◾https://dailynewslive.in/ ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. 5 സൈനികര്‍ക്ക് വീരമൃത്യു. 3 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വൈകീട്ട് ഗ്രാമത്തിലൂടെ പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരര്‍ ഗ്രനേഡ് ഏറിയുകയും വെടിയുതിര്‍ക്കുകയായിരുന്നു.
◾https://dailynewslive.in/ ഒരു മാസത്തില്‍ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും പൊള്ളയായ പ്രസംഗങ്ങളും വ്യാജ വാഗ്ദാനങ്ങളുമല്ല ശക്തമായ നടപടികളാണ് പരിഹാരമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച രാഹുല്‍ സംഭവത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തി.
◾
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ രണ്ടു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. മോസ്‌കോ വിമാനത്താവളത്തില്‍ റഷ്യയുടെ ഉപ പ്രധാനമന്ത്രി ഡെനിസ് മന്‍ടുറോവ പ്രധാനമന്ത്രിയെ സ്വീകരിച്ചു. മോസ്‌കോയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ സ്വകാര്യ അത്താഴ വിരുന്നിനെത്തിയ മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോദിയെ പുടിന്‍ അഭിനന്ദിച്ചു. ഇത് ഒരു ആകസ്മികതയല്ലെന്നും വര്‍ഷങ്ങളായി നിങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് താന്‍ കരുതുന്നുവെന്നും പുടിന്‍ പറഞ്ഞു. നിങ്ങള്‍ക്ക് നിങ്ങളുടേതായ ആശയങ്ങളുണ്ടെന്നും നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലനായ വ്യക്തിയാണെന്നും ഇന്ത്യയുടെയും ഇന്ത്യന്‍ ജനതയുടെയും താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ഫലങ്ങള്‍ കൈവരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. പുടിന്റെ ആദിഥ്യത്തിന് നന്ദി പറഞ്ഞ മോദി പുടിനുമായുള്ള ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുന്നുവെന്നും അത് ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിലേക്ക് തീര്‍ച്ചയായും ഏറെ മുന്നോട്ടുപോകുമെന്നും പുടിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എക്‌സില്‍ പോസ്റ്റ് ചെയ്തു.
◾https://dailynewslive.in/ മണിപ്പൂര്‍ സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി സമയം കണ്ടെത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. അത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്നും മണിപ്പൂരിനെ ശാന്തമാക്കുന്ന ഏത് നടപടിയേയും പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ഇത്തരമൊരു വലിയൊരു ദുരന്തത്തിനിടെ ഒന്നോ രണ്ടോ ദിവസം സമയം കണ്ടെത്തി മണിപ്പുരിലെ ജനങ്ങളെ കേള്‍ക്കാന്‍ അദ്ദേഹം വരണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്നകാര്യം വ്യക്തമായിക്കഴിഞ്ഞുവെന്നും എങ്ങനെ ചോര്‍ന്നുവെന്നതാണ് ഇനി അറിയാനുള്ളതെന്നും സുപ്രീംകോടതി. ടെലഗ്രാം പോലെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ചോര്‍ച്ചയുണ്ടായതെങ്കില്‍ അതിന്റെ പ്രത്യാഘാതം വ്യാപകമായിരിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നീറ്റ് യു.ജി പരീക്ഷ സംബന്ധിച്ച 38-ഓളം ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
◾https://dailynewslive.in/ നീറ്റ് പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പേ ചോദ്യപേപ്പര്‍ ടെലഗ്രാമില്‍ പ്രചരിച്ചുവെന്ന് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹര്‍ജിക്കാര്‍ കൃത്യവിലോപം ചൂണ്ടിക്കാട്ടിയത്. നീറ്റ് കേസ് സംഘടിതമായ തട്ടിപ്പാണെന്നും 67 പേര്‍ക്ക് ഒന്നാം റാങ്ക് എന്നത് അസാധാരണമാണെന്നും എന്‍ടിഎ വിശദീകരണങ്ങള്‍ വിശ്വസനീയമല്ലെന്നും രാജ്യത്തെ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായിട്ടും ഒരു പോസ്റ്റിവ് നടപടിയും എന്‍ടിഎയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ ചര്‍ച്ച കൂടാതെ പാസാക്കിയ ബില്ലില്‍ ഒപ്പിടരുതെന്ന പ്രതിപക്ഷം ആവശ്യം തള്ളി തദ്ദേശ വാര്‍ഡ് വിഭജന ബില്ലില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുപ്രകാരം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂടും. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ രൂപീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാനാണ് കമ്മീഷന്‍ ചെയര്‍മാന്‍.
◾https://dailynewslive.in/ പണം വാങ്ങി പി.എസ്.സി. അംഗങ്ങളെ നിയമിക്കുന്ന രീതി സി.പി.എമ്മിനില്ലെന്നും മെറിറ്റ് അടിസ്ഥാനമാക്കി മാത്രമേ ഇത്തരം സ്ഥാനങ്ങളില്‍ നിയമനം നല്‍കൂ എന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പി.എസ്.സി. അംഗമാക്കാമെന്ന് വാഗ്ദാനംചെയ്ത് സി.പി.എം.ഏരിയാ കമ്മറ്റി അംഗം കോഴ വാങ്ങിയെന്ന പരാതിയില്‍ ആവശ്യമായ പരിശോധനകള്‍ നടത്തി നിലപാട് സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
◾https://dailynewslive.in/ ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ സാധിക്കാത്തത് തിരിച്ചടിയായെന്നും ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവര്‍ ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്ത് നിന്നകന്നുവെന്നും ജോസ്.കെ.മാണി എം.പി. സംസ്ഥാനത്തുടനീളമുണ്ടായ പൊളിറ്റിക്കല്‍ പാറ്റേണാണ് കോട്ടയത്തും സംഭവിച്ചതെന്നും തോല്‍വിയില്‍ കൂടിയാലോചിച്ച് തിരുത്തലുകള്‍ വരുത്തുമെന്നും ജോസ്.കെ.മാണി പറഞ്ഞു.
◾https://dailynewslive.in/ ആന്റി സ്‌നേക്ക് വെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായുള്ള ആന്റി സ്‌നേക്ക് വെനം നല്‍കുന്ന ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഉള്ള ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കണമെന്നാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
◾https://dailynewslive.in/ മോട്ടോര്‍ വാഹന നിയമം ലംഘിച്ച് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി. സീറ്റ് ബെല്‍റ്റ് ധരിക്കാതെ നമ്പര്‍ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പില്‍ യാത്ര ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. വയനാട്ടില്‍ യാത്ര നടത്തുന്ന ദൃശ്യങ്ങള്‍ ആകാശ് തില്ലങ്കേരി തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ചെറിയ നിയമലംനങ്ങള്‍ക്ക് വരെ വടിയെടുക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് ആകാശ് തില്ലങ്കേരിക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം.
◾https://dailynewslive.in/ ആകാശ് തില്ലങ്കേരി നിയമംലംഘിച്ച് നടത്തിയ ജീപ്പ് യാത്രക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. പനമരം ആര്‍ടിഓയ്ക്കാണ് കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ് പരാതി നല്‍കിയത്. ആകാശ് തില്ലങ്കേരിയ്ക്കെതിരെ നടപടി എടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
◾https://dailynewslive.in/ ടൂറിസം മന്ത്രിയും ഡയറക്ടറും തമ്മില്‍ ഭിന്നത ഉണ്ടെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ അവധിയില്‍ പോയ ഐഎഎസ് ഉദ്യോഗസ്ഥന്‍ പിബി നൂഹിന് ചുമതല മാറ്റം. അദ്ദേഹത്തെ സപ്ലൈകോ സിഎംഡിയായി നിയമിച്ചു. ടൂറിസം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അവധിയില്‍ പ്രവേശിച്ച അദ്ദേഹം ഈ മാസം 22 ന് തിരിച്ചെത്താനിരിക്കെയാണ് ചുമതല മാറ്റി നല്‍കിയത്.
◾https://dailynewslive.in/ സപ്ലൈകോ സി.എം.ഡി. സ്ഥാനത്തുനിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹിനെ പകരം നിയമിച്ചു. ശ്രീറാമിന് പുതിയനിയമനം നല്‍കിയിട്ടില്ല. ടൂറിസം ഡയറക്ടറായി ശിഖാ സുരേന്ദ്രനെ നിയമിച്ചു. കെ.ടി.ഡി.സി. എം.ഡി.യും ആരോഗ്യ-കടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുമാണ് ശിഖ. കെ.ടി.ഡി.സി. എം.ഡി സ്ഥാനവും അവര്‍ വഹിക്കും.
◾https://dailynewslive.in/ കുടിവെള്ള വിതരണരംഗത്ത് മാറ്റം ഉണ്ടാക്കേണ്ട ജലജീവന്‍ മിഷനെ സംസ്ഥാന സര്‍ക്കാര്‍ തട്ടിക്കൂട്ട് പദ്ധതിയാക്കിയെന്ന് വിഡി സതീശന്‍ നിയമസഭയില്‍. ഇത്തരമൊരു വലിയ പദ്ധതി കെടുകാര്യസ്ഥതയും ഏകോപനമില്ലായ്മയും രൂക്ഷമായ ധനപ്രതിസന്ധിയും കൊണ്ട് ഇല്ലാതാക്കിയത് പൊതുസമക്ഷത്തില്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇതില്‍ അനൂപ് ജേക്കബ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
◾https://dailynewslive.in/ ഹേമാ കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചതാണെന്നും ആ റിപ്പോര്‍ട്ട് പുറത്തുവിടണോ വേണ്ടയോ എന്നത് സര്‍ക്കാര്‍ കാര്യമാണെന്നും അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ ഇടപെടലൊന്നുമില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. അതേസമയം ‘അമ്മ’ എക്സിക്യൂട്ടിവിലെ വനിതാ അംഗമായി നടി ജോമോളെ തിരഞ്ഞെടുത്തു. രമേഷ് പിഷാരടി ഉന്നയിച്ച വിഷയം പരിഹരിക്കുന്നതിനു ഭരണഘടന ഭേദഗതി അടക്കം ആലോചിക്കാനും നടന്‍ സത്യന്റെ മകന്‍ സതീഷ് സത്യന് മെമ്പര്‍ഷിപ്പ് നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുവാനും യോഗത്തില്‍ ധാരണയായി.
◾https://dailynewslive.in/ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രസിഡന്റ് എസ് ഭാസുരാംഗന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കണ്ടല സ്വദേശി അയ്യപ്പന്‍ നായരുടെ പരാതിയില്‍ മാറനല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെതിരെയായിരുന്നു ഹര്‍ജി. ബാങ്കിനെ തകര്‍ച്ചയിലേക്ക് നയിച്ച 100 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. ഭാസുരാംഗനും മകനും നിലവില്‍ റിമാന്‍ഡിലാണ്.
◾https://dailynewslive.in/ തിരുവമ്പാടിയില്‍ വൈദ്യുത ബന്ധം വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകറിനെതിരെ വിമര്‍ശനവുമായി സിപിഎം . ബിജു പ്രഭാകര്‍ ചെയ്ത കുറ്റം സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നു സിപിഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വികെ വിനോദ് പറഞ്ഞു. തിരുവമ്പാടിയില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തിലാണ് വിനോദിന്റെ പരാമര്‍ശം.
◾https://dailynewslive.in/ ആലപ്പുഴ ജില്ലയിലെ സിപിഎമ്മിലുള്ള കളകള്‍ പറിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ . സിപിഎം ആലപ്പുഴ ജില്ലാ തല റിപ്പോര്‍ട്ടിങ്ങിലാണ് ഗോവിന്ദന്റെ മുന്നറിയിപ്പ്. പുന്നപ്ര വയലാറിന്റെ മണ്ണിലാണ് ‘കളകള്‍ ‘ ഉള്ളതെന്നും അവരെ ഒഴിവാക്കുന്നതിന്റെ പേരില്‍ എന്ത് നഷ്ടം ഉണ്ടായാലും പാര്‍ട്ടിക്ക് പ്രശ്നമല്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
◾https://dailynewslive.in/ പൗരത്വ ഭേദഗതിക്കെതിരായ സമരത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 835 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് മന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍. ഇതില്‍ 194 കേസുകള്‍ കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. 84 കേസില്‍ നിരാക്ഷേപപത്രം നല്‍കിയിട്ടുണ്ട്. 259 കേസുകള്‍ തീര്‍പ്പായി. 262 കേസുകള്‍ പൊതു അടിസ്ഥാനത്തില്‍ അവസാനിപ്പിച്ചുവെന്നും ഒരു കേസാണ് ഇനി അവശേഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷമുള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് കേസിലെ നടപടികളെക്കുറിച്ചുള്ള മന്ത്രിയുടെ വിശദീകരണം.
◾https://dailynewslive.in/ കെ.എം മാണിയോടുള്ള വിരോധമാണ് കാരുണ്യ പദ്ധതിയെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്തെന്നും, ഇത് കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഉമ്മന്‍ചാണ്ടിയുടേയും കെ.എംമാണിയുടേയും ആത്മാവിനെ കുത്തിനോവിക്കുന്ന സമീപനമാണ് കാരുണ്യ പദ്ധതിയോട് സര്‍ക്കാര്‍ തുടര്‍ച്ചയായി കാട്ടുന്ന അവഗണന എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ എസ്.എന്‍.ഡി.പി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസ് അന്വേഷിക്കുന്ന വിജിലന്‍സ് എസ്.പിയോടാണ് കോടതി ഉത്തരവിട്ടത്. എസ്.എന്‍.ഡി.പി യൂണിയന്‍ ശാഖകള്‍ വഴി നടത്തിയ മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ 15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വി.എസിന്റെ പരാതി.
◾https://dailynewslive.in/ സന്നദ്ധ സംഘടന നാദാപുരം പൊലീസ് സ്റ്റേഷനില്‍ കുടകള്‍ നല്‍കിയതിനെതിരെ പരാതിയുമായി ഡിവൈഎഫ്ഐ. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയില്‍ നിന്നാണ് കുടകള്‍ നാദാപുരം എസ്.ഐ സ്വീകരിച്ചതെന്നാണ് പരാതി. എസ്.ഐക്കെതിരെ നടപടി വേണമെന്നും ഡിവൈഎഫ്ഐ പറയുന്നു. അതേസമയം പൊലീസ് സ്റ്റേഷനിലെ പൊതുവായ ആവശ്യത്തിനാണ് കുടകള്‍ സ്വീകരിച്ചതെന്ന് പൊലീസ് വിശദീകരിച്ചു.
◾https://dailynewslive.in/ വിദ്യാര്‍ഥിനിയെ കടന്നു പിടിച്ചെന്ന പരാതിയില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സിന്‍ഡിക്കറ്റ് അംഗത്തിനെതിരെ പൊലീസ് കേസ്. ഇടത് നേതാവ് കൂടിയായ പി.കെ ബേബിക്കെതിരെയാണ് കളമശേരി പൊലീസ് കേസെടുത്തത്. കുസാറ്റിലെ കലോത്സവത്തിനിടെ തന്നെ കടന്നുപിടിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി.
◾https://dailynewslive.in/ എസ്എഫ്ഐയെ വിമര്‍ശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഎം പ്രവര്‍ത്തകന്റെ ഭീഷണി. രഞ്ജിഷ് ടിപി കല്ലാച്ചി എന്ന സിപിഎം പ്രവര്‍ത്തകനാണ് ബിനോയ് വിശ്വത്തിനെതിരെ സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തിയത്. നാദാപുരത്തെ സിപിഎം പ്രവര്‍ത്തകരുടെ ആത്മസമര്‍പ്പണത്തിന്റെ ഭാഗമായി എംഎല്‍എയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്ഐക്ക് ക്ലാസെടുക്കാന്‍ വരരുതെന്നാണ് സിപിഎം പ്രവര്‍ത്തകന്റെ ഭീഷണി.
◾https://dailynewslive.in/ തൃപ്പൂണിത്തറയില്‍ കെ ബാബുവിന്റെ വിജയം അംഗീകരിച്ച ഹൈക്കോടതി വിധിയെ പുകഴ്ത്തി സുപ്രീംകോടതി. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് കോടതി വിധി പറഞ്ഞതെന്നും കൃത്യമായ പഠനം ജഡ്ജി നടത്തിയിട്ടുണ്ടെന്നും ജസ്റ്റി്സ് സൂര്യകാന്ത് പരാമര്‍ശിച്ചു. വിധി എഴുതിയ ജഡ്ജിയെ അഭിനന്ദിക്കുന്നതായും ബെഞ്ച് വ്യക്തമാക്കി.
◾https://dailynewslive.in/ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ വീണ്ടും വീണ്ടും പുകഴ്ത്തുന്ന തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് സ്ഥാനം ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ വത്സരാജ്. മുന്‍ധാരണ പ്രകാരം മേയര്‍ സ്ഥാനം രാജിവെച്ച് മുന്നണിയില്‍ തുടരാന്‍ എംകെ. വര്‍ഗീസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾https://dailynewslive.in/ ഇരിഞ്ഞാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ കൂത്ത് അവതരിപ്പിക്കാനുള്ള അവകാശം അമ്മന്നൂര്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമാണെന്ന് ഹൈക്കോടതി. ഹിന്ദുക്കളായ കലാകാരന്മാര്‍ക്ക് കൂത്ത് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ തീരുമാനം കോടതി റദ്ദാക്കി. ക്ഷേത്രാചാരത്തിന്റെ ഭാഗമായ പാരമ്പര്യമായ അവകാശത്തില്‍ മാറ്റം വരുത്താന്‍ ദേവസ്വം കമ്മിറ്റിക്ക് അധികാരമില്ലെന്ന് അമ്മന്നൂര്‍ പരമേശ്വരന്‍ ചാക്യാരടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി വ്യക്തമാക്കി.
◾https://dailynewslive.in/ എല്‍പിജി ഉടമകള്‍ക്ക് വാര്‍ഡ് തലത്തിലും അക്ഷയ കേന്ദ്രങ്ങളിലും മസ്റ്ററിങിനായി പ്രത്യേക സംവിധാനം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഗ്യാസ് ഏജന്‍സിയിലെത്തി മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം വയോധികരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു.
◾https://dailynewslive.in/ മഹാരാഷ്ട്രയിലെ പൂനെയില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാര്‍ മരിച്ചു. ഞായറാഴ്ച രാത്രി നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെയാണ് പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിച്ചത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഇരുവരെയും തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
◾https://dailynewslive.in/ മഴ കനത്തതോടെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. കാലാവസ്ഥ മോശമായതോടെ നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. മുംബൈയില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങള്‍ അഹമ്മദാബാദ്, ഹൈദരാബാദ്, ഇന്‍ഡോര്‍ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ച് വിടുകയും ചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നത്.
◾https://dailynewslive.in/ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ ഹിന്ദു പരാമര്‍ശത്തില്‍ പിന്തുണച്ച് ജ്യോതിര്‍മഠത്തിലെ 46-ാമത് ശങ്കരാചാര്യരായ സ്വാമി അവിമുക്തേശ്വരാനന്ദ. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഹിന്ദുമതത്തെ ആക്ഷേപിക്കുന്നതല്ലെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ പറഞ്ഞു. ഞങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മുഴുവനും കേട്ടു. അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്, ഹിന്ദുമതത്തില്‍ അക്രമത്തിന് യാതൊരു സ്ഥാനവുമില്ലെന്ന്. രാഹുലിന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അതിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
◾https://dailynewslive.in/ കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനിയായ സെല്ല സ്‌പേസ് ആലുവ എടയാറിലെ ലോജിസ്റ്റിക്‌സ് പാര്‍ക്ക് ആസ്തികള്‍ വില്‍ക്കുന്നു. 93.85 കോടി രൂപയ്ക്കാണ് വില്‍പ്പന. മഹാരാഷ്ട്ര കമ്പനിയായ കമാക്യ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് പാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡാണ് എടയാറിലെ സെല്ലാ സ്‌പേസിന്റെ ഭൂമിയും കെട്ടിടവുമുള്‍പ്പെടെയുള്ള എല്ലാ ആസ്തികളും സ്വന്തമാക്കുന്നത്. ശ്രീ കൈലാസ് ഗ്രൂപ്പിന്റെ ഭാഗമായ സെല്ല സ്‌പേസിന്റെ കോര്‍പ്പറേറ്റ് ഓഫീസ് ചെന്നൈയിലാണെങ്കിലും കൊച്ചിയിലാണ് രജിസ്റ്റേഡ് ഓഫീസുള്ളത്. മുന്‍പ് ശ്രീ ശക്തി പേപ്പര്‍ മില്‍സ് എന്ന പേരില്‍ പേപ്പര്‍ ബിസിനസില്‍ സജീവമായിരുന്ന സെല്ല സ്‌പേസ് 2016ലാണ് ലാഭകരമല്ലാത്തത്തിനെ തുടര്‍ന്ന് ആ ബിസിനസ് അടച്ചു പൂട്ടിയത്. പിന്നീട് കമ്പനി ലോജിസ്റ്റിക്‌സ് ബിസിനസിലേക്ക് തിരിഞ്ഞു. 2019 മാര്‍ച്ച് 19 മുതല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് നല്‍കിയിരുന്ന എടയാറിലെ ഫാക്ടറിയെ കമ്പനി പിന്നീട് വെയര്‍ ഹൗസാക്കി മാറ്റിയിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സെല്ല സ്‌പേസിന്റെ വരുമാനം 8.49 കോടി രൂപയും ലാഭം 24 ലക്ഷം രൂപയുമാണ്. കമ്പനിക്ക് 58 കോടി രൂപയുടെ ബാധ്യതകളുമുണ്ട്. ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാനും കടം വീട്ടാനും പ്രിഫറന്‍സ് ഓഹരികള്‍ തിരിച്ചു വാങ്ങാനുമായാണ് വില്‍പ്പന വഴി ലഭിക്കുന്ന തുക വിനിയോഗിക്കുകയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.
◾https://dailynewslive.in/ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്റെ നാലാമത്തെ മലയാളം വെബ് സീരീസായ ‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സി’ന്റെ ട്രെയ്ലര്‍ പുറത്ത്. നിതിന്‍ രഞ്ജി പണിക്കരാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. കോമഡി- എന്റര്‍ടൈനര്‍ ഴോണറിലാണ് സീരീസ് ഒരുങ്ങുന്നത്. ഗ്രേസ് ആന്റണി, ശ്വേതാ മേനോന്‍, കനി കുസൃതി, അല്‍ഫി പഞ്ഞിക്കാരന്‍, പ്രശാന്ത് അലക്സാണ്ടര്‍, കലാഭവന്‍ ഷാജോണ്‍, രമേശ് പിഷാരടി, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാര്‍ദനന്‍ തുടങ്ങീ വന്‍ താരനിരയാണ് വെബ് സീരീസില്‍ അണിനിരക്കുന്നത്. നിഖില്‍ എസ് പ്രവീണ്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്നാണ് ടൈറ്റിലില്‍ ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. കേരള ക്രൈം ഫയല്‍, മാസ്റ്റര്‍ പീസ്, പെരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നിവയാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീം ചെയ്ത മലയാളം വെബ് സീരീസുകള്‍.
◾https://dailynewslive.in/ ഫഹദ് നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് ‘ധൂമം’. 2023 ജൂലൈ 23നാണ് റിലീസായത്. ഫഹദിനറെ നായിക അപര്‍ണ ബാലമുരളിയായിരുന്നു. ഫഹദ് വേറിട്ട വേഷത്തിലെത്തിയ ധൂമം ഒടിടിയില്‍ തെലുങ്ക് പതിപ്പ് എത്തുന്നുവെന്നതാണ് റിപ്പോര്‍ട്ട്. അഹായിലൂടെയാണ് ധൂമം പ്രദര്‍ശനത്തിന് എത്തുക. ജൂലൈ 11നാണ് ധൂമം സ്ട്രീമിംഗ് തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ധൂമം തെലുങ്കില്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് ചിത്രത്തിന്റെ ആരാധകരുടെ പ്രതീക്ഷ. അടുത്തിടെ ധൂമം നിര്‍മാതാക്കാളായ ഹൊംബാലെ ഫിലിംസിന്റെ യൂട്യൂബില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സംവിധാനം പവന്‍ കുമാറാണ്. തിരക്കഥയും പവന്‍ കുമാറാണ്. പ്രീത ജയരാമനാണ് ധൂമത്തിന്റെ ഛായാഗ്രാഹണം. ‘അവിനാശ്’ എന്ന വേഷമായിരുന്നു ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചത്. മലയാളി നടന്‍ റോഷന്‍ മാത്യുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു.
◾https://dailynewslive.in/ ചെക്ക് സ്‌കോഡ ഓട്ടോ ഇന്ത്യ കൊഡിയാക് എസ്യുവിയുടെ ഏഴാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ പ്രത്യേക അവസരത്തില്‍, പരിമിതമായ കാലയളവിലേക്ക് സ്‌കോഡ ഓട്ടോ ഉപഭോക്താക്കള്‍ക്ക് ബമ്പര്‍ ഡിസ്‌കൗണ്ട് ഓഫറുകള്‍ നല്‍കുന്നു. സ്‌കോഡ കൊഡിയാകിന്റെ വാര്‍ഷികവും ഇന്ത്യയില്‍ സ്‌കോഡയുടെ 24 വര്‍ഷം പൂര്‍ത്തിയാകുന്ന വേള കൂടി കണക്കിലെടുത്ത് 2024 ജൂലൈ 18 മുതല്‍ ജൂലൈ 24 വരെ കമ്പനി ഉപഭോക്താക്കള്‍ക്ക് മറ്റൊരു പ്രത്യേക ഓഫര്‍ നല്‍കുന്നു. ഈ പരിമിത കാലയളവിലെ ഓഫര്‍ അനുസരിച്ച് സ്‌കോഡ കൊഡിയാകില്‍ ഏഴ് ശതമാനം ആനുകൂല്യം ലഭിക്കും. അത് സ്‌കോഡ ഓട്ടോ ഇന്ത്യ വെബ്‌സൈറ്റ് വഴി മാത്രമേ ലഭ്യമാകൂ. ഈ ഓഫറില്‍, സ്‌കോഡ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഏഴ് ശതമാനം ആനുകൂല്യത്തില്‍ വിലക്കിഴിവ് ആനുകൂല്യങ്ങളും സേവന ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നു. കൂടാതെ, ഈ പരിമിത സമയ ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ വിലകളിലോ വിപുലീകൃത വാറന്റി കവറേജിലോ സേവന പാക്കേജുകള്‍ നേടാനാകും.
◾https://dailynewslive.in/ ജന്മിയായിരുന്നെങ്കിലും അയാള്‍ നീതിമാ നായിരുന്നു. ജീവിതകാലമത്രയും നീതിമാനായി ജീവിച്ചു. കൊച്ചു മകനും മുത്തച്ഛന്റെ പാത പിന്തുടര്‍ന്നു. എങ്കിലും ഇരുവര്‍ക്കും തിക്താനുഭവങ്ങളേറെയുണ്ടായി. നീതിമാന്‍മാര്‍ ഒരിക്കലും പരാജിതരാകില്ല എന്നാണ് ആപ്ത വാക്യം. ഒരു ത്രില്ലര്‍ കഥ പോലെയാണ് തുടക്കം. ഒന്നിനു പുറകെ ഒന്നായി കടന്നു വരുന്ന സംഭവവികാസങ്ങള്‍ ആരിലും ആശങ്കയുണര്‍ത്തും. വായനാസുഖമുള്ള ഒരു നല്ല കുടുംബക്കഥയാണ് ‘നെടുവീര്‍പ്പുകള്‍’മൂപ്പതിലേറെ നല്ല നോവലുകള്‍ രചിച്ചിട്ടുള്ള വിജെ മാത്യൂസിന്റെ മറ്റൊരു ക്ലാസിക്. ‘നെടുവീര്‍പ്പുകള്‍’. വി.ജെ മാത്യൂസ് വന്യംപറമ്പില്‍. കറന്റ് ബുക്സ് തൃശൂര്‍. വില 218 രൂപ.
◾https://dailynewslive.in/ ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുന്ന പോഷകമാണ് വിറ്റാമിന്‍ ബി 12 (കോബാലമിന്‍). ഇത് ശരീരത്തിന് സ്വയം ഉല്‍പാദിപ്പിക്കാന്‍ കഴിയില്ല. വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമാണ് ഇത് ശരീരത്തിലെത്തുക. കോശങ്ങളിലെ ജനിതക വസ്തുവായ ഡിഎന്‍എയുടെ സമന്വയത്തിന് കോബാലമിന്‍ ആവശ്യമാണ്. കൂടാതെ അസ്ഥിമജ്ജയില്‍ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തില്‍ വിറ്റാമിന്‍ ബി 12 നിര്‍ണായക പങ്ക് വഹിക്കുന്നു. വിളര്‍ച്ച, ക്ഷീണം, ബലഹീനത, ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍, ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറവ് എന്നിവയുള്‍പ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കോബാലമിന്റെ കുറവ് കാരണമാകും. പാലുല്‍പന്നങ്ങള്‍, ഇറച്ചി, മത്സ്യം, പൗള്‍ട്രി, ചീസ്, സിറിയലുകള്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ വിറ്റാന്‍ ബി12 അടങ്ങിയിട്ടുണ്ട്. മുതിര്‍ന്നവരില്‍ ഒരു ദിവസം 2.4 മൈക്രോം വൈറ്റമിന്‍ ബി12 ആവശ്യമുണ്ടെന്നാണ് കണക്ക്. ശരീരത്തില്‍ വിറ്റാമിന്‍ ബി12 അഭാവം അരുണരക്താണുക്കളുടെ ഉല്‍പാദനം കുറയ്ക്കുകയും ഇത് കലകളിലേക്ക് എത്തുന്ന ഓക്സിജന്റെ അളവില്‍ കുറവുണ്ടാക്കും. ഇത് വിളര്‍ച്ച, ക്ഷീണം എന്നിവ ഉണ്ടാക്കുകയും ആരോ?ഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. വൈറ്റമിന്‍ ബി 12ന്റെ അഭാവം ഉണ്ടായാല്‍ ശരീരം നല്‍കുന്ന സൂചനകള്‍ ശ്രദ്ധിക്കാതെ പോകരുത്. മരവിപ്പ്, ക്ഷീണം, ഓക്കാനം, വിശപ്പില്ലായ്മ, തളര്‍ച്ച, വിളര്‍ച്ച, ശരീരഭാരം കുറയുക, അസ്വസ്ഥത, നാവിലും വായിലും വേദന, കൈകാലുകള്‍ക്ക് തരിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ബോണ്‍മാരോ, രക്തം, നാഡീവ്യവസ്ഥ ഇവയെ എല്ലാം വിറ്റമിന്‍ ബി 12 ന്റെ അഭാവം ബാധിക്കും. ഇത് ചികിത്സിക്കാതിരുന്നാല്‍ തലച്ചോറിലെ കോശങ്ങള്‍ക്ക് ക്ഷതം സംഭവിക്കുകയും അരുണരക്ത കോശങ്ങള്‍ ഇല്ലാതാകുകയും ചെയ്യും. വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നതുന്നതുന്നതിനൊപ്പം ജീവിത ശൈലിയിലും മാറ്റം വരുത്തേണ്ടതുണ്ട്. പുകവലി, മദ്യപാനം ഒഴിവാക്കുന്നതുലൂടെ മെച്ചപ്പെട്ട രീതിയില്‍ വൈറ്റമിന്‍ ബി 12 ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരുദിവസം ചക്രവര്‍ത്തി മട്ടുപ്പാവില്‍ ഉലാത്തുമ്പോള്‍ യാചകനെപ്പോലെ തോന്നിപ്പിക്കുന്നൊരാള്‍ കൊട്ടാരമുറ്റത്ത് നില്‍ക്കുന്നത് കണ്ടു. ചക്രവര്‍ത്തി അയാളെ വിളിപ്പിച്ചു. എന്താണ് വേണ്ടതെന്ന് ചോദിച്ചു. ചിരിച്ചുകൊണ്ട് അയാള്‍ തിരിച്ച് ചക്രവര്‍ത്തിയോട് ചോദിച്ചു: എനിക്ക് വേണ്ടതെല്ലാം അങ്ങെനിക്ക് നല്‍കുമോ? സമ്മതം മൂളിയ ചക്രവര്‍ത്തിയുടെ മുന്നിലേക്ക് ഒരു പാത്രം നീട്ടി അയാള്‍ പറഞ്ഞു: എനിക്ക് ഈ പാത്രം നിറയെ എന്തെങ്കിലും തന്നാല്‍ മതി.. സ്വര്‍ണ്ണനാണയങ്ങളിട്ട് പാത്രം നിറയ്ക്കാന്‍ രാജാവ് സേവകരോട് പറഞ്ഞു. പക്ഷേ, നാണയങ്ങള്‍ പാത്രത്തിലിട്ടയുടനെ അത് അപ്രത്യക്ഷമായി. എന്തെല്ലാം ആ പാത്രത്തിലിട്ടോ അതെല്ലാം കാണാതായി. തന്റെ തോല്‍വി സമ്മതിച്ച ചക്രവര്‍ത്തി ചോദിച്ചു: ഈ പാത്രം എന്തുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് ? അയാള്‍ പറഞ്ഞു: മനുഷ്യന്റെ മനസ്സുകൊണ്ടും ആഗ്രഹങ്ങള്‍കൊണ്ടും നിര്‍മ്മിച്ചതാണ്. എത്രയിട്ടാലും ഈ പാത്രം നിറയില്ല. മനുഷ്യന്‍ പലപ്പോഴും ആദ്യകാഴ്ചയില്‍ ആരെക്കുറിച്ചുമുള്ള അഭിപ്രായങ്ങള്‍ രൂപപ്പെടുത്തും എന്നിട്ട് അവര്‍ക്കൊരു വിലയിടും. അത്തരം വിലയിരുത്തലിനോടനുബന്ധിച്ച് അവരോട് ഇടപഴകുകയും ചെയ്യും. ഇനി കാഴ്ചയുടെ അടിസ്ഥാനത്തില്‍ മനസ്സിലായില്ലെങ്കില്‍ ആരാണെന്ന ചോദ്യം ചോദിക്കും. എങ്ങനെ പെരുമാറണമെന്ന് തീരുമാനമെടുക്കാനാണ് ആ ചോദ്യം. അതിദുര്‍ബലനാണെങ്കില്‍ അവഗണിക്കും, അതിശക്തനാണെങ്കില്‍ അടുത്തിരിത്തും. പലപ്പോഴും നമ്മള്‍ വിലകുറച്ച് കണ്ടവരാണ് നമുക്ക് വിലകൂടിയ പാഠങ്ങള്‍ സമ്മാനിച്ചിട്ടുള്ളത്. ഒന്നിനും ശേഷിയില്ലെന്ന് കരുതുന്നവരാണ് അത്ഭുതാവഹമായ തിരിച്ചറിവുകള്‍ നല്‍കുന്നത്. സങ്കുചിത സങ്കല്‍പങ്ങള്‍ക്കുള്ളില്‍ നിന്നുളള വിലയിടലിന് നമുക്ക് പൂര്‍ണ്ണവിരാമമിടാം.. ചിന്തകളെ വിശാലമാക്കാം.. – ശുഭദിനം.