S2 yt cover 2

https://dailynewslive.in/ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് കേരളം. വയനാട് മേപ്പാടി മുണ്ടക്കൈ,ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ 70 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഓരോ മണിക്കൂറിലും മരണസംഖ്യ കുതിച്ചുയരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. രക്ഷാദൗത്യം സജീവമാകുന്നുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് മഴ തടസമാകുന്നുണ്ട്. വിവിധ ആശുപത്രികളിലായി ചികിത്സകളിലായി കഴിയുന്നത് നൂറിലധികം പേരാണ്. അമ്പതിലേറെ വീടുകള്‍, നിരവധി വാഹനങ്ങള്‍ എന്നിവ ഉരുള്‍പൊട്ടലില്‍ തകര്‍ന്നും ഒലിച്ചു പോയിരിക്കുകയാണ്. രാത്രി ഒരു മണിക്ക് ശേഷമാണ് ദുരന്തമുണ്ടായത്. ഉറക്കത്തിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. നൂറിലേറെ പേര്‍ ഇപ്പോഴും മണ്ണിനടിയിലുണ്ടാകാമെന്നാണ് സൂചന.

https://dailynewslive.in/ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത് കിലോമീറ്ററുകള്‍ അകലെ മലപ്പുറത്ത്. മലപ്പുറം ജില്ലയില്‍ ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇതുവരെ കണ്ടെത്തിയത് 11 മൃതദേഹങ്ങളാണ്. കയ്യും കാലും തലയുമില്ലാത്ത മൃതദേഹങ്ങള്‍ ഉള്ളുലയ്ക്കുന്ന കാഴ്ചയായി. മൂന്നു വയസ് മാത്രം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹവും ഇതിലുണ്ട്. ഇരുട്ടുകുത്തി, പോത്തുകല്ല്, പനങ്കയം, ഭൂതാനം തുടങ്ങിയ ഭാഗങ്ങളില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

https://dailynewslive.in/ ഉരുള്‍പൊട്ടലില്‍ തീര്‍ത്തും ഒറ്റപ്പെട്ട് വയനാട്ടിലെ മുണ്ടക്കൈ മേഖല. മുണ്ടക്കൈയിലേക്കുള്ള പാലം പൂര്‍ണമായി തകര്‍ന്നതോടെയാണ് റോഡ് മാര്‍ഗം എത്തിച്ചേരുന്നതിന് പ്രധാന വെല്ലുവിളിയായത്. ഏകദേശം 250-ഓളം പേര്‍ മുണ്ടക്കൈയില്‍ കുടുങ്ങികിടക്കുന്നതായാണ് വിവരങ്ങള്‍. നിരവധി വീടുകള്‍ ഒലിച്ചുപോയി. മേഖലയിലുണ്ടായിരുന്ന ഒന്‍പത് ലയങ്ങളും എസ്റ്റേറ്റിലെ നാല് സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകളും ഒലിച്ചുപോയെന്നാണ് വിവരം. ഇവിടങ്ങളില്‍ 65 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന 35 തൊഴിലാളികളെ കാണാനില്ലെന്നും വിവരങ്ങളുണ്ട്.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടലില്‍ അഗാധമായ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെടുകയും സ്ഥിതിഗതികള്‍ ആരായുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചു.

https://dailynewslive.in/ വയനാട്ടിലെ ദുരന്തത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം വേണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിയും ജില്ലാ കലക്ടറുമായും ഫോണില്‍ സംസാരിച്ച് അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാ യു. ഡി. എഫ്. പ്രവര്‍ത്തകരും ഭരണകൂടത്തിനൊപ്പം ചേര്‍ന്ന് രക്ഷപ്രവര്‍ത്തനത്തില്‍ പങ്കാളികളാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രം പ്രഖ്യാപിച്ച സഹായധനം കൂട്ടണമെന്നും പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ വ്യക്തമാക്കി.

https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇന്നത്തെ എല്ലാ പൊതുപരിപാടികളും മാറ്റിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ദുരന്തത്തിന്റെ വ്യാപ്തി ഇപ്പോഴും പറയാന്‍ കഴിയാത്ത അവസ്ഥയാണെന്നും, പലയിടത്തും എത്തിപ്പെടാന്‍ പ്രയാസമാണെന്നും എല്ലാ സന്നാഹങ്ങളും വയനാട്ടിലേക്ക് പോവുകയാണെന്നും പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

https://dailynewslive.in/ വയനാട് മേപ്പാടി മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങള്‍ക്കും അലര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. സംഭവം നടന്ന ഉടനെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ചു. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരുമിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി മന്ത്രി എംബി രാജേഷ്. 12 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും കുടിവെള്ളം ഭക്ഷണമടക്കം എല്ലാ സംവിധാനങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സാഹചര്യം വിലയിരുത്തി ഉത്തരവിന് കാത്തുനില്‍ക്കാതെ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പുകള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ എത്തിക്കാന്‍ സമീപത്ത് തദ്ദേശസ്ഥാപനങ്ങളുടെ സഹായം കൂടി തേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാരുടെ സംഘം. മന്ത്രിമാരായ കെ രാജന്‍, പിഎ മുഹമ്മദ് റിയാസ്, ഒ ആര്‍ കേളു എന്നിവരാണ് സംഘത്തിലുള്ളത്.

https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്ന് കേരളത്തിലെ എംപിമാരോട് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനോട് കേരളത്തിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സേന വിഭാഗങ്ങളെല്ലാം വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് മുന്‍ഗണനയെന്നും ആഭ്യന്തര മന്ത്രാലയത്തോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കണമെന്നും വയനാട് അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

https://dailynewslive.in/ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും. എയര്‍ഫോഴ്സിന്റെ രണ്ട് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കും. പ്രളയ കാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ഉള്‍പ്പെടെ സംഘത്തിലുണ്ട്. വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടിയ മേഖലകളില്‍ എയര്‍ ലിഫ്റ്റിങ് അടക്കമുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലേക്കാണ് സൈന്യം ആദ്യം നീങ്ങുകയെന്നാണ് സൂചന.

https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണില്‍ കുടുങ്ങിയ ആളെ മണിക്കൂറുകള്‍ക്കുശേഷം അതിസാഹസികമായി രക്ഷപ്പെടുത്തി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ ചെളിയില്‍ കുടുങ്ങിയ ആളെയാണ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദ്യം അടുത്തേക്ക് എത്താനായിരുന്നില്ല. രണ്ടു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇയാളുടെ അടുത്തെത്തി ചെളിയില്‍ നിന്ന് പുറത്തെടുത്തത്.

https://dailynewslive.in/ മേപ്പാടി മുണ്ടക്കൈ പ്രകൃതി ദുരന്തത്തോടനുബന്ധിച്ച് ചൂരല്‍മലയില്‍ താലൂക്ക് ഐ.ആര്‍എസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. നേരത്തെ ജില്ലാ തലത്തില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമിന് പുറമെയാണ് ചൂരല്‍മല കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം ആരംഭിച്ചത്.

https://dailynewslive.in/ വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ദുരന്തഭൂമിയിലേക്ക് പൊലീസ് നായ്ക്കളായ മായയും മര്‍ഫിയും. മണ്ണിനടിയില്‍ നിന്നും മനുഷ്യശരീരം കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മര്‍ഫിയും. 30 അടിയില്‍ നിന്നുവരെ മനുഷ്യശരീരങ്ങള്‍ കണ്ടെത്താന്‍ പരിശീലനം സിദ്ധിച്ച നായ്ക്കളാണ് ഇവര്‍.

https://dailynewslive.in/ വയനാട്ടിലെ ദുരന്ത മേഖലയില്‍ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും അടിയന്തരമായി രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ആവശ്യപ്പെട്ടു. ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രണ്ടുദിവസത്തെ കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചു.

https://dailynewslive.in/ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. സെക്കന്‍ഡില്‍ 8.5 ക്യൂബിക് മീറ്റര്‍ ജലമാണ് അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കിക്കളയുക. ഘട്ടം ഘട്ടമായി സെക്കന്‍ഡില്‍ 35 ക്യൂബിക് മീറ്റര്‍ വരെ വെള്ളമാണ് സ്പില്‍ വേ ഷട്ടര്‍ തുറന്ന് ഒഴുക്കികളയുക. അണക്കെട്ടിന്റെ സംഭരണശേഷി 773.50 മീറ്ററില്‍ എത്തിയതോടെയാണ് അധിക ജലം ഷട്ടര്‍ തുറന്ന് പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

https://dailynewslive.in/ കനത്ത മഴയെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ ഗതാഗത തടസ്സമുണ്ടായതിനാല്‍ നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. ഗുരുവായൂര്‍-തൃശൂര്‍ ഡെയ്ലി എക്പ്രസ്, തൃശൂര്‍ – ഗുരുവായൂര്‍ ഡെയ്ലി എക്സ്പ്രസ്സ്, ഷൊര്‍ണൂര്‍-തൃശൂര്‍ ഡെയ്ലി എക്സ്പ്രസ്സ്, തൃശൂര്‍ – ഷൊര്‍ണൂര്‍ ഡെയ്ലി എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. തൃശൂര്‍ അകമലയില്‍ ട്രാക്കിലൂടെ വെള്ളം കുത്തിയൊഴുകുന്ന സാഹചര്യമാണുള്ളത്. മഴവെള്ളം കുത്തിഒലിച്ചതിനെ തുടര്‍ന്ന് ട്രാക്കിന്റെ താഴെയുള്ള മണ്ണും കല്ലുമടക്കം ഒലിച്ചു പോയതിനാല്‍ ഈ വഴി ഉള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തി വച്ചിരിക്കുകയാണ്.

https://dailynewslive.in/ ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. പെരിയാറില്‍ നിന്ന് കൈവഴികളിലൂടെ സമീപത്തെ പാടശേഖരങ്ങളിലേക്കും താഴ്ന്നഭാഗങ്ങളിലേക്കും വെള്ളം കയറി തുടങ്ങി. പറവൂര്‍, ആലുവ, കോതമംഗലം പ്രദേശങ്ങളിലായി നിരവധി വീടുകളില്‍ വെള്ളം കയറി. കല്ലാര്‍കുട്ടി ഡാമിന്റെ നാല് ഷട്ടറുകള്‍ 90 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്.

https://dailynewslive.in/ കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടുവെങ്കിലും, പ്രദേശവാസിയായ മാത്യു എന്നയാളെ കാണാതായി. മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നു തവണ ഉരുള്‍ പൊട്ടിയത്. നാല്‍പതോളം വീട്ടുകാര്‍ ഒറ്റപ്പെട്ടു. രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണ്.

https://dailynewslive.in/ തൃശൂര്‍ വാല്‍പ്പാറയില്‍ മണ്ണിടിഞ്ഞു വീണ് മുത്തശ്ശിയും കൊച്ചുമകളും മരിച്ചു. രാജേശ്വരി, ജ്ഞാനപ്രിയ എന്നിവരാണ് മരിച്ചത്. ഷോളയാര്‍ ഡാം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജ്ഞാനപ്രിയ. വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മലക്കപ്പാറയിലും മണ്ണിടിച്ചിലുണ്ടായി.

https://dailynewslive.in/ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എട്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

https://dailynewslive.in/ 2024ലെ പാരീസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തെക്കുറിച്ചുള്ള പരാമര്‍ശം തന്റെ എക്‌സ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടതിന് കാരണം അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതിനാലാണെന്ന് പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. എന്നാല്‍ തന്റെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിന്റെ ഉള്ളടക്കം അദ്ദേഹം വ്യക്തമാക്കിയില്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ ബന്ധപ്പെട്ട അധികാരികളോട് ഈ സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ജാവേദ് അക്തര്‍ പറഞ്ഞു.

https://dailynewslive.in/ ബാബ രാംദേവിന്റ പതഞ്ജലിക്ക് 4 കോടി രൂപ പിഴയിട്ട് മുംബൈ ഹൈക്കോടതി. വ്യാപാരമുദ്രാ ലംഘന കേസുമായി ബന്ധപ്പെട്ടുള്ള കോടതി ഉത്തരവ് ലംഘിച്ചതിനാണ് ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിന് മുംബൈ ഹൈക്കോടതി പിഴ ചുമത്തിയത് . കര്‍പ്പൂരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് കമ്പനിയെ വിലക്കിക്കൊണ്ടുള്ള 2023 ലെ ഇടക്കാല ഉത്തരവ് ലഘിച്ചതായാണ് കണ്ടെത്തിയത്.

https://dailynewslive.in/ ജാര്‍ഖണ്ഡില്‍ നിന്ന് മുംബൈയിലേക്കുള്ള ഹൌറ – സിഎസ്എംടി എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. 18 കോച്ചുകളാണ് പാളം തെറ്റിയത്. രണ്ട് പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ 3.45 ഓടെ ജംഷഡ്പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ബഡാബാംബുവിനടുത്താണ് ട്രെയിന്‍ പാളം തെറ്റിയത്.

https://dailynewslive.in/ കാനഡയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഡ്രൈവറടക്കം നാലുപേര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഒരു ടയര്‍ ഊരിത്തെറിച്ചതോടെയാണ് അപകടമുണ്ടായത്. കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കിലെ മില്‍ കോവിലാണ് അപകടം സംഭവിച്ചത്.

https://dailynewslive.in/ പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ മനു ഭാകര്‍ – സരബ്ജോത് സിങ് സഖ്യം വെങ്കലം സ്വന്തമാക്കി. മെഡല്‍ പോരാട്ടത്തില്‍ ദക്ഷിണ കൊറിയന്‍ സഖ്യത്തെ 16-10 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. ഇതോടെ ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് മനു ഭാകര്‍ സ്വന്തം പേരിലെഴുതി. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഇനത്തില്‍ മനു ഭാകര്‍ വെങ്കലം നേടിയിരുന്നു.

https://dailynewslive.in/ രാജ്യത്തെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകളില്‍ 57 ശതമാനം വളര്‍ച്ച. യുപിഐ ഇടപാടുകളുടെ എണ്ണം 2019-20ല്‍ 12.5 ബില്യണില്‍ നിന്ന് 2023-24ല്‍ 131 ബില്യണായി ഉയര്‍ന്നു. ഫോണ്‍ പേ, ഗൂഗിള്‍ പേ എന്നിവയാണ് യുപിഐ ഇടപാടുകളില്‍ ആധിപത്യം പുലര്‍ത്തുന്നത്. 86 ശതമാനമാണ് ഇരു കമ്പനികളുടേയും ആകെ വിപണി വിഹിതം. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് ബാങ്കിംഗ് സെക്ടര്‍ റൗണ്ടപ്പ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ ഇരട്ടിയായി. അതേ സമയം ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ വര്‍ഷം തോറും 43 ശതമാനം കുറഞ്ഞു വരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബാങ്കുകളുടെ വായ്പാ വളര്‍ച്ചയില്‍ 15 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ നിക്ഷേപ വളര്‍ച്ച 13 ശതമാനമായി. ആദ്യമായി, എല്ലാ ബാങ്ക് ഗ്രൂപ്പുകളും ആസ്തികളില്‍ 1 ശതമാനത്തില്‍ കൂടുതല്‍ വരുമാനം നേടിയതോടെ, ബാങ്കിംഗ് മേഖലയുടെ മൊത്തം അറ്റാദായം 3 ലക്ഷം കോടി കവിഞ്ഞു. ഉയര്‍ന്ന വായ്പാ വളര്‍ച്ച, ഫീസ് വരുമാനത്തിലെ വളര്‍ച്ച, കുറഞ്ഞ വായ്പച്ചെലവ് എന്നിവയാണ് ബാങ്കിംഗ് മേഖലയുടെ ലാഭക്ഷമത ഉയരുന്നതിന് സഹായകരമായി. സ്വകാര്യ ബാങ്കുകളുടെ ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 25 ശതമാനം കുതിച്ചുയര്‍ന്നു, പൊതുമേഖലാ ബാങ്കുകളുടെ അറ്റാദായത്തില്‍ 34 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി 2.8 ശതമാനം എന്ന ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. പൊതുമേഖലാ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി 3.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

https://dailynewslive.in/ ആപ്പിള്‍ മാപ്പ്സ് പബ്ലിക്ക് ബീറ്റ വേര്‍ഷന്‍ വെബില്‍ പുറത്തിറക്കി. വെബിലെ ആപ്പിള്‍ മാപ്‌സ് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ അവരുടെ ബ്രൗസറുകളില്‍ നിന്ന് നേരിട്ട് സേവനം ആക്‌സസ് ചെയ്യാന്‍ അനുവദിക്കുന്നു. നിലവില്‍, ഗൂഗിള്‍ മാപ്‌സ് ഉപയോക്താക്കളെ അവരുടെ ബ്രൗസറുകളില്‍ നിന്ന് നേരിട്ട് മാപ്പുകള്‍ ആക്‌സസ് ചെയ്യാന്‍ അനുവദിക്കുന്നു. ടോള്‍ ഈടാക്കാത്ത റൂട്ടുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു ഓപ്ഷനും നിങ്ങള്‍ക്ക് ലഭിക്കും. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഡ്രൈവിംഗ്, നടത്ത ദിശകള്‍ ആക്സസ് ചെയ്യാനും സ്ഥലങ്ങള്‍ തിരയാനും ഫോട്ടോകള്‍, പ്രവര്‍ത്തന സമയം, റേറ്റിംഗുകള്‍, അവലോകനങ്ങള്‍ എന്നിവ പോലുള്ള വിശദമായ വിവരങ്ങള്‍ അവരുടെ ബ്രൗസറില്‍ നിന്ന് നേരിട്ട് കാണാനും കഴിയും. ഒരു സമര്‍പ്പിത ആപ്പ് തുറക്കാതെ തന്നെ ഉപയോക്താക്കള്‍ക്ക് സമഗ്രമായ നാവിഗേഷന്‍ ടൂളുകള്‍ നല്‍കാനാണ് ആപ്പിള്‍ മാപ്‌സ്ന്റെ ഈ വെബ് അധിഷ്ഠിത പതിപ്പ് ലക്ഷ്യമിടുന്നത്. കൂടാതെ, ഉപയോക്താക്കള്‍ക്ക് മാപ്‌സ് പ്ലേസ് കാര്‍ഡില്‍ നിന്ന് നേരിട്ട് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുക, സേവനം ഉപയോഗിക്കുന്നതിനുള്ള സൗകര്യം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. വിവിധ നഗരങ്ങളില്‍ ഭക്ഷണം കഴിക്കാനും ഷോപ്പുചെയ്യാനും ശുപാര്‍ശ ചെയ്യുന്ന സ്ഥലങ്ങള്‍ കണ്ടെത്താന്‍ ക്യൂറേറ്റഡ് ഗൈഡ്സ് ഫീച്ചര്‍ ഉപയോക്താക്കളെ സഹായിക്കുന്നു. ഇത് ദൈനംദിനവും യാത്രയുമായി ബന്ധപ്പെട്ട നാവിഗേഷനും ഉപയോഗപ്രദമാക്കുന്നു.

https://dailynewslive.in/ മലയാള സിനിമയിലെ ചിരിയുടെ സുല്‍ത്താനായിരുന്ന സംവിധായകന്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ ‘പൊറാട്ട് നാടക’ത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. സമൂഹത്തിലെ സമീപകാല സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ആക്ഷേപഹാസ്യ ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമായിരിക്കും പൊറാട്ട് നാടകം. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ സംവിധാനം ചെയ്ത പൊറാട്ട് നാടകം ഒരുങ്ങിയത് സിദ്ദിഖിന്റെ മേല്‍ നോട്ടത്തോടെയാണ്. സിദ്ദിഖിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 9 നാണ് ചിത്രം തിയറ്ററുകളിലെത്തുക. എമിറേറ്റ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയന്‍ പള്ളിക്കര നിര്‍മ്മിക്കുന്ന പൊറാട്ട് നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ‘മോഹന്‍ലാല്‍’, ‘ഈശോ’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഈ വര്‍ഷത്തെ മികച്ച ഹാസ്യ കൃതിയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സുനീഷ് വാരനാട് ആണ്. രാഹുല്‍ രാജ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സൈജു കുറുപ്പ് നായകനായ ചിത്രത്തില്‍ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗത, നിര്‍മ്മല്‍ പാലാഴി, രാജേഷ് അഴീക്കോട്, അര്‍ജുന്‍ വിജയന്‍,ആര്യ വിജയന്‍, സുമയ, ബാബു അന്നൂര്‍, സൂരജ് തേലക്കാട്, അനില്‍ ബേബി, ഷുക്കൂര്‍ വക്കീല്‍, ശിവദാസ് മട്ടന്നൂര്‍, സിബി തോമസ്, ഫൈസല്‍, ചിത്ര ഷേണായി, ചിത്ര നായര്‍, ഐശ്വര്യ മിഥുന്‍, ജിജിന, ഗീതി സംഗീത തുടങ്ങിയവരും വേഷമിട്ട ഈ ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ ഗായത്രി വിജയനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നാസര്‍ വേങ്ങരയുമാണ്.

https://dailynewslive.in/ മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ഫൂട്ടേജ്’. എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. മനോഹരമായ പോസ്റ്ററിനൊപ്പമാണ് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. മരത്തിന്റെ വള്ളിയുടെ രൂപത്തിലാണ് പോസ്റ്ററില്‍ എ എഴുതിചേര്‍ത്തത്. മഞ്ജുവിനൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ വിശാഖ് നായരും ഗായത്രി അശോകും പോസ്റ്ററിലുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധനേടിയിരുന്നു. ത്രില്ലര്‍ ചിത്രമാണ് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഓഗസ്റ്റ് 2 നു പുറത്തിറങ്ങുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് ആണ്. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിര, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ക്കു സുപരിചിതനാണ് സൈജു ശ്രീധര്‍. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

https://dailynewslive.in/ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി രണ്ട് പുതിയ എസ്യുവികള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യുണ്ടായ് ഇന്ത്യ. ഇതില്‍ ഒന്നാമതായി ഹ്യുണ്ടായ് ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പും രണ്ടാമതായി കമ്പനിയുടെ ജനപ്രിയ എസ്യുവി അല്‍കാസറിന്റെ പുതുക്കിയ വേരിയന്റും ഉള്‍പ്പെടുന്നു. ഹ്യുണ്ടായ് അല്‍കാസര്‍ ഫെയ്സ്ലിഫ്റ്റിന്റെ സവിശേഷതകള്‍ എന്ന നിലയില്‍, ഉപഭോക്താക്കള്‍ക്ക് 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആറ് എയര്‍ബാഗുകള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ലഭിക്കും. ഇതുകൂടാതെ, വരാനിരിക്കുന്ന എസ്യുവിയില്‍ ലെവല്‍-2 എഡിഎഎസ് സാങ്കേതികവിദ്യയും ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, എസ്യുവിയുടെ പവര്‍ട്രെയിന്‍ നിലവിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളായി തുടരും. ഹ്യുണ്ടായ് ഇന്ത്യ അതിന്റെ ജനപ്രിയ ക്രെറ്റയുടെ ഇലക്ട്രിക് വേരിയന്റും അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. എഡിഎഎസ് സാങ്കേതികവിദ്യയും 360 ഡിഗ്രി ക്യാമറയും പോലുള്ള നൂതന ഫീച്ചറുകളാണ് ഹ്യുണ്ടായ് ക്രെറ്റ ഇവിക്ക് ലഭിക്കുക. 45കിലോവാട്ട്അവര്‍ ബാറ്ററിയില്‍ ഒറ്റ ചാര്‍ജില്‍ ഏകദേശം 450 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

https://dailynewslive.in/ ചാവുനിലം, കടലിന്റെ മണം, അടിയാളപ്രേതം, ഇരുട്ടില്‍ ഒരു പുണ്യാളന്‍ തുടങ്ങിയ പുസ്തകങ്ങളിലൂടെയും ഈ മ യൗ, അതിരന്‍ എന്നീ സിനിമകളിലൂടെയും സുപരിചിതനായ എഴുത്തുകാരനാണ് പി എഫ് മാത്യൂസ്. സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച മുഴക്കം എന്ന കഥാസമാഹാരത്തിനുശേഷമുള്ള പുസ്തകമാണ് മൂങ്ങ. ദയ, ഹിറ്റലര്‍, മഞ്ഞയും പച്ചയും നിറങ്ങളുള്ള ഒരു ദിവസം, നക്ഷത്രമില്ലാത്ത വീട്, മൂങ്ങ, ഒരു പാതിരാക്കവര്‍ച്ച, മരപ്പാഴ്, പൂച്ച, ഏഴുനിറത്തില്‍ ഒരു ദിവസം എന്നീ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ‘മൂങ്ങ’. പി.എഫ് മാത്യൂസ്. ഡിസി ബുക്സ്. വില 180 രൂപ.

https://dailynewslive.in/ ഭക്ഷണം ഒഴിവാക്കി ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമം ചിലപ്പോള്‍ ശരീരഭാരം പഴയതിലും കൂടുന്നതിലേക്ക് നയിച്ചേക്കാം. ഭക്ഷണം നിയന്ത്രിക്കാതെ എങ്ങനെയാണ് ശരീരഭാരം കുറയ്ക്കുന്നത് എന്നല്ലേ? ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റിനെക്കാള്‍ ശ്രദ്ധിക്കേണ്ടത് പ്രതിദിനം മൊത്തമുള്ള കലോറി ഉപഭോഗത്തിലാണ്. ഭക്ഷണം ഒഴിവാക്കുന്നതിലൂടെ കൊഴുപ്പ് സംഭരിക്കുന്ന എന്‍സൈമുകള്‍ വര്‍ധിക്കുകയും മെറ്റബോളിസം കുറയുകയുമാണ് ചെയ്യുന്നത്. ഭക്ഷണം ഒഴിവാക്കുന്നത് പലപ്പോഴും പോഷകക്കുറവിലേക്ക് നയിക്കുന്നു. ഇത് സാധാരണ ശാരീരിക പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നു. പോഷകക്കുറവ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. പ്രത്യേകിച്ച് വിശപ്പ്, സംതൃപ്തി എന്നിവ നിയന്ത്രിക്കുന്ന ഗ്രെലിന്‍, ലെപ്റ്റിന്‍ എന്നീ ഹോര്‍മോണുകളെ. ഇവയുടെ അസന്തുലിതാവസ്ഥ വിശപ്പ് വര്‍ധിപ്പിക്കുകയും തുടര്‍ന്ന് അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഭക്ഷണം ഒഴിവാക്കുന്നത് മാനസികമായും വൈകാരികമായും സമ്മര്‍ദ്ദം ഉണ്ടാക്കും. ഈ സമ്മര്‍ദ്ദം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നു. ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവ് (വിസറല്‍ കൊഴുപ്പ്) വയറില്‍ കൊഴുപ്പ് അടിയുന്നതിന് കാരണമാകും. കര്‍ശന ഭക്ഷണ നിയന്ത്രണത്തിലൂടെ ശരീരഭാരം പെട്ടെന്ന് കുറയുമ്പോള്‍ ശരീരം ശരീരഭാരം വീണ്ടെടുക്കുന്നതിന് മുന്നോട്ടു വെക്കുന്ന സംവിധാനമാണിത്. അഡാപ്റ്റീവ് തെര്‍മോജെനിസിസിനെ പ്രതിരോധിക്കുന്ന ഘടകങ്ങള്‍ തിരിച്ചറിയുന്നത് ദീര്‍ഘകാല ശരീരഭാരം കുറയ്ക്കുന്നതിനും പരിപാലിക്കുന്നതിനും പ്രധാനമാണ്. ശരീരഭാരം കുറയ്ക്കുന്നതില്‍ മെറ്റബോളിസത്തിന് വലിയ പങ്കുണ്ട്. പട്ടിണിയാകുന്നത് ശരീരത്തിലെ മെറ്റബോളിസം കുറയ്ക്കാനും ഇത് വിപരീത ഫലമുണ്ടാക്കുകയും ചെയ്യുന്നു. കൃത്യമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമ ചെയ്യുന്നതിലൂടെയും മെറ്റബോളിസം വര്‍ധിപ്പിക്കാനും അമിതഭാരവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളോട് പൊരുതാനും സഹായിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.74, പൗണ്ട് – 107.60, യൂറോ – 90.63, സ്വിസ് ഫ്രാങ്ക് – 94.37, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.90, ബഹറിന്‍ ദിനാര്‍ – 222.16, കുവൈത്ത് ദിനാര്‍ -273.75, ഒമാനി റിയാല്‍ – 217.53, സൗദി റിയാല്‍ – 22.32, യു.എ.ഇ ദിര്‍ഹം – 22.80, ഖത്തര്‍ റിയാല്‍ – 22.90, കനേഡിയന്‍ ഡോളര്‍ – 60.48.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *