S2 yt cover 1

*1985ലെ മികച്ച ജനപ്രിയ സഹനടന്‍?* : https://youtu.be/9wqhj9MXGls | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

കാസര്‍കോട് ബേഡഡുക്ക സര്‍വീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ അനൗണ്‍സ്മെന്റ് നടന്നതില്‍ കുപിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വേദി വിട്ടു. പ്രസംഗം പൂര്‍ത്തിയാകും മുന്‍പ് അനൗണ്‍സ്മെന്റ് വന്നപ്പോള്‍ ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും പറഞ്ഞാണ് അദ്ദേഹം വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്. എന്നാല്‍ പിണങ്ങിപ്പോയെന്നത് മാധ്യമസൃഷ്ടിയാണെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുകയായിരുന്നു താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് ബേഡഡുക്ക സര്‍വീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ അനൗണ്‍സ്മെന്റ് നടന്നതില്‍ കുപിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വേദി വിട്ടു. പ്രസംഗം പൂര്‍ത്തിയാകും മുന്‍പ് അനൗണ്‍സ്മെന്റ് വന്നപ്പോള്‍ ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും പറഞ്ഞാണ് അദ്ദേഹം വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്. എന്നാല്‍ പിണങ്ങിപ്പോയെന്നത് മാധ്യമസൃഷ്ടിയാണെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുകയായിരുന്നു താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന സിപിഐ നിലപാടില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ആരെല്ലാം എവിടെയൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ പറ്റി ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും സിപിഎമ്മിന് ഭയമാണെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വായ്പാ കുരുക്ക് ആത്മഹത്യാ കേസുകളെ തുടര്‍ന്ന് 72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും പൊലീസ് നോട്ടീസ് നല്‍കി. കേരളാ പൊലീസ് സൈബര്‍ ഓപ്പറേഷന്‍ എസ് പിയാണ് നോട്ടീസ് നല്‍കിയത്.

വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പലെത്തുന്ന ചടങ്ങ് വൈകുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ നിശ്ചയിച്ചത് പോലെ ഒക്ടോബര്‍ നാലിന് തന്നെ നടത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ആദ്യം മുന്ദ്ര തുറമുഖത്തേക്ക് പോകേണ്ടതിനാല്‍ കപ്പല്‍ വിഴിഞ്ഞത്ത് എത്താന്‍ വൈകുമെന്നാണ് പറയുന്നത്. നാലിന് കപ്പലെത്തുന്നത് വലിയ ആഘോഷമാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ വര്‍ഷങ്ങളായി കേരളം കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത് ഇനിയും വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെ ന്യായീകരിച്ച് എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത്. കൃപാസനം യൂട്യൂബ് ചാനലിലൂടെയായിരുന്നു എലിസബത്ത് ആന്റണിയുടെ പ്രതികരണം. അനിലിന് ബിജെപിയില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്നും, ചിന്തന്‍ ശിബിരത്തില്‍ മക്കള്‍ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് പ്രമേയം പാസാക്കിയതിനാല്‍ രണ്ടു മക്കള്‍ക്കും എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയത്തിലേക്ക് വരാന്‍ കഴിയാതെയായെന്നും എലിസബത്ത് ആന്റണി പറഞ്ഞു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

മണ്ഡലസദസുകള്‍ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുക കെ.എസ്.ആര്‍.ടി.സി ബസ്സിലായിരിക്കുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 18 ന് മഞ്ചേശ്വരത്തു നിന്നാണ് യാത്ര ആരംഭിക്കുക. എല്ലാ വേദികളിലും ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്യും. മണ്ഡല സദസ്സിനെ ജനസമ്പര്‍ക്കത്തിന്റെ ഇടത് ബദലാക്കുകയാണ് ലക്ഷ്യമെന്നും സൂചനയുണ്ട്.

യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാറിനെ പൊലീസ് കരുതല്‍ തടങ്കലില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിയയില്‍ നിന്നാണ് പൊലീസ് ഇദ്ദേഹത്തെ കരുതല്‍ തടങ്കലില്‍ എടുത്തത്.

കേരളത്തില്‍ തീവ്രവാദ സംഘടനയായ ഐ എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മണ്ണാര്‍ക്കാട് സ്വദേശിയായ സഹീര്‍ തുര്‍ക്കിയെ അയാളുടെ വീട്ടില്‍ വെച്ച് എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ഐഎസ് കേസില്‍ പിടിയിലായ നബീല്‍ അഹമ്മദിന്റെ കൂട്ടാളിയാണ് സഹീര്‍ തുര്‍ക്കിയെന്നും ഇയാളുടെ വീട്ടില്‍ നിന്ന് സൈബര്‍ തെളിവുകളും മറ്റും കണ്ടെടുത്തിട്ടുണ്ടെന്നും എന്‍ഐഎ പറഞ്ഞു.

പുതുപ്പള്ളിയിലെ വിജയത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരാദ്യം സംസാരിക്കണമെന്നതിനെച്ചൊല്ലി വിഡി സതീശനുമായുണ്ടായ തര്‍ക്കത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍.പുതുപ്പള്ളി തര്‍ക്കം അടഞ്ഞ അധ്യായമാണെന്നും,വിജയത്തിന്റെ ക്രഡിറ്റ് തനിക്ക് വേണ്ട. വി.ഡി സതീശനുമായി ഒരു തര്‍ക്കവുമില്ല, നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അച്ചു ഉമ്മന്‍ ലോക്‌സഭാ സ്ഥാനാര്‍ഥി ആകുന്നതിനോട് പൂര്‍ണ യോജിപ്പാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അച്ചു ഉമ്മന്‍ മിടുമിടുക്കിയാണെന്നും പക്ഷെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ച് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു. വിഡി സതീശന്റേത് മികച്ച പ്രവര്‍ത്തനമാണെന്നും അദ്ദേഹം കൃത്യമായി കാര്യങ്ങള്‍ പഠിക്കുന്നുണ്ടെന്നും പ്രതികരിക്കുന്നുണ്ടെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

അസുഖ ബാധിതനായി കിടക്കുന്ന ഒരു സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് വാളയാറില്‍ നിന്ന് ഓണം ബമ്പര്‍ ടിക്കറ്റ് എടുത്തതെന്ന് ഇത്തവണത്തെ ഓണം ബമ്പര്‍ അടിച്ച തമിഴ്നാട് സ്വദേശികളായ നാല് സുഹൃത്തുക്കള്‍. സമ്മാനം അടിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും ഓണം ബമ്പര്‍ ഭാഗ്യശാലികളിലൊരാള്‍ പറഞ്ഞു.

കരുവന്നൂര്‍ സഹകരണ ബാങ്കിനേക്കാള്‍ വലിയ തട്ടിപ്പാണ് അയ്യന്തോള്‍ സഹകരണ ബാങ്കില്‍ നടക്കുന്നതെന്ന് അനില്‍ അക്കര. തട്ടിപ്പില്‍ 100 കോടിയോളം രൂപ അയ്യന്തോള്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് നഷ്ടമായിട്ടുണ്ടെന്നും ബാങ്ക് ജീവനക്കാര്‍ തന്നെയാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്നും അനില്‍ അക്കര ആരോപിച്ചു.

ഓട്ടോമാറ്റിക് ഡോര്‍ അടയാത്തതിനെ തുടര്‍ന്ന് വന്ദേ ഭാരത് എക്സ്പ്രസ് 20 മിനിട്ട് തൃശൂര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. രാവിലെ ഒമ്പതരയോടെ തൃശൂര്‍ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവമുണ്ടായത്. എഞ്ചിനില്‍ നിന്നും ഡോറിലേക്കുള്ള പവര്‍ സപ്ലെ തകരാറായതാണ് ഡോര്‍ അടയാതിരുന്നതിന്റെ കാരണം.

പത്തനംതിട്ടയില്‍ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലുള്ള 14 ഹോട്‌സ്പോട്ടുകള്‍ കണ്ടെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ മാസം മാത്രം ഇതുവരെ 23 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 120 പേര്‍ക്ക് സംശയാസ്പദമായ രോഗബാധയും രണ്ട് മരണവും ഉണ്ടായിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ആലപ്പുഴ ചേര്‍ത്തലയില്‍ കോടതി വളപ്പില്‍ യുവതിക്ക് ഭര്‍ത്താവിന്റേയും ഭര്‍തൃമാതാവിന്റേയും ക്രൂര മര്‍ദ്ദനം. യുവതിയും ഭര്‍ത്താവും തമ്മിലുളള വിവാഹമോചന ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. രണ്ട് മക്കളെ ഭര്‍ത്താവിനെ ഏല്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും കുട്ടികളെ വിട്ട് നല്‍കാന്‍ യുവതി വിസമ്മതിച്ചതോടെയായിരുന്നു മര്‍ദ്ദനമെന്നാണ് വിവരം.

കണ്ണൂര്‍ കൂത്തുപറമ്പില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥിയായ നീര്‍വേലി സ്വദേശി സിനാന്‍ കുഴഞ്ഞ് വീണ് മരിച്ചു. ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തെ മോദി മള്‍ട്ടിപ്ലക്സ് എന്ന് വിളിക്കണമെന്ന ജയറാം രമേഷിന്റെ അഭിപ്രായം കോണ്‍ഗ്രസിന്റെ വൃത്തികെട്ട മനോനിലയാണ് കാണിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ഇത് 140 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങള്‍ക്ക് അപമാനമാണെന്നും കോണ്‍ഗ്രസ് ആദ്യമായല്ല ഇത്തരം പാര്‍ലമെന്റ് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ അഭിമാന ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ മൂന്ന് പേടകത്തെ സ്ലീപ് മോഡില്‍ നിന്ന് ഉണര്‍ത്താനുളള നടപടികള്‍ ഇന്നും തുടരും. ഇതുവരെ പേടകത്തില്‍ നിന്ന് പ്രതികരണം ഒന്നും ലഭിച്ചില്ലെന്ന് ഇസ്രോ ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

ഖാലിസ്ഥാന്‍ വാദി നേതാവിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ വീണ്ടും അമേരിക്ക. അതിര്‍ത്തി കടന്നുള്ള അടിച്ചമര്‍ത്തലുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചു. അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നും സംഭവത്തെക്കുറിച്ച് അമേരിക്ക അന്വേഷിക്കുന്നുണ്ടെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.

ബിടിഎസ് ഗ്രൂപ്പിലെ മൂന്നാമനും സൈനിക സേവനത്തിന്. സുഗ എന്നറിയപ്പെടുന്ന മിന്‍ ആണ് നിര്‍ബന്ധിത സൈനിക സേവനത്തിന് പോകുന്നതായി പ്രഖ്യാപിച്ചത്. ലോകമൊട്ടുക്ക് ഏറെ ആരാധകരെ നേടിയ ബിടിഎസ് ഗ്രൂപ്പിലെ ജിന്‍, ജെ ഹോപ്പ് എന്നിവര്‍ നേരത്തെ സൈനിക സേവനത്തിന് പോയിരുന്നു.

ഞങ്ങള്‍ സ്വപ്നം കാണും, ഞങ്ങള്‍ നേടും എന്ന മുദ്രാവാക്യം ഉയര്‍ത്തി 93ാം ദേശീയദിനം ആഘോഷിച്ചു കൊണ്ട് സൗദി അറേബ്യ . മധ്യപൂര്‍വദേശത്ത് പ്രബല ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന സൗദി വിപുലമായ പരിപാടികളോടെയാണ് ദേശീയദിനം ആഘോഷിക്കുന്നത്.

ഏഷ്യയുടെ കായികോത്സവത്തിന് ഇന്ന് ചൈനയില്‍ തുടക്കം. ഹാങ്ചൗവിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് 5.30-ന് ഡിജിറ്റല്‍ ദീപശിഖ തെളിയുന്നതോടെ 19-ാം ഏഷ്യന്‍ ഗെയിംസിന് തുടക്കമാവും. ഉദ്ഘാടനച്ചടങ്ങിലെ മാര്‍ച്ച്പാസ്റ്റില്‍ ഹോക്കി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങും ഒളിമ്പിക് മെഡല്‍ ജേതാവായ ബോക്സിങ് താരം ലവ്ലിന ബൊര്‍ഗോഹെയ്നും ഇന്ത്യന്‍ പതാകയേന്തും.

ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ഇന്ത്യ ഏഷ്യന്‍ ഗെയിംസിന് ഇറങ്ങുമ്പോള്‍ ടീമിനു കരുത്തായി 45 മലയാളിതാരങ്ങളും. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ കേരളത്തിന്റെ വലിയ സംഘങ്ങളില്‍ ഒന്നാണിത്. അത്ലറ്റിക്സ് മുതല്‍ ചൈനീസ് ആയോധനകലയായ ജു ജിട്സുവില്‍ വരെയുണ്ട് മലയാളി പ്രാതിനിധ്യം. ഇന്ത്യ 38 ഇനങ്ങളില്‍ മത്സരിക്കുമ്പോള്‍ അതില്‍ 13 ഇനങ്ങളില്‍ മലയാളി താരങ്ങളും കളത്തിലുണ്ടാകും.

ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിക്കാരായി ആപ്പിള്‍. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസഗിനെ പിന്തള്ളിയാണ് ആപ്പിള്‍ ഈ നേട്ടം കൈവരിച്ചത്. ജൂണ്‍ പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 120 ലക്ഷം വരുന്ന മൊത്തം കയറ്റുമതിയില്‍ ആപ്പിളിന്റെ വിപണി വിഹിതം 49 ശതമാനമാണ്. ഇത് ഏകദേശം 60 ലക്ഷം ഐഫോണുകള്‍ വരും. അതേസമയം സാംസംഗിന്റെ വിപണി വിഹിതം 45 ശതമാനമായിരുന്നു. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ ആപ്പിളിന്റെ വിപണി വിഹിതം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വെറും 9% മാത്രമായിരുന്നു. ഫോക്സ്‌കോണ്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നീ മൂന്ന് കരാര്‍ നിര്‍മ്മാതാക്കള്‍ക്ക് കീഴിലാണ് ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നത്. വിയറ്റ്‌നാമില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗിന്റെ ഇന്ത്യയിലെ ദുര്‍ബലമായ പ്രകടനം മോശമായതിന് കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. കമ്പനിയുടെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ ഫാക്ടറി വടക്കന്‍ വിയറ്റ്‌നാമിലാണ് സ്ഥിതി ചെയ്യുന്നത്. അതേസമയം ഈ കാലയളവില്‍ ആപ്പിളിന്റെ ശ്രദ്ധ ചൈനയില്‍ നിന്ന് മാറി ഇന്ത്യ ആയി. തുടര്‍ന്ന് ഇന്ത്യയെ പ്രധാന നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റുന്നതിനായി ആപ്പിള്‍ പ്രവര്‍ത്തിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ആപ്പിള്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ ഐപോഡുകളും നിര്‍മ്മിച്ചേക്കും.

പ്ലാറ്റ്‌ഫോമില്‍ ഒന്നിലധികം വ്യക്തിഗത പ്രൊഫൈലുകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന മള്‍ട്ടിപ്പിള്‍ പേഴ്സണല്‍ പ്രൊഫൈല്‍ ഫീച്ചറുമായി ഫേസ്ബുക്ക്. ചില ഫേസ്ബുക്ക് ഉപയോക്താക്കള്‍ അവരുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങളും പോസ്റ്റുകളും പങ്കുവെക്കുന്നതിനായി രണ്ടാമതൊരു പ്രൊഫൈല്‍ സൃഷ്ടിക്കാറുണ്ട്. അത്തരക്കാര്‍ക്ക് ഇനി, രണ്ടാമതൊരു അക്കൗണ്ട് സൃഷ്ടിക്കേണ്ട ആവശ്യം വരുന്നില്ല. ഒരു ഫേസ്ബുക്ക് ആപ്പിലൂടെ തന്നെ നാല് പ്രത്യേക പ്രൊഫൈല്‍ സൃഷ്ടിച്ച് ഇഷ്ടാനുസരണം ഉപയോഗപ്പെടുത്താം. ഓരോ പ്രൊഫൈല്‍ തെരഞ്ഞെടുക്കുമ്പോഴും വീണ്ടും ലോഗ്-ഇന്‍ ചെയ്യേണ്ട ആവശ്യവും വരുന്നില്ല. വളരെ വേഗത്തില്‍ പ്രൊഫൈലുകള്‍ മാറി മാറി ഉപയോഗപ്പെടുത്താം. എല്ലാ പ്രൊഫൈലുകളും പ്രധാന പ്രൊഫൈല്‍ പോലെ തന്നെ പ്രവര്‍ത്തിക്കും. കൂടാതെ, നിങ്ങളുടെ പ്രധാന പ്രൊഫൈല്‍ സൃഷ്ടിച്ച മറ്റൊരു അക്കൗണ്ടാണെന്ന് ഫേസ്ബുക്ക് യൂസര്‍മാരില്‍ നിന്ന് മറച്ചുവെക്കാനും സാധിക്കും. ഓരോ പ്രൊഫൈലിലും, ഉപയോക്താക്കള്‍ക്ക് വ്യത്യസ്ത കമ്മ്യൂണിറ്റികളുമായോ ആളുകളുമായോ കണക്റ്റുചെയ്യാനാകും. പുതിയ പ്രൊഫൈല്‍ സൃഷ്ടിക്കാനായി ഫേസ്ബുക്കിലെ നിങ്ങളുടെ പ്രൊഫൈല്‍ വിഭാഗത്തിലേക്ക് പോകുക. മുകളില്‍ ഒരു പുതിയ പ്രൊഫൈല്‍ സൃഷ്ടിക്കുന്നതിനുള്ള ഓപ്ഷന്‍ നിങ്ങള്‍ കാണും. അത് തിരഞ്ഞെടുത്ത് നിങ്ങളുടെ പ്രൊഫൈലിനായി ഒരു പേര് ചേര്‍ക്കുക. നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലിനായി ഒരു യൂസര്‍നെയിം ചേര്‍ക്കുക എന്നതാണ് അടുത്ത ഘട്ടം. തുടര്‍ന്ന് ഈ പ്രൊഫൈലിലേക്ക് സുഹൃത്തുക്കളെ ചേര്‍ക്കാനുള്ള ഓപ്ഷന്‍ നിങ്ങള്‍ക്ക് ലഭിക്കും.

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഗൗതം വാസുദേവ് മേനോന്‍ സിനിമ ‘ധ്രുവനച്ചത്തിര’ത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നു. ഈ വര്‍ഷം നവംബര്‍ 24 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. നവംബര്‍ 24ന് ചിത്രം റിലീസ് ചെയ്യും. സിനിമയുടെ ഒരു ട്രെയിലര്‍ ഗ്ലിംപ്സും റിലീസ് ചെയ്തിട്ടുണ്ട്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം 2016 ല്‍ പൂര്‍ത്തിയായതാണ്. എന്നാല്‍ റിലീസ് തിയ്യതി അനിശ്ചിതമായി ഇങ്ങനെ നീണ്ടു പോവുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംവിധായകനെതിരെ നിരവധി ട്രോളുകളും പുറത്തുവന്നിരുന്നു. ഋതു വര്‍മ്മ, സിമ്രാന്‍, ആര്‍ പാര്‍ഥിപന്‍, ഐശ്വര്യ രാജേഷ്, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യ ദര്‍ശിനി എന്നീ വമ്പന്‍ താരനിരയാണ് വിക്രം നായകനായ ചിത്രത്തില്‍ അണിനിരക്കുന്നത്. ജോണ്‍ എന്ന സീക്രട്ട് ഏജന്റ് ആയാണ് ചിത്രത്തില്‍ വിക്രം എത്തുന്നത്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. 2016 ല്‍ ചിത്രീകരണം ആരംഭിച്ച ധ്രുവനച്ചത്തിരത്തിന്റെ ടീസര്‍ 2017 ലാണ് പുറത്തുവന്നത്.

മൗത്ത് പബ്ലിസിറ്റി കൊണ്ട് തിയേറ്ററില്‍ ബംബറടിച്ച ‘ആര്‍ഡിഎക്‌സ്’ ഇനി ഒ.ടി.ടിയില്‍. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം സെപ്റ്റംബര്‍ 24ന് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം എത്തുന്നത്. ഓഗസ്റ്റ് 25ന് ഓണം റിലീസ് ചെയ്ത ചിത്രം മികച്ച വിജയമാണ് നേടിയത്. എട്ടു കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം 84 കോടിയോളം ബോക്സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കി. ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്‌നങ്ങളും അതേ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ പേരുകളുടെ ചുരുക്കരൂപമാണ് ആര്‍ഡിഎക്‌സ്. റോബര്‍ട്ട് ആയി ഷെയ്ന്‍ നിഗം എത്തുമ്പോള്‍ ഡോണിയായി എത്തുന്നത് ആന്റണി വര്‍ഗീസാണ്. നീരജ് മാധവാണ് സേവ്യര്‍ ആയി വേഷമിട്ടത്. മഹിമാ നമ്പ്യാര്‍, ലാല്‍, ബാബു ആന്റണി, എയ്മ റോസ്മി, മാലാ പാര്‍വതി, ബൈജു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ് ചിത്രം നിര്‍മ്മിച്ചത്. സാം സി.എസാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ.

എസ്യുവികളായ ഹെക്ടറിന്റേയും ഹെക്ടര്‍ പ്ലസിന്റെയും എക്സ്ഷോറൂം വില കുറച്ച് എംജി മോട്ടര്‍ ഇന്ത്യ. ഹെക്ടറിന് 1.29 ലക്ഷം രൂപ വരെയും ഹെക്ടര്‍ പ്ലസിന് 1.37 ലക്ഷം രൂപ വരെയുമാണ് വില കുറച്ചത്. ഇരുമോഡലുകളുടേയും വില്‍പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വാഹനങ്ങളുടെ വില കുറച്ചത് എന്നാണ് കരുതുന്നത്. ഹെക്ടറിന്റെ നിലവിലെ എക്സ്ഷോറൂം വില 14.73 ലക്ഷം മുതല്‍ 21.51 ലക്ഷം രൂപ വരെയാണ്. നേരത്തെ ഇത് 15 ലക്ഷം രൂപ മുതല്‍ 22.72 ലക്ഷം രൂപ വരെയായിരുന്നു. വിവിധ വകഭേദങ്ങളിലായി 27000 രൂപ മുതല്‍ 1.29 ലക്ഷം രൂപ വരെയാണ് വില കുറച്ചത്. പെട്രോള്‍ പതിപ്പിന്റെ വില 27000 മുതല്‍ 66000 രൂപ വരെ കുറഞ്ഞപ്പോള്‍ ഡീസല്‍ പതിപ്പിന്റെ വില 86000 രൂപ മുതല്‍ 1.29 ലക്ഷം രൂപ വരെ കുറഞ്ഞു. 1.5 ലീറ്റര്‍ പെട്രോള്‍, 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ഹെക്ടറില്‍. ഹെക്ടറിന്റെ ഏഴു സീറ്റ് വകഭേദമായ പ്ലസിന്റെ എക്സ്ഷോറൂം വില 50000 രൂപ മുതല്‍ 1.37 രൂപ വരെയാണ് കുറഞ്ഞിരിക്കുന്നത്. 17.50 ലക്ഷം രൂപ മുതല്‍ 23.43 ലക്ഷം രൂപ വരെയാണ് നിലവിലെ വില. നേരത്തെ ഇത് 18 ലക്ഷം രൂപ മുതല്‍ 23.43 ലക്ഷം രൂപ വരെയായിരുന്നു. പെട്രോള്‍ എന്‍ജിന്‍ മോഡലിന്റെ വില 50000 രൂപ മുതല്‍ 81000 രൂപ വരെ കുറഞ്ഞപ്പോള്‍ ഡീസല്‍ മോഡലിന്റെ വില 1.04 ലക്ഷം രൂപ മുതല്‍ 1.37 ലക്ഷം രൂപ വരെ കുറഞ്ഞു.1.5 ലീറ്റര്‍ പെട്രോള്‍, 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ഹെക്ടറില്‍.

ഗവിയിലെ വനപാലകന്‍ മോഹനന്റെ തിരോധാനം, പത്രപ്രവര്‍ത്തകന്‍ രാജാസാമിയുടെ ആത്മഹത്യ, തിരുവല്ലയിലെ ഡല്‍ഹി നിവാസി എന്‍ജിനീയര്‍ വിനോദിന്റെ കൊലപാതകം. അലി പുഞ്ചിരിച്ചു. അവന്‍ ചോദ്യമുതിര്‍ത്തു: ”ഈ മൂന്നു കേസുകളും കൂടി അന്വേഷിക്കാനാകുമോ?” അഞ്ചു ഡിറ്റക്ടീവ് നോവലുകള്‍ വായിക്കുന്നതിന്റെ ഉദ്വേഗസഞ്ചയവും രസാനുഭൂതിതരംഗങ്ങളും സമ്മാനിക്കുന്ന, അനിതരസാധാരണമായ ശില്പദീക്ഷയോടെയും ദര്‍ശന ദീപ്തിയോടെയും എഴുതിയ, കുറ്റാന്വേഷണ ഫിക്ഷന്‍. ‘വണ്‍ ബൈ വണ്‍’. അന്‍വര്‍ അബ്ദുള്ള. ഡിസി ബുക്സ്. വില 389 രൂപ.

തെറ്റായ ചില ഭക്ഷണ കോംബിനേഷനുകള്‍ ശരീരത്തിനു ദോഷം ചെയ്യും. ദഹന പ്രശ്നങ്ങള്‍, ഓക്കാനം, ഉദരരോഗങ്ങള്‍ ഇവയ്ക്കെല്ലാം ഇത് കാരണമാകാം. പോഷകസമ്പുഷ്ടമായ മുട്ടയുടെ കാര്യവും വിഭിന്നമല്ല. മുട്ട അങ്ങേയറ്റം പോഷകസമ്പുഷ്ടമാണ്. പ്രോട്ടീന്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ ഇവയെല്ലാം മുട്ടയിലുണ്ട്. എന്നാല്‍ മുട്ട കഴിക്കുന്നതിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല. അവ ഏതൊക്കെയെന്നു നോക്കാം. ഓറഞ്ച്, ചെറുനാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് ഇവയൊന്നും മുട്ടയ്ക്കൊപ്പം കഴിക്കരുത്. പ്രഭാതഭക്ഷണമായി മുട്ട കഴിക്കാമെങ്കിലും മധുരമുള്ള സെറീയല്‍സിനൊപ്പം മുട്ട കഴിക്കുന്നത് ആരോഗ്യകരമല്ല. മുഴുധാന്യ സെറീയലുകള്‍ക്കൊപ്പം മുട്ട കഴിക്കാവുന്നതാണ്. മുട്ടയുടെ രുചിയും റെഡ് വൈനിലെ ടാനിനുകളുമായി ചേര്‍ന്ന് അസുഖകരമായ ഒരു രുചി ഉണ്ടാക്കും. മദ്യത്തോടൊപ്പം മുട്ട കഴിക്കരുത്. പച്ച മുട്ട ബാക്ടീരിയല്‍ അണുബാധയ്ക്ക് കാരണമാകാമെന്നതിനാല്‍ എഗ്ഗ് നോഗ് പോലുള്ള കോക്ക് ടെയ്‌ലും മദ്യത്തിനൊപ്പം കഴിക്കരുത്. തൈരും മുട്ടയും ഒരുമിച്ചു കഴിക്കരുത്. മുട്ടയും സോയ മില്‍ക്കും പ്രോട്ടീനുകളാല്‍ സമ്പന്നമാണ്. ഇവ ഒരുമിച്ച് കഴിച്ചാല്‍ ശരീരത്തില്‍ പ്രോട്ടീന്റെ അളവ് വളരെയധികം കൂടും. അതിനാല്‍ മുട്ടയും സോയ മില്‍ക്കും ഒരുമിച്ചു കഴിക്കരുത്. മുട്ട കഴിക്കുന്നതോടൊപ്പം അച്ചാറുകള്‍ കഴിക്കരുത്. മുട്ടയില്‍ നിന്നുള്ള പോഷകങ്ങളുടെ ആഗിരണത്തെ ചായയിലെ ടാനിനുകള്‍ തടയുന്നു. മുട്ടയും ചായയും ഒരുമിച്ചു കഴിച്ചാല്‍ അസിഡിറ്റിയും ഗ്യാസ്ട്രബിളും ഉണ്ടാകും. അതിനാല്‍ മുട്ട കഴിക്കുമ്പോള്‍ ചായ കുടിക്കാന്‍ പാടില്ല.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.88, പൗണ്ട് – 101.67, യൂറോ – 88.17, സ്വിസ് ഫ്രാങ്ക് – 91.55, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.27, ബഹറിന്‍ ദിനാര്‍ – 219.89, കുവൈത്ത് ദിനാര്‍ -268.32, ഒമാനി റിയാല്‍ – 215.36, സൗദി റിയാല്‍ – 22.10, യു.എ.ഇ ദിര്‍ഹം – 22.57, ഖത്തര്‍ റിയാല്‍ – 22.77, കനേഡിയന്‍ ഡോളര്‍ – 61.52.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *