S10 yt cover 1

https://dailynewslive.in/ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥന്‍ നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. ഫിനാന്‍സ് ചുമതലയുള്ള ഉദ്യോഗസ്ഥനെയാണ് ഇഡിയുടെ കൊച്ചിയിലെ ഓഫീസിലേക്ക് നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇഡി അന്വേഷണവും നടക്കുന്നത്. അന്വേഷണത്തിന്റെ അടുത്ത പടിയായി വീണയടക്കമുളള എതിര്‍കക്ഷികളില്‍ നിന്ന് രേഖകള്‍ ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ ദല്ലാള്‍ ടി ജി നന്ദകുമാര്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും അനില്‍ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍ വെളിപ്പെടുത്തി. എത്ര രൂപയാണ് കിട്ടാനുള്ളതെന്നോ, എന്തിന് വേണ്ടിയാണ് പണം നല്‍കിയത് എന്നോ തനിക്കറിയില്ലെന്നും പറഞ്ഞ പി ജെ കുര്യന്‍ അനില്‍ ആന്റണി തിരിച്ചുവന്നാല്‍ കോണ്‍ഗ്രസില്‍ എടുക്കണമെന്നും ആവര്‍ത്തിച്ചു. ഇന്ത്യ മുന്നണി ജയിക്കുമ്പോള്‍ അനില്‍ ആന്റണി കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുമെന്നും അങ്ങനെയാണ് അനിലിന്റെ സ്വഭാവവെന്നും പി ജെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ സിബിഐ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമനത്തിനായി 25 ലക്ഷം രൂപ തന്റെ കയ്യില്‍ നിന്നും വാങ്ങിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം തള്ളി അനില്‍ ആന്റണി. സ്വന്തം വീട്ടില്‍ മോഷണം നടത്തിയ ആളാണ് നന്ദകുമാറെന്നും 12 വര്‍ഷം മുന്‍പ് നന്ദകുമാറിനെ കണ്ടിട്ടുണ്ടെന്നും അനില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പി.ജെ.കുര്യന്റെ ശിഷ്യന്‍ പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയും കുടുംബവും നിരവധി സഹകരണ ബാങ്കുകള്‍ കൊള്ളയടിച്ചുവെന്ന് ഇ. ഡി. യില്‍ വരെ പരാതിയെത്തിയിട്ടുണ്ട്. ഇപ്പോള്‍ ആന്റോ ആന്റണിയും അദ്ദേഹത്തിന്റെ ഗുരു പി.ജെ. കുര്യനും ചേര്‍ന്നാണ് നന്ദകുമാറിനെ ഇറക്കിയിരിക്കുന്നതെന്നും 2013 ന് ശേഷം നന്ദകുമാറിനെ താന്‍ കണ്ടിട്ടില്ലെന്നും പി.ജെ കുര്യന്‍ കള്ളം പറയുകയാണെന്നും അനില്‍ വ്യക്തമാക്കി.

*പുളിമൂട്ടില്‍ സില്‍ക്സിന്റെ വഴിത്തിരിവുകള്‍-5*

1977 ല്‍ തൊടുപുഴ പട്ടണത്തിന്റെ ഹൃദയഭാഗമായ കാര്‍മല്‍ ജംഗ്ഷനില്‍ 14 സെന്റ് സ്ഥലത്ത് നാല് നിലകളിലുള്ള പുളിമൂട്ടില്‍ സില്‍ക്ക് ഹൗസിന്റെ അതിവിപുലമായ ഷോറൂം ആരംഭിച്ചു. ഇരുപതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആ സ്ഥാപനത്തില്‍ 60 ജീവനക്കാരുണ്ടായിരുന്നു.

*നൂറിന്റെ നിറവിലെത്തിയ പുളിമൂട്ടില്‍ സില്‍ക്സ് 2024 ല്‍ ശതാബ്ദി വര്‍ഷം ആഘോഷിക്കുന്നു*

https://dailynewslive.in/ മകന്‍ തോല്‍ക്കണമെന്നും, പാര്‍ട്ടി ജയിക്കുമെന്നും പറഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണിയുടെ പ്രസ്താവന ഔന്നിത്യത്തിലുള്ളതാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ആന്റണിക്ക് എതിരായ അനിലിന്റെ മറുപടി ജനം വിലയിരുത്തട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട്. 14 ജില്ലകളിലും താപനില 35 ഡിഗ്രിക്ക് മുകളിലാണ്. വയനാട്, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലെര്‍ട്ട്. പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസും, കൊല്ലത്ത് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയരുമെന്ന് റിപ്പോര്‍ട്ടുകള്‍. പാലക്കാട് ജില്ലയില്‍ 41 ഡിഗ്രിവരെ താപനില ഉയര്‍ന്നേക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പെങ്കിലും ചിലയിടങ്ങളില്‍ 45 ഡിഗ്രിവരെ രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ അഭിഭാഷകര്‍ കറുത്ത ഗൗണ്‍ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി. വേനല്‍ക്കാലത്ത് കറുത്ത ഗൗണ്‍ ധരിച്ച് ഹാജരാകുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ അപേക്ഷ സമര്‍ച്ചതിനെ തുടര്‍ന്നാണ് ഫുള്‍ കോര്‍ട്ട് പ്രമേയം പാസ്സാക്കിയത്. ജില്ലാ കോടതികളില്‍ വെള്ള ഷര്‍ട്ടും പാന്റും ധരിച്ച് അഭിഭാഷകര്‍ക്ക് ഹാജരാകാം. മെയ് 31 വരെ കറുത്ത കോട്ടും ഗൗണും നിര്‍ബന്ധമല്ല.

https://dailynewslive.in/ കേരളത്തില്‍ പ്രണയത്തിന്റെ പേരില്‍ ജിഹാദില്ലെന്ന് കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂര്‍. മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ തയ്യാറാക്കിയ കേരള സ്റ്റോറി സിനിമ ജനങ്ങള്‍ അംഗീകരിക്കില്ല. കേരളത്തില്‍ എല്ലാവരും ഒന്നാണ്, അതാണ് കേരളത്തിന്റെ ചരിത്രവും പാരമ്പര്യവുമെന്നും ഹുസൈന്‍ മടവൂര്‍ കോഴിക്കോട്ടെ ഈദ് ഗാഹില്‍ പറഞ്ഞു. കേരള സ്റ്റോറിയില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര ഗവണ്‍മെന്റ് തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയതാണെന്നും പാളയം ഇമാം വി പി ശുഹൈബ് മൗലവിയും വിമര്‍ശിച്ചു. പലസ്തീനോട് ഐക്യദാര്‍ഢ്യപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ പെരുന്നാളിന് അര്‍ത്ഥമില്ലെന്നും പലസ്തീനൊപ്പം നില്‍ക്കുക എന്നാല്‍ മനുഷ്യത്വത്തിന് ഒപ്പം നില്‍ക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ മണിപ്പുര്‍ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് വൈപ്പിന്‍ സാന്‍ജോപുരം സെന്റ് ജോസഫ്സ് പള്ളി. സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഇന്റന്‍സീവ് ബൈബിള്‍ കോഴ്സിന്റെ ഭാഗമായാണ് വിശ്വാസപരിശീലനത്തിനെത്തുന്ന വിദ്യാര്‍ഥികളെ ഡോക്യുമെന്ററി കാണിച്ചത്. മണിപ്പൂര്‍ ദ ക്രൈ ഓഫ് ദ ഒപ്രസ്ഡ് എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിച്ചത്. മണിപ്പുര്‍ കലാപത്തെകുറിച്ചും കുട്ടികള്‍ അറിഞ്ഞിരിക്കണമെന്നതാണ് പള്ളിയുടെ നിലപാട്.

https://dailynewslive.in/ പാനൂരിലെ ബോംബ് നിര്‍മാണത്തെ കുറിച്ച് മുഴുവന്‍ പ്രതികള്‍ക്കും അറിവുണ്ടായിരുന്നുവെന്നും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടായിരുന്നു നിര്‍മ്മാണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്. മണല്‍ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചുവെന്നും കൂടുതല്‍ പേര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബോംബ് നിര്‍മാണത്തിനുള്ള വസ്തുക്കള്‍ ഇവര്‍ക്ക് എത്തിച്ചുനല്‍കിയത് ആരെന്നും സ്റ്റീല്‍ ബോംബുണ്ടാക്കാന്‍ പരിശീലനം എവിടുന്ന് കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്. പ്രതികളില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഉളളവര്‍ക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ് ശുപാര്‍ശ നല്‍കിയേക്കും.

https://dailynewslive.in/ പാനൂര്‍ ബോംബ് സ്ഫോടനത്തിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് പൊലീസ്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാമ്യം നല്‍കിയാല്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നും മുന്‍കാലങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടായ പ്രദേശത്ത് വീണ്ടും പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു. ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കാനിടയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

https://dailynewslive.in/ പാലക്കാട് മലമ്പുഴ കൊട്ടേക്കാടിന് സമീപം ട്രെയിന്‍ തട്ടി കാട്ടാനയ്ക്ക് പരുക്കേറ്റു. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ രാത്രിയിലാണ് പിടിയാനയ്ക്ക് പിന്‍കാലിന് പരുക്കേറ്റത്. പരുക്കേറ്റ ആന ട്രാക്കിന് സമീപം നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ വനപാലക സംഘം പ്രദേശത്ത് നിരീക്ഷണം തുടരുകയാണ്. ആനയ്ക്ക് ചികില്‍സ നല്‍കാനുള്ള ശ്രമം തുടങ്ങിയതായി വാളയാര്‍ റേഞ്ച് ഓഫിസര്‍ അറിയിച്ചു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തി. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ്, വിചാരണ കോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചത്. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ കേസെടുത്ത് അന്വേഷണം വേണമെന്നും, ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് ചുമതല നല്‍കണമെന്നും ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

https://dailynewslive.in/ ക്ലാസ്സിക് മലയാളം സിനിമകളുടെ നിര്‍മ്മാതാവും ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായിരുന്ന പ്രശസ്ത സിനിമാ നിര്‍മാതാവ് ഗാന്ധിമതി ബാലന്‍ (66) അന്തരിച്ചു. കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരം വഴുതക്കാടായിരുന്നു താമസം. ആദാമിന്റെ വാരിയെല്ല് , പഞ്ചവടി പാലം , മൂന്നാം പക്കം , തൂവാനത്തുമ്പികള്‍ , സുഖമോ ദേവി , മാളൂട്ടി , നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, ഇരകള്‍, പത്താംമുദയം തുടങ്ങിയ 30ല്‍ പരം ചിത്രങ്ങളുടെ നിര്‍മാണവും വിതരണവും നിര്‍വഹിച്ചിട്ടുണ്ട്.

https://dailynewslive.in/ ഒറ്റപ്പാലത്തെ മീറ്റ്‌ന തടയണയിലെ രണ്ട് ഷട്ടറുകള്‍ സാമൂഹ്യവിരുദ്ധര്‍ അഴിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തി. ഇതോടെ തടയണയിലെ വെള്ളം പകുതിയായി കുറഞ്ഞു. വേനലില്‍ ഒറ്റപ്പാലം ഭാഗത്തെ കുടിവെള്ള ആശ്രയമായിരുന്നു തടയണ. രണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ 17,000ത്തോളം കുടുംബങ്ങള്‍ക്കാണ് തടയണ വഴി വെള്ളം വിതരണം ചെയ്യുന്നത്.

https://dailynewslive.in/ മലപ്പുറത്തെ പൊന്നാനി പെരുമ്പടപ്പിലെ പ്രശസ്തമായ കാട്ടുമാടം മനയില്‍ മോഷണം. പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും മോഷ്ടാവ് കവര്‍ന്നു. പെരുമ്പടപ്പ് പൊലീസ് അന്വേഷണം തുടങ്ങി.മനയുടെ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് പുരാതന വിഗ്രഹങ്ങള്‍ കവര്‍ന്നു. ഏറെ പഴക്കമുള്ള വിഗ്രഹങ്ങളാണിത്. വിഗ്രഹങ്ങളില്‍ ചാര്‍ത്തിയ പത്തു പവനോളം സ്വര്‍ണാഭരണങ്ങളും കവര്‍ന്നിട്ടുണ്ട്.

https://dailynewslive.in/ കോട്ടയം തലയോലപ്പറമ്പിനടുത്ത് വെള്ളൂരില്‍ ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. വെള്ളൂര്‍ സ്വദേശികളായ വൈഷണവ്, ജിഷ്ണു വേണുഗോപാല്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. വെള്ളൂര്‍ ശ്രാങ്കുഴി ഭാഗത്ത് വെച്ചാണ് യുവാക്കളെ ട്രെയിന്‍ ഇടിച്ചിട്ടത്. വടയാര്‍ ആറ്റുവേല ഉത്സവം കണ്ട് മടങ്ങുന്ന വഴി റെയില്‍വേ ട്രാക്കിലൂടെ നടക്കുന്ന സമയത്ത് എതിരെ ട്രെയിന്‍ വരുന്നത് കണ്ട് യുവാക്കള്‍ തൊട്ടടുത്ത ട്രാക്കിലേക്ക് മാറി. ഈ സമയം പിന്നില്‍ നിന്നും വന്ന ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.

https://dailynewslive.in/ പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. മാള സ്വദേശിനി നീതുവാണ് മരിച്ചത്. പോട്ട പാലസ് ആശുപത്രിയില്‍ അനസ്തേഷ്യ നല്‍കിയതിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. യുവതിയുടെ ബന്ധുക്കള്‍ ചാലക്കുടി പൊലീസില്‍ പരാതി നല്‍കി. ചികിത്സ രേഖകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

https://dailynewslive.in/ വയനാട്ടില്‍ സ്‌കൂട്ടര്‍ മതിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ബത്തേരി കരിവള്ളിക്കുന്ന് ശങ്കരമംഗലത്ത് സജിയുടെ മകന്‍ വിഷ്ണു സജി, മണ്ടണ്ടിക്കൂന്ന് കാണിരത്തിങ്കല്‍ വാസന്റെ മകന്‍ അമല്‍ എന്നിവരാണ് മരിച്ചത്. ചെവ്വാഴ്ച്ച രാത്രി 11 മണിയോടെ ബത്തേരിക്കടുത്ത തിരുനെല്ലിയിലാണ് അപകടമുണ്ടായത്. മൂലങ്കാവ് ഭാഗത്തുനിന്നും ബത്തേരി ടൗണിലേക്ക് ഇരുവരും വന്ന സ്‌കൂട്ടര്‍ പാതയോരത്തെ മതിലിലിടിച്ചാണ് അപകടം സംഭവിച്ചത്.

https://dailynewslive.in/ ഹൈക്കോടതി ഉത്തരവ് തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മദ്യനയം രൂപീകരിച്ചത് കെജ്രിവാളിന്റെ അറിവോടെയാണെന്ന രേഖകളാണ് ഇഡി ഹാജരാക്കിയത്. ഇതിലൂടെ കിട്ടിയ പണം ഗോവ തെരഞ്ഞെടുപ്പിന് ചെലവാക്കിയെന്ന് വ്യക്തമാക്കുന്ന സാക്ഷി മൊഴികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ രാഷ്ട്രീയം നോക്കിയല്ല നിയമം നോക്കിയാണ് കോടതി തീരുമാനം എടുക്കുന്നതെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

https://dailynewslive.in/ അലോപ്പതി മരുന്നുകള്‍ക്കെതിരായ പതഞ്ജലിയുടെ പരസ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അത് പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്നും ആയുഷ് മന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കൊവിഡ് പ്രതിരോധം എന്ന പേരില്‍ പതഞ്ജലി പുറത്തിറക്കിയ കൊറോണിലിന് പരസ്യം നല്‍കരുതെന്ന് നിര്‍ദ്ദേശിച്ചുവെന്നും ഇതിന്റെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായിരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്. കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്.

https://dailynewslive.in/ മനപൂര്‍വം കോടതിയലക്ഷ്യം നടത്തിയെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ബാബാ രാംദേവിന്റെ മാപ്പപേക്ഷ തള്ളി. ഒരു കാരുണ്യവും പ്രതീക്ഷിക്കേണ്ടെന്ന മുന്നറിയിപ്പും സുപ്രീംകോടതി നല്‍കി. പത്ഞ്ജലിയുടെ കാര്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മനപൂര്‍വമായ വീഴ്ച വരുത്തിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കടുത്ത നടപടികളിലേക്ക് പോകരുതെന്ന് അഭ്യര്‍ഥിച്ച ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പതഞ്ജലിക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കി. കേസ് വീണ്ടും 16ന് പരിഗണിക്കും.

https://dailynewslive.in/ മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയില്‍ കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ഏറെക്കാലമായി ഉപയോഗിക്കാതിരുന്ന കിണറില്‍ കര്‍ഷകന്‍ ബയോഗ്യാസിന്റെ സ്ലറി സൂക്ഷിക്കാനായി ഉപയോഗിക്കുകയായിരുന്നു. ഈ കിണറിലാണ് വീട്ടുകാരുടെ വളര്‍ത്തുപൂച്ച വീണത് പൂച്ചയെ രക്ഷിക്കാനായി കുടുംബത്തിലെ ഒരാള്‍ ഇറങ്ങുകയും ഇയാള്‍ക്ക് ദേഹാസ്വസ്ഥ്യമുണ്ടായതോടെ കുടുംബത്തിലെ മറ്റാളുകള്‍ ഒന്നിന് പിറകേ ഒന്നായി ഇറങ്ങി കിണറില്‍ കുടുങ്ങുകയായിരുന്നു.

https://dailynewslive.in/ കാനഡയിലെ തെക്കന്‍ എഡ്മണ്ടനിലുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ വംശജനുള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. എഡ്മണ്ടന്‍ ആസ്ഥാനമായി ഗില്‍ ബില്‍റ്റ് ഹോംസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇന്ത്യന്‍ വംശനായ ബുട്ടാ സിങ് എന്നയാളടക്കം രണ്ട് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് വെടിവെപ്പ് നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

https://dailynewslive.in/ ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല ചര്‍ച്ച നടത്തിവരുന്നതായി റിപ്പോര്‍ട്ട്. റിലയന്‍സുമായി സഹകരിച്ച് സംയുക്ത സംരംഭം തുടങ്ങുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച നടന്നുവരുന്നത്. ഇന്ത്യയില്‍ പുതിയ സംരംഭം തുടങ്ങുന്നതിന് 200 കോടി ഡോളര്‍ ചെലവഴിക്കാനാണ് ടെസ്ല ഉദ്ദേശിക്കുന്നത്. ഗുജറാത്തില്‍ അല്ലെങ്കില്‍ മഹാരാഷ്ട്രയില്‍ പ്ലാന്റ് നിര്‍മ്മിക്കാനാണ് പദ്ധതി. തുറമുഖ സൗകര്യം ഉള്‍പ്പടെ വിവിധ കാര്യങ്ങള്‍ കണക്കിലെടുത്ത് മഹാരാഷ്ട്രയ്ക്ക് ആണ് കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ഉടന്‍ തന്നെ ടെസ്ലയുടെ ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍ എത്തി പ്ലാന്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തേക്കും. തുടക്കമെന്ന നിലയിലാണ് റിലയന്‍സുമായി ചേര്‍ന്ന് സംയുക്ത സംരംഭത്തെ കുറിച്ച് ടെസ്ല ആലോചിക്കുന്നത്. റിലയന്‍സുമായുള്ള ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ മറ്റു ആഭ്യന്തര കമ്പനികളുമായി ചര്‍ച്ച ചെയ്യാനും പദ്ധതിയുണ്ട്. ചര്‍ച്ച നടക്കുന്നു എന്ന് കരുതി റിലയന്‍സ് ഓട്ടോമൊബൈല്‍ രംഗത്തേയ്ക്ക് കടക്കുന്നു എന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് റിലയന്‍സുമായുള്ള സംയുക്ത സംരംഭം വഴി ടെസ്ല ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

https://dailynewslive.in/ ഉപയോക്തൃ അനുഭവം മെച്ചെപ്പെടുത്താന്‍ വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍ എത്തുന്നു. ചിത്രങ്ങള്‍ എളുപ്പത്തില്‍ പങ്കിടാന്‍ സാഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. നിലവില്‍ അറ്റാച്ച് ഫയല്‍ ഓപ്ഷന്‍ വഴിയാണ് ചിത്രങ്ങള്‍ പങ്കിടുന്നത്. അയക്കേണ്ട ചിത്രങ്ങളില്‍ ടാപ്പ് ചെയത് സെന്‍ഡ് ചെയ്യുന്നതാണ് നിലവിലെ രീതി. ഇതിന് പകരം ഫോട്ടോ ഷെയറിങ് എളുപ്പമാക്കുന്നതാണ് പുതിയ ഫീച്ചര്‍. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച് ഉപയോക്താക്കള്‍ അറ്റാച്ച് ഫയല്‍ ബട്ടണ്‍ അല്‍പ നേരം അമര്‍ത്തിപ്പിടിച്ച് ഫോട്ടോ സുഹൃത്തുക്കളുമായി പങ്കിടാം. നിലവില്‍ തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കായാണ് ഈ ഫീച്ചര്‍ പുറത്തിറങ്ങുക. പിന്നീട് എല്ലാ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവ കൂടാതെ പുതിയ അപ്‌ഡേറ്റില്‍ മറ്റെന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുമോയെന്നും കാത്തിരുന്ന് കാണാം.

https://dailynewslive.in/ ‘തലൈവര്‍ 171’ ചിത്രത്തില്‍ മമ്മൂട്ടിയും ശോഭനയും പ്രധാന കഥാപാത്രങ്ങളാകുമെന്ന് റിപ്പോര്‍ട്ട്. രജനിയുടെ നായികയായി ശോഭന എത്തും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശോഭനയെ ലോകേഷ് ചിത്രത്തിനായി സമീപിച്ചതായും താരം താല്‍പര്യം പ്രകടിപ്പിച്ചതുമായാണ് റിപ്പോര്‍ട്ടുകള്‍. രജനിക്കൊപ്പം മമ്മൂട്ടി വീണ്ടും എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും നേരത്തെ വന്നിരുന്നു. അങ്ങനെയാണെങ്കില്‍ മണിരത്‌നത്തിന്റെ ‘ദളപതി’ക്ക് ശേഷം 33 വര്‍ഷങ്ങള്‍ക്കിപ്പുറം ശോഭനയും മമ്മൂട്ടിയും രജനിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാകും ഇത്. ഏപ്രില്‍ 22ന് ആണ് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിടുക. ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിനൊപ്പം രജിനിക്കൊപ്പം അഭിനയിക്കുന്ന താരങ്ങളെയും വെളിപ്പെടുത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ. തലൈവര്‍ 171 ഒരു സ്റ്റാന്‍ഡ് എലോണ്‍ ചിത്രമായിരിക്കും എന്നായിരുന്നു ലോകേഷ് പറഞ്ഞത്. എല്‍സിയു സിനിമകളില്‍ പ്രധാനമായും മയക്കുമരുന്ന് കടത്ത് ആണ് പശ്ചാത്തലമാകാറുള്ളത്. എന്നാല്‍ ഇത്തവണ സ്വര്‍ണ്ണ കള്ളക്കടത്തിന്റെ പശ്ചാലത്തിലാകും കഥ പറയുക. സിനിമയില്‍ രജനികാന്ത് നെഗറ്റീവ് ഷെയ്ഡുള്ള ഒരു ഗോള്‍ഡ് സ്മഗ്ലറിന്റെ വേഷത്തിലാകും എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ ഷൂട്ടിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല.

https://dailynewslive.in/ ഹോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ജോക്കര്‍: ഫോളി എ ഡ്യൂക്‌സി’ന്റെ ആദ്യ ട്രെയിലര്‍ എത്തി. ജോക്കറായും ഹാര്‍ലി ക്വിനായും ജോക്വിന്‍ ഫീനിക്സും ലേഡി ഗാഗയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ ചൊവ്വാഴ്ചയാണ് പുറത്ത് എത്തിയത്. 2019-ലെ സിനിമയുടെ തുടര്‍ച്ച എന്ന നിലയിലാണ് ജോക്കര്‍: ഫോളി എ ഡ്യൂക്സ് എത്തുന്നത്. സംവിധായകന്‍ ടോഡ് ഫിലിപ്‌സ് നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു മ്യൂസിക്കല്‍ ചിത്രമാണ് ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മൊത്തത്തിലുള്ള ചിത്രത്തിന്റെ കഥാഗതിയും ഇത് വെളിപ്പെടുത്തുന്നുണ്ട്. ട്രെയിലര്‍ അനുസരിച്ച്, മാനസിക ചികില്‍സ കേന്ദ്രത്തില്‍ വച്ചാണ് ജോക്കര്‍ ആദ്യമായി ഹാര്‍ലി ക്വിനെ കാണുന്നത്. അവരുടെ പ്രണയം മാനസിക ചികില്‍സ കേന്ദ്രത്തില്‍ വളരുന്നു. താമസിയാതെ അവിടുന്ന് രക്ഷപ്പെട്ട ഇരുവരും ഗോതം സിറ്റിയില്‍ നാശം വിതയ്ക്കാന്‍ തയ്യാറെടുക്കുന്നു. ലേഡി ഗാഗയുടെ സ്റ്റേജ് പെര്‍ഫോമന്‍സും ട്രെയിലറില്‍ കാണാം. ഒക്ടോബര്‍ 4 നായിരിക്കും ചിത്രം റിലീസ് ചെയ്യുക. 2019-ല്‍ പുറത്തിറങ്ങിയ ജോക്കര്‍ ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു. മികച്ച നടനുള്ള ഒസ്‌കാര്‍ അവാര്‍ഡ് ഈ ചിത്രത്തിലെ അഭിനയത്തിന് ജോക്വിന്‍ ഫീനിക്സിന് ലഭിച്ചിരുന്നു. ആഗോള ബോക്സോഫീസില്‍ ഒരു ബില്യണ്‍ ഡോളര്‍ കളക്ഷന് നേടുന്ന ആദ്യത്തെ ആര്‍ റേറ്റഡ് ചിത്രമായിരുന്നു ജോക്കര്‍.

https://dailynewslive.in/ നീത അംബാനിയുടെ യാത്രകള്‍ക്ക് പ്രൗഢി പകരാനായി ഗാരിജിലേക്കു പുതിയൊരു വാഹനം കൂടിയെത്തിയിരിക്കുന്നു. റോള്‍സ് റോയ്‌സ് ഫാന്റം 8 ഇഡബ്ള്യുബി ആണ് മുകേഷ് അംബാനിയുടെ ഭാര്യ സ്വന്തമാക്കിയിരിക്കുന്നത്. റോസ് ക്വാര്‍ട്സ് ഷേഡിലുള്ളതാണ് വാഹനം. ഇന്ത്യന്‍ വിപണിയില്‍ വല്‍പന നടത്തിയിരിക്കുന്ന റോള്‍സ് റോയ്‌സുകളില്‍ ഈ നിറത്തിലുള്ള വാഹനം നീത അംബാനിയുടേത് മാത്രമേയുള്ളുവെന്നാണ് കരുതപ്പെടുന്നത്. നീത അംബാനിക്കായി ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് കാറില്‍. വിലയില്‍ മുന്തിയതും അത്യാഡംബര സൗകര്യങ്ങളുമുള്ള 168 ഓളം വാഹനങ്ങള്‍ ജിയോ ഗാരിജിലുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആ കൂട്ടത്തിലേക്കു എത്തിയതാണ് 12 കോടിയോളം വില വരുന്ന ഫാന്റം 8 ഇഡബ്ള്യു ബി. ഉടമയുടെ താല്‍പര്യമനുസരിച്ച് കാറിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും കസ്റ്റമൈസ് ചെയ്യാവുന്നതാണ്. കസ്റ്റമൈസേഷന് അനുസരിച്ചു വാഹനത്തിന്റെ വിലയും വര്‍ധിക്കും. സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങളടക്കം പങ്കുവെയ്ക്കപ്പെട്ട കുറിപ്പില്‍ റോസ് ക്വാര്‍ട്സ് എക്സ്റ്റീരിയറും ഓര്‍ക്കിഡ് വെല്‍വെറ്റ് ഇന്റീരിയറുമാണ് വാഹനത്തിനായി നീത അംബാനി തെരഞ്ഞെടുത്തിരിക്കുന്നതെന്നു സൂചിപ്പിച്ചിട്ടുണ്ട്. 6.75 ലീറ്റര്‍ വി 12 ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് കാറിന്റെ കരുത്ത്. എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്ന പരമാവധി ബിഎച്ച്പി 571 ആണ്. ടോര്‍ക്ക് 900 എന്‍ എം. റോള്‍സ് റോയ്സിന്റെ ഈ വാഹനം മാത്രമല്ല നീത അംബാനിയുടേതായി ഉള്ളത്, കഴിഞ്ഞ ദീപാവലിയ്ക്കു ഭര്‍ത്താവ് മുകേഷ് അംബാനി ഭാര്യയ്ക്ക് സമ്മാനിച്ചതു റോള്‍സ് റോയ്‌സ് കള്ളിനാന്‍ ബ്ലാക് ബാഡ്ജ് ആയിരുന്നു.

https://dailynewslive.in/ രക്തരഹിതവിപ്ലവം, അമേരിക്കന്‍ സ്വാതന്ത്ര്യസമരം, ഫ്രഞ്ചുവിപ്ലവം, ലാറ്റിനമേരിക്കന്‍ വിപ്ലവം, റഷ്യന്‍ വിപ്ലവം, ചൈനീസ് വിപ്ലവം. ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങളുടെ ചരിത്രവും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ധൈഷണികവും സാമൂഹികവുമായ കാരണങ്ങളും പ്രതിപാദിക്കുന്ന പുസ്തകം. ‘ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍’. ഡോ. വിജയരാഘവന്‍ കെ.സി. ഡോ. ജയശ്രീ കെ.എം. മാതൃഭൂമി. വില 144 രൂപ.

https://dailynewslive.in/ ഇന്ത്യയില്‍ മുപ്പതു ശതമാനം ആളുകള്‍ ഒരിക്കല്‍ പോലും അവരുടെ രക്തസമ്മര്‍ദ്ദത്തിന്റെ നില പരിശോധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്-നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫോര്‍മാറ്റിക്‌സ് റിസര്‍ച്ച് പുറത്തുവിട്ട് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിദശമാക്കുന്നത്. രാജ്യത്ത് കുതിച്ചുയരുന്ന ജീവിതശൈലി രോഗങ്ങളുടെ പട്ടികയില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്ന രോഗമാണ് രക്തസമ്മര്‍ദ്ദം. ജീവിതശൈലിയിലെ മാറ്റവും ഭക്ഷണരീതിയുമെല്ലാം രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകും. കൃത്യമായി പരിശോധിക്കത്തതും രോഗനിര്‍ണയം വൈകുന്നതും ആരോഗ്യം മോശമാക്കും. രാജ്യത്ത് 30 ശതമാനം ആളുകള്‍ തങ്ങളുടെ രക്തസമ്മര്‍ദ്ദ നില ഒരിക്കലും പരിശോധിക്കാത്തതിനെ നിസാരമായി കാണാന്‍ കഴിയില്ലെന്ന് ഗവേഷകര്‍ പറയുന്നു. 40 വയസ്സിനു മുകളിലുള്ളവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും രക്തസമ്മര്‍ദ നില പരിശോധിച്ചിരിക്കണം. അപകടസാധ്യതാവിഭാഗത്തിലല്ലാത്ത 18 വയസ്സിനും 40നും ഇടയില്‍ പ്രായമുള്ളവര്‍ ഓരോ മൂന്നു മുതല്‍ അഞ്ചുവര്‍ഷത്തിനിടയിലും പരിശോധിച്ചിരിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ രോഗികള്‍ മാസത്തിലൊരിക്കലെങ്കിലും രക്തസമ്മര്‍ദത്തിന്റെ നില പരിശോധിക്കണമെന്നും വിദഗ്ധര്‍ പറയുന്നു. കൂടാതെ 34 ശതമാനം ഇന്ത്യക്കാരും രക്തസമ്മര്‍ദ്ദം ഉയരുന്നതിന് തൊട്ടുമുമ്പുള്ള അവസ്ഥയിലാണെന്നും പഠനത്തില്‍ പറയുന്നു. അതായത് സാധാരണ രക്തസമ്മര്‍ദ്ദത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഇടയില്‍ തോത് തുടരുന്നവര്‍. ഇതു പരിശോധിക്കാതെ പോവുകവഴി രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാമെന്നും ഗവേഷകര്‍ പറയുന്നു. പതിനെട്ടിനും അമ്പത്തിനാലിനും ഇടയില്‍ പ്രായമുളള 7,43,067 പേരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. അമിതവണ്ണം, പൊണ്ണത്തടി തുടങ്ങിയവ ഉള്ളവരില്‍ ഹൈപ്പര്‍ടെന്‍ഷന്‍ കൂടുതലാണെന്ന് കണ്ടെത്തി. ഹൈപ്പര്‍ടെന്‍ഷന്‍ പലപ്പോഴും ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്നതിനാല്‍ കൂടുതല്‍ കരുതലോടെ സമീപിക്കേണ്ട വിഷയമാണെന്നും ഗവേഷകര്‍ പറയുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *