P2 yt cover

https://dailynewslive.in/ അടുത്ത 20 വര്‍ഷവും എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ പത്ത് വര്‍ഷം രാജ്യം ഭരിച്ചുവെന്നും വരുന്ന അഞ്ച് വര്‍ഷം കൊണ്ട് ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പോരാട്ടമായിരിക്കുമെന്നും മോദി രാജ്യസഭയില്‍ പറഞ്ഞു. അതേസമയം മോദി കള്ളം പറയുന്നത് നിര്‍ത്തണമെന്നും പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

https://dailynewslive.in/ പൊലീസ് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന ജോലി സമ്മര്‍ദ്ദം കാരണമുള്ള ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലെ അംഗബലം പുതിയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പരിഷ്‌ക്കരിച്ച് സേനയെ നവീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ . ബൈജൂനാഥ് നിര്‍ദ്ദേശം നല്‍കിയത്.

https://dailynewslive.in/ കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാംപസില്‍ പെണ്‍കുട്ടികള്‍ അടക്കം നേരിടുന്നത് എസ്എഫ്ഐയുടെ നിരന്തര റാഗിങ്ങെന്ന് എംഎ മലയാളം വിദ്യാര്‍ഥിയും ചൊവ്വാഴ്ച രാത്രി എസ്എഫ്ഐക്കാരില്‍നിന്നു മര്‍ദനമേല്‍ക്കുകയും ചെയ്ത സാന്‍ജോസ്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് തന്നെ ആക്രമിച്ചതെന്നും ശ്വാസം കിട്ടാതെ പിടഞ്ഞിട്ടും കഴുത്തിലെ പിടി വിട്ടില്ലെന്നും സാന്‍ജോസ് പറഞ്ഞു. ഹോസ്റ്റലിനകത്ത് ഇടിമുറിയുണ്ടെന്നും സെക്യൂരിറ്റി നിര്‍ജീവമാണെന്നും അധ്യാപകരില്‍ പലരും എസ്എഫ്ഐയ്ക്ക് പിന്തുണയാണെന്നും സാന്‍ജോസ് വെളിപ്പെടുത്തി. ആക്രമണവും റാഗിങ്ങും നേരിട്ടപ്പോള്‍ പൂക്കോട് വെറ്ററിനറി കോളേജിലെ കൊല്ലപ്പെട്ട സിദ്ധാര്‍ഥനായിരുന്നു മനസ്സിലെന്നും സാന്‍ജോസ് കൂട്ടിച്ചേര്‍ത്തു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ ഇടിമുറിയില്‍ കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കോളേജിലെ എം.എ മലയാളം വിദ്യാര്‍ഥിയുമായ സാന്‍ജോസിനെ ക്രൂരമായി മര്‍ദ്ദിച്ചതിലൂടെ എസ്എഫ്ഐ ക്രിമിനല്‍ സംഘത്തിന്റെ കാടത്തം വീണ്ടും പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയിട്ടും എസ്എഫ്ഐ ക്രിമിനലുകള്‍ക്ക് ചോരക്കൊതി മാറുന്നില്ല. കുട്ടി ക്രിമിനലുകളുടെ കൂട്ടമായി എസ്എഫ്ഐ കാമ്പസുകളില്‍ തുടരുന്നത് ഇനിയും അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സാന്‍ജോസിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ എം.എല്‍.എമാരായ എം.വിന്‍സെന്റും ചാണ്ടി ഉമ്മനും ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ച എസ്എഫ്ഐ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും ക്രിമിനലുകള്‍ക്ക് കുട പിടിക്കുന്ന അടിമകളുടെ സംഘമായി കേരള പോലീസ് അധഃപതിക്കരുതെന്നും സതീശന്‍ പറഞ്ഞു.

https://dailynewslive.in/ എസ്എഫ്ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം തയ്യാറാകണമെന്ന് കെ.പിസിസി പ്രസിഡന്റ് കെ.സുധാകരന്‍. അധ്യാപകന്റെ കാല്‍വെട്ടുമെന്ന് പരസ്യമായി ഭീഷണി മുഴക്കുകയും കാമ്പസുകളില്‍ അക്രമങ്ങള്‍ നടത്തുകയും നിരപരാധികളായ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്യുന്ന കുട്ടിസഖാക്കളെ സംരക്ഷിക്കുന്നതിലൂടെ സിപിഎം ഭാവിയിലേക്കുള്ള ക്വട്ടേഷന്‍ സംഘത്തെ വാര്‍ത്തെടുക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. എസ്.എഫ്.ഐക്ക് സ്വാധീനമുള്ള കലാലയങ്ങളില്‍ ഇടിമുറികള്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന് ഇടതനുകൂലികളായ അധ്യാപകരുടെ സഹായവും ലഭിക്കുന്നുണ്ടെന്നും സുധാകരന്‍ ആരോപിച്ചു.

