◾https://dailynewslive.in/ അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിലാണ് തീരുമാനം. തട്ടിപ്പു കാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും. തദ്ദേശവകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
◾https://dailynewslive.in/ സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദ്ദേശം. ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടിക തദ്ദേശ ഭരണ വകുപ്പിന്റെ സഹകരണത്തോടെ വാര്‍ഡ് അടിസ്ഥാനത്തില്‍ സമഗ്ര പരിശോധന നടത്താന്‍ ധനവകുപ്പ് നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ അറുപത് ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കളില്‍ അനര്‍ഹര്‍ കടന്ന് കൂടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കര്‍ശന പരിശോധന തുടരണമെന്നുമാണ് സിപിഎം നേതൃത്വത്തിന്റെയും നിലപാട്.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*നവംബര്‍ 29 ലെ വിജയി : വി.ടി.സുഷമാദേവി, ഊരുപൊയ്ക പോസ്റ്റ്, ആറ്റിങ്ങല്‍, തിരുവനന്തപുരം*
◾https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം. കളക്ടറേറ്റിലെ ഗേറ്റ് തള്ളി തുറന്ന് അകത്തു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
◾https://dailynewslive.in/ ആലപ്പുഴയില്‍ സിപിഎം എരിയ കമ്മറ്റി അംഗം ബിജെപിയില്‍ ചേര്‍ന്നു. സിപിഎം ആലപ്പുഴ എരിയ കമ്മറ്റി അംഗം അഡ്വ. ബിപിന്‍ സി ബാബുവാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചൂഗ് ആണ് ബിപിന് അംഗ്വതം നല്‍കി സ്വീകരിച്ചത്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുതിര്‍ന്ന ബിജെപി നേതാക്കളായ പികെ കൃഷ്ണദാസ്, എംടി രമേശ്, ശോഭ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ബിപിന്‍ സി ബാബു ബിജെപിയില്‍ ചേര്‍ന്നത്.
◾https://dailynewslive.in/ ചില മാലിന്യങ്ങള്‍ പോകുമ്പോള്‍ ശുദ്ധ ജലം ബിജെപിയിലേക്ക് വരുന്നു എന്നായിരുന്നു സിപിഎം ഏരിയാ കമ്മിറ്റി അംഗം ബിപിന്‍ സി ബാബുവിന്റെ ബിജെപി പ്രവേശനത്തെക്കുറിച്ച് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം. ആലപ്പുഴയില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
*
class="selectable-text copyable-text false x117nqv4">തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.
◾https://dailynewslive.in/ സിപിഎം പാര്‍ട്ടി വര്‍ഗീയ ശക്തികളുടെ കയ്യിലാണെന്നും ആലപ്പുഴയില്‍ വര്‍ഗീയ നിലപാടുള്ളവര്‍ സിപിഎമ്മിനെ ഹൈജാക്ക് ചെയ്തുവെന്നും വര്‍ഗീയവാദികളാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നും പാര്‍ട്ടി വിട്ട ജില്ലാ പഞ്ചായത്തംഗം ബിപിന്‍ സി ബാബു. സിപിഎമ്മില്‍ ജി സുധാകരന്റെ അവസ്ഥ ദയനീയമാണെന്നും ബിജെപി അംഗത്വമെടുത്ത ശേഷം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനെ അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ജി സുധാകരന് ക്ഷണമില്ല. നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാണ് ജി സുധാകരന്‍. തനിക്ക് പാര്‍ട്ടി പദവികളില്ലാത്തത് കൊണ്ടാവും തന്നെ ഒഴിവാക്കിയതെന്നും ക്ഷണിക്കാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും ജി സുധാകരന്‍ പ്രതികരിച്ചു.
◾https://dailynewslive.in/ വിഭാഗീയതയെ തുടര്‍ന്ന് കരുനാഗപ്പള്ളി സി.പി.എം ഏരിയ കമ്മറ്റി പിരിച്ചുവിട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. കരുനാഗപ്പള്ളി സമ്മേളനത്തില്‍ ഉണ്ടായത് തെറ്റായ പ്രവണതയെന്നും നിലവിലെ കമ്മറ്റിക്ക് പാര്‍ട്ടിയെ നയിക്കാനാവില്ലെന്നും ഏരിയാ കമ്മറ്റി പൂര്‍ണമായും പുനസംഘടിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും ഒരു അഡ്‌ഹോക്ക് കമ്മറ്റി നിലവില്‍ വരുമെന്നും എംവി ഗോവിന്ദന്‍ അറിയിച്ചു. പ്രതിഷേധിച്ചവര്‍ക്കെതിരെ പരിശോധിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ
◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ തിരുവല്ല സിപിഎമ്മിലും പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍. രൂക്ഷമായ വിഭാഗീയതയെ തുടര്‍ന്ന് നിര്‍ത്തിവെച്ച സിപിഎം തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് വിഭാഗീയത വെളിപ്പെടുത്തുന്ന സൂചനകളുള്ളത്. പീഡനക്കേസ് പ്രതിയായ സി.സി. സജിമോനെതിരെ നടപടിയെടുത്തതിന്റെ പേരില്‍ ഡോ. തോമസ് ഐസക്കിനെ തോല്‍പ്പിക്കാന്‍ ഒരുവിഭാഗം നേതാക്കള്‍ പ്രവര്‍ത്തിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.
◾https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ കണ്ണൂര്‍ കലക്ടര്‍ അരുണ്‍.കെ.വിജയനു കേന്ദ്രപരിശീലനത്തിനു പോകാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ഡിസംബര്‍ 2 മുതല്‍ 27 വരെയാണ് കേന്ദ്രസര്‍ക്കാരിന്റെ പരിശീലനം. പരിശീലനത്തിനു ശേഷം വീണ്ടും അദ്ദേഹം കലക്ടറായി ചുമതലയേല്‍ക്കും.
◾https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പെട്രോള്‍ പമ്പ് അപേക്ഷകന്‍ ടി.വി പ്രശാന്തിനെതിരായ പരാതിയില്‍ പരാതിക്കാരനായ കോണ്‍ഗ്രസ് നേതാവ് ടി.ഒ മോഹനന്റെ മൊഴി എടുക്കാന്‍ വിജിലന്‍സ് സംഘം കണ്ണൂര്‍ എത്തി. എഡിഎമ്മിന് പണം നല്‍കിയതില്‍ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം. കോഴിക്കോട് വിജിലന്‍സ് എസ്പിയാണ് മൊഴി എടുക്കാനെത്തിയത്. പ്രശാന്തിന്റെ മൊഴിയും ഇന്ന് എടുക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
◾https://dailynewslive.in/ എന്നും വയനാടിനൊപ്പമുണ്ടാകുമെന്നും ഒരിക്കലും നിരാശപ്പെടുത്തില്ലെന്നും നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിന് ഒരായിരം നന്ദിയെന്നും വയനാട് എം.പി പ്രിയങ്ക ഗാന്ധി. വയനാട് ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി നന്ദി പറയുവാനായി ഇന്നാണ് വയനാട് മണ്ഡലത്തിലെത്തിയത്. പ്രതിപക്ഷ നേതാവും വയനാട്ടിലെ മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്കക്കൊപ്പമുണ്ട്. രണ്ട് ദിവസത്തേക്കാണ് പ്രിയങ്കയുടെ സന്ദര്‍ശനം.
◾https://dailynewslive.in/ വെര്‍ച്ചല്‍ ക്യു വഴി ബുക്ക് ചെയ്യുമ്പോള്‍ അനുവദിക്കപ്പെടുന്ന സമയത്ത് തന്നെ തീര്‍ത്ഥാടകര്‍ സന്നിധാനത്ത് എത്തണമെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നിലവില്‍ ഭൂരിഭാഗം ആളുകളും സമയം പാലിക്കാതെയാണ് ദര്‍ശനത്തിന് എത്തുന്നതെന്നും ഇത് തിരക്ക് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
◾https://dailynewslive.in/ ശബരിമലയില്‍ മാളികപ്പുറത്ത് ക്ഷേത്രത്തിന് ചുറ്റും തേങ്ങ ഉരുട്ടുന്നതും ശ്രീകോവിലിന് മുകളിലേക്ക് തുണികള്‍ എറിയുന്നതും മഞ്ഞളും കുങ്കുമവും ഭസ്മവും വാരിയെറിയുന്നതുമെല്ലാം അനാചാരങ്ങളാണെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാനായി തീര്‍ത്ഥാടകര്‍ക്കിടയില്‍ പ്രചാരണം നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍ വിതറുന്നതും അടക്കമുളള കാര്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് ബോര്‍ഡ് തീരുമാനം.
◾https://dailynewslive.in/ 2030ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും കേരളം വളരെ നേരത്തെ ആ ലക്ഷ്യത്തിലെത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ ലക്ഷ്യം കൈവരിക്കാന്‍ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക് ‘ എന്ന ക്യാമ്പയിനിലൂടെ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്നും എച്ച്.ഐ.വി. ബാധിതരായവരില്‍ മുഴുവന്‍ പേരുടേയും രോഗബാധ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ 1263 പേരിലാണ് എച്ച്.ഐ.വി അണുബാധ കണ്ടെത്തിയത്.
◾https://dailynewslive.in/ കസ്റ്റഡിയില്‍ എടുത്തയാളെ മര്‍ദിക്കുന്നത് പൊലീസിന്റെ കൃത്യ നിര്‍വഹണത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി. ഇത്തരം സംഭവങ്ങളില്‍ നിയമത്തിന്റെ സംരക്ഷണം പൊലീസിന് കിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കസ്റ്റഡി മര്‍ദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ് ഐ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹര്‍ജി തളളിയ സിംഗിള്‍ ബെഞ്ച് കേസെടുക്കാനുളള മജിസ്ട്രേറ്റ് കോടതി ഉത്തരവ് ശരിവെച്ചു. നിലമ്പൂര്‍ എസ് ഐ സി അലവിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരുന്നത്.
◾https://dailynewslive.in/ ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ രാജസ്ഥാന്‍ സ്വദേശി കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ദാരുണാന്ത്യം. കേരളവിഷന്‍ കേബിള്‍ ഡിസ്ട്രിബ്യൂഷന്‍ ജീവനക്കാരാനായിരുന്ന അശോക് കുമാര്‍ (31) ആണ് അപകടത്തില്‍ മരിച്ചത്. പുലര്‍ച്ചെ വരാവല്‍ – തിരുവനന്തപുരം എക്സ്പ്രസ്സ് ട്രെയിനിന്‍ നിന്നിറങ്ങുമ്പോള്‍ പാളത്തിലേക്ക് വീഴുകയായിരുന്നു.
◾https://dailynewslive.in/ പാമ്പു കടിയേറ്റ കൌമാരക്കാരിക്ക് മതിയായ റോഡ് സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ വൈകിയതുമൂലം ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയില്‍ പെന്നാഗരം താലൂക്കിലെ വട്ടുവനഹള്ളി മലയോരഗ്രാമത്തില്‍ താമസിക്കുന്ന കസ്തൂരിയാണ് (13) അടിസ്ഥാനസൗകര്യമില്ലാത്തതിന്റെ പേരില്‍ മരണത്തിനു കീഴടങ്ങിയത്. എട്ട് കിലോമീറ്ററോളം മരത്തടിയില്‍ തുണി കൊണ്ട് തൊട്ടിലുണ്ടാക്കി ചുമന്നാണ് കസ്തൂരിയെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
◾https://dailynewslive.in/ ബെംഗളൂരുവിലെ അപ്പാര്‍ട്‌മെന്റില്‍ അസമീസ് വ്‌ളോഗറായ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റം സമ്മതിച്ച് കണ്ണൂര്‍ സ്വദേശി ആരവ് ഹനോയ്. ഇന്ദിരാ നഗറിലെ അപ്പാര്‍ട്‌മെന്റില്‍ മുറിയെടുത്തശേഷം മായയുമായി തര്‍ക്കമുണ്ടായെന്നും കൊലപാതകത്തിനുശേഷം ആത്മഹ്യക്ക് ശ്രമിച്ചെന്നും ആരവ് മൊഴി നല്‍കി. മായയ്ക്ക് മറ്റ് പ്രണയബന്ധമുണ്ടോയെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
◾https://dailynewslive.in/ ഡല്‍ഹി രോഹിണിയില്‍ വ്യാഴാഴ്ചയുണ്ടായ സ്ഫോടനം പടക്ക കടയിലെ മാലിന്യമോ, രാസവസ്തുക്കളടങ്ങിയ മാലിന്യമോ പൊട്ടിത്തെറിച്ചതാകാനുള്ള സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. പോലീസ് അന്വേഷണം തുടരുകയാണ്. മേഖലയിലെ പടക്ക വില്‍പ്പന കേന്ദ്രങ്ങളുടെ ഉടമകളെയും, ഫാക്ടറി ഉടമകളെയും പൊലീസ് ചോദ്യം ചെയ്തു.
◾https://dailynewslive.in/ ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ച ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് ചികിത്സയില്ലെന്ന സര്‍ക്കുലര്‍ ഇറക്കി കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രി. അതിര്‍ത്തിയില്‍ നിന്നടക്കം വരുന്ന ബംഗ്ലാദേശികളായ ആര്‍ക്കും ആശുപത്രിയില്‍ ചികിത്സ നല്‍കരുതെന്നാണ് ജെ.എന്‍ റായ് ആശുപത്രി അധികൃതര്‍ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. ബംഗ്ലാദേശികള്‍ ഇന്ത്യന്‍ പതാകയെ അപമാനിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണീ തീരുമാനം.
◾https://dailynewslive.in/ ആഭ്യന്തരകലാപത്തിന്റെ പിടിയിലുള്ള സിറിയയില്‍ ഏതാനും ദിവസമായി സൈന്യവും വിമതരും തമ്മില്‍ നടക്കുന്ന രക്തരൂക്ഷിതപോരാട്ടത്തില്‍ 242 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍. ടര്‍ക്കിഷ് സായുധസംഘങ്ങളുടെ പിന്തുണയോടെ സുന്നി സായുധസംഘമായ ഹയാത് തഹ്രീര്‍ അല്‍ ഷാമിന്റെ നേതൃത്വത്തിലാണ് ബാഷര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെതിരേയുള്ള സായുധകലാപം.
◾https://dailynewslive.in/ ഇസ്രായേലിനെതിരെ ‘ദൈവിക വിജയം’ നേടിയെന്നും ശത്രുക്കള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തിയാണ് നില്‍ക്കുന്നതെന്നും ഹിസ്ബുല്ല തലവന്‍ നഇം ഖാസിം. ഇസ്രായേലുമായി വെടിനിര്‍ത്തലിന് ധാരണയായതിന് പിന്നാലെയാണീ പ്രതികരണം.വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിന് ലെബനന്‍ സൈന്യവുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് നഇം ഖാസിം പറഞ്ഞു.
◾https://dailynewslive.in/ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാനിരക്ക് രണ്ടുവര്‍ഷത്തെ ഏറ്റവും താഴ്ന്നനിലയില്‍. നടപ്പുവര്‍ഷത്തെ രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ 5.4 ശതമാനത്തിലേക്കാണ് വളര്‍ച്ചാനിരക്ക് കൂപ്പുകുത്തിയത്. കഴിഞ്ഞ 21 മാസത്തിനിടയിലെ ഏറ്റവും മോശം വളര്‍ച്ചയാണിതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി. ഉല്‍പ്പാദന, ഖനന രംഗങ്ങളില്‍ ഉണ്ടായ മോശം പ്രകടനമാണ് വളര്‍ച്ചാനിരക്ക് കുറയാന്‍ കാരണം. മുന്‍വര്‍ഷം സമാന കാലയളവില്‍ 8.1 ശതമാനം വളര്‍ച്ച ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ താഴ്ച. നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 6.7 ശതമാനമായിരുന്നു വളര്‍ച്ച. 2022ലെ ഒക്ടോബര്‍- ഡിസംബര്‍ പാദത്തിലാണ് ഇതിന് മുന്‍പ് ഏറ്റവും താഴ്ന്ന വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത്. അന്ന് 4.3 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്. നഗരങ്ങളില്‍ ഉപഭോക്തൃച്ചെലവഴിക്കലുകള്‍ ഇടിഞ്ഞതും മധ്യവര്‍ഗ കുടുംബങ്ങള്‍ നേരിട്ട സാമ്പത്തിക ഞെരുക്കവുമാണ് ജിഡിപി വളര്‍ച്ചയെ ബാധിച്ചതെന്നാണ് വിലയിരുത്തലുകള്‍. ഉല്‍പ്പാദന മേഖല ഒരു വര്‍ഷം മുന്‍പത്തെ 14.3 ശതമാനത്തില്‍ നിന്ന് 2.2 ശതമാനമായി താഴ്ന്നതാണ് ജിഡിപിയെ ബാധിച്ചത്.
◾https://dailynewslive.in/ ബ്ലാക് ഫ്രൈഡേ ഓഫര്‍ വില്‍പ്പന ആരംഭിച്ചതോടെ സൈബര്‍ തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ. ഗൂഗ്ള്‍ ക്രോം, ആപ്പിള്‍ സഫാരി, മൈക്രോസോഫ്റ്റ് എഡ്ജ് എന്നീ വെബ് ബ്രൗസറുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്. ഷോപ്പിങ്ങുമായി ബന്ധപ്പെട്ട് വരുന്ന 80 ശതമാനം ഇ-മെയിലുകളും തട്ടിപ്പാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തുന്നതിനു പുറമെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സംഘടിപ്പിച്ച് പണം തട്ടുകയും ചെയ്യുന്നു. എഫ്.ബി.ഐ മുന്നറിയിപ്പ് നല്‍കുന്ന ഓണ്‍ലൈന്‍ ഷോപ്പിങ് തട്ടിപ്പുകള്‍: നോണ്‍-ഡെലിവറി സ്‌കാം: നിങ്ങള്‍ ഒരു സാധനത്തിനോ സേവനത്തിനോ പണം നല്‍കുന്നു. പക്ഷേ പര്‍ച്ചേസ് നടത്തിയ സാധനം ഒരിക്കലും നിങ്ങള്‍ക്ക് കിട്ടാതിരിക്കുന്നു. നോണ്‍-പേയ്മെന്റ് സ്‌കാം: വ്യാപാരികളില്‍നിന്ന് സാധനം വാങ്ങി, ഒരിക്കലും പണം ലഭിക്കാത്ത സാഹചര്യം. ലേലത്തട്ടിപ്പ്: നിങ്ങള്‍ വാങ്ങിയ ഉല്‍പന്നം ഓണ്‍ലൈന്‍ ലേല സൈറ്റില്‍ പ്രത്യക്ഷപ്പെടുന്നു. ഗിഫ്റ്റ് കാര്‍ഡ് തട്ടിപ്പ്: പ്രീപെയ്ഡ് കാര്‍ഡ് വഴി പണമടക്കാന്‍ വ്യാപാരി ആവശ്യപ്പെടുന്നു. നോണ്‍ പേയ്മെന്റ്, നോണ്‍ ഡെലിവറി തട്ടിപ്പിലൂടെ 2023ല്‍ ഉപയോക്താക്കള്‍ക്ക് 309 ദശലക്ഷം ഡോളറാണ് നഷ്ടപ്പെട്ടത്. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ 173 ശലക്ഷം ഡോളറും നഷ്ടമായി.
◾https://dailynewslive.in/ തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രശസ്ത താരങ്ങളായ മഞ്ജു വാര്യര്‍, ബേസില്‍ ജോസഫ് എന്നിവരുടെ ഒഫീഷ്യല്‍ പേജിലൂടെ പ്രകാശനം ചെയ്തിരിക്കുന്നു. ‘അം അഃ’ എന്നാണ് ടൈറ്റില്‍. കാപ്പി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം തോമസ് സെബാസ്റ്റ്യന്റെ നാലാമത് ചിത്രമാണിത്. തികഞ്ഞ ഫാമിലി ഡ്രാമയായി ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, ടി.ജി. രവി,രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന് തമിഴ് താരം ദേവദര്‍ശിനി മീരാവാസുദേവ്, ശ്രുതി ജയന്‍ മാലാ പാര്‍വ്വതി, മുത്തുമണി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തിരക്കഥ – കവി പ്രസാദ് ഗോപിനാഥ്, സംഗീതം – ഗോപി സുന്ദര്‍.
◾https://dailynewslive.in/ മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍ ഒരുക്കുന്ന ‘സുമതി വളവി’ന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് ആണ്. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, സൈജു കുറുപ്പ്, ഗോകുല്‍ സുരേഷ്, മാളവിക മനോജ്, ശ്രീപത് യാന്‍, ദേവനന്ദ, സിദ്ധാര്‍ഥ് ഭരതന്‍, മനോജ്.കെ.യു, നന്ദു, ശ്രാവണ്‍ മുകേഷ്, ബോബി കുര്യന്‍, ജസ്‌ന ജയദീഷ്, ജയകൃഷ്ണന്‍, ഗോപികാ അനില്‍, ശിവദാ, ജൂഹി ജയകുമാര്‍, സിജാ റോസ്, ശ്രീജിത്ത് രവി, കോട്ടയം രമേശ്, സാദിഖ്, സ്മിനു സിജോ, ഗീതി സംഗീത, സുമേഷ് ചന്ദ്രന്‍, അനിയപ്പന്‍, സന്ദീപ്, അശ്വതി അഭിലാഷ്, മനോജ് കുമാര്‍, ജയ് റാവു തുടങ്ങി മലയാള സിനിമയിലെ പ്രതിഭാധനന്മാരായ താരനിരയാണ് ചിത്രത്തിലുള്ളത്.
◾https://dailynewslive.in/ ഒരു കാലത്തു ഹിന്ദി സിനിമാഗാനങ്ങളില്‍ ഹിറ്റുകള്‍ കൊണ്ട് പ്രേക്ഷക മനസില്‍ പതിഞ്ഞു പോയ പേരാണ് ഫാല്‍ഗുനി പഥക്കിന്റേത്. ചുഡി ജോ ഖങ്കേ, മൈനേ പായല്‍ ഹേ ചങ്കൈ, സാവന്‍ മേ, അയ്യോ രാമ, മേരി ചുനാര്‍ ഉദ്ദ് ഉദ്ദ് ജായേ എന്നിവയുള്‍പ്പെടെയുള്ള ഹിറ്റ് ഗാനങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയുണ്ട്. ഇനിയുള്ള ഫാല്‍ഗുനി പഥക്കിന്റെ യാത്രകള്‍ക്ക് മെഴ്സിഡീസിന്റെ ആഡംബരം കൂടിയെത്തുന്നു. മെഴ്‌സിഡീസ് എ എം ജി ജി എല്‍ ഇ 53 കൂപ്പെ എന്ന ആഡംബര എസ് യു വി യാണ് ഗായിക സ്വന്തമാക്കിയിരിക്കുന്നത്. സുരക്ഷയിലും സ്റ്റൈലിലും ആഡംബരത്തിലും പകരം വയ്ക്കാനില്ലാത്ത ഈ വാഹനത്തിനു വില വരുന്നത് 97.85 ലക്ഷം രൂപ മുതല്‍ 1.15 കോടി രൂപ വരെയാണ്. 3 ലീറ്റര്‍ ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ജി എല്‍ ഇ യ്ക്ക് കരുത്ത് പകരുന്നത്. 435 പി എസ് ആണ് പവര്‍, ടോര്‍ക്ക് 560 എന്‍ എം ആണ്. ഈ എന്‍ജിനുമായി പെയര്‍ ചെയ്തിട്ടുള്ള 48 വി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം അധിക പവറും ടോര്‍ക്കും നല്‍കും. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ്.
◾https://dailynewslive.in/ കാന്‍സര്‍ ചികിത്സയ്ക്ക് ഏറ്റവും അത്യാവശ്യമായ റേഡിയം എന്ന അദ്ഭുതലോഹം കണ്ടെത്തിയ ശാസ്ത്രപ്രതിഭയാണ് മേരി ക്യൂറി. സ്ത്രീകളെ അവഗണിക്കുകയും അവര്‍ക്ക് സമൂഹത്തില്‍ തുല്യത നല്‍കാതിരിക്കുകയും ചെയ്തിരുന്ന കാലഘട്ടത്തിലാണ് മേരി തന്റെ പ്രതിഭകൊണ്ടും ഇച്ഛാശക്തികൊണ്ടും സ്വപ്രയത്‌നത്താല്‍ എല്ലാ തടസ്സങ്ങളേയും തട്ടിമാറ്റി ഉയര്‍ന്ന വിദ്യാഭ്യാസം നേടിയെടുക്കുകയും ഗവേഷണം നടത്താന്‍ സ്വന്തമായി നല്ലൊരു ലാബുപോലുമില്ലാഞ്ഞിട്ടും നോബല്‍ ജേതാവായി മാറുകയും ചെയ്തത്. അര്‍പ്പണബോധവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഒന്നും അസാദ്ധ്യമല്ലെന്നതിന്റെ സാക്ഷ്യമാണ് മാഡം ക്യൂറിയുടെ ജീവിതം. രണ്ടു വ്യത്യസ്ത ശാസ്ത്രവിഷയങ്ങള്‍ക്ക് നോബല്‍ സമ്മാനം കരസ്ഥമാക്കിയ ആദ്യവ്യക്തിയായ മാഡം ക്യൂറിയുടെ ആവേശോജ്ജ്വലമായ ജീവചരിത്രം. ‘മാഡം ക്യൂറി’. വിനോദ് അഴിഞ്ഞിലം. മാതൃഭൂമി. വില 102 രൂപ.
◾https://dailynewslive.in/ വൈകുന്നേരം അഞ്ച് മണിയാണ് അത്താഴം കഴിക്കാനുള്ള ഏറ്റവും മികച്ച സമയമെന്ന് ഗവേഷകര്‍. ഈ സമയത്തിന് ശേഷം പ്രതിദിനം കലോറിയുടെ 45 ശതമാനം അധികം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കും. ഇത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമെന്നും കൊളംബിയ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ കോശങ്ങളുടെ സംവേദനക്ഷമതയും രാത്രി സമയത്ത് കുറവായിരിക്കും. ഇത് ശരീരത്തില്‍ ഗ്ലൂക്കോസിന് അളവു വര്‍ധിക്കാനും പ്രമേഹത്തിലേക്ക് നയിക്കാനും കാരണമാകുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് കൊഴുപ്പിനെ കത്തിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ കുറയ്ക്കുന്നു. കൊഴുപ്പ് അടിഞ്ഞു കൂടാനും ശരീരഭാരം വര്‍ധിക്കാനും കാരണമാകും. ഭക്ഷണം ദഹിപ്പിക്കുന്നതിന് ശരീരത്തിന്റെ മെറ്റബോളിസത്തെ സജീവമാക്കുന്ന ഊര്‍ജ്ജം ആവശ്യമാണ്. രാത്രി വൈകി ഉയര്‍ന്ന കലോറി ഭക്ഷണം കഴിക്കുമ്പോള്‍ അത് ശരീരത്തിന്റെ സ്വാഭാവിക സര്‍ക്കാഡിയന്‍ താളം തടസ്സപ്പെടുത്തുന്നു ഇത് ഉറക്കത്തെ തടസപ്പെടുത്തും. ആസിഡ് റിഫ്ലക്‌സ്, ദഹനക്കേട്, ഗ്യാസ്, വയറിളക്കം തുടങ്ങിയ ദഹനപ്രശ്നങ്ങള്‍ വൈകി ഭക്ഷണം കഴിക്കുമ്പോള്‍ സാധാരണമാണ്. ഭക്ഷണം കഴിച്ചയുടന്‍ തന്നെ കിടക്കുന്നത് ഈ അവസ്ഥകള്‍ വഷളാക്കും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കചക്രം, ശരീരഭാരം, മോശം മെറ്റബോളിസം എന്നിവയ്ക്ക് കാരണമാകും. ഇത് ഹൃദ്രോഗം, സ്ട്രോക്ക്, ചില കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 84.56, പൗണ്ട് – 107.76. യൂറോ – 89.48, സ്വിസ് ഫ്രാങ്ക് – 95.88, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.10, ബഹറിന്‍ ദിനാര്‍ – 224.33, കുവൈത്ത് ദിനാര്‍ -275.07, ഒമാനി റിയാല്‍ – 219.72, സൗദി റിയാല്‍ – 22.51, യു.എ.ഇ ദിര്‍ഹം – 23.06, ഖത്തര്‍ റിയാല്‍ – 23.23, കനേഡിയന്‍ ഡോളര്‍ – 60.40.