◾https://dailynewslive.in/ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാനൊരുങ്ങി കേന്ദ്രം. കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചതിന് പിന്നാലെയാണ് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. പക്ഷേ നിയമം 2034 ല്‍ മാത്രമേ നടപ്പാക്കാനാകൂവെന്നാണ് വിവരം. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ബില്ല് പ്രകാരം ആദ്യ വിജ്ഞാപനം 2029 ലെ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും. ബില്ല് പാസാക്കിയ ശേഷം 4 വര്‍ഷം തയ്യാറെടുപ്പിന് വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനെ അറിയിച്ചു.
◾https://dailynewslive.in/ പാലക്കാട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച 4 പെണ്‍കുട്ടികളുടെയും ഖബറടക്കം തുമ്പനാട് ജുമാ മസ്ജിദില്‍ നടന്നു. രാവിലെ പത്തുമണിയോടെ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ശേഷമാണ് ഖബറടക്കം നടന്നത്. അടുത്തടുത്തായി തയ്യാറാക്കിയ നാലു ഖബറുകളിലായാണ് പെണ്‍കുട്ടികളെ ഖബറടക്കിയത്. വിദ്യാര്‍ത്ഥികളെ അവസാന നോക്കുകാണാന്‍ നൂറ് കണക്കിനാളുകളാണ് പള്ളിയിലും വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ഹാളിലും എത്തിയത്.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഡിസംബര്‍ 12 ലെ വിജയി : വിജയചന്ദ്രന്‍, പുഴവാത്, ചങ്ങനാശ്ശേരി പോസ്റ്റ്, കോട്ടയം*
◾https://dailynewslive.in/ പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ പനയമ്പാടത്ത് സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവത്തിന് പിന്നാലെ റോഡ് നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ദേശീയപാതയടക്കമുള്ള പ്രധാന റോഡുകള്‍ ഡിസൈന്‍ ചെയ്യുന്നത് പലപ്പോഴും കോണ്‍ട്രാക്ടര്‍മാരാണെന്നും ഗൂഗിള്‍ മാപ്പ് നോക്കിയാണ് ഡിസൈന്‍ ചെയ്യുന്നതെന്നും വിദഗ്ധര്‍ക്ക് വലിയ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ പാലക്കാട് കല്ലടിക്കോട് പനയമ്പാടത്തുണ്ടായ അപകടം ദൗര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി. കോഴിക്കോട് റീല്‍ ചിത്രീകരിക്കുന്നതിനിടെ യുവാവ് അപകടത്തില്‍ മരിച്ചതിലും കോടതി നടുക്കം രേഖപ്പെടുത്തി. അപകടമുണ്ടാക്കിയ വാഹനത്തിന് ഇന്‍ഷുറന്‍സ് പോലും ഇല്ലാത്തത് ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു.
◾https://dailynewslive.in/ തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജുന്‍ അറസ്റ്റില്‍. അല്ലു അര്‍ജുന്‍ നായകനായ പുതിയ ചിത്രം പുഷ്പ 2 ന്റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തെതുടര്‍ന്നാണ് അറസ്റ്റ്. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘം ആണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ചാണ് നടനെ കസ്റ്റഡിയില്‍ എടുത്തത്. പുഷ്പ 2 വിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതിയാണ് തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തില്‍ മരിച്ചത്.
*
class="selectable-text copyable-text false x117nqv4">Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ നടന്‍ അല്ലു അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകള്‍. അറസ്റ്റു ചെയ്ത അല്ലു അര്‍ജുനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. നമ്പള്ളി മജിസ്ട്രേറ്റിന് മുന്നിലാകും ഹാജരാക്കുക. മെഡിക്കല്‍ പരിശോധന ഓസ്മാനിയ മെഡിക്കല്‍ കോളേജിലും നടക്കും. ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ചാണ് അല്ലു അര്‍ജുനെ കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് എത്തിയപ്പോള്‍ അല്ലു അര്‍ജുന്‍ അതൃപ്തി പ്രകടിപ്പിച്ചെന്നാണ് വിവരം.
◾https://dailynewslive.in/ വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ കന്നി ലോക്‌സഭ പ്രസംഗം ഭരണഘടനയിന്മേല്‍ നടന്ന ചര്‍ച്ചയില്‍ . പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് തുടങ്ങിയ പ്രിയങ്ക, അദാനി, കര്‍ഷക, മണിപ്പൂര്‍ സംഭല്‍ വിഷയങ്ങള്‍ ഉയര്‍ത്തി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. ഒരുവേളയില്‍ പ്രസംഗത്തില്‍ ഇടപെട്ട് ചര്‍ച്ച ഭരണഘടനയിന്മേലാണെന്ന് സ്പീക്കര്‍ ഓര്‍പ്പിച്ചെങ്കിലും, തെരഞ്ഞെടുപ്പ് അട്ടിമറി നീക്കങ്ങളടക്കം സഭയിലെ ആദ്യ പ്രസംഗത്തില്‍ ഉന്നയിക്കാന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞു.
◾https://dailynewslive.in/ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ മുഖ്യസൂത്രധാരനായ എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം നല്‍കി. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. 9 വര്‍ഷമായി ജയിലില്‍ കഴിയുന്നു എന്ന വാദം അംഗീകരിച്ചാണ് നടപടി. പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ ജില്ലാ ഭാരവാഹി ആയിരുന്ന നാസര്‍ സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയിരിക്കുകയായിരുന്നു ഏറെക്കാലത്തെ തിരച്ചലിന് ശേഷമാണ് പിടികൂടിയത്.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണം നടത്തിയെന്ന പരാതിയില്‍ കണ്ണൂരില്‍ ന്യൂസ് ഓഫ് മലയാളം എന്ന ഓണ്‍ലൈനെതിരെ പോലീസ് കേസെടുത്തു. കണ്ണൂര്‍ ടൗണ്‍ എസ് ഐ ആണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പ്രചാരണത്തില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈനിനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കുകയായിരുന്നു.
◾https://dailynewslive.in/ ഡോ. വന്ദന കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. താന്‍ മാനസിക പ്രശ്‌നങ്ങളുളള ആളെന്നായിരുന്നു കോടതിയില്‍ സന്ദീപിന്റെ വാദം. എന്നാല്‍ സന്ദീപിന് മാനസിക പ്രശ്‌നമില്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനെ മറികടക്കാന്‍ എയിംസിലെ മാനസിക നില പരിശോധന പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യവും കോടതി തള്ളി.
◾https://dailynewslive.in/ ഭാര്യയുടെ വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കാനുള്ള കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിവാഹേതര ബന്ധങ്ങള്‍ വിവാഹമോചനത്തിന് അല്ലാതെ നഷ്ടപരിഹാരത്തിന് കാരണമാകുന്നില്ല എന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.
◾https://dailynewslive.in/ പൊന്നാനിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു.പരീക്ഷ കഴിഞ്ഞിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറിയത്.
◾https://dailynewslive.in/ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ച കോഴിക്കോട് ഗവ. ലോ കോളേജില്‍ രാത്രിയില്‍ ഡി ജെ പാര്‍ട്ടിക്ക് അനുമതി നല്‍കി പ്രിന്‍സിപ്പല്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പരിപാടിക്ക് അനുമതി നല്‍കരുതെന്ന പോലീസ് നിര്‍ദേശം അവഗണിച്ചാണ് പ്രിന്‍സിപ്പലിന്റെ നടപടി. പ്രിന്‍സിപ്പലിന്റെ അനുമതി കിട്ടിയതിനെത്തുടര്‍ന്ന് യൂണിയന്‍ ഇന്നലെ രാത്രി പാര്‍ട്ടി സംഘടിപ്പിച്ചു.
◾https://dailynewslive.in/ ആലപ്പുഴയില്‍ ആറ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടമായ അപകടത്തിന് പിന്നാലെ വണ്ടാനം മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ സമയ നിയന്ത്രണം. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ രാത്രി 7.30 ക്കുള്ളില്‍ ഹോസ്റ്റലില്‍ കയറണമെന്നും താല്‍ക്കാലിക ക്രമീകരണം ഏര്‍പ്പെടുത്താനും മെഡിക്കല്‍ കോളേജ് പിടിഎ യോഗത്തില്‍ ധാരണയായി.
◾https://dailynewslive.in/ യുവാക്കളുടെയും കോളേജ് വിദ്യാര്‍ത്ഥികളുടെയും പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി അനധികൃതമായി ലക്ഷങ്ങളുടെ പണമിടപാട് നടത്തിയ കേസില്‍ കയ്പമംഗലം സ്വദേശികളായ മൂന്ന് പേര്‍ അറസ്റ്റില്‍. കയ്പമംഗലം കാക്കാത്തിരുത്തി സ്വദേശി ആനക്കോട്ട് വീട്ടില്‍ താജുദ്ധീന്‍ (52), കയ്പമംഗലം സ്വദേശി കാക്കശ്ശേരി റെമീസ് (26), ചളിങ്ങാട് ചമ്മിണിയില്‍ വീട്ടില്‍ അബ്ദുള്‍ മാലിക്ക് (54) എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
◾https://dailynewslive.in/ വര്‍ക്കലയില്‍ 16കാരന് ഇരുചക്രവാഹനമോടിക്കാന്‍ നല്‍കിയ അമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. പൊലീസിന്റെ സ്ഥിരം വാഹന പരിശോധനയ്ക്കിടയിലാണ് പതിനാറുകാരന്‍ കുട്ുങ്ഹിയത്. വര്‍ക്കല പാളയംകുന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ അമ്മയ്‌ക്കെതിരെയാണ് അയിരൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
◾https://dailynewslive.in/ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ശുചിമുറിയുടെ സ്ലാബിനടിയില്‍ ഒളിപ്പിച്ച ഫോണാണ് ജയില്‍ അധികൃതര്‍ പിടികൂടിയത്. പത്താം ബ്ലോക്കിലെ ശുചിമുറി പൈപ്പിലെ തടസ്സം നീക്കുമ്പോഴാണ് ഫോണ്‍ കണ്ടെത്തിയത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
◾https://dailynewslive.in/ റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശികളുടെ തിരിച്ചറിയല്‍ രേഖകളും വിവരങ്ങളും നല്‍കാന്‍ റഷ്യന്‍ എംബസി നിര്‍ദേശം നല്‍കി. ജെയിന്‍, ബിനില്‍ എന്നിവരുടെ വിവരങ്ങള്‍ തേടി എംബസി അധികൃതര്‍ ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയെ ബന്ധപ്പെട്ടു. പാസ്‌പോര്‍ട്ട് വിശദാംശങ്ങളും, രേഖകളും വീട്ടുകാര്‍ അയച്ചു നല്‍കി. റഷ്യന്‍ സര്‍ക്കാരിന്റെ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി ഏറ്റുവാങ്ങിയ ചടങ്ങില്‍ കാതോലിക്കബാവ റഷ്യന്‍ അംബാസിഡറോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
◾https://dailynewslive.in/ ദില്ലി ആര്‍എംഎല്‍ ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ട മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ക്ക് നിയമനം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ദില്ലി ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ തള്ളികൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. 42 പേരെ തിരികെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേന്ദ്രം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
◾https://dailynewslive.in/ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്ന് ദില്ലിയിലേക്കും മുംബൈയിലേക്കുമുള്ള വിമാനങ്ങള്‍ വൈകുന്നതിനാല്‍ ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ നാനൂറോളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരാണ് 24 മണിക്കൂറിലേറെയായി കുടുങ്ങിയത്. ഇവര്‍ക്ക് മതിയായ ഭക്ഷണമോ താമസ സൗകര്യമോ ഒരുക്കി നല്‍കിയില്ലെന്നും ആരോപണമുണ്ട്.
◾https://dailynewslive.in/ റിസര്‍വ് ബാങ്കിന് ബോംബ് ഭീഷണി. മുംബൈയിലെ റിസര്‍വ് ബാങ്കിന്റെ ആസ്ഥാനം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ക്കുമെന്നാണ് ആര്‍ബിഐക്ക് ലഭിച്ച ഇമെയില്‍. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ ഔദ്യോഗിക ഇമെയില്‍ ഐഡിയിലേക്കാണ് റഷ്യന്‍ ഭാഷയില്‍ എഴുതിയ സന്ദേശം ലഭിച്ചത്. മുംബൈ പോലീസ് കേസ് ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
◾https://dailynewslive.in/ ദില്ലിയിലെ ആറോളം സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഇന്ന് രാവിലെ വന്ന ബോംബ് ഭീഷണിയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കി. വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും സഹായിക്കാനും ഫയര്‍ ടെന്‍ഡറുകള്‍ അയച്ചിട്ടുണ്ട്. ഈ ആഴ്ചയില്‍ ഇത് രണ്ടാം തവണയാണ് ദില്ലിയിലെ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ലഭിക്കുന്നത്.
◾https://dailynewslive.in/ ദൈവം ജാതിയുടെ ഭാഷ അംഗീകരിക്കുന്നില്ലെന്ന് സുപ്രീം കോടതി. ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനങ്ങളില്‍ ജാതി പരിഗണിക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. തിരുനാവായ ശ്രീ വൈരങ്കോട് ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.
◾https://dailynewslive.in/ വിവാഹ വാഗ്ദാനം നല്‍കി ഐഐടി ഗവേഷക വിദ്യാര്‍ത്ഥിനിയെ പൊലീസ് കമ്മീഷണര്‍ പീഡിപ്പിച്ചതായി ആരോപണം. കാന്‍പൂര്‍ എസിപി മൊഹമ്മദ് മൊഹ്‌സിന്‍ ഖാനെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ ചുമതലകളില്‍ നിന്ന് മാറ്റി. ഐഐടി കാണ്‍പൂരിലെ 26 വയസ് പ്രായമുള്ള ഗവേഷക വിദ്യാര്‍ത്ഥിനിയാണ് എസിപിക്കെതിരെ പരാതിയുമായി എത്തിയത്.
◾https://dailynewslive.in/ തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും ട്വിറ്ററില്‍ പരസ്പരം തങ്ങളുടെ സംസ്ഥാനക്കാരനാണ് ഗുകേഷെന്ന് അഭിസംബോധന ചെയ്തു. ‘ശ്രദ്ധേയമായ നേട്ടം മറ്റൊരു ചാമ്പ്യനെക്കൂടി സൃഷ്ടിച്ച് ആഗോള ചെസ്സ് തലസ്ഥാനമെന്ന സ്ഥാനം വീണ്ടുമുറപ്പിക്കാന്‍ ചെന്നൈ’ എന്ന് സ്റ്റാലിന്‍ കുറിപ്പിട്ട് രണ്ട് മിനിറ്റിന് ശേഷം ‘നമ്മുടെ സ്വന്തം തെലുങ്ക് ഭാഷക്കാരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍’ എന്ന് ചന്ദ്രബാബു നായിഡുവും ട്വീറ്റ് ചെയ്തു.
◾https://dailynewslive.in/ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നടന്നത് ഒത്തുകളിയാണെന്നും അവസാന ഗെയിമില്‍ ചൈനയുടെ ഡിംഗ് ലിറന്‍ ഇന്ത്യന്‍ താരം ഡി ഗുകേഷിന് മുന്നില്‍ മന:പൂര്‍വം തോറ്റുകൊടുക്കുകയായിരുന്നുവെന്നുവെന്നും റഷ്യന്‍ ചെസ് ഫെഡറേഷന്‍ തലവന്‍ ആന്ദ്രെ ഫിലാത്തോവ് ആരോപിച്ചു. സിംഗപ്പൂരിലെ സെന്റോസയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പതിനാലാം ഗെയിമില്‍ ഡിംഗ് ലിറന്റെ വലിയ അബദ്ധമാണ് ഗുകേഷിനെ ലോക ചാമ്പ്യനാക്കിയത്. ചെസിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന നേട്ടവും ഇതോടെ ഗുകേഷ് സ്വന്തമാക്കിയിരുന്നു.
◾https://dailynewslive.in/ അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഗ്രാന്‍ഡ് ഫിനാലെ ആഘോഷമാക്കി ടെക് ഭീമനായ ഗൂഗിളും. സെര്‍ച്ച് എഞ്ചിന്റെ ഹോം പേജില്‍ പ്രത്യേക ഡൂഡില്‍ പ്രദര്‍ശിപ്പിച്ചാണ് ഇന്ത്യന്‍ താരം ഡി. ഗുകേഷ് വിജയിയായ ചെസ് ചാമ്പ്യന്‍ഷിപ്പ് ഫിനാലെ ഗൂഗിള്‍ ആഘോഷമാക്കിയത്.