P11 yt cover

https://dailynewslive.in/ മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം സ്റ്റേ ചെയ്ത് സുപ്രീം കോടതി. ബാലാവകാശ കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളും കോടതി സ്റ്റേ ചെയ്തു. വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകള്‍ പൂട്ടണം എന്ന ഉത്തരവിനാണ് കോടതിയുടെ സ്റ്റേ. യുപി സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തല്‍ ഉലമ ഹിന്ദാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

https://dailynewslive.in/ ജഡ്ജിമാര്‍ രാജിവെച്ച് ഉടന്‍തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നത് അവരുടെ നിഷ്പക്ഷതയെക്കുറിച്ചുള്ള പൊതുധാരണയെ ബാധിക്കുമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ബി.ആര്‍. ഗവായ്. നൈതികതയും വിശ്വാസ്യതയുമാണ് നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യത ഉയര്‍ത്തിനിര്‍ത്തുന്ന അടിസ്ഥാനസ്തംഭങ്ങളെന്നും അദ്ദേഹം പറഞ്ഞു.

*

class="selectable-text copyable-text x117nqv4">കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഒക്ടോബർ 20 ലെ വിജയി : മോഹന്‍രാജ്.കെ.പി, കോട്ടായി, വരോട് പോസ്റ്റ്, പാലക്കാട്‌*

https://dailynewslive.in/ പുതിയ കാലത്തെ തൊഴില്‍സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് വിദ്യാര്‍ത്ഥികളെ സജ്ജമാക്കേണ്ടതുണ്ടെന്ന് തൊഴില്‍വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതിനായി ഐ ടി ഐ കളില്‍ ത്രിഡി പ്രിന്റിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ കോഴ്സുകള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പന സര്‍ക്കാര്‍ ഐ ടി ഐ യ്ക്ക് വേണ്ടി അന്താരാഷ്ട്രനിലവാരത്തില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

https://dailynewslive.in/ നാഗ്പൂര്‍ കോര്‍പ്പറേഷന്റെ 197 കോടി രൂപയുടെ മെഗാ ഓര്‍ഡര്‍ കെല്‍ട്രോണിന് ലഭിച്ചുവെന്ന് മന്ത്രി പി രാജീവ്. എല്‍ ആന്‍ഡ് ടിയെ മത്സരാധിഷ്ഠിത ടെന്‍ഡറില്‍ പരാജയപ്പെടുത്തിയാണ് കെല്‍ട്രോണ്‍ ഈ ഓര്‍ഡര്‍ നേടിയത്. കെല്‍ട്രോണ്‍ വികസിപ്പിച്ച ഇന്റലിജന്റ് ആന്‍ഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനങ്ങള്‍ മഹാരാഷ്ട്ര സംസ്ഥാനത്തിലെ നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ സ്ഥാപിക്കുന്നതിനുള്ള മെഗാ ഓര്‍ഡറാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

https://dailynewslive.in/ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം നല്‍കിയ 756 കോടി രൂപ കേരള സര്‍ക്കാരിന്റെ കയ്യിലുണ്ടെന്നും അതെന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഉത്തരവാദിത്തത്തോട് കൂടിയാണ് പറയുന്നതെന്നും സുരേന്ദ്രന്‍ ദില്ലിയില്‍ മാധ്യമങ്ങോട് പറഞ്ഞു.

*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*

നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.

https://dailynewslive.in/ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധി നാളെ വൈകീട്ട് മണ്ഡലത്തിലെത്തും. മറ്റന്നാളായിരിക്കും പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ.രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കയ്ക്കൊപ്പം മണ്ഡലത്തില്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇവര്‍ക്ക് പുറമെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗര്‍ഖയും എത്തിയേക്കും. ഒപ്പം കോണ്‍ഗ്രസിന്റെ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയില്‍ പങ്കെടുക്കും.

https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പരാതിക്കാരന്‍ പ്രശാന്തനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്നും ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുറത്താക്കുന്നതില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്ണൂരിലെത്തി വീണ്ടും അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ല, താല്‍ക്കാലിക ജീവനക്കാരനാണെന്നും പ്രശാന്തന്‍ ഇനി സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കില്ലെന്നും ഇങ്ങനെയൊരാള്‍ വകുപ്പില്‍ ജോലിയില്‍ വേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനമെന്നും മന്ത്രി അറിയിച്ചു.

https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കുന്ന സംഘം കളക്ട്രേറ്റിലെത്തി. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ വിജയന്റെ മൊഴിയെടുക്കാനായാണ് സംഘമെത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിനെ കുറിച്ചുളള വിവരങ്ങള്‍ കളക്ടറോട് ചോദിച്ചറിയും. പിപി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് വിളിച്ചത് കളക്ടറാണെന്നും ഗൂഢാലോചനയില്‍ കളക്ടര്‍ക്ക് പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):

*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് നീക്കം ഒഴിവാക്കാനായി പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് കോടതി മാറ്റിവെച്ചത്. 24ന് വ്യാഴാഴ്ചയായിരിക്കും ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കുക.

https://dailynewslive.in/ നവീന്‍ ബാബുവിന്റെ സ്ഥലമാറ്റത്തില്‍ ജോയിന്റ് കൗണ്‍സില്‍ ഇടപെട്ടിട്ടില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കല്‍ വ്യക്തമാക്കി. എഡിഎം തലത്തിലെ സ്ഥലം മാറ്റം സര്‍ക്കാര്‍ തീരുമാനമാണ്. വകുപ്പ് മന്ത്രിയും റവന്യൂ സെക്രട്ടറി ഉള്‍പ്പെടെ ഉന്നത തലത്തിലാണ് തീരുമാനം. ഒരു ജില്ലയിലെ ഏറ്റവും ഉയര്‍ന്ന തസ്തികയാണ് എഡിഎമ്മെന്നും ജയചന്ദ്രന്‍ കല്ലിങ്കല്‍ പറഞ്ഞു. ഏറ്റവും മിടുക്കന്മാരെയാണ് തിരഞ്ഞെടുക്കുക. അതില്‍ ഒരു സര്‍വീസ് സംഘടനയും ഇടപെട്ടിട്ട് കാര്യമില്ലെന്നും ജയചന്ദ്രന്‍ കല്ലിങ്കല്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പാലക്കാട് വോട്ട് മറിച്ചു എന്ന സരിന്റെ ആരോപണത്തില്‍ ഇത് വരെ പ്രതികരിക്കാന്‍ പിണറായി വിജയനോ എംവി ഗോവിന്ദനോ തയ്യാറാകാത്തത് എന്തു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത്ര ഗൗരവമുള്ള ആരോപണം ഉന്നയിച്ചിരിക്കുന്നത് എല്‍ഡിഎഫിന്റെ ഇപ്പോഴത്തെ സ്ഥാനാര്‍ഥിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ് ഫലം വന്ന ദിവസം തന്നെ അത് എകെ ബാലന്‍ സമ്മതിച്ചതാണ്. അത് ഈ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ ആണ് ശ്രമിക്കുന്നതെന്നും അത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

https://dailynewslive.in/ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവന തമാശയെന്ന് കോണ്‍ഗ്രസ് നേതാവ് മുരളീധരന്‍. താനൊരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും പാര്‍ട്ടിയില്‍ അവഗണന ഉണ്ടായാല്‍ രാഷ്ട്രീയത്തില്‍ നിന്ന് റിട്ടയര്‍ ചെയ്യുമെന്നും തലമുറ മാറുമ്പോള്‍ ചില അഡ്ജസ്റ്റ്മെന്റ് ചെയ്യേണ്ടി വരുമെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.

https://dailynewslive.in/ പിവി അന്‍വര്‍ യുഡിഎഫിന് മുന്നില്‍ വെച്ച ഡീല്‍ ആവശ്യത്തില്‍ ആശങ്കയില്ലെന്ന് ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയാണ് താന്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതെന്നും രമ്യ വിശദീകരിച്ചു. ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് ഡിഎംകെയുടെ എന്‍.കെ സുധീറിനെ കോണ്‍ഗ്രസ് പിന്തുണക്കണമെന്ന ആവശ്യമാണ് അനുനയനീക്കത്തിനെത്തിയ യുഡിഎഫിന് മുന്നില്‍ പി.വി അന്‍വര്‍ വെച്ച ഡീല്‍.

https://dailynewslive.in/ പിവി അന്‍വറിന്റെ സ്വാധീന മേഖല വയനാട് മണ്ഡലത്തിലാണെന്ന് കെ മുരളീധരന്‍. അവിടെ നിരുപാധികം പ്രിയങ്ക ഗാന്ധിക്ക് അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാടും ചേലക്കരയിലും അന്‍വറിന് സ്വാധീനമില്ല. സ്ഥാനാര്‍ത്ഥികളെ വെച്ച് വിലപേശല്‍ നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. രമ്യ ഹരിദാസിനെ പിന്‍വലിച്ച് ഒരു ഒത്തുതീര്‍പ്പിനും ഇല്ല. രമ്യ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയാണ്. രാഷ്ട്രീയത്തില്‍ ഒന്നും ഒന്നും രണ്ടല്ല, ഒന്നും ഒന്നും കൂടിയാല്‍ പൂജ്യത്തിലേക്ക് പോകാന്‍ സാധ്യതയുണ്ട്. അന്‍വറിന്റെ പിന്തുണയുമായി ബന്ധപ്പെട്ട ചര്‍ച്ച ഈ ഘട്ടത്തില്‍ അനാവശ്യമാണെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് ഡി. എം.കെ സ്ഥാനാര്‍ഥി എന്‍.കെ സുധീറിനെ യു.ഡി.എഫ് പിന്തുണയ്ക്കണമെന്ന പി.വി അന്‍വറിന്റെ ആവശ്യത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പി.വി അന്‍വര്‍ തമാശ പറയരുതെന്നും സൗകര്യമുണ്ടെങ്കില്‍ യു.ഡി.എഫിനെ പിന്തുണച്ചാല്‍ മതിയെന്നും സതീശന്‍ പറഞ്ഞു.

https://dailynewslive.in/ പാലക്കാട് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രനെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കത്തിച്ച നിലയില്‍. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

https://dailynewslive.in/ ഷാഫി പറമ്പില്‍ എം.പിയുടെ അനുകൂലികള്‍ തന്നെ മര്‍ദിച്ചെന്ന ആരോപണവുമായി യൂത്ത്‌കോണ്‍ഗ്രസ് നിയോജകണ്ഡലം ഭാരവാഹി ശ്രീജിത്ത്. സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച ഒരു പോസ്റ്റുമായി ബന്ധപ്പെട്ടാണ് മര്‍ദനമെന്നും അദ്ദേഹം പറയുന്നു.

https://dailynewslive.in/ താന്‍ പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണെന്നും മുഴുവന്‍ സിസ്റ്റത്തെ ഹൈജാക്ക് ചെയ്യാനുള്ള ശക്തിയൊന്നും തനിക്കില്ലെന്നും ഷാഫി പറമ്പില്‍ എം.പി. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് യു.ഡി.എഫ്. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഷാഫി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം എല്ലാ ആരോപണങ്ങള്‍ക്കുമുള്ള മറുപടികള്‍ നല്‍കുമെന്നാണ് ഫാഷി പറമ്പില്‍ അറിയിച്ചിരിക്കുന്നത്.

https://dailynewslive.in/ നിരോധിത മേഖലയായ മട്ടാഞ്ചേരി സിനഗോഗ് ഡ്രോണ്‍ ഉപയോഗിച്ച് അനധികൃതമായി ചിത്രീകരിച്ച രണ്ട് പേര്‍ അറസ്റ്റില്‍. കാക്കനാട് പടമുഗളില്‍ താമസിക്കുന്ന ഉണ്ണികൃഷ്ണന്‍, കിഴക്കമ്പലം സ്വദേശി ജിതിന്‍ രാജേന്ദ്രന്‍ എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതിപത്രവും സിവില്‍ ഏവിയേഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിച്ച് മാത്രമേ കൊച്ചി നഗരത്തിലെ റെഡ് സോണ്‍ മേഖലകളായ മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ ഡ്രോണ്‍ പറത്തുവാന്‍ പാടുള്ളൂ എന്നതാണ് നിര്‍ദ്ദേശം.

https://dailynewslive.in/ കേന്ദ്ര ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ അപ്രായോഗികമാണെന്നും പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നും തിരുവമ്പാടി ദേവസ്വം. കേന്ദ്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ചില്ലെങ്കില്‍ തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഓര്‍മയാകുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ തിരുത്ത് വേണമെന്നും പൂരം വെടിക്കെട്ട് ഇല്ലാതാക്കാനുള്ള ശ്രമം തടയണമെന്നും തിരുവമ്പാടി ദേവസ്വം അഭ്യര്‍ത്ഥിച്ചു.

https://dailynewslive.in/ കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ കേരളീയം പരിപാടിയുടെ ചിലവുകള്‍ പുറത്ത് വിട്ട് സര്‍ക്കാര്‍. നടത്തിപ്പിന് വേണ്ടി ആകെ 5,13,25,000 രൂപയാണ് ചെലവാക്കേണ്ടി വന്നതെന്നും ഇതുകൂടാതെ വിവിധ ഇനത്തില്‍ 4,63,16,525 കോടി രൂപ വിവിധ ഏജന്‍സികള്‍ക്ക് കൊടുക്കാനുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അതേസമയം കേരളീയം നടത്തിപ്പിലേക്ക് 11.47 കോടി രൂപ സ്‌പോണ്‍സര്‍ഷിപ്പ് കിട്ടിയെന്നും ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറിലെ വീഡിയോ പോസ്റ്ററിന് 8.29 ലക്ഷം ചിലവായെന്നും സര്‍ക്കാര്‍ അറിയിച്ചു.

https://dailynewslive.in/ കൈക്കൂലി കേസില്‍ മുന്‍ ആര്‍ഡിഒയ്ക്ക് 7 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. മുവാറ്റുപുഴ ആര്‍ഡിഒ ആയിരുന്ന വി.ആര്‍ മോഹനന്‍ പിള്ളയെയാണ് അഴിമതി നിരോധന വകുപ്പ് പ്രകാരം മുവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 7 വര്‍ഷം കഠിന തടവും 25000 രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷ. 2016 ലെ കൈക്കൂലി കേസിലാണ് ശിക്ഷ വിധിച്ചത്. മുവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

https://dailynewslive.in/ അച്ചന്‍കോവില്‍ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാന ജലസേചന വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ കല്ലേലിയിലെയും കോന്നിയിലെയും സ്റ്റേഷനുകളില്‍ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാല്‍ അച്ചന്‍കോവില്‍ നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

https://dailynewslive.in/ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട്ടില്‍ക്കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ബസ് ഉടമയുടെ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. ആമ്പല്ലൂര്‍ റൂട്ടിലോടുന്ന ബസ് ഉടമയുടെ സുഹൃത്തുക്കളായ വെണ്ടോര്‍ സ്വദേശി ജെന്‍സണ്‍, പുത്തൂര്‍ സ്വദേശി ബിജു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരിങ്ങാലക്കുട എഎംവിഐ കെ.ടി. ശ്രീകാന്തിനെയാണ് സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ബസിന് ഫിറ്റ്നസ് നല്‍കാത്തതാണ് ഭീഷണിക്ക് കാരണം.

https://dailynewslive.in/ ഉള്ള്യേരിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം. കടിയേറ്റ് 12 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മനാത്താനത്ത് മീത്തല്‍ സുജീഷിനെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ നായ ചാടിവീണെങ്കിലും കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

https://dailynewslive.in/ എക്സൈസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതില്‍ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചുവെന്ന് പരാതി. പത്തനംതിട്ട പഴകുളം സ്വദേശി വിഷ്ണു ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ എക്സൈസ് സംഘം അടിവസ്ത്രം മാത്രം ധരിപ്പിച്ച് മര്‍ദ്ദിച്ചു എന്നാണ് ബന്ധുക്കളുടെ പരാതി. കഞ്ചാവ് കേസിലൊന്നും താനില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും അമ്മയോട് മകന്‍ പറഞ്ഞിരുന്നുവെന്നും കുടുംബം പറയുന്നു.

https://dailynewslive.in/ മലപ്പുറം ചേളാരിയില്‍ 13 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേളാരി സ്വദേശി മുഹമ്മദ് നിഹാല്‍ (13) ആണ് മരിച്ചത്. അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രിയില്‍ വീട്ടിലെ കിടപ്പുമുറിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

https://dailynewslive.in/ വര്‍ക്കല നഗരമധ്യത്തിലെ കടത്തിണ്ണയില്‍ മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തി. വെട്ടൂര്‍ സ്വദേശിയായ പെയിന്റര്‍ ബിജു എന്ന് വിളിക്കുന്ന ബിജുവാണ് മരിച്ചത്. എന്താണ് മരണകാരണമെന്ന് അറിയില്ല. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

https://dailynewslive.in/ രാജ്യത്തെ വിമാനങ്ങള്‍ക്കുനേരെയുള്ള ബോംബ് ഭീഷണി സന്ദേശങ്ങള്‍ക്ക് പിന്നാലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണിയുമായി ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ്. അടുത്ത മാസം ഒന്ന് മുതല്‍ 19വരെ എയര്‍ ഇന്ത്യ അന്തരാഷ്ട്ര സര്‍വീസ് നടത്തരുതെന്നും നടത്തിയാല്‍ തകര്‍ക്കുമെന്നുമാണ് ഭീഷണി. ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പഥ്വന്ത് സിങ് പന്നുവാണ് ഭീഷണി സന്ദേശവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു.

https://dailynewslive.in/ ദില്ലിയിലെ സ്‌കൂളിലെ പൊട്ടിത്തെറിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണ ഏജന്‍സികളോട് റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ എന്‍ഐഎയും കേസെടുക്കും. അതേസമയം, ദില്ലിയില്‍ ക്രമസമാധാന നില തകര്‍ന്നെന്ന് മുഖ്യമന്ത്രി അതിഷി കുറ്റപ്പെടുത്തി. ദില്ലി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതിന് പകരം സുരക്ഷ ഉറപ്പാക്കണമെന്നും അതിഷി കേന്ദ്രത്തോടാവശ്യപ്പെട്ടു. സ്ഫോടനത്തിലെ ഖലിസ്ഥാന്‍ ബന്ധവും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി.

https://dailynewslive.in/ മംഗളുരുവില്‍ തീവണ്ടി അട്ടിമറിക്ക് ശ്രമമെന്ന് സംശയം. മംഗളുരുവിലെ തൊക്കോട്ട് റെയില്‍വേ ട്രാക്കില്‍ കല്ലുകള്‍ കണ്ടെത്തിയതില്‍ അന്വേഷണം ആരംഭിച്ചു. മംഗളുരുവിലെ തൊക്കോട്ട് റെയില്‍വേ മേല്‍പാലത്തിന് മുകളില്‍ ട്രാക്കിലാണ് കല്ല് കണ്ടെത്തിയത്. ശനിയാഴ്ച രാത്രി കേരളത്തില്‍ നിന്നുള്ള തീവണ്ടി കടന്ന് പോയപ്പോള്‍ വലിയ രീതിയില്‍ ശബ്ദമുണ്ടായി. ഇത് കേട്ട പരിസരവാസികളാണ് വിവരം പൊലീസിനെയും റെയില്‍വേ അധികൃതരെയും അറിയിച്ചത്.

https://dailynewslive.in/ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബെംഗളൂരുവില്‍ സ്‌കൂളുകളും അംഗന്‍വാടികളും അടച്ചു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് നഗരത്തില്‍ ഇന്നും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴ കാരണം നഗരത്തില്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്.

https://dailynewslive.in/ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് സൗദി അറേബ്യ അഞ്ചാം തവണയും ആതിഥേയത്വം വഹിക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു. 2025 ജനുവരി എട്ട് മുതല്‍ 12 വരെ ജിദ്ദയില്‍ അബ്ദുല്ല സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റിക് ബില്‍ബാവോ, റയല്‍ മല്ലോര്‍ക്കയ്ക്ക് എന്നീ നാല് ക്ലബ്ബുകള്‍ ടൂര്‍ണമെന്റില്‍ മത്സരിക്കും.

https://dailynewslive.in/ വനിതാ ടി20 ലോകകപ്പ് നേടിയ ന്യൂസിലന്‍ഡ് വനിതകള്‍ക്ക് 19.6 കോടി രൂപ സമ്മാനത്തുകയായി ലഭിക്കും. രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് 9.8 കോടി രൂപയും സെമി ഫൈനലിസ്റ്റുകളായ ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്ക് 5.7 കോടി രൂപ വീതവും ലഭിക്കും. അഞ്ച് മുതല്‍ എട്ട് വരെ റാങ്കുകള്‍ നേടുന്ന ടീമുകള്‍ക്ക് 2.25 കോടി രൂപ വീതം സമ്മാനമായി നല്‍കും.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും റെക്കോഡ് പുതുക്കി മുന്നേറ്റം തുടരുന്നു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 7,300 രൂപയും പവന് 160 രൂപ വര്‍ധിച്ച് 58,400 രൂപയുമായി. കേരളത്തില്‍ ഇതു വരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒക്ടോബര്‍ 18ന് കുറിച്ച ഗ്രാമിന് 7,280 രൂപയും പവന് 58,240 രൂപയുമെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് ഇന്ന് 30 രൂപ വര്‍ധിച്ച് 6,015 രൂപയായി. വെള്ളി വിലയും ഇന്ന് മുന്നേറ്റത്തിലാണ് ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 102 രൂപയിലാണ് വ്യാപാരം. അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 2,732 ഡോളറിലെത്തി. സര്‍വകാല റെക്കോഡാണിത്. അടുത്ത വര്‍ഷം തന്നെ വില 3,000 ഡോളര്‍ കടന്നേക്കുമെന്ന് സൂചനകളാണ് വരുന്നത്. ഈ വര്‍ഷം ഇതുവരെ 748.57 ഡോളറോളമാണ് അന്താരാഷ്ട്ര സ്വര്‍ണ വില വര്‍ധിച്ചത്. അതായത് 32 ശതമാനത്തിലധികം വര്‍ധന.

https://dailynewslive.in/ ഇന്റര്‍നെറ്റിന്റെ ആവശ്യമില്ലാതെ തന്നെ സ്മാര്‍ട്ട്ഫോണുകളില്‍ ലൈവ് ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്യാന്‍ പദ്ധതിയുമായി പ്രസാര്‍ ഭാരതി. ഇതിന്റെ ഭാഗമായി ഡയറക്ട്-ടു-മൊബൈല്‍ സാങ്കേതികവിദ്യയുടെ സാധ്യത പരിശോധിക്കാനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചു. ഐഐടി കാന്‍പൂര്‍, സാംഖ്യ ലാബ്‌സ് എന്നിവയുമായി സഹകരിച്ച് ഡല്‍ഹി ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ പരീക്ഷണം നടത്തുന്നുണ്ട്. ടിവി, റേഡിയോ പോലുള്ള ബ്രോഡ്കാസ്റ്റ് സിഗ്‌നലുകള്‍ ഉപയോഗിച്ചാണ് മൊബൈല്‍ ഫോണുകളില്‍ നേരിട്ട് തത്സമയ സംപ്രേഷണം നടത്തുക. ഇവിടെ പരമ്പരാഗത സെല്ലുലാര്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ഡാറ്റ നെറ്റ്വര്‍ക്കുകളുടെ സേവനം ആവശ്യമില്ല. ബ്രോഡ്കാസ്റ്റ് സിഗ്നലുകള്‍ സ്വീകരിക്കുന്നതിനും ഡീകോഡ് ചെയ്യുന്നതിനും ഫോണുകള്‍ക്ക് പ്രത്യേക ഹാര്‍ഡ്വെയര്‍ ആവശ്യമാണെന്നും അധികൃതര്‍ പറഞ്ഞു. ഇന്റര്‍നെറ്റ് കണക്ഷന്റെ വേരിയബിള്‍ വേഗതയെയും സ്ഥിരതയെയും ആശ്രയിക്കാത്തതിനാല്‍ ഉയര്‍ന്ന നിലവാരമുള്ള വീഡിയോ, ഓഡിയോ സ്ട്രീമിങ് ലഭിച്ചേക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

https://dailynewslive.in/ റോറിങ് സ്റ്റാര്‍ ശ്രീമുരളിയെ നായകനാക്കി ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ബഗീര’ ട്രെയിലര്‍ എത്തി. ഡോ. സൂരി സംവിധാനം ചെയ്യുന്ന ബഗീരയില്‍, പ്രധാന വേഷത്തില്‍ പ്രകാശ് രാജും, രുക്മിണി വസന്തും ഉള്‍പ്പെടുന്ന താര നിര അണിനിരക്കുന്നുണ്ട്. അജ്‌നീഷാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഒരു പൊലീസ് ഓഫിസറായാണ് ശ്രീമുരളി ചിത്രത്തില്‍ എത്തുന്നത്. ‘സമൂഹം ഒരു കാട് ആകുമ്പോള്‍ വേട്ട മൃഗം നീതിക്കായി ഗര്‍ജിക്കും’ എന്ന വിശേഷണത്തോടെയാണ് നായകനെ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഒരു ആക്ഷന്‍ പൊലീസ് സ്റ്റോറിയാകും സിനിമ പറയുന്നത്. കെജിഎഫ്, സലാര്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനായ പ്രശാന്ത് നീലിന്റെ കഥയ്ക്ക് ഡോ. സൂരി തിരക്കഥ എഴുതിയിരിക്കുന്നു. ഛായാഗ്രഹണം എ.ജെ. ഷെട്ടി. ചിത്രം ഒക്ടോബര്‍ 31ന് തിയറ്ററുകളിലെത്തും.

https://dailynewslive.in/ മലയാളി നടി അനന്തിക സനില്‍കുമാര്‍ നായികയാകുന്ന തെലുങ്ക് ചിത്രം ‘8 വസന്തലു’ ടീസര്‍ എത്തി. ഫനിന്ദ്ര നര്‍സെറ്റി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ഷ്യല്‍ ആര്‍ടിസ്റ്റ് ആയ പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. ശുദ്ധി അയോധ്യ എന്ന പെണ്‍കുട്ടിയുടെ എട്ട് വര്‍ഷത്തെ ജീവിതവും അവരുടെ പരിണാമവുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. 19 വയസ്സില്‍ തുടങ്ങി 27കാരിയായി വരെയുള്ള ശുദ്ധിയുടെ ജീവിതം സിനിമയിലൂടെ പറയുന്നു. കഠിന പ്രയത്നത്തിലൂടെയാണ് അനന്തിക ഈ കഥാപാത്രമായി മാറിയത്. മൂന്ന് മാസം നീണ്ടുനിന്ന പരിശീലനത്തില്‍ മാര്‍ഷ്യല്‍ ആര്‍ട് ഉള്‍പ്പടെ നടി അഭ്യസിച്ചിരുന്നു. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം. ഛായാഗ്രഹണം വിശ്വനാഥ് റെഡ്ഡി. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ അനന്തിക സനില്‍കുമാര്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി മലയാളത്തിലെ ചില സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിക്രം പ്രഭു നായകനായെത്തിയ ‘റെയ്ഡ്’ എന്ന സിനിമയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. അവന്തികയുടെ ആദ്യ െതെലുങ്ക് ചിത്രമാണിത്.

https://dailynewslive.in/ ബജാജില്‍ നിന്നുള്ള പുതിയ 125 സിസി സ്‌പോര്‍ട്ടി കമ്മ്യൂട്ടറായ ബജാജ് പള്‍സര്‍ എന്‍125 ഒടുവില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബൈക്ക് ഉടന്‍ വില്‍പ്പനയ്‌ക്കെത്തും. ഈ ബൈക്കിന്റെ ശൈലിയും രൂപവും പള്‍സര്‍ എന്‍ സീരീസിലെ മറ്റ് ബൈക്കുകളില്‍ നിന്ന് തികച്ചും വ്യത്യസ്തവും പുതിയതുമാണ്. കൂര്‍ത്ത ഇന്ധന ടാങ്ക് കവറും പിന്‍ഭാഗവും ബൈക്കിനുണ്ട്. ബൈക്കിന്റെ ഇന്ധന ടാങ്കിന് ഇരുവശത്തും പള്‍സര്‍ ബാഡ്ജിംഗും പിന്‍ഭാഗത്ത് 125 സിസി ലോഗോയും ഉണ്ട്. മൂന്ന് നിറങ്ങളിലാണ് ബൈക്ക് എത്തുന്നത്. എല്ലാ കളര്‍ വേരിയന്റുകളിലും നിറങ്ങള്‍ ട്രിപ്പിള്‍ ടോണില്‍ ലഭ്യമാണ്. ബജാജ് പള്‍സര്‍ എന്‍ 125 5സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ പുതിയ 124.59സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു. മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 12 പിഎസ് പവറും 7,000 ആര്‍പിഎമ്മില്‍ 11 എന്‍എം പവറും നല്‍കുന്നു. ഏകദേശം 95,000 രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു.

https://dailynewslive.in/ ഒരു പതിറ്റാണ്ടിന്റെ സാമൂഹ്യചരിത്രത്തെ ‘മെറ്റീരിയല്‍ മെമ്മറി’യിലൂടെ രേഖപ്പെടുത്തുകയാണ് ജയ് കിരണ്‍ ചെയ്തിരിക്കുന്നത്. അതേസമയം ഇതൊരു വിരസമായ അക്കാദമിക് അഭ്യാസമേ അല്ല. നര്‍മ്മത്തില്‍ ചാലിച്ചെഴുതിയ ജീവന്‍ തുടിക്കുന്ന ചഛായാചിത്രമാണ് ഈ പുസ്തകത്തിലുടനീളം നമുക്ക് കാണാന്‍ കഴിയുന്നത്. വിറകടുപ്പുള്ള അടുക്കളയും തീവണ്ടിടിക്കറ്റിനു കാത്തുനില്‍ക്കുന്ന വേളയിലെ കൊച്ചുവര്‍ത്തമാനങ്ങളും അതിര്‍ത്തിയില്‍ നുഴഞ്ഞുകയറുന്നതിനെക്കാളും ദുര്‍ഘടമായ രീതിയില്‍ പ്രണയ സന്ദേശങ്ങള്‍ കൈമാറുന്ന കാലവും ഒക്കെ വായനക്കാരെ രസിപ്പിക്കും. പ്രത്യേകിച്ചും അവര്‍ ആ കാലഘട്ടത്തില്‍ ജീവിച്ചിട്ടുണ്ടെങ്കില്‍. ‘തൊണ്ണൂറുകള്‍ അതൊരു അടിപൊളിക്കാലം’. കെ.പി ജയ്കിരണ്‍. ഡിസി ബുക്സ്. വില 237 രൂപ.

https://dailynewslive.in/ ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്നതു കുറയുന്നതു മൂലമോ ഇന്‍സുലിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തിലുള്ള കുറവു മൂലമോ രക്തത്തില്‍ പഞ്ചസാരയുടെ അളവു വര്‍ധിക്കുന്ന അവസ്ഥയാണു പ്രമേഹം. പാരമ്പര്യ ഘടകങ്ങളാണു പ്രമേഹത്തിന്റെ പ്രധാന കാരണമായിരുന്നത്. ഇന്ന് അതു മാറി. ജീവിത രീതികളും ഭക്ഷണവുമെല്ലാം മാറ്റം വരുത്തി എന്നുവേണം പറയാന്‍. അമിതവണ്ണവും ഭാരവുമെല്ലാം പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അരി ആഹാരം മാറ്റി ഗോതമ്പും ഓട്സും ശീലമാക്കിയാല്‍ പ്രമേഹരോഗിയുടെ ആഹാരമായി എന്ന ചിന്ത തെറ്റാണ്. അരി, ഗോതമ്പ്, ചോളം, ഓട്സ്, റവ, മൈദ എന്നിവയിലെല്ലാം അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അളവില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടെന്നുമാത്രം. നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കാന്‍ ശ്രദ്ധിക്കണം. വാഴക്കൂമ്പ്, വാഴപ്പിണ്ടി, പഴവര്‍ഗങ്ങള്‍, വേവിക്കാത്ത പച്ചക്കറികള്‍, സലാഡുകള്‍ എന്നിവ ഉദാഹരണങ്ങളാണ്. പ്രാതലിനു ശേഷം പ്രമേഹരോഗികളില്‍ ചിലപ്പോള്‍ അമിതമായി ഗ്ലൂക്കോസ് ഉയരും. ഉച്ചയ്ക്ക് ഊണിനു ശേഷം പോലും ബ്ലഡ് ഷുഗര്‍ നില ഇത്രത്തോളം ഉയരാറില്ല. ഇഡ്ഡലി, പുട്ട്, അപ്പം എന്നീ ഭക്ഷണത്തിന്റെ കൂടെ സാമ്പാര്‍, പയര്‍, കടല എന്നീ മാംസ്യം അടങ്ങിയ കറികള്‍ ഉപയോഗിക്കുന്നതിലൂടെ ഗ്ലൂക്കോസിന്റെ അളവു കൂടുന്നത് ഒഴിവാക്കാനാകും. വേവിക്കാത്ത പച്ചക്കറികളും പഴുപ്പ് കുറഞ്ഞ പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അത്താഴം ഉറങ്ങാന്‍ കിടക്കുന്നതിനു ചുരുങ്ങിയത് 3 മണിക്കൂറെങ്കിലും മുന്‍പു കഴിക്കുക. അമിതവണ്ണം കുറയ്ക്കുക, വ്യായാമം ശീലമാക്കുക, ലഹരി ഒഴിവാക്കുക കുറച്ചുനാള്‍ ചികിത്സിച്ച് പ്രമേഹം നിയന്ത്രണവിധേയമായശേഷം ചികിത്സ നിര്‍ത്തരുത്. പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ മറ്റു പല രോഗങ്ങള്‍ക്കും കാരണമാകും. ദിവസവും ഒരേസമയത്തു മരുന്നും ഭക്ഷണവും കഴിക്കുക.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 84.07, പൗണ്ട് – 109.49. യൂറോ – 91.20, സ്വിസ് ഫ്രാങ്ക് – 97.19, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.24, ബഹറിന്‍ ദിനാര്‍ – 223.01, കുവൈത്ത് ദിനാര്‍ -274.39, ഒമാനി റിയാല്‍ – 218.39, സൗദി റിയാല്‍ – 22.39, യു.എ.ഇ ദിര്‍ഹം – 22.89, ഖത്തര്‍ റിയാല്‍ – 23.09, കനേഡിയന്‍ ഡോളര്‍ – 60.85.