https://dailynewslive.in/ എസ് എഫ് ഐ പ്രവര്‍ത്തിക്കുന്നത് ഭീകര സംഘടനകളെ പോലെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ക്യാമ്പസുകളില്‍ എസ് എഫ് ഐ ഗുണ്ടായിസം വ്യാപിപ്പിക്കുകയാണ്. മുഖ്യമന്ത്രിയും സിപിഎമ്മും എസ്എഫ്ഐ ക്രിമിനലുകളെ സംരക്ഷിക്കുന്നു. പാര്‍ട്ടി തകര്‍ന്ന് തരിപ്പണമായിട്ടും സി പി എം പാഠം പഠിച്ചിട്ടില്ല. തെറ്റുതിരുത്താനും അവര്‍ തയ്യാറല്ല. മുഖ്യമന്ത്രി മൗനം വെടിയണം. അല്‍പമെങ്കിലും ആത്മാര്‍ത്ഥത ആഭ്യന്തരമന്ത്രിയെന്ന നിലയിലുണ്ടെങ്കില്‍ കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രില്‍സിപ്പലിനെ ആക്രമിച്ച കൊടും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെ എസ് യു തിരുവന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സാന്‍ജോസിനെ കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ക്ക് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിര്‍ദ്ദേശം നല്‍കി.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ കാര്യവട്ടം കാമ്പസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എംഎല്‍എമാരായ ചാണ്ടി ഉമ്മന്‍, എം വിന്‍സെന്റ് എന്നിവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കൂടാതെ 20 കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊലീസുകാരന് നേര്‍ക്ക് കല്ലെറിഞ്ഞെന്നും, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. കാര്യവട്ടം ക്യാമ്പസിലെ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രിയില്‍ പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.

https://dailynewslive.in/ കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവര്‍ത്തകരെ സസ്പെന്റ് ചെയ്തു. രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി തേജു സുനില്‍, മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി തേജു ലക്ഷ്മി, രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി അമല്‍രാജ്, മൂന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥി അഭിഷേക് സന്തോഷ് എന്നിവരെയാണ് പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തത്. സംഘര്‍ഷം ഉണ്ടായ ദിവസം എസ്എഫ്ഐയുടെ ഹെല്‍പ്പ് ഡെസ്‌കിന്റെ ഭാഗമായി പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് സസ്പെന്‍ഷന്‍.

https://dailynewslive.in/ സ്‌കൂള്‍ കായികമേളയില്‍ വലിയ പരിഷ്‌കാരങ്ങള്‍ വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇനി മുതല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് നാലു വര്‍ഷത്തില്‍ ഒരിക്കല്‍ വിപുലമായ പരിപാടിയായി നടത്തും. എല്ലാവര്‍ഷവും കായികമേള നടക്കും. ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കും. കലോത്സവത്തിന്റെ പുതുക്കിയ മാന്വല്‍ പ്രകാരമായിരിക്കും നടത്തുന്നത്. ഇത്തവണ കലകളും മത്സര ഇനമാവുമെന്ന് മന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമര്‍ശനത്തിനോട് പിന്നീട് പ്രതികരിക്കാമെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍. എന്നാല്‍ നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണോ എന്ന് ബിനോയ് വിശ്വത്തോട് ചോദിക്കണമെന്നും ഇപി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

https://dailynewslive.in/ പെരിയാര്‍ തീരത്തെ വ്യവസായ സ്ഥാപനങ്ങളുടെ പട്ടിക നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഏലൂരില്‍ എന്തുകൊണ്ടാണ് ആരോഗ്യ സര്‍വേ നടത്താത്തതെന്നും ഹൈക്കോടതി ചോദിച്ചു. 2008 ല്‍ ഏലൂര്‍ മേഖലയില്‍ ആരോഗ്യ സര്‍വേ നടത്തിയിരുന്നു. പ്രദേശത്ത് മലിനീകരണം തുടരുന്നതിനാല്‍ വീണ്ടും ആരോഗ്യ സര്‍വേ നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

https://dailynewslive.in/ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ ആവശ്യം ഹൈക്കോടതി തള്ളി. കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാതെയാണ് വിചാരണ കോടതിയുടെ നടപടി എന്നായിരുന്നു മാണി സി കാപ്പന്റെ ഹര്‍ജി. എന്നാല്‍ പ്രഥമദൃഷ്ട്യ കേസ് നിലനില്‍ക്കും എന്നതിന് കാരണങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

https://dailynewslive.in/ സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ തിരുവല്ല നഗരസഭയിലെ ജീവനക്കാര്‍ വിശദീകരണം നല്‍കി. റീല്‍ എടുത്തത് ഞായറാഴ്ച ദിവസമാണെന്നാണ് ആരോപണ വിധേയരായ ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. ദുരന്തനിവാരണത്തിന്റെ ഭാഗമായി കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് അന്ന് ജോലിക്ക് എത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീല്‍ എടുത്തതെന്നുമാണ് ജീവനക്കാരുടെ വിശദീകരണം. റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്. സംഭവത്തില്‍ നഗര കാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.

https://dailynewslive.in/ അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്നും, അമ്മ ജീവനോടെ ഉണ്ടെന്നാണ് വിശ്വാസമെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. പൊലീസ് അന്വേഷണത്തില്‍ ഒന്നും കിട്ടില്ലെന്നും പൊലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്നും അച്ഛന്‍ പറഞ്ഞതായി കലയുടെ മകന്‍ പറഞ്ഞു. അതോടൊപ്പം സെപ്റ്റിക് ടാങ്കില്‍ ശരീരാവശിഷ്ടങ്ങള്‍ നശിക്കാനുള്ള കെമിക്കല്‍ ഒഴിച്ചിരുന്നെന്ന് മാന്നാറില്‍ മൃതദേഹം കുഴിച്ചെടുത്ത സോമന്‍ പറഞ്ഞു. സെപ്റ്റിക് ടാങ്കിനു മുകളില്‍ പഴയ വീടിന്റെ അവശിഷ്ടങ്ങള്‍ ഇട്ട് മൂടിയ നിലയില്‍ ആയിരുന്നെന്നും സോമന്‍ പറഞ്ഞു.

https://dailynewslive.in/ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മരണത്തില്‍ വെളിപ്പെടുത്തലുകളുമായി അനിലിന്റെ ബന്ധു സുരേഷ്. 2009 ല്‍ അനില്‍ വിളിച്ചത് അനുസരിച്ച് താനും സുഹൃത്തുക്കളും വലിയ പെരുമ്പുഴ പാലത്തിലെത്തിയെന്നും പാലത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കലയുടെ മൃതദേഹം കണ്ടുവെന്നും സുരേഷ് പൊലീസിന് മൊഴി നല്‍കി. കേസില്‍ കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. ജിനു, സോമന്‍, പ്രമോദ് എന്നിവര്‍ യഥാക്രമം 2,3,4 പ്രതികളായ കേസില്‍ എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. എന്നാല്‍ പ്രതികള്‍ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറില്‍ പറയുന്നില്ല.

https://dailynewslive.in/ സിനിമാ സംബന്ധിയായ പരിപാടികള്‍ കവര്‍ ചെയ്യുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. അഭിനേതാക്കളോട് മോശമായ രീതിയില്‍ പലപ്പോഴും ചോദ്യങ്ങള്‍ ചോദിക്കുന്നതും മരണവീട്ടില്‍ പോലും താരങ്ങളെ ക്യാമറയുമായി പിന്തുടരുന്നതും അടക്കമുള്ള സമീപനമാണ് നിര്‍മ്മാതാക്കള്‍ വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കത്ത് നല്‍കി.

https://dailynewslive.in/ ഈ വര്‍ഷത്തെ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന്. അഭിനയ മേഖലയിലെ മികവിന് ആണ് പുരസ്‌കാരം. ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് അവാര്‍ഡ് സമ്മാനിക്കും. കെ ജയകുമാര്‍, പ്രഭാവര്‍മ, പ്രിയദര്‍ശന്‍ എന്നിവര്‍ അടങ്ങിയ ജൂറി ആണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.

https://dailynewslive.in/ കൈക്കൂലി വാങ്ങുന്നതിനിടെ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പിടിയിലായി. തൃശ്ശൂര്‍ ജില്ലയിലെ കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായ ആന്റണി എം വട്ടോളി ആണ് 6,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സിന്റെ പിടിയിലായത്.

https://dailynewslive.in/ ശനിയാഴ്ചകളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചതായി സൂചന. തീര്‍പ്പുകല്‍പ്പിക്കാത്ത ലൈസന്‍സ് അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് വേഗത്തിലാക്കാനാണ് ഈ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ വ്യാജ അറ്റസ്റ്റേഷനുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുതിന് കേന്ദ്ര-കേരള ഗവണ്‍മെന്റുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്. ഏജന്‍സികളും ഇടനിലക്കാരും വഴി ഇത്തരത്തില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രതപാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

https://dailynewslive.in/ കാസര്‍കോട് ഈസ്റ്റ് എളേരി പഞ്ചായത്തിലെ നാല് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കി. ഒന്നാം വാര്‍ഡ് അംഗം ജിജി തോമസ് തച്ചാറുകുടിയില്‍, മൂന്നാം വാര്‍ഡ് അംഗം ഡെറ്റി ഫ്രാന്‍സിസ്, പത്താം വാര്‍ഡ് അംഗം വിനീത് ടി. ജോസഫ്, 14-ാം വാര്‍ഡ് അംഗം ജിജി പുതിയപറമ്പില്‍ എന്നിവരെയാണ് അയോഗ്യരാക്കിയത്. ആര്‍എംപി ടിക്കറ്റില്‍ മത്സരിച്ച നാലു പേരും പാര്‍ട്ടി വിപ്പ് ലംഘിച്ച് 2020-ലെ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതിനാണ് നടപടി.

https://dailynewslive.in/ വ്യാജ ആര്‍.സി ബുക്ക് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. മലപ്പുറം തിരൂരങ്ങാടി ആര്‍.ടി.ഓഫീസില്‍ നിന്ന് തയ്യാറാക്കിയ വ്യാജ ആര്‍.സി ബുക്കിലെ ഇപ്പോഴത്തെ ഉടമകള്‍ക്കെതിരെയാണ് കേസെടുത്തത്. വ്യാജ രേഖ ചമക്കല്‍, വിശ്വാസ വഞ്ചന, ആള്‍മാറാട്ടം, വഞ്ചന, സംഘം ചേര്‍ന്ന് കുറ്റകൃത്യം ചെയ്യല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

https://dailynewslive.in/ കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളില്‍ ട്രാവലര്‍ നിയന്ത്രണം വിട്ട് ഹൈമാസ്റ്റ് ലൈറ്റ് തൂണിലിടിച്ച് അപകടം. എട്ട് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പൊലീസ് സ്ഥാപിച്ച സിസിടിവി ക്യാമറയും തകര്‍ന്നു. ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് പാലക്കുന്നിലേക്കു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

https://dailynewslive.in/ ചാവക്കാട് കറുകമാട് മുല്ലപുഴയില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടെ മീന്‍ പിടിക്കാന്‍ പോയവരാണ് പുഴയില്‍ മൃതദേഹം കണ്ടത്. കയ്യും കാലും പ്ലാസ്റ്റിക് കവര്‍ കൊണ്ട് കെട്ടിയ നിലയിലാണ് മൃതദേഹം. അതേസമയം, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

https://dailynewslive.in/ നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്കുമെന്ന് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു. എസ്എഫ്ഐ, എഐഎസ്എഫ്, ഐസ തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നുമാണ് ആവശ്യം.

https://dailynewslive.in/ നീറ്റ് പരീക്ഷയിലെ ക്രമക്കേടില്‍ പ്രതിഷേധിച്ച് ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ജന്തര്‍ മന്തറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. നീറ്റ് പരീക്ഷ വീണ്ടും നടത്തുക , നരേന്ദ്ര മോദി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുക, നീറ്റ് – നെറ്റ് പരീക്ഷകളുടെ ക്രമക്കേട് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എന്‍എസ്യു എഐഎസ്എഫ്, എഐഎസ്എ, സമാജ് വാദി ഛാത്ര് സഭ, എസ്എഫ്ഐ, എംഎസ്എഫ് എന്നീ പ്രതിപക്ഷ വിദ്യാര്‍ത്ഥി യൂണിയനുകളുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. എന്നാല്‍ മാര്‍ച്ചിന് ദില്ലി പൊലീസ് അനുമതി നല്‍കിയിട്ടില്ല.

https://dailynewslive.in/ വിദ്യാഭ്യാസം സംസ്ഥാന വിഷയങ്ങളുടെ പട്ടികയിലാക്കണമെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. നീറ്റിന്റെ വിശ്വാസ്യത നഷ്ടമായെന്നും, നീറ്റ് സംസ്ഥാനങ്ങളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും വിജയ് പറഞ്ഞു. വിവാദമായ നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരം മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ മതസംഘടനകള്‍ നടത്തുന്ന മതപരിവര്‍ത്തനം ഉടന്‍ തടഞ്ഞില്ലെങ്കില്‍ രാജ്യത്തെ ന്യൂനപക്ഷം ഭൂരിപക്ഷമായി മാറുമെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. മതപരിവര്‍ത്തനം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ ഭൂരിപക്ഷ വിഭാഗം ന്യൂനപക്ഷമാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കൈലാഷ് എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

https://dailynewslive.in/ രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് നാരങ്ങ കയറ്റിയ ലോറി ഡ്രൈവര്‍ക്കും കൂട്ടാളിക്കും ക്രൂരമര്‍ദനം. സംഭവത്തില്‍ 6 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബില്‍ നിന്നും ജയ്പൂരിലേക്ക് പോയ ലോറിയാണ് ആക്രമിക്കപ്പെട്ടത്. പശു സംരക്ഷകരെന്ന് അവകാശപ്പെട്ടാണ് 20 അംഗ സംഘം മര്‍ദിച്ചത് എന്നാണ് ഡ്രൈവര്‍ പറയുന്നത്.

https://dailynewslive.in/ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ വീണ്ടും അധികാരമേല്‍ക്കും. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ ആണ് തീരുമാനം. ചംപൈ സോറന്‍ സ്ഥാനം ഒഴിയും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹേമന്ത് സോറന്‍ ഇഡി കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഒക്ടോബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജെഎംഎം നിര്‍ണായക തീരുമാനം എടുത്തത്.

https://dailynewslive.in/ ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ഇന്നലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 130 ആയി. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവില്‍ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയില്‍ അനുവദിച്ചതിലും അധികം പേര്‍ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

https://dailynewslive.in/ യുഎപിഎ കേസില്‍ ജയിലില്‍ കിടക്കുന്ന എംപിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ പരോള്‍ അനുവദിച്ച് കോടതി. ബാരാമുള്ളയില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ഷെയ്ഖ് അബ്ദുല്‍ റാഷിദിനാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ രണ്ട് മണിക്കൂര്‍ പരോള്‍ അനുവദിച്ചത്. നിലവില്‍ ഇദ്ദേഹം തിഹാര്‍ ജയിലിലാണ് കഴിയുന്നത്. ജൂലൈ അഞ്ചിനാണ് സത്യപ്രതിജ്ഞ.

https://dailynewslive.in/ ഗ്വാട്ടിമാലയുടെ അതിര്‍ത്തിക്കടുത്തുള്ള തെക്കന്‍ മെക്സിക്കന്‍ സംസ്ഥാനമായ ചിയാപാസില്‍ ഉപേക്ഷിക്കപ്പെട്ട ട്രക്കില്‍ 19 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. അഞ്ച് മൃതദേഹങ്ങളില്‍ വെടിയേറ്റ മുറിവുകളുണ്ടെന്നും എല്ലാവരും കറുത്ത വസ്ത്രങ്ങളണിഞ്ഞ ആയുധധാരികളായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. മയക്കുമരുന്ന് കാര്‍ട്ടലുകള്‍ തമ്മിലുള്ള ആക്രമണമാണ് മരണത്തിന് കാരണമെന്ന് മെക്സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ പറഞ്ഞു.

https://dailynewslive.in/ കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ഡിയിലെ അവസാന റൗണ്ട് പോരാട്ടത്തില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച് കൊളംബിയ. ഇതോടെ മൂന്ന് കളികളില്‍ നിന്ന് ഏഴു പോയന്റുമായി ഗ്രൂപ്പ് ജേതാക്കളായി കൊളംബിയ ക്വാര്‍ട്ടറില്‍ കടന്നു. അഞ്ചു പോയന്റുള്ള ബ്രസീല്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കോസ്റ്റാറീക്ക ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പാരഗ്വായെ കീഴടക്കിയെങ്കിലും ഇരു ടീമുകളും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

https://dailynewslive.in/ കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചതോടെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് കളമൊരുങ്ങി. ജൂലായ് അഞ്ചിന് ആദ്യ ക്വാര്‍ട്ടറില്‍ അര്‍ജന്റീന എക്വഡോറിനേയും ജൂലായ് ആറിന് വെനസ്വേല കാനഡയേയും നേരിടും. ജൂലായ് ഏഴിന് കൊളംബിയയും പനാമയും മൂന്നാം ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുമ്പോള്‍ അവസാന ക്വാര്‍ട്ടറില്‍ ബ്രസീലിന് കരുത്തരായ യുറഗ്വായാണ് എതിരാളികള്‍. ജൂലായ് 10, 11 തീയതികളിലാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. ജൂലായ് 14-ാം തീയതിയാണ് ഫൈനല്‍ പോരാട്ടം.

https://dailynewslive.in/ അദാനി കേസില്‍ സെബിയുടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ കൊട്ടക്ക് മഹീന്ദ്ര ബാങ്കിന്റെ ഓഹരിയില്‍ രണ്ട് ശതമാനം ഇടിവ്. അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വാങ്ങാനായി തങ്ങളുടെ നിക്ഷേപ പങ്കാളിക്ക് വേണ്ടി ഓഫ്ഷോര്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചത് കൊട്ടക്ക് മഹീന്ദ്ര ബാങ്കിന്റെ സഹായത്തോടെയാണെന്ന് സെബി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയില്‍ ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഹരികള്‍ ഇടിഞ്ഞത്. എന്‍.എസ്.ഇയില്‍ ബാങ്കിന്റെ ഓഹരികള്‍ 1737 രൂപ വരെയെത്തി. ഹിന്‍ഡന്‍ബര്‍ഗിന്റെ നിക്ഷേപ പങ്കാളിക്ക് വേണ്ടി വിദേശരാജ്യങ്ങളില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയതും നിയന്ത്രിച്ചിരുന്നതും കൊട്ടക്ക് മഹീന്ദ്ര ബാങ്കാണെന്നാണ് ആരോപണം. ഹിന്‍ഡന്‍ബര്‍ഗിന് സെബി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ കെ-ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് എന്നൊരു കമ്പനിയുടെയും പേരുണ്ട്. ഇത് കൊട്ടക് മഹീന്ദ്രയാണെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്. സെബിക്ക് ഹിന്‍ഡന്‍ബര്‍ഗിന്റെ കാര്യത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്നും എന്നാല്‍ ഇന്ത്യയില്‍ തന്നെയുള്ള കൊട്ടക്ക് ബാങ്കിന്റെ കാര്യത്തില്‍ സെബി ഒന്നും ചെയ്തില്ലെന്നും ഹിന്‍ഡന്‍ബര്‍ഗ് മറുപടിയില്‍ പറയുന്നു. ബാങ്കിന്റെ സ്ഥാപകന്‍ ഉദയ് കൊട്ടക്ക് 2017ല്‍ സെബിയുടെ കമ്മിറ്റി ഓണ്‍ കോര്‍പറേറ്റ് ഗവര്‍ണന്‍സിനെ നയിച്ച കാര്യം മറക്കരുത്. കേസിന്റെ അന്വേഷണ പരിധിയില്‍ നിന്നും ബാങ്കിനെ ഒഴിവാക്കിയത് പല ഇന്ത്യന്‍ വ്യവസായികളുടെയും പേര് പുറത്തുവരുമെന്ന് പേടിച്ചിട്ടാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. അതേസമയം, ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ തള്ളി കൊട്ടക്ക് മഹീന്ദ്ര ബാങ്കും രംഗത്തെത്തി. ഹിന്‍ഡന്‍ബര്‍ഗോ അവരുടെ നിക്ഷേപ പങ്കാളികളോ ഒരിക്കലും തങ്ങളുടെ ഉപയോക്താവ് ആയിരുന്നില്ലെന്നാണ് ബാങ്കിന്റെ വിശദീകരണം.

https://dailynewslive.in/ ഐഫോണ്‍ 16 സിരീസ് സ്മാര്‍ട്ട്ഫോണുകള്‍ മാസങ്ങള്‍ക്കുള്ളില്‍ അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ ചിപ്പുകള്‍ അടക്കമുള്ള വിവിധ ഘടകങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതിനകം ലീക്കായിട്ടുണ്ട്. ഇപ്പോള്‍ ക്യാമറ സെന്‍സര്‍ സംബന്ധിച്ചുള്ള വിവരങ്ങളും പ്രചരിക്കുകയാണ്. സാംസങ് നിര്‍മിക്കുന്ന പുതിയ സിഎംഒഎസ് ഇമേജ് സെന്‍സര്‍ ആയിരിക്കും ഐഫോണ്‍ 16 സിരീസില്‍ വരിക എന്നാണ് ഗാഡ്ജറ്റ്സ് 360യിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐഫോണ്‍ 15 സിരീസില്‍ നിലവിലുള്ള സെന്‍സറിനേക്കാള്‍ മെച്ചപ്പെട്ടതായിരിക്കും സാംസങ് നല്‍കുന്ന പുതിയ സെന്‍സര്‍ എന്നാണ് റിപ്പോര്‍ട്ട്. ഇത് സത്യമെങ്കില്‍ സോണിക്ക് ശേഷം ആപ്പിളിന് ക്യാമറ സെന്‍സറുകള്‍ കൈമാറുന്ന രണ്ടാമത്തെ വലിയ കമ്പനിയാവും സാംസങ്. സാംസങ് നല്‍കിയ സിഎംഒഎസ് സെന്‍സറിന്റെ മികവ് ആപ്പിള്‍ പരിശോധിച്ചുവരികയാണ്. സോണിയില്‍ നിന്ന് ഇമേജ് സെന്‍സറുകള്‍ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതാണ് പുതിയ കമ്പനി തേടാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചത്. സോണി സെന്‍സറുകള്‍ വൈകിയതിനാല്‍ ഐഫോണ്‍ 15 സിരീസിന്റെ അവതരണം കഴിഞ്ഞ വര്‍ഷം പ്രതിസന്ധിയിലായിരുന്നു. പുതിയ സെന്‍സറിനൊപ്പം ക്യാമറ ക്വാളിറ്റിയില്‍ ഏറെ മാറ്റങ്ങള്‍ കൊണ്ടുവരാനും ആപ്പിളിന് പദ്ധതിയുണ്ട്. ഐഫോണ്‍ 16 സിരീസിലെ ഫോണുകളുടെ ക്യാമറകളിലെ മെഗാപിക്‌സലിലും മാറ്റം വന്നേക്കും. ഐഫോണ്‍ 16 പ്രോ മാക്‌സില്‍ വൈഡ് ക്യാമറയോടെ പുതിയ 48 എംപി സെന്‍സര്‍ വരുന്നതായി സൂചനകളുണ്ട്. വെളിച്ചക്കുറവിലും കൂടുതല്‍ മെച്ചപ്പെട്ട ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന രീതിയിലാണ് ഫോണുകള്‍ ഡിസൈന്‍ ചെയ്യുന്നത്. ആപ്പിളിന്റെ സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാകും ഐഫോണ്‍ 16 ഉപഭോക്താക്കളിലേക്ക് എത്തുക.

https://dailynewslive.in/ ‘ആര്‍ആര്‍ആര്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി പുതിയ സിനിമ ഒരുക്കുകയാണ് എസ്എസ് രാജമൗലി. വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ വലിയൊരു അപ്‌ഡേറ്റ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തില്‍ വില്ലന്‍ ആയി എത്തുന്നത് ഒരു മലയാളി താരമാണ്. ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമായി എത്തുന്ന സിനിമയില്‍ മഹേഷ് ബാബുവിന് വില്ലനായി നടന്‍ പൃഥ്വിരാജ് എത്തുമെന്ന വാര്‍ത്തകളാണ് പുറത്തെത്തിയിരിക്കുന്നത്. തെലുങ്ക് സിനിമകളില്‍ സ്ഥിരം കാണുന്ന വില്ലന്‍ കഥാപാത്രമായിരിക്കില്ല പൃഥ്വിരാജിന്റെത്. ചെയ്യുന്ന ഓരോ കാര്യത്തെയും നീതീകരിക്കുന്ന വ്യക്തമായ ഒരു കഥയുണ്ടാകും ഈ കഥാപാത്രത്തിന്. സിനിമയുമായി ബന്ധപ്പെട്ട് രാജമൗലിയും പൃഥ്വിരാജും ധാരണയിലെത്തിയിട്ടുണ്ടെന്നും പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്തു. ഹനുമാനുമായി ബന്ധപ്പെട്ട ചില ഘടകങ്ങള്‍ മഹേഷ് ബാബുവിന്റെ കഥാപാത്രത്തില്‍ രാജമൗലിയും വിജയേന്ദ്രപ്രസാദും എഴുതിച്ചേര്‍ത്തിട്ടുണ്ട്. അതിനാല്‍ മഹേഷ് ബാബുവിന്റെ കഥാപാത്രത്തിന് ഹനുമാന്റെ സ്വഭാവസവിശേഷതകള്‍ ഉണ്ടായിരിക്കും. ഹോളിവുഡില്‍ നിന്നുള്ള വലിയൊരു സ്റ്റുഡിയോ ആയിരിക്കും ചിത്രം നിര്‍മ്മിക്കുക. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ മലയാളത്തിന്റെ ബിഗ് സ്‌ക്രീനില്‍ അപൂര്‍വ്വമായി എത്തിയ ഡിസ്ടോപ്പിയന്‍ ഏലിയന്‍ ചിത്രമായിരുന്നു അരുണ്‍ ചന്ദു സംവിധാനം ചെയ്ത ‘ഗഗനചാരി’. ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ ബി ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ജൂണ്‍ 21 നാണ് കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ടത്. മികച്ച പ്രേക്ഷകപ്രീതി നേടിയ ചിത്രം ഇപ്പോഴിതാ പാന്‍- ഇന്ത്യന്‍ റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ നിര്‍മ്മാണ, വിതരണ കമ്പനിയായ ജെമിനി ഫിലിം സര്‍ക്യൂട്ട് ആണ് ചിത്രം പാന്‍- ഇന്ത്യന്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ജൂലൈ 5 ന് ചിത്രം ഇന്ത്യയൊട്ടുക്കും എത്തും. ‘ഗഗനചാരി’ നിര്‍മ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ്. ശിവ സായിയും അരുണ്‍ ചന്തുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ആയിരുന്നു ശിവ സായി. ആഗോള തലത്തില്‍ വിവിധ ഫെസ്റ്റുകളില്‍ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ശേഷം കേരളത്തില്‍ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. മികച്ച ചിത്രം, മികച്ച വിഷ്വല്‍ എഫക്ട്സ് എന്ന വിഭാഗങ്ങളില്‍ ന്യൂ യോര്‍ക്ക് ഫിലിം അവാര്‍ഡ്‌സ്, ലോസ് ഏഞ്ചലസ് ഫിലിം അവാര്‍ഡ്‌സ്, തെക്കന്‍ ഇറ്റലിയില്‍ വെച്ച് നടന്ന പ്രമാണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ‘ഗഗനചാരി’ പ്രദര്‍ശിപ്പിച്ചിരുന്നു.

https://dailynewslive.in/ ഹീറോ മോട്ടോകോര്‍പ്പ് കരിസ്മ തങഞ അടിസ്ഥാനമാക്കി നിര്‍മിച്ച ഒരു പ്രത്യേക പതിപ്പ് മോട്ടോര്‍സൈക്കിളായ സെന്റിനിയല്‍ അവതരിപ്പിച്ചു. കമ്പനിയുടെ സ്ഥാപകനായ ഡോ. ബ്രിജ്മോഹന്‍ ലാല്‍ മുഞ്ജാലിന്റെ 101-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം ഹീറോ വേള്‍ഡ് 2024-ല്‍ പ്രഖ്യാപിച്ച ഈ ബൈക്കിന്റെ 100 പതിപ്പുകള്‍ മാത്രമേ വിപണിയില്‍ എത്തുകയുള്ളൂ. കരിസ്മയ്ക്ക് സമാനമായി, കാര്‍ബണ്‍ ഫൈബര്‍ ബോഡിയും ഹാഫ് ഫെയറിംഗും ബൈക്കിലുണ്ട്. ബൈക്കിന്റെ 100 യൂണിറ്റുകള്‍ കമ്പനിയുടെ ജീവനക്കാര്‍ക്കും ബിസിനസ് പങ്കാളികള്‍ക്കും ഓഹരി ഉടമകള്‍ക്കും മാത്രമായി ലേലം ചെയ്യും. ലേലത്തുക പിന്നീട് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. ജര്‍മ്മനിയിലെ ഹീറോ ടെക് സെന്ററിനൊപ്പം ഇന്ത്യയിലെ ഹീറോ സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജിയും ചേര്‍ന്നാണ് ഹീറോ സെന്റനിയല്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചിരിക്കുന്നത്. വില്‍ബേഴ്സിന്റെ പൂര്‍ണ്ണമായി ക്രമീകരിക്കാവുന്ന മോണോ-ഷോക്ക് സസ്‌പെന്‍ഷനും ഡാംപിംഗ് കണ്‍ട്രോളോടുകൂടിയ 43 എംഎം യുഎസ്ഡി ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും ഇതിലുണ്ട്. അക്രപോവിച്ചിന്റെ ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, വ്യതിരിക്തമായ പെയിന്റ്, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയും ഈ ബൈക്കില്‍ ലഭിക്കുന്നു.

https://dailynewslive.in/ ചരിത്രപരമായി അനവധി മാറ്റങ്ങളിലൂടെ കടന്നുപോയ തുര്‍ക്കിയുടെ രാഷ്ട്രീയ ഭൂമിക നമുക്ക് പരിചിതമായിരിക്കാമെങ്കിലും അവിടത്തെ മനുഷ്യനെ അറിയാന്‍ ആ വിജ്ഞാനം പോരല്ലോ? സാധാരണക്കാരായ തുര്‍ക്കികളെ, മാനവികതയുടെ വെളിച്ചത്തില്‍, അവരുടെ സ്വപ്നങ്ങളിലും സൗന്ദര്യത്തിലും വീരതയിലും ദുര്‍ബ്ബലതയിലും മാനസിക സംഘര്‍ഷങ്ങളിലും പരിചയപ്പെടുത്തുന്ന ആറ് കഥകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘അസീസ് ബെയ്’. അയ്‌ഫേഷ് ടുഞ്ച്. വിവര്‍ത്തനം: ഇ. മാധവന്‍. ഗ്രീന്‍ ബുക്സ്. വില 230 രൂപ.

https://dailynewslive.in/ ആരോഗ്യകരമായ കൊഴുപ്പുകള്‍, നാരുകള്‍, പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമാണ് ബദാം. രോഗപ്രതിരോധ ശേഷി ഉള്‍പ്പെടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്ന അവശ്യ പോഷകങ്ങള്‍ അവ നല്‍കുന്നു. ബദാമില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ബദാം ദിവസവും എട്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം കഴിക്കുന്നത് നിരവധി ഗുണങ്ങള്‍ നല്‍കുന്നു. പൂരിത കൊഴുപ്പ് കുറവും മോണോ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പും ഉള്ളതിനാല്‍ ബദാം ഹൃദയാരോഗ്യത്തിന് സഹായകമാണ്. ഇത് എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. അവയില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ബദാം കുതിര്‍ക്കുന്നത് അവയുടെ ഘടനയെ മൃദുവാക്കുകയും ദഹനവ്യവസ്ഥയെ എളുപ്പമാക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയുള്‍പ്പെടെ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്ന പോഷകങ്ങള്‍ ബദാമില്‍ അടങ്ങിയിട്ടുണ്ട്. കുതിര്‍ത്ത ബദാമില്‍ ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ ഇ, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന മറ്റ് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന പോഷകങ്ങള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ജലദോഷം, പനി തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും ബദാം സഹായകമാണ്. ദന്തസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരും കുട്ടികളും ബദാം കുതിര്‍ത്ത് കഴിക്കുന്നതാണ് നല്ലത്. ബദാമില്‍ വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍, ചര്‍മ്മത്തെ പോഷിപ്പിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ബദാം പതിവായി കഴിക്കുന്നത് വരള്‍ച്ച, ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം, വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ എന്നിവയെ ചെറുക്കാന്‍ സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.53, പൗണ്ട് – 106.06, യൂറോ – 89.89, സ്വിസ് ഫ്രാങ്ക് – 92.42, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.80, ബഹറിന്‍ ദിനാര്‍ – 221.64, കുവൈത്ത് ദിനാര്‍ -272.53, ഒമാനി റിയാല്‍ – 217.00, സൗദി റിയാല്‍ – 22.27, യു.എ.ഇ ദിര്‍ഹം – 22.74, ഖത്തര്‍ റിയാല്‍ – 22.95, കനേഡിയന്‍ ഡോളര്‍ – 61.09.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *