◾https://dailynewslive.in/ താന്‍ മുസ്ലീം വിരുദ്ധനല്ലെന്നും കൂടുതല്‍ കുട്ടികളുള്ളവരെന്ന് പരാമര്‍ശിച്ചത് മുസ്ലീംങ്ങളെ ഉദ്ദേശിച്ചല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി . ഹിന്ദു മുസ്ലീം രാഷ്ട്രീയം കളിക്കുന്നയാളല്ല താനെന്നും അങ്ങനെ വേര്‍തിരിവ് കാട്ടിയെന്ന് വന്നാല്‍ പൊതു പ്രവര്‍ത്തനത്തിന് അര്‍ഹനല്ലെന്ന് സ്വയം വിലയിരുത്തി പിന്മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
◾https://dailynewslive.in/ പ്രധാനമന്ത്രിക്കെതിരായ പരാതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ പെരുമാറ്റച്ചട്ടലംഘന പരാതിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. കോണ്‍ഗ്രസിന്റെ പ്രചാരണം അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും രാഹുല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ഖര്‍ഗെ വ്യക്തമാക്കി.
◾
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ സംസ്ഥാനത്ത് പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഇതിനായി ഉപജാപക സംഘം പ്രവര്‍ത്തിക്കുന്നുവെന്നും സംസ്ഥാനത്ത് ആര്‍ക്കും ആരെയും കൊല്ലാമെന്ന സ്ഥിതിയാണെന്നും ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ പൂര്‍ണ്ണ പരാജയമാണെന്നും വിഡി സതീശന്‍ ആരോപിച്ചു.
◾https://dailynewslive.in/ കേരളം ഗുണ്ടകളുടെ പറുദീസയായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ ആഭ്യന്തര വകുപ്പിന് കഴിയുന്നില്ലെന്നും ആഭ്യന്തരവകുപ്പ് നാഥനില്ല കളരിയായി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
◾https://dailynewslive.in/ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ച ഒത്ത് തീര്‍പ്പ് ചര്‍ച്ച ഇന്ന് . മുഴുവന്‍ യൂണിയനുകളുമായി ഗതാഗതമന്ത്രി മൂന്ന് മണിക്ക് ചര്‍ച്ച നടത്തും. രണ്ടാഴ്ചയായി തുടരുന്ന സമരം മൂലം ടെസ്റ്റ് അനിശ്ചിതത്വത്തിലായിരുന്നു. ഇന്നലെ വിദേശത്തുനിന്നും മടങ്ങിയെത്തിയ മന്ത്രിയാണ് ചര്‍ച്ച വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
◾https://dailynewslive.in/ യാത്രകളില്‍ ലഘുഭക്ഷണം നല്‍കിക്കൊണ്ട് യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള സംരംഭം ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി. ലഘുഭക്ഷണം ഉള്‍പ്പെടെ ഷെല്‍ഫുകളും വെന്‍ഡിങ് മെഷീനുകളും സ്ഥാപിച്ച് വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ളവരില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നുവെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ തൃശ്ശൂരിലെ ആവേശം മോഡല്‍ ഗുണ്ടാ പാര്‍ട്ടിയുടെ ദൃശ്യങ്ങളില്‍ വിശദമായ പരിശോധന നടത്താനുള്ള തീരുമാനത്തില്‍ പൊലീസ്. കാപ്പ ചുമത്തപ്പെട്ട പ്രതികള്‍ ആരെങ്കിലും പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അങ്ങനെയെങ്കില്‍ കൂടുതല്‍ നടപടികളിലേക്ക് പോകുമെന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക പരിശോധനയില്‍ കഞ്ചാവ് കേസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
◾https://dailynewslive.in/ കരമന നേമം മേഖലയില്‍ ഗുണ്ടകളുടെ വീടുകളില്‍ റെയ്ഡ്. ഓപ്പറേഷന്‍ ആഗ് എന്ന പേരിലാണ് റെയ്ഡ്. കഴിഞ്ഞ ദിവസം കരമനയില്‍ അഖില്‍ എന്ന യുവാവിനെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി വെള്ളറടയില്‍ വീണ്ടും ലഹരിമാഫിയയുടെ ആക്രമണം ഉണ്ടായിരുന്നു. സംസ്ഥാനതലത്തിലേക്ക് ഈ പരിശോധന വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.
◾https://dailynewslive.in/ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ അതിരൂക്ഷ ക്ഷാമം നേരിട്ടിട്ടും ഒഴിവുകള്‍ നികത്താതെ സര്‍ക്കാര്‍. സ്പെഷ്യലിസ്റ്റ് തസ്തികയില്‍ അടക്കം വിവിധ വിഭാഗങ്ങളിലായി 380 ഒഴിവുകളാണുള്ളത്. ഏറ്റവും അധികം ഒഴിവുള്ളത് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ എണ്ണത്തിലാണ്. അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ പിഎസ് സി വഴിയും മറ്റ് തസ്തികകളില്‍ സ്ഥാനക്കയറ്റം വഴിയും ഒഴവുകള്‍ നികത്താന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ അവകാശവാദം.
◾https://dailynewslive.in/ എല്‍.ഡി.എഫിന്റെ ഒഴിവു വരുന്ന രണ്ടു രാജ്യസഭാ സീറ്റുകളില്‍ ജോസ്.കെ.മാണിക്കും, എം.വി.ശ്രേയാംസ് കുമാറിനും അര്‍ഹതയും അവകാശവുമുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്. കേരള കോണ്‍ഗ്രസിനും രാഷ്ട്രീയ ജനതാദളിനും രാജ്യസഭാ സീറ്റ് യു.ഡി.എഫ് നല്‍കിയതാണ്. എല്‍.ഡി.എഫിലെത്തിയ ഇവര്‍ക്ക് ആ സീറ്റുകള്‍ തുടര്‍ന്നു നല്‍കുകയെന്നത് മുന്നണി രാഷ്ട്രീയ മര്യാദയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
◾https://dailynewslive.in/ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങണം എന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. കോണ്‍ഗ്രസിനേപ്പോലെ ഘടക കക്ഷികള കരുതാന്‍ സിപിഎം തയ്യാറാകില്ലെന്ന മുന്നറിയിപ്പും മുഖപത്രത്തിലുണ്ട്. ഘടക കക്ഷിയുടെ ആവശ്യങ്ങള്‍ നിരാകരിക്കുകയോ അവരെ അവഗണിക്കുകയോ ചെയ്യുന്ന രീതി കോണ്‍ഗ്രസിനില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യപ്പെട്ട മുസ്ലിം ലീഗിന് രാജ്യസഭാ സീറ്റ് നല്‍കിയത് മുന്നണി മര്യാദയുടെ പേരിലാണെന്നും മുഖപത്രം വ്യക്തമാക്കുന്നു. അതേസമയം, കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ചര്‍ച്ചക്കായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വീക്ഷണത്തിലെ മുഖപ്രസംഗം തള്ളി സതീശന്‍ പറഞ്ഞു.
◾https://dailynewslive.in/ 2024ലെ കേരള പുരസ്‌കാരങ്ങള്‍ക്കു നാമനിര്‍ദേശം ക്ഷണിച്ചു. സമൂഹത്തിനു സമഗ്ര സംഭാവനകള്‍ നല്‍കിയ വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണിത്. കേരള ജ്യോതി,കേരള പ്രഭ,കേരള ശ്രീ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണു പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. 2024 ജൂലൈ 31 വരെ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.
◾https://dailynewslive.in/ പന്തീരങ്കാവില്‍ നവവധുവിന് മര്‍ദനമേറ്റ കേസില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കോഴിക്കോട് കമ്മിഷണറോട് റിപ്പോര്‍ട്ട് തേടി. പൊലീസില്‍ വിശ്വാസമില്ലെന്നും സിഐയെ എത്രയും വേഗം മാറ്റണമെന്നും കേസ് പറവൂരിലേക്ക് മാറ്റി കിട്ടണമെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കി. രാഹുലിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ രാഹുല്‍ കൊല്ലാന്‍ ശ്രമിച്ചെന്ന് മര്‍ദനത്തിനിരയായ പെണ്‍കുട്ടി ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
◾https://dailynewslive.in/ പന്തീരാങ്കാവില്‍ നവവധുവിനെ ആക്രമിച്ച സംഭവത്തിലെ പ്രതി രാഹുല്‍ മുമ്പും വിവാഹം കഴിച്ചുവെന്ന് പരാതിയുമായി ഈരാറ്റുപേട്ട പനക്കപ്പാലം സ്വദേശിനിയായ യുവതി. ഈ യുവതിയുമായി നേരത്തെ രാഹുലിന്റെ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും ഇത് നിലനില്‍ക്കെയാണ് രാഹുല്‍ വീണ്ടും വിവാഹിതനായതെന്നും യുവതി വെളിപ്പെടുത്തി. രാഹുലിന്റെ വിവാഹം നടന്നത് അറിഞ്ഞത് സാമൂഹിക മാധ്യമങ്ങളിലൂടെയെന്ന് യുവതി പറയുന്നു.
◾https://dailynewslive.in/ ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം പന്തീരാങ്കാവ് ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കും. പന്തീരാങ്കാവ് പൊലീസിനെതിരെ പരാതിക്കാരിയുടെ കുടുംബം രംഗത്ത് വന്നതോടെയാണ് തീരുമാനം. പ്രതി രാഹുല്‍ ഒളിവില്‍ പോയ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. കേസില്‍ ഇന്ന് തന്നെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ ദുബായില്‍ എത്തി ഓണ്‍ലൈന്‍ വഴി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തു. വരുന്ന തിങ്കളാഴ്ച സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.നിയമസഭ സമ്മേളനം ചേരുന്ന തീയതി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനം എടുത്തില്ല. മുഖ്യമന്ത്രി കേരളത്തില്‍ എത്തിയതിനു ശേഷം അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് സൂചന.
◾https://dailynewslive.in/ സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കോമോറിന്‍ തീരത്തായി ഒരു ചക്രവാതച്ചുഴിയും, തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരളാ തീരത്തോട് ചേര്‍ന്ന് മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്.
◾https://dailynewslive.in/ കാസര്‍കോട് കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി കെ.രതീശന്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. വയനാട്ടില്‍ സ്ഥലവും ബംഗളൂരുവില്‍ രണ്ട് ഫ്ലാറ്റുകളും വാങ്ങിയെന്നാണ് കണ്ടെത്തല്‍.ഒളിവില്‍ കഴിയുന്ന രതീശനെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
◾https://dailynewslive.in/ പുഴു സിനിമയുടെ പശ്ചാത്തലത്തില്‍ സൈബര്‍ വിമര്‍ശനങ്ങള്‍ നേരിട്ട നടന്‍ മമ്മൂട്ടിക്ക് പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. മമ്മൂട്ടിയെ സംഘപരിവാര്‍ശക്തികള്‍ എത്രയൊക്കെ ചാപ്പ കുത്താന്‍ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനില്‍ക്കില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേല്‍ക്കാതെ മലയാളത്തിന്റെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണെന്നും അതിന് രാഷ്ട്രീയത്തിന്റെ നിറം വേണ്ടെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
◾https://dailynewslive.in/ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മരണശേഷവും അക്കൗണ്ടിലേക്ക് ലക്ഷങ്ങളുടെ പെന്‍ഷന്‍ തുക എത്തുന്നതായി കണക്ക്. മരിച്ചയാളെ ഡാറ്റാബേസില്‍ നിന്ന് യഥാസമയം ഒഴിവാക്കാത്തതാണ് കാരണം. മരണ രജിസ്ട്രേഷന്‍ ആധാറുമായും പെന്‍ഷന്‍ സോഫ്റ്റ്വെയറുമായും ബന്ധിപ്പിച്ചാല്‍ പ്രശ്നം പരിഹാരിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ തിരുവനന്തപുരം നഗരത്തില്‍ മെട്രോക്ക് പകരം ലൈറ്റ്ട്രാം മെട്രോ പരിഗണിക്കാനുള്ള ശ്രമത്തിനെതിരെ ചേംബര്‍ ഓഫ് കൊമേഴ്സ്. അതേസമയം ലൈറ്റ് ട്രാമില്‍ സാധ്യതാ പഠനം നടത്തുക മാത്രമാണ് ചെയ്തതെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കെഎംആര്‍എല്‍ വിശദീകരിച്ചു.
◾https://dailynewslive.in/ സിനിമ നിര്‍മാതാവ് ജോണി സാഗരിഗ വഞ്ചനാക്കേസില്‍ അറസ്റ്റില്‍. സിനിമ നിര്‍മാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി. കോയമ്പത്തൂര്‍ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതി..
◾https://dailynewslive.in/ ബിലാസ്പുര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിലെ ടിടിഇ അരുണ്‍കുമാറിനുനേരെ ആക്രമണം. ഇന്നലെ വൈകിട്ട് ട്രെയിന്‍ കോയമ്പത്തൂരില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവത്തില്‍ ട്രെയിനിലെ ശുചീകരണ തൊഴിലാളിയായ ഛത്തീസ്ഗഡ് സ്വദേശി റിമൂണിനെ അറസ്റ്റ് ചെയ്തു.വൃത്തിഹീനമായ കോച്ച് ശരിയാക്കാന്‍ ടിടിഇ നിര്‍ദേശം നല്‍കിയപ്പോള്‍ പ്രകോപിതനായ പ്രതി ആക്രമിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
◾https://dailynewslive.in/ മല്ലപ്പള്ളി മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകന്‍ 14 വയസ്സുള്ള ആദിത്യന്‍ അഭിലാഷിനെ ഇന്നലെ രാവിലെ മുതല്‍ കാണാനില്ല. ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടി പിന്നീട് തിരികെ എത്തിയില്ല.താന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു, അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങിയെത്തുമെന്നും കത്തെഴുതി വെച്ച ശേഷമാണ് കുട്ടി പോയത്. കീഴ്വായ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
◾https://dailynewslive.in/ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ മെയ് 19ഓടു കൂടി കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ചക്രവാതചുഴിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് ന്യുനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നു.
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഴുവന്‍ രാഷ്ട്രീയ യാത്രയും മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തില്‍ അധിഷ്ഠിതമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. നുഴഞ്ഞുകയറ്റക്കാര്‍, കൂടുതല്‍ കുട്ടികളുള്ളവര്‍ എന്നീ വിവാദ പരാമര്‍ശങ്ങളില്‍ നരേന്ദ്രമോദി പ്രതികരിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഒവൈസി എത്തിയത്. മോദി എണ്ണമറ്റ നുണകളും മുസ്ലിംകള്‍ക്കെതിരെ കടുത്ത വിദ്വേഷവും പ്രചരിപ്പിച്ചു എന്നും തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഒവൈസി വിമര്‍ശിച്ചു.
◾https://dailynewslive.in/ പ്രജ്വല്‍ രേവണ്ണ ഇന്ന് അര്‍ധരാത്രിയോടെ വിദേശത്ത് നിന്നും തിരിച്ചെത്തിയേക്കും. മ്യൂണിക്കില്‍ നിന്ന് ബംഗളുരുവിലേക്ക് ഉള്ള ടിക്കറ്റ് റദ്ദാക്കിയിട്ടില്ല. ബ്ലൂ കോര്‍ണര്‍ നോട്ടീസ് നിലനില്‍ക്കുന്നതിനാല്‍ വന്നാല്‍ പ്രജ്വലിനെ വിമാനത്താവളത്തില്‍ വെച്ച് തന്നെ കസ്റ്റഡിയില്‍ എടുക്കും. അന്വേഷണ സംഘത്തിന് കൈമാറി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം.
◾https://dailynewslive.in/ ബിജെപി സ്ഥാനാര്‍ഥിയും ബോളിവുഡ് താരവുമായ കങ്കണ റണൗത്തിന്റെ ആസ്തി വിവരങ്ങള്‍ പുറത്ത്. ആകെ 91 കോടിയിലധികം രൂപയുടെ ആസ്തി തനിക്കുണ്ട് എന്നാണ് കങ്കണ നാമനിര്‍ദേശപത്രികയില്‍ വ്യക്തമാക്കിയത്.12-ാം ക്ലാസ് വിദ്യാഭ്യാസമാണ് നാമനിര്‍ദേശപത്രികയില്‍ കങ്കണ റണൗത്ത് നല്‍കിയിരിക്കുന്ന വിവരങ്ങളിലുള്ളത്.
◾https://dailynewslive.in/ തമിഴ്നാട്ടില്‍ ബിജെപി അക്കൌണ്ട് തുറക്കില്ലെന്ന് ഡിഎംകെ . സംസ്ഥാനത്തും പുതുച്ചേരിയിലുമായി ആകെ 39 സീറ്റില്‍ ഇന്ത്യ സഖ്യംജയിക്കുമെന്നാണ് പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വേയിലെ കണ്ടെത്തല്‍.
◾https://dailynewslive.in/ രാജസ്ഥാനിലെ കോലിഹന്‍ കോപ്പര്‍ ഖനിയില്‍ ലിഫ്റ്റ് തകര്‍ന്ന് കുടുങ്ങിയ 14 പേരില്‍ എട്ടുപേരെ രക്ഷപെടുത്തി. ശേഷിക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കൊല്‍ക്കത്തയില്‍ നിന്നെത്തിയ വിജിലന്‍സ് സംഘവും മാധ്യമപ്രവര്‍ത്തകനുമുള്‍പ്പടെയുള്ളവര്‍ ലിഫ്റ്റ് തകര്‍ന്ന് ഖനിയില്‍പ്പെട്ടത്. ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ ഖനിയിലായിരുന്നു അപകടമുണ്ടായത്.
◾https://dailynewslive.in/ ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ വരുന്ന പ്രൊമോഷണല്‍ കോളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. നിലവില്‍ വിവിധ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രൊമോഷനുമായി ബന്ധപ്പെട്ട് ഉപയോക്താക്കള്‍ക്ക് നിരവധി കോളുകള്‍ വരുന്നുണ്ട്. പലപ്പോഴും ഇത് ശല്യമാകുന്നതായി ഉപയോക്താക്കളുടെ ഭാഗത്ത് നിന്ന് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. രജിസ്റ്റര്‍ ചെയ്യാത്ത ഫോണ്‍ നമ്പറുകളില്‍ നിന്നുള്ള ഇത്തരത്തിലുള്ള അനാവശ്യ കോളുകള്‍ വിളിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്താനാണ് ആലോചന. കൂടാതെ വ്യാപാരരംഗത്ത് തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കമ്പനികളെ ലേബല്‍ ചെയ്യാനും വ്യവസ്ഥ ചെയ്യും. ഉപഭോക്താക്കളുടെ അവകാശങ്ങളെയും സ്വകാര്യതയെയും ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്താനുള്ള നീക്കം രാജ്യത്ത് ആദ്യമാണ്. രജിസ്റ്റര്‍ ചെയ്യാത്ത നമ്പറുകളിലൂടെ ആളുകളെ ബന്ധപ്പെടുന്ന ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍, ബ്രോക്കര്‍മാര്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയെ ഒന്നടങ്കം ഉള്‍പ്പെടുത്തി കൊണ്ടാണ് മാര്‍ഗനിര്‍ദേശം വരുന്നത്. ഇത്തരം നമ്പറുകളും കോളിന്റെ ഉദ്ദേശ്യവും തിരിച്ചറിയാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനായി മൂന്ന് വ്യത്യസ്ത നമ്പറുകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. മാര്‍ക്കറ്റിംഗിന് ‘140’, സേവന കോളുകള്‍ക്ക് ‘160’, പൗരന്മാരെ അറിയിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന ആശയവിനിമയത്തിന് ‘111’എന്നിങ്ങനെയാണ് നമ്പറുകള്‍.
◾https://dailynewslive.in/ ഒരു വര്‍ഷം മുന്‍പ് ജൂണിലാണ് ആഗോളതലത്തില്‍ വാട്‌സ്ആപ്പ് ചാനല്‍ ഫീച്ചര്‍ അവതരിപ്പിച്ചത്. കണ്ടന്റ് ക്രിയേറ്റേഴ്‌സിനും ബിസിനസ് ഉടമകള്‍ക്കും ഏറെ പ്രയോജനം ചെയ്ത ഫീച്ചറാണിത്. 2023 സെപ്റ്റംബറിലാണ് ഇന്ത്യയില്‍ ഈ ഫീച്ചര്‍ കൊണ്ടുവന്നത്. വിവിധ സ്ഥാപനങ്ങളുടെയും പ്ലാറ്റ്‌ഫോമുകളുടെയും അപ്‌ഡേറ്റ്‌സുകള്‍ അപ്പപ്പോള്‍ അറിയാന്‍ സഹായിക്കുന്ന ഫീച്ചര്‍ എന്ന നിലയില്‍ വലിയ സ്വീകാര്യതയാണ് ചാനല്‍ ഫീച്ചറിന് ലഭിച്ചത്. ഇപ്പോള്‍ ചാനല്‍ ഫീച്ചറുമായി ബന്ധപ്പെട്ട് മറ്റൊരു അപ്‌ഡേറ്റ്‌സിനുള്ള ഒരുക്കത്തിലാണ് വാട്‌സ്ആപ്പ്. നിലവില്‍ പ്രൈമറി ഡിവൈസില്‍ മാത്രമാണ് ചാനല്‍ ഫീച്ചര്‍ ലഭിക്കുന്നത്. പ്രൈമറി ഡിവൈസില്‍ നിന്ന് കണക്ട് ചെയ്ത് മറ്റൊരു ഡിവൈസില്‍ കൂടി ചാനല്‍ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ പുതിയ അപ്‌ഡേറ്റ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്ആപ്പ്. ലിങ്ക്ഡ് ഡിവൈസുകളില്‍ നിന്നും ചാനല്‍ ക്രിയേറ്റ് ചെയ്യാനും കാണാനും ആശയവിനിമയം നടത്താനും കഴിയുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ലിങ്ക്ഡ് ഡിവൈസില്‍ നിന്ന് കൊണ്ട് ചാനലുകള്‍ ഫോട്ടോ ചെയ്യാന്‍ കഴിയുന്നത് ഉപയോക്താക്കള്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
◾https://dailynewslive.in/ പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത ‘ഗുരുവായൂരമ്പല നടയില്‍’ എന്ന ചിത്രം മെയ് 16ന് റിലീസാകുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിലെ ഒരുവിധം എല്ലാ താരങ്ങളും ഈ ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ‘കെ ഫോര്‍ കല്യാണം’ എന്ന ഗാനം പുറത്തുവിട്ടിരുന്നു. കല്യാണപ്പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത് അങ്കിത് മേനോനാണ്. സുഹൈല്‍ കോയ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് മിലന്‍ ജോയ്, അരവിന്ദ് നായര്‍, അമല്‍ സി അജിത്, ഉണ്ണി ഇളയരാജ, അശ്വിന്‍ ആര്യന്‍, സോണി മോഹന്‍, അവനി മല്‍ഹാര്‍, ഗായത്രി രാജീവ് എന്നിവരാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
◾https://dailynewslive.in/ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിസ് ജോയ് ചിത്രം ‘തലവന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി. വളരെ ത്രസിപ്പിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യ യുട്യൂബ് ചാനലില്‍ പുറത്തിറങ്ങിയ ട്രെയിലര്‍ മികച്ച പ്രേക്ഷകാഭിപ്രായമാണ് നേടുന്നത്. വലിയ വിജയങ്ങള്‍ കൈവരിച്ചിട്ടുള്ള ബിജു മേനോന്‍ – ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ജിസ് ജോയ് ചിത്രം രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം ത്രില്ലര്‍ മൂഡിലുള്ള ചിത്രം കൂടിയാണ്. മേയ് 24-ന് ചിത്രം തീയറ്ററുകളിലെത്തും. ഈശോ, ചാവേര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
◾https://dailynewslive.in/ ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ്-ബെന്‍സ് മെയ് 22 ന് ഇന്ത്യയില്‍ ഒരു വലിയ ലോഞ്ച് ഇവന്റിന് തയ്യാറെടുക്കുന്നു. കമ്പനി രാജ്യത്ത് മേബാക്ക് ജിഎല്‍എസ് 600, എഎംജി എസ് 63 4മാറ്റിക്ക് പ്ലസ് ഇ പെര്‍ഫോമന്‍സ് എന്നീ രണ്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കും. മേബാക്ക് ജിഎല്‍എസ് 600 ചില സൂക്ഷ്മമായ അപ്‌ഡേറ്റുകള്‍ ലഭിക്കും. അതേസമയം എഎംജ് എസ് 63 ഒരു പുതിയ ഐഡന്റിറ്റിയോടെ തിരിച്ചുവരുന്നു. നിലവിലെ മേബാക്ക് ഏഘട 600 ന് 2.96 കോടി രൂപയാണ് എക്സ്-ഷോറൂം വില. എന്നാല്‍ പുതുക്കിയ മോഡലിന് മൂന്ന് കോടി രൂപയിലധികം വിലവരും. എഎംജി എസ് 63 4മാറ്റിക്ക് പ്ലസ് ഇ പെര്‍ഫോമന്‍സിന് മൂന്ന് കോടി മുതല്‍ 3.5 കോടി രൂപ വരെ വില പ്രതീക്ഷിക്കുന്നു. രണ്ട് മോഡലുകളും പൂര്‍ണ്ണമായും നിര്‍മ്മിച്ച യൂണിറ്റുകളായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. മെയ്ബാക്ക് ജിഎല്‍എസ് 600 അതിന്റെ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് 4.0-ലിറ്റര്‍ വി8 പെട്രോള്‍ എഞ്ചിന്‍ 48വി സ്റ്റാര്‍ട്ടര്‍-ജനറേറ്റര്‍ ഉപയോഗിച്ച് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 557 ബിഎച്പി പവര്‍ ഔട്ട്പുട്ടും 730 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 48വി ഇലക്ട്രിക് സിസ്റ്റത്തില്‍ നിന്ന് അധിക 22 ബിഎച്പിയും 250 എന്‍എം ടോര്‍ക്കും നല്‍കുന്നു. പുതിയ എഎംജി എസ് 63 4മാറ്റിക്ക് പ്ലസ് ഇ പെര്‍ഫോമന്‍സിന് ഇരട്ട-ടര്‍ബോചാര്‍ജ്ഡ് 4.0-ലിറ്റര്‍ വി8 പെട്രോള്‍ എഞ്ചിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പും റിയര്‍-ആക്‌സില്‍ മൗണ്ടഡ് അസിന്‍ക്രണസ് ഇലക്ട്രിക് മോട്ടോറും 13.1കിലോവാട്ട്അവര്‍ ലിഥിയം-അയണ്‍ ബാറ്ററിയും ലഭിക്കുന്നു. ഈ സജ്ജീകരണം 802 ബിഎച്പി കരുത്തും 1,430 എന്‍എം ടോര്‍ക്കും നല്‍കുന്നു.
◾https://dailynewslive.in/ ഭാരം തൂക്കിയിട്ട വരിഷ്ഠഭാഷയുടെ ജാഡ്യമില്ലാത്ത നാട്ടുഭാഷയുടെ വഴക്കത്തിമിര്‍പ്പില്‍ വടക്കന്‍ജീവിതത്തിന്റെ ലാളിത്യങ്ങള്‍ പങ്കുവയ്ക്കുന്ന നോവല്‍. കക്കട്ടില്‍ എന്ന ഗ്രാമത്തിലെ വാഴ്വുകളും വരുത്തരുടെ വരുതികളുമാണ് ഇതിലുള്ളത്. 2003-ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവല്‍. ‘വടക്കു നിന്നൊരു കുടുംബ വൃത്താന്തം’. അക്ബര്‍ കക്കട്ടില്‍. ഡിസി ബുക്സ്. വില 123 രൂപ.
◾https://dailynewslive.in/ മഞ്ഞപ്പിത്ത ജാഗ്രതയില്‍ സംസ്ഥാനം. കരളിനെയാണ് മഞ്ഞപ്പിത്തം കൂടുതലായും ബാധിക്കുക. മുതിര്‍ന്നവരിലാണ് രോഗം പലപ്പോഴും ഗുരുതരമാകാറുള്ളത്. അതുകൊണ്ടുതന്നെ ഈ വിഭാഗക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് ഓര്‍മിപ്പിക്കുന്നു. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. ഗുരുതരമാകുന്നതോടെ മൂത്രത്തിലും കണ്ണിലും മറ്റ് ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും. കുടിവെള്ളം വഴിയും ആഹാരസാധനങ്ങള്‍ വഴിയുമാണ് മഞ്ഞപ്പിത്തം അധികവും പകരുന്നത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക. കിണറിലെ ജലം മലിനമാകാതെ സൂക്ഷിക്കുക. ഇടയ്ക്കിടെ കിണര്‍വെള്ളം ക്ലോറിനേറ്റ് ചെയ്യുക. കുടിവെള്ള പമ്പിങ് സ്റ്റേഷനുകളില്‍ ക്ലോറിനേഷനും ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും ഉറപ്പു വരുത്തുക. പൊതുസ്ഥലങ്ങളില്‍ നിന്ന് വാങ്ങിക്കഴിക്കുന്ന ശീതളപാനീയങ്ങളും ഐസും വെള്ളവും ശുദ്ധീകരിച്ചതാണെന്ന് ഉറപ്പാക്കണം. ആഹാരം കഴിക്കുന്നതിനു മുമ്പും കഴിച്ച ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയാക്കുക. മലവിസര്‍ജനത്തിനുശേഷം കൈകള്‍ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകുക. കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി നീക്കംചെയ്യുക. വീടിന്റെ പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കുക. പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ആഹാരസാധനങ്ങള്‍ എപ്പോഴും അടച്ചുസൂക്ഷിക്കുക. പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക. പഴവര്‍ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയശേഷം മാത്രം ഉപയോഗിക്കുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.50, പൗണ്ട് – 105.22, യൂറോ – 90.43, സ്വിസ് ഫ്രാങ്ക് – 92.26, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.48, ബഹറിന്‍ ദിനാര്‍ – 221.51, കുവൈത്ത് ദിനാര്‍ -271.72, ഒമാനി റിയാല്‍ – 216.97, സൗദി റിയാല്‍ – 22.26, യു.എ.ഇ ദിര്‍ഹം – 22.73, ഖത്തര്‍ റിയാല്‍ – 22.94, കനേഡിയന്‍ ഡോളര്‍ – 61.26.