P4 yt cover 1

https://dailynewslive.in/ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ആദായനികുതി വകുപ്പ്. 1700 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് കോണ്‍ഗ്രസിന് വീണ്ടും നോട്ടീസ് നല്‍കി. 2017-18 മുതല്‍ 2020-21 വരെയുള്ള വര്‍ഷങ്ങളിലെ പിഴയും പലിശയും അടക്കമാണ് ഈ തുക. കോണ്‍ഗ്രസ് പാര്‍ട്ടിയെ സാമ്പത്തികമായി പാപ്പരാക്കുകയാണ് ലക്ഷ്യമെന്നും നരേന്ദ്ര മോദി നടത്തുന്ന ഗൂഢപദ്ധതിയുടെ ഭാഗമായാണ് ഈ നടപടി എന്നും രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കി. സാമ്പത്തികമായി കോണ്‍ഗ്രസിനെ തകര്‍ക്കാനാണു നോട്ടിസ് അയക്കുന്നതെന്നും ഇത് നികുതി ഭീകരതയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശും പറഞ്ഞു.

https://dailynewslive.in/ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ നടപടി കടുപ്പിക്കാന്‍ ഇഡി. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കെജ്രിവാളിനോട് പാസ് വേഡ് ആവശ്യപ്പെടും. പാസ് വേഡ് നല്‍കിയില്ലെങ്കില്‍ മറ്റ് രീതിയില്‍ രേഖകള്‍ ശേഖരിക്കാന്‍ ആണ് ഇഡിയുടെ നീക്കം. മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. അഴിമതിയുടെ മുഖ്യ ആസൂത്രകന്‍ കേജ്രിവാള്‍ ആണെന്നാണ് ഇഡിയുടെ ആരോപണം.

https://dailynewslive.in/ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ബിജെപിക്ക് ചോര്‍ത്തിനല്‍കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടിയും ഇന്ത്യ മുന്നണിയും തമ്മിലുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങളും വിവരങ്ങളും ബിജെപിക്ക് ചോര്‍ത്തിക്കൊടുക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന പറഞ്ഞു.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും സ്വതന്ത്രവും നീതിപൂര്‍വവുമായ സാഹചര്യത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ ഇന്ത്യയില്‍ പൗരമാര്‍ക്ക് കഴിയണമെന്നും ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവാണ് യുഎന്‍ ഔദ്യോഗിക പ്രതികരണം പരസ്യമായി അറിയിച്ചിരിക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന്റേയും കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന്റേയും പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ പ്രതികരണം.

https://dailynewslive.in/ എഐ നിര്‍മിത ഉള്ളടക്കങ്ങളുടെ ഡീപ്പ് ഫേക്ക് തട്ടിപ്പുകള്‍ തുടക്കത്തിലേ തടയണമെന്നും, വാട്ടര്‍മാര്‍ക്ക് നിര്‍ബന്ധമാക്കണമെന്നും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സുമായുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. എഐ ഉപയോഗിച്ച് എന്തൊക്കെ ചെയ്യാം, എന്തൊക്കെ അരുത് എന്ന ബോധവല്‍ക്കരണം നടത്തണമെന്ന് മോദി ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ യുട്യൂബില്‍ പുറത്തുവിട്ടു.

https://dailynewslive.in/ പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പുതിയ വൈസ് ചാന്‍സിലറായി ചുമതലയേറ്റ ഡോ. കെഎസ് അനില്‍. സിദ്ധാര്‍ത്ഥിന്റെ അച്ഛനും അമ്മയ്ക്കും പറയാനുള്ളത് കേട്ടു. അന്വേഷണ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ധന സഹായം നല്‍കും എന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ വിശ്വാസമെന്ന് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മരണമടഞ്ഞ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ്. ഈ അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇത് അട്ടിമറിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ സര്‍ക്കാര്‍ അത് ചെയ്തേനെ എന്നും ജയപ്രകാശ് പറഞ്ഞു.

https://dailynewslive.in/ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 50,400 ആണ് നിലവില്‍ വില. ഒരു ഗ്രാമിന് 6,300ഉം. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് കേരളത്തിലും വില കൂടാന്‍ കാരണം.

