◾സോളര്‍ പീഡന കേസിലെ കത്തു തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിനു നീതി ലഭിക്കണമെങ്കില്‍ കേസുമായി മുന്നോട്ടു പോകണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് ഉത്തരവില്‍ പറഞ്ഞു.
◾സംസ്ഥാന സര്‍ക്കാരിനെതിരേ ഈ മാസം 30 ന് ബിജെപി സെക്രട്ടേറിയേറ്റ് ഉപരോധിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷം പേര് സമരത്തില്‍ അണിനിരക്കും. മുസ്ലിം ലീഗ് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച റാലി ഇന്ത്യയുടെ ഔദ്യോഗിക നിലപാടിനെതിരെയാണെന്നും വര്‍ഗീയ ധ്രുവീകരണത്തിലൂടെ വോട്ട് നേടാനാണ് ശ്രമമെന്നും സുരേന്ദ്രന് പറഞ്ഞു.
◾
*ഇഷ്ടം പോലെ ഓഫറിനു പുറമെ എക്സ്ട്രാ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്സിന്റെ വാര്‍ഷിക ഡിസ്കൗണ്ടിനു പുറമെ രണ്ടെണ്ണമോ, മൂന്നെണ്ണമോ, നാലെണ്ണമോ വാങ്ങിയാൽ 10,15, 20 ശതമാനം വരെ എക്സ്ട്രാ ഓഫർ ലഭിക്കും. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്സ് വെയറിന് 60 ശതമാനവും വരെ കിഴിവുകൾ നേരത്തെ തന്നെ നൽകുന്നുണ്ട്. ഇഷ്ടം പോലെ ഓഫറിനു പുറമെ എക്സ്ട്രാ ഓഫർ കൂടി നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്സിന്റെ ഷോറൂം സന്ദർശിക്കൂ.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ റിമാന്‍ഡിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ പി ആര് അരവിന്ദാക്ഷന്, ബാങ്കിലെ മുന്‍ സീനിയര്‍ അക്കൗണ്ടന്റായ സി കെ ജില്‍സ് എന്നിവരുടെ ജാമ്യാപേക്ഷ വിചാരണാകോടതി തള്ളി.
◾നെടുംകണ്ടം തൂക്കുപാലത്ത് ബസ് സ്റ്റാന്‍ഡിനു സമീപത്തെ കുഴിയില്‍ തലകീഴായ നിലയില്‍ അജ്ഞാത മൃതദേഹം. കെട്ടിടം പണിക്കായി തയ്യാറാക്കിയ പില്ലര്‍ കുഴിയിലാണ് മൃതദേഹം കണ്ടത്.
◾ഗോവയില്‍ നടക്കുന്ന 37 -ാമത് ദേശീയ ഗെയിംസില്‍നിന്ന് വോളിബോള്‍ ഒഴിവാക്കിയത് എന്തിനെന്ന് ഹൈക്കോടതി. താരങ്ങളും പരിശീലകരും നല്കിയ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് ഇ മെയില്‍ വഴി നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455*
◾നെയ്യാറ്റിന്‍കരയില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ്സ് ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. മുട്ടക്കാട് സ്വദേശി അഖില്‍, മേലാരിയോട് സ്വദേശി അനന്ദു എന്നിവരാണ് നെയ്യാറ്റിന്‍കര പൊലീസിന്റെ പിടിയിലായത്.
◾
◾കണ്ണൂര്‍ മാടായി പഞ്ചായത്ത് മൈതാനത്ത് ആര്‍എസ്എസ് പഥസഞ്ചലനത്തിന് അനുമതി നല്‍കിയതിനെതിരേ സിപിഎം. മുസ്ലീം ലീഗ് ഭരിക്കുന്ന പഞ്ചായത്ത് ആര്‍എസ്എസ് പരിപാടിക്ക് അനുമതി കൊടുത്തത് അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണെന്നാണ് സിപിഎം ആരോപണം. നിരോധനമില്ലാത്ത ആര്‍എസ്എസിന് ഗ്രൗണ്ട് വിട്ടുനല്‍കിയതില്‍ തെറ്റെന്തെന്നാണ് പഞ്ചായത്തു പ്രസിഡന്റിന്റെ ചോദ്യം.
◾ഖത്തറില്‍ വധശിക്ഷ നല്കിയ ഇന്ത്യന്‍ നാവികരെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടും. നാവികരെ കാണാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അവസരം നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം, നാവികരുടെ കാര്യത്തില്‍ ഇടപെടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾ഒന്നര വര്‍ഷം മുമ്പു തമിഴ്നാട് നിയമസഭ പാസാക്കിയ നീറ്റ് വിരുദ്ധ ബില്ലിന് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് രാഷ്ട്രപതിക്ക് കത്തയച്ചു. കോച്ചിംഗ് സെന്ററില്‍ പരിശീലനത്തിനു പോകാന്‍ പണം ഇല്ലാത്തവര്‍ക്ക് അവസരം നിഷേധിക്കരുതെന്ന് കത്തില്‍ സ്റ്റാലിന് ആവശ്യപ്പെട്ടു.
◾ജമ്മു കാഷ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് സൈനികര്‍ ഇന്ത്യന്‍ ജവാന്മാര്ക്കു നേരെ വെടിയുതിര്‍ത്തു. ഇന്നലെ രാത്രി ജമ്മു കശ്മീരിലെ അര്‍ണിയയിലാണ് സംഭവം. പിന്നാലെ ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിയുതിര്‍ത്തു. ഒരു ഇന്ത്യന്‍ സൈനികനു പരിക്കേറ്റിട്ടുണ്ട്.
◾ഇന്ത്യ സഖ്യത്തെ ശക്തപ്പെടുത്തുമെന്നും ശക്തിപ്പെടുത്താന്‍ ഏകോപന സമിതി ഭാരവാഹിയാകേണ്ടതില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സമിതികളില്‍ കാര്യമില്ല. ഉന്നത നേതാക്കള്‍ ചേര്‍ന്നാണ് തീരുമാനമെടുക്കുന്നത്. അദ്ദേഹം വ്യക്തമാക്കി.
◾തുടര്‍ച്ചയായ രണ്ടാം ദിവസവും ഗാസയില്‍ ഇസ്രയേലിന്റെ യുദ്ധടാങ്കുകള്‍ ആക്രമണം നടത്തി. സിറിയക്കുള്ളിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. യുദ്ധം നിര്‍ത്തിവച്ച് ഗാസയില്‍ സഹായം എത്തിക്കണമെന്ന് യൂറോപ്യന്‍ യൂണിയന് ആവശ്യപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായിരം കടന്നു.
◾വിശ്വാസികള്‍ വര്‍ധിച്ചെങ്കിലും വൈദികരും സന്യസ്തരും കുറഞ്ഞെന്ന് വത്തിക്കാന്‍ റിപ്പോര്‍ട്ട്. വത്തിക്കാനിലെ ഫിദസ് ഏജന്‍സിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. യൂറോപ്പില്‍ വിശ്വാസികള്‍ വന്‍തോതില്‍ കുറഞ്ഞെങ്കിലും ആഫ്രിക്കയില്‍ വന്‍ വര്‍ധനവുണ്ടായി. 2020 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 1.62 കോടി വിശ്വാസികള്‍ വര്‍ധിച്ചു. മൂന്നു വര്‍ഷത്തിനിടെ 2,347 വൈദികരുടെ കുറവാണുണ്ടായത്. ആഗോളതലത്തില്‍ 4,07,872 വൈദികരാണുള്ളത്.
◾ഐ എസ് എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് – ഒഡീഷ എഫ്.സി മത്സരം. സസ്പന്ഷന് കഴിഞ്ഞ്, പരിശീലകന് ഇവാന് വുകോമനോവിച്ച് തിരികെയെത്തുന്ന മത്സരത്തിലൂടെ വിജയവഴിയില്‍ തിരിച്ചെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍. രാത്രി എട്ടിന് കൊച്ചിയിലാണ് മത്സരം.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് പാകിസ്ഥാന് – ദക്ഷിണാഫ്രിക്ക മത്സരം. ടോസ് നേടിയ പാകിസ്ഥാന് ബാറ്റിംഗ് തിരഞ്ഞെടുത്തു. അഞ്ച് കളികളില്‍ നിന്ന് 4 പോയിന്റുമായി ആറാം സ്ഥാനത്തുള്ള പാകിസ്ഥാന് ഇനിയുള്ള ഓരോ കളികളും ഏറെ നിര്‍ണായകമാണ്. അഞ്ച് കളികളില്‍ നിന്ന് 8 പോയിന്റുമായി ദക്ഷിണാഫ്രിക്ക നിലവില്‍ രണ്ടാം സ്ഥാനത്താണ്.
◾സാധാരണക്കാര്‍ മുതല്‍ അതിസമ്പന്നര്‍ വരെ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് അഥവാ യു.പി.ഐ ഇടപാടുകള്‍ ശീലമാക്കിയതോടെ രാജ്യത്ത് ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം കുത്തനെ താഴുന്നു. ഓണ്‍ലൈന്‍ വിപണിയിലെ ഇടപാടുകളിലാണ് ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം കുത്തനെ ഇടിഞ്ഞതെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതലാണ് റിസര്‍വ് ബാങ്ക് ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം ഓണ്‍ലൈന്‍, ഓഫ്ലൈന് എന്നിങ്ങനെ തരംതിരിച്ച് കണക്കെടുക്കാന്‍ തുടങ്ങിയത്. ഏപ്രിലില്‍ 11.7 കോടി ഇടപാടുകള്‍ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ നടന്നിരുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ ഇതുപക്ഷേ, 5.1 കോടിയായി ഇടിഞ്ഞു. 21,000 കോടി രൂപയില്‍ നിന്ന് 16,127 കോടി രൂപയിലേക്കാണ് ഇടപാടുകളുടെ മൂല്യവും താഴ്ന്നത്. അതേസമയം, ഇക്കാലയളവില്‍ യു.പി.ഐ വഴി ഇ-കൊമേഴ്സ് വാങ്ങലുകളിലെ ഇടപാടുകള്‍ 220 കോടിയില്‍ നിന്ന് 610 കോടിയായി ഉയര്‍ന്നു. രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചെലവഴിക്കലും കുറയുകയാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. ഓഗസ്റ്റിലെ 1.48 ലക്ഷം കോടി രൂപയില്‍ നിന്ന് സെപ്റ്റംബറില്‍ 1.42 ലക്ഷം കോടി രൂപയായാണ് ക്രെഡിറ്റ് കാര്‍ഡ് ചെലവഴിക്കലുകള്‍ കുറഞ്ഞത്. ജൂലൈയില്‍ ഇത് 1.45 ലക്ഷം കോടി രൂപയായിരുന്നു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഒഴികെയുള്ള ബാങ്കുകളെല്ലാം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്താകെ 9.3 കോടി ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളാണ് സെപ്റ്റംബര്‍ പ്രകാരമുള്ളത്. ഓഗസ്റ്റിലാണ് ആദ്യമായി 9 കോടി കടന്നത്. 1.88 കോടി ഉപയോക്താക്കളുമായി ഐ.സി.ഐ.സി.ഐ ബാങ്കാണ് മുന്നില്‍.
◾സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 5ജി നെറ്റ്വര്‍ക്ക് തുടങ്ങിയതായി മൊബൈല്‍ ഫോണ്‍ സര്‍വീസ് ദാതാക്കളായ എയര്‍ടെല്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലായി എയര്‍ടെല്‍ 5ജി സേവനം തുടങ്ങിയത്. മാര്‍ച്ചില്‍ ആറ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചിരുന്നു. നിലവില്‍ 17ലക്ഷം 5ജി വരിക്കാരാണ് സംസ്ഥാനത്തുള്ളത്. പ്രധാന നഗരങ്ങളില്‍ അള്‍ട്രാഫാസ്റ്റ് എയര്‍ടെല്‍ 5ജി പ്ലസ് സേവനങ്ങള്‍ ലഭ്യമാണ്. 20 മുതല്‍ 30മടങ്ങ് വരെ ഉയര്‍ന്ന വേഗതയ്ക്കൊപ്പം മികച്ച ശബ്ദ അനുഭവവും സൂപ്പര്‍ ഫാസ്റ്റ് കോള്‍ കണക്ഷനും എയര്‍ടെല്‍ 5ജി പ്ലസ്, ഹൈഡെഫനിഷന്‍ വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ്, മള്‍ട്ടിപ്പിള്‍ ചാറ്റിംഗ് ഫോട്ടോകള്‍ വളരെ വേഗത്തില്‍ അപ്ലോഡ് ചെയ്യല്‍ എന്നിവയും ലഭ്യമാകും. ഊര്‍ജ ഉപയോഗം കുറയ്ക്കുന്ന സംവിധാനമുള്ളതിനാല്‍ എയര്‍ടെല്‍ 5ജി പ്ലസ് നെറ്റ്വര്‍ക്ക് പരിസ്ഥിതി സൗഹൃദവുമാണ്.
◾‘ആദിപുരുഷി’ന് ശേഷം ബോളിവുഡില്‍ വീണ്ടുമൊരു രാമായണം ഒരുങ്ങുകയാണ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍ബിര്‍ കപൂറാണ് രാമന്റെ വേഷത്തിലെത്തുന്നത്. ചിത്രത്തിനായി രണ്‍ബിര്‍ നോണ്‍വെജും പാര്‍ട്ടികളും മദ്യപാനവും ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ കന്നഡ താരം യഷ് ആണ് രാവണനാകുന്നത്. ചിത്രത്തില്‍ സായ് പല്ലവിയാണ് സീതയായി എത്തുന്നത്. ഹനുമാനായി സണ്ണി ഡിയോള്‍ എത്തുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. കോടികളാണ് പ്രതിഫലത്തുകയായി സണ്ണി കൈപറ്റുന്നത് എന്നാണ് ഇപ്പോള്‍ എത്തുന്ന വിവരം. 45 കോടിയാണ് രാമായണത്തിന് വേണ്ടി സണ്ണി വാങ്ങുന്നത്. ‘ഗദര്‍ 2’വിന്റെ ഗംഭീര വിജയത്തിന് ശേഷം സണ്ണി പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരുന്നു. 75 കോടിയാണ് താരത്തിന്റെ നിലവിലെ പ്രതിഫലമെങ്കിലും രാമായണത്തിന് വേണ്ടി ഡിസ്കൗണ്ട് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 2014 ഫെബ്രുവരിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. സീതാപഹരണത്തെ ആസ്പദമാക്കി രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രമൊരുക്കുന്നത്. രണ്ടാം ഭാഗം പൂര്‍ണമായും രാവണനെ കേന്ദ്രീകരിച്ചുള്ളതായിരിക്കും. രാവണനാകാന്‍ 15 ദിവസമാണ് യഷ് അനുവദിച്ചിട്ടുള്ളതെന്ന് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു.
◾അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന ‘ബാന്ദ്ര’ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. നവംബര്‍ 10ന് ചിത്രം തിയേറ്ററുകളിലെത്തും. ദിലീപിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ബാന്ദ്രയുടെ റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്. റിലീസ് അപ്ഡേറ്റിനൊപ്പം പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ‘രാമലീല’ എന്ന ചിത്രത്തിന് ശേഷം അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബാന്ദ്ര. തമന്നയാണ് ചിത്രത്തില്‍ നായിക. തമന്നയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ആലന് അലക്സാണ്ടര്‍ ഡൊമനിക് എന്നാണ് ദിലീപ് കഥാപാത്രത്തിന്റെ പേര്. ദിനോ മോറിയ, ലെന, രാജ്വീര് അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി എന്നിവരും ബാന്ദ്രയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്. വിനായക അജിത്ത് ആണ് നിര്‍മാണം. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ അന്‍ബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവര്‍ ചേര്‍ന്നാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. സാം സി.എസ് ആണ് സംഗീതം.
◾ടോക്കിയോ മോട്ടര്‍ഷോയില്‍ സിഫ്റ്റിന് പുതിയ എന്ജിന് അവതരിപ്പിച്ച് സുസുക്കി. ഇസഡ് 12 എന്ന കോഡ് നാമത്തിലാണ് എന്ജിന് വികസിപ്പിക്കുന്നത്. 1.2 ലീറ്റര്‍ മൂന്നു സിലിണ്ടര്‍ നാച്ചുറലി അസ്പിരേറ്റഡ് എന്ജിന് നിലവിലെ 1.2 ലീറ്റര്‍ 4 സിലിണ്ടര്‍ എന്ജിന് പകരക്കാരനാകും എന്നാണ് പ്രതീക്ഷ. നിലവിലെ കെ12 എന്‍ജിനെക്കാളും ഇന്ധനക്ഷമതയും ടോര്‍ക്കും കൂടുതലുമുണ്ടാകും. മൈല്‍ഡ് ഹൈബ്രിഡ് ഉപേക്ഷിച്ച് ഫുള്‍ ഹൈബ്രിഡിലേക്ക് മാറിയാല്‍ ഏകദേശം 40 കിലോമീറ്റര്‍ ഇന്ധനക്ഷമതയും പുതിയ എന്ജിന് ലഭിച്ചേക്കാം. തുടക്കത്തില്‍ പുതിയ സ്വിഫ്റ്റിലും പിന്നീട് കെ12 എന്ജിന് ഉപയോഗിക്കുന്ന എല്ലാ മോഡലുകളിലും പുതിയ എന്ജിന് വന്നേക്കും. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള സ്വിഫ്റ്റില്‍ 1.2 ലീറ്റര്‍, ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണുള്ളത്. 90 എച്ച്പി കരുത്തും പരമാവധി 113എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്നതാണ് ഈ എന്ജിന്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി. നാലം തലമുറ സ്വിഫ്റ്റിനെ കഴിഞ്ഞ ദിവസമാണ് ടോക്കിയോ മോട്ടര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ചത്. അടുത്ത വര്‍ഷം പുതിയ സ്വിഫ്റ്റ് ഇന്ത്യയിലെത്തും. ഡ്യുവല്‍ സെന്‍സര്‍ ബ്രേക്ക് സപ്പോര്‍ട്ട്, കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, അഡാപ്റ്റീവ് ഹൈ ബീം സിസ്റ്റം, ഡ്രൈവ് മോണിറ്ററിങ് സിസ്റ്റം എന്നിവ പുതിയ സ്വിഫ്റ്റിലുണ്ടാവും.
◾രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കുപിന്നിലെ ദുരൂഹമായ അന്തര്‍നാടകങ്ങളെ തുറന്നുകാട്ടി നന്മതിന്മകളുടെ പതിവു സങ്കല്‍പ്പങ്ങളെ അട്ടിമറിക്കുന്ന രചന. വടക്കന്‍ കേരളത്തിലെ ഗ്രാമീണജീവിതങ്ങളുടെ ആധാരശ്രുതിയായ തെയ്യങ്ങളുടെ തീപ്പന്തവെളിച്ചത്തില്‍ കേരള രാഷ്ട്രീയചരിത്രത്തിലെ വേട്ടക്കാരും ഇരകളും വിശകലനം ചെയ്യപ്പെടുകയാണ്. അപരന്റെ പ്രാണനെടുക്കാന്‍ ആയുധം മൂര്‍ച്ചകൂട്ടുന്ന ഓരോ രാഷ്ട്രീയഗുണ്ടയും അണിയറയില്‍നിന്നു ചരടുവലിക്കുന്നവരുടെ കൈയ്യിലെ വെറും പാവകളാണെന്ന് വിളിച്ചുപറഞ്ഞ് നേരിന്റെ ശബ്ദമായി മാറിയ സിനിമയുടെ തിരക്കഥ. ‘ചാവേര്‍’. ജോയ് മാത്യു. മാതൃഭൂമി. വില 195 രൂപ.
◾കുടലിന്റെ സുപ്രധാന സെന്‍സര്‍ പ്രോട്ടീനും സിങ്കുമായി ബന്ധമുണ്ടെന്ന് പുതിയ പഠനം. നെച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. സിങ്കിന്റെയും ഏരിയല്‍ ഹൈഡ്രോകാര് ബണ്‍ റിസപ്റ്റര്‍ എന്ന സെന്‍സറിന്റെയും പങ്കിനെ കേന്ദ്രീകരിച്ചായിരുന്നു പഠനം. സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ് പോലുള്ള കുടലിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ലഘൂകരിക്കാമെന്നും പഠനത്തില്‍ കണ്ടെത്തി. അതേസമയം സിങ്കിന്റെ അളവ് കൂടിയാലോ കുറഞ്ഞാലോ അത് നമ്മുടെ കുടലിന്റെ ആരോഗ്യത്തെ ബാധിക്കും. സിങ്കിന്റെ അളവില്‍ വ്യത്യാസം വരുന്നത് കുടലില്‍ മൈക്രോബുകളുടെ തോതിന് മാറ്റം വരുത്താം. ഇത് വയറിളക്കത്തിനും വയറുവീക്കത്തിനും കാരണമാകാം. സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. പോര്‍ക്ക്, ബീഫ്, മട്ടന്‍ തുടങ്ങിയ മാംസാഹാരങ്ങള്‍. 100 ഗ്രാം ബീഫില്‍ 4.79 മില്ലിഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് പ്രതിദിനം പുരുഷന്മാര്ക്ക് വേണ്ടതിന്റെ 44 ശതമാനവും സ്ത്രീകള്‍ക്ക് വേണ്ടതിന്റെ 60 ശതമാനവുമാണ്. ചെമ്മീന്‍, ചിപ്പി, ചെറിയ കക്ക തുടങ്ങിയവയും സിങ്കിന്റെ കലവറയാണ്. ചെറുപയര്‍, പയര്‍, ബീന്‍സ് തുടങ്ങിയ പയര്‍വര്‍ഗങ്ങളിലും ഗണ്യമായ അളവില്‍ സിങ്ക് അടങ്ങിയിരിക്കുന്നു. ഇത് വേവിച്ചും മുളപ്പിച്ചും കഴിക്കുന്നത് നല്ലതാണ്. കശുവണ്ടി, ബദാം, മത്തങ്ങ വിത്തുകള്‍, വാള്‍നട്ട് തുടങ്ങിയവയിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ധാരാളം ഫൈബറും വിറ്റാമിനുകളും അടങ്ങിയ നട്സ് കഴിക്കുന്നത് ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവയുള്‍പ്പെടെയുള്ള ചില രോഗങ്ങള്‍ക്കുള്ള അപകടസാധ്യത ഘടകങ്ങള്‍ കുറയ്ക്കാനും സഹായിക്കും. പ്രോട്ടീനുകളും സിങ്കും മറ്റ് വിറ്റാമിനുകളും അടങ്ങിയ മുട്ടയും പാലും കഴിക്കുന്നതും പതിവാക്കാം. ചീസ്, ഗോതമ്പ്, അരി, ഓട്സ് തുടങ്ങിയവയിലും ധാരളം സിങ്ക് അടങ്ങിയിട്ടുണ്ട്. പച്ചക്കറിയിലും പഴ വര്‍ഗങ്ങളിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും ശരീരത്തില്‍ സിങ്കിന്റെ അളവ് കൂട്ടാന്‍ സഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.23, പൗണ്ട് – 100.87, യൂറോ – 87.85, സ്വിസ് ഫ്രാങ്ക് – 92.49, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.77, ബഹറിന്‍ ദിനാര്‍ – 220.78, കുവൈത്ത് ദിനാര്‍ -269.15, ഒമാനി റിയാല്‍ – 216.22, സൗദി റിയാല്‍ – 22.19, യു.എ.ഇ ദിര്‍ഹം – 22.66, ഖത്തര്‍ റിയാല്‍ – 22.86, കനേഡിയന്‍ ഡോളര്‍ – 60.26.