*1985 മികച്ച ജനപ്രിയ ഗായിക?* : https://youtu.be/fqkXbWDkauU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/
◾ഇന്ത്യ എന്ന പേരു വെട്ടി ഭാരത് എന്നാക്കുകയാണെന്ന് പ്രതിപക്ഷത്തിന്റെ പ്രചാരണം മാത്രമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഭരണഘടനയില്‍ ഭാരതും ഇന്ത്യയും ഒരുപോലെയാണ്. ഭാരതിനോട് കോണ്‍ഗ്രസിന് അസഹിഷ്ണുതയാണോയെന്നു കേന്ദ്രമന്ത്രി ചോദിച്ചു. ജി 20 ഉച്ചകോടിക്കായി തയ്യാറാക്കിയ ചെറുപുസ്തകത്തിലും ‘ഭാരത്’ എന്നാണ് സര്‍ക്കാര്‍ പ്രയോഗിച്ചിരിക്കുന്നത്.
◾പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം പുതിയ മന്ദിരത്തിലേക്കു മാറ്റിയേക്കും. 18 നു പഴയ പാര്‍ലമെന്റ് മന്ദിരത്തിലാണു സമ്മേളനം ആരംഭിക്കുക. ഗണേശ ചതുര്‍ത്ഥിയായ 19 ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കു സമ്മേളനം മാറ്റുമെന്നാണ് സൂചനകള്‍.
◾നെല്ലു സംഭരിച്ചതിനു കര്‍ഷകര്‍ക്കു നല്കാന് ബാക്കിയുണ്ടായിരുന്ന 260.23 കോടി രൂപ ഉടനേ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍. എസ്.ബി.ഐ, കാനറാ ബാങ്ക് എന്നിവയില്‍ നിന്നും പി.ആര്.എസ് വായ്പയായിട്ടാണ് തുക വിതരണം ചെയ്യുക. കര്‍ഷകരില്‍ നിന്ന് സംഭരിച്ച 7,31,184 ടണ്‍ നെല്ലിന്റെ വിലയായ 2070.71 കോടി രൂപയില്‍ 260 കോടി രൂപ മാത്രമേ നല്കാനുള്ളൂ.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*
ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന് സ്വര്‍ണ്ണവും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*
◾നെല്ല് സംഭരണ തുകയ്ക്കുള്ള കേന്ദ്ര വിഹിതം യഥാസമയം ലഭിക്കാത്തതു കേരളം കണക്കു ഹാജരാക്കാത്തതിനാലാണെന്ന് കേന്ദ്രം. ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനത്തോട് കേന്ദ്രം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. 2019- 20 വര്‍ഷം 1221.76 കോടി രൂപ ആവശ്യപ്പെട്ടു. കേന്ദ്രം 1033.38 കോടി രൂപ അനുവദിച്ചു. ഏറ്റവുമൊടുവില്‍ 2023-24 ല്‍ മുന്‍കൂറായി 34.30 കോടി രൂപ അനുവദിച്ചെന്നാണ് കേന്ദ്രം പറയുന്നത്.
◾അഞ്ചു ദിവസം മഴയ്ക്കു സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തെക്കന്‍ ഒഡീഷക്കും വടക്കന്‍ ആന്ധ്ര പ്രദേശ് തീരത്തിനും സമീപമാണ്. ന്യൂനമര്‍ദ്ദം പടിഞ്ഞാറ് ദിശയില്‍ ഒഡീഷ -ഛത്തീസ്ഗഡ് ഭാഗത്തേക്ക് സഞ്ചരിക്കാന്‍ സാധ്യത.
◾വാഗമണ്ണില്‍ വ്യാജപ്പട്ടയമുണ്ടാക്കി സ്ഥലം കൈമാറ്റംചെയ്ത കേസില്‍ റവന്യൂ വകുപ്പ് ഭൂമിയുടെ സര്‍വ്വേ നടത്തി. ഷേര്‍ലി ആല്‍ബര്‍ട്ട് എന്നയാളുടെയും സഹോദരിയുടെയും പേരിലുണ്ടായിരുന്ന സ്ഥലം കണ്ടെത്തി നല്‍കാനുള്ള കോടതി ഉത്തരവിന്റെ ഭാഗമായാണ് സര്‍വ്വേ നടത്തിയത്.
◾പ്ലസ്ടു കോഴക്കേസില്‍ മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ എഫ്.ഐ.ആര് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി രണ്ടാഴ്ചത്തേക്കു മാറ്റിവച്ചു. കെ.എം.ഷാജി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാവകാശം തേടിയതോടെയാണ് കേസ് മാറ്റിയത്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾പുതുപ്പള്ളിയില്‍ ബിജെപിയുടെ വോട്ട് യുഡിഎഫ് വാങ്ങിയെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ആരോപിച്ചു. മണ്ഡലത്തില്‍ ബിജെപിക്ക് 19,000 വോട്ടുണ്ട്. ബിജെപിയുടെ വോട്ടില്ലാതെ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ ജയിക്കാനാകില്ല. ഗോവിന്ദന് പറഞ്ഞു.
◾രാജ്യത്തെ ഏറ്റവും നീളമേറിയ ഗ്ലാസ് ബ്രിഡ്ജ് വാഗമണ്ണില്‍ സജ്ജമായി. കോലാഹലമേട്ടില്‍ നിര്‍മിച്ച ഗ്ലാസ് ബ്രിഡ്ജ് ഇന്നു വൈകുന്നേരം അഞ്ചിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മൂന്നു കോടി രൂപ മുടക്കി സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഡിറ്റിപിസിയുടെ കീഴിലുള്ള വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഗ്ലാസ് ബ്രിഡ്ജ് പണിതത്.
◾മന്ത്രി ആര് ബിന്ദുവിന്റെയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെയും മകന് ഹരികൃഷ്ണന് തൃശൂരില്‍ വിവാഹിതനായി. അശ്വതിയാണ് വധു. മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, ഇപി ജയരാജന്, എംവി ഗോവിന്ദന്, നടന് മമ്മൂട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
◾യൂട്യൂബര്‍ മുകേഷ് എം നായര്‍ക്കെതിരെ രണ്ട് എക്സൈസ് കേസുകള്‍ കൂടി. ബാറിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് കേസ്. ബാര്‍ ലൈസന്‍സികളെയും പ്രതികളാക്കി. കൊട്ടാരക്കരയിലും തിരുവനന്തപുരത്തുമാണു കേസെടുത്തത്. നേരത്തെ കൊല്ലത്ത് കേസെടുത്തിരുന്നു.
◾വെറ്ററിനറി വിദ്യാര്‍ത്ഥിയായ മകന്റെ അപകട മരണ വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിഞ്ഞ അമ്മ ജീവനൊടുക്കി. നെടുമങ്ങാട് വെള്ളൂര്‍ക്കോണത്ത് വനംവകുപ്പ് ഉദ്യോഗസ്ഥന് സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് ജീവനൊടുക്കിയത്. മകന് മുഹമ്മദ് സജിന്‍ ഇന്നലെ വയനാട്ടിലെ പൂക്കോട് ഉണ്ടായ വാഹന അപകടത്തില്‍ മരിച്ചിരുന്നു. ഷീജ വെള്ളൂര്‍കോണം ഗവണ്മെന്റ് എല്‍ പി സ്കൂള്‍ അധ്യാപികയാണ്.
◾
◾കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ കര്ഷകന് കുഴഞ്ഞുവീണ് മരിച്ചു. അടിമാലിയില്‍ പണിക്കന്കുടികുളത്തും കരയില്‍ സുരേന്ദ്രന് (കുഞ്ചന്‍) ആണ് മരിച്ചത്. 58 വയസായിരുന്നു.
◾മലയിന്‍കീഴ് ആനപ്പാറക്കുന്നില്‍ കൂട്ടുകാരുമായി മദ്യപിച്ചിരിക്കേ യുവാവ് പാറമടയില്‍ വീണു മരിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വലിയറത്തല കൃഷ്ണപുരം മുനിയറ വീട്ടില്‍ സിബി(33) ആണ് പിടിയിലായത്. അഭിലാഷും ബന്ധുവായ സിബിയും സുഹൃത്തായ ജോണുമാണു മദ്യപിച്ചിരുന്നത്. മൂത്രമൊഴിയ്ക്കാന്‍ പോയ അഭിലാഷ് പാറമടയില്‍ വീണെന്നാണു മൊഴി. അപകട വിവരം യഥാസമയം അറിയിക്കാത്തതിനാണ് സിബിയെ അറസ്റ്റു ചെയ്തത്.
◾പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി) തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ ഐപിഎസ് അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം 2016 മുതല്‍ എസ് പി ജി ഡയറക്ടറാണ്.
◾ജി 20 യില്‍ സംയുക്ത പ്രസ്താവന തയാറാക്കാനായില്ലെങ്കില് ഇന്ത്യയ്ക്കു വലിയ ക്ഷീണമാകുമെന്ന് ശശി തരൂര്‍ എംപി. സമവായം ഉണ്ടാക്കാനായില്ലെങ്കില്‍ ഇന്ത്യയുടെ ദൗര്‍ബല്യമായി വിലയിരുത്തപ്പെടും. മൂന്നു ദിവസം ഡല്‍ഹി അടച്ചിട്ട് നടത്തിയ ഉച്ചകോടിയുടെ ഫലമെന്തെന്ന ചര്‍ച്ച ഉയരും. പുടിനും ഷി ജിന്‍പിങും വരാത്തത് ഉച്ചകോടിക്കു ക്ഷീണമാണ്. ശശി തരൂര്‍ പറഞ്ഞു.
◾ഇന്ത്യ സഖ്യം സീറ്റ് വിഭജന ചര്‍ച്ചയിലേക്കുള്ള ആദ്യ യോഗം 13 ന് ചേരുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
◾പ്രതിപക്ഷ സഖ്യത്തിന് ‘ഭാരത്’ എന്നു പേരിടണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അങ്ങനെ ചെയ്താല്‍ മോദി സര്‍ക്കാര്‍ ബുദ്ധിശൂന്യമായ കളി അവസാനിപ്പിക്കുമെന്നും തരൂര്‍ പറഞ്ഞു.
◾സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനും കോണ്‍ഗ്രസ് നേതാവും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക് ഖര്‍ഗെയ്ക്കുമെതിരെ യുപിയില്‍ കേസ്. രാംപൂര്‍ പൊലീസാണ് കേസെടുത്തത്. ഹര്‍ഷ് ഗുപ്ത, റാം സിംഗ് ലോധി എന്നീ അഭിഭാഷകരുടെ പരാതിയിലാണു കേസ്.
◾മുംബൈയില്‍ എയര്‍ഹോസ്റ്റസിനെ കൊലപ്പെടുത്തിയത് കത്തിമുനയിലും ബലാല്‍സംഗ ശ്രമം പരാജയപ്പെട്ടയപ്പോള്. യുവതി താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരനായ വിക്രം അത്വാളാണ് പിടിയിലായത്.
◾ഇന്ത്യാ സിമന്റ്സിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ഫ്രാഞ്ചൈസി ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സ് മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 52.17 കോടി രൂപ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷം 31.54 കോടി രൂപയായിരുന്നു ലാഭം. 65 ശതമാനമാണ് വര്‍ധന. മൊത്ത വരുമാനം ഇക്കാലയളവില്‍ മുന്‍വര്‍ഷത്തെ 349.14 കോടി രൂപയില്‍ നിന്ന് 292.34 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. അഞ്ച് ഐ.പി.എല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നാണ്. ഇക്കഴിഞ്ഞ മേയില്‍ നടന്ന ചാംപ്യന്‍ഷിപ് ട്രോഫിയും സി.എസ്.കെ നേടിയിരുന്നു. 10 തവണ ഫൈനലില്‍ കളിച്ച ടീം 12 തവണ പ്ലേഓഫ്സ് യോഗ്യത നേടുകയും ചെയ്തു. കടമെടുപ്പ് പരിധി 250 കോടി രൂപയില്‍ നിന്ന് 350 കോടി രൂപയാക്കി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ടേം ലോണ്‍, ഡിബഞ്ചറുകള്‍, ബോണ്ടുകള്‍, മറ്റ് വായ്പാ ഉപകരണങ്ങള്‍ എന്നിവ വഴിയാണ് പരിധി ഉയര്‍ത്തുന്നത്. സി.എസ്.കെയുടെ ഉപകമ്പനിയായ സൂപ്പര്‍കിംഗ് വെഞ്ച്വേഴ്സ് ഇക്കാലയളവില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സേലത്തും ചെന്നൈയിലുമായി രണ്ട് അക്കാഡമികളും ഇക്കാലയലവില്‍ ആരംഭിച്ചു. മറ്റ് സ്ഥലങ്ങളിലും അക്കാഡമി തുറക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.
◾മോട്ടോറോളയുടെ പുത്തന്‍ സ്മാര്‍ട്ട്ഫോണായ മോട്ടോ ജി84 5ജി ഇന്ത്യയിലെത്തി. 120 ഹെട്സ് പി.ഒ.എല്‍.ഇ.ഡി ഡിസ്പ്ലേ, 12 ജിബി റാം, 5000 എം.എ.എച്ച് ബാറ്ററി, 33 ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ്, 50 എം.പി പിന് ക്യാമറ എന്നിങ്ങനെ നിരവധി ആകര്‍ഷണങ്ങളാണ് ഫോണിനുള്ളത്. എല്‍.ഇ.ഡി ഡിസ്പ്ലേ രംഗത്തെ പുത്തന്‍ ട്രെന്‍ഡാണ് പി.ഒ.എല്‍.ഇ.ഡി അഥവാ പോളിമര്‍ ഓര്‍ഗാനിക് ലൈറ്റ് എമിറ്റിംഗ് ഡയോഡ് ഡിസ്പ്ലേ. പ്രീമിയം ലുക്ക് സമ്മാനിക്കുന്ന വീഗന്‍ ലെതര്‍ ഫിനിഷ് ബോഡിയാണ് ഫോണിനുള്ളത്. മാര്ഷ്മാലോ ബ്ലൂ, മിഡ്നൈറ്റ് ബ്ലൂ, വിവ മജെന്റ നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും. മോട്ടോ ജി ശ്രേണിയില്‍ വിവ മജന്റ നിറഭേദമുള്ള ആദ്യ ഫോണാണിത്. ആന്‍ഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ആന്‍ഡ്രോയിഡ് 14ലേക്ക് അപ്ഡേറ്റ് ഉറപ്പ് നല്‍കുന്നുണ്ട്. 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവയോടെ ഒറ്റ വേരിയന്റേയുള്ളൂ. മികച്ച പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്ന സ്നാപ്ഡ്രാഗണ്‍ 695 പ്രൊസസറും ഇടംപിടിച്ചിരിക്കുന്നു. 5,000 എം.എ.എച്ചാണ് ബാറ്ററി. 33 ഡബ്ല്യു അതിവേഗ ചാര്‍ജിംഗ് സൗകര്യമുണ്ട്. 120 ഹെട്സ് റീഫ്രഷ് റേറ്റോട് കൂടിയതാണ് 6.55 ഇഞ്ച്, ഫുള്‍ എച്ച്.ഡി പ്ലസ്, പി.ഒ.എല്‍.ഇ.ഡി ഡിസ്പ്ലേ. 10-ബിറ്റ് ബില്യണ്‍ ഡെപ്ത്ത് കളര്‍ ഡിസ്പ്ലേ പിന്തുണയുള്ള സ്ക്രീനാണിത്. ഡ്യുവല്‍-ക്യാമറയാണ് പിന്നില്‍. 50 എം.പിയാണ് പ്രധാന ക്യാമറ. ഒപ്പമുള്ളത് എട്ട് എം.പി അള്‍ട്ര-വൈഡ് ആംഗിള്‍ ലെന്‍സ് ക്യാമറയും, സെല്‍ഫി ക്യാമറ 16 എം.പിയാണ്. 19,999 രൂപയാണ് ഫോണിന്റെ വില. സെപ്തംബര്‍ എട്ട് മുതലാണ് വില്പന.
◾സംഗീതസംവിധായകന് എ.ആര്.റഹ്മാന് പ്രതിഫലത്തുക 8 കോടിയില്‍ നിന്ന് 10ലേക്കുയര്‍ത്തിയെന്നു റിപ്പോര്‍ട്ട്. നാനി നായകനായെത്തുന്ന പുതിയ ചിത്രത്തിനു സംഗീതമൊരുക്കാനാണ് റഹ്മാന് 10 കോടി ആവശ്യപ്പെട്ടതത്രെ. തെലുങ്കിലെ പ്രഗത്ഭരായ സംഗീതസംവിധായകരുടേതിനേക്കാള്‍ ഇരട്ടി പ്രതിഫലമാണ് റഹ്മാന് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഫലം കൂട്ടിച്ചോദിച്ചതുകൊണ്ട് സംഗീതസംവിധായകന്റെ കാര്യത്തില്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അന്തിമതീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണു വിവരം. ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംഗീതസംവിധായകന് അനിരുദ്ധ് രവിചന്ദര്‍ ആണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 10 കോടിയാണ് അനിരുദ്ധ് ഒരു ചിത്രത്തിനു വേണ്ടി വാങ്ങുന്ന പ്രതിഫലം. ഷാറുഖ് ഖാന് ചിത്രം ജവാന് വേണ്ടിയാണ് അനിരുദ്ധ് 10 കോടി രൂപ പ്രതിഫലം വാങ്ങിയത്. ഇതോടെ പ്രതിഫലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ റഹ്മാന്, ആഴ്ചകള്‍ക്കിപ്പുറം പ്രതിഫലം 8 കോടിയില്‍ നിന്ന് 10 കോടിയിലേക്ക് ഉയര്‍ത്തുകയായിരുന്നു. ഇതോടെ അനിരുദ്ധും റഹ്മാനും ഒരേ പ്രതിഫലം കൈപ്പറ്റുന്ന സംഗീതജ്ഞരായി. ഒരു പാട്ട് പാടുന്നതിന് റഹ്മാന് കൈപ്പറ്റുന്നത് 3 കോടി രൂപയാണ്.
◾വിജയ് ചിത്രം ‘ലിയോ’യില്‍ പാട്ടുകള്‍ കുറവായിരിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. പുത്തന്‍ സെന്സേഷന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. ഇതിനകം ‘ലിയോ’യിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഹിറ്റായിരുന്നു. ‘നാ റെഡി’യെന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയിരുന്നു ചിത്രത്തിലേതായി പുറത്തുവിട്ടിരുന്നത്. തീം സോംഗും ബാാക്ക്ഗ്രൗണ്ട് സ്കോറുമല്ലാതെ ചിത്രത്തില്‍ രണ്ട് പാട്ടുകള്‍ മാത്രമായിരിക്കും ഉണ്ടാകുക എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ആക്ഷന്‍ പ്രാധാന്യം നല്‍കിയാണ് ഇത്തവണ വിജയം ചിത്രം എത്തുന്നത്. ആക്ഷന്‍ നടന് എന്ന നിലയില്‍ താരത്തെ പരമാവധി അവതരിപ്പിക്കാനാണ് ലോകേഷ് കനകരാജ് ശ്രമിക്കുന്നത്. ഇക്കാര്യം ബാബു ആന്റണിയും സ്ഥിരീകരിച്ചിരുന്നു. തൃഷ വീണ്ടും വിജയ്യുടെ നായികയാകുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഗൗതം വാസുദേവ് മേനോന്, അര്ജുന്, മാത്യു തോമസ്, മിഷ്കിന്, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, മന്‍സൂര്‍ അലി ഖാന്, സാന്‍ഡി മാസ്റ്റര്‍, ബാബു ആന്റണി, മനോബാല, ജോര്‍ജ്, അഭിരാമി വെങ്കടാചലം, ഡെന്‍സില്‍ സ്മിത്ത്, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ് തുടങ്ങിവരും വിജയ് നായകനായ ‘ലിയോ’യില്‍ വേഷമിടുന്നു.
◾കോംപാക്റ്റ് എസ്.യു.വി വിഭാഗത്തില്‍ മത്സരം ശക്തമാക്കാന്‍ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ടയുടെ എലിവേറ്റ് എത്തി. 10,99,900 രൂപ മുതലാണ് ഡല്‍ഹി എക്സ്ഷോറൂം വില. ഉയര്‍ന്ന വിഭാഗത്തിന് 16 ലക്ഷം രൂപയും. നാല് വേരിയന്റുകളില്‍ മാനുവല്‍ സി.വി.ടി ഓട്ടോമാറ്റിക് ഗിയര്‍ ബോക്സുകളില്‍ വാഹനം ലഭ്യമാണ്. ഹോണ്ട സിറ്റിയില്‍ ഉപയോഗിച്ചിരിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് എലിവേറ്റിന്റേയും ശക്തി. 119 എച്ച് കരുത്തും 145.1 എന്‍.എം ടോര്‍ക്കും എന്ജിന് പ്രദാനം ചെയ്യുന്നു. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്സ്മിഷനുകളില് വാഹനം ലഭ്യമാണ്. പെട്രോള്‍ മാനുവല്‍ വേരിയന്റിന് ലിറ്ററിന് 15.31 കിലോമീറ്ററും പെട്രോള്‍ സി.വി.റ്റി വേര്‍ഷന്‍ 16.92 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. 4,312 മില്ലിമീറ്റര്‍ നീളവും 1,790 മില്ലിമീറ്റര്‍ വീതിയും 1,650 മില്ലിമീറ്റര്‍ ഉയരവുമാണ് വാഹനത്തിനുള്ളത്. 2,650 മില്ലിമീറ്റര്‍ വീല്‍ ബേസുള്ള വാഹനത്തിന് 220 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്. ഈ വിഭാഗത്തിലെ മികച്ച ഗ്രൗണ്ട് ക്ലിയറന്‍സാണിത്. ആറ് എയര്‍ബാഗുകള്‍, ഓട്ടോമാറ്റിക് ഹെഡ്ലാംപ്സ്, റെയിന്‍ സെന്‍സിംഗ് വൈപേഴ്സ്, സെന്‍സറുകളോടു കൂടിയ റിവേഴ്സ് പാര്‍ക്കിംഗ് കാമറ, എ.ഡി.എ.എസ് സ്യൂട്ട് തുടങ്ങിയ നിരവധി നൂതന സവിശേഷതകളും എലിവേറ്റിലുണ്ട്. ഇതിനകം തന്നെ ബുക്കിംഗ് ആരംഭിച്ച എലിവേറ്റ് ഉടമകള്‍ക്ക് ലഭ്യമായി തുടങ്ങി.
◾നമ്മെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുന്ന നിമിഷങ്ങളാല്‍ സമൃദ്ധമാണ് ജീവിതം. ലോകം ശത്രുതയോടെ മുമ്പില്‍വന്നു നില്ക്കുന്നതായി അപ്പോള്‍ തോന്നും. അത്തരം സന്ദര്‍ഭങ്ങളെ എങ്ങനെ നമുക്കനുകൂലമാക്കി മാറ്റാം എന്നാണ് ലോകപ്രശസ്തനായ സെന്‍ ആചാര്യന് തിക് നാറ്റ് ഹാന്‍ സമാധാനം എന്നാല്‍ എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നത്. അസഹിഷ്ണുതയോടെ മുഖം തിരിക്കുന്ന ചില ജീവിതാവസ്ഥകള്‍ വര്‍ത്തമാന യാഥാര്‍ഥ്യത്തിലേക്ക് ബോധത്തെ ഉണര്‍ത്തുന്ന ചില ആത്മീയ സൗഹൃദങ്ങളാണ്. ചെറിയ കാര്യങ്ങളിലൂടെ ആനന്ദാനുഭവം കൈവരിക്കുന്നതെങ്ങനെ എന്ന രഹസ്യമാണ് ഈ പുസ്തകം. ‘സമാധാനം എന്നാല്‍’. വിവര്‍ത്തനം: രമാ മേനോന്. ഡിസി ബുക്സ്. വില 114 രൂപ.
◾രുചികരമായ മിക്ക ഭക്ഷണങ്ങളും അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയവയാണ്. എന്നാല്‍ ഇതില്‍ അടങ്ങിയ ഗ്ലൂട്ടന്‍ ആരോഗ്യത്തിനു ദോഷം ചെയ്യും. മിക്കവരും ഗ്ലൂട്ടന്‍ ഇന്‍ടോളറന്‍സ് മൂലം പ്രയാസപ്പെടുന്നവരാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇത് ആളുകളെ രോഗിയാക്കും. ന്യൂസീലന്‍ഡ് ഓട്ടാഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഗ്ലൂട്ടന്‍ ശരീരഭാരം കൂട്ടാന്‍ ഇടയാക്കുമെന്നു കണ്ടു. ഇത് എലികളില്‍ ഓര്‍മശക്തിയെയും ബാധിക്കുമെന്ന് പഠനം പറയുന്നു. മനുഷ്യന് ഒരു ദിവസം കഴിക്കുന്ന ശരാശരി ഗ്ലൂട്ടന്റെ അളവില്‍ അതായത് 4.5 ശതമാനം ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണം ദിവസവും എലികള്‍ക്കു നല്കി ഇവയുടെ തലച്ചോറിന്റെ ഹൈപ്പോതലാമിക് ഭാഗത്ത് ഇന്ഫ്ലമേഷന് ഉണ്ടായതായി കണ്ടു. തലച്ചോറിന്റെ ക്ഷതത്തിനും ശരീരഭാരം കൂട്ടാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടാനും ഈ ഇന്ഫ്ലമേഷന് കാരണമാകും. സീലിയാക് ഡിസീസിലുള്ളതുപോലെ പ്രതിരോധപ്രതികരണവുമായി ബന്ധപ്പെട്ടാകാം ഇന്ഫ്ലമേഷന് എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതേ ഇന്ഫ്ലമേഷന് മനുഷ്യനിലും വരാമെന്നും അവര്‍ പറയുന്നു. ബിയര്‍, ബിസ്കറ്റ്, ബ്രഡ്, കേക്കുകള്‍, സെറീയല്‍സ്, ഗ്രേവി, പാസ്ത, സോസുകള്‍, ഡ്രസ്സിങ്ങുകള്‍, പേസ്ട്രി, നൂഡില്‍സ് എന്നിവ ഒഴിവാക്കുക. പകരം പ്രോബയോട്ടിക്സുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലബാക്ടീരിയകള്‍ ഉദരത്തിലുണ്ടാകാനും വായു, വയറിനു കനം, മലബന്ധം ഇവയെല്ലാം കുറയ്ക്കാനും സഹായിക്കും. കൊഴുപ്പു കുറഞ്ഞ നാരുകള്‍ ധാരാളമുള്ള ഭക്ഷണം കഴിക്കുക. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. വിളര്‍ച്ച, ഉയര്‍ന്ന കൊളസ്ട്രോള്‍, വൈറ്റമിനുകളുടെയും പോഷകങ്ങളുടെയും അഭാവം തുടങ്ങിയ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക. ഗ്ലൂട്ടന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഏതൊക്കെ എന്ന് മനസ്സിലാക്കി അവ ഒഴിവാക്കുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.14, പൗണ്ട് – 104.41, യൂറോ – 89.22, സ്വിസ് ഫ്രാങ്ക് – 93.43, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.08, ബഹറിന്‍ ദിനാര്‍ – 220.56, കുവൈത്ത് ദിനാര്‍ -269.52, ഒമാനി റിയാല്‍ – 215.95, സൗദി റിയാല്‍ – 22.16, യു.എ.ഇ ദിര്‍ഹം – 22.63, ഖത്തര്‍ റിയാല്‍ – 22.83, കനേഡിയന്‍ ഡോളര്‍ – 60.82.