എഫിനെയും വിന്യസിച്ചിട്ടുണ്ട്.

https://dailynewslive.in/ അമേരിക്കയുടെ തീരുവ ഉയര്‍ത്തല്‍ കണക്കിലെടുത്ത് ശമ്പള വര്‍ധന മാറ്റിവെച്ച് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. 2025 ഏപ്രിലില്‍ നല്‍കേണ്ടിയിരുന്ന വാര്‍ഷിക ശമ്പള വര്‍ധനയാണ് ടിസിഎസ് മാറ്റിവെച്ചത്. ആഗോള സാമ്പത്തിക അനിശ്ചിതത്വവും, അമേരിക്കയുമായി ബന്ധപ്പെട്ട താരിഫ് ആശങ്കകളുമാണ് ഈ തീരുമാനത്തിന് കാരണമായതെന്ന് കമ്പനി വ്യക്തമാക്കുന്നു. ബിസിനസ് പരിതസ്ഥിതി എങ്ങനെ പുരോഗമിക്കുന്നു എന്നതിനെ ആശ്രയിച്ച് ഈ തീരുമാനം പുനഃപരിശോധിക്കുമെന്നും കമ്പനി അറിയിച്ചു.

https://dailynewslive.in/ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്. റിയാദില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ അന്തരീക്ഷം പൊടിപടലങ്ങള്‍ നിറഞ്ഞ അവസ്ഥയിലായിരുന്നു. തണുപ്പുകാലത്ത് നിന്ന് വേനല്‍ക്കാലത്തിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയായി വരുന്ന ദിവസങ്ങളിലും രാജ്യത്ത് വ്യപകമായി പൊടിക്കാറ്റ് വീശുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

https://dailynewslive.in/ അമേരിക്കയില്‍ നിയമാനുസൃതം താമസിക്കുന്ന ഗ്രീന്‍ കാര്‍ഡ് ഉടമകളടക്കമുള്ള വിദേശികള്‍ തിരിച്ചറിയല്‍ രേഖകള്‍ എപ്പോഴും കൈയില്‍ കരുതണമെന്ന് നിര്‍ദേശം. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം രാജ്യത്ത് നടപ്പാക്കുന്ന കുടിയേറ്റ, വിസ നിയമ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ നിര്‍ദേശം. രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കാണിച്ച് അടുത്തിടെയുണ്ടായ കോടതി ഉത്തരവിന് പിന്നാലെയാണ് നിയമാനുസൃതം രാജ്യത്ത് കഴിയുന്ന വിദേശികളും തിരിച്ചറിയല്‍ രേഖകള്‍ കൈയില്‍ കരുതണമെന്ന നിര്‍ദേശം അധികൃതര്‍ നല്‍കിയത്.

https://dailynewslive.in/ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്താനുള്ള തീരുമാനത്തില്‍നിന്ന് സ്മാര്‍ട്ട് ഫോണുകളും കമ്പ്യൂട്ടറുകളും അടക്കമുള്ളവയെ ഒഴിവാക്കി അമേരിക്ക. കമ്പ്യൂട്ടറുകള്‍ അടക്കമുള്ളവയുടെ വില കുത്തനെ കൂടുന്നത് യു.എസ് ടെക് കമ്പനികളെ ബാധിക്കുമെന്ന ആശങ്കയാണ് തീരുമാനത്തിന് പിന്നിലെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു. സെമി കണ്ടക്ടറുകള്‍, സോളാര്‍ സെല്ലുകള്‍ എന്നിവ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെയും ഘടകങ്ങളെയും ഉയര്‍ന്ന തീരുവയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

https://dailynewslive.in/ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ട് ചരിത്രനേട്ടം സ്വന്തമാക്കി മോഹന്‍ ബഗാന്‍. എക്സ്ട്രാടൈമിലേക്ക് കടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് ബെംഗളൂരുവിനെ കീഴടക്കിയാണ് മോഹന്‍ ബഗാന്‍ ചരിത്രം നേട്ടം സ്വന്തമാക്കിയത്. മുഴുവന്‍ സമയം അവസാനിച്ചപ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായിരുന്നു. എന്നാല്‍ 96-ാം മിനിറ്റില്‍ വലകുലുക്കി മക്ലാരന്‍ ബഗാനെ കിരീടത്തിലേക്ക് നയിച്ചു. ഈ ജയത്തോടെ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡിനൊപ്പം ഐഎസ്എല്‍ കപ്പും മോഹന്‍ ബഗാന്‍ സ്വന്തമാക്കിയിരിക്കുകയാണ്. സൂപ്പര്‍ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ക്ലബ്ബും ലീഗ് വിന്നേഴ്‌സ് ഷീല്‍ഡും ഐഎസ്എല്‍ കപ്പും ഒരുമിച്ചു നേടിയിട്ടില്ല.

https://dailynewslive.in/ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആറ് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് 38 പന്തില്‍ 60 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും 37 പന്തില്‍ 56 റണ്‍സെടുത്ത സായ് സുദര്‍ശന്റേയും ഇന്നിംഗ്‌സുകളുടെ മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ലക്‌നൗ 34 പന്തില്‍ 61 റണ്‍സെടുത്ത നിക്കോളാസ് പുരാന്റേയും 31 പന്തില്‍ 58 എയ്ഡന്‍ മാര്‍ക്രം ഇന്നിംഗ്‌സുകളുടെ മികവില്‍ 19.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

https://dailynewslive.in/ ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശകരമായ രണ്ടാമത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 245 റണ്‍സ് നേടി വിജയമുറപ്പിച്ച പഞ്ചാബ് കിംഗ്സിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഒമ്പത് പന്തുകള്‍ ശേഷിക്കേ എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് കിംഗ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെടുത്തത് 36 പന്തില്‍ 82 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെ മികവിലാണ്. എന്നാല്‍ അപ്രാപ്യമെന്ന് കരുതിയ കൂറ്റന്‍ റണ്‍മല താണ്ടാനെത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കൈപിടിച്ചുയര്‍ത്തിയത് 55 പന്തില്‍ 141 റണ്‍സെടുത്ത അഭിഷേക് ശര്‍മയും 37 പന്തില്‍ 66 റണ്‍സ് നേടിയ ട്രാവിസ് ഹെഡും ചേര്‍ന്നാണ്.

https://dailynewslive.in/ രാജ്യത്തിന്റെ വ്യവസായ ഉല്‍പ്പാദന വളര്‍ച്ചയില്‍ ഫെബ്രുവരിയില്‍ കനത്ത ഇടിവ്. ജനുവരി മാസത്തെ വളര്‍ച്ചയുടെ ഏതാണ്ട് പകുതിയായാണ് വ്യവസായ ഉല്‍പ്പാദന സൂചിക കുറഞ്ഞത്. ജനുവരിയില്‍ ഇത് 5 ശതമാനമായിരുന്നു. ഫെബ്രുവരിയില്‍ 2.9 ശതമാനത്തിലേക്ക് കുറഞ്ഞു. കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാന വ്യവസായ മേഖലകളിലുണ്ടായ തളര്‍ച്ചയാണ് സൂചിക താഴ്ത്തിയത്. ഖനന മേഖലയിലും മാനുഫാക്ചറിംഗ് മേഖലയിലുമുണ്ടായ തളര്‍ച്ചയാണ് വ്യവസായ വളര്‍ച്ച കുറച്ചത്. ഖനന മേഖലയില്‍ ജനുവരിയിലെ 4.4 ശതമാനം വളര്‍ച്ച നേടിയത് ഫെബ്രുവരിയില്‍ 1.6 ശതമാനത്തില്‍ എത്തി. എക്‌സ്ട്രാക്ടീവ് വ്യവസായങ്ങളില്‍ നിന്നുള്ള ഉല്‍പ്പാദനത്തില്‍ വലിയ കുറവാണുണ്ടായത്. ഉല്‍പ്പാദന മേഖലയിലും മുന്‍ മാസത്തെ 5.5 ശതമാനം വളര്‍ച്ചക്ക് പകരമായി ഫെബ്രുവരിയില്‍ 2.9 ശതമാനമാണ് നേടാനായത്. വൈദ്യുതി മേഖലയില്‍ മെച്ചപ്പെട്ട വളര്‍ച്ചയാണുള്ളത്. 2.4 ശതമാനത്തില്‍ നിന്ന് 3.6 ശതമാനമായി വര്‍ധിച്ചു. എന്നാല്‍ മുന്‍ വര്‍ഷത്തെ 7.6 ശതമാനത്തെ അപേക്ഷിച്ച് ഇടിവാണുണ്ടായത്. അതേസമയം, കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ കണക്കുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനമാണ് ഈ വര്‍ഷം ഉല്‍പ്പാദന മേഖലയില്‍ ഉണ്ടായത്.

https://dailynewslive.in/ വന്‍ ഹൈപ്പിലെത്തിയ ചിത്രമാണ് ‘എമ്പുരാന്‍’. മോഹന്‍ലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയപ്പോള്‍ 259 കോടിയില്‍ അധികം നേടിയിട്ടുണ്ട്. മലയാളത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റായിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍. എമ്പുരാന്റെ ആത്മാവ് ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോ ഗാനം പുറത്തുവിട്ടതാണ് പുതുതായി ഇപ്പോള്‍ മലയാളി പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സിനെ വീഴ്ത്തി മോഹന്‍ലാല്‍ ചിത്രം വിദേശത്തും ഒന്നാമതെത്തിയിട്ടുണ്ട്. എമ്പുരാന്‍ 100 കോടി തിയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രവും ആയിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്. തെന്നിന്ത്യയില്‍ 100 കോടി ഷെയര്‍ നേട്ടത്തിലേക്ക് അവസാനമെത്തുന്നത് മോളിവുഡ് ആണ്. ചിത്രത്തിന്റെ ഫൈനല്‍ ഗ്രോസ് എത്ര വരുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മോളിവുഡ്. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. സംവിധായകന്‍ പൃഥ്വിരാജാണ് എന്നതാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്.

https://dailynewslive.in/ അരുണ്‍ വൈഗയുടെ സംവിധാനത്തില്‍ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’യുടെ വീഡിയോ സോങ് കഴിഞ്ഞ ദിവസമാണ് യുട്യൂബിലൂടെ റിലീസ് ചെയ്തത്. ഏതാനും ദിവസങ്ങള്‍ കൊണ്ട് മാത്രം ചിത്രത്തിന്റെ വീഡിയോ സോങ് യൂട്യൂബില്‍ ട്രന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇപ്പോള്‍. രസമാലെ വീഡിയോ സോങ്ങിന് ഇപ്പോള്‍ പതിനൊന്നു ലക്ഷത്തിന് മുകളിലാണ് കാഴ്ചക്കാര്‍. മൈക്ക്, ഖല്‍ബ്, ഗോളം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. ശബരീഷ് വര്‍മ്മയുടെ വരികള്‍, രാജേഷ് മുരുഗേശന്‍ കമ്പോസ് ചെയ്ത്, കപില്‍ കപിലാന്‍, ഫാസ്സി, രാജേഷ് മുരുഗേശന്‍ എന്നിവരാണ് രസമാലെ പാടിയിരിക്കുന്നത്. ചിത്രത്തില്‍ ജോണി ആന്റണി, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, മനോജ് കെ യു, അല്‍ഫോണ്‍സ് പുത്രന്‍, ഉൃ റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

https://dailynewslive.in/ കൂടുതല്‍ ഗ്രാന്‍ഡ് ഫീച്ചറുകളുമായി 2025 മോഡല്‍ ഗ്രാന്‍ഡ് വിറ്റാരയെ പുറത്തിറക്കി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. എല്ലാ മോഡലുകളിലും സ്റ്റാന്‍ഡേഡായി 6 എയര്‍ബാഗുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക മോഡലിന് 11.42 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. പുതിയ ഗ്രാന്‍ഡ് വിറ്റാര 18 മോഡലുകളില്‍ ലഭ്യമാണ്. മോഡലുകളില്‍ വൈവിധ്യം കൊണ്ടുവരാന്‍ മാരുതി സുസുക്കിക്ക് സാധിച്ചിട്ടുണ്ട്. എക്‌സ് ഷോറൂം വില അടിസ്ഥാന മോഡലായ സിഗ്മക്ക് 11.42 ലക്ഷം രൂപയും ഏറ്റവും ഉയര്‍ന്ന മോഡലായ ആല്‍ഫ+ ഇസിവിടി ഡ്യുവല്‍ ടോണ്‍(ഒ)ക്ക് 20.68 ലക്ഷം രൂപയുമാണ്. ഹൈബ്രിഡ് മോഡലുകളില്‍ ഡെല്‍റ്റ+ സ്‌ട്രോങ് ഹൈബ്രിഡിനേയും പുതുതായി മാരുതി സുസുക്കി അവതരിപ്പിച്ചിട്ടുണ്ട്. ഈ വേരിയന്റിന് 16.99 ലക്ഷം രൂപ മുതലാണ് വില. പുതിയ ഗ്രാന്‍ഡ് വിറ്റാരയിലും സ്‌ട്രോങ് ഹൈബ്രിഡ്, സ്മാര്‍ട്ട് ഹൈബ്രിഡ്, ഓള്‍ഗ്രിപ് സെലക്ട് എഡബ്ളിയുഡി സിസ്റ്റം എന്നിങ്ങനെ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളാണുള്ളത്. 6 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും ലഭ്യമാക്കിയിട്ടുണ്ട്.

https://dailynewslive.in/ സാമൂഹികബോധത്തിന്റെ വികലമായ കാഴ്ചപ്പാടുകള്‍ക്കെതിരെ ഒളിപ്പിച്ചുവെച്ച ചോദ്യശരങ്ങളുമായി വികസിക്കുന്ന കഥാപരിസരങ്ങള്‍! ഗ്രാമീണജീവിതത്തിന്റെ നനുത്ത ഓര്‍മ്മകളിലേക്കും ചില സമരജീവിതത്തിലേക്കും ഈ കഥകള്‍ വായനക്കാരെ കുട്ടിക്കൊണ്ടുപോകുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള കഥകളും ചാത്തന്റെ ജീവിതവും ആവിഷ്‌കരിക്കുന്ന കഥാകാരന്‍ ചില നിഗമനങ്ങളിലേക്ക് എത്തുമ്പോള്‍, അവയും കാലത്തെ അടയാളപ്പെടുത്തുന്നുണ്ട്. ചില്ലറ സമരം, ചാത്തന്‍ ജീവിച്ചിരിക്കുന്നു. ചിത്രമില്ലാത്ത ചുമരുകള്‍, വാടകവീട്ടിലെ തൂങ്ങിമരണം, മതപഞ്ചായത്ത്, ഒരു കൊത്തുപൊറോട്ടക്കഥ, കുരങ്ങ് വിപ്ലവം തുടങ്ങിയ കഥകളിലൂടെ അനുഭവങ്ങളിലേക്കും അനുഭവങ്ങളില്‍നിന്ന് കഥകളിലേക്കും പടരുന്ന വായനാസഞ്ചാരം. ‘പാളയംകോടന്‍’. അഖില്‍ വി.എസ് പരപ്പില്‍. ഗ്രീന്‍ ബുക്സ്. വില 114 രൂപ.

https://dailynewslive.in/ വിവാഹിതരില്‍ ഡിമെന്‍ഷ്യ സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് സര്‍വകലാശാല ഗവേഷകര്‍. ഡിമെന്‍ഷ്യ ഇല്ലാത്ത അമേരിക്കയില്‍ നിന്നുള്ള 24,000-ലധികം ആളുകളുടെ ഡാറ്റ വിശകലനം ചെയ്തു കൊണ്ടായിരുന്നു പഠനം. 18 വര്‍ഷം വരെ നിരീക്ഷണം തുടര്‍ന്നു. പഠനത്തില്‍ പങ്കെടുത്ത 64 ശതമാനം ആളുകളും വിവാഹിതരായിരുന്നു. വിവാഹിതര്‍, വിവാഹമോചിതര്‍, വിധവകള്‍, അവിവാഹിതര്‍ എന്നിങ്ങനെ നാല് വിഭാഗമായി തിരിച്ചുകൊണ്ട് ഡിമെന്‍ഷ്യ നിരക്കുകള്‍ ഗവേഷകര്‍ താരതമ്യം ചെയ്തു. മറ്റുള്ളവരെ അപേക്ഷിച്ച് വിവാഹിതര്‍ക്ക് ഡിമെന്‍ഷ്യ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ഡിമെന്‍ഷ്യയുടെ തരം അനുസരിച്ച് വ്യത്യാസങ്ങളും കണ്ടു. ഡിമെന്‍ഷ്യയുടെ ഏറ്റവും സാധാരണമായ രൂപമായ അല്‍ഷിമേഴ്‌സ് രോഗത്തിനുള്ള സാധ്യത അവിവാഹിതര്‍ക്ക് കുറവാണെന്ന് ഗവേഷകര്‍ പറയുന്നു. വിവാഹമോചിതരോ അവിവാഹിതര്‍ക്കോ നേരിയ വൈജ്ഞാനിക വൈകല്യത്തില്‍ നിന്ന് ഡിമെന്‍ഷ്യയിലേക്ക് പുരോഗമിക്കാനുള്ള സാധ്യത കുറവാണെന്നും പഠനത്തിനിടെ വിധവകളായ ആളുകള്‍ക്ക് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കുറവാണെന്നും ഗവേഷകര്‍ കണ്ടെത്തി. ദാമ്പത്യ തടസങ്ങള്‍, പരിവര്‍ത്തനങ്ങള്‍, തിരഞ്ഞെടുപ്പുകള്‍ എന്നിവ തലച്ചോറിന്റെ ആരോഗ്യത്തില്‍ എത്രത്തോളം സങ്കീര്‍ണ്ണമാണെന്ന് ഈ കണ്ടെത്തലുകള്‍ എടുത്തുകാണിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

പെയിന്റിങ്ങ്‌സ് വില്‍ക്കുന്ന കടയിലേക്ക് ചെന്ന് അവര്‍ പ്രസിദ്ധമായ ഒരു പെയിന്റിങ്ങ്‌സിന്റെ കോപ്പിക്ക് ഓര്‍ഡര്‍ കൊടുത്തു. കുറച്ച് ദിവസം കഴിഞ്ഞ് കടയിലേക്ക് ചെന്നപ്പോള്‍ കടയുടമ അവര്‍ ആവശ്യപ്പെട്ട ചിത്രം നല്‍കി. അത് തുറന്ന് നോക്കിയ അവരുടെ മുഖം മ്ലാനമായി. നിരാശയോടെ അവര്‍ ചോദിച്ചു: വേറെ ഏതെങ്കിലും നിറം ഇതിന് കൊടുക്കാമായിരുന്നില്ലേ? ഈ നിറം എന്റെ വീടിനുളളിലെ നിറത്തോട് ചേരുകയില്ല. അവര്‍ ആദ്യമേ ഓഡര്‍ നല്‍കിയ ചിത്രം തന്നെയാണിതെന്ന് കടയുമ പറഞ്ഞെങ്കിലും അവര്‍ ആ ചിത്രം തിരിച്ചുനല്‍കി. വീണ്ടും രണ്ടുമൂന്ന് തവണ കടയുടമ അവര്‍ക്കായി ചിത്രം ചെയ്തുവെങ്കിലും പല കുറവുകളും പറഞ്ഞ് അതെല്ലാം അവര്‍ മടക്കി. അവസാനം ചിത്രത്തിന്റെ പൈസപോലും നല്‍കാതെ അവര്‍ നല്‍കിയ ഓര്‍ഡര്‍ ഒഴിവാക്കുകയും ചെയ്തു. സ്വന്തം താല്‍പര്യങ്ങളെ മുറുകെ പിടിക്കുന്നതിലോ അവ നേടിയെടുക്കുന്നതിന് വേണ്ടി നിര്‍ബന്ധം പിടിക്കുന്നതിലോ തെറ്റില്ല. അതിനുവേണ്ടി അപരന്റെ തനിമയും സ്വാതന്ത്ര്യവും നഷ്ടമാകുന്നിടത്താണ് അഹംബോധം എന്നത് അഹംഭാവമായി മാറുന്നത്. എന്തിലും തന്റേതായ ഭേദഗതികള്‍ വരുത്താന്‍ ശ്രമിക്കുന്നത് നല്ലതാണ്. പക്ഷേ, അത് മറ്റൊരാളുടെ അനന്യതക്കും തനിമയ്ക്കും വിലയിട്ടുകൊണ്ടാകരുത്. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *