◾https://dailynewslive.in/ വയനാട്ടിലെ ദുരന്തത്തില്‍ തകര്‍ന്ന ചൂരല്‍മല- മുണ്ടക്കൈ മേഖലയിലെ പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ സുരക്ഷിതമായ പ്രദേശം കണ്ടെത്തി ടൗണ്‍ഷിപ്പ് നിര്‍മിക്കും. അതിനുവേണ്ടി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ട് പുറത്തിറക്കിയ ക്യൂ.ആര്‍ കോഡിന്റെ ദുരുപയോഗ സാധ്യത ശ്രദ്ധയില്‍പ്പെട്ടുവെന്നും നിലവിലെ ക്യൂ.ആര്‍. കോഡ് പിന്‍വലിക്കുമെന്നും പകരം യു.പി.ഐ. ഐഡി വഴി ഗൂഗിള്‍പേയില്‍ സംഭാവന നല്‍കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ വയനാട് ഉരുള്‍പ്പൊട്ടലില്‍ മരണം 360 ആയി. ദുരന്തത്തില്‍ 30 കുട്ടികള്‍ മരിച്ചെന്നും സ്ഥിരീകരണം. 146 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്‌ക്കരിക്കും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്.
◾https://dailynewslive.in/ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ വനത്തില്‍ കുടുങ്ങിയ 3 യുവാക്കളെ രക്ഷിച്ച് ദൌത്യസംഘം. സൂചിപ്പാറയില്‍ കുടുങ്ങിയ മലപ്പുറം സ്വദേശികളായ രഹീസ്, സ്വാലിം, മുഹ്സിന്‍ എന്നിവരേയാണ് രക്ഷപ്പെടുത്തിയത്. രഹീസിനെ വടം ഉപയോഗിച്ചും പരിക്കേറ്റ മറ്റു രണ്ടുപേരെ എയര്‍ലിഫ്റ്റ് ചെയ്തുമാണ് രക്ഷപ്പെടുത്തിയത്.
*Amrutveni Brilliancy Contest ( Season -2) ല്‍ പങ്കെടുക്കൂ, 25ലക്ഷത്തില്‍പരം രൂപയുടെ സമ്മാനങ്ങള്‍ നേടൂ*
പ്രതിമാസം : 25000 രൂപ വീതം ഒരാള്‍ക്ക്, 10,000 രൂപ വീതം നാല് പേര്‍ക്ക്, Amrutveni Gift Hamper 500 പേര്‍ക്ക്
ബംമ്പര്‍ സമ്മാനങ്ങള്‍ : ഒരു ലക്ഷം രൂപ ഒരാള്‍ക്ക്, 25000 രൂപ വീതം നാല് പേര്‍ക്ക്, 10,000 രൂപ വീതം 10 പേര്‍ക്ക്, 5,000 രൂപ വീതം 20 പേര്‍ക്ക്.
*ടെക്‌സ്റ്റ് /വീഡിയോ ന്യൂസിലുള്ള അമൃത്‌വേണിയുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തയക്കുന്ന (വിലാസം സഹിതം) തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ദിവസേന Amrutveni Gift Hamper*
ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും സ്‌ക്രീന്‍ ഷോട്ടും 7510 339 339 എന്ന നമ്പറിലേക്ക് വാട്സപ്പ് അയക്കുക (വാട്‌സപ്പ് ലിങ്ക് : https://wa.link/1js0h6 ) ചോദ്യങ്ങള്‍ക്കും അമൃത് വേണിയെ കുറിച്ച് കൂടുതല്‍ അറിയാനും ഡെയ്ലി ന്യൂസ് ടെക്സ്റ്റ് ന്യൂസിന്റെ അവസാന ഭാഗത്തില്‍ ഉള്‍പ്പെടുത്തിയ സൂചകങ്ങള്‍ ശ്രദ്ധിക്കുക. അമൃത് വേണിയുടെ സോഷ്യല്‍ മീഡിയാ പേജ് : ( https://www.instagram.com/amrutveni/ , https://www.facebook.com/amrutveni )
◾https://dailynewslive.in/ ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് പലയിടത്തായി കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. പരമാവധി ജീവന്‍ രക്ഷിക്കാനായിരുന്നു ആദ്യത്തെ ശ്രമം. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ അത് കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു ആദ്യത്തേതെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ 10,042 പേര്‍ 93 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ 11 മൃതദേഹം കണ്ടെത്തി കൂടാതെ ജീവന്റെ തുടിപ്പ് കണ്ടെത്താനുള്ള റഡാര്‍ സംവിധാനം ഇപ്പോള്‍ ഉണ്ട്. ഇതുപയോഗിച്ച് 16 അടി താഴ്ചയില്‍ വരെ ജീവന്റെ തുടിപ്പ് കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം കണ്ടെത്താനുള്ള റഡാര്‍ സംവിധാനം ഉടനെ എത്തിക്കും. ചാലിയാറില്‍ അടക്കം തെരച്ചില്‍ തുടരുമെന്നും ഇനി 206 പേരെ കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
◾
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കുന്ന രീതികളില്‍ കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ തയാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാവസ്ഥാ വ്യതിയാനം മുലമുണ്ടാക്കുന്ന ദുരന്താഘാതങ്ങള്‍ ലഘൂകരിക്കാനും കൈകാര്യംചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾https://dailynewslive.in/ പരിസ്ഥിതിയെ മറന്നുള്ള നിര്‍മാണത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. ക്വാറികളുടെ പ്രവര്‍ത്തനവും നിരന്തരമായ പാറപൊട്ടിക്കലും വയനാട്ടിലെ ദുരന്തത്തിന് കാരണമായിട്ടുണ്ടെന്നും പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങള്‍ മണ്ണില്‍ ആഘാതമേല്‍പ്പിച്ചുവെന്നും ഗാഡ്ഗില്‍ പറഞ്ഞു.
◾https://dailynewslive.in/ ഡിസാസ്റ്റര്‍ ടൂറിസത്തിന് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ദുരന്തമുണ്ടായ സ്ഥലം കാണാന്‍ പലരും വരുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം പ്രശ്നമുണ്ടാക്കുന്നുണ്ട്. ദുരന്തം നടന്ന സ്ഥലം കണ്ടിട്ട് പോവുകയാണ് പലരും. ഒഴിഞ്ഞ് പോയ വീടുകളിലടക്കമെത്തി പലരും ദൃശ്യങ്ങള്‍ പകര്‍ത്തുന്നു. ക്യാമ്പുകളിലും പലരുമെത്തുന്നുണ്ട്.
◾https://dailynewslive.in/ മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്നും ദുരിതാശ്വാസ നിധിയിലെ കണക്കുകള്‍ സുതാര്യമായിരിക്കണമെന്നും വിഡി സതീശന്‍ വ്യക്തമാക്കി. അതോടൊപ്പം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ബിജെപി രാഷ്ട്രീയം കലര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അതിനുള്ള സമയമല്ല. വയനാട് ദുരന്തത്തെ കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ടാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് അറിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിലും ലോക്‌സഭയിലും എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കേണ്ട സമയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള തീരുമാനത്തില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇടതുപക്ഷത്തിന്റെ കയ്യില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ല. സര്‍ക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണം സ്വരൂപിക്കാന്‍ അതിന്റെതായ ഫോറം ഉണ്ട്. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും ദുരിതാശ്വാസ നിധി തുടങ്ങിയിട്ടുണ്ട്. രമേശ് ചെന്നിത്തലയും അതുവഴിയാണ് പണം നല്‍കേണ്ടതെന്നും രമേശ് ചെന്നിത്തല ചെയ്യുന്നത് ശരിയല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
◾https://dailynewslive.in/ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ സഹായിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടതെന്നും അതുകൊണ്ടാണ് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയില്‍ നല്‍കിയതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല. സുധാകരന്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹം തനിക്കെതിരെ ഒന്നും പറഞ്ഞില്ലെന്നാണ് പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദുരന്തത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും രാഷ്ട്രീയം കാണണ്ട അവസരവുമല്ല ഇതെന്നും കോണ്‍ഗ്രസില്‍ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസമില്ലെന്നും ചെന്നിത്തല പറഞ്ഞു.
◾https://dailynewslive.in/ വയനാടിനെ ചേര്‍ത്ത് പിടിച്ച് നടന്‍ മോഹന്‍ലാല്‍. വയനാട്ടില്‍ നടന്നത് വളരെ സങ്കടകരമായ കാര്യമാണെന്നും നേരിട്ട് കണ്ടാല്‍ മാത്രം മനസിലാകുന്നതാണ് ദുരന്തത്തിന്റെ തീവ്രതയെന്നും മോഹന്‍ലാല്‍ പറഞ്ഞു. സാധാരണക്കാര്‍ മുതല്‍ സൈന്യം വരെ എല്ലാവരും ദൗത്യത്തിന്റെ ഭാഗമായി. താന്‍ കൂടി അടങ്ങുന്നതാണ് മദ്രാസ് 122 ബറ്റാലിയന്‍. കഴിഞ്ഞ 16 വര്‍ഷമായി താനീ സംഘത്തിലെ അംഗമാണ്. അവരെയടക്കം രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനും മനസ് കൊണ്ട് അവരെ നമസ്‌കരിക്കാനുമാണ് താന്‍ വന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദുരന്ത മേഖലയുടെ പുനരുദ്ധാരണത്തിനായി വിശ്വശാന്തി ഫൗണ്ടേഷന്‍ 3 കോടി രൂപ നല്‍കും. സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ വീണ്ടും നല്‍കും. വെള്ളാര്‍മല സ്‌കൂളിന്റെ പുനരുദ്ധാരണം ഏറ്റെടുക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
◾https://dailynewslive.in/ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങളോ ഭക്ഷണ പദാര്‍ത്ഥങ്ങളോ കൊണ്ടുവരേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വളണ്ടിയര്‍മാര്‍ക്കും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള അംഗങ്ങള്‍ക്കും ഭക്ഷണം മേപ്പാടിയിലെ പൊതുവായ അടുക്കളയിലാണ് തയ്യാറാക്കുന്നത്.ഇവിടെ നിന്നും ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തില്‍ ചൂരല്‍മലയില്‍ ഒരുക്കിയിട്ടുള്ള ഫുഡ് സെന്ററില്‍ ഭക്ഷണം എത്തിക്കുകയാണെന്നും കളക്ടര്‍ അറിയിച്ചു.
◾https://dailynewslive.in/ വയനാടിലെ ദുരന്തബാധിതര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന് എല്ലാവിധ പിന്തുണയുമായി കര്‍ണാടക ഉണ്ടെന്നും സിദ്ധരാമയ്യ എക്സില്‍ കുറിച്ചു.
◾https://dailynewslive.in/ കര്‍ണാടകയിലെ ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍. തിരച്ചില്‍ എന്ന് പുനരാരംഭിക്കും എന്നതില്‍ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ നാളെ സ്വമേധയാ തിരച്ചിലിന് ഇറങ്ങുമെന്ന് ഈശ്വര്‍ മാല്‍പെ അറിയിച്ചു. അതോടൊപ്പം അര്‍ജുന്റെ വീട്ടില്‍ പ്രതിപക്ഷ നേതാവ് വി ഡീ സതീശന്‍ സന്ദര്‍ശനം നടത്തി. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ എത്തിയ അദ്ദേഹം തിരച്ചില്‍ പുനരാരംഭിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഉറപ്പ് നല്‍കി.
◾https://dailynewslive.in/ കോഴിക്കോട് വിലങ്ങാട് മലയിടിഞ്ഞുണ്ടായ ദുരന്തത്തില്‍ പതിമൂന്ന് വീടുകള്‍ പൂര്‍ണമായി ഒലിച്ചുപോയതോടെ പലര്‍ക്കും കിലോ മീറ്ററുകള്‍ക്ക് അപ്പുറത്തേക്ക് താമസം മാറ്റേണ്ടി വന്നു. ഉരുള്‍ തകര്‍ത്ത സ്ഥലം വാസയോഗ്യം അല്ലാതായതോടെ എങ്ങോട്ട് പോകണമെന്ന് അറിയാതെ ദുരിതത്തിലാണ് ദുരന്ത ബാധിതര്‍.
◾https://dailynewslive.in/ രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ പനമറിച്ചിട്ട് കാട്ടാന കബാലി. പടക്കം പൊട്ടിച്ച് കബാലിയെ തുരത്തി പന മുറിച്ച് നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. അതിരപ്പള്ളി മലക്കപ്പാറ അന്തര്‍ സംസ്ഥാനപാതയിലാണ് വീണ്ടും കാട്ടുകൊമ്പന്‍ കബാലി വാഹനം തടഞ്ഞത്. രോഗിയുമായി പോയ ആംബുലന്‍സിന് മുന്‍പിലാണ് കബാലി ഗതാഗത തടസ്സം ഉണ്ടാക്കിയത്.
◾https://dailynewslive.in/ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളുടെ ദേഹത്തേക്ക് ഹൈ ടെന്‍ഷന്‍ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണ് ദമ്പതികളും ബൈക്കും കത്തിക്കരിഞ്ഞു. ഉത്തര്‍ പ്രദേശിലെ ബദൌനിലെ മുസാജ്ഹാഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
◾https://dailynewslive.in/ സിനിമാതാരങ്ങള്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും ക്ഷേത്രങ്ങളുള്ള തമിഴ്നാട്ടില്‍ അന്യഗ്രഹജീവിയെ പൂജിക്കാനും ക്ഷേത്രം. സേലം ജില്ലയില്‍ മല്ലമൂപമ്പട്ടിയിലാണ് അന്യഗ്രഹജീവിക്ഷേത്രമുള്ളത്. നാട്ടുകാരനായ ലോകനാഥന്‍ തന്റെ ഒരേക്കര്‍ഭൂമിയുടെ ഒരുവശത്ത് 2021-ലാണ് ക്ഷേത്രംപണി തുടങ്ങിയത്. അന്യഗ്രഹജീവിയെ പൂജിക്കുകവഴി പ്രകൃതിക്ഷോഭങ്ങളില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ കഴിയുമെന്നാണ് ലോകനാഥന്റെ അവകാശവാദം.
◾https://dailynewslive.in/ ദില്ലിയില്‍ ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടത്തില്‍ മലയാളിയടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ദില്ലി തീസ് ഹസാരി കോടതിയുടെതാണ് നടപടി. കേസ് സിബിഐക്ക് കൈമാറിയെന്ന് ദില്ലി പൊലീസ് കോടതിയെ അറിയിച്ചു.
◾https://dailynewslive.in/ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമല ഹാരിസ് എത്തിയതോടെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അന്തരീക്ഷം തന്നെ മാറിയെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍. ജൂലൈ മാസത്തില്‍ മാത്രം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയിലേക്ക് എത്തിയത് 310 മില്യണ്‍ ഡോളര്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ജോ ബൈഡന്‍ മാറി കമലഹാരിസ് വന്നതോടെയാണ് ഇതെന്നതാണ് ശ്രദ്ധേയം.
◾https://dailynewslive.in/ റഷ്യന്‍ നഗരമായ നിസ്നി ടാഗില്‍ അഞ്ചുനില കെട്ടിടം തകര്‍ന്ന് 10 പേര്‍ മരിച്ചു. ആശുപത്രിയില്‍ കഴിയുന്ന അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പാര്‍പ്പിട സമുച്ചയത്തിലെ ഒരു നിലയില്‍ പാചക വാതക ലൈന്‍ പൊട്ടിത്തെറിച്ചതോടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.
◾https://dailynewslive.in/ മൂന്നാം മെഡലെന്ന സ്വപ്നവുമായി വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഫൈനലിനിറങ്ങിയ ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ മനു ഭാകറിന് ഹാട്രിക് മെഡലില്ല. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ താരത്തിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു.
◾https://dailynewslive.in/ പാരിസ് ഒളിംപിക്‌സിലെ പുരുഷ ഫുട്‌ബോളില്‍ അര്‍ജന്റീന പുറത്തായി. ഫ്രാന്‍സിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെട്ടത്. ആതിഥേയരെ കൂടാതെ ഈജിപ്റ്റ്, മൊറോക്കോ, സ്‌പെയ്ന്‍ എന്നിവരും സെമിയിലെത്തി. ഈജിപ്റ്റാണ് സെമിയില്‍ ഫ്രാന്‍സിന്റെ എതിരാളി. സ്‌പെയ്ന്‍, മൊറോക്കോയെ നേരിടും.
◾https://dailynewslive.in/ 77-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 1947 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്രീഡം സെയില്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 30 വരെയുള്ള ആഭ്യന്തര, അന്താരാഷ്ട്ര യാത്രകള്‍ക്കായി ഓഗസ്റ്റ് അഞ്ച് വരെ ഫ്രീഡം സെയില്‍ നിരക്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ചെക്ക് ഇന്‍ ബാഗേജ് ഇല്ലാത്ത യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെ എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റെടുക്കാം. എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ മൂന്ന് കിലോ അധിക ക്യാബിന്‍ ബാഗേജ് സൗജന്യമായും ലഭിക്കും. കൂടുതല്‍ ലഗേജ് ഉള്ളവര്‍ക്ക് പ്രത്യേക കിഴിവോടെ ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 1300 രൂപയും മാത്രമാണ് ഈടാക്കുക. ഡല്‍ഹി ജയ്പൂര്‍, ബംഗളൂരു ഗോവ, ഡല്‍ഹി ഗ്വാളിയാര്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പടെ 15 അന്താരാഷ്ട്ര സ്ഥലങ്ങളിലേക്കും 32 ആഭ്യന്തര സ്ഥലങ്ങളിലേക്കും പ്രത്യേക നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ലഭ്യമാണ്. ആഴ്ച തോറും കൊച്ചിയില്‍ നിന്നും 108, തിരുവനന്തപുരത്ത് നിന്നും 70, കോഴിക്കോട് നിന്നും 90, കണ്ണൂരില്‍ നിന്നും 57 ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റെടുക്കുന്ന ലോയല്‍റ്റി അംഗങ്ങള്‍ക്ക് പ്രത്യേക കിഴിവിന് പുറമേ 8 ശതമാനം വരെ ന്യൂ കോയിനുകള്‍, 47 ശതമാനം കിഴിവില്‍ ബിസ്പ്രൈം സീറ്റുകള്‍, ഗോര്‍മേര്‍ ഭക്ഷണം തുടങ്ങിയവയും ലഭിക്കും. വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, ചെറുകിട ഇടത്തരം സംരംഭകര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും പ്രത്യേക കിഴിവോടെ ടിക്കറ്റ് ബുക്ക് ചെയ്യാം. ബിസിനസ് ക്ലാസിന് തത്തുല്യമായ എക്‌സ്പ്രസ് ബിസ് സീറ്റുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എല്ലാ പുതിയ ബോയിംഗ് 7378 വിമാനങ്ങളിലും ലഭ്യമാണ്. 58 ഇഞ്ച് വരെ സീറ്റുകള്‍ തമ്മില്‍ അകലമുള്ള എക്‌സ്പ്രസ് ബിസ് വിഭാഗത്തിലേക്ക് ടിക്കറ്റ് ഉയര്‍ത്താനും സാധിക്കും.
◾https://dailynewslive.in/ പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഐക്യൂഒഒയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഓഗസ്റ്റ് 21ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇസെഡ്9എസ് സീരീസിന് കീഴില്‍ ഐക്യൂഒഒ ഇസെഡ്9എസ്, പ്രോ വേര്‍ഷന്‍ എന്നി സ്മാര്‍ട്ട് ഫോണുകളാണ് മൂന്ന് ആഴ്ചക്കകം ലോഞ്ച് ചെയ്യുന്നത്. ഇവയ്ക്ക് 30000 രൂപയില്‍ താഴെയായിരിക്കും വില എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഒന്നിലധികം നിറങ്ങളില്‍ വരുന്ന ഫോണുകള്‍ക്ക് ഡ്യുവല്‍ റിയല്‍ കാമറ ഉണ്ടാവും. നല്ല ഗ്രിപ്പ് ലഭിക്കുന്നതിന് കര്‍വ്ഡ് ഫ്രെയിമായിരിക്കും ഇതില്‍ ക്രമീകരിക്കുക. 120ഹെര്‍ട്സ് റിഫ്രഷ് നിരക്കുള്ള 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയായിരിക്കും ഫോണിന് ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രോ മോഡലിന് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 പ്രൊസസറും 5,500 എംഎഎച്ച് ബാറ്ററിയും കരുത്തുപകരും. റിയര്‍ കാമറ സിസ്റ്റത്തില്‍ പ്രധാനമായി 50 മെഗാപിക്‌സല്‍ സോണി എല്‍വൈടി600 സെന്‍സര്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റ് സെന്‍സറുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. മുന്‍ കാമറ 16 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടറാവാന്‍ സാധ്യതയുണ്ട്. പ്രോയ്ക്ക് ബാങ്ക് ഓഫര്‍ ഉള്‍പ്പെടെ ഏകദേശം 25,000 രൂപ വിലയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
◾https://dailynewslive.in/ റിലീസിന് ഒരുങ്ങുന്നതിനിടെ പാ രഞ്ജിത് സംവിധാനം ചെയ്ത ‘തങ്കലാന്‍’ ചിത്രത്തിന്റെ പുതിയ ലിറിക് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. തങ്കലാന്‍ വാര്‍ എന്ന് പേര് നല്‍കിയിരിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജിവി പ്രകാശ് കുമാര്‍ ആണ്. അറിവ് എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് ജി വി പ്രകാശും അറിവും ചേര്‍ന്നാണ്. കഥാപാത്രത്തിന് വേണ്ടി മാറ്റങ്ങള്‍ വരുത്താന്‍ ഏതറ്റം വരെയും പോകുന്ന ചില നടന്മാരുണ്ട്. അതിനായി സ്വന്തം ശരീരം പോലും മറന്ന് ഡയറ്റും വ്യായാമങ്ങളും ഒക്കെ ചെയ്യുന്നവരും ഉണ്ട്. അക്കൂട്ടത്തില്‍ എന്നും വ്യത്യസ്ത കഥാപാത്രങ്ങള്‍ കൊണ്ട് കയ്യടി നേടുന്ന നടനാണ് ചിയാന്‍ വിക്രം. നടന്റെ ഡെഡിക്കേഷന്റെ വ്യത്യസ്ത തലം തൊട്ടറിഞ്ഞ സിനിമകളാണ് അന്യന്‍, ഐ, പിതാമകന്‍ തുടങ്ങിയവ. അത്തരത്തില്‍ ഒരു സിനിമയുമായി വീണ്ടും വരാനുള്ള തയ്യാറെടുപ്പിലാണ് വിക്രം ഇപ്പോള്‍. തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത വേഷത്തിലാണ് വിക്രം തങ്കലാനില്‍ എത്തുന്നതെന്ന് അപ്ഡേറ്റുകളില്‍ നിന്നും വ്യക്തമായ കാര്യമാണ്. തങ്കലാന്‍ ഓഗസ്റ്റ് 15ന് തിയറ്ററുകളില്‍ എത്തും. ആദ്യം ജനുവരി 26ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് മാറ്റുക ആയിരുന്നു. 100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിക്രമിനൊപ്പം പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിക്രമിന്റെ നായികയായി ആയിട്ടാണ് പാര്‍വതി എത്തുന്നത്.
◾https://dailynewslive.in/ കാര്‍ത്തി നായകനാകുന്ന ‘സര്‍ദാര്‍ 2’വില്‍ പ്രധാന വേഷത്തില്‍ നടി മാളവിക മോഹനന്‍. പി എസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എസ് ജെ സൂര്യയും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ പ്രിന്‍സ് പിക്ചേര്‍സാണ് മാളവിക ചിത്രത്തിന്റെ ഭാഗമാകുന്ന കാര്യം വെളിപ്പെടുത്തിയത്. നടിയും ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. കാര്‍ത്തി നായകനായി വേഷമിട്ട് വന്ന ചിത്രമാണ് സര്‍ദാര്‍. സമീപകാലത്ത് തമിഴകത്ത് ഗ്യാരണ്ടിയുള്ള താരമായ കാര്‍ത്തിയുടെ വമ്പന്‍ ഹിറ്റായ സര്‍ദാറിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മയക്കുമരുന്ന് കടത്ത് കേന്ദ്രീകരിച്ചുള്ള ഒരു ചിത്രമയിരിക്കും സര്‍ദാര്‍ 2 എന്നാണ് റിപ്പോര്‍ട്ട്. സര്‍ദാര്‍ രണ്ടിന്റെ ചിത്രീകരണം കഴിഞ്ഞ മാസം ചെന്നൈയില്‍ ആരംഭിച്ചിരുന്നു. 2022 ല്‍ ഇറങ്ങിയ സര്‍ദാര്‍ തമിഴിലെ ആ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. ലക്ഷ്മണ്‍ കുമാറാണ് കാര്‍ത്തിയുടെ ‘സര്‍ദാര്‍’ സിനിമ നിര്‍മിച്ചത്. നിര്‍മാണം നിര്‍വഹിച്ചത് പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ്. കാര്‍ത്തി നായകനായ സര്‍ദാര്‍ ഫോര്‍ച്യൂണ്‍ സിനിമാസ് ആണ് കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രന്‍ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. മലയാളിയായ രജിഷ വിജയന്‍ സര്‍ദാര്‍ ആദ്യ ഭാഗത്ത് നായികയായി എത്തിയിരുന്നു. രാഷി ഖന്നയും മറ്റൊരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. രാജ്യത്തെ ജല മാഫിയയ്ക്കെതിരെ പോരാടുന്ന എക്സ് സ്പൈ സര്‍ദാറിന്റെ കഥയാണ് ചിത്രം പറഞ്ഞിരുന്നത്.
◾https://dailynewslive.in/ ഔഡിയുടെ ക്യു 5 ബോള്‍ഡ് എഡിഷന്‍ സ്വന്തമാക്കി ബോളിവുഡ് താരം സൗരഭ് ശുക്ല. നടന്‍ എന്ന നിലയില്‍ മാത്രമല്ലാതെ, തിരക്കഥാകൃത്തെന്ന രീതിയിലും പ്രശസ്തനാണ് ജോളി എല്‍ എല്‍ ബി എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സൗരഭ് ശുക്ല. ജൂലൈയില്‍ ഇന്ത്യയിലെത്തിയ ഈ എസ്യുവി കുറവ് എണ്ണം മാത്രമേ വിപണിയിലെത്തിയിട്ടുള്ളൂ. 72.30 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. മന്‍ഹാട്ടന്‍ ഗ്രേ നിറമാണ് വാഹനത്തിനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്. ഗ്ലേസിയര്‍ വൈറ്റ്, നവര്ര ബ്ലൂ, മിത്തോസ് ബ്ലാക്ക്, ഡിസ്ട്രിക്റ്റ് ഗ്രീന്‍ എന്നീ നിറങ്ങളിലും ഈ എസ് യു വി ലഭ്യമാണ്. ബ്ലാക്ക് സ്റ്റൈലിങ് പാക്കേജോടെയാണ് ഔഡിയുടെ ഈ ബോള്‍ഡ് എഡിഷന്റെ വരവ്. സുരക്ഷയ്ക്ക് അതീവ പ്രാധാന്യമുള്ളതു കൊണ്ടുതന്നെ എട്ട് എയര്‍ ബാഗുകള്‍. 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. പരമാവധി 265 ബി എച്ച് പി പവറും 370 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കും ഈ എന്‍ജിന്‍. 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനോട് കൂടിയ ഗിയര്‍ ബോക്‌സാണ്. ഔഡി ക്യു 5 ന്റെ ഉയര്‍ന്ന വേഗം 240 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.1 സെക്കന്‍ഡ് മതിയാകും.
◾https://dailynewslive.in/ കാശ്മീരിനെ അറിയാനൊരു യാത്ര. കാശ്മീരിനെ സ്നേഹിച്ചുകൊണ്ടൊരു യാത്ര. ഭാരതീയ പൈതൃകത്തിന്റെ മാതൃകാ സ്ഥാനമായി കാശ്മീര്‍താഴ്വരയെ വിശേഷിപ്പിച്ചാല്‍ നെറ്റി ചുളിക്കുന്നവര്‍ കണ്ടേക്കാം. എന്നാല്‍ ‘ലല്ലേശ്വരിയുടെയും ഷെയ്ഖ് നൂറുദീന്‍ നൂറാനിയുടെയും വചനങ്ങള്‍ ഇഴചേര്‍ന്നു വീശിയിരുന്ന താഴ്വരയില്‍ കാറ്റുകള്‍ക്കു വേര്‍പെടാന്‍ കഴിയുമോ?’ എന്ന് അത്ഭുതപ്പെടുന്ന മുത്തശ്ശിമാര്‍ ഇപ്പോഴും ഉണ്ട് എന്നാണ് അവരെ ലേഖകന്‍ ഓര്‍മ്മിപ്പിക്കുന്നത്. കാശ്മീര്‍ താഴ്വര ഭാരതത്തിന്റേതാണോ? വിവാദമായേക്കാവുന്ന നിലപാടുകള്‍ നിരീക്ഷകന്റെ നേര്‍ക്കാഴ്ചയെ അടയാളപ്പെടുത്തുന്നു. ശൈവചിന്ത, സൂഫിമാര്‍ഗ്ഗം, പൈതൃകവിനോദസഞ്ചാരം. കാശ്മീരിനെ സമഗ്രമായി അടയാളപ്പെടുത്തുന്ന യാത്രാവിവരണം. ‘കാശ്മീര്‍ സൂഫികളുടെ താഴ്വര’. സുഭാഷ് വലവൂര്‍. സൈന്ധവ ബുക്സ്. വില 256 രൂപ.
◾https://dailynewslive.in/ സ്നാക്സ് കഴിക്കുമ്പോള്‍ മുക്കി കഴിക്കാന്‍ അല്‍പം ടൊമാറ്റോ കെച്ചപ്പോ അല്ലെങ്കില്‍ ചട്നിയോ കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ടോ? ഈ കോംമ്പിനേഷന്‍ രുചിക്ക് നല്ലതാണെങ്കിലും ആരോഗ്യകരമായ ഒരു ശീലമല്ലെന്നാണ് യുഎസിലെ പെന്‍ സ്റ്റേറ്റ് സെന്‍സറി ഇവാലുവേഷന്‍ സെന്റര്‍ നടത്തിയ പഠനം ചൂണ്ടികാണിക്കുന്നത്. സ്നാക് മാത്രം കഴിക്കുമ്പോള്‍ ലഭ്യമാകുന്ന കലോറിയുടെ ഏതാണ്ട് ഇരട്ടി അളവില്‍ കലോറി ശരീരത്തിലെത്താന്‍ ഈ ഒരു ചെറിയ ഭക്ഷണ ശീലം കാരണമാകുമെന്ന് പഠനം ചൂണ്ടികാണിക്കുന്നു. ഡിപ്പിനൊപ്പം സ്നാക്സ് കഴിക്കുന്നത് ആളുകള്‍ കൂടുതല്‍ ആസ്വദിക്കുന്നു. അതേസമയം ഡിപ്പിനൊപ്പം കഴിക്കുമ്പോഴും അല്ലാതെ കഴിക്കുമ്പോഴും സ്നാക്കിന്റെ അളവില്‍ കാര്യമായ വ്യത്യാസമില്ലെന്നും ഗവേഷകര്‍ പറയുന്നു. സ്നാക് മാത്രം കഴിക്കുമ്പോള്‍ 194 കലോറി മാത്രം കിട്ടേണ്ട സ്ഥാനത്ത് ഡിപ്പ് കൂടി ചേരുമ്പോള്‍ അത് 345 കലോറി ആയതായും ഗവേഷക സംഘം കണ്ടെത്തി. അതായത് ഡിപ്പ് കൂടി സ്നാക്കിനൊപ്പം ചേര്‍ക്കുമ്പോള്‍ ആളുകള്‍ അറിയാതെ തന്നെ ഊര്‍ജ്ജ ഉപഭോഗം ഗണ്യമായി വര്‍ധിക്കുന്നു. സോള്‍ട്ടി സ്നാക്കിന്റെ ഒപ്പം ഡിപ്പ് കൂടി നല്‍കിയപ്പോള്‍ ആളുകളുടെ ഭക്ഷണരീതിയില്‍ വന്ന മാറ്റമാണ് പഠന സംഘം നിരീക്ഷിച്ചത്. ഡിപ്പിനൊപ്പം സ്നാക് കഴിച്ചവരില്‍ 77 ശതമാനം കൂടുതല്‍ കലോറി ലഭിച്ചതായി കണ്ടെത്തി. കൂടാതെ മൊത്തത്തിലുള്ള കഴിപ്പിന്റെ വേഗത കൂടുന്നതായും തിരിച്ചറിഞ്ഞു. എന്നാല്‍ സ്നാക് കഴിക്കുന്നതിന്റെ അളവില്‍ വ്യത്യാസപ്പെട്ടിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.80, പൗണ്ട് – 107.32, യൂറോ – 91.48, സ്വിസ് ഫ്രാങ്ക് – 97.66, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.54, ബഹറിന്‍ ദിനാര്‍ – 222.52, കുവൈത്ത് ദിനാര്‍ -274.79, ഒമാനി റിയാല്‍ – 217.87, സൗദി റിയാല്‍ – 22.32, യു.എ.ഇ ദിര്‍ഹം – 22.81, ഖത്തര്‍ റിയാല്‍ – 23.19, കനേഡിയന്‍ ഡോളര്‍ – 60.39.
*അമൃത് വേണി ഹെയര്‍ എലിക്സര്‍*
ആര്‍ത്തവവിരാമത്തിന് ശേഷവും സമൃദ്ധസുന്ദരമായ മുടി
ആര്‍ത്തവവിരാമത്തിനോടനുബന്ധിച്ച് (Menopause) അണ്ഡാശയത്തില്‍ (Ovary) Estrogen Hormone ന്റെ ഉത്ഭവം ഗണ്യമായി കുറയുന്നു. ഇത് മുടിയുടെ ശക്തി കുറയുന്നതിനും (Hair thinning) മുടി പൊട്ടിപ്പോകുന്നതിനും ക്രമാതീതമായി കൊഴിഞ്ഞു പോകുന്നതിനും കാരണമാവുന്നു. മുടിയുടെ പുനര്‍ജനനം മന്ദീഭവിക്കുന്നു, ഇല്ലാതാവുന്നു
ഭക്ഷണത്തില്‍നിന്നും ദഹനക്രിയയിലൂടെ പോഷകങ്ങള്‍ Hair Follicle കളില്‍ എത്തുന്നത് കുറയുന്നു. Hair follicle ലെ കോശങ്ങളില്‍ മുടിക്ക് വേണ്ട മിനറലുകളും വൈറ്റമിനുകളും പ്രോട്ടീനുകളും ഇതര Bio molecule കളും എത്താതാകുമ്പോള്‍ മുടിയുടെ Keratin fiber (മുടിനാര്) ഉം അതിന് അഴകും മിനുപ്പും സംരക്ഷണവും നല്‍കുന്ന Cuticle ഉം (മുടിയുടെ പുറംപാളി) ദുര്‍ബലമാവാം. Scalp Ageing മൂലം, ശുഷ്‌കിക്കുന്ന Scalp ല്‍ Microcirculation കുറയുകയും പോഷകങ്ങള്‍ എത്താതാവുകയും ചെയ്യുന്നതോടെ മുടിയുടെ ആരോഗ്യം ക്ഷയിക്കുന്നു.
ശിരോചര്‍മ്മത്തിലെ Hair follicle ല്‍ Estrogen Hormone നൊപ്പം വിറ്റാമിനുകളും (Vitamin A,B,C,D,E & K) മിനറലുകളും (Iron, Zinc, Zelenium, Magnesium, Calcium etc.) പ്രോട്ടീനുകളും ഇതര Biomolicule കളും നേരിട്ട് എത്തിച്ചുകൊണ്ടാണ് Amrutveni Hair Elixir (Women) മുടിസമൃദ്ധിയും അഴകും ആരോഗ്യവും നിലനിര്‍ത്തുന്നത്.
*Amrutveni Brilliancy Contest ( Season -2) ചോദ്യങ്ങള്‍.*
1.സ്ത്രീകളും പുരുഷന്‍മാരും ചെറുപ്പക്കാരും പ്രായം ചെന്നവരും വ്യത്യാസമില്ലാതെ ഒരുപോലെ ഉപയോഗിക്കുന്ന സാധാരണ Hair Oil ഉം Amrutveni Hair Elixir ( Women) ഉം തമ്മില്‍ എന്താണ് വ്യത്യാസം ?
2.Amrutveni Hair Elixir ( Women) ഉപയോഗിക്കുമ്പോള്‍ സ്ത്രീകളില്‍ Hormone സംബന്ധമായ മുടികൊഴിച്ചിലിന് (Androgenic Alopecia) ഗണ്യമായ ശമനം ഉണ്ടാവുന്നത് എങ്ങനെ?
3.മുടിക്ക് ഉള്ളും ശക്തിയും സമൃദ്ധിയും കുടുന്നതെങ്ങനെ ?
*ചോദ്യങ്ങള്‍ക്കുള്ള ഉത്തരം 7510 339 339 എന്ന നമ്പറിലേക്ക് വാട്സപ്പ് അയക്കുക.*