https://dailynewslive.in/ പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ ഫോട്ടോ വച്ച് ബിജെപി ഭാരത് അരി വിതരണത്തിന് നീക്കം നടത്തിയെന്ന് സിപിഎം. സിപിഎം പ്രതിഷേധത്തെ തുടര്‍ന്ന് അരിവിതരണം തടസ്സപ്പെട്ടു.

https://dailynewslive.in/ കോഴിക്കോട് അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീനയെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. അനുവിന്റെ കൊലപാതകത്തെക്കുറിച്ച് റൗഫീനയ്ക്ക് അറിവുണ്ടായിരുന്നു. റൗഫീനയെ ഏല്‍പ്പിച്ചിരുന്ന മോഷണ സ്വര്‍ണം വിറ്റ പണം പൊലീസ് കണ്ടെടുത്തു. റിമാന്‍ഡിലുളള പ്രതി മുജീബ് റഹ്‌മാനെ വിശദമായി ചോദ്യം ചെയതതിലൂടെയാണ് കേസില്‍ റൗഫീനയുടെ പങ്ക് വ്യക്തമായത്.

https://dailynewslive.in/ അന്ധകാര ശക്തികളില്‍ നിന്നും മണിപ്പൂരില്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നുവെന്നും ക്ഷുദ്ര ശക്തികള്‍ക്കെതിരെ നിലപാട് സ്വീകരിക്കണമെന്നും ദു:ഖവെള്ളി ദിനത്തിലെ സന്ദേശത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പപ്പ് തോമസ് ജെ നെറ്റോ. മതത്തിന്റെയും വര്‍ഗ്ഗത്തിന്റെയും പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയിലും ദു:ഖവെള്ളി സന്ദേശത്തില്‍ പറഞ്ഞു.

https://dailynewslive.in/ തന്റേത് ഉള്‍പെടെ പല എല്‍ഡിഎഫ് നേതാക്കളുടെയും ഫോട്ടോ മോര്‍ഫ് ചെയ്ത് വൃത്തികെട്ട രീതിയില്‍ ആണ് യുഡിഎഫ് പ്രചാരണം നടത്തുന്നത് എന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ . അത് അനുവദിക്കാനാകില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും കെ കെ ശൈലജ അറിയിച്ചു.

https://dailynewslive.in/ ഏപ്രില്‍ മൂന്നിന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുമെന്നും അന്നേദിവസം തന്നെ അദ്ദേഹം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും എന്നും കോണ്‍ഗ്രസ് ഔദ്യോഗിക നേതൃത്വം അറിയിച്ചു. മൂന്നു ജില്ലകളിലായി കിടക്കുന്ന മണ്ഡലത്തില്‍ എത്ര ദിവസം രാഹുലുണ്ടാകുമെന്നതില്‍ വ്യക്തത വന്നിട്ടില്ല.

https://dailynewslive.in/ വാഹനങ്ങളുടെ ഇനം, ക്യുബിക് കപ്പാസിറ്റി, കയറ്റാവുന്ന ഭാരം, യാത്രക്കാരുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കി വാഹന ഇന്‍ഷുറന്‍സ് നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ കമ്പനികള്‍ തീരുമാനിക്കും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിശ്ചയിക്കുന്ന താരിഫുകള്‍ അതോടെ ഇല്ലാതാകും. കേന്ദ്രസര്‍ക്കാര്‍ ആണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

https://dailynewslive.in/ ഇടുക്കി ചിന്നക്കനാലില്‍ ചക്കക്കൊമ്പന്റെ ആക്രണം. 301 കോളനിക്ക് സമീപം വയല്‍പ്പറമ്പില്‍ ഐസക്കിന്റെ ഷെഡ് ആണ് ആക്രമിച്ചത്. സംഭവ സമയത്ത് വീട്ടില്‍ ആളുണ്ടായിരുന്നില്ല. സമീപവാസികള്‍ ബഹളം വച്ച് കാട്ടാനയെ തുരത്തുകയായിരുന്നു.

https://dailynewslive.in/ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിം (35) എന്നിവര്‍ അടൂര്‍ പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി നടന്ന വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. ടൂര്‍ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയത്. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ഓട്ടത്തിനിടയില്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നുവെന്നും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന തോന്നലുണ്ടായിരുന്നുവെന്നും അകത്ത് മല്‍പ്പിടുത്തം നടന്നതായി സംശയിക്കുന്നുവെന്നും സംഭവം കണ്ട ദൃക്സാക്ഷി പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.

https://dailynewslive.in/ ജമ്മു കശ്മീരില്‍ ഇന്ന് പുലര്‍ച്ചെ റാംബനില്‍ നടന്ന വാഹനാപകടത്തില്‍ 10 മരണം. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോയ പാസഞ്ചര്‍ ടാക്സിയാണ് അപകടത്തില്‍പ്പെട്ടത്. വാഹനം 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പൂര്‍ണമായി അവസാനിച്ചിട്ടില്ല.

https://dailynewslive.in/ മുക്താര്‍ അന്‍സാരിയുടെ മരണം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമെന്ന ആരോപണവുമായി പ്രതിപക്ഷം. മരണത്തെ തുടര്‍ന്ന് യുപിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് യുപി സര്‍ക്കാര്‍.

https://dailynewslive.in/ ബിഹാറില്‍ മഹാസഖ്യത്തിന്റെ ലോക്‌സഭാ സീറ്റ് വിഭജനം പൂര്‍ത്തിയായി. ആര്‍.ജെ.ഡി. 26 സീറ്റുകളിലും കോണ്‍ഗ്രസ് ഒന്‍പത് സീറ്റുകളിലും സി.പി.ഐ. എം.എല്‍. ലിബറേഷന്‍ മൂന്ന് സീറ്റുകളിലും മത്സരിക്കും. സി.പി.ഐയും സി.പിഎമ്മും ഓരോ സീറ്റുകളിലും മത്സരിക്കും.

https://dailynewslive.in/ കേരളത്തില്‍ പവന്‍വില ആദ്യമായി 50,000 രൂപ എന്ന നാഴികക്കല്ല് ഭേദിച്ചു. ആഭരണപ്രേമികളെയും വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷാവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവരെയും നിരാശയിലാഴ്ത്തി വില ഇന്ന് പവന് ഒറ്റയടിക്ക് 1,040 രൂപ ഉയര്‍ന്ന് 50,400 രൂപയിലെത്തി. 130 രൂപ വര്‍ധിച്ച് 6,300 രൂപയാണ് ഗ്രാം വില. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തില്‍ ഒറ്റയടിക്ക് സ്വര്‍ണവില പവന് 1,000 രൂപയിലധികവും ഗ്രാമിന് 100 രൂപയിലധികവും ഒറ്റദിവസം കൂടുന്നത്. മൂന്ന് ദിവസംകൊണ്ട് 1,400 രൂപയുടെ വര്‍ധനയാണ് സംഭവിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 21ന് കുറിച്ച ഗ്രാമിന് 6,180 രൂപയും പവന് 49,440 രൂപയും എന്ന റെക്കോഡാണ് പഴങ്കഥയായത്. ഔണ്‍സിന് 2,170 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വര്‍ണവില ഇന്ന് സകല റെക്കോഡുകളും തൂത്തെറിഞ്ഞ് 2,234 ഡോളറെന്ന റെക്കോഡിലെത്തി. ഇത് ഇന്ത്യയിലെ വിലയും കുതിച്ചുയരാന്‍ വഴിയൊരുക്കുകയായിരുന്നു. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം താഴുകകൂടി ചെയ്തതും ആഭ്യന്തര സ്വര്‍ണവില കൂടാനുള്ള ആക്കംകൂട്ടി. ഡോളറിലാണ് സ്വര്‍ണത്തിന്റെ രാജ്യാന്തര വ്യാപാരം. ഇന്ന് ഒരു പവന് കേരളത്തിലെ വില 50,400 രൂപയാണ്. ഈ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപ എച്ച്.യു.ഐ.ഡി (ഹോള്‍മാര്‍ക്ക്) ഫീസും അതിന്റെ 18 ശതമാനം ജി.എസ്.ടിയും, പിന്നെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേര്‍ക്കണം. അപ്പോള്‍ ഏതാണ് 54,600 രൂപയെങ്കിലും കൊടുത്താലെ ഒരുപവന്‍ സ്വര്‍ണം വാങ്ങാനാകൂ. അതായത് 4,200 രൂപയെങ്കിലും അധികമായി കൈയില്‍ കരുതണം.

https://dailynewslive.in/ ഒടുവില്‍ വി വരിക്കാര്‍ക്കും ഇ-സിം. റിലയന്‍സ് ജിയോക്കും എയര്‍ടെലിനും ശേഷം കേരളത്തിലെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഇ-സിം അവതരിപ്പിച്ചു വൊഡാഫോണ്‍ ഐഡിയ. തടസങ്ങളില്ലാത്തതും വേഗമേറിയേറിയതും പരിസ്ഥിതി സൗഹൃദവുമായ കണക്ടിവിറ്റി ലഭ്യമാക്കാനുള്ള നീക്കത്തിലെ നിര്‍ണായക ചുവടുവെപ്പാണിത്. സ്മാര്‍ട് ഫോണുകളിലും സ്മാര്‍ട് വാച്ചുകളിലും വി ഉപഭോക്താക്കള്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. വി ഇ-സിം ലഭിക്കാന്‍ 199 ലേക്ക് ഇസിം<സ്‌പേസ്>റജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡി സഹിതം ഒരു എസ്.എം.എസ് അയക്കണം. സ്ഥിരീകരണ എസ്എംഎസ് ലഭിച്ച് 15 മിനിറ്റിനുള്ളില്‍ ഇ-സിം മാറ്റാനുള്ള അഭ്യര്‍ത്ഥന സ്ഥിരീകരിക്കുന്നതിനായി ഉപഭോക്താവ് ‘ഇസിംവൈ’ എന്നു മറുപടി നല്‍കേണ്ടതാണ്. കോളിലൂടെ സമ്മതം അഭ്യര്‍ഥിക്കുന്ന മറ്റൊരു എസ്എംഎസ് കൂടി ഉപഭോക്താവിന് ലഭിക്കുന്നതായിരിക്കും. കോളില്‍ സമ്മതം നല്‍കിയ ശേഷം ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐ.ഡിയില്‍ ക്യുആര്‍ കോഡും വരും, അത് സെറ്റിങ്‌സ്>മൊബൈല്‍ ഡാറ്റ>ഡാറ്റ പ്ലാന്‍ എന്നതില്‍ പോയി സ്‌കാന്‍ ചെയ്യണം. ഉപകരണത്തില്‍ ഡിഫോള്‍ട് ലൈന്‍ (പ്രൈമെറി/സെക്കന്‍ഡറി) തിരഞ്ഞെടുത്ത് പൂര്‍ത്തിയായി എന്നതില്‍ ക്ലിക്കുചെയ്യുക. തുടര്‍ന്ന് ഇ-സിം 30 മിനിറ്റിനുള്ളില്‍ ആക്ടീവാകും. പുതിയ ഉപഭോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റി പ്രൂഫ് സഹിതം അടുത്തുള്ള വി സ്റ്റോര്‍ സന്ദര്‍ശിച്ച് ഇസിം ആക്ടീവാക്കാം. വി ഇ-സിം ഐഒഎസ്, ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകളില്‍ ലഭ്യമാണ്.

https://dailynewslive.in/ ‘ആടുജീവിതം’ ചിത്രത്തിന്റെ ഓപ്പണിംഗ് ദിന കളക്ഷന്‍ പുറത്തുവന്നു. സാക്‌നില്‍.കോം കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്നും ചിത്രം ആദ്യ ദിനം 7.75 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ 15 കോടി നേടി എന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തില്‍ 57.79 ശതമാനമായിരുന്നു തിയേറ്റര്‍ ഒക്യുപെന്‍സി. കന്നഡയില്‍ 4.14 ശതമാനവും, തമിഴില്‍ 17.84 ശതമാനവും, തെലുങ്കില്‍ 14.46 ശതമാനവും, ഹിന്ദിയില്‍ 4.14 ശതമാനവുമാണ് ചിത്രത്തിന് ലഭിച്ച തിയേറ്റര്‍ ഒക്യുപെന്‍സി. എ.ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ജിമ്മി ജീന്‍ ലൂയിസ്, കെ ആര്‍ ഗോകുല്‍, താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം ആദ്യദിവസം കേരളത്തില്‍ നിന്നും 5.83 കോടി രൂപയാണ് ആടുജീവിതം സ്വന്തമാക്കിയത്. ഈ വര്‍ഷം റിലീസ് ചെയ്ത സിനിമകളില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ സിനിമ എന്ന ഖ്യാതിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 5.85 കോടിയുമായി മലൈക്കോട്ടൈ വാലിബന്‍ ആണ് ഒന്നാമത്. മഞ്ഞുമ്മല്‍ ബോയ്സ് 3.35 കോടി, ഓസ്ലര്‍ 3.10 കോടി, ഭ്രമയുഗം 3.05 കോടി എന്നിവയാണ് ടോപ് ഫൈവിലുള്ള ആദ്യദിനത്തില്‍ കസറിയ മലയാള സിനിമകള്‍.

https://dailynewslive.in/ പരശുറാം പെറ്റ്‌ല സംവിധാനം ചെയ്ത ഫാമിലി റൊമാന്റിക് കോമഡി ചിത്രം ‘ഫാമിലി സ്റ്റാര്‍’ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ വിജയ് ദേവരകൊണ്ടയാണ് ചിത്രത്തിലെ നായകന്‍. വ്യാഴാഴ്ചയാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്. മൃണാല്‍ ഠാക്കൂറാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ദില്‍ രാജു നിര്‍മ്മിക്കുന്ന ചിത്രം വരുന്ന ഏപ്രില്‍ അഞ്ചിനാണ് റിലീസിന് ഒരുങ്ങുന്നത്. ഒരു കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റുന്ന ഒരു കുടുംബനാഥനായാണ് വിജയ് ദേവരകൊണ്ടയെ ട്രെയിലറില്‍ കാണിക്കുന്നത്. മൃണാളിനെ കണ്ടുമുട്ടുന്നതും അവരുടെ പ്രണയവും. കുടുംബത്തില്‍ അവര്‍ നേരിടുന്ന പ്രയാസങ്ങളും മറ്റുമാണ് ട്രെയിലറില്‍ അവതരിപ്പിക്കുന്നത്. ആക്ഷന്‍ പശ്ചാത്തലത്തിലുള്ള കുടുംബകഥയായി ഒരുങ്ങിയിരിക്കുന്ന ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് റിലീസിന് എത്തുന്നത്. സംവിധായകന്റെ തന്നെയാണ് തിരക്കഥയും. ആറ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിജയ് ദേവരകൊണ്ട, സംവിധായകന്‍ പരശുറാം എന്നിവര്‍ക്കൊപ്പം സംഗീതസംവിധായകനായി ഗോപി സുന്ദറും ഗായകനായി സിദ് ശ്രീറാമും ചിത്രത്തിനൊപ്പമുണ്ട്.

https://dailynewslive.in/ ബോളിവുഡിലെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു കഴിഞ്ഞയിടെ പുറത്തിറങ്ങിയ രണ്‍ബീര്‍ കപൂര്‍ ചിത്രം ‘അനിമല്‍’. ചിത്രത്തില്‍ ഏറെ പ്രശംസ ലഭിച്ച കഥാപാത്രമായിരുന്നു തൃപ്തി ഡിമ്രിയുടേത്. സിനിമ വിജയമായതോടെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഈ ബോളിവുഡ് സുന്ദരി. റേഞ്ച് റോവര്‍ സ്‌പോര്‍ട് ആണ് താരത്തിന്റെ പുതുവാഹനം. സാറ്റിന്‍ ബ്ലാക്ക് നിറമാണ് വാഹനത്തിനായി നടി തെരഞ്ഞെടുത്തിരിക്കുന്നത്. റേഞ്ച് റോവറിന്റെ യൂസ്ഡ് മോഡലാണിത്. റെനോ ഡസ്റ്ററായിരുന്നു തൃപ്തി ഡിമ്രിയുടെ മുന്‍വാഹനം. 2018 ല്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയ മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. നാല് എന്‍ജിന്‍ ഓപ്ഷനുകളുണ്ട്. 3 .0 ലീറ്ററാണ് എന്‍ട്രി ലെവല്‍ ഡീസല്‍ എന്‍ജിന്‍, 255 ബി എച്ച് പി കരുത്തും 600 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും. ടോപ് എന്‍ഡ് ഡീസല്‍ 4.4 ലീറ്റര്‍ എന്‍ജിനാണ്. ഈ വി 8 യൂണിറ്റ് 335 ബി എച്ച് പി യൂണിറ്റ് കരുത്തിലും 740 എന്‍ എം ടോര്‍ക്കിലുമാണ് പുറത്തിറങ്ങുന്നത്. പെട്രോള്‍ റേഞ്ചിലേക്ക് വരുമ്പോള്‍ 3.0 ലീറ്റര്‍ സൂപ്പര്‍ ചാര്‍ജ്ഡ് വി 6 എന്‍ജിന്‍ 335 ബി എച്ച് പി കരുത്തും 450 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും. ഹൈ പെര്‍ഫോമന്‍സ് കാഴ്ച വെയ്ക്കുന്ന ടോപ് എന്‍ഡ് വേരിയന്റ് 5.0 ലീറ്റര്‍ എന്‍ജിനാണ്. ഈ സൂപ്പര്‍ച്ചാര്‍ജ്ഡ് വി 8 എന്‍ജിന്‍ 518 ബി എച്ച് പി കരുത്തും 625 എന്‍ എം ടോര്‍ക്കുമുണ്ട്. എല്ലാ എന്‍ജിനുകള്‍ക്കും 8 സ്പീഡ് ഗീയര്‍ ബോക്സുകളാണ്. കൂടാതെ, ഫോര്‍ വീല്‍ ഡ്രൈവ്, 7 ഡ്രൈവിങ് മോഡുകള്‍ എന്നിവയുമുണ്ട്.

https://dailynewslive.in/ പുതുമയാണല്ലോ നാടകത്തിന്റെ ജീവന്‍. അതിനാല്‍ത്തന്നെ നിയതമായ പഠനഗൃഹങ്ങള്‍ നാടകത്തിനില്ല. നാടകം നാഥനില്ലാകളരിയാണെന്ന് തോന്നാമെങ്കിലും സൃഷ്ടിപരതയുടെ ഒരു പൊന്‍നൂല്‍ നീണ്ടുവരുന്നത് വ്യക്തമായിക്കാണാം. ഈ നൂല്‍ അടയാളപ്പെടുത്തുകയാണ് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ കാവില്‍രാജ് ഇതില്‍ നിര്‍വഹിച്ചിരിക്കുന്നത്. അതുകൊണ്ട് അതില്‍ത്തന്നെ നാടകീയതയുണ്ട്. പാരായണക്ഷമത കൈവരുന്നുമുണ്ട്. മലയാള നാടകവേദിയുടെ ചരിത്രം കഴിയുന്നത്ര ചുരുക്കിയും സമഗ്രമായും ഇതില്‍ പ്രതിപാദിക്കുന്നു. നാടകപ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്ക് വിധിക്കപ്പെട്ട കണ്ണീരും ചിരിയും ഈ കൃതിയില്‍ അനുഭവവേദ്യമാണ്. ചന്തമുള്ള മലയാളത്തില്‍ എഴുതിയിരിക്കുന്നതുകൊണ്ട് നല്ല വായനാസുഖവുമുണ്ട്. – സി. രാധാകൃഷ്ണന്‍. ‘നാടകജ്വരം’. കാവില്‍രാജ്. എച്ച് &സി ബുക്സ്. വില 350 രൂപ.

https://dailynewslive.in/ കറിയുടെ രുചി കൂട്ടാന്‍ മാത്രമല്ല ധാരാളം പോഷകഗുണങ്ങളുമുള്ള ഒന്നാണ് കറുവപ്പട്ട. ഗ്യാസ്, വീക്കം, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ കറുവപ്പട്ട ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. കറുവപ്പട്ട വാതസംബന്ധമായ വേദനകള്‍ കുറയ്ക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും കറുവപ്പട്ട ഉത്തമമാണ്. ഇത് ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിച്ച് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ കറുവാപ്പട്ടയ്ക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ, ഹൃദ്രോഗം, പ്രമേഹം, ചിലതരം കാന്‍സര്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു. കറുവപ്പട്ട വൈജ്ഞാനിക പ്രവര്‍ത്തനവും ഓര്‍മ്മശക്തിയും മെച്ചപ്പെടുത്തുന്നതായി ?ഗവേഷകര്‍ കണ്ടെത്തി. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ബാക്ടീരിയല്‍, ഫംഗല്‍ അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കും. കറുവപ്പട്ട വെള്ളം പതിവായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. കറുവാപ്പട്ട വെള്ളം ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് വീക്കം കുറയ്ക്കുകയും ആരോഗ്യകരമായ ചര്‍മ്മം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മുഖക്കുരുവും മറ്റ് ചര്‍മ്മപ്രശ്നങ്ങളും കുറയ്ക്കാനും ഇത് സഹായിച്ചേക്കാം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *