S8 yt cover 1

https://dailynewslive.in/ ഒന്നാം ഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 21 സംസ്ഥാനങ്ങളിലെ 102 ലോക്സഭാ മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ബിഹാര്‍, അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, രാജസഥാന്‍, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, ആന്റമാന്‍ നിക്കോബാര്‍ ദ്വീപ്, ജമ്മു കശ്മീര്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഏപ്രില്‍ 19 ന് വോട്ടെടുപ്പ് നടക്കുക. ബിഹാറില്‍ ഈ മാസം 28 വരെയും, മറ്റെല്ലായിടത്തും ഈ മാസം 27 വരെയും പത്രിക സമര്‍പ്പിക്കാം.

https://dailynewslive.in/ റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കാനാകില്ലെന്ന് കേന്ദ്രം സൂപ്രീകോടതിയില്‍. ഇന്ത്യയില്‍ അനധികൃതമായി എത്തുന്ന റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കാന്‍ ഉത്തരവിടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അഭയാര്‍ത്ഥി പദവി നല്‍കുന്നത് നയപരമായ വിഷയമാണെന്നും പാര്‍ലമെന്റിന്റെയും സര്‍ക്കാരിന്റെയും നയപരമായ വിഷയത്തില്‍ ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

https://dailynewslive.in/ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആരോപണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വി.ഡി. സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും അശ്ലീല വീഡിയോ ഇറക്കുന്നതില്‍ സതീശന്‍ പ്രശസ്തനാണെന്നും ജയരാജന്‍ ആരോപിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിക്കെതിരെ വീഡിയോ ഇറക്കിയെന്നും, സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വാര്‍ത്ത ചമച്ചത് സതീശനാണെന്നും ജയരാജന്‍ ആരോപിച്ചു. ഇത്തരത്തില്‍ ഒരാള്‍ എങ്ങനെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവായി ഇരിക്കുമെന്നും, എല്ലാവരെയും ആക്ഷേപിച്ച് വെള്ളക്കുപ്പായമിട്ട് നടക്കുകയാണ് സതീശനെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിരയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെ പോലീസ് കേസെടുത്തു. രാജീവ് ചന്ദ്രശേഖറിനൊപ്പം ഇപി ജയരാജന്റെ ഭാര്യ ഇന്ദിര ഇരിക്കുന്ന വ്യാജ ഫോട്ടോ പ്രചരിപ്പിച്ചതിനാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ഇന്ദിര കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

https://dailynewslive.in/ തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് കലാമണ്ഡലം ഗോപി. സുരേഷ് ഗോപിയും താനും വളരെക്കാലമായി സ്നേഹബന്ധം പുലര്‍ത്തി പോരുന്നവരാണെന്നും, സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്കു വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല എന്നും, എപ്പോഴും സ്വാഗതമെന്നും കലാമണ്ഡലം ഗോപി പറഞ്ഞു. എന്നെ സ്നേഹിക്കുന്നവര്‍ക്ക് എന്നെ കാണാന്‍ എപ്പോഴും വരാമെന്നും കലാമണ്ഡലം ഗോപി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

https://dailynewslive.in/ പത്മഭൂഷണ്‍ കിട്ടാന്‍ സുരേഷ് ഗോപിയെ സമീപിച്ചിട്ടില്ലെന്നും പരിചയക്കാരനായ ഡോക്ടറുടെ ഫോണ്‍ വിളിയിലാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്നും കലാമണ്ഡലം ഗോപി. പത്മഭൂഷണ്‍ കിട്ടേണ്ടതല്ലേ എന്ന് ഡോക്ടര്‍ ചോദിച്ചത് കേട്ടിട്ടാണ് മകന്‍ രഘു മാനസിക വിഷമത്തോടെ ഫേയ്സ്ബുക്കില്‍ എഴുതിയത്. പിന്നീടത് വേണ്ടായിരുന്നു എന്നു താന്‍ പറഞ്ഞപ്പോള്‍ മകന്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തുവെന്നും കലാമണ്ഡലം ഗോപി വിശദീകരിച്ചു.

https://dailynewslive.in/ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് പോയ ടിപ്പര്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് ദാരുണാന്ത്യം സംഭവിച്ച അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി വേണ്ട തീരുമാനം കൈക്കൊള്ളുമെന്നും, അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് സഹായം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ ജനങ്ങളുടെ സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും, ഉയര്‍ന്നു വന്ന വിഷയങ്ങളെല്ലാം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 299 രൂപ മുതലുള്ള സ്പെഷ്യല്‍ കളക്ഷന്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ വൈദ്യുതി കുടിശിക വരുത്തിയ പൊതുമേഖല സ്ഥാപനമായ കോട്ടയം നാട്ടകത്തെ ട്രാവന്‍കൂര്‍ സിമന്റസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. സ്ഥാപനം രണ്ട് കോടി രൂപ കുടിശിക വരുത്തിയതോടെയാണ് നടപടി. ഇത്രയധികം കുടിശ്ശിക അനുവദിക്കാനാവില്ലെന്നും ഇങ്ങനെ കെഎസ്ഇബിക്ക് മുന്നോട്ട് പോകാനാവില്ലെന്നും ചൂണ്ടിക്കാണിച്ചാണ് നടപടി. വൈദ്യുതി ഉപയോഗം കൂടിയതോടെ കെഎസ്ഇബിയുടെ ചിലവും ഏറുന്ന സാഹചര്യത്തിലാണ് വൈദ്യുതി കുടിശിക വരുത്തിയിട്ടുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ക്കെതിരായ നടപടികള്‍ കെഎസ്ഇബി തുടരുന്നത്.

https://dailynewslive.in/ തന്റെ എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണരീതികളെ വിമര്‍ശിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ഇടതു സ്ഥാനാര്‍ഥി തൃശൂര്‍ കാണുന്നതിന് മുന്‍പ് തൃശൂര്‍ കണ്ട ആളാണ് താനെന്നും സ്ഥാനാര്‍ത്ഥികളുടെ ചില പോസ്റ്ററുകളില്‍ തൃശ്ശൂരിന്റെ തനി തങ്കം എന്നൊക്കെയാണ് എഴുതിയിട്ടുള്ളതെന്നും ഏതാണ് തങ്കം ഏതാണ് ചെമ്പ് എന്നത് വഴിയെ അറിയാം എന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ യുഡിഎഫ് ജയിക്കണം, ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. ഡോ. റുവൈസ് വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് ഡോ. ഷഹന ആത്മഹത്യ ചെയ്യുകയായിരുന്നു.

https://dailynewslive.in/ നിലനില്‍പ്പിന് വേണ്ടിയാണ് എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും പണം നല്‍കിയതെന്നും പകരമായി എന്തെങ്കിലും ആനുകൂല്യം നേടിയെന്ന വിവരം പുറത്തു വന്നാല്‍ ട്വന്റി ട്വന്റി പാര്‍ട്ടി അവസാനിപ്പിക്കുമെന്നും സാബു എം ജേക്കബ്. ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയതില്‍ വിശദീകരണം നല്‍കുകയായിരുന്നു ട്വന്റി ട്വന്റി പാര്‍ട്ടി അദ്ധ്യക്ഷനും കിറ്റെക്സ് കമ്പനി ഉടമയുമായ സാബു എം ജേക്കബ്.

https://dailynewslive.in/ ഇടതുമുന്നണി കോട്ടയം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്ത എന്‍എസ്എസ് മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റായിരുന്ന സിപി ചന്ദ്രന്‍ നായരെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും നീക്കി. എന്നാല്‍ തന്നെ മാറ്റിയതല്ലെന്നും താന്‍ സ്വയം പദവി ഒഴിഞ്ഞതാണെന്നുമായിരുന്നു ചന്ദ്രന്‍ നായരുടെ പ്രതികരണം.

https://dailynewslive.in/ ആലപ്പുഴ പുറക്കാട് കടല്‍ ഉള്‍വലിഞ്ഞത് ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക പ്രതിഭാസമാണെന്ന് റിപ്പോര്‍ട്ട്. അമ്പലപ്പുഴ തഹസില്‍ദാര്‍, റവന്യൂ- ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. ഇന്നലെ രാവിലെയാണ് കടല്‍ ഉള്‍വലിഞ്ഞതായി തീരദേശവാസികള്‍ കണ്ടത്. നേരത്തെ സുനാമിക്ക് മുമ്പും ചാകരയ്ക്ക് മുമ്പുമായി രണ്ട് തവണയാണ് ഇത്തരത്തിലുള്ള പ്രതിഭാസം കണ്ടതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞിരുന്നു. കടല്‍ ഉള്‍വലിഞ്ഞതോടെ ആശങ്കയിലായിരുന്നു പ്രദേശത്തെ മല്‍സ്യത്തൊഴിലാളികള്‍.

https://dailynewslive.in/ കാട്ടാക്കടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിഷ്ണുവിനെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാള്‍ ഉള്‍പ്പെടെ മൂന്ന് പേരെ കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി ജിത്തു ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് അമ്പലത്തിന്‍കാലയിലെ കാഞ്ഞിരംവിള ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെ തലക്കോണം സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിഷ്ണുവിന് കുത്തേറ്റത്. വിഷ്ണു ബൈക്കില്‍ കയറുന്നതിനിടെ ചവിട്ടി വീഴ്ത്തിയ അഞ്ചംഗ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമല്ലെന്നും വ്യക്തിപരമായ പകയാണെന്നും പൊലീസ് പറഞ്ഞു.

https://dailynewslive.in/ തലശേരിയില്‍ വീട്ടമ്മയുടെ കഴുത്തില്‍ കത്തി വച്ച് പതിനായിരം രൂപയും 4 പവന്‍ സ്വര്‍ണവും മോഷ്ടാവ് കവര്‍ന്നു. തലശേരി കെ ടി പി മുക്ക് സ്വദേശി അസ്ഹത്തിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കവര്‍ച്ച നടന്നത്. ജനല്‍ക്കമ്പി വളച്ചാണ് പ്രതി പുലര്‍ച്ചെ വീടിനകത്ത് കടന്നത്. പിന്നീട് ഉറങ്ങിക്കിടന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കുകയായിരുന്നു.

https://dailynewslive.in/ എറണാകുളം ഏലൂരില്‍ വീടിന്റെ ഗേറ്റ് ദേഹത്തുവീണ് ഏലൂര്‍ വില്ലേജ് ഓഫീസ് താല്‍ക്കാലിക ജീവനക്കാരിയായ ജോസ് മേരി. ഭര്‍ത്താവിന് ജോലിക്ക് പോകുന്നതിനായി വശത്തേക്ക് വലിച്ചുനീക്കുന്ന ഗേറ്റ് തുറന്നുകൊടുത്തതിനു ശേഷമാണ് അപകടമുണ്ടായത്.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോയില്‍ കുട്ടികള്‍ പങ്കെടുത്ത സംഭവത്തില്‍ സായ് ബാബ വിദ്യാലയം സ്‌കൂള്‍ മാനേജ്മെന്റിനെതിരെ കേസ്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ പരാതിയിലാണ് നടപടി.

https://dailynewslive.in/ കര്‍ണാടകയില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിഎസ് മൂന്ന് സീറ്റില്‍ മത്സരിക്കും. ഇതോടെ മാണ്ഡ്യ, ഹാസന്‍, കോലാര്‍ എന്നീ സീറ്റുകളിലാണ് ജെഡിഎസ് മല്‍സരിക്കുക. മാണ്ഡ്യ, ഹാസന്‍ സീറ്റുകള്‍ മാത്രം ദളിനു നല്‍കാനുള്ള ബിജെപി നിലപാടിനെ ജെഡിഎസ് നിര്‍വാഹക സമിതി യോഗം അപലപിച്ചിരുന്നു.

https://dailynewslive.in/ ഝാര്‍ഖണ്ഡിലെ ബി.ജെ.പി. നേതാവും മണ്ഡു എം.എല്‍.എ.യുമായ ജയ്പ്രകാശ് ഭായ് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജെ.എം.എമ്മിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായ ടേക് ലാല്‍ മഹ്‌തോയുടെ മകനാണ് ജയ്പ്രകാശ് ഭായ് പട്ടേല്‍.

https://dailynewslive.in/ വ്യാജ രേഖകള്‍ വഴി രാജ്യത്ത് 21 ലക്ഷം സിം കാര്‍ഡുകള്‍ എടുത്തിട്ടുണ്ടെന്ന് ടെലികോം മന്ത്രാലയം. രേഖകള്‍ കൃത്യമല്ലാത്ത കാര്‍ഡുകളെല്ലാം റദ്ദാക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. വ്യാജ രേഖകള്‍ ഉപയോഗിച്ച് വ്യാപകമായി സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിയ സാഹചര്യത്തിലാണ് ടെലികോം മന്ത്രാലയത്തിന്റെ നടപടി. ബിഎസ്എന്‍എല്‍, ഭാരതി എയര്‍ടെല്‍, എംടിഎന്‍എല്‍, റിലയന്‍സ് ജിയോ, വോഡാഫോണ്‍ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികള്‍ക്കാണ് ടെലികോം മന്ത്രാലയം നിര്‍ദേശം നല്‍കിയത്. സംശയാസ്പദമായ ഉപയോക്താക്കളുടെ ലിസ്റ്റ് നല്‍കാനും രേഖകള്‍ അടിയന്തിരമായി പുനഃപരിശോധിച്ച് വ്യാജമെന്ന് കണ്ടെത്തിയവയുടെ കണക്ഷന്‍ വിച്ഛേദിക്കാനുമാണ് ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശം.

https://dailynewslive.in/ ബിജെപി താമര ചിഹ്നം ഉപയോഗിക്കുന്നതിനെതിരായ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അഹിംസ സോഷ്യലിസ്റ്റ് പാര്‍ട്ടി നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് തള്ളിയത്. താമര ദേശീയ പുഷ്പമായതിനാല്‍ പാര്‍ട്ടി ചിഹ്നമായി അനുവദിക്കാനാവില്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം.

https://dailynewslive.in/ തമിഴ്നാട്ടുകാരെ മൊത്തത്തില്‍ വിമര്‍ശിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയാണെന്നും ബി ജെ പി സ്ഥാനാര്‍ഥി ശോഭാ കരന്തലജേ. തമിഴ്നാട്ടില്‍ നിന്ന് ഭീകര പരിശീലനം നേടിയ ആളുകള്‍ ബംഗളൂരുവിലെത്തി സ്ഫോടനം നടത്തുന്നു എന്നായിരുന്നു ശോഭയുടെ പരാമര്‍ശം. എന്നാല്‍ കേരളത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ശോഭ പിന്‍വലിച്ചിട്ടില്ല. തമിഴ്നാട്ടുകാരെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് മാത്രമാണ് ശോഭ കരന്തലജെ മാപ്പ് പറഞ്ഞത്.

https://dailynewslive.in/ തമിഴ്നാട്ടില്‍ ഡിഎംകെ ലോക്‌സഭാ തിരഞ്#ടെുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി. ഗവര്‍ണര്‍ പദവി എടുത്തുകളയുമെന്നും, ക്രിമിനല്‍ നടപടികളില്‍ നിന്ന് ഗവര്‍ണര്‍ക്ക് പരിരക്ഷ നല്‍കുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്യുമെന്നും പ്രകടനപത്രികയിലുണ്ട്. കൂടാതെ ഇന്ത്യ മുന്നണി വിജയിച്ചാല്‍, പെട്രോള്‍ വില 75 രൂപയും ഡീസല്‍ വില 65ഉം രൂപയായി കുറയ്ക്കുമെന്നും, നീറ്റ് പരീക്ഷ ഒഴിവാക്കുമെന്നും, യുസിസി, സിഎഎ എന്നിവ നടപ്പാക്കില്ലെന്നും എം കെ സ്റ്റാലിന്‍ വ്യക്തമാക്കി.

https://dailynewslive.in/ കേന്ദ്ര സര്‍ക്കാരിന് ആശ്വാസം പകര്‍ന്ന് അറ്റ പ്രത്യക്ഷ നികുതി വരുമാനം നടപ്പുവര്‍ഷം (2023-24) മാര്‍ച്ച് 17 വരെയുള്ള കാലയളവില്‍ 19.88 ശതമാനം വര്‍ദ്ധിച്ച് 18.9 ലക്ഷം കോടി രൂപയിലെത്തി. നടപ്പുവര്‍ഷത്തെ പുതുക്കിയ ബജറ്റ് ലക്ഷ്യമായ 19.45 ലക്ഷം കോടി രൂപയുടെ 97 ശതമാനമാണിത്. പുതുക്കിയ ലക്ഷ്യം കാണാന്‍ 14 ദിവസം ബാക്കിനില്‍ക്കേ, കേന്ദ്രം സമാഹരിക്കേണ്ടത് 55,000 കോടി രൂപ കൂടിയാണ്. ഇത് മറികടക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. നടപ്പ് സാമ്പത്തിക വര്‍ഷം മാര്‍ച്ച് 17 വരെ മുന്‍കൂര്‍ നികുതി പിരിവില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 22.3 ശതമാനം വര്‍ധനയുണ്ടായതാണ് മൊത്ത പ്രത്യക്ഷ നികുതി വരുമാനത്തിലെ ഉയര്‍ച്ചയ്ക്കുള്ള പ്രധാന കാരണം. അറ്റ പ്രത്യക്ഷ നികുതിയില്‍ 9.14 ലക്ഷം കോടി രൂപയാണ് കോര്‍പ്പറേറ്റ് നികുതി. സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് ഉള്‍പ്പെടെ വ്യക്തിഗത ആദായനികുതി 9.72 ലക്ഷം കോടി രൂപയാണ്. നികുതിദായകര്‍ക്ക് സര്‍ക്കാര്‍ 3.37 ലക്ഷം കോടി രൂപ റീഫണ്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇത് 2.99 ലക്ഷം കോടി രൂപയായിരുന്നു. 12.7 ശതമാനം വര്‍ധനയാണുണ്ടായത്. റീഫണ്ടുകള്‍ കൂടി ചേര്‍ത്ത് മാര്‍ച്ച് 17 വരെ മൊത്തം പ്രത്യക്ഷ നികുതിയായി സര്‍ക്കാര്‍ പിരിച്ചത് 22.27 ലക്ഷം കോടി രൂപയാണ്. 2022-23ലെ ഇതേ കാലയളവില്‍ ഇത് 18.75 ലക്ഷം കോടി രൂപയായിരുന്നു. 18.7 ശതമാനം വളര്‍ച്ചാ നിരക്കാണ് മൊത്തം പ്രത്യക്ഷ നികുതി പിരിവില്‍ രേഖപ്പെടുത്തിയത്. നടപ്പ് സാമ്പത്തിക വര്‍ഷം മാര്‍ച്ച് 17 വരെ മുന്‍കൂര്‍ നികുതി പിരിവ് 22.31 ശതമാനം വര്‍ധിച്ച് 9.11 ലക്ഷം കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 7.45 ലക്ഷം കോടി രൂപയായിരുന്നു. കോര്‍പ്പറേറ്റ് നികുതിയില്‍ നിന്ന് 6.72 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായനികുതിയില്‍ നിന്ന് 2.39 ലക്ഷം കോടി രൂപയും നിലവിലെ 9.11 ലക്ഷം കോടി രൂപയില്‍ ഉള്‍പ്പെടുന്നു. സ്രോതസ്സില്‍ നിന്നുള്ള നികുതി 10.44 ലക്ഷം കോടി രൂപയാണ്. സെല്‍ഫ് അസസ്മെന്റ് നികുതി 1.7 ലക്ഷം കോടി രൂപയും റെഗുലര്‍ അസസ്മെന്റ് നികുതി 73,548 കോടി രൂപയും മറ്റ് മൈനര്‍ ഹെഡുകള്‍ക്ക് കീഴിലുള്ള നികുതി 24,177 കോടി രൂപയുമാണ്.

https://dailynewslive.in/ യുപിഐ ഡിജിറ്റല്‍ ഇടപാട് കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. ആപ്പില്‍ നിന്ന് കൊണ്ട് തന്നെ ഇടപാടുകള്‍ വേഗത്തില്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. ചാറ്റ് ലിസ്റ്റില്‍ നിന്ന് കൊണ്ട് തന്നെ യുപിഐ ക്യൂആര്‍ കോഡ് നേരിട്ട് സ്‌കാന്‍ ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഫീച്ചര്‍. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്ന ഫീച്ചര്‍ വൈകാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭ്യമാവുക. വേഗത്തില്‍ ഇടപാട് നടത്താന്‍ കഴിയുന്ന ഷോര്‍ട്ട്കട്ട് മാതൃകയിലാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുക. നിലവില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് വിവിധ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇത് ഒഴിവാക്കി വേഗത്തില്‍ ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍.

https://dailynewslive.in/ സൂര്യ നായകനായി എത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘കങ്കുവ’യുടെ കണ്ണഞ്ചിപ്പിക്കുന്ന ടീസര്‍ പുറത്തിറങ്ങി. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘കങ്കുവ’ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാണ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം പീരിയോഡിക് ത്രീഡി ചിത്രമായാണ് എത്തുന്നത്. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. അനിമല്‍ സിനിമയിലെ വില്ലന്‍ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ‘കങ്കുവ’യില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. സ്റ്റുഡിയോ ഗ്രീനും ഡഢ ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘കങ്കുവ’യുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്. 38 ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

https://dailynewslive.in/ വലിയ പ്രീ റിലീസ് ഹൈപ്പുകളോ പ്രൊമോഷനുകളോ ഒന്നും തന്നെയില്ലാതെ വന്ന് ഗംഭീര വിജയം നേടിയ ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ ‘കാന്താര’. കന്നഡയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി എത്തിയിരുന്നു. കാന്താര രണ്ടാം ഭാഗം പ്രീക്വല്‍ ആയാണ് എത്തുന്നത്. ‘കാന്താര എ ലെജന്‍ഡ് ചാപ്റ്റര്‍ 1’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പഞ്ചുരുളിയുടെ ഉത്ഭവം മുതല്‍ എ ഡി 300-400 കാലഘട്ടത്തിലെ കഥയാണ് പ്രമേയമാക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇത് വെറും പ്രകാശമല്ല, ദര്‍ശനമാണ് എന്നാണ് ഹോംബാലെ ഫിലിംസ് പുറത്തുവിട്ട അനൗണ്‍സ്മെന്റ് പോസ്റ്ററിലെ ടാഗ് ലൈന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ. റിലീസിന് മുന്‍പ് വന്‍ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റുപോയത്. അടുത്ത വര്‍ഷം ആദ്യത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോമ്പാലെ ഫിലിംസിന്റെ ബാനറില്‍ 100 കോടി ബഡ്ജറ്റില്‍ മികച്ച പ്രൊഡക്ഷന്‍ ക്വാളിറ്റിയോട് കൂടിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. 16 കോടി രൂപ മുടക്കി നിര്‍മ്മിച്ച ആദ്യ ഭാഗം 410 കോടി രൂപയാണ് ആഗോള കളക്ഷനായി നേടിയത്.

https://dailynewslive.in/ വാഹന വിപണിയില്‍ മുന്നേറ്റം നടത്തി ടാറ്റ മോട്ടോഴ്സ്. ഹ്യുണ്ടേയ്യെ മറികടന്ന് രണ്ടാം സ്ഥാനം സ്വന്തമാക്കിയ ടാറ്റയുടെ ചെറു എസ്യുവി പഞ്ച് ഏറ്റവും അധികം വില്‍പനയുള്ള രണ്ടാമത്തെ വാഹനമായി മാറി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയെ അപേക്ഷിച്ച് 8.7 ശതമാനം വളര്‍ച്ചയുമായി മാരുതി ഒന്നാം സ്ഥാനം നിലനിര്‍ത്തി, 2024 ഫെബ്രുവരിയിലെ വില്‍പന 160272 യൂണിറ്റ്. 19.6 ശതമാനം വളര്‍ച്ചയും 51270 യൂണിറ്റ് വില്‍പനയുമായാണ് ടാറ്റ രണ്ടാം സ്ഥാനത്ത് എത്തിയത്. ഹ്യുണ്ടേയ്ക്ക് 6.9 ശതമാനം വളര്‍ച്ചയും 50201 യൂണിറ്റ് വില്‍പനയുമായി മൂന്നാം സ്ഥാനത്ത് എത്തി. 42401 യൂണിറ്റ് വില്‍പനയുമായി മഹീന്ദ്രയാണ് നാലാമന്‍, വളര്‍ച്ച 40.3 ശതമാനം. 52.6 ശതമാനം വളര്‍ച്ചയും 23300 യൂണിറ്റ് വില്‍പനയുമായി ടൊയോട്ട അഞ്ചാമതുമെത്തി. കിയ (20200 യൂണിറ്റ്), ഹോണ്ട (7142 യൂണിറ്റ്), എംജി (4532 യൂണിറ്റ്), റെനോ (4080 യൂണിറ്റ്), ഫോക്സ്വാഗണ്‍ (3019 യൂണിറ്റ്) എന്നിവരാണ് ആദ്യ പത്തില്‍ എത്തിയ നിര്‍മാതാക്കള്‍. മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക് വാഗണ്‍ആറാണ് ഒന്നാമന്‍. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയാണ് മൂന്നാമത്. മാരുതിയുടെ തന്നെ കോംപാക്റ്റ് സെഡാന്‍ ഡിസയര്‍ നാലാം സ്ഥാനത്ത് എത്തി. മാരുതിയുടെ ചെറു എസ്യുവി ബ്രെസ അഞ്ചാം സ്ഥാനത്ത് എത്തി. മാരുതിയുടെ തന്നെ എംപിവി എര്‍ട്ടിഗയാണ് ആറാം സ്ഥാനത്ത്. ഹ്യുണ്ടേയ് ക്രേറ്റ ഏഴാം സ്ഥാനത്തും മഹീന്ദ്ര സ്‌കോര്‍പ്പിയോ എട്ടാം സ്ഥാനത്തുമുണ്ട്. ടാറ്റ നെക്സോണ്‍, മാരുതി സുസുക്കി ഫ്രോങ്സ് ഒമ്പതും പത്തും സ്ഥാനങ്ങളിലെത്തി.

https://dailynewslive.in/ പത്രമെന്നാല്‍, കുറെ വാര്‍ത്തകളും ചിത്രങ്ങളും നിറച്ച പേജുകള്‍ മാത്രമല്ലെന്നും വ്യത്യസ്തമായ വാര്‍ത്തേതരവിഭവങ്ങളും അതിലുണ്ടെന്നതു ശ്രദ്ധിക്കേണ്ടതാണെന്നും ഓര്‍മിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ പുസ്തകം ആധുനിക പത്രപ്രവര്‍ത്തനം അനുഭവിക്കുന്ന വെല്ലുവിളികളെയും മത്സരാധിഷ്ഠിത വിപണിസമൂഹത്തില്‍ മാധ്യമമേഖലയിലെ തന്ത്രങ്ങളെയും വാര്‍ത്തകളിലൊളിപ്പിച്ച കൗശലങ്ങളെയും പരിചയപ്പെടുത്തുന്നു. പാഠപുസ്തകങ്ങളുടെ സ്ഥിരംശൈലി ഒഴിവാക്കി, ഏത് അധ്യായത്തില്‍നിന്നു വായിച്ചുതുടങ്ങിയാലും രസച്ചരടോ ബന്ധാനുബന്ധങ്ങളോ മുറിയാതെയുള്ള രചനാരീതി ഈ പുസ്തകത്തെ വേറിട്ടതാക്കുന്നു. പത്രപ്രവര്‍ത്തനത്തിന്റെ അകത്തളങ്ങള്‍ അറിയാനും പത്രപ്രവര്‍ത്തകരാകാനും ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന പഠനഗ്രന്ഥം. ‘പത്രത്തിന്റെ പണിപ്പുര’. എം.കെ കൃഷ്ണകുമാര്‍. മാതൃഭൂമി. വില 229 രൂപ.

https://dailynewslive.in/ റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റ്‌സ് ഉയര്‍ന്ന അളവില്‍ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നവരുടെ മുഖത്തിന് ആകര്‍ഷണീയത കുറവായിരിക്കുമെന്ന് ഫ്രാന്‍സില്‍ നടന്ന പഠനം. യൂണിവേഴ്‌സിറ്റി ഓഫ് മോണ്ട്‌പെല്ലിയറിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. കാര്‍ബോഹൈഡ്രേറ്റ് ഉയര്‍ന്ന തോതില്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവരുടെ രക്തത്തിലെ പഞ്ചസാരയിലും ഇന്‍സുലിനിലും വരുന്ന വ്യതിയാനങ്ങളാണ് മുഖത്തിന്റെ ആകര്‍ഷണീയതയെ ബാധിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ചര്‍മ്മത്തിന്റെ ബാഹ്യരൂപത്തെ ബാധിക്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ സെക്‌സ് ഹോര്‍മോണുകളിലും ദീര്‍ഘകാല ഫലങ്ങള്‍ ഉളവാക്കാമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. നമ്മുടെ ഭക്ഷണ തിരഞ്ഞെടുപ്പുകള്‍ക്ക് നമ്മുടെ രൂപഭംഗിയെ സ്വാധീനിക്കാന്‍ സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. 52 പുരുഷന്മാരെയും 52 സ്ത്രീകളെയുമാണ് ഗവേഷണത്തിനായി തിരഞ്ഞെടുത്തത്. 20നും 30നും ഇടയിലായിരുന്നു ഇവരുടെ പ്രായം. ഇവര്‍ക്ക് 500 കലോറി റിഫൈന്‍ ചെയ്തതും അല്ലാത്തതുമായ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണം നല്‍കി. കഴിക്കുന്നതിന് മുന്‍പും ശേഷവും ഇവരുടെ രക്തത്തിലെ പഞ്ചസാരയുടെ തോത് ഗവേഷകര്‍ അളക്കുകയും നിയന്ത്രിത വെളിച്ചത്തില്‍ മുഖത്തിന്റെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. ഈ ചിത്രങ്ങള്‍ കണ്ട് ഇവര്‍ക്ക് എത്ര പ്രായം തോന്നിക്കുന്നുണ്ടെന്നും മുഖം എത്ര ആകര്‍ഷകമാണെന്നും പൗരുഷവും സ്ത്രീത്വവും എത്ര മാത്രമുണ്ടെന്നും വിലയിരുത്താന്‍ ഒരു സംഘത്തിനെ ഏല്‍പ്പിച്ചു. ഇതില്‍ നിന്നാണ് റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റ് കഴിച്ചവര്‍ക്ക് ആകര്‍ഷണീയത കുറവാണെന്നത് നിരീക്ഷിച്ചത്. ഉയര്‍ന്ന തോതിലുള്ള പഞ്ചസാര ചര്‍മ്മത്തിന്റെ പ്രായം വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. കാര്‍ബോ ഹൈഡ്രേറ്റ് തോത് കുറച്ച് പഴങ്ങളും പച്ചക്കറികളും സമൃദ്ധമായി അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് ആകര്‍ഷണീയത വര്‍ധിപ്പിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.13, പൗണ്ട് – 105.61, യൂറോ – 90.27, സ്വിസ് ഫ്രാങ്ക് – 93.38, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.23, ബഹറിന്‍ ദിനാര്‍ – 220.56, കുവൈത്ത് ദിനാര്‍ -270.33, ഒമാനി റിയാല്‍ – 215.95, സൗദി റിയാല്‍ – 22.17, യു.എ.ഇ ദിര്‍ഹം – 22.64, ഖത്തര്‍ റിയാല്‍ – 22.83, കനേഡിയന്‍ ഡോളര്‍ – 61.15.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *