S4 yt cover 1

https://dailynewslive.in/ കോഴിക്കോട് ഐസിയു പീഡനക്കേസില്‍ അതിജീവിതയെ പിന്തുണച്ചതിന്റെ പേരില്‍ നടപടി നേരിട്ട നഴ്‌സ് പി ബി അനിതയ്ക്ക് പുനര്‍നിയമന ഉത്തരവ്. നിയമനം നല്‍കാന്‍ ഡിഎംഇയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ കോഴിക്കോട് തന്നെയായിരിക്കും നിയമനം. അനിതയുടെയും അവരെ പിന്തുണച്ചുള്ള അതിജീവിതയുടെയും സമരം വലിയ ശ്രദ്ധനേടിയതിനു പിന്നാലെയാണ് അനിതയ്ക്ക് കോഴിക്കോട് മെഡി.കോളജില്‍ തന്നെ നിയമനം നല്‍കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്.

https://dailynewslive.in/ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ബാങ്കില്‍ ഇന്നലെ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പാര്‍ട്ടി നല്‍കിയ ആദായ നികുതി റിട്ടേണില്‍ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. സിപിഎം ജില്ലാ സെക്രട്ടറി ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഒരു കോടി രൂപ പിന്‍വലിച്ചിരുന്നു. ഈ പണം ചെലവഴിക്കരുതെന്ന് ആദായനികുതി വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ എംഎം വര്‍ഗീസിനോട് വീണ്ടും ചോദ്യം ചെയ്യലിന് തിങ്കളാഴ്ച കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസില്‍ ഹാജരാകാന്‍ ഇഡി നിര്‍ദേശം. തൃശൂര്‍ ജില്ലയില്‍ മാത്രം വിവിധ സഹകരണ ബാങ്കുകളിലായി സിപിഎമ്മിന് 81 അക്കൗണ്ടുകള്‍ ഉണ്ട് . ഇതില്‍ അഞ്ചു അക്കൗണ്ടുകള്‍ കരുവന്നൂരില്‍ ആണെന്നും ഇഡി കണ്ടെത്തി. ഇത് സംബന്ധിച്ചുള്ള വിവരങ്ങളും എംഎം വര്‍ഗീസ് നല്‍കിയിട്ടില്ല.

*പുളിമൂട്ടില്‍ സില്‍ക്സിന്റെ വഴിത്തിരിവുകള്‍-1*

1916 ല്‍ എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ എന്ന കൊച്ചുഗ്രാമത്തില്‍ നിന്ന് കര്‍ഷകനായ ചാക്കോ ഔസേഫ് തന്റെ കുടുംബത്തേയും സഹോദരനായ ഉലഹന്നാനേയും കൂട്ടി കുടിയേറ്റ ഗ്രാമമായ തൊടുപുഴയിലെത്തി. തൊടുപുഴയിലെത്തിയ അവര്‍ കൃഷിയോടൊപ്പം എണ്ണക്കച്ചവടവും ആരംഭിച്ചു.

*നൂറിന്റെ നിറവിലെത്തിയ പുളിമൂട്ടില്‍ സില്‍ക്സ് 2024 ല്‍ ശതാബ്ദി വര്‍ഷം ആഘോഷിക്കുന്നു*

https://dailynewslive.in/ ഇലക്ടറല്‍ ബോണ്ടിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കിയ കമ്പനികളില്‍ നിന്ന് സിപിഎം നേരിട്ട് പണം വാങ്ങിയെന്ന ഷിബു ബേബി ജോണിന്റെ ആരോപണത്തിന് മറുപടിയുമായി സീതാറാം യെച്ചൂരി. ഇലക്ടറല്‍ ബോണ്ടിലൂടെ സിപിഎം പണം വാങ്ങിയിട്ടില്ല, കമ്പനികളില്‍ നിന്ന് സംഭാവന സ്വീകരിച്ചിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. നിയമപരമായി സംഭാവന സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റെന്നും സംഭാവന സ്വീകരിച്ചതെല്ലാം സുതാര്യമായിട്ടാണെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന് സംഭാവന കിട്ടിയ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും യെച്ചൂരി വിശദമാക്കി.

https://dailynewslive.in/ പാനൂരിലെ ബോംബുനിര്‍മ്മാണം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് എം.എം.ഹസന്‍. പിണറായി വിജയന്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കാലം മുതല്‍ പാനൂര്‍, തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ ബോംബ് നിര്‍മ്മാണവും സ്‌ഫോടനവും നടന്നിട്ടുണ്ട്. ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരെയെല്ലാം പാര്‍ട്ടി രക്തസാക്ഷികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ തോല്‍ക്കുമെന്ന് ഉറപ്പുള്ളപ്പോള്‍ സിപിഎം അക്രമം അഴിച്ചുവിടുമെന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. എത്രകാലം നിങ്ങളുടെ അക്രമരാഷ്ട്രീയം കണ്ടു സഹിച്ചു നില്‍ക്കണമെന്നും എത്ര അമ്മമാര്‍ക്കാണു മക്കളെ നഷ്ടപ്പെട്ടിരിക്കുന്നതെന്നും പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ പ്രചാരണത്തിനിടെ അച്ചു ഉമ്മന്‍ പറഞ്ഞു.

https://dailynewslive.in/ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സിപിഎം അനുഭാവിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര്‍ കസ്റ്റഡിയിലായി. സ്ഫോടനം നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്ന അരുണ്‍, അതുല്‍, ഷിബിന്‍ ലാല്‍, സായൂജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച സായൂജിനെ പാലക്കാട് നിന്നാണ് പിടികൂടിയത്. ബോംബ് നിര്‍മാണത്തില്‍ ഉള്‍പ്പെട്ട എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞതായാണ് പൊലീസ് അറിയിച്ചത്.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ ബോംബ് രാഷ്ട്രീയത്തിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ പാനൂരില്‍ സമാധാന സന്ദേശ ജാഥ. പൊലീസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് ആരംഭിച്ച ജാഥ ബസ് സ്റ്റാന്റില്‍ സമാപിച്ചു.

https://dailynewslive.in/ പാനൂരിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആവര്‍ത്തിച്ചു. സമാധാനത്തിന് ഭംഗം വരുത്തുന്ന ഒന്നും സിപിഎം ചെയ്യില്ലെന്നും, മരിച്ചയാള്‍ പാര്‍ട്ടിക്കാരെ ആക്രമിച്ച കേസിലെ പ്രതിയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം കേസിലെ പൊലീസ് നടപടികള്‍ ദുരൂഹമെന്ന് വകടരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും, തെരഞ്ഞെടുപ്പു കമ്മീഷന്‍ സ്ഥലത്തെത്തണമെന്ന് കെ കെ രമയും ആവശ്യപ്പെട്ടു.

https://dailynewslive.in/ വാഹന രജിസ്‌ട്രേഷന്‍ വഴി നികുതി വെട്ടിച്ചെന്ന കേസുമായി അങ്ങേയറ്റം വരെ പോകുമെന്നും പോരാട്ടം തന്നെയാണിതെന്നും തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ്ഗോപി. തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, എന്തിന് ബാധിക്കണം എന്നും അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിക്ക് ഏതെങ്കിലും ഒരാളെ കേരളത്തില്‍ നിര്‍ത്താന്‍ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. വിഷയം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുകയാണ് സര്‍ക്കാര്‍ ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ രാജീവ് ചന്ദ്രശേഖറിനെതിരെ ആരോപണവുമായി ശശി തരൂര്‍. തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കി വോട്ട് തേടുന്നുവെന്ന് ശശി തരൂര്‍ ആരോപിച്ചു. മത, സാമുദായിക നേതാക്കളുള്‍പ്പെടെ ഇക്കാര്യം രഹസ്യമായി വെളിപ്പെടുത്തിയെന്ന് ശശി തരൂര്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ സംസ്ഥാനത്ത് ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 20 മണ്ഡലങ്ങളില്‍ ഒന്നില്‍പോലും ബിജെപി ജയിക്കില്ലെന്ന് മാത്രമല്ല ഒരു മണ്ഡലത്തിലും ബിജെപിക്കു രണ്ടാം സ്ഥാനം പോലും കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

https://dailynewslive.in/ പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വയനാട്ടില്‍. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അടങ്ങുന്ന സംഘം ഇന്നലെ കണ്ണൂരിലെത്തി, കേസ് അന്വേഷിച്ചിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് മുതല്‍ സംഘം അന്വേഷണം തുടങ്ങും.

https://dailynewslive.in/ വ്യക്തിപരമായ അസൗകര്യങ്ങള്‍ കൊണ്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് ജസ്റ്റിസ് മണികുമാര്‍. ഗവര്‍ണര്‍ നിയമനം അംഗീകരിച്ചതിനു പിന്നാലെയാണ് മണികുമാര്‍ നിലപാട് വ്യക്തമാക്കിയത്.

https://dailynewslive.in/ വയനാട്ടിലെ ഹൈസ്‌കൂള്‍ അധ്യാപക നിയമനത്തില്‍ നാല് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഉത്തരവ് പുറത്തിറക്കി. സുപ്രീംകോടതിയുടെ താക്കീതിന് പിന്നാലെയാണ് നടപടി. അവിനാഷ് പി, റാലി പിആര്‍, ജോണ്‍സണ്‍ ഇവി, ഷീമ എം എന്നിവര്‍ക്ക് ഒരുമാസത്തിനകം നിയമനം നല്‍കും.

https://dailynewslive.in/ അരുണാചല്‍ പ്രദേശില്‍ ജീവനൊടുക്കിയ മലയാളികളെ വിചിത്രവിശ്വാസത്തിലേക്ക് നയിച്ച ഡോണ്‍ ബോസ്‌കോ എന്ന ഇ മെയില്‍ ഐ.ഡിയുടെ ഉടമയെ അന്വേഷിക്കുകയാണെന്ന് പോലീസ്. അരുണാചല്‍ പ്രദേശും, മാര്‍ച്ച് മാസവും തിരഞ്ഞെടുത്തത് അന്ധവിശ്വാസത്തിന്റെ ഭാഗമായാണെന്നാണ് പൊലീസ് നിഗമനം.

https://dailynewslive.in/ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവിച്ചു. മോന്‍സ് ജോസഫിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി.

https://dailynewslive.in/ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയേയും ചതിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. പി ജെ കുര്യന്‍. കോണ്‍ഗ്രസില്‍ നിന്ന് എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച ശേഷം കോണ്‍ഗ്രസിനെ ചതിച്ച ആളാണ് അനില്‍ ആന്റണിയെന്നും, ഇപ്പോള്‍ ബിജെപി യില്‍ പോയി. ഇനി വൈകാതെ വഴിയാധാരമാകും. തിരികെവരുമ്പോള്‍ അനിലിനെ നമുക്കെടുക്കാമെന്നും കുര്യന്‍ പറഞ്ഞു. ഇതോടെ സദസില്‍ നിന്നും നമുക്ക് വേണ്ടെന്ന് ഒരേ സ്വരത്തില്‍ ശബ്ദമുയര്‍ന്നു.

https://dailynewslive.in/ ശ്വാസ തടസം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കാരണം 45 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍ നാസര്‍ മദനി ആശുപത്രി വിട്ടു. ബംഗളൂരു സ്ഫോടന കേസില്‍ സുപ്രീം കോടതി ഉപധികളോടെ അദ്ദേഹതിന് നേരെത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം കേരളത്തിലെത്തിയത്.

https://dailynewslive.in/ ശബരിമലയിലേക്ക് പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. വിഷു ദര്‍ശനത്തിനോടനുബന്ധിച്ച് ഏപ്രില്‍ 10 മുതല്‍ 18 വരെയാണ് പ്രത്യേക സര്‍വീസുകള്‍. തിരുവനന്തപുരം, ചെങ്ങന്നൂര്‍, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്നും പമ്പയിലേയ്ക്ക് സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

https://dailynewslive.in/ പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള 10,11 ദിവസങ്ങളിലെ പരീക്ഷകള്‍ നടത്താനുള്ള തീരുമാനം കാലിക്കറ്റ് സര്‍വകലാശാല പിന്‍വലിച്ചു. തുടര്‍ന്നും സര്‍ക്കാര്‍ അവധിയുള്ള ദിവസത്തിന് തലേന്നും തൊട്ടടുത്ത ദിവസവും പരീക്ഷ നടത്തില്ല. പരീക്ഷാ തീയതി മാറ്റണമെന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആവശ്യം പരിഗണിച്ചാണ് തീയതി മാറ്റിയത്.

https://dailynewslive.in/ പെണ്‍സുഹൃത്തിനെ കാണാന്‍ വേണ്ടി എത്തിയ അശോക് ദാസ് മൂവാറ്റുപുഴ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അതിക്രൂരപീഡനങ്ങള്‍ക്കിടയിലെന്ന് പെണ്‍കുട്ടികള്‍ മജിസ്ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കി. പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് വെളിപ്പെടുത്തി. സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിനും കൊലപ്പെടുത്തിയതിനുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

https://dailynewslive.in/ കെ.അണ്ണാമലൈക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ഡിഎംകെ. കന്നിവോട്ടര്‍മാര്‍ക്കായി ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുവെന്നും, ടൂര്‍ണമെന്റിന്റെ അറിയിപ്പില്‍ മോദിയുടെയും അണ്ണാമലൈയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ആണെന്നും മത്സരങ്ങളുടെ മറവില്‍ പണം നല്‍കാന്‍ നീക്കം ഉണ്ടെന്നും ഡിഎംകെ ആരോപിച്ചു.

https://dailynewslive.in/ ഡല്‍ഹിയില്‍ കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് സിബിഐ നടത്തിയ തിരിച്ചലില്‍ ഇന്നലെ രാത്രി രണ്ട് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി, കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നുണ്ടെന്നും സിബിഐ വിശദമാക്കി. നവജാത ശിശുക്കളെ വാങ്ങി മറിച്ച് വില്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം.

https://dailynewslive.in/ 2022 ലെ സ്ഫോടനക്കേസ് അന്വേഷിക്കാനെത്തിയ എന്‍ഐഎയ്ക്കെതിരെ പശ്ചിമ ബംഗാളില്‍ ആക്രമണം. ഭൂപതിനഗറില്‍ വച്ച് സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന സംഘം എന്‍ഐഎയുടെ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തില്‍ വാഹനത്തിന്റെ ചില്ല് തകരുകയും രണ്ട് ഉദ്യോഗസ്ഥര്‍ക്ക് നേരിയ പരിക്കേല്‍ക്കുകയും ചെയ്തു.

https://dailynewslive.in/ കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില. കേരളത്തില്‍ ഇന്ന് പവന് ഒറ്റയടിക്ക് 960 രൂപ വര്‍ദ്ധിച്ച് വില സര്‍വകാല റെക്കോഡായ 52,280 രൂപയായി. 120 രൂപ ഉയര്‍ന്ന് 6,535 രൂപയാണ് ഗ്രാം വില. കേരളത്തില്‍ ഗ്രാമിന് 6,500 രൂപയും പവന് 52,000 രൂപയും ഭേദിക്കുന്നത് ആദ്യമായാണ്. ഇക്കഴിഞ്ഞ നാലിന് കുറിച്ച ഗ്രാമിന് 6,460 രൂപയും പവന് 51,680 രൂപയുമെന്ന റെക്കോഡ് ഇനി പഴങ്കഥ. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 110 രൂപ ഒറ്റയടിക്ക് ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന വിലയായ ,470 രൂപയിലെത്തി. രാജ്യാന്തര വില ഇപ്പോള്‍ ഔണ്‍സിന് 41 ഡോളര്‍ കുതിച്ച് പുതിയ റെക്കോഡായ 2,329 ഡോളറിലെത്തി. രൂപയുടെ മൂല്യമാകട്ടെ ഡോളറിനെതിരെ റെക്കോഡ് താഴ്ചയായ 83.44 എന്ന നിലയിലുമാണ്. രൂപയുടെ മൂല്യം താഴുന്നത് സ്വര്‍ണം ഇറക്കുമതിച്ചെലവ് കൂടാനിടയാക്കും. ഇത് ആഭ്യന്തര സ്വര്‍ണവില വര്‍ദ്ധനയുടെ ആക്കവും കൂട്ടും. കഴിഞ്ഞ ഫെബ്രുവരി 15ന് 45,520 രൂപയായിരുന്ന പവന്‍ വിലയാണ് ഒന്നര മാസത്തിനിടെ 6,720 രൂപ ഉയര്‍ന്ന് 52,280 രൂപയിലെത്തിയത്. 52,280 രൂപയെന്നത് സ്വര്‍ണത്തിന്റെ അടിസ്ഥാന വിപണിവിലയാണ്. ഇതിനൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപയും അതിന്റെ 18 ശതമാനവും ചേരുന്ന ഹോള്‍മാര്‍ക്ക് ചാര്‍ജ്, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേരുമ്പോള്‍ 56,600 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. ഫെബ്രുവരിയില്‍ 2.35 ലക്ഷം രൂപ കൊടുത്താല്‍ അഞ്ച് പവന്റെ ആഭരണം വാങ്ങാമായിരുന്നു എങ്കില്‍ ഇപ്പോള്‍ 2.83 ലക്ഷം രൂപയെങ്കിലും കൊടുക്കണം. സ്വര്‍ണത്തിനൊപ്പം വെള്ളിവിലയും പുതിയ ഉയരം കീഴടക്കി കത്തിക്കയറുകയാണ്. സംസ്ഥാനത്ത് ഗ്രാമിന് വില ഇന്ന് രണ്ടുരൂപ ഉയര്‍ന്ന് റെക്കോഡായ 87 രൂപയിലെത്തി.

https://dailynewslive.in/ വണ്‍ പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ച വണ്‍പ്ലസ് നോര്‍ഡ് സിഇ ഫോറിന്റെ വില്‍പ്പന ആരംഭിച്ചു. കൂടുതല്‍ ഫീച്ചറുകളുമായി വണ്‍പ്ലസ് നോര്‍ഡ് സിഇ 3യുടെ പിന്‍ഗാമിയായാണ് ഇത് അവതരിപ്പിച്ചത്. ഇന്ത്യയില്‍ വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ന്റെ 8ജിബി+128ജിബി സ്റ്റോറേജ് വേരിയന്റിന് 24,999 രൂപയും 8ജിബി+256ജിബി വേരിയന്റിന് 26,999 രൂപയുമാണ് വില. ആമസോണ്‍ വഴിയും വണ്‍പ്ലസ് ഇന്ത്യയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും ഈ സ്മാര്‍ട്ട്‌ഫോണ്‍ ബുക്ക് ചെയ്യാം. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 ചിപ്‌സെറ്റാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. 120ഹെര്‍ട്സ് റിഫ്രഷ് റേറ്റും 93.4 ശതമാനം സ്‌ക്രീന്‍-ടു-ബോഡി ആസ്പക്ട് റേഷ്യോയും ഉളള 6.7 ഇഞ്ച് ഫ്‌ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. 5ജി കണക്റ്റിവിറ്റിയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. വിരലില്‍ നനവുണ്ടെങ്കിലും സുരക്ഷ നല്‍കുന്ന അക്വാ ടച്ച് ഫീച്ചര്‍ ആണ് ഈ വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ന്റെ വേറിട്ട സവിശേഷതകളിലൊന്ന്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഒഎസില്‍ ആണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ പ്രവര്‍ത്തനം. വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിനായി ഐപി54 റേറ്റിംഗും ഈ സ്മാര്‍ട്ട്‌ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. 5,500എംഎഎച്ച് ബാറ്ററിയാണ് ഈ വണ്‍പ്ലസ് ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഒരു നോര്‍ഡ് ഫോണില്‍ ഇത്രയും വേഗതയുള്ള ഫാസ്റ്റ് ചാര്‍ജിങ് ലഭിക്കുന്നത് ഇത് ആദ്യമായിരിക്കും.

https://dailynewslive.in/ നൂറു കോടി ക്ലബ്ബില്‍ ഇടംനേടി പൃഥ്വിരാജ്- ബ്ലെസി ചിത്രം ‘ആടുജീവിതം’. 9 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ നേട്ടം. ഇതോടെ മലയാളത്തില്‍ ഏറ്റവും വേ?ഗത്തില്‍ ഈ കളക്ഷന്‍ നേടുന്ന ചിത്രമെന്ന പേരും ആടുജീവിതം സ്വന്തമാക്കി. ആഗോള കളക്ഷനില്‍ നിന്നാണ് ചിത്രം 100 കോടി കളക്ഷന്‍ നേടിയത്. പൃഥ്വിരാജിന്റെ കരിയറിലെ ആദ്യ 100 കോടി കളക്ഷന്‍ ചിത്രമാണ് ആടുജീവിതം. മലയാളത്തിലെ ആറാമത്തെ 100 കോടി ക്ലബ് ചിത്രമാണ് ഇത്. 2018ന്റെ റെക്കോര്‍ഡ് തകര്‍ത്താണ് ഏറ്റവും വേഗത്തില്‍ 100 കോടിയില്‍ എത്തുന്ന ചിത്രമായി ആടുജീവിതം മാറിയത്. 11 ദിവസം കൊണ്ടാണ് 2018 നൂറു കോടിയില്‍ എത്തിയത്. 2024-ല്‍ നൂറുകോടി കളക്ഷന്‍ കിട്ടുന്ന മൂന്നാമത്തെ ചിത്രമാണ് ആടുജീവിതം. ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ ചിത്രങ്ങളും നൂറുകോടി ക്ലബില്‍ ഇടംനേടിയിരുന്നു. ഇതില്‍ 220 കോടിയാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ കളക്ഷന്‍. മലയാളത്തില്‍ ഏറ്റവും വേഗമേറിയ 50 കോടി കളക്ഷനും ആടുജീവിതത്തിന്റെ പേരിലാണ്. മൂന്നു ദിവസത്തിലാണ് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംനേടിയത്.

https://dailynewslive.in/ സര്‍പാട്ട പരമ്പരൈ എന്ന ചിത്രത്തിലെ മറിയാമ്മയെ ഗംഭീരമായി അവതരിപ്പിച്ച് സിനിമാ പ്രേക്ഷകരുടെ പ്രശംസ നേടിയ ദുഷാര വിജയന്‍ ചിയാന്‍ വിക്രത്തിനൊപ്പം എത്തുന്നു. രായന്‍,വേട്ടൈയ്യന്‍ തുടങ്ങിയ സിനിമകളിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം നിരവധി പ്രോജക്ടുകളില്‍ ദുഷാര വിജയന്‍ ഇപ്പോള്‍ അഭിനയിച്ചു വരികയാണ്. ദുഷാരയുടെ കരിയറിലെ പ്രോജക്റ്റുകളുടെ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് ചിയാന്‍ 62. എസ് യു അരുണ്‍ കുമാര്‍ ആണ് ചിയാന്‍ 62 സംവിധാനം ചെയ്യുന്നത്. എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ഉള്‍പ്പെടുന്ന വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. സുരാജ് വെഞ്ഞാറമ്മൂട് എത്തുമെന്നത് മലയാളികളെ സംബന്ധിച്ചിടത്തോളവും വളരെ സന്തോഷകരമാണ്. ചിത്രത്തില്‍ ദുഷാര വിജയനാണ് നായികയായി എത്തുന്നത്. തേനി ഈശ്വറിന്റെ ഛായാഗ്രഹണവും ജി വി പ്രകാശ് കുമാറിന്റെ സംഗീത സംവിധാനവും ചിയാന്‍ 62വിനെ കൂടുതല്‍ മികവുറ്റതാക്കുമെന്നുറപ്പാണ്. എച്ച്ആര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ റിയ ഷിബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

https://dailynewslive.in/ ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കെടിഎം, നവീകരിച്ച കെടിഎം 390 അഡ്വഞ്ചര്‍ ഉടന്‍ ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. അടുത്ത തലമുറ കെടിഎം 390 അഡ്വഞ്ചറും പുതിയ 390 എന്‍ഡ്യൂറോയും അടുത്തിടെ ഇന്ത്യയിലെ പരീക്ഷണ വേളയില്‍ കണ്ടെത്തി. 21 ഇഞ്ച് ഫ്രണ്ട് വീലും ചങ്കി ഓഫ് റോഡ് ടയറുകളും ഉള്‍ക്കൊള്ളുന്ന കെടിഎം 390 എന്‍ഡ്യൂറോ ഓഫ്-റോഡ് റൈഡിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 390 അഡ്വഞ്ചര്‍ 19 ഇഞ്ച് ഫ്രണ്ട് വീല്‍ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് ബൈക്കുകള്‍ക്കും സസ്‌പെന്‍ഷന്‍ യാത്രയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, പരുക്കന്‍ ഭൂപ്രദേശങ്ങളെ നേരിടാന്‍ എന്‍ഡ്യൂറോ കൂടുതല്‍ യാത്രകള്‍ വാഗ്ദാനം ചെയ്യുന്നു. പുതിയ എഞ്ചിനും ഫ്രെയിമും സസ്പെന്‍ഷനും ലഭിച്ച പരിഷ്‌കരിച്ച 390 ഡ്യൂക്കിന് സമാനമായി, അടുത്ത തലമുറ 390 അഡ്വഞ്ചര്‍ സമാനമായ നവീകരണങ്ങള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്യൂക്കിന് സമാനമായ 399 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ കെടിഎം 390 അഡ്വഞ്ചറിന് കരുത്തേകുന്നത്. കെടിഎം 390 എന്‍ഡ്യൂറോയെ സംബന്ധിച്ചിടത്തോളം, സമര്‍പ്പിത എന്‍ഡ്യൂറോ മോഡലുകളുടെ പ്രകടനവുമായി ഇത് പൊരുത്തപ്പെടുന്നില്ലെങ്കിലും, അതിന്റെ വില പരിധിയില്‍ ഉയര്‍ന്ന റോഡ് ശേഷിയുള്ള ബൈക്കായി ഇത് വേറിട്ടുനില്‍ക്കും.

https://dailynewslive.in/ പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയില്‍ നിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവര്‍ത്തകന്‍ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുര്‍മരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങള്‍ക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ അലക്സും കൂട്ടൂകാരും ഓജോബോര്‍ഡിന്റെ സഹായത്തോടെ നടത്തുന്ന യാത്രയാണ് ഈ നോവല്‍. വായനക്കാരെ ഭീതിയുടെ ലോകത്ത് അകപ്പെടുത്തുന്ന സിനിമാറ്റിക്കായ ആഖ്യാനം. ഓജോ ബോര്‍ഡ്. അഖില്‍ പി ധര്‍മ്മദന്‍. ഡിസി ബുക്സ്. വില 215 രൂപ.

https://dailynewslive.in/ നിത്യഭക്ഷണത്തില്‍ നാം ഉള്‍പ്പെടുത്തേണ്ട ഒരു അവശ്യ പോഷണമാണ് പ്രോട്ടീന്‍. പേശികളുടെയും മുടിയുടെയും ചര്‍മ്മത്തിന്റെയും ഹോര്‍മോണുകളുടെയുമൊക്കെ നിര്‍മ്മാണത്തിന് പ്രോട്ടീന്‍ അത്യന്താപേക്ഷിതമാണ്. ആവശ്യത്തിനു പ്രോട്ടീന്‍ ശരീരത്തിനു ലഭിക്കുന്നുണ്ടോ എന്നറിയാന്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ സഹായിക്കും. ഇലാസ്റ്റിന്‍, കൊളാജെന്‍, കെരാറ്റിന്‍ പോലുള്ള പ്രോട്ടീനുകളാല്‍ നിര്‍മ്മിതമാണ് മുടിയും ചര്‍മ്മവും നഖവുമൊക്കെ. ഇതിനാല്‍ പ്രോട്ടീന്റെ ശരീരത്തിലെ അഭാവം നഖം പൊട്ടാനും മുടി കൊഴിയാനും ചര്‍മ്മം ചെതുമ്പലുകള്‍ ഉള്ളതാകാനും ഇടയാക്കും. പേശികളുടെ വലിപ്പം കുറയും. പേശികള്‍ വളര്‍ത്താനും സംരക്ഷിക്കാനുമൊക്കെ പ്രോട്ടീന്‍ ആവശ്യമാണ്. പ്രോട്ടീന്‍ ഭക്ഷണം കഴിക്കാത്തവരില്‍ പേശികളുടെ വലുപ്പം കുറയാന്‍ ഇതിനാല്‍ സാധ്യതയുണ്ട്. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനൊപ്പം വിശപ്പടക്കാനും പ്രോട്ടീന്‍ സഹായിക്കും. എന്തെല്ലാം കഴിച്ചിട്ടും പെട്ടെന്ന് വിശക്കുന്നത് ആവശ്യത്തിന് പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഇല്ലെന്നതിന്റെ സൂചനയാണ്. ദീര്‍ഘനേരത്തേക്ക് വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കുന്ന പ്രോട്ടീന്‍ ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെയും സഹായിക്കും. കാലുകളിലും കൈകളിലുമൊക്കെ നീര് വയ്ക്കുന്നത് പ്രോട്ടീന്‍ അഭാവത്തെ തുടര്‍ന്ന് ശരീരഭാഗങ്ങളില്‍ ദ്രാവകം കെട്ടിക്കിടക്കുന്നത് മൂലമാണ്. എന്നാല്‍ നീരു വയ്ക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ടാകാമെന്നതിനാല്‍ ഒരു ആരോഗ്യ വിദഗ്ധനെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിലെ പ്രോട്ടീന്‍ അഭാവം ഹോര്‍മോണ്‍ സന്തുലനം താളം തെറ്റാനും ഇടയാക്കും. ഇത് മൂഡിനെ ബാധിക്കുകയും വിഷാദം, ദേഷ്യം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. മുട്ട, ചിക്കന്‍, മീന്‍, പാലുത്പന്നങ്ങള്‍, നട്‌സ്, വിത്തുകള്‍, കോട്ടേജ് ചീസ്, കടല, ബീന്‍സ്, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം പ്രോട്ടീന്റെ സമ്പുഷ്ട സ്രോതസ്സുകളാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.30, പൗണ്ട് – 105.28, യൂറോ – 90.36, സ്വിസ് ഫ്രാങ്ക് – 92.36, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.82, ബഹറിന്‍ ദിനാര്‍ – 220.96, കുവൈത്ത് ദിനാര്‍ -270.86, ഒമാനി റിയാല്‍ – 216.38, സൗദി റിയാല്‍ – 22.21, യു.എ.ഇ ദിര്‍ഹം – 22.68, ഖത്തര്‍ റിയാല്‍ – 22.88, കനേഡിയന്‍ ഡോളര്‍ – 61.29.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *