yt cover 18

https://dailynewslive.in/ നേരിയ അസ്വാരസ്യംപോലും കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിനെ തകര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി ക്യാമ്പില്‍ വലിയ അതൃപ്തി നിലനില്‍ക്കുന്നുവെന്നും എന്‍.ഡി.എയിലെ ഒരു സഖ്യകക്ഷി തങ്ങളുമായി ബന്ധപ്പെട്ടുകഴിഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സുപ്രധാനമായ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും മോദി എന്ന ആശയവും മോദിയുടെ പ്രതിച്ഛായയും നശിച്ചുകഴിഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷം അയോധ്യയേക്കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരുന്ന പാര്‍ട്ടി അയോധ്യയില്‍നിന്ന് തൂത്തെറിയപ്പെട്ടുവെന്നും കൈകള്‍ പിന്നില്‍ കെട്ടിയിടപ്പെട്ട അവസ്ഥയിലാണ് തങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും എന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി എന്‍ടിഎക്ക് നോട്ടീസ് അയച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ നേരിയ വീഴ്ച്ച ഉണ്ടായെങ്കില്‍ പോലും നടപടി വേണമെന്ന് സുപ്രീം കോടതി പറഞ്ഞു. പരീക്ഷ നടത്തിപ്പില്‍ പിഴവുണ്ടായിട്ടുണ്ടെങ്കില്‍ എന്‍ടിഎ അത് തിരുത്താന്‍ തയ്യാറാകണമെന്നും എന്‍ടി എ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ജൂലായ് എട്ടിന് ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

https://dailynewslive.in/ ഡാര്‍ജിലിംഗ് ട്രെയിന്‍ അപകടത്തില്‍ യഥാര്‍ത്ഥ അപകടകാരണം കണ്ടെത്തല്‍ പ്രയാസമാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അതേ സമയം അന്വേഷണം പൂര്‍ത്തിയാകാതെ ലോക്കോ പൈലറ്റിനെ കുറ്റക്കാരനാക്കാന്‍ അനുവദിക്കില്ലെന്ന് ലോക്കോ പൈലറ്റുമാരുടെ സംഘടന വ്യക്തമാക്കി. റെഡ് സിഗ്നലുകള്‍ മറികടന്ന് പോകാന്‍ ഗുഡ്സ് ട്രെയിനിനു അനുമതി നല്‍കിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ 10 കി.മി. വേഗത്തില്‍ റെഡ് സിഗ്നലിന് മുമ്പ് ഒരു മിനിറ്റ് നിര്‍ത്തി മെല്ലെ മുന്നോട്ട് പോകാന്‍ മാത്രമാണ് അനുമതി നല്‍കിയിരുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സി.എം.ആര്‍.എല്‍- എക്‌സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതിയുടെ നോട്ടീസ്. മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചത്.

https://dailynewslive.in/ സീറോ മലബാര്‍ സഭയിലെ ഒരംഗം കേന്ദ്രമന്ത്രിസഭയില്‍ ഉള്ളത് ബിജെപിക്ക് കേരളത്തിലെ സ്വാധീനം വര്‍ദ്ധിപ്പിക്കുമെന്നും ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വിജയം പ്രതിഫലിക്കുമെന്നും ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ ക്രൈസ്തവ വോട്ടുകളും കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ ജൂലൈ രണ്ടാം വാരം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ച് വയനാട് സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധി ഒഴിഞ്ഞ വയനാട് ലോക്സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചശേഷമുള്ള ഇരുവരുടെയും ആദ്യ സന്ദര്‍ശനമായിരിക്കുമിത്. പ്രചാരണത്തിന് മുമ്പുള്ള സൗഹൃദ സന്ദര്‍ശനമായാണ് വയനാട്ടിലെത്തുക. അതേസമയം, വയനാട് മണ്ഡലം ഒഴിവാക്കി റായ്ബറേലി മണ്ഡലം നിലനിര്‍ത്തുന്നതായി അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ലോക്സഭ സ്പീക്കറുടെ ഓഫീസിന് കത്ത് നല്‍കി.

https://dailynewslive.in/ ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഐ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ പിന്തുണക്കേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വയനാട്ടിലെ ജനങ്ങളുടെയും യുഡിഎഫ് പ്രവര്‍ത്തകരുടെയും വികാരം പൂര്‍ണമായി ഉള്‍ക്കൊണ്ടാണ് പ്രിയങ്കാ ഗാന്ധിയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്റ് എടുത്തതെന്നും ചെന്നിത്തല പറഞ്ഞു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ പ്രിയങ്ക പാര്‍ലമെന്റില്‍ എത്തണമെന്നും ഉചിതമായ സമയത്ത് താനും പാര്‍ലമെന്റില്‍ എത്തുമെന്നും ഭര്‍ത്താവ് റോബര്‍ട്ട് വദ്ര . പാര്‍ട്ടിക്കായി പ്രിയങ്ക പ്രചാരണം നടത്തുന്ന ഘട്ടത്തിലേ പാര്‍ലമെന്റില്‍ എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. വയനാട്ടിലെ ജനങ്ങള്‍ പ്രിയങ്കക്ക് മികച്ച ഭൂരിപക്ഷം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നെന്നും റോബര്‍ട്ട് വദ്ര വ്യക്തമാക്കി.

https://dailynewslive.in/ പ്രിയങ്കയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബിജെപി. ധൈര്യമുണ്ടെങ്കില്‍ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കണമായിരുന്നുവെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ഭീരുവിനെ പോലെ വയനാട്ടിലേക്ക് ഓടിപ്പോയെന്നും യുപിയില്‍ ബിജെപിയെ നേരിടുകയായിരുന്നു പ്രിയങ്ക ചെയ്യേണ്ടിയിരുന്നതെന്നും അമിത് മാളവ്യ വിമര്‍ശിച്ചു.

https://dailynewslive.in/ അമേഠിയും റായ്ബറേലിയും കുടുംബസ്വത്ത് ആയി കൊണ്ടുനടക്കുകയായിരുന്ന ഗാന്ധി കുടുബം ഇപ്പോള്‍ വയനാടും കുടുംബ സ്വത്ത് ആക്കാനാണ് ശ്രമമെന്ന് വി മുരളീധരന്‍. വയനാടും പ്രിയങ്കയും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇല്ലേയെന്നും രാഹുല്‍ വയനാടിനായി എന്ത് ചെയ്തെന്ന് അറിയില്ലെന്നും കോണ്‍ഗ്രസിലെ ഏതെങ്കിലും നേതാക്കള്‍ക്ക് തന്റേടം ഉണ്ടെങ്കില്‍ അഭിപ്രായം തുറന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ വയനാട് എന്റെ കുടുംബമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോള്‍ തെളിഞ്ഞുവെന്ന് കെ സുരേന്ദ്രന്‍. വയനാട് എന്റെ കുടുംബം എന്ന് പറഞ്ഞാല്‍ സഹോദരി മത്സരിക്കും എന്നാണെന്നും റോബര്‍ട്ട് വദ്രയെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കൂടി മത്സരിപ്പിക്കണമെന്നും അപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് തൃപ്തിയാകുമെന്നും ഇത്രമാത്രം കുടുംബാധിപത്യം ഉള്ള പാര്‍ട്ടി വേറെ ഇല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

https://dailynewslive.in/ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും എന്നാല്‍, വയനാട് ലോക്സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും കെ മുരളീധരന്‍. നെഹ്‌റു കുടുംബം മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് മാറി നില്‍ക്കാനാകില്ല. അതിനാല്‍ തന്നെ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ നിയമസഭ ഉപതിരഞ്ഞെടുപ്പ് മല്‍സര രംഗത്തേക്ക് ഉടനെയില്ലെന്ന് നടന്‍ രമേഷ് പിഷാരടി. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ പിഷാരടിയുടെ പേര് ഉയര്‍ന്നുകേട്ടതിന് പിന്നാലെയാണ് വിശദീകരണം. തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും പ്രവര്‍ത്തനത്തിനും പ്രചരണത്തിനും ശക്തമായി യു.ഡി.എഫിനു ഒപ്പമുണ്ടാവുമെന്നും പിഷാരടി വ്യക്തമാക്കി.

https://dailynewslive.in/ കൊച്ചി കാക്കനാടുള്ള ഡിഎല്‍എഫ് ഫ്ലാറ്റില്‍ ഛര്‍ദിയും വയറിളക്കവുമായി 350 പേര്‍ ചികിത്സ തേടി. കുടിവെള്ളത്തില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് സംശയം. ആരോഗ്യ വകുപ്പ് ജലസാമ്പിളുകള്‍ ശേഖരിച്ചു. 15 ടവറുകളിലായി 1268 ഫ്ലാറ്റില്‍ 5000ത്തിന് മുകളില്‍ ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഫ്ലാറ്റിലെ കിണറുകള്‍, മഴവെള്ളം, ബോര്‍വെല്‍, മുനിസിപ്പല്‍ ലൈന്‍ തുടങ്ങിയവയാണ് ഫ്ലാറ്റിലെ പ്രധാന ജല സ്രോതസുകള്‍. ഇവയില്‍ ഏതില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് കണ്ടെത്തേണ്ടത്. ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്റെ വിവിധ സാമ്പിളുകള്‍ ശേഖരിച്ചു.

https://dailynewslive.in/ കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റിലെ രോഗബാധ ഗൗരവമുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പ് ജാഗ്രതയോടെ കൈകാര്യം ചെയ്യും. 800ല്‍ അധികം പേര്‍ക്ക് പലദിവസങ്ങളിലായി രോഗബാധയുണ്ടായി. ആരോഗ്യവകുപ്പ് വിവരം അറിയാന്‍ വൈകിയത് സ്വകാര്യാശുപത്രികളില്‍ ചികില്‍സ തേടിയതിനാലാണ്. ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതിനെതിരെയും നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ മലബാറില്‍ പ്ലസ് വണ്ണിന് അധിക ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു നടത്തിയ പ്രതിഷേധ സമരത്തില്‍ സംഘര്‍ഷം. ഫുള്‍ എ പ്ലസ് കിട്ടിയിട്ടും രണ്ട് അലോട്ട്മെന്റുകളിലും പ്ലസ് വണ്‍ സീറ്റ് കിട്ടാത്ത കുട്ടികളുമായി കോഴിക്കോട് ആര്‍ഡിഡി ഓഫീസ് ഉപരോധിച്ചു. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി ഫുള്‍ എ പ്ലസ് വാങ്ങി, സീറ്റ് തരൂ സര്‍ക്കാരെ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തിയാണ് പ്രവര്‍ത്തകര്‍ ഓഫീസ് ഉപരോധിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത് സംഘര്‍ഷത്തിനിടയാക്കി.

https://dailynewslive.in/ തൃശൂരില്‍ ടിഎന്‍ പ്രതാപനെതിരെ വീണ്ടും പോസ്റ്റര്‍. പ്രതാപനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഡിസിസി ഓഫീസ് മതിലിലും പ്രസ്‌ക്ലബ് പരിസരത്തും സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കെ സി ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ സിറ്റിങ് നടത്താനിരിക്കെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഡിസിസി അധ്യക്ഷനായി ചുമതലയേറ്റ വികെ ശ്രീകണ്ഠന്‍ പോസ്റ്റര്‍ പതിപ്പിക്കലും മറ്റും വിലക്കിയിരുന്നു.

https://dailynewslive.in/ യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ ആണ് നീക്കം ചെയ്തത്. നിയമ ലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ യൂട്യൂബിന് കത്ത് നല്‍കിയിരുന്നു. നിയമ ലംഘനങ്ങള്‍ അടങ്ങിയ 8 വീഡിയോകള്‍ ആണ് നീക്കം ചെയ്തത്.

https://dailynewslive.in/ ഇടുക്കിയിലെ ഉപ്പുതറ പഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും ഓഫീസില്‍ വരാതായതോടെ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി എന്നു പരാതി. പ്രസിഡന്റും ഭരണപക്ഷ അംഗങ്ങളും തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ താല്‍ക്കാലിക ജീവനക്കാരനായ ടെക്നിക്കല്‍ അസിസ്റ്റന്റിനെ പിരിച്ചു വിട്ടതോടെ ഭിന്നത രൂക്ഷമായി. എന്നാല്‍ വ്യക്തി പരമായ അത്യാവശ്യങ്ങള്‍ ഉള്ളതിനാലാണ് ഓഫീസില്‍ വരാതിരിക്കുന്നതെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം.

https://dailynewslive.in/ ആലപ്പുഴ ട്രാന്‍സ്മിഷന്‍ സര്‍ക്കിളിലുള്ള ആലപ്പുഴ- പൂപ്പള്ളി 66 കെവി ലൈന്‍ 110 കെവിയാക്കുന്നതിന് വിളിച്ച ടെണ്ടറില്‍ നടന്നത് ആസൂത്രിത ക്രമക്കേടെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കമ്പനിക്ക് പകരം അതിനെക്കാള്‍ കൂടുതല്‍ തുക പറഞ്ഞ കമ്പനിക്ക് കരാര്‍ നല്‍കിയതിലൂടെ കെഎസ്ഇബിക്ക് 34,13,268 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കണ്ടെത്തല്‍. കമ്പനിക്ക് നഷ്ടമായ പണം ഉദ്യോഗസ്ഥരില്‍ നിന്നും തിരിച്ചുപിടിക്കാനാണ് ശുപാര്‍ശ.

https://dailynewslive.in/ തിരുവനന്തപുരത്ത് കുന്നുകുഴിയില്‍ അര്‍ബന്‍സ്‌കേപ്പ് പ്രോപ്പര്‍ട്ടിസ് നിര്‍മിച്ച ഫ്‌ലാറ്റിലെ 18 ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരമായി നാളിതുവരെ പലിശ അടക്കം 6 കോടി 20 ലക്ഷം രൂപ നല്‍കണമെന്ന് വിധി. കെട്ടിടത്തിന്റെ നിര്‍മാണ പിഴവുകള്‍ക്കും,അധികമായി വാങ്ങിയ തൊഴിലാളി ക്ഷേമനിധി ,വൈദ്യുതി വെള്ളം എന്നിവയുടെ ചാര്‍ജുകള്‍, ഒറ്റത്തവണ നികുതി, എന്നിവക്കും മറ്റുമായുള്ള നഷ്ടപരിഹാരമായാണ് ബില്‍ഡര്‍ ഈ തുക നല്‍കേണ്ടത്.

https://dailynewslive.in/ വയനാട് വാകേരി, മൂടക്കൊല്ലി പ്രദേശങ്ങളില്‍ 10 ദിവസത്തോളം നാട്ടുകാരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിപ്പിക്കുകയും, കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കൊലപ്പെടുത്തുകയും ചെയ്ത വയനാട് വൈല്‍ഡ് ലൈഫ് 45 എന്ന പേരില്‍ വനം വകുപ്പില്‍ അറിയപ്പെട്ട കൂടല്ലൂരിലെ ആളെക്കൊല്ലി കടുവയെ പിടികൂടിയ ദൗത്യ സംഘത്തിന് വനം വകുപ്പ് മേധാവി പ്രശംസ പത്രം നല്‍കി ആദരിച്ചു.

https://dailynewslive.in/ എറണാകുളം സ്വദേശി സുശീല ദേവിയുടെ മരണത്തില്‍ ചാലക്കുടിയിലെ സെന്റ് ജയിംസ് ആശുപത്രിക്ക് ചികിത്സാ പിഴവുണ്ടായതായി മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തല്‍. വിദഗ്ധ ചികിത്സക്കായി എത്തിച്ച കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വച്ചാണ് സുശീല മരിച്ചത്. അന്നനാളത്തിലേക്ക് ഇടേണ്ട കുഴല്‍ മാറി ശ്വാസകോശത്തില്‍ ഇട്ടു എന്നായിരുന്നു കുടുംബത്തിന്റെ പരാതി. തുടര്‍ന്ന് രോഗിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ അവിടെ നിന്നും മതിയായ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്ന് സുശീല മരിച്ചെന്നാണ് മകളുടെ ആരോപണം. എന്നാല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിനെക്കുറിച്ച് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലാത്തതിനെതിരെ കോടതിയെ സമീപിക്കാനിരിക്കുകയാണ് മകള്‍ സുചിത്ര.

https://dailynewslive.in/ കൊല്ലം പുനലൂര്‍ മണിയാറില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ മിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. മറ്റൊരു സംഭവത്തില്‍ എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്ത് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. ഇടി മിന്നലില്‍ വള്ളം തകര്‍ന്നിരുന്നു. പരിക്കേറ്റ തോപ്പുംപടി സ്വദേശി സിബി ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

https://dailynewslive.in/ വാര്‍ഷികാവധിക്കായി നാട്ടിലേക്ക് വന്ന മലയാളി യുവാവ് നിര്യാതനായി. ദമ്മാമിലെ ഫുട്ബോള്‍ സംഘാടകനായ മുഹമ്മദ് ഷബീര്‍ (35) ആണ് അസുഖം മൂലം മരിച്ചത്. മഞ്ഞപ്പിത്തം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരവേയാണ് മരണത്തിന് കീഴടങ്ങിയത്. 10 വര്‍ഷത്തോളമായി ഇസാം കബ്ബാനി കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു മുഹമ്മദ് ഷബീര്‍.

https://dailynewslive.in/ വടക്കാഞ്ചേരിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. ചാത്തന്‍ കോട്ടില്‍ അന്‍സാര്‍ – ഷിഹാന തസ്നി ദമ്പതികളുടെ 78 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് അയച്ചിരിക്കുകയാണ്.

https://dailynewslive.in/ പുതുക്കിയ പാഠപുസ്തകങ്ങളിലെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്നും തന്റെ പേരൊഴിവാക്കണമെന്ന് വിദ്യാഭ്യാസ വിദഗ്ദന്‍ യോഗേന്ദ്ര യാദവ് എന്‍സിഇആര്‍ടിയോട് ആവശ്യപ്പെട്ടു. 9,10,11,12 ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകങ്ങളിലെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്നും പേര് മാറ്റണമെന്നാണ് ആവശ്യം. യോഗേന്ദ്ര യാദവും സുഹാസ് പല്‍ഷികറും സംയുക്തമായാണ് പേര് മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പേരെടുത്തു കളഞ്ഞില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് മുന്നറിയിപ്പ്.

https://dailynewslive.in/ തമിഴ്‌നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. തമിഴ്നാട് അതിര്‍ത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നത് 60 ശതമാനമാണ് കുറഞ്ഞത്. ഇതോടെ പച്ചക്കറി വില വീണ്ടും ഉയരാനാണ് സാധ്യത.

https://dailynewslive.in/ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കുടിയേറ്റക്കാരുമായി എത്തിയ കപ്പല്‍ തകര്‍ന്ന് 11 പേര്‍ കൊല്ലപ്പെട്ടു. ഇറ്റലിയിലെ ലാംപെഡൂസ ദ്വീപിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് ചെറിയ കപ്പലുകളിലുമായി 60ഓളം പേരെയാണ് കാണാതായിരിക്കുന്നത്. മരം കൊണ്ടുള്ള ബോട്ടിനുള്ളില്‍ നിന്നാണ് 10 പേരുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെയുണ്ടായ മറ്റൊരു അപകടത്തില്‍ അറുപതോളം പേരെ കാണാതായതായാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

https://dailynewslive.in/ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെ സ്വീകരിക്കാനൊരുങ്ങി വിയറ്റ്നാമും ഉത്തര കൊറിയയും. 24 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് പുടിന്‍ ഉത്തര കൊറിയ സന്ദര്‍ശിക്കുന്നത്. പ്യോങ്യാങില്‍ വച്ചാകും പുടിന്‍ കിം കൂടിക്കാഴ്ച നടക്കുകയെന്നാണ് സൂചന. റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതില്‍ ആശങ്കയുണ്ടെന്നാണ് അമേരിക്കയുടെ പ്രതികരണം. എന്നാല്‍ സന്ദര്‍ശനം സൗഹൃദപരമായ സന്ദര്‍ശനം മാത്രമെന്നാണ് ക്രെംലിന്‍ പ്രതികരിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *