◾https://dailynewslive.in/ ആലപ്പുഴ കളര്‍കോട് ചങ്ങനാശേരിമുക്ക് ജംഗ്ഷനില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളായ പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ഗുരുവായൂര്‍ കായംകുളം ഫാസ്റ്റ് പാസഞ്ചര്‍ ബസും കാറും തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ 11 പേരുണ്ടായിരുന്നതായാണ് വിവരം. പരിക്കറ്റവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയില്‍ കാഴ്ച അവ്യക്തമായതും റോഡില്‍ വാഹനം തെന്നിയതുമാകാം അപകടത്തിനു കാരണമെന്നു കരുതുന്നു.
◾https://dailynewslive.in/ സംസ്ഥാനത്ത് കനത്ത മഴ. അതിതീവ്ര മഴ സാധ്യത തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഡിസംബര്‍ 2 ലെ വിജയി : ശ്രീജ രൂപേഷ്, വെണ്‍മണി പോസ്റ്റ്, ആലപ്പുഴ*
◾https://dailynewslive.in/ തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍ പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ എസ് ഇ ബി അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതി കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും രാത്രി കാലങ്ങളിലും പുലര്‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം എന്നും അധികൃതര്‍ അറിയിച്ചു .
◾https://dailynewslive.in/ സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് വര്‍ധന ഈ ആഴ്ച അവസാനം പ്രഖ്യാപിക്കും. 2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിക്കാനാണ് റെഗുലേറ്ററികമ്മീഷന്റെ തയാറെടുപ്പ്. നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയാണ് കെ.എസ്.ഇ.ബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
◾https://dailynewslive.in/ കഴിഞ്ഞ മൂന്ന് വര്‍ഷം സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ നടത്തിയ സ്ഥിരനിയമനം റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച് പ്രചരിച്ചിരുന്ന വാര്‍ത്ത തെറ്റാണെന്നും മന്ത്രി സ്ഥിരീകരിച്ചു. ഹൈക്കോടതി വിധിക്ക് വിരുദ്ധമായുള്ള പ്രപോസലുകള്‍ തിരികെ നല്‍കാന്‍ മാത്രമാണ് നിര്‍ദ്ദേശം നല്‍കിയതെന്നും, പൊതുവിദ്യാഭ്യാസ ഡയക്ടര്‍ അപ്രകാരം സര്‍ക്കുലര്‍ ഇറക്കിയിട്ടില്ലെന്നും മന്ത്രി വിശദീകരണം നല്‍കി.
*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.
◾https://dailynewslive.in/ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണം നടത്തിയ നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണറാണ് റിപ്പോര്‍ട്ട് നല്‍കിയത്.സുപ്രീംകോടതി വിധികള്‍ ചൂണ്ടികാട്ടിയാണ് റിപ്പോര്‍ട്ട്. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലായിരുന്നു പ്രാഥമിക അന്വേഷണം.
◾https://dailynewslive.in/ ചെങ്ങന്നൂര്‍ മുന്‍ എം എല്‍ എ കെ. കെ രാമചന്ദ്രന്റെ മകന്റെ നിയമനത്തില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും കണ്ടെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് കെ സുധാകരന്‍ എം പി. ഹൈക്കോടതി റദ്ദാക്കിയ നിയമനമാണ് സുപ്രീംകോടതിയും ശരിവച്ചത്. പരമോന്നത കോടതിയില്‍നിന്ന് വരെ തിരിച്ചടി കിട്ടിയ മുഖ്യമന്ത്രിക്ക് ഇനി അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് സുധാകരന്‍ പറഞ്ഞു.
◾https://dailynewslive.in/ ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തിലുള്ള പള്ളികള്‍ ബലംപ്രയോഗിച്ച് ഏറ്റെടുത്ത് ഒരു വിഭാഗത്തിന് കൈമാറുന്നത് സഭാതര്‍ക്കം പരിഹരിക്കുന്നതിനുള്ള ശാശ്വത പരിഹാരമല്ലെന്ന് കേരളം സുപ്രീം കോടതിയില്‍. ഓര്‍ത്തഡോക്സ് -യാക്കോബായ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും പള്ളികളുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ ആറുമാസത്തെ സമയം കൂടി അനുവദിക്കണമെന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ മുനമ്പത്തെ സമരം നടക്കുന്ന ഭൂമി വഖഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ദാനം കൊടുത്ത സമയത്ത് ആളുകള്‍ താമസിക്കുന്ന ഭൂമിയാണിതെന്നും അങ്ങനെയുള്ള ഭൂമി വഖഫായി നല്‍കാനാവില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായി റോമിലെത്തിയ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കിടെ ഇസ്ലാമിക കലയെയും വാസ്തുകലയെയും സംബന്ധിച്ച പുസ്തകം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മാര്‍പാപ്പക്ക് കൈമാറി. പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അനര്‍ഘമായ നിമിഷങ്ങളായിരുന്നു കൂടിക്കാഴ്ചയെന്നും മനുഷ്യര്‍ ആശയ വ്യത്യാസങ്ങളുടെ പേരില്‍ വെവ്വേറേ കളങ്ങളിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യത്തില്‍, പാരസ്പര്യത്തിന്റെയും സഹവര്‍ത്തത്തിന്റെയും സന്ദേശം പകരുന്ന ഓരോ കൂടിക്കാഴ്ചയും പവിത്രമാണെന്നും തങ്ങള്‍ പറഞ്ഞു.
◾https://dailynewslive.in/ പാലക്കാട്ടെ നീല ട്രോളി ബാഗ് വിവാദത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാക്കള്‍ ട്രോളി ബാഗില്‍ പണം എത്തിച്ചെന്ന പരാതിയിലാണ് തെളിവ് കണ്ടെത്താനാകാഞ്ഞത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുയര്‍ന്ന ട്രോളി ബാഗ് വിവാദത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പാലക്കാട് എസ്പിക്ക് നല്‍കിയത്. വിവാദത്തില്‍ തുടര്‍ നടപടി ആവശ്യമില്ലെന്നും കേസ് അവസാനിപ്പിക്കുമെന്നും എസ്പി പറഞ്ഞു.
◾https://dailynewslive.in/ പാലക്കാട് ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉയര്‍ന്ന നീല ട്രോളി ബാഗ് വിവാദത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ പെട്ടി നാടകം പൊളിഞ്ഞെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മന്ത്രി എംബി രാജേഷും അളിയനും നടത്തിയ നാടകമാണിതെന്ന് രൂക്ഷഭാഷയില്‍ പ്രതികരിച്ച വി ഡി സതീശന്‍ എംബി രാജേഷ് പൊതുജനത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
◾https://dailynewslive.in/ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജനഹിതം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സി.പി.എമ്മും ബി.ജെ.പിയും കള്ളപ്പണ ആരോപണം ഉന്നയിച്ചതെന്ന് പാലക്കാട്ടെ നിയുക്ത എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. പെട്ടിക്കകത്തും ഇവര്‍ ഉന്നയിക്കുന്ന രാഷ്ട്രീയത്തിലും ഒന്നുമില്ലെന്ന് തിരിച്ചറിഞ്ഞ പാലക്കാട്ടെ ജനങ്ങളെ താന്‍ അഭിവാദ്യം അറിയിക്കുകയാണെന്നും ഇതൊക്കെ വിശ്വസിച്ച് ജനഹിതം മറിച്ചായിരുന്നെങ്കില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കഴിയുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു .
◾https://dailynewslive.in/ കരുവന്നൂര്‍ കേസില്‍ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. പിആര്‍ അരവിന്ദാക്ഷനും സികെ ജില്‍സിനും എതിരായ ഇഡി ആരോപണങ്ങളില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സംശയം പ്രകടിപ്പിച്ചു. ഇ ഡി ആരോപിക്കുന്നതു പോലുള്ള കുറ്റകൃത്യം ഇവര്‍ ചെയ്തതായി കരുതാന്‍ ന്യായമായ കാരണമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇഡി യുടെ വാദവും പ്രതികളുടെ മറുപടിയും വിലയിരുത്തിയ ശേഷമാണ് കോടതിയുടെ നിരീക്ഷണം.
◾https://dailynewslive.in/ നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പത്തനംതിട്ട ഡിവൈഎസ്പിക്ക് മുന്‍പില്‍ ഹാജരായി മാതാപിതാക്കള്‍ മൊഴി നല്‍കി . മകള്‍ക്ക് സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികളില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന മാനസിക പീഡനത്തെക്കുറിച്ച് വിശദമായ മൊഴി നല്‍കിയെന്ന് അച്ഛന്‍ പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രിന്‍സിപ്പലിന് വീഴ്ച പറ്റിയെന്നും മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിലെ ദുരൂഹത നീക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും അച്ഛന്‍ സജീവ് വ്യക്തമാക്കി.
◾https://dailynewslive.in/ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തി എന്ന് കാണിച്ച് കല്‍പ്പറ്റ സിഐ കെജെ വിനോയ് നല്‍കിയ പരാതിയില്‍ വയനാട്ടിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജഷീര്‍ പള്ളിവയലിനെതിരെ പൊലീസ് കേസ്. ദൈവം ആയുസ് തന്നിട്ടുണ്ടെങ്കില്‍ മോനേ വിനോയ് തന്നെ വിടത്തില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റ്. ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ സഹായം നല്‍കുന്നില്ലെന്ന് ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ കല്‍പ്പറ്റ സിഐ പ്രത്യേക ഉദ്ദേശ്യത്തോടെ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്. നേതാക്കളെ തെരഞ്ഞ് പിടിച്ച് മര്‍ദ്ദിച്ചത് സിഐയുടെ നിര്‍ദേശപ്രകാരമാണെന്ന പരാതി പൊലീസ് കംപ്ലൈയ്ന്റ് അതോറിറ്റിക്ക് നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസും അറിയിച്ചു.
◾https://dailynewslive.in/ കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെയാണ് മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
◾https://dailynewslive.in/ അര്‍ത്തുങ്കല്‍ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു. ചേര്‍ത്തല കുറ്റിക്കാട് സ്വദേശി നിഷ (39) ആണ് മരിച്ചത്. ദേശീയപാത നിര്‍മാണ കമ്പനിയുടെ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
◾https://dailynewslive.in/ തൃശ്ശൂരില്‍ നാലര കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. മറ്റം ചേലൂരില്‍ വാടക വീട്ടില്‍ നിന്നും നാലര കിലോഗ്രാം കഞ്ചാവുമായി, പാലുവായ് സ്വദേശിയായ അമ്പലത്തു വീട്ടില്‍ മുബീര്‍ (31) എന്നയാളെയാണ് ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
◾https://dailynewslive.in/ കഴക്കൂട്ടത്ത് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 30 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം എക്സൈസ് പിടികൂടി. ആറ്റിപ്ര സ്വദേശിയായ മോഹനനെ (55) അറസ്റ്റ് ചെയ്തു. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സഹീര്‍ ഷായും സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്.10 വര്‍ഷം വരെ കഠിന തടവ് ശിക്ഷയും ഒരു ലക്ഷം രൂപവരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണിത്.
◾https://dailynewslive.in/ തമിഴ്നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയത്. കനത്ത മഴയ്ക്ക് പിന്നാലെ ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്.
◾https://dailynewslive.in/ ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍, തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മരണം 21 ആയി. തിരുവണ്ണാമലയില്‍ മൂന്നിടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. സേലത്തെ വിനോദസഞ്ചാര കേന്ദ്രമായ യേര്‍ക്കാടിലും ഉരുള്‍പൊട്ടി. കൃഷ്ണഗിരിയില്‍ നിര്‍ത്തിയിട്ട ബസുകള്‍ ഒലിച്ചുപോയി. വിഴുപ്പുറം ജില്ലയിലെ നദികള്‍ കരകവിഞ്ഞതോടെ ചെന്നൈയില്‍ നിന്ന് തെക്കന്‍ജില്ലകളിലേക്കുള്ള യാത്ര ദുരിതപൂര്‍ണമായി. ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ 13 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി.
◾https://dailynewslive.in/ ഗുജറാത്തിലെ ബിജെപി പ്രാദേശിക വനിതാ നേതാവ് ജീവനൊടുക്കിയ നിലയില്‍. സൂറത്തിലെ വാര്‍ഡ് 30ല്‍ ബിജെപിയുടെ മഹിളാ മോര്‍ച്ചാ നേതാവായിരുന്ന 34 കാരി ദീപിക പട്ടേലാണ് മരിച്ചത്. തനിക്ക് വലിയ സമ്മര്‍ദ്ദമുണ്ടെന്ന് സഹപ്രവര്‍ത്തകരോട് ദീപിക പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് അറിയിക്കുന്നത്.
◾https://dailynewslive.in/ അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ‘ബര്‍ഗര്‍ കിങ്’ പൂനെയിലെ റസ്റ്റോറന്റിനെതിരെ നടത്തുന്ന ട്രേഡ് മാര്‍ക്ക് നിയമ യുദ്ധത്തില്‍ ഇടക്കാല വിധി. ബര്‍ഗര്‍ കിങ് എന്ന പേര് ഉപയോഗിക്കുന്നതില്‍ നിന്ന് പൂനെയിലെ റസ്റ്റോറന്റിനെ താത്കാലികമായി തടയുന്ന വിധിയാണ് ബോംബൈ ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ചത്. കേസില്‍ വാദം കേട്ട് തീര്‍പ്പാക്കും വരെ താത്കാലിക വിലക്ക് തുടരും.
◾https://dailynewslive.in/ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലേത് ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഇന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ ചര്‍ച്ച നടത്തും. വോട്ടിങ് യന്ത്രത്തിനു പകരം, കമ്മിഷനെ തന്നെ പ്രതിക്കൂട്ടിലാക്കി ദേശവ്യാപക പ്രചാരണത്തിനു കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കെയാണിത്.
◾https://dailynewslive.in/ ഭരണഘടനയെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. 13,14 തീയതികളില്‍ ലോക്സഭയിലും 16,17 തീയതികളില്‍ രാജ്യസഭയിലും ചര്‍ച്ച നടത്തും. ഇന്ന് മുതല്‍ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.
◾https://dailynewslive.in/ ഇന്ത്യ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തി അറിയിച്ച് സി.പി.ഐ. സഖ്യത്തിലെ വലിയ പാര്‍ട്ടികള്‍ ഇടത് പാര്‍ട്ടികളെ ഉള്‍ക്കൊള്ളുന്നില്ലെന്ന് സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി.രാജ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം പോലും പ്രതീക്ഷിച്ചത് പോലെയായിരുന്നില്ലെന്നും അതൃപ്തി ഇതിനോടകം തന്നെ കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ടെന്നും ഡി.രാജ വ്യക്തമാക്കി.
◾https://dailynewslive.in/ ദില്ലിയിലെ മലിനീകരണത്തില്‍ കടുത്ത നടപടിയുമായി സുപ്രീം കോടതി. യുപി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ദില്ലി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി സമന്‍സ് അയച്ചു. ക്ഷമയ്ക്ക് പരിധിയുണ്ടെന്നും സുപ്രീം കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.
◾https://dailynewslive.in/ ഭാരതീയ കിസാന്‍ പരിഷതിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാന്‍ നാല് ദിവസത്തെ സമയം നല്‍കി കര്‍ഷക സംഘടനകള്‍. പഴയ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം സര്‍ക്കാര്‍ നോയിഡയിലേയും മറ്റ് പ്രദേശങ്ങളിലേയും വികസനത്തിനായി കര്‍ഷകരുടെ കൈയില്‍ നിന്ന് ഏറ്റെടുക്കുന്ന ഭൂമിയുടെ പത്തുശതമാനം വിഹിതം തിരിച്ചുനല്‍കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഇതിനുപുറമെ നഷ്ടപരിഹാരമായി നല്‍കുന്ന തുകയില്‍ 64 ശതമാനത്തിന്റെ വര്‍ധനവും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.
◾https://dailynewslive.in/ റുവാണ്ട ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ബ്ലീഡിങ് ഐ വൈറസ്, എം.പോക്‌സ്, ഒറോപൗഷെ എന്നീ മാരക രോഗങ്ങള്‍ പടരുന്നു. ബ്ലീഡിങ് ഐ എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍ബര്‍ഗ് രോഗം ബാധിച്ച് പതിനഞ്ച് പേര്‍ ഇതിനകം മരിച്ചതായും നൂറിലേറെ ആളുകളെ രോഗം ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എബോള വൈറസ് ജനുസ്സില്‍പ്പെട്ട, വളരെ പെട്ടന്ന് വ്യാപിക്കുന്ന, മാര്‍ബര്‍ഗ് വൈറസിന് ഉയര്‍ന്ന മരണനിരക്കാണുള്ളത്.
◾https://dailynewslive.in/ ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പി വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് വ്യവസായിയും പോസിഡെക്സ് ടെക്നോളജീസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട ദത്ത സായിയാണ് വരന്‍. ഈ മാസം 22ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചായിരിക്കും വിവാഹം.
◾https://dailynewslive.in/ രാജ്യത്ത് സ്വര്‍ണം പണയ വായ്പകളില്‍ ഒരു വര്‍ഷത്തിനിടെ വന്‍വര്‍ധന. സ്വര്‍ണവിലയിലുണ്ടായ അസാധാരണ കുതിപ്പും വായ്പ കിട്ടാനുള്ള എളുപ്പവുമാണ് സ്വര്‍ണ വായ്പകളിലേക്ക് ഉപയോക്താക്കള്‍ കൂടുതലായി എത്തുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍. മറ്റ് വ്യക്തിഗത വായ്പാ വിഭാഗങ്ങളില്‍ വളര്‍ച്ച ഒറ്റയക്കത്തില്‍ ഒതുങ്ങുമ്പോള്‍ സ്വര്‍ണവായ്പയില്‍ വാര്‍ഷികവളര്‍ച്ച 50 ശതമാനത്തിന് മുകളിലാണ്. 2023 ഒക്ടോബറില്‍ സ്വര്‍ണ വായ്പയുടെ വളര്‍ച്ച 13 ശതമാനമായിരുന്നു. ഈ സ്ഥാനത്താണ് ഇപ്പോള്‍ വന്‍ വളര്‍ച്ച നേടിയിരിക്കുന്നത്. 2024 ഒക്ടോബര്‍ 18 വരെയുള്ള കണക്ക് പ്രകാരം 1,54,282 കോടി രൂപയുടെ സ്വര്‍ണ പണയ വായ്പകളാണ് അനുവദിച്ചിട്ടുള്ളത്. അതേസമയം 2024 മാര്‍ച്ച് അവസാനത്തില്‍ ഇത് 1,02,562 കോടി രൂപയായിരുന്നു. 2023 ഒക്ടോബറില്‍ 13 ശതമാനം വര്‍ധനയാണുണ്ടായത്. സ്വര്‍ണ വില ഉയര്‍ന്നതോടെ നിലവിലുള്ള വായ്പ അടച്ച് തീര്‍ത്ത് അതേ ഈടില്‍ നിന്ന് ഉയര്‍ന്ന തുകയ്ക്ക് പുതിയ വായ്പ എടുക്കാമെന്നതാണ് വര്‍ധനയ്ക്കുള്ള ഒരു കാരണം. വില കുതിച്ചതോടെ ആളുകള്‍ പഴയ വായ്പകള്‍ പുതുക്കി വെയ്ക്കുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്.
◾https://dailynewslive.in/ ദക്ഷിണേന്ത്യന്‍ സിനിമാ ഐക്കണായ സില്‍ക്ക് സ്മിതയുടെ ഔദ്യോഗിക ബയോപിക് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം(2025) തുടങ്ങും. സില്‍ക്ക് സ്മിതയുടെ ജന്മദിനമായ ഡിസംബര്‍ 2ന് ഈ പ്രത്യേക പ്രഖ്യാപനത്തോടനുബന്ധിച്ച് നിര്‍മ്മാതാക്കള്‍ ഒരു എക്‌സ്‌ക്ലൂസീവ് വീഡിയോയും പുറത്തിറക്കി. എസ്ഐആര്‍ഐ സിനിമാസിന്റെ ബാനറില്‍ ജയറാം ശങ്കരന്‍ സംവിധാനം ചെയ്ത് എസ് ബി വിജയ് അമൃതരാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ വംശജയായ ഓസ്‌ട്രേലിയന്‍ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് പ്രിയ നടിയുടെ കഥയ്ക്ക് ജീവന്‍ നല്‍കുന്നത്. വിദ്യാ ബാലന്റെ ‘ഡേര്‍ട്ടി പിക്ചര്‍’ എന്ന ചിത്രത്തിന് പ്രചോദനമായ സില്‍ക്ക് സ്മിതയുടെ വിവാദ ജീവിതം സിനിമയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. നടിയുടെ എരിവുള്ള ജീവിതത്തെ പര്യവേക്ഷണം ചെയ്യുന്നതിനൊപ്പം സില്‍ക്ക് സ്മിതയുടെ കേട്ടിട്ടില്ലാത്ത ചില കഥകളിലൂടെയും ചിത്രം പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകും. 2025ന്റെ തുടക്കത്തില്‍ നിര്‍മ്മാണം ആരംഭിക്കുന്ന ചിത്രം സില്‍ക്ക് സ്മിത – ദക്ഷിണേന്ത്യയുടെ രാജ്ഞിയെക്കുറിച്ച് ഒരു കാഴ്ച നല്‍കുന്നതാകും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളില്‍ ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും.
◾https://dailynewslive.in/ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഓട്ടോ ഇന്ത്യയുടെ കോംപാക്ട് എസ് യുവി ശ്രേണിയില്‍ വരുന്ന കൈലാഖിന്റെ ബുക്കിങ് ഇന്ന് ആരംഭിക്കും. സ്‌കോഡയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ് യുവിയുടെ ബേസ് വേരിയന്റിന് 7.89 ലക്ഷം രൂപയാണ് വില വരിക. ബുക്കിങ് ആരംഭിച്ച ശേഷം കാറിന്റെ മുഴുവന്‍ വിലയും പരസ്യമാക്കും. ആറ് കളര്‍ ഓപ്ഷനുകളിലാണ് കാര്‍ വിപണിയിലെത്തുക. ലാവ ബ്ലൂ, ടൊര്‍ണാഡോ റെഡ്, കാര്‍ബണ്‍ സ്റ്റീല്‍, ബ്രില്യന്റ് സില്‍വര്‍, കാന്‍ഡി വൈറ്റ് എന്നിവയ്‌ക്കൊപ്പം പുതിയ ഒലിവ് ഗോള്‍ഡും ഡെലിവറിയും കളര്‍ ഓപ്ഷനായി വരും. ഒറ്റ നോട്ടത്തില്‍ ഒരു മിനി കുഷാഖ് പോലെയാണ് ഇതിന്റെ രൂപഭംഗി. സബ്-ഫോര്‍ എസ്യുവിയായ കൈലാഖിന് കുഷാഖിന്റെ അത്രയും നീളമില്ല. 230 എംഎം നീളം കുറവാണ്. 17 ഇഞ്ച് അലോയ് വീലുമായാണ് വിപണിയില്‍ എത്തുക. ത്രീ സിലിണ്ടര്‍ 1.0 ടിഎസ്‌ഐ എന്‍ജിനാണ് കൈലാഖില്‍. 999 സിസി എന്‍ജിന്‍ 115 എച്ച്പി കരുത്തും 178എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് മാനുവല്‍/6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലാണ് വാഹനം വിപണിയിലെത്തുക. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീലോമീറ്റര്‍ വേഗതയിലേക്ക് 10.5 സെക്കന്‍ഡില്‍ കുതിച്ചെത്തും.
◾https://dailynewslive.in/ വിജയ് സേതുപതി ചിത്രം ‘മഹാരാജ’ തായ്വാനിലും ഹിറ്റ്. വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണ് മഹാരാജ. ജൂണ്‍ 18ന് നെറ്റ്ഫ്ളിക്സില്‍ എത്തിയ ചിത്രം തായ്വാനില്‍ ടോപ് 10 ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുകയും 6 ആഴ്ച തുടര്‍ച്ചയായി ആ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. ചിത്രത്തിലെ കഥാമുഹൂര്‍ത്തങ്ങളെ കുറിച്ചും വിജയ് സേതുപതി ഉള്‍പ്പടെയുള്ളവരുടെ അഭിനയത്തെ കുറിച്ചുമെല്ലാം തായ്വാനീസ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. നിതിലന്‍ സ്വാമിനാഥന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിലെ അനുരാഗ് കശ്യപിന്റെ വില്ലന്‍ വേഷവും ശ്രദ്ധേയമായിരുന്നു. നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, മംമ്ത മോഹന്‍ദാസ്, സിംഗംപുലി, കല്‍ക്കി എന്നിവരും പ്രധാന വേഷത്തിലെത്തി. തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യത്തിന്റെ കാരണക്കാരെ തേടി മഹാരാജ ഇറങ്ങുന്നതും, പിന്നീടുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. റിവഞ്ച്- ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നോണ്‍ ലീനിയര്‍ നറേഷനിലൂടെയാണ് നിതിലന്‍ സാമിനാഥന്‍ കഥ പറയുന്നത്.
◾https://dailynewslive.in/ വൈദ്യശാസ്ത്ര മാനവികത, സാഹിതീയ പീഡാസിദ്ധാന്തം, ബിബ്ലിയോ തെറാപ്പി, സോഷ്യല്‍ തെറാപ്പി, ഡ്രാമാതെറാപ്പി, യോഗചികിത്സ, പ്രകൃതി മരുന്ന് എന്നിങ്ങനെ അനേനകം വിഷയങ്ങളെ മലയാളത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ഈ കൃതിയില്‍. കേരളത്തിന്റെ വൈദ്യശാസ്ത്ര പാരമ്പര്യത്തിന്റെ സാംസ്‌കാരിക ചരിത്രത്തെ രേഖപ്പെടുത്തുക എന്നതും, അതിലൂടെ വിജ്ഞാനസമൂഹനിര്‍മ്മിതിയ്ക്ക് സഹായകമാവുക എന്നതും ഈ കൃതിയുടെ ലക്ഷ്യമാണ്. സാമൂഹികചികിത്സ എന്ന നിലയില്‍ കേരള നവോത്ഥാനത്തെ പുനര്‍വായിക്കുന്നതാകട്ടെ, സമൂഹം നേരിടുന്ന പുതിയ രോഗങ്ങളെ നേരിടുന്നതിനുള്ള മരുന്നുകള്‍ നമ്മുടെ കൈയിലുണ്ട് എന്നു ബോധ്യപ്പെടാനാണ്. സാഹിത്യ പഠിതാക്കളെ സമാന്തര ചികിത്സാരംഗത്തിനുവേണ്ടി പാകപ്പെടുത്തുന്ന പ്രായോഗിക ചിന്തയും ഇതോടൊപ്പം വരും സാഹിത്യ പഠനത്തിന് പുതിയൊരു വഴി തുറക്കുന്ന സൂക്ഷ്മ ചിന്തകളുടെ പുസ്തകം. ‘ലിറ്റെററി തെറാപ്പി’. ഡോ എം എ സിദ്ദിഖ്. ലോഗോസ് ബുക്സ്. വില 256 രൂപ.
◾https://dailynewslive.in/ തണുപ്പ് കൂടുന്നത് ശരീരത്തില്‍ വളരെ പെട്ടെന്ന് കൊളസ്ട്രോള്‍, രക്തസമ്മര്‍ദം എന്നിവ കൂടാനും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കാനും കാരണമായേക്കും. തണുപ്പ് കാലത്ത് കൊളസ്ട്രോള്‍ വരുതിയിലാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. മഞ്ഞുകാലമായാല്‍ സൂര്യപ്രകാശമേല്‍ക്കാനുള്ള സാധ്യത കുറവാണ്. ഇത് വൈറ്റമിന്‍ ഡിയുടെ അഭാവത്തിലേക്ക് നയിക്കും. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിന് ആവശ്യത്തിന് വൈറ്റമിന്‍ ഡി ശരീരത്തില്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. സാല്‍മണ്‍, അയല, ട്യൂണ, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശം ഏല്‍ക്കുന്ന കോഴികളില്‍ നിന്നുള്ള മുട്ടകളും വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമാണ്. ഫോര്‍ട്ടിഫൈഡ് പാല്‍, ഓറഞ്ച് ജ്യൂസ്, ചീസ്, തൈര് തുടങ്ങിയവയിലും ചെറിയ അളവില്‍ വിറ്റാമിന്‍ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്തുന്ന മറ്റൊരു പ്രധാന ഘടകമാണ് ഉറക്കം. ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഇത് മാനസികാവസ്ഥയും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടാന്‍ സഹായിക്കും. നിത്യവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. വിട്ടുമാറാത്ത സമ്മര്‍ദം കൊളസ്‌ട്രോള്‍ നിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കാം. സമ്മര്‍ദം കുറയ്ക്കുന്നതിന് മെഡിറ്റേഷന്‍, വ്യായാമം തുടങ്ങിയവ ശീലിക്കുന്നത് നല്ലതാണ്. സമ്മര്‍ദം കൂടുന്നത് ശരീരത്തില്‍ വീക്കം ഉണ്ടാകാനും ഇത് ഹൃദ്രോഗ സാധ്യതയും വര്‍ധിപ്പിക്കും. ശൈത്യകാലത്ത് പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ നിന്നും ഒഴിവാക്കരുത്. സിട്രസ് പഴങ്ങള്‍, ഇലക്കറികള്‍, കാബേജ്, ബ്രൊക്കോളി, കാരറ്റ്, ബീന്‍സ്, ഉരുളകിഴങ്ങ് എന്നിങ്ങനെ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞ പച്ചക്കറികളും ആപ്പിള്‍, പിയര്‍, മാതളനാരങ്ങ തുടങ്ങിയ പഴങ്ങളും കഴിക്കണം. ഇത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ പ്രധാനമാണ്. ഓട്‌സ്, ക്വിനോവ, ബാര്‍ലി, ബ്രൗണ്‍ റൈസ് പോലുള്ള മുഴുവന്‍ ധാന്യങ്ങള്‍ ശീലമാക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
വിവാഹജീവിതത്തിലെ പത്ത് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അയാള്‍ക്ക് തന്റെ ദാമ്പത്യജീവിതത്തില്‍ വിരസത തോന്നാന്‍ തുടങ്ങി. അയാളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഭാര്യയും വേര്‍പിരിയാന്‍ തയ്യാറായി. പിന്നീട് കുറച്ച് വര്‍ഷങ്ങള്‍്ക്ക് ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടി. അയാള്‍ അവരെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. റസ്റ്റോറന്റിലെത്തിയപ്പോള്‍ വെയിറ്റര്‍ പറഞ്ഞു: പങ്കാളിക്ക് ഏറ്റവും ഇഷ്ടമുളളത് പരസ്പരം ഓര്‍ഡര്‍ ചെയ്യണം. അവള്‍ അയാള്‍ക്കിഷ്ടമുളള ബിരിയാണി ഓര്‍ഡര്‍ ചെയ്തു. പക്ഷേ, അയാള്‍ക്ക് അവളുടെ ഇഷ്ടമറിയില്ലായിരുന്നു. ബിരിയാണി കഴിച്ചുകഴിഞ്ഞപ്പോള്‍ വെയ്റ്റര്‍ രണ്ടു റോസാപ്പൂക്കളുമായി വന്നു. അവരത് പരസ്പരം കൈമാറി. ആദ്യമായി കണ്ടപ്പോള്‍ റോസാപ്പൂക്കള്‍ കൈമാറിയത് അയാള്‍ക്കോര്‍മ്മവന്നു. അവര്‍ക്ക് നല്‍കിയ ബില്ലിന്റെ കോപ്പിയില്‍ മനോഹരമായ ഒരു കുടുംബചിത്രമുണ്ടായിരുന്നു.. തിരിച്ചറിങ്ങുമ്പോള്‍ അയാള്‍ അവളോട് ചോദിച്ചു: നമുക്ക് ഒരിക്കല്‍കൂടി കല്യാണം കഴിച്ചാലോ.. അവള്‍ നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു.. പ്രിയങ്ങള്‍ കണ്ടെത്തുക എന്നതാണ് പ്രിയപ്പെട്ടവരാകാനുളള ഏളുപ്പമാര്‍ഗ്ഗം. പ്രിയപ്പെട്ടവര്‍ എന്നവകാശപ്പെടുന്നവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിയാനാകുന്നുണ്ടോ എന്നതാണ് ഈ ബന്ധങ്ങളുടെ അടിത്തറ. ഇടപെടുന്നതിനിടയില്‍ കലരാനും കലര്‍പ്പില്ലാതെ പെരുമാറാനും കഴിയുമ്പോഴാണ് പ്രിയമെന്ന വാക്കിന്റെ പുതുനാമ്പുകള്‍ രൂപപ്പെടുക. – ശുഭദിനം.