◾https://dailynewslive.in/ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ജയില്‍ മോചിതനായി. ഡല്‍ഹി മദ്യനയവുവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ഇന്നലെ വൈകീട്ടോടെയാണ് കെജ്രിവാള് തിഹാര്‍ ജയിലില്‍ നിന്നിറങ്ങിയത്. എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്നായിരുന്നു ജയിലിന് പുറത്തെത്തിയ കെജ്രിവാളിന്റെ ആദ്യപ്രതികരണം.
◾https://dailynewslive.in/ അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി ഇന്നലെ ജെ.എന്‍.യുവിലെത്തിച്ചു. കനത്ത മഴയെയും അവഗണിച്ച് വിദ്യാര്‍ഥികളും സുഹൃത്തുക്കളുമടക്കം നിരവധിപേരാണ് അന്തിമോപചാരമര്‍പ്പിക്കുന്നതിനായി സര്‍വകലാശാലയിലെത്തിയത്. ജെഎന്‍യുവിലെ പൊതുദര്‍ശനത്തിന് ശേഷം കനത്ത മഴയില്‍ തന്നെയാണ് വസന്ത് കുഞ്ജിലെ വസതിയിലേക്ക് മൃതദേഹം എത്തിച്ചത്. വസന്ത് കുഞ്ചിലെ വീട്ടില്‍ രാത്രി മുഴുവന്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫിസായ എകെജി ഭവനിലേക്ക് കൊണ്ടുവരും. എകെ ജി ഭവനില്‍ നിന്ന് 14 അശോക റോഡിലേക്ക് ഉളള വിലാപയാത്രയില്‍ സിപിഎമ്മിന്റെ പോളിറ്റ് ബ്യുറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. അശോക റോഡില്‍ നിന്നും മൃതദേഹം എയിംസിലേക്കെത്തിക്കും.
*കെ.എസ്.എഫ്.ഇ*
*സ്ക്രീന്‍ ഷോട്ട് മത്സരം*
സ്ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന് കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*സെപ്റ്റംബര്‍ 13 ലെ വിജയി : സി.ഹംസ, മോങ്ങം, മലപ്പുറം*
◾https://dailynewslive.in/ കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറിന്റെ തലസ്ഥാന നഗരമായ പോര്‍ട്ട് ബ്ലെയര്‍ ഇനി ‘ശ്രീ വിജയപുരം’ എന്ന പേരിലറിയപ്പെടും. കൊളോണിയല്‍ മുദ്രകള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പോര്‍ട്ട് ബ്ലെയറിന്റെ പേര് മാറ്റിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. ആഭ്യന്തര മന്ത്രി അമിത് ഷായാണ് പേര് മാറ്റം പ്രഖ്യാപിച്ചത്.
◾https://dailynewslive.in/ 24,116 കണ്ടെയ്നര്‍ ശേഷിയുള്ള ഇന്ത്യയില്‍ ഇതുവരെ നങ്കൂരമിട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്സി ക്ലോഡ് ഗിറാര്‍ഡെറ്റ് ഇന്നലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തി. 399.9 മീറ്റര്‍ നീളവും 61.5 മീറ്റര്‍ വീതിയുമുള്ള ഈ അള്‍ട്രാ ലാര്‍ജ് കണ്ടെയ്നര്‍ കപ്പലിന് 20,425 ടിഇയു വഹിക്കാനുള്ള ശേഷിയുണ്ട്.
◾https://dailynewslive.in/ മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തിരുവോണ ദിവസം മുല്ലപ്പെരിയാര്‍ സമരസമിതി ഉപവസിക്കും. അന്താരാഷ്ട്ര തലത്തിലുള്ള ഏജന്‍സിയെ കൊണ്ട് പരിശോധന നടത്തമെന്നാണ് ആവശ്യം. ഉപ്പുതറ ടൗണില്‍ നടത്തുന്ന സമരത്തില്‍ മത, രാഷ്ട്രീയ, സാംസ്ക്കാരിക നേതാക്കളും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
*നൂറാം ഓണപ്പകിട്ടിൽ വർണ്ണ വിസ്മയമായി പുളിമൂട്ടിൽ സിൽക്സ്!*
പുളിമൂട്ടിൽ സിൽക്കിന്റെ നൂറാം ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. നൂറാം ഓണം കളറാക്കാൻ ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഒരുങ്ങിയിരിക്കുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് മെൻസ്, വുമെൻസ്, കിഡ്സ് കളക്ഷനുകളിൽ നിന്നും ആരുടെയും മനം കവരുന്ന സ്പെഷ്യൽ ഓണം കളക്ഷനുകൾ സ്വന്തമാക്കാം. സമൃദ്ധമായ ഓണം കളക്ഷനുകൾ ഒരുക്കിയിട്ടുള്ള പുളിമൂട്ടിൽ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് :
◾https://dailynewslive.in/ യുഎഇയിലെ അനധികൃത താമസക്കാര്‍ക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലയാളി പ്രവാസികള്‍ക്കായി നോര്‍ക്ക രൂപീകരിച്ച ഹെല്‍പ്പ് ഡെസ്ക് നിലവില്‍ വന്നു. പൊതുമാപ്പില്‍ നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് വേണ്ട സഹായങ്ങളുമായി ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും എല്ലാ സഹായവും നല്‍കുന്നുണ്ട്.
◾https://dailynewslive.in/ വയനാട് ദുരന്തത്തില്‍ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുക്കളെയും നഷ്ടമായതിന് പിന്നാലെ പ്രതിശ്രുത വരനും വാഹനാപകടത്തില്‍ മരിച്ച ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മുഖ്യമന്ത്രിക്ക് കത്തു നല്കി.
◾https://dailynewslive.in/ വയനാട് ദുരന്ത ബാധിതരുടെ വായ്പ്പകള്‍ എഴുതി തള്ളാന്‍ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്. ഒരു കോടി അഞ്ച് ലക്ഷത്തിലധികം രൂപയുടെ വായ്പ്പകളാണ് ഇപ്രകാരം മൊത്തത്തില്‍ എഴുതി തള്ളുകയെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇതിനൊപ്പം തന്നെ ദുരന്ത ബാധിതര്‍ക്ക് ധനസഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ഓണം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*
ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ പവര്‍ ഗ്രൂപ്പ് എന്നൊന്ന് ഉണ്ടെന്ന് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങളെന്തൊക്കെയാണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്. ആരോപണം ഉന്നയിച്ച ആ സ്ത്രീക്കെതിരെ മാനനഷ്ടത്തിന് നിവിന്‍പോളി പരാതി നല്‍കണം എന്നും ധ്യാന്‍ പറഞ്ഞു.
◾https://dailynewslive.in/ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവിന് പിന്നില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ഗതാഗതമന്ത്രി അടിയന്തരമായി ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്കി. അന്വേഷണം നടത്തി ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. കെഎസ്ആര്‍ടിസി സിഎംഡിക്കാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
◾https://dailynewslive.in/ ഇടുക്കിയിലെ പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതിയില്‍ ക്രമക്കേട് നടത്തിയ പട്ടികജാതി വികസന ഓഫീസര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മറയൂര്‍ വില്ലേജിലെ കോച്ചാരത്തെ പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതിയില്‍ ക്രമക്കേട് നടത്തിയ കേസിലാണ് പട്ടികജാതി വികസന ഓഫീസറായിരുന്ന ക്രിസ്റ്റഫര്‍ രാജിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
◾https://dailynewslive.in/ ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം. എംഎല്‍എയുടെ മകള്‍ ദില്ലി പൊലീസിന്റെ പിടിയിലായി എന്ന വ്യാജ സന്ദേശമാണ് എത്തിയത്. മകള്‍ മയക്കുമരുന്നുമായി ദില്ലി പൊലീസിന്റെ പിടിയിലായെന്നായിരുന്നു സന്ദേശം വന്നത്. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പരാതിയില്‍ എറണാകുളം സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.
◾https://dailynewslive.in/ രാഷ്ട്രീയത്തിന്റെ മൂല്യച്യുതിയില് എരി തീ ഒഴിക്കുന്ന ചര്‍ച്ചകളാണ് നടക്കുന്നതെന്ന് സുരേഷ് ഗോപി എംപി. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ കല്പ്പിക്കുന്നവര് ക്രിമിനലുകളാണെന്നും, എഡിജിപി എംആര്‍ അജിത്കുമാറും ആര്‍എസ്എസ് നേതാക്കളുമായുള്ള സന്ദര്‍ശനത്തില്‍ കുറ്റം പറയാന്‍ യോഗ്യത ആര്‍ക്കാണ് ഉള്ളതെന്നും രാഷ്ട്രീയ വൈരുദ്ധ്യം ആരാണ് കല്‍പ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
◾https://dailynewslive.in/ കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുടരന്വേഷണത്തിന് അനുമതി. 2023 നവംബറില്‍ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ അനിത കുമാരി, മകള്‍ അനുപമ എന്നിവര്‍ ചേര്‍ന്ന് ഓയൂരിലെ 6 വയസുകാരിയെ തട്ടിക്കോണ്ടുപോയെന്നാണ് കേസ്. വിചാരണ തുടങ്ങാനിരിക്കെയുള്ള അസാധാരണ നടപടിയില്‍ മുഖ്യമന്ത്രിയും ഡിജിപിയും അതൃപ്തി അറിയിച്ചു.
◾https://dailynewslive.in/ ചൊക്രമുടി ഭൂമി കയ്യേറ്റം ആസൂത്രിത ഭൂമികൊള്ളയെന്ന് തെളിയിക്കുന്ന ഐജി സേതുരാമന്റെ റിപ്പോര്‍ട്ട് പുറത്ത്. 25 ഏക്കറോളം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണ് കയ്യേറിയത്. ഐജിയുടെ നേതൃത്വത്തിലുള്ള മൂന്നാര്‍ സ്പെഷ്യല്‍ ടീമിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്നും ക്രിമിനല്‍ കേസെടുത്ത് നിമനടപടികളുമായി മുന്നോട്ടുപോകണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
◾https://dailynewslive.in/ കോഴിക്കോട് കാരപ്പറമ്പില്‍ സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം. പ്രൊഡക്ഷന്‍ മാനേജര്‍ ടി.ടി. ജിബുവിന് അക്രമണത്തില്‍ പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ അഞ്ചംഗ സംഘമെന്നാണ് വിവരം.സിനിമാക്കാര് നല്കിയ പരാതിയില്‍ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
◾https://dailynewslive.in/ ഗുരുവായൂരമ്പലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടന്ന ദിവസം ഉള്‍പ്പെട്ട ഈ മാസം ഇതുവരെയുള്ള ക്ഷേത്രത്തിന്റ ഭണ്ഡാര വരവ് 5.80 കോടിരൂപ കടന്നു. ഇതിനൊപ്പം രണ്ടര കിലോയിലധികം സ്വര്‍ണ്ണവും പതിനേഴര കിലോയിലധികം വെള്ളിയും ലഭിച്ചിട്ടുണ്ട്.
◾https://dailynewslive.in/ സുഭദ്ര കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഈ കേസിലെ പ്രതി മാത്യുവിന്റെ സുഹൃത്തും ബന്ധുവുമായ റൈനോള്ഡിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. സുഭദ്രയെ മയക്കി കിടത്തുന്നതിനുള്ള മരുന്ന് എത്തിച്ച് നല്‍കിയത് റൈനോള്‍സാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
◾https://dailynewslive.in/ ആലപ്പുഴ കലവൂരിലെ സുഭദ്രയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. സുഭദ്രയെ കൊല്ലാന്‍ പ്രതികള്‍ നടത്തിയത് വന്‍ ആസൂത്രണമെന്ന് ആലപ്പുഴ എസ്പി എംപി മോഹനചന്ദ്രന് പറഞ്ഞു. നെഞ്ചില്‍ ചവിട്ടിയും കഴുത്ത് ഞരിച്ചുമാണ് കൊലപ്പെടുത്തിയതെന്നും പ്രതികള്‍ മൊഴി നല്കി.
◾https://dailynewslive.in/ കോഴിക്കോട് ഉള്ള്യേരിയില്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗര്‍ഭസ്ഥശിശുവും അമ്മയും മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് കുടുംബം ആരോപിച്ചു . എകരൂര് ഉണ്ണികുളം സ്വദേശി അശ്വതിയും ഗര്‍ഭസ്ഥ ശിശുവുമാണ് മരിച്ചത്. ആശുപത്രിക്കെതിരെ കുടുംബം നല്കിയ പരാതിയില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
◾https://dailynewslive.in/ കോഴിക്കോട് വടകര വാഹനാപകടത്തില്‍ 9 വയസ്സുകാരി കോമയിലായ സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാത്തത് നീതീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. സ്വമേധയ എടുത്ത കേസ് പരിഗണിച്ച ഹൈക്കോടതി ഒമ്പതു വയസുകാരി ദൃഷാനയ്ക്ക് ആവശ്യമായ ചികിത്സാ സഹായം നല്കാന് നിര്‍ദേശം നല്കി.കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി.
◾https://dailynewslive.in/ കേരളത്തിലെ ആഭ്യന്തര സെക്രട്ടറിയായ താന്‍ മൊഴിനല്‍കാന്‍ കോടതിയില്‍ പോകാറില്ലെന്ന് ബിശ്വനാഥ് സിന്‍ഹ. ഡോ. വി. ശിവദാസനെതിരായ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയില്‍ ഹാജരാകാറില്ലെന്ന നിലപാട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അറിയിച്ചത്. എന്നാല്‍, കോടതി മുറിയില്‍നിന്ന് അല്ലാതെ നല്കുന്ന മൊഴി രേഖപ്പെടുത്താന്‍ തനിക്ക് ആകില്ലെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദിവ്യ മല്‍ഹോത്രയും വ്യക്തമാക്കി.
◾https://dailynewslive.in/ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് കോയമ്പത്തൂരിലെ ശ്രീ അന്നപൂര്‍ണ ഹോട്ടല്‍ ശൃംഖലയുടെ ഉടമയുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ബിജെപി പ്രവര്‍ത്തകര്‍ അശ്രദ്ധമായി പങ്കുവെച്ചതിന് മാപ്പ് ചോദിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ. ശ്രീനിവാസന് തമിഴ്നാടിന്റെ ബിസിനസ്സ് സമൂഹത്തിന്റെ അഭിമാനമാണെന്നും വിവാദം അവസാനിപ്പിക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. ധനമന്ത്രി പങ്കെടുത്ത കോയമ്പത്തൂരിലെ ഒരു ബിസിനസ് ഫോറത്തില്‍ നടത്തിയ പരാമര്‍ശത്തിന് ശേഷം ശ്രീനിവാസന് മന്ത്രി സീതാരാമനോട് മാപ്പ് പറയുന്നതായുള്ള പോസ്റ്റിനാണ് അണ്ണാമലൈ മാപ്പ് പറഞ്ഞത്.
◾https://dailynewslive.in/ ഫോബ്സ് ഇന്ത്യ പട്ടിക പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ധനികയായ വനിത സാവിത്രി ജിന്‍ഡാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഹരിയാനയിലെ ഹിസാര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സാവിത്രി ജനവിധി തേടുന്നത്.
◾https://dailynewslive.in/ ഏജന്റുമാരാല്‍ കബളിപ്പിക്കപ്പെട്ട് റഷ്യന്‍ സൈന്യത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായ ആറ് യുവാക്കള്‍ ഇന്ത്യയിലേക്ക് മടങ്ങി. ജൂലൈയില്‍ മോസ്കോ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കാരെ റഷ്യ-യുക്രെയ്ന് അതിര്‍ത്തിയിലെ ക്യാമ്പുകളില്‍ നിന്ന് മോചിപ്പിച്ചിരിക്കുന്നത്.
◾https://dailynewslive.in/ കൊല്‍ക്കത്ത ആര്.ജി. കര് മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ നീതി ആവശ്യപ്പെട്ടും ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടും ജൂനിയര്‍ ഡോക്ടര്‍മാര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചു. ഡോക്ടര്‍മാര്‍ ആരംഭിച്ച സമരത്തില്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് അനുകൂല നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നടപടി.
◾https://dailynewslive.in/ തിരുപ്പതിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് രണ്ട് ലോറികളില്‍ ഇടിച്ച് എട്ട് മരണം. ചിറ്റൂര്‍-ബെംഗളൂരു ദേശീയ പാതയിലെ ഏറ്റവും അപകടരമായ മൊഗിലി ഘാട്ട് സെക്ഷനിലാണ് ദാരുണമായ അപകടമുണ്ടായത്. പരിക്കേറ്റവരില്‍ നിരവധി ആളുകളുടെ നില അതീവ ഗുരുതരമാണ്. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.
◾https://dailynewslive.in/ ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയില്‍ നദിയില്‍ കുളിക്കാനിറങ്ങിയ എട്ട് പേര് മുങ്ങി മരിച്ചു. ദെഹ്ഗാം താലൂക്കിലെ വസ്ന സൊഗ്തി ഗ്രാമത്തിലെ മെഷ്വോ നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ട് ഗ്രാമവാസികളാണ് മുങ്ങി മരിച്ചത്.
◾https://dailynewslive.in/ പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിനും മറ്റും സൂക്ഷിക്കാന്‍ പോര്‍ട്ടബിള്‍ കൂളിങ് കാരിയര്‍ കണ്ടുപിടിച്ച യുവതിക്ക് അവാര്‍ഡ്. ഒഡിഷ സ്വദേശിനിയായ കോമള്‍ പാണ്ടയ്ക്കാണ് 2024-ലേക്കുള്ള ജെയിംസ് ഡൈസെന്‍ അവാര്‍ഡ് ലഭിച്ചത്.
◾https://dailynewslive.in/ വനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു. രണ്ടു സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മറ്റൊരു ഓപ്പറേഷനില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. പിങ്ഗ്നല്‍ ദുഗഡ്ഡ വനമേഖലയിലെ നൈഡ്ഗാം ഗ്രാമത്തിലെ ഏറ്റുമുട്ടിലിലാണ് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചത്. നായിബ് സുബേദാര്‍ വിപന്‍ കുമാര്‍, സിപോയി അരവിന്ദ് സിങ്ങ് എന്നീ സൈനികരാണ് വീരമൃതു വരിച്ചത്.
◾https://dailynewslive.in/ ഡൊണാള്‍ഡ് ട്രംപിനേയും കമലാ ഹാരിസിനേയും രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കുടിയേറ്റത്തൊഴിലാളികള്‍ക്കെതിരായ നയം സ്വീകരിച്ചതിനായിരുന്നു ട്രംപിനെതിരായ വിമര്‍ശനമെങ്കില്‍ ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന കമലാ ഹാരിസിന്റെ നിലപാടിനേയാണ് മാര്‍പാപ്പ വിമര്‍ശിച്ചത്. വോട്ടര്‍മാര്‍ എന്ത് നിലപാട് എടുക്കണമെന്ന ചോദ്യത്തിന് കുറഞ്ഞ തിന്മയെ സ്വീകരിക്കാനായിരുന്നു മാര്‍പാപ്പയുടെ മറുപടി.
◾https://dailynewslive.in/ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാനും മുംബൈ സിറ്റി എഫ്.സി യും രണ്ട് വീതം ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍നിന്ന മോഹന്‍ ബഗാന്, രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ വഴങ്ങുകയായിരുന്നു.
◾https://dailynewslive.in/ ആയിരം കോടി രൂപയിലധികം വരുമാനം നേടുന്ന റെയില്‍വേ സ്റ്റേഷനുകളുടെ ക്ലബില്‍ രാജ്യത്തെ ഏഴ് റെയില്‍വേ സ്റ്റേഷനുകള്‍ ഇടംപിടിച്ചു. ഡല്‍ഹിയാണ് പട്ടികയില്‍ ഒന്നാമത്. സതേണ്‍ റെയില്‍വേ ഡിവിഷനില്‍ നിന്ന് ചെന്നൈ മാത്രമാണ് ക്ലബില്‍ ഇടം പിടിച്ചത്. ന്യൂ ഡല്‍ഹി സ്റ്റേഷന് ഇക്കാലയളവില്‍ 3,337 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ഹൗറായാണ് തൊട്ടു പിന്നില്‍. 1,692 കോടിരൂപയാണ് വരുമാനം, ചെന്നൈ സെന്‍ട്രലിന്റെ വരുമാനം 1,299 കോടി രൂപയാണ്. പ്രതിവര്‍ഷം യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ മുംബൈയിലെ താനെയാണ് മുന്നില്‍. 93.06 കോടി പേരാണ് താനെ റെയില്‍വേ സ്റ്റേഷന് വഴി യാത്ര ചെയ്തത്. മുംബൈയിലെ കല്യാണ്‍ സ്റ്റേഷന് വഴി 83.79 കോടി പേരും ന്യൂഡല്‍ഹി സ്റ്റേഷന് വഴി 39.36 കോടി പേരും യാത്ര ചെയ്തു. 2017-18ല്‍ എന്‍.എസ്.ജി 2 വിഭാഗത്തിലായിരുന്ന ആറ് സ്റ്റേഷനുകള്‍ ഇത്തവണ എന്‍.എസ്.ജി 1ലേക്ക് എത്തി. കേരളത്തിന് മികച്ച പ്രകടനം കേരളത്തില്‍ നിന്നുള്ള എട്ട് റെയില്‍വേ സ്റ്റേഷനുകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനാണ് വരുമാനത്തില്‍ മുന്നില്‍. 281.12 കോടി രൂപ. യാത്രക്കാരുടെ എണ്ണത്തില്‍ 1.30 കോടിയുടെ വാര്‍ഷിക വളര്‍ച്ചയും നേടി. എറണാകുളം ജംഗ്ഷന് റെയില്‍വേ സ്റ്റേഷന്റെ വരുമാനം 241.71 കോടി രൂപയാണ്. കോഴിക്കോട് (190.54 കോടി), തൃശൂര്‍ റെയില്‍വേ സ്റ്റേഷന് (164.79 കോടി) എന്നിവയാണ് തൊട്ടു പിന്നില്‍. കേരളത്തില്‍ നിന്നുള്ള എല്ലാ റെയില്‍വേ സ്റ്റേഷനുകളുടെയും കൂടിയുള്ള വരുമാനം 2,318.41 കോടി രൂപയാണ്.
◾https://dailynewslive.in/ ദളപതി വിജയ്യുടെ അവസാനത്തെ സിനിമ ‘ദളപതി 69’ന്റെ അപ്ഡേറ്റ് പുറത്ത്. സെപ്റ്റംബര്‍ 14ന്, നാളെ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദളപതി ആരാധകരുടെ ഒരു വലിയ വീഡിയോ പങ്കുവച്ചു കൊണ്ടാണ് ഈ അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുന്നത്. തമിഴകത്തെയും കേരളത്തിലെയും അടക്കമുള്ള ആരാധകര്‍ ഈ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങളോ സംവിധായകന് ആരെന്നോ അഭിനേതാക്കള്‍ ആരെന്നോ വീഡിയോയില്‍ പറയുന്നില്ല. നാളെ എത്തുന്ന അപ്ഡേറ്റില്‍ ചിത്രത്തിന്റെ പേരും സംവിധായകനും അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിടുമെന്നാണ് വിവരങ്ങള്‍. അതേസമയം, രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്യുടെ അവസാന ചിത്രമാണ് ദളപതി 69. എച്ച് വിനോദ് ആയിരിക്കും ചിത്രത്തിന്റെ സംവിധാനം. ദളപതി 69ല്‍ മോഹന്‍ലാല്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ 10 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാവും ഇത്. നേരത്തെ 2014ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഡ്രാമ ചിത്രം ജില്ലയില്‍ വിജയ്യും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ചിരുന്നു.
◾https://dailynewslive.in/ ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, പ്രേംകുമാര്‍, മഞ്ജു പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ ജെ വര്‍ഗീസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ ജെ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കുട്ടിക്കാനം മാര്‍ ബസേലിയസ് എഞ്ചിനീയറിംഗ് കോളെജിലാണ് പുതിയ ചിത്രത്തിന് തുടക്കമായത്. തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സൂര്യഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് കുമാര്‍ കെ പി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോണ്‍ വിജയ്, യൂട്യൂബര്‍ ജോണ്‍ വെട്ടിയാര്‍ എന്നിവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിലുണ്ട്. വിനീത് മോഹന്‍, സജിത് അമ്പാട്ട്, സഞ്ജയ്, പ്രിന്‍സ്, എലിസബത്ത് വിജയകൃഷ്ണന് എ ബി എന്നിവരാണിവര്‍. സംവിധായകന് എ ജെ വര്‍ഗീസിന്റേതാണ് തിരക്കഥയും. സുരേഷ് പീറ്റേഴ്സ് ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. ടിറ്റോ പി തങ്കച്ചന്റേതാണ് ഗാനങ്ങള്‍.
◾https://dailynewslive.in/ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഒടുവില്‍ തങ്ങളുടെ നാലാം തലമുറ മാരുതി സ്വിഫ്റ്റ് സിഎന്‍ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ മാരുതി സ്വിഫ്റ്റ് സിഎന്‍ജിയുടെ പ്രാരംഭ എക്സ്-ഷോറൂം വില 8.20 ലക്ഷം രൂപയാണ്. പുതിയ സ്വിഫ്റ്റ് സിഎന്‍ജി ഉപഭോക്താക്കള്‍ക്ക് ഒരു കിലോഗ്രാമിന് 32.85 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. ഈ മൈലേജ് കാര്യക്ഷമത പഴയ സ്വിഫ്റ്റ് സിഎന്‍ജിയേക്കാള്‍ ആറ് ശതമാനം മികച്ചതാണെന്ന് കമ്പനി പറയുന്നു. വലിയൊരു സിഎന്‍ജി സിലിണ്ടറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ബൂട്ടില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് സിഎന്‍ജിയുടെ വിഎക്സ്ഐ വേരിയന്റിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 8,19,500 രൂപയിലും വിഎക്സ്ഐ(ഒ) വേരിയന്റിന്റെ വില 8,46,500 രൂപയുമാണ്. അതേസമയം ഇസെഡ്എക്സ്ഐ വേരിയന്റിന്റെ വില 9,19,500 രൂപയാണ്.
◾https://dailynewslive.in/ പലവിധത്തിലുള്ള മറവികളാല്‍ നിത്യജീവിതത്തെ വിവരപ്രവാഹങ്ങള്‍ക്കൊപ്പം ഒഴുകാന്‍ വിടുന്ന മലയാളികളോടുള്ള ചില ഓര്‍മ്മപ്പെടുത്തലുകളാണ് ഈ ലേഖനങ്ങള്‍. കര്‍മാട് എന്ന സ്ഥലമോ അവിടെയുണ്ടായ സംഭവമോ തീര്‍ച്ചയായും മലയാളിയുടെ പൊതുജീവിതത്തില്‍നിന്നും വ്യക്തിജീവിതത്തില്‍നിന്നും മാഞ്ഞുപോയെങ്കില്‍ അതെന്തുകൊണ്ടായിരിക്കും? ഇത്തരം മറവികളിലൂടെ കടന്നുവരുന്ന അസത്യചരിത്രങ്ങള്‍ പൊതുബോധത്തില്‍ വാഴ്വുനേടുന്നുവെങ്കില്‍ അതെന്തുകൊണ്ടായിരിക്കും? അതിനെതിരെ എന്തുചെയ്യാനാകും? ചില അന്വേഷണങ്ങള്‍. ‘കര്‍മാടു റെയില്‍പ്പാലം ഓര്‍ക്കാത്തവരെ’. വി മുസഫര്‍ അഹമ്മദ്. ഡിസി ബുക്സ്. വില 304 രൂപ.
◾https://dailynewslive.in/ എസി ഓണാക്കിയിട്ട് രാത്രി കിടന്നുറങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അന്തരീക്ഷത്തിലെ ഈര്‍പ്പം എസി നീക്കം ചെയ്യുമ്പോള്‍ കണ്ണുകള്‍ വരളാനും ചൊറിച്ചില്‍, അസ്വസ്ഥത എന്നിവ തോന്നാനും സാധ്യതയുണ്ട്. തണുത്ത കാലാവസ്ഥ ചയാപചയ നിരക്ക് കുറയ്ക്കുന്നത് ശരീരത്തിലെ പ്രക്രിയകളുടെ വേഗം കുറച്ച് ക്ഷീണത്തിലേക്ക് നയിക്കാം. എസി മുറിയിലെ വരണ്ട വായു ഈര്‍പ്പവും ശരീരത്തിലെ ജലാംശവും നഷ്ടപ്പെടുത്തുന്നത് നിര്‍ജലീകരണത്തിലേക്ക് നയിക്കാം. ആവശ്യത്തിന് വെള്ളം കുടിക്കാന്‍ എസിയില്‍ ദീര്‍ഘനേരം ചെലവഴിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. കുറഞ്ഞ ഈര്‍പ്പം ചര്‍മ്മത്തിന്റെ നനവ് നഷ്ടപ്പെടുത്തി വരണ്ട ചര്‍മ്മത്തിലേക്കും ചൊറിച്ചിലിലേക്കും നയിക്കാം. പെട്ടെന്നുണ്ടാകുന്ന താപനില മാറ്റങ്ങളും തണുത്ത, വരണ്ട കാറ്റുമെല്ലാം തലവേദന, സൈനസ് പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാക്കാം. തണുത്ത വരണ്ട കാറ്റ് ശ്വസനാളികളെ അസ്വസ്ഥമാക്കി ആസ്മ, അലര്‍ജി പോലുള്ള പ്രശ്നങ്ങളെ രൂക്ഷമാക്കാം. ശരിക്കും വൃത്തിയാക്കാത്ത എസിയില്‍ നിന്ന് പുറത്ത് വരുന്ന പൊടിയും പൂപ്പലുമെല്ലാം ശ്വാസകോശ അണുബാധ, തൊണ്ട വേദന, ടോണ്സിലിറ്റിസ് എന്നിവയ്ക്ക് കാരണമാകാം. എസിയുടെ നിരന്തര ശബ്ദം ചിലര്‍ക്ക് ഉറക്കം തടസ്സപ്പെടുത്താം. ഉറക്കത്തിന്റെ നിലവാരം നഷ്ടപ്പെടാനും ഇത് കാരണമാകാം. കോവിഡ് പോലുള്ള പകര്‍ച്ച വ്യാധികള്‍ എസി മുറിയില്‍ ഒരുമിച്ച് കഴിയുന്നവര്‍ക്കിടയില്‍ എളുപ്പം പടരാം. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയുടെ വ്യാപനത്തിന് അനുകൂലമായ സാഹചര്യം എസി ഒരുക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്*
ശക്തമായ കാറ്റില്‍ കപ്പല്‍ ആടിയുലഞ്ഞു. മലപോലെ ഉയര്‍ന്നുവന്ന തിരമാലയില്‍ പെട്ട് കപ്പല്‍ ചെരിഞ്ഞപ്പോള്‍ അയാള്‍ പുറത്തേക്ക് വീണു. പലതവണ മുങ്ങിത്താണും വീപ്പയില്‍ പിടിച്ചുകിടന്നും കുറെ നേരം ജീവനോട് മല്ലിടിച്ചു കിടന്നു. അധികം വൈകാതെ കടല്‍ ശാന്തമായി. കപ്പലിലുളള മറ്റുയാത്രക്കാര്‍ അയാളെ പിടിച്ചു കയറ്റി. അവര്‍ അയാളോട് ചോദിച്ചു. ഈ അവസ്ഥയില്‍ താങ്കളെങ്ങിനെ പിടിച്ചു നിന്നു. അയാള്‍ പറഞ്ഞു: എന്റെ മക്കള്‍ എന്നെ വിളിക്കുന്ന സ്വരം എനിക്ക് കേള്‍ക്കാമായിരുന്നു. എനിക്ക് തിരിച്ചുവരാതിരിക്കാന്‍ കഴിയുമയിരുന്നില്ല. സ്നേഹിക്കാന്‍ ആളുണ്ട് എന്നതാണ് തുടര്‍ന്നും ജീവിക്കാനുളള കാരണം. അങ്ങനെയൊരാളില്ലെങ്കില്‍ പിന്നെ ജീവിതം ഒരു കുമിളപോലെയാകും.. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തകരാം. പ്രശ്നങ്ങളും ഭീകരതയും കൊണ്ടല്ല ആളുകള്‍ തങ്ങളുടെ ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണവിരാമമിടുന്നത്. പിന്തുണക്കാനോ പ്രോത്സാഹിപ്പിക്കാനോ ആരുമില്ലാത്തതുകൊണ്ടുമാണ്. അങ്ങനെയൊരാളെ ജീവിതത്തില്‍ കണ്ടെത്തണം. തുടങ്ങിയിടത്തേക്ക് തിരിച്ചെത്താനും വീണിടത്തുനിന്ന് എഴുന്നേല്‍ക്കാനും എല്ലാ ശക്തിയും ചോര്‍ന്നുപോകുമ്പോള്‍ ഊര്‍ജ്ജമാകാനും ആ ഒരാള്‍ നിര്‍ബന്ധമാണ്. തകരാതിരിക്കാനും തിരിച്ചുവരാനും കാരണക്കാരനാകുന്ന ഒരാള്‍ എല്ലാവരുടേയും ജീവിതത്തില്‍ ഒരാവശ്യമാണ്. അങ്ങനെയൊരാള്‍ ഒരു സ്ഥിരനിക്ഷേപമാണ്. സ്നേഹമെന്ന സ്ഥിരനിക്ഷേപം. – ശുഭദിനം.