Franko 3 yt cover

*1985ലെ മികച്ച ജനപ്രിയ ഗായകന്‍?* : https://youtu.be/Pfu5gXGf6ko | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന വിഷയത്തെക്കുറിച്ചു പഠിക്കാന്‍ കേന്ദ്രം ഉന്നതാധികാര സമിതിയെ നിയോഗിച്ചു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമിതിയുടെ അധ്യക്ഷനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. വിഷയം പഠിച്ചതിനുശേഷം പാനല്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ടു നല്‍കും. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം 18 നു ചേരാനിരിക്കേയാണ് തിടുക്കത്തില്‍ സമിതിയെ നിയോഗിച്ചിരിക്കുന്നത്. വിഷയം പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി വ്യക്തമാക്കി.

പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കേ, കേന്ദ്ര മന്ത്രിമാര്‍ വിദേശയാത്രകള്‍ റദ്ദാക്കണമെന്ന് ബിജെപി നേതൃത്വം. സുപ്രധാന നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കേയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റു കൊല്ലപ്പെട്ടു. കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ ലക്നൗവിലെ വസതിയില്‍ മന്ത്രിയുടെ മകന്റെ സുഹൃത്തായ വിനയ് ശ്രീവാസ്തവയാണ് കൊല്ലപ്പെട്ടത്. സംഭവം. സംഭവ സമയത്ത് മകന്‍ സ്ഥലത്തില്ലായിരുന്നെന്നു മന്ത്രി പറഞ്ഞു. മകന്റെ പേരിലുള്ള തോക്കില്‍നിന്നാണു വെടിപൊട്ടിയത്. മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം*

ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.

*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*

വാണിജ്യ എല്‍പിജി വില 158 രൂപ കുറച്ചു. തിരുവനന്തപുരത്തെ പുതിയവില 1,558 രൂപയാണ്. വിലക്കുറവ് ഇന്നു പ്രാബല്യത്തിലായി.

പ്രസവ ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ രണ്ടു ഡോക്ടര്‍മാരേയും രണ്ടു നേഴ്‌സുമാരേയും പ്രതികളാക്കി അന്വേഷണ സംഘം കുന്ദമംഗലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ സി.കെ. രമേശന്‍, കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ എം. ഷഹന, കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്സുമാരായ രഹന, കെ.ജി മഞ്ജു എന്നിവരാണ് പ്രതികള്‍.

ജൂനിയര്‍ വനിതാ ഡോക്ടറെ സീനിയര്‍ ഡോക്ടര്‍ ബലമായി ചുംബിച്ചെന്നു പരാതി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ 2019 ല്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ക്കെതിരെ വനിതാ ഡോക്ടറുടെ പരാതി. അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കി.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

നെല്‍കര്‍ഷകര്‍ക്കു സംഭരണ വില നല്‍കാന്‍ വൈകുന്നത് കേന്ദ്ര സര്‍ക്കാരില്‍നിന്ന് 637.6 കോടി രൂപ ലഭിക്കാത്തതുകൊണ്ടാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കേന്ദ്രവിഹിതം ലഭിക്കാന്‍ എട്ടു മാസം വരെ സമയമെടുക്കും. 2,50,373 കര്‍ഷകരില്‍നിന്നാണ് നെല്ല് സംഭരിച്ചത്. 2070.70 കോടി രൂപയാണ് വില. ഇതില്‍ 1,854 കോടി രൂപ 23,0000 കര്‍ഷകര്‍ക്കായി കൊടുത്തു. 216 കോടി രൂപകൂടി കൊടുക്കാനുണ്ട്. അത് കൊടുത്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ഓണത്തോടനുബന്ധിച്ച് അര്‍ഹരായ 83 ശതമാനം കാര്‍ഡ് ഉടമകളും റേഷന്‍ വാങ്ങിയെന്നു ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. 5,10,754 കുടുംബങ്ങള്‍ക്കു കിറ്റ് കൊടുത്തു കഴിഞ്ഞു. നാളെയും കൂടി കിറ്റ് വാങ്ങാം. കോട്ടയം ജില്ലയില്‍ 37000 കിറ്റ് കൊടുക്കാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

താനൂര്‍ ലഹരി കേസില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിക്കൊപ്പം കസ്റ്റഡിയിലെടുത്ത പ്രതി മന്‍സൂറിനു ജയിലില്‍ മര്‍ദനമെന്ന് ആരോപിച്ച് പിതാവ് ഹൈക്കോടതിയെ സമീപിച്ചു. കള്ള മൊഴിയില്‍ ഒപ്പുവയ്ക്കണമെന്നു നിര്‍ബന്ധിച്ചാണ് മര്‍ദിക്കുന്നതെന്നാണ് ആരോപണം. താമിര്‍ ജിഫ്രിയെ പോലീസ് മര്‍ദിച്ചെന്ന മൊഴി മാറ്റണമെന്നാണ് ആവശ്യം.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഐഎച്ച്ആര്‍ഡി ഉദ്യോഗസ്ഥന്‍ നന്ദകുമാറിന്റെ നിയമനം റദ്ദാക്കി ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കത്ത് നല്‍കി.

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോരുന്നുണ്ടെന്നു 2019 ല്‍ കോവിഡ് കാലത്തു വാര്‍ത്ത നല്‍കിയതിനു പോലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ചാണ് പുതിയ കേസ്. നേരത്തെ നിരവധി കേസുകളില്‍ ജാമ്യം നേടിയിരിക്കേയാണ് പുതിയ വേട്ടയാടല്‍.

കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്കു സാധ്യത. വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികള്‍ ഉള്ളതിനാലാണ് മഴ മുന്നറിയിപ്പുള്ളത്.

ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ ഇന്നു പുലിക്കളി. അഞ്ചു പുലിക്കളി സംഘങ്ങളാണ് വൈകുന്നേരം നാലരയോടെ സ്വരാജ് റൗണ്ട് കീഴടക്കുക. ഓരോ പുലിസംഘത്തിലും അമ്പതു മുതല്‍ എഴുപതുവരെ പുലിവേഷധാരികളുണ്ടാകും. നിശ്ചലദൃശ്യങ്ങളും അവതരിപ്പിക്കും. തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം കല്ലമ്പലത്ത് മധ്യവയസ്‌കനായ മണമ്പൂര്‍ സ്വദേശി ബൈജുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മണല്‍ മാഫിയ സംഘത്തിലെ നാലു പേര്‍ പിടിയില്‍. മണമ്പൂര്‍ സ്വദേശികളായ റിനു, ഷൈബു, അനീഷ്, വിശാഖ് എന്നിവരാണ് പിടിയിലായത്. പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനു മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പൊലീസ് ഇന്നു കുറ്റപത്രം സമര്‍പ്പിക്കും. ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആലം ആണ് ഏക പ്രതി. പെണ്‍കുട്ടി കൊല്ലപ്പെട്ടു 35-ാം ദിവസമാണ് കുറ്റപത്രം നല്‍കുന്നത്.

ഇന്ത്യയുടെ ആദ്യ സൗരപഠന ഉപഗ്രഹം ആദിത്യ എല്‍ വണ്‍ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി. നാളെ 11.50 ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍നിന്നാണ് വിക്ഷേപണം. പിഎസ്എല്‍വിയാണ് ആദിത്യ എല്‍ വണ്ണിനെ ബഹിരാകാശത്ത് എത്തിക്കുക. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സല്‍ ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനായും ആഭ്യന്തര മന്ത്രാലയത്തിലെ ഓഫീസറായും ആള്‍മാറാട്ടം നടത്തി കോടികള്‍ തട്ടിയ പ്രതി അറസ്റ്റില്‍. കണ്‍സ്ട്രക്ഷന്‍ സൈറ്റ് സൂപ്പര്‍വൈസറായിരുന്ന അഹമ്മദാബാദ് സ്വദേശി ഓംവീര്‍ സിംഗാണ് അറസ്റ്റിലായത്.

ഡല്‍ഹിയിലെ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത് കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ 3,500 ഡോളര്‍ പ്രതിഫലമായി കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ട്. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് ഇവര്‍ക്ക് പണം നല്‍കിയത്. ആകെ വാഗ്ദാനം ചെയ്തത് 7,000 ഡോളര്‍ ആയിരുന്നു.

പന്നികള്‍ കൃഷി നശിപ്പിച്ചെന്ന് ആരോപിച്ച് കുടുംബത്തിലെ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. റാഞ്ചിയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ ഒര്‍മഞ്ചി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഝഞ്ജി തോല ഗ്രാമത്തിലാണ് സംഭവം.

ചൈന പുറത്തുവിട്ട പുതിയ ഭൂപടത്തിനെതിരേ കൂടുതല്‍ രാജ്യങ്ങള്‍. വിയറ്റ്നാം, മലേഷ്യ, തായ് വാന്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളാണ് ചൈനയുടെ ഭൂപടത്തെ എതിര്‍ക്കുന്നത്. തങ്ങളുടെ അധീനതയിലുള്ള സ്പ്രാറ്റ്ലി, പഴ്സല്‍ ദ്വീപുകളും സമുദ്രാതിര്‍ത്തിയും ചൈനയുടേതാക്കി ഭൂപടത്തില്‍ ഉള്‍പെടുത്തിയതില്‍ വിയറ്റ്നാം പ്രതിഷേധിച്ചു.

2023-24 ലെ ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ ഇന്ത്യ 7.8 ശതമാനം ജി.ഡി.പി വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ജി.ഡി.പി വളര്‍ച്ചാനിരക്കാണിത്. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ വളര്‍ച്ച 6.1 ശതമാനമായിരുന്നു. ഇന്ത്യ 7.5 മുതല്‍ 8.5 ശതമാനം വരെ വളര്‍ന്നേക്കുമെന്നാണ് പൊതുവേ വിലയിരുത്തിരുന്നത്. റിസര്‍വ് ബാങ്ക് പ്രതീക്ഷിച്ചിരുന്നത് ഇന്ത്യ എട്ട് ശതമാനമായിരുന്നു. നടപ്പുവര്‍ഷം ഏപ്രില്‍-ജൂണില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 40.37 ലക്ഷം കോടി രൂപയാണ്. 2022-23ലെ ആദ്യപാദത്തില്‍ ഇത് 37.44 ലക്ഷം കോടി രൂപയായിരുന്നു. അതേസമയം, പാദാടിസ്ഥാനത്തില്‍ ജി.ഡി.പി മൂല്യം കുറയുകയാണുണ്ടായത്. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ ജി.ഡി.പി 43.62 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ (2022-23) ഏപ്രില്‍-ജൂണില്‍ ഇന്ത്യ 13.5 ശതമാനം ജി.ഡി.പി വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. നടപ്പുവര്‍ഷം ജൂണ്‍പാദത്തിലെ വളര്‍ച്ച, കഴിഞ്ഞ നാല് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്നതാണ്. ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയെന്ന നേട്ടം നിലനിറുത്താന്‍ ഇന്ത്യക്ക് കഴിഞ്ഞപാദത്തിലും കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍. ചൈന കഴിഞ്ഞപാദത്തില്‍ വളര്‍ന്നത് 6.3 ശതമാനമാണ്. അമേരിക്ക 2.4 ശതമാനം, യു.കെ 0.2 ശതമാനം, ഫ്രാന്‍സ് ഒരു ശതമാനം, ജപ്പാന്‍ 1.5 ശതമാനം, ഇന്‍ഡോനേഷ്യ 5.17 ശതമാനം, സൗദി അറേബ്യ 1.1 ശതമാനം എന്നിങ്ങനെയുമാണ് കഴിഞ്ഞ പാദത്തില്‍ വളര്‍ന്നത്. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മ്മനിയുടെ വളര്‍ച്ച കഴിഞ്ഞപാദത്തിലും നെഗറ്റീവാണ്; മൈനസ് 0.2 ശതമാനം.

ഡിജിറ്റല്‍ ലോകത്ത് ഇന്ന് റീലുകളുടെ കാലമാണ്. എന്തിനും ഏതിനും റീല്‍ ഉണ്ടാക്കി സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കലാണ് ഇന്ന് ട്രെന്‍ഡ്. ഒരു മിനിറ്റ് വരെയാണ് റീലുകളുടെ സമയദൈര്‍ഘ്യം. ഇതിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ പ്രമുഖ ഫോട്ടോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പുതിയ ഫീച്ചറായി ഇത് കൊണ്ടുവരാനാണ് ഇന്‍സ്റ്റഗ്രാം ലക്ഷ്യമിടുന്നത്. ഒരു മിനിറ്റിന്റെ സ്ഥാനത്ത് പത്തുമിനിറ്റ് വരെയാക്കി ദൈര്‍ഘ്യം ഉയര്‍ത്തുന്ന കാര്യമാണ് ഇന്‍സ്റ്റഗ്രാം ആലോചിക്കുന്നത്. രണ്ട് ഓപ്ഷനുകളായി ഫീച്ചര്‍ അവതരിപ്പിക്കാനാണ് പദ്ധതി. ഒന്നില്‍ മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിക്കും. രണ്ടാമത്തെ ഓപ്ഷന്‍ പ്രയോജനപ്പെടുത്തിയാല്‍ പത്തുമിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കുക. നിലവില്‍ ഇന്‍സ്റ്റഗ്രാമിന്റെ പ്രധാന എതിരാളിയായ ടിക്ടോക്കില്‍ പത്തുമിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ്ലോഡ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഇന്‍സ്റ്റഗ്രാമിലും ഇത് യാഥാര്‍ഥ്യമായാല്‍ പുതിയ കാഴ്ചാനുഭവം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയ പരിഷ്‌കാരം വഴി യൂട്യൂബ് ഷോര്‍ട്ടുമായി മത്സരിക്കാനും ഇന്‍സ്റ്റഗ്രാമിന് കരുത്തുനല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സൂപ്പര്‍ താരം ഷാറുഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന ബോളിവുഡ് ചിത്രം ‘ജവാന്‍’ ട്രെയിലര്‍ എത്തി. നയന്‍താര നായികയാകുന്ന സിനിമയില്‍ വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ദീപിക പദുക്കോണ്‍ അതിഥിവേഷത്തിലെത്തുന്നു. പ്രിയാമണി, സന്യ മല്‍ഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നാല് ഗെറ്റപ്പിലാണ് ഷാറുഖ് എത്തുന്നത്. മിലിട്ടറി ഓഫിസറായി ഷാറുഖ് എത്തുന്ന ചിത്രം പ്രതികാരകഥയാണ് പറയുന്നത്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മാണം. ചിത്രം സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്യും.ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. പഠാന്റെ ബോക്സ് ഓഫിസ് വിജയം ആവര്‍ത്തിക്കാന്‍, തിയറ്ററുകളിലേക്കു ജനസഗാരമൊഴുക്കാന്‍ ഉള്ള എല്ലാ ചേരുവകളും ഉണ്ട് ജവാനിലും എന്നാണ് ആരാധകരുടെ കണക്കു കൂട്ടല്‍. ചിത്രത്തില്‍ ബോളിവുഡില്‍ നിന്നും ടോളിവുഡില്‍ നിന്നുമുള്ള മറ്റു സൂപ്പര്‍സ്റ്റാറുകളുടെ സാന്നിധ്യവും ഉണ്ടാവുമെന്ന സൂചനകളും ഉണ്ട്. അനിരുദ്ധ് ആണ് സംഗീതം. ജി.കെ. വിഷ്ണു ഛായാഗ്രഹണം. എഡിറ്റിങ് റൂബെന്‍.

ദളപതി വിജയ്യെ നായകനാക്കി വെങ്കട് പ്രഭു ഒരുക്കുന്ന ‘ദളപതി 68’ എന്ന പുതിയ സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സയന്‍സ് ഫിക്ഷന്‍ ചിത്രവുമായാണ് വെങ്കട് പ്രഭുവും വിജയ്യും ഒന്നിക്കുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇപ്പോള്‍ വെങ്കട് പ്രഭു പങ്കുവച്ച ചിത്രങ്ങളും ഈ ഊഹാപോഹങ്ങള്‍ ശരി വയ്ക്കുന്നതാണ്. ‘ഭാവിയിലേക്ക് സ്വാഗതം’ എന്ന് പറയുന്ന പോസ്റ്റില്‍ ഒരു ഉപകരണം നോക്കി നില്‍ക്കുന്ന വിജയിയെയും, മറ്റൊന്ന് ത്രിഡി സ്‌കാനിംഗിന് വിധേയനാകുന്ന വിജയിയെയും കാണാം. ഇത് ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണോ എന്ന സംശയവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നുണ്ട്. സിനിമയില്‍ അച്ഛനും മകനുമായി വിജയ് എത്തിയേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. അതേ സമയം വിജയ്യുടെ സഹോദരനായി പുതിയ ചിത്രത്തില്‍ വേഷമിടുക ജയ് ആയിരിക്കും എന്ന റിപ്പോര്‍ട്ടുകളാണ് ചര്‍ച്ചയാകുന്നുണ്ട്. ടീ സീരീസ് വിജയ് നായകനാകുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് നേടിയിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ജയ്, സിമ്രാന്‍ തുടങ്ങിയവരാകും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുക. തമന്‍ ആകും സംഗീതം. എജിഎസ് പിക്ചേഴ്സ് ആണ് നിര്‍മാണം.

ഗൊറില 450 എന്ന പേര് ട്രേഡ് മാര്‍ക്ക് റജിസ്ട്രേഷന്‍ നടത്തി റോയല്‍ എന്‍ഫീല്‍ഡ്. 450 സിസി പ്ലാറ്റ്ഫോമില്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന അഞ്ചു മോഡലുകളില്‍ ഒന്നായിരിക്കും ഗൊറില എന്നാണ് കരുതുന്നത്. ഉടന്‍ വിപണിയിലെത്തുമെന്ന് കരുതുന്ന ഹിമായന്‍ 450ന്റെ പേരായിരിക്കുമോ ഗൊറില എന്ന് വ്യക്തമല്ല. ഹിമാലയന്‍ 450ന്റെ ചിത്രങ്ങള്‍ നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. നിലവിലെ ഹിമാലയനുമായി ഏറെ സാമ്യമുണ്ട് പുതിയ ബൈക്കിന്. എല്‍ഇഡി ഹെഡ്‌ലാംപ്, സ്മോക്ക്ഡ് വിന്‍ഡ് ഷീല്‍ഡ്, ഡേര്‍ട്ട് ബൈക്ക് ശൈലിയിലുള്ള ഉയര്‍ന്ന ഹാന്‍ഡില്‍ ബാര്‍, അപ് സൈഡ് ഡൗണ്‍ ഫോര്‍ക്ക്, പുതിയ സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്പ്ലിറ്റ് സീറ്റുകള്‍ എന്നിവ ബൈക്കിനുണ്ട്. നിലവിലെ ഹിമാലയനെക്കാള്‍ വലുപ്പം കൂടിയ ഇന്ധനടാങ്കായിരിക്കും പുതിയ ബൈക്കിന്. എന്‍ഫീല്‍ഡിന്റെ ആദ്യത്തെ ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ 450 എന്‍ജിനാണ് പുതിയ ബൈക്കില്‍. 40 ബിഎച്ച്പി കരുത്തും 40 എന്‍എം ടോര്‍ക്കും 6 സ്പീഡ് ഗിയര്‍ ബോക്സും ബൈക്കിനുണ്ടാകും.

ഇരുട്ടിനെ, തണുപ്പിനെ, ഭയത്തെ, ആകുലതയെ, ഭൂതകാലത്തെ, സമകാലത്തിന്റെ സങ്കീര്‍ണ്ണതകളെ ഒക്കെ ആലോചനാപൂര്‍വം അഭിസംബോധന ചെയ്യുന്ന എഴുത്തുകാരന്റെ കാഴ്ചകളും കാഴ്ചപ്പാടുകളുമാണ് ഈ സമാഹാരം. വ്യവസ്ഥാപിതമായ നിയമങ്ങളും അച്ചടിഭാഷയിലുള്ള മുദ്രാവാക്യങ്ങളും ഉപേക്ഷിച്ചുകൊണ്ട്, പ്രക്ഷുബ്ധമായ ജീവിതത്തെ തന്നാല്‍ക്കഴിയുംവിധം നേരിടുന്ന മനുഷ്യരുടെ സാമാന്യയുക്തിക്കാണ് ഈ കഥാകൃത്ത് ഊന്നല്‍കൊടുക്കുന്നത്. ‘മാന്ത്രികനായ മാന്‍ഡ്രേക്ക്’. മനോജ് ജാതവേദര്‍. ഡിസി ബുക്സ്. വില 171 രൂപ.

ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പോയി വിദഗ്ദ സഹായം തേടണമെന്ന് നിര്‍ദേശം. പലയിടത്തും എച്ച് വണ്‍ എന്‍ വണ്‍ പനി വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ കരുതല്‍ നിര്‍ദേശം വന്നിരിക്കുന്നത്. വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണ് എച്ച് വണ്‍ എന്‍ വണ്‍. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, എന്നിവയാണ് സാധാരണ കാണുന്ന രോഗ ലക്ഷണങ്ങള്‍. തുടക്കത്തില്‍ തന്നെ ചികിത്സിക്കുകയാണെങ്കില്‍ പ്രശ്നം ഗുരുതരമാകാതെ ശ്രദ്ധിക്കാം. ഗര്‍ഭിണികള്‍, പ്രായമായവര്‍, ചെറിയ കുട്ടികള്‍, മറ്റേതെങ്കിലും രോഗമുള്ളവര്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ നിസ്സാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതു കൊണ്ടാണ് അപകടാവസ്ഥയില്‍ എത്തുന്നതും മരണം വരെ സംഭവിക്കുന്നതും. ഇളം ചൂടുള്ള കഞ്ഞിവെള്ളം പോലെയുള്ള പോഷകഗുണമുള്ള പാനീയങ്ങളും പോഷക സമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കുവാനും പൂര്‍ണ്ണ വിശ്രമമെടുക്കുവാനും ശ്രദ്ധിക്കണം. പൊതു ഇടങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണം. ചുമ മര്യാദകള്‍ പാലിക്കുവാനും (തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ, മൂക്ക്, എന്നിവ തൂവാല കൊണ്ട് മറയ്ക്കുവാനും) ശ്രദ്ധിക്കണം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.73, പൗണ്ട് – 104.87, യൂറോ – 89.79, സ്വിസ് ഫ്രാങ്ക് – 93.78, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.54, ബഹറിന്‍ ദിനാര്‍ – 219.55, കുവൈത്ത് ദിനാര്‍ -268.51, ഒമാനി റിയാല്‍ – 214.95, സൗദി റിയാല്‍ – 22.06, യു.എ.ഇ ദിര്‍ഹം – 22.53, ഖത്തര്‍ റിയാല്‍ – 22.73, കനേഡിയന്‍ ഡോളര്‍ – 61.23.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *