S6 yt cover

https://dailynewslive.in/ നിപ ലക്ഷണങ്ങളോടെ കോഴിക്കോട് 14കാരന്‍ ചികിത്സയില്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. കുട്ടിക്ക് ചെള്ളുപനിയും സ്ഥിരീകരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ വിദ്യാര്‍ഥിയാണ് ചികിത്സയിലുള്ളത്. കുട്ടിയുടെ സ്രവ സാംപിള്‍ പുണെ വൈറോളജി ലാബിലേക്ക് അയച്ചു.

https://dailynewslive.in/ മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മന്ത്രി വീണാ ജോര്‍ജ് നേരിട്ട് മലപ്പുറത്തെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. വൈകിട്ട് നാലുമണിക്ക് മലപ്പുറത്ത് വീണ്ടും യോഗം ചേരും. അപ്പോഴേക്കും ഫലം ലഭിക്കുമെന്നാണ് വിവരം. എന്നാല്‍ ഫലം വരാന്‍ കാത്തുനില്‍ക്കാതെ തന്നെ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.

https://dailynewslive.in/ കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന്റെ തെരച്ചിലുമായി ബന്ധപ്പെട്ട് മംഗളൂരുവില്‍ നിന്ന് എത്തിച്ച അത്യാധുനിക റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതുവരെ മണ്ണിനടിയില്‍ നിന്നും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് സൂചന. ലോറി കണ്ടെത്തിയാല്‍ അവിടം കേന്ദ്രീകരിച്ച് മണ്ണ് മാറ്റി പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. റഡാര്‍ ഉപയോഗിച്ച് കൂടുതല്‍ ലൊക്കേഷനുകളില്‍ പരിശോധന നടത്താനാണ് ദൗത്യസംഘത്തിന്റെ തീരുമാനം. സൂറത്കല്‍ എന്‍ഐടി സംഘമാണ് പരിശോധന നടത്തുന്നത്.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ കര്‍ണാടകയില്‍ ട്രക്ക് ഡ്രൈവര്‍ അര്‍ജുന്‍ മണ്ണിനടിയില്‍ കുടുങ്ങിയ സംഭവം അറിഞ്ഞത് വളരെ വൈകിയാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന് അപകടം സംബന്ധിച്ച് വിവരം കിട്ടിയത് വളരെ വൈകി മാത്രമാണ്. തന്റെ തൊട്ടടുത്ത് തന്നെ താമസിക്കുന്ന കുടുംബമാണ് അര്‍ജുന്റേത്, എന്നാല്‍ താന്‍ പോലും വാര്‍ത്ത അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അറിഞ്ഞതിനുശേഷം വളരെ സജീവമായി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും നിലവില്‍ മനുഷ്യസാധ്യമായതെല്ലാം അവിടെ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അര്‍ജുന്റെ രക്ഷയ്ക്കായി എല്ലാ ശ്രമങ്ങളും നടത്തണമെന്ന് കേരള മുഖ്യമന്ത്രി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം തിരച്ചിലിന് സൈന്യമിറങ്ങണമെന്ന് അര്‍ജുന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

https://dailynewslive.in/ എസ്എന്‍ഡിപി ക്കെതിരെ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിഡിജെഎസ് ബിജെപി യിലേക്കുള്ള റിക്രൂട്ട്മെന്റ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നുവെന്നും എസ്എന്‍ഡിപി നേതൃത്വം അത് പ്രോത്സാഹിപ്പിക്കുന്നുവെന്നും ഗോവിന്ദന്‍ ആരോപിച്ചു. എസ്എന്‍ഡിപിയെ ബിജെപിയില്‍ കെട്ടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും എന്നാല്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലേക്ക് എസ്എന്‍ഡിപിയെ പോകാന്‍ അനുവദിക്കില്ലെന്നും ശ്രീനാരായണീയ ദര്‍ശനങ്ങളില്‍ നിന്ന് അകലുന്ന എസ്എന്‍ഡിപിയെ ശക്തമായി വിമര്‍ശിക്കണമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ പയ്യോളിക്കും വടകരക്കുമിടയില്‍ തീവണ്ടി യാത്രക്കാരന് കുത്തേറ്റു. കോച്ചിനുള്ളില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാള്‍ക്കാണ് കുത്തേറ്റത്. മദ്യലഹരിയിലായിരുന്ന അക്രമി സ്‌ക്രൂ ഡൈവര്‍ ഉപയോഗിച്ചാണ് കുത്തിയത്. ഇന്നലെ രാത്രി പതിനൊന്നരക്കും പന്ത്രണ്ടിനുമിടയില്‍ ആലപ്പി – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലായിരുന്നു സംഭവം. അക്രമിയെ വടകര സ്റ്റേഷനില്‍ വച്ച് ആര്‍പിഎഫ് അക്രമിയെ കസ്റ്റഡിയിലെടുത്തു.

https://dailynewslive.in/ തിരുവനന്തപുരം റൂറല്‍ എസ്പിയുടെ സര്‍ക്കുലറിനെ ചൊല്ലി തര്‍ക്കം. കാപ്പാ കേസ് നിര്‍ദ്ദേശങ്ങള്‍ എസ്എച്ച്ഒമാര്‍ സ്വന്തമായി തയ്യാറാക്കണമെന്നാണ് എസ്പി കിരണ്‍ നാരായണന്‍ നിര്‍ദേശിച്ചത്. എസ്എച്ച്ഒമാര്‍ എഴുതുന്നത് വീഡിയോയില്‍ പകര്‍ത്തി അയക്കണമെന്നും എസ് പി സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് വിഷയത്തില്‍ എസ്എച്ച്ഒമാര്‍ വിമര്‍ശിക്കുന്നത്.

https://dailynewslive.in/ ദേശീയ അവാര്‍ഡ് ജേതാവും ഗായികയുമായ നഞ്ചിയമ്മയുടെ സമരത്തിന് നേതൃത്വം നല്‍കിയ സുകുമാരനെ തമിഴ്നാട് പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് അതിര്‍ത്തിയില്‍ ഭൂമി വാങ്ങിയവരെ ഭീഷണിപ്പെടുത്തിയതിനും സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായി പ്രചരണം നടത്തിയതിനുമാണ് സുകുമാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അഗളിയില്‍ നിന്ന് അറസ്റ്റ് ചെയ്ത സുകുമാരനെ കോയമ്പത്തൂര്‍ കാട്ടൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭര്‍ത്താവിന്റെ പേരിലുണ്ടായിരുന്ന ഭൂമി കയ്യേറിയതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം നഞ്ചിയമ്മ സമരം നടത്തിയത്.

https://dailynewslive.in/ കുന്നംകുളത്ത് യുവാവിനെ ബൈക്ക് ഇടിച്ചു വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമം. കുന്നംകുളം വൈശേരി സ്വദേശി പുളിപ്പറമ്പില്‍ വീട്ടില്‍ ജിനീഷിനെയാണ് മൂന്നു ബൈക്കുകളിലായി എത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ചിറളയം ശ്രീരാമസ്വാമി ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷത്തില്‍ അഞ്ച് പേരെ ആക്രമിച്ച കേസിലെ പ്രതിയാണ് മര്‍ദ്ദനമേറ്റ ജിനീഷ്.

https://dailynewslive.in/ അട്ടപ്പാടിയില്‍ കാണാതായ പൊലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥരായ മുരുകന്‍, കാക്കന്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. നാല് ദിവസം മുമ്പ് ഊരിലേക്ക് പോയതായിരുന്നു ഇരുവരും. പുതൂര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് കുറുംബ വിഭാഗത്തില്‍പെട്ട മുരുകന്‍. ഇദ്ദേഹവും സുഹൃത്ത് കാക്കനും കൂടി ഊരിലേക്ക് പോകുകയായിരുന്നു.

https://dailynewslive.in/ നീറ്റ് യുജി പരീക്ഷയുടെ സെന്റര്‍ തിരിച്ചുള്ള പട്ടിക സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം എന്‍ടിഎ പ്രസിദ്ധീകരിച്ചു. ഇന്ന് 12 മണിക്ക് മുന്‍പ് എന്‍ ടി എ വെബ് സെറ്റില്‍ പ്രദ്ധീകരിക്കാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഓരോ സെന്ററിലും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയ മാര്‍ക്ക് എത്രയെന്ന പട്ടിക എന്‍ടിഎ നല്‍കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ പരാതിപ്പെട്ടതോടെയാണ് സുപ്രീം കോടതി മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടത്.

https://dailynewslive.in/ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മുംബൈയിലെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം. വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് മുംബൈ നഗരത്തിലെ പല റോഡുകളും അടച്ചതിനാല്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയാണ്. നഗരത്തില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിലും അയല്‍സംസ്ഥാനമായ കര്‍ണാടകയിലും കനത്തമഴ തുടരുകയാണ്.

https://dailynewslive.in/ സ്‌കൂളില്‍ നിന്നുളള ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റില്‍ ഫീസ് സംബന്ധിയായ വിവരങ്ങള്‍ എഴുതുന്നതിനെതിരെ വിമര്‍ശനവുമായി കോടതി. വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതിയാണ് ഫീസ് വൈകി അടച്ചു എന്നതടക്കമുളള വിവരങ്ങള്‍ ടിസിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ സ്‌കൂളുകളെ വിലക്കിയത്. ടിസിയില്‍ കുട്ടിയുടെ അഡ്മിഷന്‍ സംബന്ധിയായ വിവരങ്ങളാണ് ഉണ്ടാവേണ്ടത്. ഇതില്‍ അനാവശ്യ വിവരങ്ങള്‍ ഉള്‍പ്പെടുത്തരുതെന്ന് സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും നിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു.

https://dailynewslive.in/ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ മനോജ് സോണി രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വ്യക്തമാക്കിയത്. അഞ്ച് വര്‍ഷം കൂടി കാലാവധി ശേഷിക്കെയാണ് രാജി. എന്നാല്‍ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ ഫാല്‍ക്കണ്‍ സെന്‍സറിലെ തകരാറ് മൂലം എയര്‍പോര്‍ട്ടുകളില്‍ വിമാന സര്‍വ്വീസുകള്‍ക്കുണ്ടായ തകരാറ് പരിഹരിച്ചതായി വ്യോമയാന മന്ത്രി കെ രാം മോഹന്‍ നായിഡു. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെ 3 മണിയോടെ പരിഹരിച്ചതായാണ് കേന്ദ്രമന്ത്രി വിശദമാക്കിയത്. വിമാന സര്‍വ്വീസുകള്‍ സുഗമമായി നടക്കുന്നതായും കെ രാം മോഹന്‍ നായിഡു പ്രതികരിച്ചു. ഇന്നലെ ആഗോളതലത്തിലുണ്ടായ മൈക്രോ സോഫ്റ്റ് വിന്‍ഡോസിലെ തകരാറ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കിയിരുന്നു. മറ്റ് വിമാന സര്‍വ്വീസുകളും റീഫണ്ട് വിഷയവും സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും മന്ത്രി വിശദമാക്കി.

https://dailynewslive.in/ പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഇടയില്‍ ഉഭയ സമ്മതപ്രകാരം സംഭവിക്കുന്ന ലൈംഗിക ബന്ധം ബലാത്സംഗം ആകില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. ബലാത്സംഗ പരാതി തള്ളണമെന്ന ആവശ്യവുമായി എത്തിയ യുവാവിന്റെ പരാതി കോടതി അംഗീകരിച്ചു. ഇതിന് പിന്നാലെ യുവതിയുടെ പരാതി കോടതി തള്ളി.

https://dailynewslive.in/ കന്‍വാര്‍ യാത്രയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ എന്‍ഡിഎയിലെ കൂടുതല്‍ കക്ഷികളില്‍ നിന്ന് പ്രതിഷേധം ഉയരുന്നു. യാത്ര കടന്ന് പോകുന്ന പ്രദേശങ്ങളിലെ ഭക്ഷണശാലകളുടെ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശം വിഭജനം ഉണ്ടാക്കുന്നതാണെന്ന് ഘടകകക്ഷികള്‍ വിമര്‍ശിച്ചു. ഇത് വിദ്യാഭ്യാസമുള്ള സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പസ്വാന്‍ പറഞ്ഞു.

https://dailynewslive.in/ സംവരണ നയത്തിനെതിരെ ബംഗ്ലാദേശില്‍ പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു. ഒരാഴ്ചയായി നീണ്ടുനില്‍ക്കുന്ന അക്രമ പരമ്പരകളില്‍ ഇതുവരെ 104 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. മധ്യ ബംഗ്ലാദേശിലെ നരസിംഗ്ഡി ജില്ലയിലെ ജയില്‍ കഴിഞ്ഞദിവസം അക്രമികള്‍ തകര്‍ത്തതോടെ നൂറോളം തടവുപുള്ളികള്‍ പുറത്തു ചാടിയിട്ടുണ്ട്. സംവരണ പ്രഖ്യാപനത്തിനെതിരെ പ്രക്ഷോഭം ശക്തമായതോടെ രാജ്യത്തെ നെറ്റ്വര്‍ക്ക് സേവനം റദ്ദാക്കിയിട്ടുണ്ട്. നൂറോളം പോലീസുകാര്‍ക്കും അക്രമ സംഭവങ്ങളില്‍ പരിക്കുപറ്റിയതായി അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ അധിനിവേശം നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി. വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി. അഞ്ച് പതിറ്റാണ്ടിലേറെ ചരിത്രമുള്ള ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതി ന്യായ കോടതി അഭിപ്രായം പറയുന്നത് ഇതാദ്യമാണ്. യുഎന്‍ പൊതുസഭയുടെ അഭ്യര്‍ത്ഥന പ്രകാരം ആണ് അന്താരാഷ്ട്ര നീതി ന്യായ കോടതി വിഷയം പരിഗണിച്ചത്.

https://dailynewslive.in/ കേരളത്തിലും സ്വര്‍ണ വില താഴേക്ക്. ഗ്രാം വില 35 രൂപ ഇടിഞ്ഞ് 6,780 രൂപയിലും പവന്‍ വില 280 രൂപ ഇടിഞ്ഞ് 54,240 രൂപയിലുമാണ് ഇന്ന് വ്യാപാരം. 18 കാരറ്റ് സ്വര്‍ണ വിലയും 30 രൂപ കുറഞ്ഞ് 5,630 രൂപയിലെത്തി. വെള്ളി വില വീണ്ടും താഴുകയാണ്. ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 96 രൂപയിലാണ് വ്യാപാരം. രാജ്യാന്തര തലത്തില്‍ സ്‌പോട്ട് വെള്ളി മൂന്ന് ശതമാനത്തോളം ഇടിഞ്ഞ് ഔണ്‍സിന് 29.17 ഡോളറായിരുന്നു. മൂന്നാം ദിവസമാണ് സ്വര്‍ണ വില കുറയുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 480 രൂപയുടെ കുറവുണ്ടായിരുന്നു. ഇതോടെ മൂന്ന് ദിവസം കൊണ്ട് 760 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച പവന് ഒറ്റയടിക്ക് 720 രൂപ കൂടിയിരുന്നു. അന്ന് പവന് 55,000 രൂപയും ഗ്രാമിന് 6,875 രൂപയുമായിരുന്നു. അതുമായി നോക്കുമ്പോള്‍ 760 രൂപ കുറഞ്ഞാണ് ഇന്ന് സ്വര്‍ണത്തിന്റെ വ്യാപാരം. ബുധനാഴ്ച ഔണ്‍സിന് 2,483.60 ഡോളറെന്ന സര്‍വകാലറെക്കോഡിലെത്തിയ രാജാന്ത്യര സ്വര്‍ണ വില ലാഭമെടുപ്പ് ശക്തമായതോടെ പിന്നീട് ഇടിവിലേക്ക് നീങ്ങുകയായിരുന്നു. ഇന്നലെ രണ്ട് ശതമാനത്തോളമിടിഞ്ഞ് സ്വര്‍ണവില ഔണ്‍സിന് 22,400 ഡോളറിലെത്തി. ഡോളര്‍ ശക്തിയാര്‍ജിച്ചതും 10 വര്‍ഷ കടപ്പത്രങ്ങളുടെ നേട്ടം വര്‍ധിച്ചതും മഞ്ഞ് ലോഹത്തിന് മങ്ങല്‍ ഏല്‍പ്പിച്ചു. എന്നാല്‍ ഇനിയും ചാഞ്ചാട്ടം തുടര്‍ന്നേക്കാമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.

https://dailynewslive.in/ ഉപഭേക്താക്കളുടെ വലിയ ശൃംഖല കണ്ടെത്താന്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്ന പുതിയ എ.ഐ മോഡലുമായി ഓപ്പണ്‍ എ.ഐ രംഗത്ത്. ജി.പി.ടി-40 മിനി എന്ന പുതിയ എ.ഐ മോഡലുമായാണ് മൈക്രോസോഫ്റ്റ് കമ്പനിയായ ഓപ്പണ്‍ എ.ഐ വരുന്നത്. നിലവില്‍ എ.ഐ വിപണിയിലെ മുന്‍നിരക്കാരായ ഓപ്പണ്‍ എ.ഐക്ക് കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ പുതിയ മോഡല്‍ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. വിലക്കുറവും എളുപ്പത്തില്‍ ഉപയോഗിക്കാനാവുമെന്നതും ഈ മോഡലിനെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രിയപ്പെട്ടതാക്കും. കടുത്ത വ്യാപാര മല്‍സരം നടക്കുന്ന എ.ഐ വിപണിയെ ജി.പി.ടി-40 മിനിയുടെ വരവ് കൂടുതല്‍ സജീവമാക്കും. നിലവില്‍ ഓപ്പണ്‍ എ.ഐക്കാണ് വിപണിയില്‍ ആധിപത്യം. മെറ്റയും ഗൂഗിളുമാണ് പ്രധാന എതിരാളികള്‍. ഈ രണ്ട് കമ്പനികളുടെയും മോഡലുകളെ പിന്തള്ളുന്ന സാങ്കേതിക ശേഷിയുമായാണ് ജി.പി.ടി-40 മിനി വിപണിയില്‍ എത്തിയിട്ടുള്ളത്. ജി.പി.ടി 3.5 ടര്‍ബോയേക്കള്‍ അറുപത് ശതമാനം വിലക്കുറവിലാണ് ജി.പി.ടി-40 മിനി അവതരിപ്പിച്ചിട്ടുള്ളത്. ജി.പി.ടി-4 നേക്കാള്‍ ചാറ്റ് പെര്‍ഫോമെന്‍സും ഉണ്ട്. കൂടുതല്‍ ലോക ഭാഷകളില്‍ ഉപയോഗിക്കാമെന്നത് ജി.പി.ടി-40 മിനിയുടെ പ്രത്യേകതയായി ഓപ്പണ്‍ എ.ഐ ചൂണ്ടിക്കാട്ടുന്നു.

https://dailynewslive.in/ ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണന്‍, അജു വര്‍ഗീസ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു, ജിബു ജേക്കബ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘താനാരാ’ ചിത്രത്തിലെ ആദ്യ ഗാനമായ ‘താനാരാ’ റിലീസ് ചെയ്തിരിക്കുകയാണ്. നടന്‍ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറങ്ങിയ ഗാനം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ബി ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കിയ ‘താനാരാ’ ഗാനം ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന് കരുത്ത് നല്‍കുന്നതാണ്. ഹരിശങ്കര്‍, റിമി ടോമി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. റാഫിയുടെ രചനയില്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’ ഓഗസ്റ്റ് 9 ന് ആഗോളവ്യാപകമായി തിയറ്ററുകളില്‍ എത്തും. ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, ജോര്‍ജുകുട്ടി കെയര്‍ ഓഫ് ജോര്‍ജുകുട്ടി, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ സംവിധായകനാണ് ഹരിദാസ്. ഒരു മുഴുനീള കോമഡി എന്റര്‍ടൈനര്‍ ആയി എത്തുന്ന ‘താനാരാ’ നിര്‍മ്മിച്ചിരിക്കുന്നത് വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ബിജു വി മത്തായി ആണ്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്സും വണ്‍ ഡേ ഫിലിംസും ചേര്‍ന്നു ചിത്രം തീയറ്ററുകളില്‍ എത്തിക്കും.

https://dailynewslive.in/ മഞ്ജു വാര്യര്‍ നായികയായ കരിങ്കുന്നം സിക്സസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ ദീപു കരുണാകരന്‍ ഒരുക്കിയ ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് റിലീസ് ചെയ്തു. ഓഗസ്റ്റ് 23 ന് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. ഇന്ദ്രജിത്ത് സുകുമാരന്‍, അനശ്വര രാജന്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്നത്. ഇവര്‍ ആദ്യമായി ഒരുമിച്ചഭിനയിച്ച ഈ ചിത്രം, ഒരു റൊമാന്റിക് കോമഡി ആയാണ് ഒരുക്കിയിരിക്കുന്നത്. രാഹുല്‍ മാധവ്, ദീപു കരുണാകരന്‍, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍ എന്നിവരും വേഷമിട്ട ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഹൈലൈന്‍ പിക്ചേഴ്സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ്. അര്‍ജുന്‍ റ്റി സത്യന്‍ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രദീപ് നായരാണ്.

https://dailynewslive.in/ എല്ലാ വിഭാഗത്തിലെയും കാറുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനമായി ടാറ്റ പഞ്ച് അടുത്തിടെ ചരിത്രം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍, ടാറ്റ മോട്ടോഴ്‌സ് അതിന്റെ ഈ ജനപ്രിയ കാറില്‍ പരിമിതകാല ഡിസ്‌കൗണ്ട് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു . ഇതാദ്യമായാണ് കമ്പനി പഞ്ചില്‍ ഇത്രയും വലിയ ഇളവ് നല്‍കുന്നതെന്നാണ് റി്പപോര്‍ട്ടുകള്‍. പഞ്ചിന്റെ എല്ലാ പതിപ്പുകള്‍ക്കും ( പ്യുവര്‍ ട്രിം ഒഴികെ) 15,000 രൂപ കിഴിവ് ലഭിക്കും. അത് പെട്രോള്‍ അല്ലെങ്കില്‍ സിഎന്‍ജി പതിപ്പിലും ലഭിക്കും. ഡീലര്‍ഷിപ്പിന് അയച്ച അറിയിപ്പില്‍, ഈ ഓഫര്‍ ജൂലൈ 18 മുതല്‍ ജൂലൈ 31 വരെ ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ടാറ്റ പഞ്ചിനൊപ്പം, ജൂലൈ 18 മുതല്‍ ജൂലൈ 31 വരെ ടാറ്റ ആള്‍ട്രോസിനും കിഴിവുകള്‍ നല്‍കുന്നുണ്ട്. കമ്പനി ഈ ഓഫറിന് ‘ഇന്റര്‍വെന്‍ഷന്‍ സ്‌കീമുകള്‍’ എന്ന് പേരിട്ടിരിക്കുന്നു. അടുത്തിടെ ആള്‍ട്രോസിന്റെ വില്‍പ്പനയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 2024 ജൂണില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കാറായിരുന്നു പഞ്ച്.

https://dailynewslive.in/ അമ്പത്തിയഞ്ചോളം വര്‍ഷത്തെ എഴുത്തുജീവിതത്തില്‍ താണ്ടിയ കാതങ്ങളും ദിശാവ്യതിയാനവും പ്രത്യക്ഷത്തില്‍ ദ്യോതിപ്പിക്കുന്നതാണ് സി.വി. ബാലകൃഷ്ണന്‍ രചിച്ച നോവെല്ലകളും ചെറുകഥകളും. ജീവിതം കഥപോലെയാണെന്ന കേവല പ്രസ്താവനയെ മറികടന്നുകൊണ്ടുള്ള സന്ദര്‍ഭങ്ങളെ സൃഷ്ടിക്കുന്ന കഥാകാരനാണ് സി.വി. ബാലകൃഷ്ണന്‍. വിചിത്രമായ സൂത്രവാക്യങ്ങളാല്‍ ചേരുംപടി ചേര്‍ക്കേണ്ട സൂചനകളെ ഘടിപ്പിക്കുന്ന ശ്രമകരമായ യത്നമാണ് കഥകളിലൂടെ അദ്ദേഹം സാക്ഷാത്കരിക്കുന്നത്. ‘സ്വേച്ഛ’. സി വി ബാലകൃഷ്ണന്‍. ഡിസി ബുക്സ്. വില 162 രൂപ.

https://dailynewslive.in/ ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഡയറ്റുകള്‍ മനുഷ്യരുടെ ആയുസ് കുറയ്ക്കാനും വളര്‍ച്ച തടസപ്പെടുത്താനും കാരണമാകുമെന്ന് പുതിയ പഠനം. ഹരിയാനയിലെ അശോക യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പഴം ഈച്ചകളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പഴം ഈച്ചകള്‍ക്ക് മനുഷ്യരുമായി ജനിതകവും ശാരീരികവുമായ നിരവധി സമാനതകളുണ്ട്. മനുഷ്യരില്‍ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് അറിയപ്പെടുന്ന 75% ജീനുകളും ഈ ഈച്ചകളില്‍ കാണപ്പെടുന്നു. കൂടാതെ മനുഷ്യരില്‍ കാന്‍സറിന് കാരണമാകുന്ന 90% ജീനുകളും അവയിലുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പഴം ഈച്ചകളിലെ ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഡയറ്റ് അവയില്‍ ആയുസ്സ് കുറയ്ക്കുകയും, പ്രവര്‍ത്തനക്ഷമമായ തകര്‍ച്ചയെ ത്വരിതപ്പെടുത്തുകയും, പെരുമാറ്റ രീതി തകരാറിലാക്കുകയും ചെയ്തതായി കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ, ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണക്രമം വളര്‍ച്ചാ സമയം വൈകിപ്പിക്കുകയും പ്രത്യുല്‍പാദന ഉല്‍പ്പാദനം കുറയുകയും ചെയ്യുന്നു. ഇത് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ദോഷം ചെയ്യുമെന്നും പിയര്‍ റിവ്യൂഡ് ജേണല്‍ ഇക്കോളജി ആന്‍ഡ് എവല്യൂഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇത് പ്രായമായ പുരുഷന്മാരില്‍ ചലനശേഷി കുറയുന്നുവെന്നും പ്രായമായ സ്ത്രീകളില്‍ കുടലിന്റെ ആരോഗ്യം മോശമാകാനും സാധ്യതയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഡയറ്റില്‍ അമിതമായി കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് ഒഴിവാക്കുകയും ആവശ്യമായ പ്രോട്ടീനും സമീകൃതാഹാരവും ഉറപ്പാക്കുകയും ചെയ്യുന്നത് ആരോഗ്യ അപകടങ്ങള്‍ ലഘൂകരിക്കുന്നതിനും ആരോഗ്യ ദൈര്‍ഘ്യം മെച്ചപ്പെടുത്തുന്നതിനും നിര്‍ണായകമാണെന്നും പഠനത്തില്‍ പറയുന്നു. ഭക്ഷണത്തിലെ എത്ര കലോറി അടങ്ങിയിട്ടുണ്ടെന്നത് മാത്രമല്ല, ഉപാപചയ വൈകല്യങ്ങള്‍ തടയുന്നതിനും ആരോഗ്യകരമായ വാര്‍ധക്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാക്രോ ന്യൂട്രിയന്റ് ഘടനയിലും ഊന്നല്‍ നല്‍ണമെന്നും പഠനം മുന്നോട്ടു വെക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.72, പൗണ്ട് – 108.15, യൂറോ – 91.20, സ്വിസ് ഫ്രാങ്ക് – 94.20, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.96, ബഹറിന്‍ ദിനാര്‍ – 222.13, കുവൈത്ത് ദിനാര്‍ -273.99, ഒമാനി റിയാല്‍ – 217.67, സൗദി റിയാല്‍ – 22.32, യു.എ.ഇ ദിര്‍ഹം – 22.79, ഖത്തര്‍ റിയാല്‍ – 22.99, കനേഡിയന്‍ ഡോളര്‍ – 60.79.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *