https://dailynewslive.in/ വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കേരള നിയമസഭയുടെ പന്ത്രണ്ടാം നിയമസഭ സമ്മേളനത്തിന് തുടക്കം . വയനാട്ടിലെ പുനരധിവാസത്തിന് സര്‍ക്കാര്‍ നടത്തുന്നത് അശ്രാന്ത പരിശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വയനാട് പുനരധിവാസ പദ്ധതിക്ക് പ്രാഥമിക രൂപരേഖയായെന്ന് റവന്യൂമന്ത്രി കെ.രാജനും അറിയിച്ചു . ഭാവിയിലെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ വയനാട് പുനരധിവാസത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. താല്‍കാലിക സഹായം പോലും നല്‍കാത്ത കേന്ദ്ര നടപടി വിമര്‍ശിക്കാതെ പോകാനാകില്ലെന്നും പുനരധിവാസത്തില്‍ പ്രതിപക്ഷം നല്‍കിയത് സമാനതകളില്ലാത്ത പിന്തുണയാണെന്നും മാതൃകാ പുനരധിവാസം നടപ്പാക്കണമെന്നും സതീശന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഒക്ടോബർ 3 ലെ വിജയി : ശ്യാം മോഹന്‍, വന്‍മല, വെട്ടിത്തിട്ട, പിറവന്തൂര്‍, കൊല്ലം*

https://dailynewslive.in/ വയനാട് ദുരന്തത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ദുരന്ത സമയത്ത് ഒപ്പം നിന്നെങ്കിലും പുനരധിവാസത്തിന് വാര്‍ത്താ പ്രാധാന്യം നല്‍കുന്നില്ല. മുഖ്യധാര മാധ്യമങ്ങളില്‍ നിന്ന് വാര്‍ത്ത അപ്രത്യക്ഷമായെന്നും സ്പീക്കര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്‌നേഹഭാവം വലിയ പ്രതീക്ഷയാണ് വയനാടിന് നല്‍കിയതെന്നും എന്നാല്‍ സഹായം വൈകുന്നതില്‍ വലിയ ആശങ്കയെന്നും മുറിവുണങ്ങും മുന്‍പെയാണ് സഹായം എത്തിക്കേണ്ടതെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

https://dailynewslive.in/ കേന്ദ്ര സമീപനത്തില്‍ നിരാശയെന്നും , വയനാടിന് വേണ്ടത് പ്രത്യാശയുടെ വെളിച്ചമാണ് എന്നും,കക്ഷി രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ഒരുമിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ പറഞ്ഞു. കേന്ദ്ര സമീപനം വിഷമം ഉണ്ടാക്കുന്നതെന്നും നല്ല തീരുമാനങ്ങള്‍ പ്രതീക്ഷിക്കുകയാണെന്നും പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

https://dailynewslive.in/ വയനാട്ടില്‍ സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പില്‍ പുനരധിവാസം നല്‍കേണ്ട മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പ്രാഥമിക പട്ടിക ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കിയേക്കും. കള്കടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്നാകും ഗുണഭോക്താക്കളെ കണ്ടെത്തുക. നെടുമ്പാല എച്ച്എംഎല്ലിലെ 41 ഹെക്ടര്‍ , കല്‍പ്പറ്റ എല്‍സ്റ്റണിലെ 45 ഹെക്ടര്‍ എന്നിവിടങ്ങളില്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് ശ്രമം.

*നൂറാം ഓണപ്പകിട്ടിൽ വർണ്ണ വിസ്മയമായി പുളിമൂട്ടിൽ സിൽക്സ്!*

പുളിമൂട്ടിൽ സിൽക്കിന്റെ നൂറാം ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. നൂറാം ഓണം കളറാക്കാൻ ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഒരുങ്ങിയിരിക്കുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് മെൻസ്, വുമെൻസ്, കിഡ്സ് കളക്ഷനുകളിൽ നിന്നും ആരുടെയും മനം കവരുന്ന സ്പെഷ്യൽ ഓണം കളക്ഷനുകൾ സ്വന്തമാക്കാം. സമൃദ്ധമായ ഓണം കളക്ഷനുകൾ ഒരുക്കിയിട്ടുള്ള പുളിമൂട്ടിൽ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് :

www.pulimoottilonline.com

https://dailynewslive.in/ വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. ദുരന്തനിവാരണവും പുനരധിവാസവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ തുക കണക്കാക്കിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

https://dailynewslive.in/ മന്ത്രിസ്ഥാനത്തിനുള്ള തന്റെ അയോഗ്യത എന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ തോമസ്. ഉടന്‍ തീരുമാനം എടുത്തില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.ശരത് പവാറിന്റ കത്ത് നല്‍കിയിട്ടും മുഖ്യമന്ത്രി പരിഗണിക്കാത്തത്തിലുള്ള രോഷമാണ് തോമസ് കെ തോമസ് പ്രകടിപ്പിച്ചത്. മൂന്നു ദിവസത്തിനുള്ളില്‍ നിലപാട് വ്യക്തമാക്കണമെന്ന് തോമസ് കെ തോമസ് പിസി ചാക്കോയെ അറിയിച്ചു.

https://dailynewslive.in/ ഔദ്യോഗിക രഹസ്യം ചോര്‍ത്തിയെന്ന പരാതിയില്‍ എം എല്‍ എ പി വി അന്‍വറിനെതിരെ മഞ്ചേരി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മലപ്പുറം അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് സൂപ്രണ്ടിന്റെ പരാതിയിലാണ് കേസ്. അന്‍വറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആധാരമാക്കി ഒഫീഷ്യല്‍ സീക്രട്ട് ആക്റ്റ്, ഐ ടി ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️

ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സര്‍ക്കാരിനും പൊലീസിനുമെതിരെ വീണ്ടും വിമര്‍ശനവുമായി എംഎല്‍എ പി വി അന്‍വര്‍. താന്‍ കുത്തുന്നത് കൊമ്പനോടാണെന്നും തന്നെ വളഞ്ഞിട്ട് കുത്താന്‍ ശ്രമിക്കുന്നത് കുങ്കിയാനകളാണെന്നും പി വി അന്‍വര്‍ പരിസഹിച്ചു. ചുരുങ്ങിയത് നൂറ് കേസുകള്‍ വരുമെന്നും കേസുകള്‍ സ്വയം വാദിക്കാന്‍ എല്‍എല്‍ബിക്ക് പഠിക്കാന്‍ പറ്റുമോ എന്നാണ് ചിന്തിക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. ഫോണ്‍ ചോര്‍ത്തുണ്ടെന്ന് പറഞ്ഞതിനാണ് കേസെന്നും ഫോണ്‍ ചോര്‍ത്തുവര്‍ക്കെതിരെ കേസില്ലെന്നും ഇതെന്ത് നീതിയെന്നും പി വി അന്‍വര്‍ ചോദിച്ചു.

https://dailynewslive.in/ എഡിജിപി എം.ആര്‍.അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു നീക്കണമെന്ന ആവശ്യത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ. നിയമസഭാ സമ്മേളനം സജീവമാകുന്ന തിങ്കളാഴ്ചയ്ക്കുള്ളില്‍ വിഷയത്തില്‍ തീരുമാനം ഉണ്ടാകണമെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ മന്ത്രി കെ.രാജന്‍ ആവശ്യപ്പെട്ടു. തൃശൂര്‍ പൂരം കലക്കലില്‍ ഡിജിപി നല്‍കിയ റിപ്പോര്‍ട്ട് തന്നെ എഡിജിപിയെ മാറ്റാന്‍ പര്യാപ്തമാണെന്നും തീരുമാനം അനന്തമായി നീട്ടാന്‍ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.

https://dailynewslive.in/ നവ കേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ പ്രതിഷേധം. കേസ് അന്വേഷണത്തില്‍ പൊലീസ് തുടക്കം മുതലേ ഉരുണ്ടു കളിച്ചെന്ന് മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജുവല്‍ കുര്യകോസ് പ്രതികരിച്ചു. പൊലീസിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അജയ് വ്യക്തമാക്കി.

https://dailynewslive.in/ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരായ പൊലീസ് ഉദ്യോഗസ്ഥര്‍ അനില്‍കുമാറും സന്ദീപും യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍. ക്രൈം ബ്രാഞ്ച് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയാതെയിരുന്ന വീഡിയോ ഡിജിപിക്കും ക്രൈം ബ്രാഞ്ച് മേധാവിക്കും കൈമാറിയെന്നും രാഹുല്‍ വ്യക്തമാക്കി. ഇനിയും കാണാന്‍ പൊലീസിന് പറ്റുന്നില്ല എങ്കില്‍ കാണിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി കെപിസിസി. നാളെ മുതല്‍ ഒക്ടോബര്‍ 20 വരെ ബ്ലോക്ക് തലം കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപക ക്യാമ്പയിന്‍ നടത്താനാണ് തീരുമാനം. 1494 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 1500 കേന്ദ്രങ്ങളിലായി രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തുമെന്നും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

https://dailynewslive.in/ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുടുംബം സൈബര്‍ ആക്രമണത്തിനെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് മനാഫ് പറഞ്ഞു. തന്നെ ശിക്ഷിച്ചാലും അര്‍ജുന്റെ കുടുംബത്തോടൊപ്പം നില്‍ക്കുമെന്നും മനാഫ് പ്രതികരിച്ചു. യൂട്യൂബ് ചാനല്‍ എല്ലാവര്‍ക്കും പരിശോധിക്കാമെന്നും താനറിഞ്ഞുകൊണ്ട് ഒരു തെറ്റും അര്‍ജുന്റെ കുടുംബത്തിന് ചെയ്തിട്ടില്ലെന്നും താന്‍ കാരണം അവര്‍ക്കെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനു കൂടി ഇന്നലെ മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയതെന്നും ഇപ്പോള്‍ വലിയ മാനസിക സംഘര്‍ഷത്തിലാണെന്നും വികാരധീനനായി മനാഫ് കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ സൈബര്‍ ആക്രമണത്തിന്റെ പേരിലുള്ള അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ലോറിയുടമ മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കല്‍ കോളേജ് എസിപി. അന്വേഷണത്തില്‍ കുറ്റക്കാരനാണെങ്കില്‍ മനാഫിനെതിരെ നടപടിയെടുക്കുമെന്നും അല്ലെങ്കില്‍ എഫ്‌ഐആറില്‍ നിന്നും ഒഴിവാക്കുമെന്നും എസിപി അറിയിച്ചു. കുടുംബത്തിന്റെ ആദ്യ പരാതിയില്‍ മനാഫിന്റെ പേരുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയതെന്നും എസിപി പറഞ്ഞു.

https://dailynewslive.in/ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ കേസ്. നടിയും അഭിഭാഷകനും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി എന്നാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ അഭിഭാഷകന്‍ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

https://dailynewslive.in/ പോക്‌സോ കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി തള്ളി. നടന്‍മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നല്‍കിയ നടിക്കെതിരെ, ബന്ധു കൂടിയായ പെണ്‍കുട്ടി നല്‍കിയ പരാതി പ്രകാരമാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.

https://dailynewslive.in/ നടനും അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു ലൈംഗികാതിക്രമക്കേസില്‍ പ്രത്യേക അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരായി. ആലുവ സ്വദേശിനിയുടെ പരാതിയിലെടുത്ത കേസിലാണ് ചോദ്യംചെയ്യലിന് ഹാജരായത്. രണ്ടാംവട്ടമാണ് കേസില്‍ ഇടവേള ബാബുവിനെ ചോദ്യംചെയ്യുന്നത്.

https://dailynewslive.in/ ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ സാമൂഹികാഘാത പഠനം അടുത്ത ആഴ്ച ആരംഭിക്കുമെന്ന് സൂചന . തൃക്കാക്കര ഭാരത് മാതാ കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിലെ 15 അംഗ സംഘമാണ് പഠനം നടത്തുന്നത്. മൂന്ന് മാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് ലക്ഷ്യമിടുന്നത്.

https://dailynewslive.in/ എറണാകുളം മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നാട്ടുകാര്‍. മുനമ്പം ബീച്ചിനോട് ചേര്‍ന്നുള്ള 104 ഏക്കറില്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചതോടെ പ്രദേശത്തെ 614 കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. കുടുംബങ്ങള്‍ക്ക് ബാങ്കുകള്‍ വായ്പയും നിഷേധിക്കുന്നതോടെ ഇനി സമര രംഗത്തേക്കെന്നാണ് അവരുടെ തീരുമാനം.

https://dailynewslive.in/ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ പാസായതോടെ യുഡിഎഫിന് തിരുവനന്തപുരം വെമ്പായം ഗ്രാമ പഞ്ചായത്ത് ഭരണം നഷ്ടമായി. പഞ്ചായത്തിലെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ എല്‍ഡിഎഫ് ആണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

https://dailynewslive.in/ 56 വര്‍ഷം മുന്‍പ് ലേ ലഡാക്കില്‍ വിമാനാപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം ജന്മനാടായ ഇലന്തൂരില്‍ എത്തിച്ചു. മൃതദേഹം വിലാപയാത്ര ആയിട്ടാണ് വീട്ടില്‍ എത്തിച്ചത്. തോമസ് ചെറിയാന്റെ സംസ്‌കാരം ഇന്ന് പൂര്‍ണ്ണ സൈനിക ബഹുമതികളോടെ കാരൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ വെച്ച് നടത്തും.

https://dailynewslive.in/ കിഴക്കഞ്ചേരിയില്‍ ബിജെപി നേതാവിന്റെ ബൈക്ക് കത്തിനശിച്ച നിലയില്‍. ബിജെപി കിഴക്കഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രേംരാജിന്റെ ബൈക്കാണ് കത്തിയത്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. പാര്‍ട്ടിയില്‍ പ്രാദേശിക വിഭാഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നം നിലനില്‍ക്കുന്നതിനിടെയാണ് സംഭവം. വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

https://dailynewslive.in/ കണിയാപുരത്തെ പാര്‍വതി പുത്തനാറില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം ജമ്മിമുക്ക് സ്വദേശിനെ റാഹിലയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് കഠിനംകുളം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

https://dailynewslive.in/ നെടുംപൊയില്‍-മാനന്തവാടി പാതയിലെ പേര്യ ചുരം റോഡിന്റെ പുനര്‍നിര്‍മാണത്തിനിടെ പേര്യ ചുരത്തില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. റോഡിനോട് ചേര്‍ന്നുള്ള സംരക്ഷണ ഭിത്തി നിര്‍മാണത്തിനിടെ മുകളില്‍ നിന്ന് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ചന്ദനത്തോട് സ്വദേശി പീറ്റര്‍ ചെറുവത്താണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

https://dailynewslive.in/ കേരള നിയമസഭ പിരിച്ചുവിട്ട് തന്റെ മുന്നിലുള്ള വാതിലിലൂടെ ഇറങ്ങിപോവുക എന്ന ഒറ്റവഴി മാത്രമാണ് മുഖ്യമന്ത്രിയുടെ മുന്നിലുള്ളതെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. പിണറായിയുടെ പ്രേമഭാജനമാണ് വി.ഡി.സതീശനെന്നും മുഖ്യമന്ത്രി ഇടയ്ക്കിടെ ചെറിയ തുണ്ട് കടലാസില്‍ വി.ഡി സതീശന് കത്തെഴുതി നല്‍കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

https://dailynewslive.in/ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ നാദാപുരം ഷിബിന്‍ കൊലപാതകക്കേസില്‍ വിചാരണക്കോടതി വെറുതെവിട്ട പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തി. ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികളും,15, 16 പ്രതികളുമാണ് കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്. കുറ്റക്കാരെന്ന് കണ്ടെത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഈ മാസം 15ന് ഇവരെ ഹൈക്കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.

https://dailynewslive.in/ പൈലറ്റുമാരില്ലാതെ യാത്രാവിമാനങ്ങള്‍ പറത്താനുള്ള പദ്ധതികള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നത് ആലോചനയിലെന്ന് റിപ്പോര്‍ട്ട്. ഫ്‌ലോറിഡയിലെ എയ്റോസ്പേസ് വമ്പന്‍മാരായ എമ്പ്രാറാണ് ലോകത്തെ ആദ്യ എഐ അധിഷ്ഠിത യാത്രാവിമാനം എന്ന ആശയത്തിന് പിന്നില്‍. ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡയോയില്‍ വെച്ച് നടന്ന നാഷണല്‍ ബിസിനസ് ഏവിയേഷന്‍ അസോസിയേഷന്‍ ചടങ്ങില്‍ എമ്പ്രാര്‍ ടീം ഈ ആശയം പങ്കുവെച്ചു.

https://dailynewslive.in/ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഇസ്രയേല്‍ നിര്‍മിത ടൈം മെഷീന്‍ വാഗ്ദാനം ചെയ്ത് ദമ്പതികള്‍ തട്ടിയത് കോടികള്‍. ഇസ്രായേല്‍ നിര്‍മ്മിത ടൈം മെഷീന്‍ വഴി യുവാക്കളാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഡസന്‍ കണക്കിന് പ്രായമായവരെ കബളിപ്പിച്ച് 35 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. കാണ്‍പൂര്‍ സ്വദേശികളായ രാജീവ് കുമാര്‍ ദുബെയും ഭാര്യ രശ്മി ദുബെയും കാണ്‍പൂരിലെ കിദ്വായ് നഗര്‍ ഏരിയയിലെ തെറാപ്പി സെന്റര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്.

https://dailynewslive.in/ തായ്വാന്റെ തെക്കന്‍ മേഖലയില്‍ കൊടുങ്കാറ്റിന് പിന്നാലെ ആശുപത്രിയില്‍ തീ പടര്‍ന്ന് 9 പേര്‍ക്ക് ദാരുണാന്ത്യം. ക്രാത്തോണ്‍ കൊടുങ്കാറ്റ് സാരമായി ബാധിച്ച പിംഗ്ടണ്‍ കൌണ്ടിയിലെ ആശുപത്രിയിലാണ് തീ പടര്‍ന്നത്. തീ പടര്‍ന്നതിന് പിന്നാലെയുണ്ടായ പുക ശ്വസിച്ചാണ് 9 പേരും മരിച്ചത്. സംഭവത്തില്‍ വിശദമായ അന്വഷണം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ വിമാനത്തില്‍ പുക കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍. യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഏര്‍പ്പെടുത്തും. തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്.

https://dailynewslive.in/ ദില്ലി കാളിന്ദികുഞ്ചില്‍ ഡോക്ടറെ ആശുപത്രിക്ക് ഉള്ളില്‍ കയറി വെടിവെച്ചു കൊന്ന സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയില്‍. 50വയസുകാരനായ യുനാനി ഡോക്ടറെ കൊലപ്പെടുത്താല്‍ ക്വട്ടേഷന്‍ നല്‍കിയത് സ്ഥാപനത്തിലെ ഒരു നഴ്‌സിന്റെ ഭര്‍ത്താവാണെന്നാണ് പിടിയിലായ ആള്‍ വിശദമാക്കുന്നത്.

https://dailynewslive.in/ ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ ട്രക്കും ട്രാക്ടര്‍ ട്രോളിയും കൂട്ടിയിടിച്ച് 10 തൊഴിലാളികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 13 തൊഴിലാളികളുമായി പോയ ട്രാക്ടര്‍ ട്രോളിയില്‍ നിയന്ത്രണം വിട്ട ട്രക്ക് പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നുവെന്ന് എസ്പി വ്യക്തമാക്കി.

https://dailynewslive.in/ ഭോപ്പാല്‍ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ ഭക്ഷണത്തില്‍ നിന്ന് പുഴുവിനെയും പാറ്റയെയും കിട്ടിയതായി പരാതി. മധ്യപ്രദേശിലെ റാണി ദുര്‍ഗാവതി ഗേള്‍സ് ഹോസ്റ്റലിലെ മെസ് ഭക്ഷണത്തില്‍ നിന്ന് കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ക്ക് കിട്ടിയത് പഴുതാരയാണ്. പരാതി പറയുന്നവരെ ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

https://dailynewslive.in/ തിരുപ്പതി ക്ഷേത്രത്തില്‍ ലഡു തയാറാക്കുന്നതിന് മൃഗക്കൊഴുപ്പു ചേര്‍ന്ന നെയ്യ് ഉപയോഗിച്ചെന്ന വിവാദത്തില്‍ സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീം കോടതി. ലക്ഷകണക്കിന് വിശ്വാസികളുടെ വികാരം ഉള്‍പ്പെടുന്നതാണ് ഈ വിഷയം എന്നും, രാഷ്ട്രീയക്കളി പാടില്ലെന്നും ജസ്റ്റിസുമാരായ ബി ആര്‍ ഗവായ് , കെ വി വിശ്വനാഥന്‍ എന്നിവര്‍ നീരീക്ഷിച്ചു .

https://dailynewslive.in/ വന്‍തുക കൈക്കൂലി വാങ്ങിയ കേസില്‍ എന്‍ഐഎ ഉന്നത ഉദ്യോഗസ്ഥനെയും സഹായികളെയും സിബിഐയും എന്‍ഐഎയും സംയുക്ത ഓപ്പറേഷനില്‍ അറസ്റ്റ് ചെയ്തു. എന്‍ഐഎ പട്‌ന ബ്രാഞ്ച് ഡിഎസ്പിയെയും അദ്ദേഹത്തിന്റെ രണ്ട് ഏജന്റുമാരെയുമാണ് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് പിടികൂടിയത്.

https://dailynewslive.in/ ബിജെപി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി റാലിയിലും അമിത്ഷായുടെ യോഗത്തിലും പ്രസംഗിച്ച് ഒരു മണിക്കൂര്‍ തികയും മുന്‍പ് ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ എംപി അശോക് തന്‍വറാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അമിത് ഷായുടെ യോഗത്തിന് ശേഷം രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയുടെ വേദിയിലെത്തിയാണു തന്‍വര്‍ പിന്തുണ അറിയിച്ചത്.

https://dailynewslive.in/ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കാനും രാജ്യത്തിന്റെ പദ്ധതികള്‍ സംബന്ധിച്ച ഒരു പൊതു പ്രഭാഷണം നടത്താനും ഒരുങ്ങുന്നു. അഞ്ചുവര്‍ഷത്തിന് ശേഷമാണ് ഖമേനി ഇത്തരത്തിലൊരു അസാധാരണ പ്രഭാഷണം നടത്തുന്നത്.

https://dailynewslive.in/ സംസ്ഥാനത്ത് ഇന്നും പുതിയ ഉയരം കുറിച്ച് സ്വര്‍ണ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7,120 രൂപയിലെത്തി. പവന്‍ വില 80 രൂപ വര്‍ധിച്ച് 56,960 രൂപയുമായി. 57,000 തൊടാന്‍ ഇനി 40 രൂപയുടെ അകലം മാത്രമാണ് സ്വര്‍ണവിലയ്ക്ക് ഉള്ളത്. ഇന്നലെ കുറിച്ച റെക്കോഡാണ് സ്വര്‍ണം ഇന്ന് തിരുത്തിയെഴുതിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കേരളത്തില്‍ സ്വര്‍ണ വില മുന്നേറ്റം കാഴ്ച വെക്കുന്നത്. ചൊവ്വാഴ്ച ഒറ്റയടിക്ക് ഗ്രാമിന് 50 രൂപ കയറിയ സ്വര്‍ണ വില ഇന്നലെയും ഇന്നും 10 രൂപ വീതവും ഉയര്‍ന്നു. അതായത്, മൂന്നു ദിവസം കൊണ്ട് പവന്‍ വിലയില്‍ 560 രൂപയുടെ വര്‍ധന. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് വരുന്നത്.ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഇന്ന് 5 രൂപ കൂടി ഗ്രാമിന് 5,885 രൂപയിലെത്തി. വെള്ളി വില ഇന്ന് ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 100 രൂപയെത്തി. ഇത് രണ്ടാം തവണയാണ് വെള്ളി വില കേരളത്തില്‍ നൂറു രൂപയിലെത്തുന്നത്.

https://dailynewslive.in/ സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറാണ് ടാഗിങ്. സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റുകളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാനും മറ്റുള്ളവരെ ടാഗ് ചെയ്യാനും കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. ഏറ്റവും അടുത്ത ആളുകള്‍ സ്റ്റാറ്റസ് കാണുന്നുവെന്ന് ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. അവരെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്ത് ടാഗ് ചെയ്ത് അവര്‍ സ്റ്റാറ്റസ് കണ്ടു എന്ന് ഉറപ്പാക്കുന്നതാണ് ഈ ഫീച്ചറിന്റെ രീതി. ഈ സ്റ്റാറ്റസ് അപ്‌ഡേറ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ഏറ്റവും അടുത്ത ആളുകള്‍ വീണ്ടും ഷെയര്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇതുവഴി സാധിക്കും. ഇതിന് പുറമേയാണ് സ്റ്റാറ്റസ് ലൈക്ക് ഫീച്ചര്‍. മറ്റ് പ്ലാറ്റ്ഫോമുകളിലേതിന് സമാനമാണ് ഇതിന്റെ പ്രവര്‍ത്തനം. ബട്ടണിന്റെ ഒറ്റ ടാപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റുകളുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ലൈക്ക് ചെയ്യാന്‍ കഴിയും. സ്റ്റാറ്റസ് ലൈക്കുകള്‍ സ്വകാര്യമാണ്. നിങ്ങള്‍ ലൈക്ക് ചെയ്ത വ്യക്തിക്ക് മാത്രമേ അവ വ്യൂവേഴ്‌സ് ലിസ്റ്റില്‍ കാണാനാകൂ എന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി.

https://dailynewslive.in/ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ബോഗയ്ന്‍വില്ല’യിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘മറവികളെ…’ എന്ന് തുടങ്ങുന്ന ലിറിക്ക് വീഡിയോയാണ് പുറത്തിറങ്ങിയത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ഈണം നല്‍കി മധുവന്തി നാരായണന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘സ്തുതി’ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയതിന് പിന്നാലെയാണ് ഇപ്പോള്‍ രണ്ടാമത്തെ ഗാനത്തം പുറത്തിറങ്ങിയിരിക്കുന്നത്. ഒക്ടോബര്‍ 17നാണ് സിനിമയുടെ റിലീസ്. സോണി മ്യൂസികാണ് സിനിമയുടെ മ്യൂസിക് പാര്‍ട്നര്‍. ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

https://dailynewslive.in/ രജനികാന്ത്, അമിതാഭ് ബച്ചന്‍ തുടങ്ങി വമ്പന്‍ താര നിര എത്തുന്ന ‘വേട്ടയ്യന്‍’ ഒക്ടോബര്‍ പത്തിന് റിലീസ് ചെയ്യുകയാണ്. ചിത്രം തിയറ്ററുകളിലേക്കെത്തുമ്പോള്‍ ഇതിലെ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കണക്കുകളാണ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച. രജനികാന്ത് 100 മുതല്‍ 125 കോടി വരെ പ്രതിഫലം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. അമിതാഭ് ബച്ചന്‍ വാങ്ങുന്നത് 7 കോടി രൂപയാണ്. ഫഹദ് ചിത്രത്തിനായി 2 മുതല്‍ 4 കോടി വരെയാണ് പ്രതിഫലം വാങ്ങിക്കുന്നത്. അതേസമയം അഞ്ച് കോടി രൂപയാണ് നടന്‍ റാണ ദഗുബതി സിനിമയ്ക്കായി വാങ്ങുന്നത്. രണ്ടര കോടി മുതല്‍ മൂന്ന് കോടി വരെയാണ് സിനിമയില്‍ മഞ്ജുവാര്യരുടെ പ്രതിഫലം. റിതിക സിങ്ങ് 25 ലക്ഷം രൂപ വാങ്ങിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

https://dailynewslive.in/ മഹീന്ദ്രയുടെ ഏറ്റവും പുതിയ ഥാര്‍ റോക്‌സിന്റെ ബുക്കിംഗ് തുടങ്ങി ആദ്യ മണിക്കൂറില്‍ ലഭിച്ചത് 1,76,218 വാഹനങ്ങള്‍ക്കുള്ള ബുക്കിംഗ്. ഉത്തരേന്ത്യയിലെ ദസ്‌റ ആഘോഷങ്ങളുടെ സമയത്ത് വാഹനം ഡെലിവറി തുടങ്ങുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാവിലെ 11 മണിക്കാണ് വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചത്. ഓരോ മിനിറ്റിലും 6,000 ഥാറുകളെന്ന നിലയിലായിരുന്നു ബുക്കിംഗ്. എം.എക്‌സ് 1, എം.എക്‌സ് 3, എ.എക്‌സ് 3എല്‍, എം.എക്‌സ് 5, എ.എക്‌സ് 5എല്‍, എ.എക്‌സ് 7എല്‍ എന്നിങ്ങനെ വിവിധ വകഭേദങ്ങളിലായി ഥാര്‍ റോക്‌സ് ഏഴ് നിറങ്ങളിലാണ് നിരത്തിലെത്തുന്നത്. 12.99 ലക്ഷം മുതല്‍ 20.49 ലക്ഷം രൂപ വരെയാണ് ഥാര്‍ റോക്‌സ് 5 ഡോറിന്റെ എക്‌സ് ഷോറൂം വില. ഡീസല്‍ എഞ്ചിനില്‍ മാത്രം ലഭിക്കുന്ന എം.എക്‌സ് 5 ഓഫ്‌റോഡ് വേര്‍ഷന് 18.79-22.49 ലക്ഷം രൂപ വരെയാണ് വില. 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിന് പുറമെ 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനിലും ഥാര്‍ ലഭ്യമാണ്.

https://dailynewslive.in/ ഈ പുസ്തകത്തിലെ ഏറ്റവും വിലകൂടിയ അനുഭവവും പാഠവും സഞ്ചാരി എങ്ങനെയാണ് അപരിചിതത്വങ്ങളെയും മുന്‍വിധികളെയും കുടഞ്ഞുകളയുന്നത് എന്നതുതന്നെയാണ്. അതിനയാളെ സഹായിക്കുന്നത് എവിടെയും വീടുപിടിക്കാനുള്ള കഴിവാണ്. പാകിസ്താനിയായ സഹസഞ്ചാരിക്കൊപ്പം, വിസയില്ലാതെ അയാളുടെ നാട്ടിലേക്ക്, മാനസികസഞ്ചാരത്തിന് മന്‍സൂറിനെ സഹായിക്കുന്നത് അവിടെയും വീടുകളുണ്ട് എന്ന തിരിച്ചറിവാണ്. ഈ പുസ്തകത്തിന്റെ ഹൃദയഭാവം ഈ തിരിച്ചറിവാണ്… പുറപ്പാടിനെ ഉജ്ജ്വലമാക്കുന്നത് മടക്കത്തിന്റെ ഭാരരാഹിത്യമാണ്. അത്തരമൊരു അനുഭവം ചോരയിലേക്ക് നേരിട്ട് കുത്തിവെക്കുന്നുണ്ട് ഈ പുസ്തകം. ‘യൂറോപ്പ് മഞ്ഞുകാല യാത്രകള്‍’. മന്‍സൂര്‍ അഹമ്മദ്. മാതൃഭൂമി. വില 187 രൂപ.

https://dailynewslive.in/ ആരോഗ്യകരമായ കുടല്‍ ശക്തമായ പ്രതിരോധശേഷി, മാനസികാരോഗ്യം, വീക്കം കുറയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കുടലിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നത് ദഹനത്തെ തടസ്സപ്പെടുത്തുകയോ ശരീരവണ്ണം ഉണ്ടാക്കുകയോ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയോ ചെയ്യും. ധാരാളം വെള്ളം കുടിക്കുന്നത് ദഹനത്തെ പിന്തുണയ്ക്കുക മാത്രമല്ല കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. പ്രോബയോട്ടിക്സ് ഒരു സമീകൃത ഗട്ട് മൈക്രോബയോമിനെ ഗുണം ചെയ്യുന്ന ബാക്ടീരിയയാണ്. തൈര്, പുളിപ്പിച്ച ഭക്ഷണങ്ങള്‍ എന്നിവ പ്രോബയോട്ടിക്സിന്റെ മികച്ച ഉറവിടങ്ങളാണ്. ദഹനത്തെ പിന്തുണയ്ക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കുടലിലെ വീക്കം കുറയ്ക്കാനും ഇവ സഹായിക്കും. നാരുകള്‍ കുടലിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കാരണം ഇത് നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും സ്ഥിരമായ മലവിസര്‍ജ്ജനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഉള്ളി, വെളുത്തുള്ളി, വാഴപ്പഴം തുടങ്ങിയ ഭക്ഷണങ്ങളില്‍ പ്രീബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യത്തിന് സഹായിക്കും. പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകള്‍, കൃത്രിമ അഡിറ്റീവുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുക. കുടലിന്റെ ആരോഗ്യത്തില്‍ ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദഹനത്തെ പിന്തുണയ്ക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനുമായി ദിവസവും എട്ട് മണിക്കൂര്‍ ഉറങ്ങുക. സമ്മര്‍ദ്ദം കുടലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. യോഗ, ധ്യാനം എന്നിവയിലൂടെ സമ്മര്‍ദ്ദം കുറയ്ക്കാനും കുടലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.97, പൗണ്ട് – 110.41. യൂറോ – 92.57, സ്വിസ് ഫ്രാങ്ക് – 98.53, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.45, ബഹറിന്‍ ദിനാര്‍ – 222.76, കുവൈത്ത് ദിനാര്‍ -274.47, ഒമാനി റിയാല്‍ – 218.08, സൗദി റിയാല്‍ – 22.36, യു.എ.ഇ ദിര്‍ഹം – 22.86, ഖത്തര്‍ റിയാല്‍ – 23.02, കനേഡിയന്‍ ഡോളര്‍ – 61.92.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *