yt cover 16

https://dailynewslive.in/ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. സിഎഎക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് പാകിസ്ഥാനില്‍ നിന്നു വന്ന അഭയാര്‍ത്ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൗരത്വം നല്‍കിയത്. മാര്‍ച്ചില്‍ വിജ്ഞാപനം ഇറക്കിയതിനുശേഷമുണ്ടായ പ്രതിഷേധങ്ങള്‍ക്ക് ഇടയിലാണ് സിഎഎ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്.

https://dailynewslive.in/ ഇന്ത്യാസഖ്യം അധികാരത്തില്‍വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും വ്യത്യസ്ത ബജറ്റ് കൊണ്ടുവരുമെന്നും രാജ്യത്തിന്റെ ബജറ്റില്‍ 15 ശതമാനവും കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി . മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് ഒരൊറ്റ ന്യൂനപക്ഷമേയുള്ളുവെന്നും അത് അവരുടെ പ്രിയപ്പെട്ട വോട്ടുബാങ്കാണെന്നും മോദി പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസാണെന്നും മോദി ആരോപിച്ചു.

https://dailynewslive.in/ പ്രധാനമന്ത്രി ഒരു പെരുംനുണയനാണെന്ന് രാജ്യത്തിന് വളരെ നന്നായി അറിയാമെന്നും നുണപറയുന്നതില്‍ മോദി എത്രത്തോളം തരംതാഴ്ന്നിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിക്കാറില്ലെന്ന അദ്ദേഹത്തിന്റെ പുതിയ അവകാശവാദമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. 2024 ഏപ്രില്‍ 19 മുതല്‍ പ്രകടമായും നിര്‍ലജ്ജമായും മോദി എത്രമാത്രം വര്‍ഗീയതയുടെ ഭാഷയും ചിഹ്നങ്ങളും ഉപയോഗിച്ചെന്നും പരോക്ഷമായ പ്രസ്താവനകള്‍ നടത്തിയെന്നുമുള്ള കാര്യം പൊതുജന സമക്ഷത്തിലുണ്ട്. ഞങ്ങള്‍ ഇക്കാര്യം ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. നടപടി കൈക്കൊള്ളേണ്ടതായിരുന്നെങ്കിലും ഭൗര്‍ഭാഗ്യവശാല്‍ അതുണ്ടായില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ സിഎഎ നടപ്പാക്കിയത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഉള്ള പാഴ്വേലയുടെ ഭാഗമായാണെന്നും കേന്ദ്രത്തിന്റേത് തിരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ കാര്യത്തില്‍ നടപടി എടുക്കണം. സിഎഎ ഇപ്പോള്‍ നടപ്പാക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പു നല്‍കിയതെന്നും കോടതിയെ മറച്ചുവെച്ച് ചെയ്ത പോലെയായി ഇപ്പോഴത്തെ നടപടിയെന്നും കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ആവശ്യമെങ്കില്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

https://dailynewslive.in/ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോര്‍ വാഹന വകുപ്പും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ക്ക് സ്വീകാര്യമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറായി. ഇതോടെ ഇന്നലെ നടന്ന ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാന്‍ ഡ്രൈവിങ് സ്‌കൂള്‍ യൂണിയന്‍ സമരസമിതി തീരുമാനിക്കുകയായിരുന്നു. മന്ത്രി കെബി ഗണേഷ് കുമാറുമായും ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരമായത്.

https://dailynewslive.in/ ഗാര്‍ഹിക പീഡനക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ച് എസ്എച്ച്ഒ എ.എസ്.സരിനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തരമേഖല ഐജിയുടേതാണ് നടപടി. എസ്എച്ച് ക്കെതിരെ വകുപ്പുതല നടപടികളും ഉണ്ടാവും. ഗാര്‍ഹിക പീഡനത്തിനിരയായ പെണ്‍കുട്ടി പറഞ്ഞ പല കാര്യങ്ങളും ഗൗരവമായി എടുത്തില്ലെന്നാണ് കണ്ടെത്തല്‍. ഭര്‍തൃവീട്ടില്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായ പീഡനം നേരിട്ടെന്നായിരുന്നു നവവധുവിന്റെ വെളിപ്പെടുത്തല്‍.

https://dailynewslive.in/ രാഹുല്‍ മുന്‍പ് വിവാഹം കഴിച്ച കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് കോഴിക്കോട് പന്തിരങ്കാവ് ഭര്‍ത്താവിന്റെ പീഡനത്തിന് ഇരയായ യുവതി. സൈക്കോ എന്ന രീതിയിലാണ് രാഹുല്‍ തന്നോട് പെരുമാറിയിരുന്നത്. രാഹുലിന്റെ അമ്മയ്ക്കും സഹോദരിയ്ക്കും ഈ വിവാഹത്തില്‍ താല്പര്യമുണ്ടായിരുന്നില്ല എന്നും, രാഹുലിന് തക്കതായ ശിക്ഷ ലഭിക്കണമെന്നും യുവതി പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ശാരീരിക പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പൊലീസ് സേനയ്ക്ക് അപമാനമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. പന്തീരങ്കാവില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. നിയമപരവും ധാര്‍മ്മികവുമായ എല്ലാ പിന്തുണയും പെണ്‍കുട്ടിക്ക് വനിതാ കമ്മിഷന്‍ നല്‍കും. സ്ത്രീധന നിരോധന നിയമം ഭേദഗതി വരുത്തി ശക്തമാക്കണമെന്നും വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഞ്ചുവയസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഗുരുതരാവസ്ഥയില്‍. ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടി കടലുണ്ടി പുഴയില്‍, വേനലില്‍ വറ്റി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാനിറങ്ങിയത്. ഇവിടെ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയിലാണ് പഞ്ചായത്തും ആരോഗ്യവ വകുപ്പും. നട്ടെല്ലില്‍ നിന്നും സ്രവം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.

https://dailynewslive.in/ അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയ്ക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല. വിദേശ രാജ്യങ്ങളിലുള്‍പ്പെടെ മരുന്ന് കിട്ടാനുള്ള സാധ്യതയും തേടുന്നുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ബോധവത്കരണം ഉള്‍പ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

https://dailynewslive.in/ കാസര്‍കോട് കാറഡുക്ക അഗ്രിക്കള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പ് കേസ് കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ചിന്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഒളിവില്‍ കഴിയുന്ന രതീശനെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ബംഗളൂരുവില്‍ അടക്കം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

https://dailynewslive.in/ മതത്തിന്റെ പേരില്‍ ഷാഫി പറമ്പിലും മമ്മൂട്ടിയും വേട്ടയാടപ്പെടുന്നത് കേരളത്തെ നാണം കെടുത്തുന്നതാണെന്ന് കെ. സുധാകരന്‍. വടകരയില്‍ മത്സരിച്ചതിന്റെ പേരില്‍ ഷാഫിക്കെതിരെ സി പി എം നടത്തുന്ന വര്‍ഗ്ഗീയ പ്രചാരണങ്ങളും, സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേരില്‍ മമ്മൂട്ടിക്കെതിരെ സംഘപരിവാര്‍ നടത്തുന്ന വര്‍ഗ്ഗീയ പ്രചാരണങ്ങളും ഒരുപോലെ തള്ളിക്കളയേണ്ടതുണ്ട് എന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

https://dailynewslive.in/ വിദ്യാര്‍ഥികളുടെ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ജോയിന്റ് കമ്മീഷണര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം. കുന്നംകുളം എംജെഡി സ്‌കൂള്‍, തിരുവനന്തപുരം സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവയ്ക്കെതിരെയാണ് പരാതിയെന്നും മന്ത്രി അറിയിച്ചു.

https://dailynewslive.in/ മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്ലസ് വണ്‍ സീറ്റ് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത. ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുതെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

https://dailynewslive.in/ ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കേസ് അഡ്മിനിസ്‌ട്രെറ്റീവ് ട്രിബ്യൂണല്‍ പരിഗണിക്കുന്നത്തിനിടെ, ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ട്രിബ്യൂണല്‍ നേരത്തെ സ്ഥലം മാറ്റം റദ്ദാക്കിയിരുന്നു. ഇത് മറികടന്നു ജോയിന്‍ ചെയ്യാന്‍ സര്‍ക്കാന്‍ സര്‍ക്കുലര്‍ ഇറക്കുകയായിരുന്നു.

https://dailynewslive.in/ ഇടവിട്ടുള്ള മഴ ഡെങ്കിപ്പനിക്ക് കാരണമാകുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഒരു തവണ രോഗം ബാധിച്ചവര്‍ക്ക് വീണ്ടും വന്നാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. നീണ്ടു നില്‍ക്കുന്ന പനിയാണെങ്കില്‍ എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

https://dailynewslive.in/ കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ കുട്ടി പീഡനത്തിനിരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി കമ്മല്‍ കവര്‍ന്നതിന് ശേഷം ഉപേക്ഷിക്കുകയായിരുന്നു.

https://dailynewslive.in/ സിസ്റ്റര്‍ അഭയ കൊലക്കേസ് പ്രതി, ഫാ. തോമസ് കോട്ടൂരാന്റെ പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ . ധനകാര്യ വകുപ്പാണ് ഉത്തരവിറക്കിയത്. ബിസിഎം കോളജിലെ സൈക്കോളജി വിഭാഗം അധ്യാപകനായിരുന്ന തോമസ് കോട്ടൂരാനെ സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെയാണ് നടപടി.

https://dailynewslive.in/ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ നിന്നും ആംബുലന്‍സുകള്‍ ഒഴിപ്പിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പരിസരത്തെ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരം തുടങ്ങി. സിഐടിയു നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ സമരം തുടങ്ങിയത്. ആംബുലന്‍സ് മാറ്റാന്‍ തയ്യാറാകാതിരുന്ന എട്ടു ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആശുപത്രി വികസന സമിതി യോഗത്തിലാണ് ആംബുലന്‍സുകള്‍ മാറ്റാനുള്ള തീരുമാനം ഉണ്ടായത്. സമരം ചെയ്ത നേതാക്കന്‍മാരെ ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

https://dailynewslive.in/ നടന്‍ വിനായകന്‍ പാലക്കാട് കല്‍പ്പാത്തി ക്ഷേത്രത്തില്‍ രാത്രി എത്തിയതിനെ ചൊല്ലി വിവാദം. ക്ഷേത്രത്തില്‍ രാത്രി 11 മണിയ്ക്ക് പ്രവേശിക്കണമെന്ന വിനായകന്റെ ആവശ്യം ഭാരവാഹികള്‍ അംഗീകരിച്ചില്ല. അതിനാല്‍ നാട്ടുകാരും വിനായകനും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജാതി വിവേചനം മൂലമാണ് വിനായകനെ ക്ഷേത്രത്തില്‍ കയറ്റാത്തതെന്ന് ഒരു വിഭാഗം ആക്ഷേപമുന്നയിച്ചു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വ്യാജമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വ്യക്തമാക്കി.

https://dailynewslive.in/ സംസ്ഥാന ഹജ്ജ് ക്യാമ്പ് മെയ് 20 രാവിലെ 10 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ആരംഭിക്കും. വൈകീട്ട് 4.30 നാണ് ഉദ്ഘാടന ചടങ്ങ്. 21 ന് പുലര്‍ച്ചെ 12.05 ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും. ഹാജിമാരെ സ്വീകരിച്ച് യാത്രയാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ ഒരുക്കുന്നത്.

https://dailynewslive.in/ ജനിക്കാത്ത കുഞ്ഞിന്റെ ജാതകം എഴുതുന്ന സ്വഭാവം കേരള കോണ്‍ഗ്രസിന് ഇല്ലെന്ന് റോഷി അഗസ്റ്റിന്‍. യുഡിഎഫിലേക്കുള്ള ക്ഷണം തള്ളി കേരള കോണ്‍ഗ്രസ് എം. തങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്. വ്യക്തമായ നിലപാട് കേരള കോണ്‍ഗ്രസ് എമ്മിനുണ്ട്. കേരള കോണ്‍ഗ്രസിനെ കുറിച്ച് ആരും വ്യാകുലപ്പെടേണ്ടെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

https://dailynewslive.in/ സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകളുടെ പ്രവേശന നടപടികള്‍ക്ക് തുടക്കംകുറിച്ച് മഹാത്മാ ഗാന്ധി സര്‍വകലാശാല. സര്‍വകലാശാലയ്ക്കു കീഴിലുള്ള വിവിധ കോളജുകളില്‍ ഓണേഴ്‌സ് പ്രോഗ്രാമുകളില്‍ ഏകജാലക പ്രവേശനത്തിന് ഇപ്പോള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം.

https://dailynewslive.in/ മുല്ലപ്പള്ളിയില്‍ നിന്നും ഇന്നലെ വീട് വിട്ടുപോയ 14 കാരനെ ചെന്നൈ- ഗുരുവായൂര്‍ എക്‌സ്പ്രസ്സിലെ യാത്രക്കാരന്‍ തിരിച്ചറിഞ്ഞു. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചായിരുന്നു കുട്ടി വീടുവിട്ട് പോയത്. കുട്ടിയുടെ ദൃശ്യങ്ങളടക്കം വാര്‍ത്ത വന്നതോടെയാണ് ട്രെയിന്‍ യാത്രക്കാരന്‍ തിരിച്ചറിഞ്ഞത്.

https://dailynewslive.in/ തൃശൂര്‍ പൂരത്തിന് വിദേശ വനിത വ്‌ലോഗറെ അപമാനിച്ച പാലക്കാട് ആലത്തൂര്‍ സ്വദേശി മധു പിടിയില്‍. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് ആണ് ഇയാളെ പിടികൂടിയത്. തൃശൂര്‍ പൂരത്തില്‍ പങ്കെടുത്ത വിദേശ വനിത തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലിട്ട വീഡിയോയിലാണ് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ശ്രീമൂലസ്ഥാനത്ത് പ്രതികരണം തേടുന്നതിനിടെ ഒരാള്‍ കടന്നു പിടിച്ചു എന്നായിരുന്നു വിദേശ വനിതയുടെ ആരോപണം. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

https://dailynewslive.in/ തൃപ്പൂണിത്തുറയില്‍ അച്ഛനെ ഉപേക്ഷിച്ച മകന്‍ എരൂര്‍ സ്വദേശി അജിത്ത് അറസ്റ്റില്‍. സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വണ്ടിക്ക് ഓട്ടമുണ്ടായത് കൊണ്ടാണ് വീട്ടിലേക്ക് വരാന്‍ പറ്റാത്തതെന്നാണ് ചോദ്യം ചെയ്യലില്‍ അജിത്ത് നല്‍കിയ മറുപടി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മകന്‍ ഉപേക്ഷിച്ച അച്ഛന്റെ വാര്‍ത്ത പുറത്ത് വന്നതോടെ സഹോദരനെത്തി ഏറ്റെടുക്കുകയായിരുന്നു.

https://dailynewslive.in/ ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് വയോധികയുടെ മൃതദേഹവുമായി ബന്ധുക്കള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിതവിഭാഗത്തിന് മുന്നില്‍ പ്രതിഷേധിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് പുന്നപ്ര അഞ്ചില്‍ ഉമൈബ (70) യുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും അടങ്ങുന്ന നൂറോളം പേര്‍ പ്രതിഷേധിച്ചത്.

https://dailynewslive.in/ കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മേയ് 31-ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതില്‍ നാല് ദിവസംവരെ വ്യത്യാസമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

https://dailynewslive.in/ തുലാപ്പള്ളിയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയവര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് ഒരു മരണം. നാല് വയസ്സുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. തമിഴ്‌നാട് തിരുവണ്ണാമല സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

https://dailynewslive.in/ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത എട്ടുമാസത്തെ ജയില്‍ വാസത്തിനു ശേഷം ജയില്‍ മോചിതനായി. നിയമനടപടികള്‍ പാലിക്കാതെ അറസ്റ്റ് ചെയ്ത പുരകായസ്തയെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. രോഹിണി ജയില്‍ നിന്ന് മോചിതനായ പ്രബീറിനെ സുഹൃത്തുക്കള്‍ അടക്കം ചേര്‍ന്ന് സ്വീകരിച്ചു. സത്യം ജയിക്കുമെന്നും പോരാട്ടം തുടരുമെന്നും പ്രബീര്‍ പുരകായസ്ത പ്രതികരിച്ചു.

https://dailynewslive.in/ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാലജാമ്യം ലഭിച്ചതില്‍ അദ്ദേഹത്തിന് പ്രത്യേക പരിഗണന നല്‍കിയതായി രാജ്യത്തെ നിരവധിയാളുകള്‍ കരുതുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത് ഒരു സാധാരണ വിധിപ്രസ്താവമല്ലെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കാട്ടുതീ വിഷയത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കാട്ടുതീ പടരുമ്പോള്‍ വനംവകുപ്പ് ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ അയയ്ക്കുന്നത് എങ്ങനെയെന്നാണ് സുപ്രീം കോടതി ചോദിച്ചത്. കഴിഞ്ഞ നവംബറിന് ശേഷമുണ്ടായ കാട്ടുതീയില്‍ സംസ്ഥാനത്ത് 1437 ഹെക്ടര്‍ വനമാണ് നശിച്ചത്. ഉത്തരാഖണ്ഡിലെ കാട്ടു തീ സംബന്ധിച്ച കേസുകള്‍ പരിഗണിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

https://dailynewslive.in/ സ്വാതി മലിവാളിന്റെ പരാതിയില്‍ കെജ്രിവാളിന്റെ സ്റ്റാഫിനെതിരെ നടപടിക്ക് സാധ്യത. മുഖ്യമന്ത്രി നിയോഗിച്ച അന്വേഷണ സമിതി ബൈഭവ് കുമാറിനെതിരെ റിപ്പോര്‍ട്ട് കൈമാറി. സ്വാതി ഇതുവരെ രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ പൊലീസിന് അന്വേഷണം നടത്താനായിട്ടില്ല.

https://dailynewslive.in/ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. മഹാരാഷ്ട്ര സ്റ്റേറ്റ് റിസര്‍വ് പൊലീസ് ഫോഴ്‌സിലെ പ്രകാശ് കപ്‌ഡെ (39) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

https://dailynewslive.in/ ജാര്‍ഖണ്ഡില്‍ കള്ളപ്പണക്കേസില്‍ മന്ത്രി അലംഗീര്‍ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാവാണ് അറസ്റ്റിലായ അലംഗീര്‍. കഴിഞ്ഞ ദിവസം മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ വസതിയില്‍ നിന്ന് 35 കോടി കണ്ടെടുത്തിരുന്നു. അലംഗീര്‍ ആലമിന്റെ സഹായിയുടെ വീട്ടിലെ പരിശോധനയിലായിരുന്നു പണം പിടികൂടിയത്. തദ്ദേശ വികസന വകുപ്പിലെ അഴിമതി കേസിലായിരുന്നു പരിശോധന.

https://dailynewslive.in/ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ സംഘം അധികാരത്തില്‍ വന്നാല്‍ ഇന്ത്യ മുന്നണിക്ക് നേതൃത്വം നല്‍കുമെന്നും പുറത്തുനിന്ന് എല്ലാ വിധത്തിലും സഹായം ചെയ്യുമെന്നും മമത ബാനര്‍ജി. ഇന്ത്യമുന്നണിക്ക് പരോക്ഷ പിന്തുണ നല്‍കുമ്പോഴും ബംഗാളിലെ കോണ്‍ഗ്രസിനോടും സിപിഎമ്മിനോടുമുള്ള എതിര്‍പ്പില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് മമത.

https://dailynewslive.in/ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാന്‍ഡ്‌ലോവ എന്ന സ്ഥലത്ത് വച്ചാണ് റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റത്.പരുക്കേറ്റ ഫിക്കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി. സംഭവത്തില്‍ വെടിയുതിര്‍ത്തയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ സ്ത്രീകള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശം നടത്തി മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം സയീദ് അന്‍വര്‍ വിവാദത്തില്‍. സ്ത്രീകള്‍ ജോലിക്കുപോയി തുടങ്ങിയതോടെ വിവാഹമോചനങ്ങള്‍ വര്‍ധിച്ചുവെന്നാണ് അന്‍വറിന്റെ പരാമര്‍ശം. ജോലിക്കു പോയിത്തുടങ്ങിയതോടെ സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ച സ്ത്രീകള്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വീട്ടുകാര്യങ്ങള്‍ നോക്കാന്‍ തുടങ്ങിയെന്നും അന്‍വര്‍ പറഞ്ഞു.

https://dailynewslive.in/ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ജാവലിന്‍ ത്രോയില്‍ ഒളിമ്പിക് സ്വര്‍ണജേതാവായ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. നാലാം ശ്രമത്തില്‍ 82.27 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണ്ണം നേടിയത് . ഡി.പി. മനുവിനാണ് വെള്ളി, ഉദ്ധം പാട്ടീല്‍ വെങ്കലം നേടി.

https://dailynewslive.in/ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് തുടക്കത്തില്‍ പതറിയെങ്കിലും 41 പന്തില്‍ 63 റണ്‍സെടുത്ത സാം കറന്റെ മികവില്‍ 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

https://dailynewslive.in/ രാജ്യത്തെ മുന്‍നിര മള്‍ട്ടിപ്ലെക്‌സ് ചെയിനായ പി.വി.ആര്‍ ഐനോക്‌സ് 2023-24 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ 130 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. എന്നിരുന്നാലും മുന്‍ വര്‍ഷം 333 കോടി രൂപയായിരുന്ന നഷ്ടം കുറയ്ക്കാന്‍ കമ്പനിക്ക് സാധിച്ചു. രണ്ടാം പാദത്തില്‍ ഷാരൂഖ് ഖാനിന്റെ ജവാന്‍, സണ്ണി ഡിയോളിന്റെ ഗദാര്‍ 2 എന്നിവ ബോക്‌സോഫീസിനെ ഉണര്‍ത്തിയത് നേരിയതോതില്‍ പി.വി.ആറിനും ഗുണമായി. മൂന്നാം പാദം വീണ്ടും മോശമായി. ലാഭം 20 ശതമാനം ഇടിഞ്ഞ് 12.8 കോടിയായി. ഇതിന്റെ തുടര്‍ച്ചയാണ് നാലാം പാദത്തിലും കണ്ടത്. തീയറ്ററുകള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഋതിക റോഷന്‍-ദീപിക പദുക്കോണ്‍ ജോഡികളുടെ ബിഗ് ബജറ്റ് സിനിമയായ ഫൈറ്ററിന് കാണികളെ രസിപ്പിക്കാനായില്ല. ബോക്‌സ് ഓഫീസില്‍ 300 കോടി പ്രതീക്ഷിച്ച പടം നേടിയത് വെറും 200 കോടി മാത്രം. പടത്തിന്റെ മൊത്തം ചെലവായ 250 കോടി രൂപ പോലും ലഭിച്ചില്ല, ഇത് വീണ്ടും പി.വി.ആറിന് തിരിച്ചടിയായി. ലാഭം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തീയറ്ററുകള്‍ അടച്ചു പൂട്ടുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് നീങ്ങുകയാണ് പി.വി.ആര്‍. ഐനോക്‌സ്. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം മുന്‍വര്‍ഷത്തെ 1,143.2 കോടി രൂപയില്‍ നിന്ന് 1,256.4 കോടിയായി. മൂന്നാം പാദത്തില്‍ വരുമാനം 1,545.9 കോടി രൂപയായിരുന്നു. പി.വി.ആര്‍ ഐനോകിസിന്റെ ശരാശരി ടിക്കറ്റ് നിരക്ക് നാലാം പാദത്തില്‍ 233 രൂപയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം സമാനപാദത്തില്‍ 239 രൂപയായിരുന്നു. തൊട്ട് മുന്‍പാദത്തില്‍ 271 രൂപയും.

https://dailynewslive.in/ കാര്‍ത്തിക് ആര്യന്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ചന്ദു ചാമ്പ്യന്‍’. കാര്‍ത്തിക് ആര്യന്‍ യുവ നടന്‍മാരില്‍ ബോളിവുഡില്‍ മുന്‍നിരയിലാണ്. ചന്ദു ചാമ്പ്യന്‍ സിനിമയുടെ പുതിയ ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. സംവിധാനം കബിര്‍ ഖാന്‍ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ നടന്‍ കാര്‍ത്തിക് ആര്യന്‍ ബോളിവുഡിനെ ഞെട്ടിക്കുന്ന ലുക്കിലാണ്. കാര്‍ത്തിക് ആര്യന്‍ നായകനാകുന്ന പുതിയ ചിത്രം ചന്ദു ചാമ്പ്യന്റെ റിലീസ് ജൂലൈ 14ന് ആണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുദീപ് ചാറ്റര്‍ജിയാണ് ചന്ദു ചാമ്പ്യന്‍ സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഭുവന്‍ അറോറയ്ക്കും പലക് ലാല്‍വാനിക്കുമൊപ്പം ചിത്രത്തില്‍ അഡോണിസും ഒരു നിര്‍ണായക വേഷത്തിലെത്തുന്നു. കായികതാരത്തിന്റെ അസാധാരണമായ യഥാര്‍ഥ ജീവിത കഥ പ്രമേയമാക്കുന്ന ചന്ദു ചാമ്പ്യന്റെ പോസ്റ്റര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഒടുവിലായി സത്യപ്രേം കി കഥ സിനിമയാണ് കാര്‍ത്തിക് ആര്യന്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയതും മോശമല്ലാത്ത ഒരു വിജയമായി മാറിയതും.

https://dailynewslive.in/ രാം പൊതിനേനി നായകനായി വരാനിരിക്കുന്ന ചിത്രം ‘ഡബിള്‍ ഐ സ്മാര്‍ടി’ന്റെ രസകരമായ ടീസര്‍ പുറത്ത്. സംവിധാനം നിര്‍വഹിക്കുന്നത് പുരി ജഗന്നാഥാണ്. റാം പൊതിനേനിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ഐ സ്മാര്‍ട് ശങ്കറിന്റെ രണ്ടാം ഭാഗമായിട്ടാണ് ഡബിള്‍ ഐ സ്മാര്‍ട് എത്തുന്നത്. ഉസ്താദ് ഐ സ്മാര്‍ട് ശങ്കറായിട്ടാണ് ചിത്രത്തില്‍ റാം വേഷമിടുന്നത്. കാവ്യ താപര്‍ രാം പൊതിനേനി ചിത്രത്തില്‍ നായികയാകുന്നു. സാം കെ നായിഡുവിന് ഒപ്പം ചിത്രത്തിന്റെ ഛായാഗ്രാഹണം ഗിയാനി ഗിയാനെല്ലിയും നിര്‍വഹിക്കുന്നു. സംഗീതം മണി ശര്‍മയാണ് നിര്‍വഹിക്കുന്നത്. രാം പൊതിനേനി നായകനായി മുമ്പെത്തിയ ചിത്രം സ്‌കന്ദ വന്‍ ഹിറ്റായി മാറിയിരുന്നു. സംവിധായകന്‍ ബോയപതി ശ്രീനുവിന്റെ മറ്റൊരു ചിത്രത്തിന്റെ അപ്ഡേറ്റ് അടുത്തിടെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. തെലുങ്കിലെ ഹിറ്റ്മേക്കര്‍ ബോയപതി ശ്രീനുവിന്റെ സംവിധാനത്തില്‍ സൂര്യ നായകനായി വേഷമിടും എന്നായിരുന്നു ആ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.

https://dailynewslive.in/ റോള്‍സ് റോയ്‌സ് ഗോസ്റ്റിന്റെ ആഡംബരത്തില്‍ മിയാമി പൊലീസ് സേന. വാഹനങ്ങളുടെ നിരയിലേക്ക് ഗോസ്റ്റിന്റെ അത്യാഡംബരം എത്തിയ വിവരം മിയാമി പൊലീസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മിയാമിയിലെ പ്രീ ഓണ്‍ഡ് ലക്ഷ്വറി കാര്‍ ഡീലര്‍മാരായ ബാമന്‍ മിയാമിയുടെ വാഹനമാണ് പൊലീസ് സേനയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി എത്തിച്ചത്. എന്നാല്‍ എത്രകാലത്തേയ്ക്കാണ് വാഹനം പൊലീസ് സേനയുടെ ഭാഗമാകുക എന്ന് വ്യക്തമല്ല. ആദ്യ തലമുറ സീരിസില്‍ ഉള്‍പ്പെട്ട രണ്ടാം മോഡല്‍ റോള്‍സ് റോയ്‌സ് ഗോസ്റ്റ് ആണ് മിയാമി പൊലീസിന്റേത്. എഫ് 01 ബിഎംഡബ്ല്യു 7 സീരീസിന്റെ പ്ലാറ്റ്‌ഫോം ആണ് ഈ വാഹനത്തിന്റെ അടിസ്ഥാനം. സ്റ്റാര്‍ ലൈറ്റുകളുള്ള റൂഫ്, റോള്‍സ് റോയ്‌സ് ഫാന്റത്തിന്റെ എയര്‍ സ്പ്രിങ് സസ്പെന്ഷന്‍, ഫ്ളക്സ് റേ ഇലക്ട്രോണിക് സിസ്റ്റം എന്നിവ ഈ മോഡല്‍ ഗോസ്റ്റിലുണ്ട്. റോള്‍സ് റോയിസിന്റെ 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 12 എന്‍ജിനാണ് ഗോസ്റ്റിനു കരുത്തു പകരുന്നത്. എട്ട് സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുമായി പെയര്‍ ചെയ്തിരിക്കുന്ന എന്‍ജിന്റെ കരുത്ത് 571 ബിഎച്ച്പിയും ടോര്‍ക്ക് 850 എന്‍എമ്മുമാണ്. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.3 സെക്കന്‍ഡ് മതിയാകും. ഉയര്‍ന്ന വേഗം 250 കിലോമീറ്ററാണ്.

https://dailynewslive.in/ യാഥാര്‍ത്ഥ്യങ്ങള്‍ മികവുറ്റ രചനാശൈലിയില്‍ ആവിഷ്‌കരിക്കുന്ന പതിനൊന്ന് ചെറുകഥകള്‍. സമകാലീന ജീവിതസാഹചര്യങ്ങളില്‍ മനുഷ്യാവസ്ഥയ്ക്ക് സംഭവിക്കുന്ന ഭാവപരിണാമങ്ങള്‍ അടയാളപ്പെടുത്തുന്ന ഈ കഥകള്‍ സാമാന്യമായ സാമ്പ്രദായിക ആസ്വാദനരീതികളില്‍നിന്നും സ്വയം കുതറിമാറുന്നു. എം.എ. ബൈജുവിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. ‘ചാള്‍സ് ശോഭ രാജ്’. എം എ ബൈജു. ഡിസി ബുക്സ്. വില 237 രൂപ.

https://dailynewslive.in/ ശരീര സംരക്ഷണത്തില്‍ പലപ്പോഴും നമ്മള്‍ വിട്ടുപോകുന്ന ഒന്നാണ് കാല്‍ നഖങ്ങള്‍. ശരിയായ രീതിയില്‍ അവ സംരക്ഷിച്ചില്ലെങ്കില്‍ കുഴിനഖങ്ങള്‍ പ്രത്യക്ഷപ്പെടാം. നഖം ഉള്ളിലേക്ക് വളരുന്ന അവസ്ഥയാണിത്. നഖത്തിന്റെ കൂര്‍ത്തതോ നേര്‍ത്തതോ ആയ അഗ്രം വിരലിലെ ചര്‍മത്തിലേക്ക് ക്രമേണ താഴ്ന്നിറങ്ങും. നഖത്തിലെ നിറവ്യത്യാസം, അരികുകളില്‍ ഉണ്ടാകുന്ന വേദന എന്നിവ കുഴിനഖത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്. ഇറുകിയ ഷൂസോ ചെരുപ്പുകളോ സ്ഥിരമായി ഉപയോഗിക്കുന്നതോ, പാദസംരക്ഷണം ശരിയായി പാലിക്കാത്തതോ ആകാം കുഴിനഖം വരാന്‍ കാരണം. അതിനാല്‍ കാല്‍ നഖങ്ങള്‍ പ്രത്യേകം വൃത്തിയായി കഴുകി സംരക്ഷിക്കേണ്ടതുണ്ട്. അതിനായി വീട്ടില്‍ തന്നെ മാസത്തില്‍ രണ്ട് തവണയെങ്കിലും പെഡിക്യൂര്‍ ചെയ്യാവുന്നതാണ്. അണുബാധയും പഴുപ്പും പൂപ്പലും ചിലരില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ തീര്‍ച്ചയായും വൈദ്യ സഹായം തേടണം. ചെറിയ സര്‍ജറിയിലൂടെ കേടുവന്ന നഖം നീക്കം ചെയ്യാന്‍ സാധിക്കും. നഖങ്ങളുടെ ഇരുവശങ്ങളിലും അഴുക്ക് അടിയാന്‍ അനുവദിക്കാതെ ഒരേ നിരപ്പില്‍ വെട്ടി നിര്‍ത്തിയാല്‍ കുഴി നഖം തടയാം. പച്ചമഞ്ഞളും വേപ്പെണ്ണയും ചേര്‍ത്തുള്ള മിശ്രിതം കുഴിനഖം മാറാന്‍ ഒരു പരിധിവരെ സഹായിക്കും. ചെറുനാരങ്ങയുടെ അഗ്രം മുറിച്ച് വിരലുകള്‍ അതില്‍ ഇറക്കി വച്ചാല്‍ നഖത്തിന്റെ അതിയായ വേദന കുറയും. മാസത്തില്‍ ഒരു തവണയെങ്കിലും നഖങ്ങളില്‍ മൈലാഞ്ചി അണിയുന്നത് കുഴിനഖം വരാതെ സംരക്ഷിക്കും. തുളസിയില ഇട്ട് കാച്ചിയ എണ്ണകൊണ്ട് വിരലുകളും നഖങ്ങളും മസാജ് ചെയ്യുന്നത് കുഴിനഖം വരാതിരിക്കാന്‍ സഹായിക്കും. നാരങ്ങാനീരും വൈറ്റ് വിനഗറും ചേര്‍ത്ത് നഖത്തില്‍ പുരട്ടിയാല്‍ നഖത്തിന്റെ മഞ്ഞ നിറം മാറിക്കിട്ടും.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ പുല്‍മേട്ടില്‍ ഒരിടത്ത് പശുവും മറ്റൊരിടത്ത് കാട്ടുപോത്തും മേഞ്ഞിരുന്നു. അപ്പോഴാണ് ശക്തമായ കാറ്റ് ദൂരെ നിന്നും വരുന്നത്. കാറ്റ് വരുന്ന ശബ്ദം ഇവര്‍ക്ക് രണ്ടുപേര്‍ക്കും നേരത്തെ തന്നെ തിരിച്ചറിയാന്‍ ഉള്ള കഴിവുണ്ട്. പശു ഈ ശബ്ദം കേട്ട് തിരിഞ്ഞോടാന്‍ തുടങ്ങി. എന്നാല്‍ കാട്ടുപോത്താകട്ടെ കാറ്റിന് നേരയാണ് ഓടിയത്. തന്റെ ശക്തമായ ശരീരം കാറ്റില്‍ ഉലയാതെ, വീണുപോകാതെ ബാലന്‍സ് ചെയ്ത് കാട്ടുപോത്ത് കാറ്റിനെ മറികടന്നു. ഫലമായി കാറ്റ് കൊണ്ടിട്ട ഭക്ഷണങ്ങള്‍ അത് ആസ്വദിച്ചു. എന്നാല്‍ പശുവാകട്ടെ തന്റെ നേരെ വരുന്ന കാറ്റിനെ പേടിച്ച് അതിനെ ഒഴിവാക്കാന്‍ അപ്പോഴും ഓടിക്കൊണ്ടേയിരിക്കുകയായിരുന്നു. പക്ഷേ, കാറ്റ് പശുവിനടുത്തെത്തുകയും പശുവിനെ ചുഴറ്റിയെറിഞ്ഞ് കടന്നുപോവുകയും ചെയ്തു. ആ വീഴ്ചയെ അതിജീവിക്കാന്‍ പശുവിനായില്ല. ഇതുപോലെയാണ് നമ്മുടെ ജീവിതത്തിലെ ടെന്‍ഷനും,സമ്മര്‍ദ്ദവും, വെല്ലുവിളികളുമെല്ലാം.. അവയില്‍ നിന്നെല്ലാം ഒരു പരിധിവരെയെ നമുക്ക് ഓടിയൊളിക്കാന്‍ സാധിക്കൂ. എത്ര കരുതലോടെ നിന്നാലും കൊടുങ്കാറ്റ് നമ്മെതേടി വരിക തന്നെ ചെയ്യും. ഈ കൊടുങ്കാറ്റ് വരുമ്പോള്‍ അവയെ കടന്നുപോകാന്‍ അനുവദിക്കാതെ ആ കാറ്റിനുമുമ്പില്‍ പലരും ഓടിക്കൊണ്ടേയിരിക്കും. ഫലമോ, സ്ഥിരമായ അപമാനം, ആകുലത, കുറ്റബോധം.. ജീവിതം മുഴുവനും കൊടുങ്കാറ്റ് കൊണ്ട് നിറയും. പകരം കാട്ടുപോത്തിനെപോലെ തിരിഞ്ഞു നിന്ന് ആ കൊടുങ്കാറ്റിനെ നേരിടാന്‍ തീരുമാനിച്ചാല്‍, ചിലപ്പോഴൊക്കെ അതു നമ്മുടെ ഉള്ളുലക്കുമായിരിക്കും.. ചിലപ്പോള്‍ നാം കാലിടറിവീഴുമെന്നോ, ചിലപ്പോള്‍ അത് നമ്മെ എവിടേക്കോ പറത്തിക്കൊണ്ടുപോകുമെന്നോ തോന്നിപ്പിക്കുമായിരിക്കും.. പക്ഷേ, അതിനെ നേരിട്ടുകഴിഞ്ഞാല്‍ നമുക്ക് മനസ്സിലാകും ഈ കാറ്റ് പൊള്ളയാണെന്ന്.. ഈ കാറ്റിലൂടെ അല്‍പം ചാഞ്ചല്യത്തോടെയും സമ്മര്‍ദ്ദത്തോടെയും ഭയത്തോടെയും കൂടി നടന്നാലും അതിനപ്പുറം കാറ്റ് കൊണ്ടുത്തരുന്ന സൗഭാഗ്യങ്ങള്‍ കാത്തിരിപ്പുണ്ട്. അവിടെ നമ്മെ കാത്തിരിക്കുന്നത് സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുലരിയായിരിക്കും. അതെ, ഒളിച്ചോടാന്‍ കാടില്ലെന്ന് തിരിച്ചറിയുന്ന നിമിഷം നാം, നമ്മുടെ ഉള്ളിലെ ശക്തിയെ തിരിച്ചറിയും.. ശക്തരാകും.. ആ ശക്തി പിന്നീട് നമ്മെ മുന്നോട്ട് നയിക്കുക തന്നെ ചെയ്യും – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *