P2 yt cover

*1985 മികച്ച ജനപ്രിയ ഗായിക?* : https://youtu.be/fqkXbWDkauU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റുന്നു. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്ന പേര് റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കാനാണു നീക്കം. ജി 20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണകത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യയ്ക്കു പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നാണു എഴുതിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 18 നു വിളിച്ചുകൂട്ടുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേരു മാറ്റുന്ന പ്രമേയവും അവതരിപ്പിച്ചേക്കുമെന്ന് സൂചന.

ഇന്ത്യ എന്ന പേരു മാറ്റുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍. ‘ഇന്ത്യ ദാറ്റ് ഈസ് ഭാരത്’ എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ് ലോക രാജ്യങ്ങള്‍ക്കിടയില്‍ അംഗീകരിച്ച പേര്. ഇന്ത്യയെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. കോണ്‍ഗ്രസിന് ഭാരത മാതാവിനോടല്ല ഒരു കുടുംബത്തോടു മാത്രമാണു കൂറെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ കുറ്റപ്പെടുത്തി.

മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.ജി പ്രജിത്തിനെ മാറ്റിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. കേരള കോണ്‍ഗ്രസ് ബി നേതാവ് കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ ശക്തമായി എതിര്‍ത്തതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഗണേഷ്‌കുമാര്‍ ഇടതു മുന്നണി കണ്‍വീനര്‍ക്കു കത്തു നല്‍കി. താന്‍ പരാതിപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി വിവരമറിഞ്ഞതെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

ആധാര്‍ കാര്‍ഡുകള്‍, വോട്ടര്‍ ഐഡി കാര്‍ഡുകള്‍, പാന്‍ കാര്‍ഡ് തുടങ്ങിയ പ്രധാനപ്പെട്ട രണ്ടു ലക്ഷം രേഖകള്‍ വ്യാജമായി നിര്‍മിച്ചു വിറ്റ സംഘത്തിലെ രണ്ടു പേരെ ഗുജറാത്ത് പൊലീസ് പിടികൂടി. രാജസ്ഥാന്‍ ഗംഗാനഗര്‍ സ്വദേശി സോംനാഥ് പ്രമോദ്കുമാര്‍, ഉത്തര്‍പ്രദേശ് ഉന്നാവോ സ്വദേശി പരംവീന്‍ സിന്‍ഹ് താക്കൂര്‍ എന്നിവരാണു പിടിയിലായത്. നുഴഞ്ഞുകയറിയാണ് ഇവര്‍ വ്യാജരേഖകള്‍ നിര്‍മിച്ചത്. 15 രൂപ മുതല്‍ 200 വരെ രൂപക്കാണു രേഖകള്‍ വിറ്റത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റമാണെന്നും പോലീസ്.

പുതുപ്പള്ളിയിലെ വോട്ടെടുപ്പില്‍ അതിവേഗ പുരോഗതി. ഉച്ചയ്ക്കു രണ്ടു മണിക്ക് ആദ്യ ഏഴു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിംഗ് 51 ശതമാനമായി. വൈകുന്നേരം അഞ്ചുവരെയാണു പോളിംഗ്.

20 വര്‍ഷമായി കുടുംബത്തെ വേട്ടയാടുകയാണെന്ന് ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടി ആരോഗ്യസ്ഥിതിയെയും രോഗ ചികില്‍സയെയും കുറിച്ച് ഡയറിയില്‍ എഴുതിയിരുന്നു. അതില്‍ താന്‍ മുന്‍കൈയെടുത്ത് അമേരിക്കയില്‍ കൊണ്ടുപോയി ചികില്‍സിച്ചതടക്കമുള്ള കാര്യങ്ങള്‍ എഴുതിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

സൈബര്‍ ആക്രമണ പരാതിയില്‍ പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഫാന്റം പൈലി എന്ന എഫ്ബി പേജിന്റെ അഡ്മിനെ പ്രതിയാക്കിയാണ് മണര്‍കാട് പോലീസ് കേസെടുത്തത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ബിഷപ് ധര്‍മരാജ് റസാലത്തിനെ സിഎസ്‌ഐ സഭാ മോഡറേറ്റര്‍ പദവിയില്‍നിന്ന് മദ്രാസ് ഹൈക്കോടതി അയോഗ്യനാക്കി. മോഡറേറ്റര്‍ തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കി. ഉയര്‍ന്ന പ്രായം 70 വയസാക്കിയ ഭരണഘടന ഭേദഗതിയും കോടതി റദ്ദാക്കി. മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഇല്ലെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നാല് മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ മുദ്രാവാക്യം കേന്ദ്രത്തിന് സര്‍വ്വാധികാരം പിടിച്ചെടുക്കാനുള്ള അജണ്ടയാണെന്നും ജനാധിപത്യ സമൂഹം ചെറുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയെന്ന ആശയവും പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയും ഭരണഘടനാ മൂല്യങ്ങളും കനത്ത ഭീഷണി നേരിടുകയാണ്. ഫെഡറല്‍ സംവിധാനം ഇല്ലാതാക്കാനാണു കേന്ദ്രനീക്കമെന്നു മുഖ്യമന്ത്രി പറഞ്ഞു.

മുട്ടില്‍ മരംമുറി കേസിലെ അന്വേഷണ ചുതമലയില്‍നിന്നു മാറ്റണമെന്ന തിരൂര്‍ ഡിവൈഎസ്പി വി.വി ബെന്നിയുടെ അപേക്ഷ ഡിജിപി തള്ളി. പ്രതികള്‍ ഗൂഢാലോചന നടത്തുന്നതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥ സ്ഥാനത്തുനിന്നു മാറ്റണമെന്ന ബെന്നിയുടെ ആവശ്യമായിരുന്നു ഡിജിപി തള്ളി. മരംമുറിക്കേസില്‍ വേഗത്തില്‍ കുറ്റപത്രം നല്‍കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചു.

ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനമായ തിങ്കളാഴ്ച കെഎസ്ആര്‍ടിസിക്കു റിക്കാര്‍ഡ് വരുമാനം. 8.79 കോടി രൂപയാണ് ഇന്നലെ പിരിഞ്ഞത്. ഈ ഓണക്കാലത്ത് ഓഗസറ്റ് 26 മുതല്‍ സെപ്റ്റംബര്‍ നാലു വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയാണു വരുമാനം. ഇതില്‍ അഞ്ചു ദിവസം വരുമാനം ഏഴു കോടി രൂപ കടന്നു.

ലഹരി മാഫിയ പ്രവാസിയുടെ വീടും കാറും തകര്‍ത്തു. സ്ഥലത്തെത്തിയ താമരശേരി പോലീസിന്റെ ജീപ്പിന്റെ ചില്ലും സംഘം തകര്‍ത്തു. താമരശ്ശേരി അമ്പലമുക്ക് സ്വദേശി ഇര്‍ഷാദിനു വെട്ടേറ്റു. താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയില്‍ മന്‍സൂറിന്റെ (38) വീടാണ് ലഹരി മാഫിയാ സംഘം തകര്‍ത്തത്.

കാപ്പ ചുമത്തി നാടുകടത്തിയ പ്രതി ലഹരി മാഫിയാ സംഘത്തിലേക്ക് തിരികെ എത്തണമെന്നാവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തുന്നതായി പരാതി. കോഴിക്കോട് കല്ലായി സ്വദേശി വിംബ്ലി സലീമിനെതിരെ യുവതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

സംവിധായകനും നടനുമായ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ചാവക്കാട് – പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മയക്കുമരുന്നു ലഹരിയില്‍ കുര്‍ള -തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറി അടിച്ചു തകര്‍ത്തയാളെ ആര്‍പിഎഫ് പിടികൂടി. മംഗലാപുരം കാര്‍വാര്‍ സ്വദേശി സൈമണിനെയാണു പിടികൂടിയത്.

ഷൂട്ടിംഗിനിടെ അക്വേറിയം പൊട്ടിവീണ് നടന്‍ ടൊവിനോ തോമസിന് പരിക്കേറ്റു. ‘നടികര്‍ തിലകം’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ആലുവയിലെ ആശുപത്രിയില്‍ കൊണ്ടുപോയി സ്റ്റിച്ചിട്ടു. രണ്ടാഴ്ച വിശ്രമം നിര്‍ദേശിച്ചു.

പൊലീസ് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍. മഞ്ചേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ പി. അനൂപിനെ ആക്രമിച്ച കേസിലാണ് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവുമായ അബ്ദുറഹമാനെ അറസ്റ്റു ചെയ്തത്.

വിഴിഞ്ഞം സ്റ്റേഷനില്‍നിന്ന് തൊണ്ടിമുതലായ സ്വന്തം ബൈക്ക് കടത്തിക്കൊണ്ടുപോയയാളെ തമിഴ്‌നാട് പൊലീസ് അറസ്റ്റു ചെയ്തു. മോഷണ പരമ്പരകള്‍ നടത്തിയിരുന്ന തക്കല സ്വദേശി മെര്‍ലിനെയാണ് കന്യാകുമാരി എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റു ചെയ്തത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബസ് ഡ്രൈവറെ കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്തീരാങ്കാവ് മേലെ കച്ചേരി പുനത്തില്‍ വീട്ടില്‍ മുര്‍ഷിദ് മുഹമ്മദ് (24) ആണ് പിടിയിലായത്.

അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന ഹരീഷ് സാല്‍വെയുടെ മൂന്നാം വിവാഹത്തിന് കോടികളുടെ വായ്പാ തട്ടിപ്പുകാരന്‍ ലളിത് മോദിയും. ഒരു രാജ്യം ഒറ്റ വോട്ടെടുപ്പിനായുള്ള ഉന്നത തല സമിതിയിലെ അംഗമാണ് ഹരീഷ് സാല്‍വെ. ഞായറാഴ്ച നടന്ന വിവാഹത്തില്‍ നിത അംബാനി, ലക്ഷ്മി മിത്തല്‍, ലളിത് മോദി, ഉജ്ജ്വല റൗത്ത് അടക്കം പ്രമുഖര്‍ പങ്കെടുത്തു. തട്ടിപ്പുകാരുടെ കൂട്ടാളികള്‍ ആരെല്ലാമെന്നു വ്യക്തമാണെന്ന ആക്ഷേപവുമായി പ്രതിപക്ഷം.

സനാതന ധര്‍മ പരാമര്‍ശം നടത്തിയതിനു തലവെട്ടുമെന്ന് അയോധ്യ സന്യാസി ഭീഷണി മുഴക്കിയ സാഹചര്യത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. വീട്ടിലും ഓഫീസിലും കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിച്ചു.

തന്റെ തലവെട്ടുന്നവര്‍ക്കു 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസി യഥാര്‍ത്ഥത്തില്‍ സന്യാസിയോ കൊലയാളിയോകൊള്ളത്തലവനോയെന്നു പരിഹസിച്ച് ഉദയനിധി. സന്യാസിയുടെ കൈയില്‍ 10 കോടി രൂപ എങ്ങനെ ഉണ്ടായെന്നും അദ്ദേഹം ചോദിച്ചു. തന്റെ തലയ്ക്കു 10 കോടി രൂപയൊന്നും വേണ്ട. 10 രൂപയുടെ ചീപ്പു കൊണ്ട് തല ചീകാമെന്നും ഉദയനിധി പ്രതികരിച്ചു.

അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി കെ ശശികലയ്ക്കും സഹോദര ഭാര്യ ഇളവരസിക്കുമെതിരെ ബംഗളൂരു കോടതിയുടെ അറസ്റ്റ് വാറണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയവേ സൗകര്യങ്ങള്‍ക്കായി കൈക്കൂലി നല്‍കിയെന്ന കേസിലാണ് വാറണ്ട്. തുടര്‍ച്ചയായി നോട്ടീസ് നല്‍കിയിട്ടും ഇരുവരും കോടതിയില്‍ ഹാജരായിരുന്നില്ല.

രാഷ്ട്രീയ എതിരാളികളിലും അധ്യാപകരെ കാണുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അവരുടെ പെരുമാറ്റത്തിലൂടെയും കള്ളത്തരത്തിലൂടെയും വാക്കുകളിലൂടെയും താന്‍ സ്വീകരിച്ച വഴി തന്നെയാണ് ശരിയെന്ന് അവര്‍ തന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകര്‍ക്ക് ആശംസയേകിയുള്ള സന്ദേശത്തിലാണ് ഈ പരാമര്‍ശം.

സൂററ്റില്‍ തോക്കു ചൂണ്ടി അഞ്ചര കോടി രൂപ വിലയുള്ള വജ്രാഭാരണങ്ങള്‍ കവര്‍ന്ന അഞ്ചംഗ സംഘം പിടിയില്‍. അങ്കാഡിയമാരില്‍ വാനില്‍ കയറ്റുന്നതിനിടെയാണ് വജ്രങ്ങള്‍ അപഹരിച്ചത്. അയല്‍ജില്ലയായ വല്‍സാദിലേക്കു കടന്ന കൊള്ള സംഘത്തെ പൊലീസ് പിന്തുടര്‍ന്നു പിടികൂടി

ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസ്. ഹരിയാനയിലെ ഹസന്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പല്‍വാലിലാണ് സംഭവം.

യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജില്‍ ബൈഡന് കൊവിഡ്. അതേസമയം, പ്രസിഡന്റ് ജോ ബൈഡന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്നു വൈറ്റ് ഹൗസ് അറിയിച്ചു. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് ജോ ബൈഡന്‍ വരാനിരിക്കെയാണ് 72 കാരിയായ ഭാര്യ ജില്‍ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചത്.

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. സ്പിന്നര്‍മാരായ ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരും ടീമിലില്ല. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. ഇവരെ കൂടാതെ ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ഇഷാന്‍ കിഷന്‍, ഷാര്‍ദുല്‍ താക്കൂര്‍, അക്ഷര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ് എന്നിവരും ടീമിലിടം പിടിച്ചു.

പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിക്കു കീഴില്‍ വരുന്ന നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം, അടല്‍ പെന്‍ഷന്‍ യോജന എന്നിവയിലെ നിക്ഷേപകരുടെ എണ്ണം കൂടുന്നു. വരിക്കാരുടെ എണ്ണം 6.62 കോടിക്ക് മുകളിലായപ്പോള്‍ രണ്ട് പദ്ധതികളിലുമായുള്ള കൈകാര്യം ചെയ്യുന്ന ആസ്തി 10 ലക്ഷം കോടി രൂപ കടന്നു. രാജ്യത്തെ പൗരന്മാര്‍ക്കെല്ലാം പെന്‍ഷന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യേത്താടെ കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കിയ എന്‍.പി.എസില്‍ അംഗമാകുന്നവര്‍ക്ക് 60 വയസുമുതല്‍ പെന്‍ഷന്‍ ലഭിക്കും. 2004 ല്‍ ആരംഭിക്കുമ്പോള്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു (സായുധ സേന ഒഴികെ) മായിരുന്നു എന്‍.പി.എസ് അംഗത്വം. 2009 മെയ് ഒന്നു മുതല്‍ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും എന്‍.പി.എസ് ലഭ്യമാക്കി. ഇക്വിറ്റി, കോര്‍പറേറ്റ് ബോണ്ട്, ഗവണ്‍മെന്റ് ബോണ്ട്, ആള്‍ട്ടര്‍നേറ്റ് അസെറ്റ് എന്നിങ്ങനെയാണ് എന്‍.പി.എസിലെ നിക്ഷേപം. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള പെന്‍ഷന്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. സാമൂഹ്യ സുരക്ഷ പദ്ധതിയായ ഇത് 2015 ജൂണ്‍ ഒന്നു മുതലാണ് ആരംഭിക്കുന്നത്. അംഗമാകുന്നവര്‍ക്ക് നിക്ഷേപിച്ച തുകയ്ക്കനുസരിച്ച് 60 വയസ്സാകുമ്പോള്‍ 1000 രൂപ മുതല്‍ 2000, രൂപ, 3000 രൂപ, 4000 രൂപ, 5000 രൂപവരെ പെന്‍ഷന്‍ ലഭിക്കും.

2023 ജൂലൈയില്‍ ഇന്ത്യയില്‍ 72 ലക്ഷം (7.2 ദശലക്ഷം) അക്കൗണ്ടുകള്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചതായി റിപ്പോര്‍ട്ട്. സ്പാം, ദുരുപയോഗം, വിദ്വേഷ പ്രസംഗം എന്നിവ ഉള്‍പ്പെടുന്ന നിബന്ധനകള്‍ ലംഘിച്ചതിനാണ് അക്കൗണ്ടുകള്‍ നിരോധിച്ചതെന്ന് വാട്സാപ്പ് അറിയിച്ചു. ഉപയോക്താക്കള്‍ക്ക് പ്ലാറ്റ്‌ഫോം സുരക്ഷിതമായും സുരക്ഷിതമായും നിലനിര്‍ത്താനുള്ള വാട്‌സ്ആപ്പിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് നിരോധനം. നിരോധിച്ച 7,228,000 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളില്‍ 3,108,000 അക്കൗണ്ടുകള്‍ ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ നിരോധിച്ചതായി കമ്പനി അറിയിച്ചു. മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുള്‍പ്പെടെ മോശം അക്കൗണ്ടുകള്‍ കണ്ടെത്തുന്നതിനും നിരോധിക്കുന്നതിനും നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. സംശയാസ്പദമായ കോളുകള്‍ തടയാനും റിപ്പോര്‍ട്ടുചെയ്യാനും ഈ വര്‍ഷം മെയ് മാസത്തില്‍ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ യുട്യൂബ് ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 19 ലക്ഷത്തോളം വിഡിയോകളും രാജ്യത്തു നീക്കം ചെയ്തിരുന്നു. വിദ്വേഷ പ്രസംഗം, അക്രമങ്ങള്‍, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം, സ്പാം എന്നീ വിവിധ നയങ്ങള്‍ ലംഘിച്ചതിനാണ് വിഡിയോകള്‍ നീക്കം ചെയ്തത്.

‘ഖുഷി’ സിനിമയുടെ വിജയച്ചതിന് പിന്നാലെ പുതിയൊരു പ്രഖ്യാപനവുമായി വിജയ് ദേവരകൊണ്ട. ഖുഷിയുടെ ലാഭത്തില്‍ നിന്നും തന്റെ പ്രതിഫലത്തില്‍ നിന്നുമായി ഒരു കോടി രൂപ 100 കുടുംബങ്ങള്‍ക്ക് വീതം വീതിച്ചു നല്‍കുമെന്നാണ് ദേവരകൊണ്ട അറിയിച്ചിരിക്കുന്നത്. സിനിമയുടെ നിര്‍മാതാക്കള്‍ക്കൊപ്പം വിശാഖപ്പട്ടണത്ത് ഒരു വലിയ വിജയ സംഗമം ആരാധകര്‍ക്കായി സംഘടിപ്പിച്ചാണ് വിജയ് ദേവരകൊണ്ട ഈ പ്രഖ്യാപനം നടത്തിയത്. തന്റെ ആരാധകരെല്ലാം ദേവര കുടുംബത്തിലെ അംഗങ്ങളാണെന് താരം പറഞ്ഞു. ശിവ നിര്‍വാണ സംവിധാനം ചെയ്ത പാന്‍-ഇന്ത്യന്‍ റൊമാന്റിക് ഡ്രാമയായ ഖുഷി സെപ്റ്റംബര്‍ 1നാണ് തിയറ്ററുകളിലെത്തിയത്. വിജയ് ദേവരകൊണ്ടയും സമാന്തയും പ്രധാന കഥാപത്രങ്ങളായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. പത്ത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ നായകന്‍ സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പറയുന്ന രംഗമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചിത്രം 70.23 കോടിയാണ് മൂന്ന് ദിവസത്തില്‍ നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

എണ്‍പതുകളുടെ മധ്യത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ, പൊലീസിന്റെ നരനായാട്ടിലൂടെ കുപ്രസിദ്ധി നേടിയ ഇടുക്കിയിലെ തങ്കമണി സംഭവം സിനിമയാകുന്നു. ദിലീപ് നായകനാകുന്ന ചിത്രത്തിന് പേരും ‘തങ്കമണി’ എന്ന് തന്നെയാണ്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി. ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്. സിനിമയുടെ ചിത്രീകരണം കട്ടപ്പനയില്‍ പൂര്‍ത്തിയായി കഴിഞ്ഞു. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദീഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു, തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്പത്ത് റാം എന്നിവര്‍ക്ക് പുറമേ അന്‍പതിലധികം ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളും സിനിമയുടെ ഭാഗമാകുന്നുണ്ട്. ഈരാറ്റുപേട്ട, പൂഞ്ഞാര്‍, കാഞ്ഞിരപ്പളളി, കൂട്ടിക്കല്‍, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം സി.എം.എസ് കോളേജ് എന്നിവടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. കൂടാതെ മലയാളത്തിലേയും, തമിഴിലേയും ഒരു വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.

ജയിലര്‍ ടീമിന് ആഡംബര കാറുകള്‍ സമ്മാനിച്ച് കലാനിധി മാരന്‍. രജനികാന്തിനും സംവിധായകന്‍ നെല്‍സണും പിന്നാലെ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനും പോര്‍ഷെ നല്‍കി കലാനിധി മാരന്‍. 600 കോടിയും കടന്നു മുന്നേറുന്ന ജയിലറിന്റെ അവിസ്മരണീയ സംഗീതം തീര്‍ത്ത സംഗീതസംവിധായകന് പോര്‍ഷെയുടെ മാക്കാന്‍ എസ്യുവിയാണ് സണ്‍ പിക്‌ചേഴ്‌സിന്റെ സമ്മാനം. രജനിക്ക് ബിഎംഡബ്ല്യു എക്സ് 7, നെല്‍സണിന് പോര്‍ഷെ എന്നിവയാണ് സമ്മാനിച്ചതിന് പിന്നാലെയാണ് സംഗീത സംവിധായകന് പോര്‍ഷെ മാക്കാന്‍ കലാനിധിമാരന്‍ നല്‍കിയത്. ബിഎംഡബ്ല്യു ഐ എക്സ്, ബിഎംഡബ്ല്യു എക്സ് 5, പോര്‍ഷെ മാക്കാന്‍ തുടങ്ങിയ വാഹനങ്ങള്‍ അനിരുദ്ധിനെ കാണിക്കാന്‍ കൊണ്ടുവന്നിരുന്നു അതില്‍ നിന്ന് പോര്‍ഷെയാണ് തിരഞ്ഞെടുത്തത്. പോര്‍ഷെയുടെ താക്കോല്‍ കൈമാറുന്നതിന്റെയും വിഡിയോ സണ്‍പിക്ച്ചേഴ്സ് പങ്കുവച്ചിട്ടുണ്ട്. മാക്കാന്‍, മാക്കാന്‍ എസ്, മാക്കാന്‍ ജിടി എന്നീ മോഡലുകള്‍ പോര്‍ഷെയുടെ ലൈനപ്പിലുണ്ട്. ഇതില്‍ ഏതു മോഡലാണ് സമ്മാനിച്ചത് എന്നു വ്യക്തമല്ല.

ഈ പുസ്തകം ലക്ഷ്യമിടുന്ന കാര്യങ്ങള്‍ നാലായി കാണാം. ഒന്നാമത്, വിവരാധിഷ്ഠിത സാങ്കേതിക വിദ്യകള്‍ ഒട്ടുമേ അരാഷ്ട്രീയമല്ല എന്ന ബോധ്യം സമൂഹത്തിലേക്കെത്തിക്കുക. രണ്ട്, കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സാങ്കേതികവിദ്യയുടെ രാഷ്ട്രീയം ഒരു ചര്‍ച്ചാവിഷയമായി അവതരിപ്പിക്കുക. മൂന്ന്, വായനക്കാര്‍ക്ക് ഇത്തരം സാങ്കേതികവിദ്യകള്‍ തുടര്‍ന്നും ഉപയോഗിക്കുമ്പോള്‍തന്നെ അവയുടെ സ്വാധീനവലയത്തില്‍നിന്നും ഒരു കൈയകലം പാലിക്കാന്‍ സാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുക. മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങളെക്കാള്‍ എല്ലാം ഉപരി നാലാമതായി നൈതികതയിലൂന്നിയ വിവരശാസ്ത്ര അല്‍ഗോരിതങ്ങളുടെ ഒരു പുതിയ തലമുറ ഉണ്ടാവും എന്ന പ്രത്യാശ പുസ്തകരചനയിലുടനീളം വെച്ചുപുലര്‍ത്തിയിട്ടുമുണ്ട്. ‘നിര്‍മ്മിത ബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം’. ദീപക് പി. ഡിസി ബുക്സ്. വില 569 രൂപ.

കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തില്‍ നിന്ന് രൂപം കൊണ്ട പുതു വകഭേദമായ ബിഎ 2.86 അമേരിക്കയ്ക്കും ചൈനയ്ക്കും യുകെയ്ക്കും സ്വിറ്റ്സര്‍ലന്‍ഡിനും ഇസ്രായേലിനും പുറമേ കാനഡയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ മാസം ഡെന്‍മാര്‍ക്കിലാണ് പിരോള എന്ന് കൂടി അറിയപ്പെടുന്ന ഈ വകഭേദം ആദ്യം കണ്ടെത്തുന്നത്. കോവിഡിന്റെ പുതുതരംഗത്തിന് അതിമാരക വ്യാപന ശേഷിയുള്ള ഈ പുതിയ വകഭേദം കാരണമാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യമേഖലയിലുള്ളവര്‍. 2023ലെ ഏറ്റവും പ്രബല വകഭേദമായ എക്സ്ബിബി.1.5 നെ അപേക്ഷിച്ച് 35 ജനിതക വ്യതിയാനങ്ങളാണ് ബിഎ.2.86നുള്ളത്. മുന പോലെയുള്ള പ്രോട്ടീന്‍ ആവരണത്തിലുള്ള വ്യതിയാനങ്ങളാണ് ബിഎ 2.86നെ മാരകമാക്കുന്നത്. മുന്‍പ് കോവിഡ് ബാധിച്ചവരെയും പ്രതിരോധ വാക്സീന്‍ എടുത്തവരെയും ബാധിക്കാന്‍ തക്ക വ്യാപനശേഷി ബിഎ.2.86നുണ്ടെന്ന് അമേരിക്കയിലെ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഏരിസ് എന്നറിയപ്പെടുന്ന ഇജി 5.1 ന് പുറമേ ബിഎ 2.86 കൂടി സജീവമാകുന്നതോടെ പല രാജ്യങ്ങളിലും കോവിഡ് തരംഗങ്ങള്‍ തിരിച്ചു വരാമെന്ന ആശങ്കയും ആരോഗ്യ സംഘടനകള്‍ പ്രകടിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ മാസ്‌കും സാമൂഹിക അകലവും ശുചിത്വശീലങ്ങളും ജനങ്ങള്‍ തുടരണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.98, പൗണ്ട് – 104.02, യൂറോ – 89.18, സ്വിസ് ഫ്രാങ്ക് – 93.46, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.90, ബഹറിന്‍ ദിനാര്‍ – 220.11, കുവൈത്ത് ദിനാര്‍ -268.97, ഒമാനി റിയാല്‍ – 215.54, സൗദി റിയാല്‍ – 22.12, യു.എ.ഇ ദിര്‍ഹം – 22.59, ഖത്തര്‍ റിയാല്‍ – 22.79, കനേഡിയന്‍ ഡോളര്‍ – 60.70.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *