◾https://dailynewslive.in/ പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഒ.ആര് കേളു സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മാനന്തവാടി എംഎല്‍യായ കേളുവിന് പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പാണ് ലഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
◾https://dailynewslive.in/ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒ.ആര് കേളു സെക്രട്ടേറിയേറ്റിലെത്തി ചുമതലയേറ്റു. വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങള്‍ ഗൗരമായി കാണുമെന്നും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ച് അതിനായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ നടക്കുകയാണെന്നും ചുമതലയേറ്റ ശേഷം മന്ത്രി പറഞ്ഞു.വയനാട്ടുകാരുടെ പ്രതീക്ഷക്ക് ഒത്തുയര്‍ന്ന് പ്രവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പ്രതികരിച്ചു.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രിക. മോദിയുടെ തന്ത്രങ്ങളുടെ കോപ്പി പേസ്റ്റുമായാണ് മുണ്ടുടുത്ത മോദിയുടെ പടപ്പുറപ്പാടെന്ന് പറഞ്ഞുകൊണ്ടാണ് വിമര്‍ശനം. പിണറായി വിജയനെ ലക്ഷ്യം വെച്ചാണ് സി പി എം നേതൃയോഗങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതെന്നും സ്വന്തം മുഖം വികൃതമായത് മനസിലാകാതെ മറ്റു പാര്‍ട്ടികളുടെ മുഖം വികൃതമാണെന്ന് വിളിച്ചു പറയുകയാണ് മുഖ്യമന്ത്രിയെന്നും ചന്ദ്രിക വിമര്‍ശിക്കുന്നു.
ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും
പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം
മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ തനിക്കെതിരെ സിപിഎമ്മില്‍ ഉയരുന്ന വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയാണ് പിണറായി വിജയന് മുസ്ലീം ലീഗിനെതിരെ തീര്‍ക്കുന്നതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. മുസ്ലീം ലീഗിന്റെ മുഖം നഷ്ട്ടപ്പെട്ടോയെന്ന് നോക്കുന്നതിനു മുമ്പ് സ്വന്തം മുഖമൊന്ന് മുഖ്യമന്ത്രി നോക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ നമ്മുടെ മുഖ്യമന്ത്രി തെറ്റില്‍ നിന്ന് തെറ്റിലേക്ക് പോകുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. പിണറായി വിജയന്റെ നേതൃത്വം ഉള്ളടത്തോളം കാലം സി പി എം കേരളത്തില്‍ രക്ഷപ്പെടില്ലെന്നും മുരളീധരന് പറഞ്ഞു. തൃശൂരില്‍ ബി ജെ പിയെ വിജയിപ്പിച്ചത് സി പി എമ്മാണ്. ഒരു ഭാഗത്ത് ബി ജെ പിയെ കുറ്റം പറയുകയും മറുഭാഗത്ത് ബി ജെ പിയെ സഹായിക്കുകയും ചെയ്യുന്ന പ്രവണതയാണ് മുഖ്യമന്ത്രിയുടേത്. ടി പി കേസില്‍ ഒരു പ്രതിയെയും രക്ഷപ്പെടാന്‍ യു ഡി എഫ് അനുവദിക്കില്ലെന്നും അത്തരമൊരു നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. ഈ തെരെഞ്ഞെടുപ്പോടെ മുഖം നഷ്ടപ്പെട്ട ഏക മനുഷ്യന് പിണറായിയെന്ന് കെ എം ഷാജി പറഞ്ഞു. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പിണറായി എന്ന ഒറ്റ മനുഷ്യനാണ്. അത് ബോധ്യപ്പെട്ടതിന്റെ അസ്വസ്ഥതയാണ് പിണറായിക്കെന്നും താനല്ല കുഴപ്പം മറ്റുള്ളവരാണ് കുഴപ്പം എന്ന് വരുത്താനുള്ള പാഴ് വേലയാണ് പിണറായിക്കുള്ളതെന്നും കെ എം ഷാജി വിമര്‍ശിച്ചു.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലും അതിരൂക്ഷ വിമര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍. മകള്‍ക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മൗനത്തിന് പാര്‍ട്ടി നല്‍കേണ്ടി വന്നത് കനത്ത വിലയാണെന്നും വിശ്വസനീയമായ മറുപടി മുഖ്യമന്ത്രി നല്‍കിയില്ലെന്നും ഇത് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യകാരണമായെന്നുമാണ് യോഗത്തില്‍ നേതാക്കളുടെ ഭാഗത്ത് നിന്ന് വിമര്‍ശനം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍.
കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 1):
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455
◾https://dailynewslive.in/ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍. മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്നും ഈ പെരുമാറ്റ രീതി മാറിയേ പറ്റൂവെന്നും ഇത് കമ്മ്യൂണിസ്റ്റുകാരന് ചേര്‍ന്നതല്ലെന്നും ഭരണവിരുദ്ധ വികാരം തോല്‍വിയില്‍ ആഞ്ഞടിച്ചുവെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ വിമര്‍ശനത്തിന് സംഘടിത സ്വഭാവമുണ്ടെന്ന് സിപിഎം സംസ്ഥാന നേതൃത്വം വിലയിരുത്തി. ആക്ഷേപങ്ങള്‍ക്ക് പാര്‍ട്ടിക്ക് അകത്തോ പുറത്തോ മറുപടി നല്കി പ്രശ്നം വഷളാക്കേണ്ടെന്നാണ് നേതൃതലത്തിലെ ധാരണ. നേതൃമാറ്റ ആവശ്യം തള്ളി എംവി ഗോവിന്ദന് പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും നെടുംതൂണാണ് പിണറായിയെന്ന് വിശേഷിപ്പിച്ചു.
◾https://dailynewslive.in/ ക്രൈസ്തവ സഭകള്‍ തൃശൂര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചത് വിദേശ ഫണ്ടിന് വേണ്ടിയാണെന്ന് സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി. വിദേശ ഫണ്ട് സ്വീകരിക്കുന്നതിലുള്ള വിലക്ക് നീക്കാമെന്ന് ധാരണയുണ്ടാക്കിയെന്നും വിലക്ക് പിന്‍വലിക്കുന്നതിനുവേണ്ടി തൃശൂര്‍ സീറ്റ് ബിജെപിക്ക് നല്‍കുകയായിരുന്നുവെന്ന് ജില്ലാ കമ്മിറ്റി ആരോപിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുന്നത് എതിര്‍ക്കുന്ന ഒരു വിഭാഗത്തിന്റെ വോട്ട് യുഡിഎഫിലേക്ക് പോയെന്നും യോഗം വിലയിരുത്തി.
◾https://dailynewslive.in/ ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് റിപ്പോര്‍ട്ട് തേടിയത് ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടപ്രകാരമെന്ന് ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം. ടി പി കേസിലെ പ്രതികള്‍ക്ക് ഇളവ് നല്‍കില്ലെന്നും ജയില്‍ മേധാവി വ്യക്തമാക്കി. ശിക്ഷ ഇളവ് നല്‍കാനായി 188 തടവുകാരുടെ പട്ടിക തയ്യാറാക്കി. അതോടൊപ്പം 188 പേരുടെയും വിടുതല്‍ സംബന്ധിച്ചും പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഒഴിവാക്കല്‍ നടക്കുന്നതെന്നും ജയില്‍ മേധാവിക്ക് നല്കിയ വിശദീകരണത്തില്‍ സൂപ്രണ്ട് പറയുന്നു.
◾https://dailynewslive.in/ കണ്ണൂരില്‍ വീണ്ടും ബോംബ് കണ്ടെടുത്തു. ന്യൂ മാഹി പെരിങ്ങാടിയില്‍ തലശ്ശേരി-മാഹി ബൈപ്പാസിന്റെ സര്‍വീസ് റോഡരികിലാണ് സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കൂത്തുപറമ്പിലും സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തിരുന്നു. അതിനിടെ പാനൂര്‍ ചെണ്ടയാട് റോഡില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. പൊട്ടിയത് ഏറുപടക്കമെന്നാണ് പൊലീസ് പറയുന്നത്.
◾https://dailynewslive.in/ ജാതി സംവരണം അവസാനിപ്പിക്കണമെന്നും ജാതി മത ഭേദമന്യേ എല്ലാവരെയും സമന്മാരായി കാണുന്ന ബദല്‍ സംവിധാനം വേണമെന്നും എന്‍എസ്എസ് ബജറ്റ് സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നുവെന്നും സുകുമാരന്‍ നായര്‍ സമ്മേളനത്തില്‍ പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഇന്ന് ആരംഭിക്കും. മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ രാവിലെ സ്വീകരിക്കും. 2076 സര്‍ക്കാര്‍ എയിഡഡ്-അണ് എയിഡഡ് ഹയര്‍സെക്കന്ററി സ്കൂളുകളിലാണ് ഇന്ന് ക്ലാസുകള്‍ ആരംഭിക്കുന്നത്. ഇത്രയും വേഗത്തില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് വിദ്യാഭ്യാസ വകുപ്പിന്റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളുടെ ഫലമായാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
◾https://dailynewslive.in/ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി രാജി വെയ്ക്കണമെന്ന മുദ്രാവാക്യങ്ങളോടെ കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ വെച്ച് കെ എസ് യു പ്രവര്‍ത്തകര്‍ തടഞ്ഞു. മന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ പ്രവര്‍ത്തകര്‍ മന്ത്രിയുടെ കാറിലും കരിങ്കൊടി കെട്ടി. പ്രതിഷേധിക്കുന്നവര്‍ പ്രതിഷേധിക്കട്ടെയെന്നാണ് മന്ത്രി പ്രതികരിച്ചത്.. പ്രതിഷേധത്തെ ചോദ്യം ചെയ്യുന്നില്ലെന്നും ഇത് അവരുടെ സമര രീതിയാണെന്നും പറഞ്ഞ അദ്ദേഹം പ്രതിഷേധത്തിനുള്ള അവകാശം എല്ലാവര്ക്കും ഉണ്ടെന്നും പറഞ്ഞു. മലബാറില്‍ പ്ലസ് വണ്‍ സീറ്റില്‍ പ്രതിസന്ധിയില്ലെന്നും എല്ലാവരും കണക്ക് നോക്കൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ മലപ്പുറത്ത് ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റുണ്ടെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാദം തള്ളി എസ് എഫ് ഐ ഇന്ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചു. റാങ്ക് ജേതാക്കളെ സെക്രട്ടറിയേറ്റിന് മുന്നില്‍ അണിനിരത്തി സമരം ചെയ്യുമെന്ന് എം എസ് എഫും അറിയിച്ചു. പ്രതിസന്ധി രൂക്ഷമായതോടെ വിദ്യാഭ്യാസ മന്ത്രി നാളെ വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ചു. അതേസമയം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
◾https://dailynewslive.in/ കേരളത്തിലെ ബിജെപിയുടെ വിജയം ഗൗരവത്തോടെ കാണണമെന്ന് കെ രാധാകൃഷ്ണന് എംപി. പുതിയ തലമുറയ്ക്ക് അനുഭവങ്ങള്‍ കുറവാണ്, പുതിയ സാഹചര്യത്തില്‍ ഇടതുപക്ഷം എങ്ങനെ ഇടപെടണമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും പഴയ രീതികള്‍ മതിയോ എന്ന് ചര്‍ച്ച ചെയ്യണമെന്നും കെ രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
◾https://dailynewslive.in/ തിരുവനന്തപുരം വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബിജെപി നേതാവും തിരുവനന്തപുരത്തെ ബിജെപിയുടെ ലോകസഭാ സ്ഥാനാര്‍ത്ഥിയുമായിരുന്ന രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ അദ്ദേഹം തിരുവനന്തപുരം കേന്ദ്രീകരിച്ച് താന്‍ ഇനിയും പ്രവര്‍ത്തിക്കുമെന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്.
◾https://dailynewslive.in/ പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. ആദ്യ രണ്ട് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക. ആദ്യം പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നാല് മണിയോടെയാണ് കേരളത്തിലെ എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക.
◾https://dailynewslive.in/ എറണാകുളത്ത് കെഎസ്ആര്‍ടിസിയുടെ പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം ഉടന്‍ തുടങ്ങില്ലെന്നും സ്റ്റാന്‍ഡ് നിര്‍മാണത്തിനായി കണ്ടെത്തിയത് ചതുപ്പ് നിലമാണെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. നികത്തിയെടുക്കാന്‍ കോടിക്കണക്കിന് രൂപ വേണ്ടിവരുമെന്നും ചതുപ്പെടുക്കാന്‍ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. ചടങ്ങില്‍ ഇരുവരും പരസ്പരം സംസാരിച്ചില്ല. അതേസമയം സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍ ഒരുക്കിയ ചായ സത്കാരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുത്തു.
◾https://dailynewslive.in/ പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത മെത്രാപോലീത്ത കുര്‍ബാന ചൊല്ലി എന്നാരോപിച്ച് കോട്ടയം കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം. മെത്രാപൊലീത്തയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലായിരുന്നു സംഘര്‍ഷം.
◾https://dailynewslive.in/ പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയേക്കുമെന്ന സൂചന നല്കി വടകരയിലെ നിയുക്ത എംപി ഷാഫി പറമ്പില്‍. പാലക്കാട്ടെ ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമാകാന്‍ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷം ഉടന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
◾https://dailynewslive.in/ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവിനെ കടത്തിക്കൊണ്ട് പോയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കൊല്ലം വെള്ളിമണ്‍ സ്വദേശി പ്രവീണാണ് പിടിയിലായത്. കിളിക്കൊല്ലൂര്‍ സ്വദേശി അമല്‍ അശോകിന്റെ പരാതിയിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് പ്രതിയെ പിടികൂടിയത്. വിയറ്റ്നാമില്‍ പരസ്യ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 22,0000 രൂപയാണ് യുവാവില്‍ നിന്ന് പ്രതി കൈക്കലാക്കിയത്.
◾https://dailynewslive.in/ മര്‍ച്ചന്റ് നേവിയില്‍ ജോലി വാഗ്ദാനം നല്കി പണം തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍ . പട്ടണക്കാട് പാറയില്‍ വാര്‍ഡില്‍ പുതുപ്പറമ്പത്ത് വെളിവീട്ടില്‍ ജിത്തു സേവിയറെയാണ് പുന്നപ്ര പൊലീസ് പിടികൂടിയത്. മര്‍ച്ചന്റ് നേവിയില്‍ മാസം 50,000 രൂപ ശമ്പളം ലഭിക്കുന്ന സ്ഥിര ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പുന്നപ്ര സ്വദേശിയായ സെഫിനില്‍നിന്നും 8 ലക്ഷം രൂപ തട്ടിയ കേസിലാണ് ഇയാള്‍ പിടിയിലായത്.
◾https://dailynewslive.in/ വയനാട് കേണിച്ചിറയില്‍ നാല് പശുക്കളെ ആക്രമിച്ച് കൊന്ന കടുവ കൂട്ടിലായി. കടുവയെ കൂട് വെച്ച് പിടികൂടാനായില്ലെങ്കില്‍ മയക്കുവെടിവെച്ച് പിടികൂടാന്‍ വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിറക്കുകയും വിവിധയിടങ്ങളില്‍ കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും ചെയ്തിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ട് പശുക്കളെ കൊന്ന തൊഴുത്തില്‍ രാത്രിയോടെ വീണ്ടും കടുവയെത്തിയ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെയാണ് കടുവ കൊന്നത്.
◾https://dailynewslive.in/ ചാവക്കാട് കടപ്പുറത്ത് കടല്‍ക്ഷോഭത്തില്‍ കെട്ടിടം തകര്‍ന്നു വീണു. കടല്‍ ഭിത്തി കെട്ടാത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു. അഞ്ചങ്ങാടി വളവില്‍ ഹസ്സന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നത്. കടല്‍ കരയിലേക്ക് ഇരച്ചു കയറുകയായിരുന്നു.
◾https://dailynewslive.in/ ഭാരതപ്പുഴയിലെ വെള്ളയാങ്കല്ല് തടയണയില്‍ വീണ്ടും പോത്തിന്റെ ജഡം കണ്ടെത്തി. കഴിഞ്ഞ ദിവസം ഏഴ് പോത്തുകളാണ് ഭാരതപ്പുഴയില്‍ ചത്തുപൊങ്ങിയത്. പട്ടാമ്പി മുതല്‍ തൃത്താല വെള്ളിയാങ്കല്ല് വരെയുള്ള ഭാഗത്താണ് സംഭവം. പാവറട്ടി കുടിവെള്ള സംഭരണിയിലാണ് കന്നുകാലികള്‍ ചത്തുപൊങ്ങിയത്.
◾https://dailynewslive.in/ ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി രോഗിയുടെ കുടുംബം. ആശുപത്രി സൂപ്രണ്ട് കൈക്കൂലി വാങ്ങിയെന്നും, തുക കുറഞ്ഞതിനാല്‍ രോഗിയെ നോക്കിയില്ലെന്നുമാണ് ആരോപണം. കാലിന് മൈനര്‍ ശസ്ത്രക്രിയ നടത്താനെത്തിയ ഹരിപ്പാട് സ്വദേശി അനിമോന്റെ കുടുംബത്തിന്റേതാണ് പരാതി.
◾https://dailynewslive.in/ ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പാലക്കാട് കരിമ്പ വെട്ടം പടിഞ്ഞാകരയില്‍ സജിതയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് നിഖിലിനെ (28) സേലത്തുനിന്നും കസ്റ്റഡിയിലെടുത്തു. നിഖില്‍ സജിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
◾https://dailynewslive.in/ വടക്കന്‍ പറവൂരില്‍ സ്കൂട്ടര്‍ മറിഞ്ഞ് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശ്ശേരി തെക്കേവീട്ടില്‍ ക്ലയിസന്റെ ഭാര്യ ബിന്ദു (44), മകന് ആല്വിന് (12) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ക്ലയിസന്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം.
◾https://dailynewslive.in/ കൊച്ചി മാടവനയില്‍ ദേശീയപാതയില്‍ അന്തര്‍സംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് തെന്നിമറിഞ്ഞ് മുകളിലേക്ക് വീണാണ് ബൈക്ക് യാത്രക്കാരനായ ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യന്‍ മരിച്ചത്. സിഗ്നലില്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് ബസ് മറിയാന്‍ കാരണമെന്നാണ് കരുതുന്നത്.
◾https://dailynewslive.in/ കാസര്‍കോട് സംസ്ഥാനപാതയിലെ കളനാട് ഓവര്‍ബ്രിഡ്ജിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ചളിയങ്കോട് സ്വദേശി സാലിയുടെ മകന് സിദ്ധീഖാണ് മരിച്ചത്. പൊലീസെത്തി യുവാവിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
◾https://dailynewslive.in/ നീറ്റ് യുജി പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് സിബിഐ. കേസിന്റെ അന്വേഷണത്തിനായി സംഘാംഗങ്ങള്‍ ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിച്ചു. എന്‍ടിഎ അടക്കം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിലുണ്ടെന്ന് സിബിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
◾https://dailynewslive.in/ വിവാദമായതിനെ തുടര്‍ന്ന് 1563 പേര്‍ക്കായി വീണ്ടും നടത്തിയ നീറ്റ്-യു.ജി പരീക്ഷയെഴുതിയത് 813 പേര് മാത്രം. സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് ഗ്രേസ് മാര്‍ക്ക് നല്കപ്പെട്ട 1563 പേര്‍ക്കായി വീണ്ടും നീറ്റ് പരീക്ഷ നടത്തിയത്. അതേസമയം നീറ്റ്-യു.ജി. പരീക്ഷയില്‍ ക്രമക്കേട് നടത്തിയ 63 വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്തതായി എന്‍.ടി.എ. അറിയിച്ചു.
◾https://dailynewslive.in/ മാഫിയകള്‍ക്കും അഴിമതിക്കാര്‍ക്കും രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം തീറെഴുതി കൊടുത്തുവെന്നും കുട്ടികളുടെ ഭാവി യോഗ്യതയില്ലാത്തവരുടെയും അത്യാഗ്രഹികളുടെയും കൈയിലെത്തിയതാണ് പേപ്പര്‍ ചോര്‍ച്ചയ്ക്ക് കാരണമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരോപിച്ചു. പരീക്ഷ പോലും മര്യാദയ്ക്ക് നടത്താനാകാത്തവരാണ് ബിജെപി സര്‍ക്കാരെന്നും മോദി കാഴ്ച കണ്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
◾https://dailynewslive.in/ ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ നക്സലൈറ്റുകള്‍ നടത്തിയ ആക്രമണത്തില്‍ മലയാളിയുള്‍പ്പെടെ രണ്ടു ജവാന്മാര്ക്കു വീരമൃത്യു. തിരുവനന്തപുരം നന്ദിയോട് പൊട്ടന്‍ചിറ ഫാം ജംക്ഷനില്‍ ആര്.വിഷ്ണു (35), ശൈലേന്ദ്ര (29) എന്നീ കമാന്‍ഡോകളാണ് കൊല്ലപ്പെട്ടത്.
◾https://dailynewslive.in/ രാജ്യത്തെ പ്രളയ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ യോഗം ചേര്‍ന്നു. കേരളം, ബിഹാര്‍, അസം എന്നിവിടങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങളും, മഴക്കെടുതി തുടരുന്ന സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നിവടങ്ങളിലെ നിലവിലെ സാഹചര്യവും വിലയിരുത്തി.
◾https://dailynewslive.in/ കള്ളക്കുറിച്ചിയില്‍ വിഷമദ്യ ദുരന്തം ഉണ്ടായ സ്ഥലത്ത് ദുരന്തബാധിതരെ സന്ദര്‍ശിച്ച് മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ നടന് കമല്‍ ഹാസന്. തമിഴ്നാട്ടില്‍ മരുന്ന് കടകളേക്കാള്‍ ഒരു തെരുവില്‍ ടാസ്മാക് കടകളുണ്ടെന്ന് കമല്ഹാസന് വിമര്‍ശിച്ചു. സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ല, അത് മാഫിയകളെ വളര്‍ത്തുകയേ ഉള്ളൂ. ഇപ്പോഴുണ്ടായ ദുരന്തത്തിന് ഇത് വരെ ഭരണത്തിലിരുന്ന എല്ലാ സര്‍ക്കാരുകളും ഉത്തരവാദികളാണെന്നും കമല്ഹാസന് പറഞ്ഞു.
◾https://dailynewslive.in/ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ഇന്ത്യ സഖ്യത്തിനെതിരെ വിമര്‍ശനവുമായി ബിജെപി. പിന്നാക്ക വിഭാഗക്കാര്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലത്താണ് വിഷമദ്യ ദുരന്തമുണ്ടായതെന്നും എന്തുകൊണ്ടാണ് ഇന്ത്യ സഖ്യത്തിലെ നേതാക്കള്‍ ഇതിനെതിരെ സംസാരിക്കാത്തതെന്നും, ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ രാഷ്ട്രീയം നോക്കിയാണോ മിണ്ടാതിരിക്കുന്നത് എന്നും ബിജെപി നേതാവ് സംബിത് പാത്ര ചോദിച്ചു.
◾https://dailynewslive.in/ കഴിഞ്ഞ ദിവസത്തെ മഴയെ തുടര്‍ന്ന് ആറ് മാസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അയോധ്യ ധാം ജംഗ്ഷന് റെയില്‍വേ സ്റ്റേഷന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു. 20 മീറ്റര്‍ നീളത്തിലാണ് മതില് പൊളിഞ്ഞു വീണത്. 240 കോടിയോളം രൂപ ചെലവിട്ടാണ് കെട്ടിടം പുതുക്കി പണിതത്. മതില് ഇടിഞ്ഞതോടെ അയോധ്യ നിര്‍ദയമായി കൊള്ളയടിക്കപ്പെട്ടെന്ന് സമാജ്വാദി പാര്‍ടി നേതാവ് ഐപി സിങ് പ്രതികരിച്ചു. എന്നാല്‍ മതില് അയോധ്യ ധാം സ്റ്റേഷന്റെ പ്രധാന കെട്ടിടത്തിന്റെ ഭാഗമല്ലെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ അരുണാചല്‍ പ്രദേശില്‍ വന്‍ നാശനഷ്ടം. ഷിയോമിയാ ജില്ലയിലെ മേച്ചുക്ക മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പ്രളയത്തില്‍ രണ്ട് വൈദ്യുത നിലയങ്ങള്‍ പൂര്‍ണ്ണമായും തകരാറിലായതോടെ പ്രദേശത്തെ വൈദ്യുത വിതരണം തടസ്സപ്പെട്ടു. വന്‍കൃഷിനാശമുണ്ടാവുകയും ഒട്ടേറെ വീടുകള്‍ ഒലിച്ചു പോവുകയും ചെയ്തിട്ടുണ്ട്.
◾https://dailynewslive.in/ ഐസ്ആര്‍ഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആര്‍എല്‍വിയുടെ മൂന്നാം ലാന്‍ഡിംഗ് പരീക്ഷണം വിജയകരമായി. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ഡിആര്‍ഡിഒ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ വച്ച് ഇന്നലെ രാവിലെ നടന്ന പരീക്ഷണത്തില്‍ രാവിലെ 7.10 ഓടെ പുഷ്പക് ലാന്‍ഡ് ചെയ്തു. സ്വയം ദിശയും വേഗവും നിയന്ത്രിച്ച് പേടകം റണ്‍വേയില്‍ ഇറങ്ങുകയായിരുന്നു.
◾https://dailynewslive.in/ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നടപടിയെ തുടര്‍ന്ന് ബജ്റംഗ് പൂനിയക്ക് വീണ്ടും സസ്പെന്ഷന്. പരിശോധനക്കായി മൂത്ര സാംപിള്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇപ്പോള്‍ വീണ്ടും ബജ്റംഗ് പൂനിയയെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. സസ്പെന്‍ഷനെതിരെ ജൂലൈ 11നകം വിശദീകരണം നല്‍കാനാണ് നാഡ ബജ്റംഗ് പൂനിയക്ക് അയച്ച നോട്ടീസില്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
◾https://dailynewslive.in/ ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ എട്ടില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് 21 റണ്‍സിന്റെ ചരിത്ര വിജയം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്കെതിരേ അഫ്ഗാന്റെ ആദ്യ ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് 6 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് 19.2 ഓവറില്‍ 127 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തോറ്റാല്‍ പുറത്താകുന്ന കളിയില്‍ ജയിച്ചതോടെ അഫ്ഗാനിസ്താന് സെമി സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്.
◾https://dailynewslive.in/ ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ എട്ടിലെ മറ്റൊരു മത്സരത്തില്‍ അമേരിക്കയെ പത്ത് വിക്കറ്റിന് നിലം പരിശാക്കി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 115 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഹാട്രിക്കോടെ നാല് വിക്കറ്റെടുത്ത ക്രിസ് ജോര്‍ദാനാണ് അമേരിക്കയെ തകര്‍ത്തെറിഞ്ഞത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 38 പന്തില്‍ 83 റണ്‍സെടുത്ത ജോസ് ബട്ലറുടെ മികവില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ലക്ഷ്യത്തിലെത്തി.
◾https://dailynewslive.in/ ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. സെമി ഫൈനലിലേക്കുള്ള സുഗമമായ പ്രവേശനം ഉറപ്പാക്കണമെങ്കില്‍ ഇന്ത്യക്ക് ഇന്ന് ജയിച്ചേ തീരൂ.
◾https://dailynewslive.in/ യൂറോ കപ്പ് ഫുട്ബോളില്‍ ജര്‍മനിയെ സമനിലയിലാക്കി സ്വിറ്റ്സര്‍ലാണ്ട്. ആദ്യപകുതിയിലെ 28-ാം മിനിറ്റില്‍ മുന്നിലെത്തിയ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ സമനില ഗോള്‍ നേടാന്‍ ജര്‍മനിക്ക് ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു. മറ്റൊരു മത്സരത്തില്‍ സ്കോട്ട്ലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ഹംഗറി ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇതോടെ ജര്‍മനിയും സ്വിറ്റ്സര്‍ലന്‍ഡും ഗ്രൂപ്പില്‍നിന്ന് നോക്കൗട്ട് ഉറപ്പിച്ചു.
◾https://dailynewslive.in/ കോപ്പ അമേരിക്കയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ജമൈക്കക്കെതിരെ മെക്സിക്കോക്ക് ഒരു ഗോളിന്റെ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ അമേരിക്ക ബോളീവിയയെ രണ്ട് ഗോളിനാണ് തകര്‍ത്തത്.
◾https://dailynewslive.in/ രാജ്യത്തെ പത്തു മുന്‍നിര കമ്പനികളില്‍ മൂന്നെണ്ണത്തിന്റെ വിപണി മൂല്യം 1,06,125 കോടി വര്‍ധിച്ചു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് എന്നി കമ്പനികളുടെ വിപണി മൂല്യത്തിലാണ് ഒരാഴ്ച കൊണ്ട് വലിയ വര്‍ധന ഉണ്ടായത്. കഴിഞ്ഞയാഴ്ച ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 217 പോയിന്റ് ആണ് മുന്നേറിയത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ ഒരാഴ്ച കൊണ്ട് 52,091 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ എച്ച്ഡിഎഫ്സിയുടെ മൊത്തം വിപണി മൂല്യം 12,67,056 കോടിയായി ഉയര്‍ന്നു. ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് എന്നിവയുടെ വിപണി മൂല്യം യഥാക്രമം 36,118 കോടി, 17,915 കോടി എന്നിങ്ങനെയാണ് വര്‍ധിച്ചത്. ഇതോടെ ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 8,13,914 കോടിയായി ഉയര്‍ന്നു. അതേസമയം റിലയന്‍സ്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, എല്‍ഐസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി എന്നിവയുടെ വിപണിമൂല്യത്തില്‍ ഇടിവ് നേരിട്ടു. മൊത്തം 1,01,769 കോടിയുടെ ഇടിവാണ് നേരിട്ടത്. റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 32,271 കോടിയുടെയും എല്‍ഐസിക്ക് 27,260 കോടിയുടെയും നഷ്ടമാണ് നേരിട്ടത്.
◾https://dailynewslive.in/ നാഗചൈതന്യ നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് ‘തണ്ടേല്‍’. നായിക സായ് പല്ലവിയാണ്. ആന്ധ്രാപ്രദേശില്‍ 2018ല്‍ നടന്ന സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന യുവതിയായ കഥാപാത്രമായിട്ടാണ് സായ് പല്ലവിയാണ് തണ്ടേലില്‍ നായികയാകുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ നാഗചൈതന്യയുടെ ജോഡിയായിട്ടാണ് സായ് പല്ലവി വേഷമിടുന്നത്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സായ് പല്ലവിക്ക് ലഭിക്കുന്ന തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല എന്നാണ് ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്. സംവിധായകന് ചന്ദൂ മൊണ്ടേടിയുടെ പുതിയ ചിത്രമായ തണ്ടേലില്‍ നാഗചൈതന്യക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത് എന്നതിനാല്‍ ആരാധകരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. പ്രേമം എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നായിക സായ് പല്ലവി നാഗചൈതന്യ നായകനാകുന്ന തണ്ടേലിന് പുറമേ തമിഴിലും ഒരു പ്രധാന വേഷത്തില്‍ എത്താന്‍ തയ്യാറെടുത്തിരിക്കുകയാണ്. ശിവകാര്ത്തികേയന് നായകനായി വേഷമിടുന്ന അമരന് എന്ന ചിത്രത്തിലാണ് സായ് പല്ലവി പ്രാധാന്യമുള്ള നായികയാകുന്നത്.
◾https://dailynewslive.in/ തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആവേശം നിറച്ച ചിത്രമായിരുന്നു ഷാരൂഖിന്റെ ജവാന്. നയന്‍താരയായിരുന്നു ചിത്രത്തില്‍ നായികയായെത്തിയത്. ചിത്രത്തിലെ എസ്ആര്‍കെ – നയന്‍ കോമ്പോ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ മറ്റൊരു തെന്നിന്ത്യന്‍ സൂപ്പര്‍ നായികയ്ക്കൊപ്പം ഷാരൂഖ് എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സാമന്ത റൂത്ത് പ്രഭുവിനൊപ്പം ഷാരൂഖ് തന്റെ പുതിയ പ്രൊജക്ടിന്റെ കരാര്‍ ഒപ്പിട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. മാത്രമല്ല കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഡങ്കിയ്ക്ക് ശേഷം ഷാരൂഖ് വീണ്ടും രാജ്കുമാര് ഹിരാനിയുമായി ഒന്നിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാഹസികതയും രാജ്യസ്നേഹവുമൊക്കെ കോര്‍ത്തിണക്കിയുള്ള ഒരു ആക്ഷന്‍ ത്രില്ലറാണ് ഈ ചിത്രമെന്നാണ് വിവരം. എന്നാല്‍ ഇതിനെ സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. ചിത്രത്തിന്റെ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഉടനെ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മത്സരമുള്ള ഒരു കാര്‍ സെഗ്മെന്റാണ് കോംപാക്റ്റ് എസ്യുവി സെഗ്മെന്റ്. ഫ്രഞ്ച് വാഹന ബ്രാന്‍ഡായ സിട്രോണ്‍ ഈ സെഗ്മെന്റെ ശക്തരായ കമ്പനികളില്‍ ഒരാളാണ്. സെഗ്മെന്റിലെ ഒരേയൊരു മൂന്ന് ലൈന്‍ ഓഫറായ സിട്രോണ്‍ സി3 എയര്‍ക്രോസ് കമ്പനി അടുത്തിടെ പുറത്തിറക്കി. ഇപ്പോഴിതാ വില്‍പ്പന കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനായി, ഈ എസ്യുവിക്ക് കമ്പനി വന്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുകയാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. സിട്രോണ്‍ ഡീലര്‍മാര്‍ സി3 എയര്‍ക്രോസിന് 2.62 ലക്ഷം രൂപ വരെ വന്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. സിട്രോണ്‍ സി3 എയര്‍ക്രോസിന്റെ മിഡ്-സ്പെക്ക് പ്ലസ് ട്രിമ്മില്‍ മാത്രമേ ഈ കിഴിവ് ബാധകമാകൂ. അടിസ്ഥാന യു ട്രിമ്മിലും ടോപ്പ്-സ്പെക്ക് മാക്സ് ട്രിമ്മിലും കിഴിവുകളൊന്നുമില്ല. സിട്രോണ്‍ സി3 എയര്‍ക്രോസിന്റെ പ്ലസ് ട്രിമ്മിന്റെ എക്സ്-ഷോറൂം വില 11.61 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. 2.62 ലക്ഷം രൂപ കിഴിവോടെ, മിഡ്-സ്പെക്ക് പ്ലസ് ട്രിമ്മിന്റെ വില ഇപ്പോള്‍ 8.99 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. അടിസ്ഥാന യു ട്രിമ്മില്‍ കിഴിവ് ഇല്ല. ഇപ്പോഴും അതിന്റെ വില 9.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.
◾https://dailynewslive.in/ പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തിന്റെ ലളിതവും വിസ്തൃതവുമായ പുനരാഖ്യാനം അതിലെ അന്ധവിശ്വാസാനാചാര വിമര്‍ശനവും ജീവിതതത്ത്വങ്ങളും കുട്ടികള്‍ക്കുകൂടി മനസ്സിലാകുന്ന ഭാഷയില്‍ വിവരിയ്ക്കുന്നു. കൂട്ടത്തില്‍, പണമില്ലാത്ത സമൂഹവും പാര്ട്ടികളില്ലാത്ത ജനാധിപത്യവും കൂടി വിഭാവനം ചെയ്യുന്നു. ‘ഒരമ്മ പെറ്റ മക്കള്‍’. വി വി ഗോവിന്ദന് നായര്‍. മാരാര്‍സാഹിത്യപ്രകാശം. വില 114 രൂപ.
◾https://dailynewslive.in/ ഒരു വ്യക്തിയില്‍ ഒരു ദിവസം ശരാശരി 50 മുതല്‍ 100 വരെ മുടിയിഴകള്‍ കൊഴിയുമെന്നാണ് ഹാര്‍വാഡ് സര്‍വകലാശാലയുടെ പഠനത്തില്‍ ചൂണ്ടികാണിക്കുന്നത്. ഇതില്‍ കൂടുതല്‍ മുടി ഒരു ദിവസം കൊഴിയുന്നതാണ് അമിത മുടി കൊഴിച്ചിലായി കണക്കാക്കുന്നത്. ഹാര്‍ഡ് വാട്ടര്‍ ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയുടെ മൃദുലത നഷ്ടപ്പെടുത്താന്‍ കാരണമാകും എന്നാല്‍ മുടി കൊഴിച്ചിലുമായി വെള്ളത്തിനുള്ള ബന്ധത്തെക്കാള്‍ കൂടുതല്‍ ബന്ധമുള്ള ചില ഘടകള്‍ ഉണ്ട്. അമിത മുടികൊഴിച്ചിലിന് പാരമ്പര്യ ഘടകമാണ് പ്രധാന കാരണം. ജീനുകള്‍ നിങ്ങളുടെ മുടി കൊഴിയാന്‍ കാരണമാകാം. ഗര്‍ഭകാലം, പ്രസവം, ആര്‍ത്തവവിരാമം, തൈറോയിഡ് പ്രശ്മങ്ങള്‍ എന്നിവയുണ്ടെങ്കിലും അമിതമായി മുടി കൊഴിയാം. മാനസിക സമ്മര്‍ദ്ദമുണ്ടെങ്കില്‍ മുടികൊഴിച്ചിലുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. വിറ്റമിന്‍ ഡി3 കുറയുന്നതും മുടി കൊഴിച്ചിലുണ്ടാക്കാം. സൂര്യപ്രകാശത്തില്‍ നിന്നും വിറ്റാമിന്‍ ഡി3 ലഭ്യമാകും. കൂടാതെ ഇരുമ്പ്, പ്രോട്ടീന്‍, ബയോടിന് തുടങ്ങിയ പോഷകങ്ങളുടെ കുറവും മുടി കൊഴിയാന്‍ കാരണമാകാം. മുടി മുറുക്കി കെട്ടുന്നതും മുടി കൊഴിച്ചിലിന് കാരണമാകാം. മുടികൊഴിച്ചില്‍ ഒരുപരിധി വരെ തടയുന്നതിന് സല്‍ഫേറ്റ് ഫ്രീ ഷാംപൂ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ സ്വാഭാവിക എണ്ണയെ പോകാതെ ഡീപ് ക്ലെന്‍സ് ചെയ്യാന്‍ സഹായിക്കും. കൂടാതെ ഹാര്‍ഡ് വാട്ടറില്‍ നിന്ന് അടിഞ്ഞു കൂടുന്ന ധാതുക്കള്‍ നീക്കം ചെയ്യാനും ഇത് സഹായിക്കും. ഹെയര്‍ സെറം ഉപയോഗിക്കുമ്പോള്‍ മിനോക്സിഡില്‍ അടങ്ങിയ സെറം തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക.
ശുഭദിനം
കവിത കണ്ണന്
അവള് തന്നെക്കുറിച്ചുള്ള ഒരു പരാതിയുമായാണ് ഗുരുവിന്റെ അടുത്തെത്തിയത്. പെട്ടെന്നുള്ള ദേഷ്യം അതാണ് പ്രശ്നം. ഗുരു അവള്‍ക്ക് കുപ്പിയില്‍ ഒരു ഔഷധം കൊടുത്തു. ദേഷ്യം വരുമ്പോള്‍ ഈ മരുന്നു കുടിക്കുക. പക്ഷേ, രണ്ടുമിനിറ്റ് വായില്‍ വെച്ചതിന് ശേഷമേ ഇറക്കാവൂ.. എന്നാലേ അതിന്റെ പൂര്‍ണ്ണമായ ഫലം ലഭിക്കൂ.. രണ്ടാഴ്ച ഇത് തുടരണം. പിന്നീട് ഒരുമാസത്തിന് ശേഷം വീട്ടിലെത്തിയ ഗുരുവിനോട് അവള് പറഞ്ഞു. മരുന്ന് നന്നായി ഫലിച്ചു. എന്തൊരു അത്ഭുതമരുന്നാണത്. എന്റെ ശീലം തന്നെ മാറി. ഗുരു പുഞ്ചിരിച്ചു. അന്ന് രാത്രി ശിഷ്യന് ഗുരുവിനോട് ആ അത്ഭുത മരുന്നിനെപറ്റി ചോദിച്ചു. ഗുരു പറഞ്ഞു: അത് വെറും വെള്ളമായിരുന്നു. കോപം വരുമ്പോള്‍ രണ്ടുമിനിറ്റ് മിണ്ടാതിരുന്നാല്‍ ആ കോപം തനിയെ ശമിക്കും. ആ സമയത്ത് സ്വയം നിയന്ത്രിക്കുകയും വിശകലനം ചെയ്യുകയും ചെയ്യും. സമാധാനത്തിന്റെ രണ്ടുമിനിറ്റ് ഒരു മാര്‍ഗ്ഗമാണ്. അരുതാത്തത് സംഭവിക്കാതിരിക്കാനും അത്യാവശ്യമായത് സംഭവിക്കാനും. പ്രതികരണങ്ങളെ ഉള്ളില്‍ നിന്നുതന്നെ മയപ്പെടുത്താന്‍ പഠിക്കണം.. വികാരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നവരുണ്ട്.. വിചാരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നവരുമുണ്ട്.. വിചാരങ്ങള്‍ സ്വയം നിയന്ത്രിക്കാന്‍ നമുക്ക് ശീലിക്കാം.. സമാധാനത്തിന്റെ രണ്ട് മിനിറ്റ് സമയം നമുക്കും പരിശീലിക്കാം.. – ശുഭദിനം.