മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മലബാറില്‍ ഇക്കുറി 2,25,702 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പാസായത്. നിലവില്‍ പ്ലസ് വണിന് 1,95,050 സീറ്റുകളേയുള്ളൂ. യോഗ്യത നേടിയവര്‍ക്കെല്ലാം തുടര്‍ന്നു പഠിക്കണമെങ്കില്‍ 30,652 സീറ്റുകള്‍കൂടി വേണം. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കും. കഴിഞ്ഞ വര്‍ഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരും. ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഈ മാസം 25 ന് പ്രഖ്യാപിക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
◾കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി രണ്ടു വര്‍ഷങ്ങളിലായി 12,22,241 ഗുണഭോക്താക്കള്‍ക്ക് 3030 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 28,75,455 ക്ലെയ്മുകളിലൂടെയാണ് ഇത്രയും പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കിയത്. ഇന്ത്യയില്‍ ഏറ്റവുമധികം സൗജന്യ ചികിത്സ നല്‍കിയതിന് 2022 ലെ ആരോഗ്യ ഉത്കൃഷ്ട പുരസ്‌കാരം കേരളം കരസ്ഥമാക്കിയിരുന്നു.
◾
*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:
https://youtu.be/4-sqhUbTNeU
◾തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ക്കും മാസ് ഡ്രില്ലിനും വിലക്ക് കര്‍ശനമാക്കുമെന്ന് ദേവസ്വം ബോര്‍ഡ്. ചില ക്ഷേത്രങ്ങളോടനുബന്ധിച്ച് മാസ് ഡ്രില്‍ നടത്തുന്നതു ശ്രദ്ധയില്‍ പെട്ടതോടെയാണ് വിലക്ക് കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചത്.
◾കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടത്തില്‍ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാല പൊലീസ് മേധാവിക്കു പരാതി നല്‍കി. കോളേജിലെ ആള്‍ മാറാട്ടം കോളേജ് മാനേജ്‌മെന്റും അന്വേഷിക്കും. മാനേജര്‍ അടക്കം മൂന്നംഗ സമിതിയാണ് അന്വേഷിക്കുക. പ്രിന്‍സിപ്പല്‍ പ്രൊഫ. ജി.ജെ ഷൈജുവിനെ കേരള സര്‍വ്വകലാശാല സസ്പെന്‍ഡ് ചെയ്തിരുന്നു. അതേസമയം കെ എസ് യു നല്‍കിയ പരാതിയില്‍ പൊലീസ് കേസടുത്തിട്ടില്ല.
◾പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഒരു കോടിയോളം രൂപ വിലവരുന്ന എക്‌സ്റേ യൂണിറ്റ് എലി കടിച്ച് നശിപ്പിച്ചു. മതിയായ സുരക്ഷ ഒരുക്കാതിരുന്നിനാലാണ് എലി കടിച്ചു നശിപ്പിച്ചത്. 2021 മാര്‍ച്ച് മൂന്നിനു സൗജന്യമായി ലഭിച്ച 92.63 ലക്ഷം രൂപയുടെ സംസങ് കമ്പനി പോര്‍ട്ടബിള്‍ ഡിജിറ്റല്‍ എക്സറെ യൂണിറ്റാണ് യൂണിറ്റാണ് നശിച്ചത്. പരാതി ഉയര്‍ന്നതോടെ, ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
◾പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തില്‍ ഒരാളെ കൂടി വനം വകുപ്പ് അറസ്റ്റു ചെയ്തു. ഇടനിലക്കാരന്‍ ചന്ദ്രശേഖരന്‍ എന്ന കണ്ണനാണ് അറസ്റ്റിലായത്. ഇതോടെ, സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾രാഷ്ട്രീയ രക്തസാക്ഷികള്‍ കണ്ടവനോട് അനാവശ്യത്തിനു കലഹിക്കാന്‍ പോയി കൊല്ലപ്പെട്ടവരാണെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ചിലര്‍ പ്രകടനത്തിനിടയില്‍ പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണു മരിച്ചവരാണ്. കെ സി വൈ എം യുവജന ദിനാഘോഷ വേദിയിലാണ് വിവാദ പരാമര്‍ശം.
◾രക്തസാക്ഷിയായ ഗാന്ധിജി പാലത്തില്‍ നിന്ന് വീണു മരിച്ചതാണോയെന്ന് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കണമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഉന്നത സ്ഥാനത്ത് ഇരിക്കുന്ന മഹത് വ്യക്തിയാണ് ബിഷപ്പ്. ഇങ്ങനെയൊരു പ്രസ്താവന ഉണ്ടാകുമെന്നു കരുതിയില്ല. ജയരാജന്‍ പറഞ്ഞു.
◾കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മനുഷ്യരെ സംരക്ഷിക്കാതെ കാട്ടുപോത്തിന്റെ സംരക്ഷകരാകുന്ന സര്‍ക്കാരിനെതിരേ കെസിബിസി നടത്തിയ പ്രസ്താവനയെ പിന്തുണച്ച് രമേശ് ചെന്നിത്തല. മലയോര മേഖലയിലെ ജനങ്ങള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. നിയമത്തില്‍ ഭേദഗതി അവശ്യമെങ്കില്‍ കൊണ്ടുവരണം. നിയമം ജനങ്ങള്‍ക്കും വേണ്ടിയുള്ളതാണ്, പോത്തിനു വേണ്ടി മാത്രമല്ലെന്നും ചെന്നിത്തല.
◾സര്‍ക്കാര്‍ ആശുപത്രിയില്‍ ആഴ്ചയില്‍ ഒരു ദിവസം സൗജന്യ ഹൃദയശസ്ത്രക്രിയ നടത്താമെന്ന ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ വാഗ്ദാനം ഏറ്റെടുത്ത് ആരോഗ്യമന്ത്രി. ഡോക്ടറെ ഫോണില്‍ വിളിച്ച് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താനുള്ള സാധ്യതകള്‍ തേടി.
◾എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥിനി രാഖിശ്രീ തൂങ്ങിമരിച്ചത് 28 കാരനായ യുവാവിന്റെ ശല്യം സഹിക്കാനാകാതെയാണെന്ന് അച്ഛന്‍. ചിറയിന്‍കീഴ് പുളിമൂട്ട് കടവ് സ്വദേശിയായ യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നെന്നു പോലീസിനോട് പറഞ്ഞു.
◾മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32-ാം ചരമവാര്‍ഷികത്തില്‍ അച്ഛനെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘പപ്പാ, നിങ്ങള്‍ എന്റെ കൂടെയുണ്ട്, ഒരു പ്രചോദനമായി, ഓര്‍മ്മകളായി, എപ്പോഴും!’ രാജീവ് ഗാന്ധിയുടെ വിവിധ വീഡിയോകള്‍ പങ്കുവച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
◾ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട് അതോറിറ്റി രൂപീകരിക്കാന്‍ ഓര്‍ഡിനന്‍സിറക്കിയ കേന്ദ്ര നടപടിക്കെതിരെ പ്രതിപക്ഷ പിന്തുണ തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കേജരിവാള്‍ കൂടിക്കാഴ്ച നടത്തി. ഓര്‍ഡിനന്‍സും പ്രതിപക്ഷ ഐക്യത്തിനു വഴിയൊരുക്കുന്ന സ്ഥിതിയാണ്.
◾ജി സെവന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രൈനിലേക്ക് ക്ഷണിച്ച് വ്ളാഡ്മിര്‍ സെലന്‍സ്‌കി. സംഘര്‍ഷം പരിഹരിക്കാന്‍ ഇടപെടുമെന്ന മോദിയുടെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് സെലന്‍സ്‌കി പറഞ്ഞു.
◾പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതിക്കു സമാനതകളില്ലെന്നു പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മോദിയെ കാണാന്‍ പ്രധാന പൗരന്മാരടക്കം തിരക്ക് കൂട്ടുന്നു. അമേരിക്കയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാന വ്യക്തികളടക്കം തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. മോദിയുടെ ഓട്ടോഗ്രാഫ് വേണമെന്നും ബൈഡന്‍ പറഞ്ഞു. ജി 7 ഉച്ചകോടിക്കിടെയാണു ബൈഡന്റെ പ്രശംസ.
◾ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഇന്നത്തെ മത്സരങ്ങളോടെ ഗ്രൂപ്പ് തല മത്സരങ്ങള്‍ സമാപിക്കും. ഇന്ന് 3.30 ന് ആരംഭിക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ആറാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സ് അവസാന സ്ഥാനക്കാരായ സണ്‍റൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. 7.30 ന് ആരംഭിക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് നിലവിലെ നാലാം സ്ഥാനക്കാരായ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. ഈ സീസണില്‍ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ ഇന്നത്തെ മത്സരങ്ങളോടെ അറിയാം.
◾2023 മാര്‍ച്ച് പാദത്തില്‍ മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡിന്റെ അറ്റാദായം 25.95 കോടി രൂപ രേഖപ്പെടുത്തി. 2022 മാര്‍ച്ച് പാദത്തിലെ കമ്പനിയുടെ നഷ്ടം 151.8 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 2023 മാര്‍ച്ച് പാദത്തില്‍ 115.5 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 108.6 കോടി രൂപയായിരുന്നു. മുത്തൂറ്റ് ക്യാപിറ്റലിന്റെ മൊത്ത ചെലവ് 2022 മാര്‍ച്ച് പാദത്തിലെ 312,32 കോടി രൂപയില്‍ നിന്ന് 2023 മാര്‍ച്ച് പാദത്തില്‍ 78.56 കോടി രൂപയായി കുറഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 78.67 കോടി രൂപ രേഖപ്പെടുത്തി. 2021-22ല്‍ കമ്പനി രേഖപ്പെടുത്തിയത് 161.94 കോടി രൂപ നഷ്ടമായിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തിലെ 411.31 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 444.61 കോടി രൂപയാണ്. പുതിയ സി.ഇ.ഒചീഫ് എക്സിക്യുട്ടീവ് ഓഫീസറായി മാത്യു മാര്‍ക്കോസ് ചുമതലയേറ്റു. 26 വര്‍ഷത്തെ പ്രവര്‍ത്തന സമ്പത്തുള്ള ഇദ്ദേഹം എച്ച്.എസ്.ബി.സി., ഐ.സി.ഐ.സി.ഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവിടങ്ങളില്‍ നിര്‍ണായക ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ റീട്ടെയ്ല്‍ ലയബിലിറ്റീസ് ആന്‍ഡ് ബ്രാഞ്ച് ബാങ്കിംഗ് മേധാവിയായി പ്രവര്‍ത്തിക്കവേയാണ് അദ്ദേഹം പുതിയ ചുമതലയിലേക്ക് ചുവടുവയ്ക്കുന്നത്.
◾റിയല്‍മിയുടെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റായ റിയല്‍മി നാര്‍സോ എന്‍33 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നാര്‍സോ എന്‍ സീരീസില്‍ രണ്ട് മാസത്തിനിടെ പുറത്തിറങ്ങുന്ന രണ്ടാമത്തെ സ്മാര്‍ട്ട്ഫോണ്‍ എന്ന സവിശേഷതയും റിയല്‍മി നാര്‍സോ എന്‍33- ക്ക് ഉണ്ട്. കൂടാതെ, നാസോ സീരീസില്‍ പുറത്തിറക്കുന്ന ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ കൂടിയാണിത്. 6.74 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. യൂണിസോക് ടി612 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 12 ആണ്. 33 വാട്സ് പിന്തുണയോടുകൂടിയ 5,000 എംഎഎച്ച് ബാറ്ററി ലൈഫാണ് നല്‍കിയിട്ടുള്ളത്. പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഈ ഹാന്‍ഡ്സെറ്റ് വാങ്ങാന്‍ സാധിക്കുക. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 128 ഇന്റേണല്‍ സ്റ്റോറേജ് എന്നിങ്ങനെയാണ് സ്റ്റോറേജ് വേരിയന്റുകള്‍. 4 ജിബി വേരിയന്റിന് 8,999 രൂപയും, 6 ജിബി വേരിയന്റിന് 10,999 രൂപയാണ് വില. മെയ് 24 മുതലാണ് റിയല്‍മി നാര്‍സോ എന്‍33 വാങ്ങാന്‍ സാധിക്കുക.
◾മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് ഇന്ന് കേരളം. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ള നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. ഈ അവസരത്തില്‍ ‘മലൈക്കോട്ടൈ വാലിബന്‍’ എന്ന ചിത്രത്തിലെ നടന്റെ ലുക്കാണ് വൈറല്‍ ആകുന്നത്. കുടുമ കെട്ടി, കയ്യില്‍ ടാറ്റു അടിച്ച് നില്‍ക്കുന്ന മോഹന്‍ലാലിനെ ചിത്രത്തില്‍ കാണാം. മലൈക്കോട്ടൈ വാലിബന്റെ നിര്‍മാതാവ് ആയ ഷിബു ബേബി ജോണ്‍ ആണ് മോഹന്‍ലാലിന് ആശംസ അറിയിച്ച് ഫോട്ടോ പങ്കുവച്ചത്. ‘തലങ്ങള്‍ മാറിവന്ന ഒരു ആത്മബന്ധം. മോഹന്‍ലാലില്‍ തുടങ്ങി ലാലുവിലൂടെ വാലിബനില്‍ എത്തിനില്ക്കുന്നു. ഹാപ്പി ബര്‍ത്ത് ഡെ ലാലു’, എന്നാണ് ഷിബു കുറിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ‘ നിര്‍മ്മാണ പങ്കാളികളാണ്.
◾തമിഴിലും തെലുങ്കിലും തിളങ്ങുന്നതിനിടെ മലയാളത്തിലും ഗംഭീര വേഷത്തില്‍ എത്താന്‍ ഒരുങ്ങുകയാണ് ജയറാം. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലര്‍’ എന്ന ചിത്രത്തിലാണ് ജയറാം ഇനി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വന്‍ മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ മമ്മൂട്ടിയും എത്തും എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ സുപ്രധാനമായ വേഷമാകും ഇത്. 15 മിനിറ്റോളം നീളുന്ന രംഗങ്ങളാകും മമ്മൂട്ടിക്ക് ഉണ്ടാവുക എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഈ റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ ധ്രുവം, ട്വന്റി ട്വന്റി, കനല്‍ക്കാറ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ജയറാമും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ കൂടി ആയിരിക്കും ഇത്. എന്നാല്‍ ഈ വാര്‍ത്തയെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. മെഡിക്കല്‍ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഒരു ക്രൈം ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ഒരു മരണത്തിന്റെ അന്വേഷണമാണ് ചിത്രം. ഏറെ ദുരുഹതകളും സസ്‌പെന്‍സുമൊക്കെ നിറഞ്ഞ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും ചിത്രം.
◾2023 ഏപ്രില്‍ മാസത്തിലെ രാജ്യത്തെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയത് ഒല ഇലക്ട്രിക്ക് ആണ്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 21,882 യൂണിറ്റ് ഒല ടൂ വീലര്‍ ഏപ്രിലില്‍ വിറ്റഴിച്ചു. 2022 ഏപ്രിലില്‍ ഇത് 12,708 യൂണിറ്റായിരുന്നു. ഒല ഇലക്ട്രിക് ഇപ്പോള്‍ ഇന്ത്യയിലുടനീളം തങ്ങളുടെ ഓഫ്‌ലൈന്‍ റീട്ടെയില്‍ ശൃംഖല വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കമ്പനി രാജ്യത്തുടനീളം 500 സ്റ്റോറുകള്‍ ആരംഭിച്ചു, 2023 ഓഗസ്റ്റ് 15 ഓടെ മൊത്തം 1,000 സ്റ്റോറുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കമ്പനി പദ്ധതിയിടുന്നു. റിപ്പോര്‍ട്ട് പ്രകാരം ടിവിഎസ് മോട്ടോഴ്‌സ് വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തായിരുന്നു. 2023 ഏപ്രിലില്‍ കമ്പനി ഐക്യൂബ് സ്‌കൂട്ടറിന്റെ 8,318 യൂണിറ്റുകള്‍ വിറ്റു. 2022 ഏപ്രിലില്‍ കമ്പനി 1,498 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്താണ് ഈ വളര്‍ച്ച. ആംപിയര്‍ ഇവി ആണ് വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ മാസം കമ്പനി 8,318 യൂണിറ്റുകള്‍ വിറ്റു. അതേസമയം 2022ല്‍ ഈ കാലയളവില്‍ ഇത് 6,540 യൂണിറ്റായിരുന്നു. ഏഥര്‍ എനര്‍ജി 7,746 ഇലക്ട്രിക് സ്‌കൂട്ടറുകളും ബജാജ് ഓട്ടോ 4,013 യൂണിറ്റുകളും ഹീറോ ഇലക്ട്രിക് 3,331 യൂണിറ്റുകളും ഏപ്രിലില്‍ വിറ്റു.
◾തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ എം.കെ. ത്യാഗരാജ ഭാഗവതര്‍ പ്രതിയായി കോളിളക്കം സൃഷ്ടിച്ച ലക്ഷ്മീകാന്തന്‍ വധക്കേസ്, മലയാളികള്‍ പ്രതികളായിവന്ന അളവന്തര്‍ കൊലപാതകം, ബ്രിട്ടീഷ് ഇന്ത്യയെ ഞെട്ടിച്ച ക്ലമന്റ് ഡെലെഹേ കൊലപാതകം എന്നിങ്ങനെ മദ്രാസിന്റെ ചരിത്രത്തിലെ പ്രമാദമായ മൂന്നു കൊലക്കേസുകളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലുന്ന ഉദ്വേഗജനകമായ അന്വേഷണങ്ങള്‍. ‘മര്‍ഡര്‍ ഇന്‍ മദ്രാസ്’. ജി.ആര്‍ ഇന്ദുഗോപന്‍. വില 97 രൂപ.
◾പ്രമേഹത്തെ പേടിച്ച് പഞ്ചസാരയ്ക്ക് പകരം സാക്കറിന്‍, സൂക്രലോസ് പോലുള്ള കൃത്രിമ മധുരങ്ങളും കോക്കിന് പകരം ഡയറ്റ് കോക്കുമൊക്കെ ഉപയോഗിക്കുന്നത് ഹ്രസ്വകാലത്തേക്ക് ചില നേട്ടങ്ങളൊക്കെ നല്‍കിയേക്കാമെങ്കിലും ദീര്‍ഘകാലത്തേക്ക് ഭാരവര്‍ധനവ് ഉള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഹ്രസ്വകാലത്തേക്ക് ഭാരവും ബോഡിമാസ് ഇന്‍ഡെക്‌സുമൊക്കെ കുറയ്ക്കാന്‍ കൃത്രിമ മധുങ്ങള്‍ക്ക് കഴിഞ്ഞേക്കാമെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഡബ്യുഎച്ച്ഒ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഭക്ഷണത്തില്‍ ചേര്‍ത്തുള്ള ഇവയുടെ ദീര്‍ഘകാല ഉപയോഗം ടൈപ്പ് 2 പ്രമേഹ സാധ്യത 34 ശതമാനം വര്‍ധിപ്പിക്കുന്നു. പാനീയങ്ങള്‍ വഴിയാണെങ്കില്‍ ഇത് 23 ശതമാനമാണ്. കൃത്രിമ മധുരത്തിന്റെ ഉപയോഗം ഹൃദ്രോഗ സാധ്യത 32 ശതമാനവും പക്ഷാഘാത സാധ്യത 19 ശതമാനവും ഉയര്‍ന്ന രക്തസമ്മര്‍ദ സാധ്യത 13 ശതമാനവും വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമേ മൂത്രസഞ്ചിയിലെ അര്‍ബുദ സാധ്യതയും കൃത്രിമ മധുര ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഗര്‍ഭിണികള്‍ കൃത്രിമ മധുരം ഉപയോഗിക്കുന്നത് മാസം തികയാതെയുള്ള പ്രസവ സാധ്യത 25 ശതമാനം വര്‍ധിപ്പിക്കുന്നതായും ലോകാരോഗ്യ സംഘടന അടിവരയിടുന്നു. ഏസള്‍ഫേം കെ(എയ്‌സ്-കെ), ഏസ്പാര്‍ടേം, എഡ്വന്റേം, സൈക്ലാമേറ്റ്‌സ്, നിയോടേം, സാക്കറിന്‍, സൂക്രലോസ്, സ്റ്റീവിയ തുടങ്ങിയ കൃത്രിമ മധുരങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്.