yt cover 15

ബ്രഹ്‌മപുരത്ത് വന്‍ അഴിമതി ആരോപണം. അഞ്ചര മെട്രിക്ക് ക്യൂബ് പ്ലാസ്റ്റിക്ക് മാലിന്യം ബയോ മൈനിംഗ് നടത്താന്‍ 54 കോടി രൂപയ്ക്കാണു കരാറെടുത്തത്. കഴിഞ്ഞ ഡിസംബറോടെ കരാര്‍ കലാവധി കഴിഞ്ഞു. നാലിലൊരു ഭാഗം പണിപോലും ചെയ്തിരുന്നില്ല. ഇതിനെതിരേ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടോണി ചമ്മണി പരാതി നല്‍കിയതിനു പിറകേയാണ് മാലിന്യമലയ്ക്കു തീയിട്ടതെന്നാണ് ആരോപണം. സിപിഎം നേതാവും എല്‍ഡിഎഫ് മുന്‍ കണ്‍വീനറുമായ വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവ് രാജ് കുമാര്‍ ചെല്ലപ്പന്‍ പിള്ള എംഡിയായ ബംഗളുരുവിലെ സോണ്‍ട ഇന്‍ഫ്രാടെക്കാണു കരാര്‍ ഏറ്റെടുത്തിരുന്നത്.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് മരുമകന്റെ കമ്പനിക്ക് എങ്ങനെ കരാര്‍ കിട്ടിയെന്നു ദുരൂഹതയുണ്ടെങ്കില്‍ പരിശോധിക്കണമെന്ന് ഇടതുമുന്നണി മുന്‍ കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായിരുന്ന വൈക്കം വിശ്വന്‍. അവരുടെ കമ്പനിക്ക് കരാര്‍ കിട്ടിയ കാര്യം താന്‍ അറിഞ്ഞിരുന്നില്ല. ഏഴു പതിറ്റാണ്ടുകാലത്തെ പൊതു പ്രവര്‍ത്തവത്തിനിടയ്ക്കു സ്വാര്‍ത്ഥലാഭത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും വൈക്കം വിശ്വന്‍.

ബ്രഹ്‌മപുരത്തെ തീയണയുംമുമ്പേ എറണാകുളം ജില്ലാ കളക്ടര്‍ രേണുരാജിനെ വയനാട്ടിലേക്കു മാറ്റി. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എന്‍.എസ്.കെ ഉമേഷാണ് എറണാകുളത്തെ പുതിയ കളക്ടര്‍. വയനാട് കളക്ടര്‍ എ. ഗീതയെ കോഴിക്കോട് കളക്ടറായി നിയമിച്ചു. തൃശൂര്‍ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴ കളക്ടറായും ആലപ്പുഴ കളക്ടര്‍ വി.ആര്‍.കെ. കൃഷ്ണ തേജയെ തൃശൂര്‍ കളക്ടറായും മാറ്റി. ഐടി മിഷന്‍ ഡയറക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗാണു ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍. ദേശീയ തൊഴിലുറപ്പ് പദ്ധതി ഡയറക്ടര്‍ അനു കുമാരിക്ക് ഐടി മിഷന്‍ ഡയറക്ടറുടെ അധിക ചുമതല. അനുകുമാരിക്കു പകരം സബ് കളക്ടര്‍ അശ്വതി ശ്രീനിവാസന് തിരുവനന്തപുരം വികസന കമ്മീഷണറുടെ ചുമതല നല്‍കി. ധനവകുപ്പില്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയിലുള്ള മുഹമ്മദ് വൈ സഫീറുള്ളയ്ക്ക് ഇ – ഹെല്‍ത്ത് പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല നല്‍കി.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വിപുലീകരിച്ച തൃശ്ശൂര്‍ ഷോറൂമിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു*

1.ഫ്‌ലോര്‍ മാനേജര്‍ /ഫ്‌ലോര്‍ സൂപ്പര്‍വൈസര്‍(F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

2. സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് (M/F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

3.സെയില്‍സ് എക്‌സിക്യൂട്ടീവ്(F): പ്രായം :35 ന് താഴെ, ശമ്പളം :12-18k

4. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍(M): പ്രായം :40 ന് താഴെ, ശമ്പളം:17-25k

5. ഇലക്ട്രീഷന്‍(M) : പ്രായം: 35 ന് താഴെ, ശമ്പളം : 12-18k

മേല്‍പ്പറഞ്ഞ ശമ്പളം കൂടാതെ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങളും സെയില്‍സ് ഇന്‍സെന്റീവും നല്‍കുന്നു | ആവശ്യമുള്ളവര്‍ക്ക് ഹോസ്റ്റല്‍ താമസവും ഭക്ഷണവും സൗജന്യം | താല്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, ആധാര്‍ കാര്‍ഡിന്റെ ഒറിജിനല്‍ എന്നിവയുമായി പുളിമൂട്ടില്‍ സില്‍ക്സ് തൃശ്ശൂര്‍ ഷോറൂമില്‍ നേരിട്ട് എത്തിച്ചേരുക.

*HR : 7034443839, Email : customercare@pulimoottilonline.com*

കൊച്ചിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷപ്പുകമൂലം ജനങ്ങള്‍ തലചുറ്റി വീഴുകയാണ്. ഒരാഴ്ചയായി കൊച്ചി നഗരത്തെ വിഷപ്പുക മൂടിയിട്ടും ആരോഗ്യ, തദ്ദേശവകുപ്പുകള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ജീവശ്വാസം കിട്ടാതെ ജനങ്ങള്‍ വലയുകയാണെന്നു സതീശന്‍ പറഞ്ഞു.

നിറങ്ങളുടെ ആഘോഷവുമായി ഇന്നു ഹോളി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീടുകളിലും തെരുവുകളിലുമെല്ലാം ഹോളി ആഘോഷത്തിന്റെ തിരക്കാണ്. വീടുകളും തെരുവുകളും സ്ഥാപനങ്ങളുമെല്ലാം ദീപാലംകൃതമാക്കിയും നിറങ്ങള്‍ വാരി വിതറിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും കലാവിരുന്നുകള്‍ ഒരുക്കിയുമെല്ലാമാണ് ആഘോഷം.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് തുടര്‍ച്ചയായി രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു. ഇന്നലെ പത്തു മണിക്കൂര്‍ രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യുന്നത്.

*പ്രവാസി മലയാളികളറിയാന്‍:*

ഇന്ത്യക്കകത്തും വിദേശത്തുമുള്ള പ്രവാസി മലയാളികളുടെ നൂറിലധികം പേരുള്ള വാട്‌സപ്പ് ഗ്രൂപ്പുകളില്‍ വാര്‍ത്തകള്‍ ലഭിക്കാന്‍ 9526133833 എന്ന നമ്പര്‍ നിങ്ങളുടെ ഗ്രൂപ്പില്‍ ചേര്‍ക്കുക. യുട്യൂബില്‍ ലഭിക്കാന്‍ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക: https://youtube.com/@malayalamdailynews

വര്‍ക്കലയിലെ പാരാഗ്ലൈഡിംഗ് അപകടത്തിന് പാരാഗ്ലൈഡിംഗ് ട്രെയിനര്‍ സന്ദീപ് അടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാരാ ഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടു പേര്‍. ഫ്‌ളൈ അഡ്വഞ്ചേഴ്സ് സ്പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉടമകള്‍ ഒളിവിലെന്ന് പൊലീസ്.

പ്രതിഷേധങ്ങളില്‍ ആണ്‍കുട്ടികളെ പോലെ പാന്റ്സും ഷര്‍ട്ടും ധരിച്ചു പെണ്‍കുട്ടികള്‍ നടന്നാല്‍ പൊലീസിന് തിരിച്ചറിയാന്‍ പ്രയാസമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇ പി ജയരാജന്റെ ജന്‍ഡര്‍ ന്യൂട്രാലിറ്റി വിരുദ്ധമായ പരാമര്‍ശത്തെ പിന്തുണച്ചുകൊണ്ടാണ് വനിതാദിനത്തില്‍ ഗോവിന്ദന്‍ പ്രതികരിച്ചത്.

പെണ്‍കുട്ടികള്‍ക്ക് പാന്റ്സും ഷര്‍ട്ടും ധരിക്കാന്‍ പാടില്ലേയെന്നും മുടി ക്രോപ്പ് ചെയ്യാന്‍ പാടില്ലേയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ ജന്‍ഡര്‍ ന്യൂട്രല്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ ഒരു വനിതാ സംഘടനയ്ക്കും പ്രതികരിക്കാനില്ലേ. ഇതുതന്നെയാണ് ഇത്തവണത്തെ സിപിഎമ്മിന്റെ വനിതാ ദിന സന്ദേശമെന്നും സതീശന്‍ പറഞ്ഞു.

വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ എസ്.ഐ തിരുവല്ലം പുഞ്ചക്കരി ഗോകുലത്തില്‍ എസ്.ഗിരീഷ്‌കുമാര്‍(50), ഭാര്യ ശ്രീകല(48) എന്നിവര്‍ക്കു നേരെ ആക്രമണം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന എസ്.ഐയെയും ഭാര്യയെയും ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്

മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം ചെന്നൈയില്‍. പത്താം തിയ്യതി കൊട്ടിവാക്കം വൈഎംസിഎ മൈതാനത്ത് നടക്കുന്ന റാലിയില്‍ സംസ്ഥാനത്തുനിന്നു 25,000 പ്രവര്‍ത്തകര്‍ പങ്കെടുക്കും. പൊതുസമ്മേളനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മുഖ്യാതിഥിയാകും. കേരളത്തില്‍നിന്ന് 700 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. മൊത്തം

രണ്ടായിരത്തോളം പ്രതിനിധികളുണ്ടാകും.

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച മൂന്നേ കാല്‍ കിലോ സ്വര്‍ണവും 15 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി. ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റിനടിയിലും ആയി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഏകദേശം 1.8 കോടി രൂപ വില വരുന്ന സ്വര്‍ണമാണ് മൂന്നു വ്യത്യസ്ത കേസുകളിലായി പിടികൂടിയത്.

നിരവധി കേസുകളില്‍ പ്രതിയായ് ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി കഞ്ചാവുമായി തിരുവനന്തപുരത്ത് പിടിയില്‍. കൂട്ടപ്പന കീര്‍ത്തനം വീട്ടില്‍ ശാന്തിഭൂഷണ്‍ (42) ആണ് ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്. നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസ് ആക്രമണം, തേഞ്ഞിപ്പാലം സബ് ഇന്‍സ്പെക്ടറെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളിലും പിടിച്ചുപറിക്കേസുകളിലും പ്രതിയാണ്.

സീരിയല്‍ നടി തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശി ഗീത എസ് നായര്‍ അന്തരിച്ചു. 63 വയസ് ആയിരുന്നു. പകല്‍പ്പൂരം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

മുന്‍ കേന്ദ്ര സഹമന്ത്രിയും കേരള കോണ്‍ഗ്രസ് ജോസഫ് വര്‍ക്കിംഗ് ചെയര്‍മാനുമായ പി.സി തോമസിന്റെ മകന്‍ ജിത്തു തോമസ് (42) നിര്യാതനായി. അര്‍ബുദ രോഗംമൂലം ചികിത്സയിലായിരുന്നു.

പത്തനംതിട്ട മേലെ വെട്ടിപ്രത്ത് കാറ് ബൈക്കുകളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. പാലക്കാട് സ്വദേശി സജി, ആലപ്പുഴ സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. രണ്ടു പേരെ ഗുരുതര പരിക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ താമരശേരിയില്‍നിന്ന് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടാം പ്രതി കോഴിക്കോട് പെരുമണ്ണ സ്വദേശി നൗഷാദിനെ താമരശേരി പൊലീസ് പിടികൂടി. അലി ഉബൈറാന്റെ നേതൃത്വത്തിലുളള സംഘം താമരശ്ശേരി സ്വദേശി അഷറഫിനെ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസത്തിനുശേഷം ആറ്റിങ്ങലില്‍ ഉപേക്ഷിച്ച കേസിലാണ് അറസ്റ്റ്.

കൊല്ലം ചവറയില്‍ 214 ഗ്രാം എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ പിടിയില്‍. കുണ്ടറ സ്വദേശികളായ നജ്മല്‍, സെയ്താലി, അല്‍ത്താഫ് എന്നിവരാണ് അറസ്റ്റിലായത്.

ആളൂരില്‍ സംസാരശേഷിയില്ലാത്ത രണ്ടര വയസുകാരനെ കൊന്ന് അച്ഛന്‍ ജീവനൊടുക്കി. അഭിജിത് കൃഷ്ണ, അച്ഛന്‍ ബിനോയ് എന്നിവരാണ് മരിച്ചത്. അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലായിരുന്നു കണ്ടെത്തിയത്. അച്ഛന്‍ തൂങ്ങിമരിച്ചനിലയിലുമായിരുന്നു.

പതിനേഴുകാരനായ പ്ലസ് ടു വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍. കാസര്‍കോട് കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി അഭിനവ് ആണ് മരിച്ചത്.

ഡല്‍ഹി- ഡെറാഡൂണ്‍ സാമ്പത്തിക ഇടനാഴിയുടെ നിര്‍മാണം ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ചില ഭാഗങ്ങളില്‍ വന്യജീവി പാസുകളുള്ള പുതിയ എക്‌സ്പ്രസ് വേ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് നിര്‍മ്മിക്കുന്നത്. രണ്ടു മണിക്കൂറുകൊണ്ട് ഡല്‍ഹിയില്‍ എത്താവുന്ന പാതയാണിത്.

ബിഗ് ബോസ് താരവും കോണ്‍ഗ്രസ് നേതാവുമായ അര്‍ച്ചന ഗൗതത്തിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം സന്ദീപ് സിംഗിനെതിരെ കേസ്. ജാതി അധിക്ഷേപ ആരോപണം അടക്കമുള്ള ആരോപണമാണുള്ളത്. യുപി തെരഞ്ഞെടുപ്പില്‍ മത്സരിച്ച അര്‍ച്ചന റായ്പൂരില്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലും പങ്കെടുത്തിരുന്നു.

ഡല്‍ഹി മദ്യനയ കേസില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കവിതയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. നാളെ ഇഡിക്കു മുന്നില്‍ ഹാജരാകണമെന്നാണു നോട്ടീസ്. അറസ്റ്റിലായ മലയാളി വ്യവസായി അരുണ്‍ രാമചന്ദ്രന്‍ പിള്ളയ്ക്കൊപ്പം കവിതയെ ചോദ്യം ചെയ്യും.

ആസാമിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഒരു നദിക്കു കുറുകേയുള്ള 89 പാലങ്ങള്‍ പൊളിക്കുമെന്ന് ആസാം സര്‍ക്കാര്‍. നഗരത്തിലെ എട്ടുകിലോമീറ്ററിനുള്ളിലാണ് ഇത്രയും പാലങ്ങളുള്ളത്. അതിനിടെ, പാലങ്ങള്‍ പൊളിച്ചുമാറ്റുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് രംഗത്തെത്തി.

ത്രിപുര മുഖ്യമന്ത്രിയായി ബിജെപി നേതാവ് മണിക് സാഹ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒരു വനിത ഉള്‍പെടെ ഒമ്പതു പേരാണു മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

മുംബൈ തീരത്ത് അപകടത്തില്‍ പെട്ട നാവിക സേനയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി. പതിവ് യാത്രക്കിടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്നു പേരും സുരക്ഷിതരാണ്.

വിദ്യാര്‍ത്ഥികളുമായി ഡേറ്റിംഗ് നടത്തിയാല്‍ അധ്യാപകരെ പിരിച്ചുവിടുമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല. വിദ്യാര്‍ത്ഥികളുമായി അടുത്തിടപഴകരുതെന്നും അധ്യാപകരെ വിലക്കിയിട്ടുണ്ട്.

റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് വര്‍ധിപ്പിച്ച് ഇന്ത്യ. ഫെബ്രുവരിയില്‍ പ്രതിദിനം 16 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയാണ് റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇത് ഇന്ത്യയുടെ മറ്റ് പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങളായ ഇറാഖ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് സംയുക്തമായി ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതലാണ്. 16 വര്‍ഷത്തെ ഏറ്റവും ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഈ രാജ്യങ്ങളില്‍ നിന്ന് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്. അതേസമയം ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ മൂന്നിലൊന്നും ഇപ്പോള്‍ റഷ്യയില്‍ നിന്നാണ് വരുന്നത്. യുക്രൈന്‍- റഷ്യ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഒരു ശതമാനത്തില്‍ താഴെയായിരുന്ന ഇറക്കുമതി ഇപ്പോള്‍ 35 ശതമാനമായി ഉയര്‍ന്നു. യുദ്ധത്തെ തുടര്‍ന്ന് പലരാജ്യങ്ങളും റഷ്യയ്ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ കുറഞ്ഞ വിലയ്ക്ക് ഇന്ത്യക്ക് ക്രൂഡ് ഓയില്‍ ലഭിച്ചു തുടങ്ങി. അതേസമയം റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കൂടിയതോടെ അമേരിക്കയില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതിയിലും കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. അമേരിക്കയെ പിന്തള്ളി ഇറക്കുമതിയില്‍ നാലാസ്ഥാനത്ത് യു.എ.ഇ ആണ്. നിലവില്‍ ഇറാഖില്‍ നിന്ന് പ്രതിദിനം 9,39,921 ബാരലും സൗദിയില്‍ നിന്ന് 6,47,813 ബാരലും ഇന്ത്യ ഇറക്കുമതി ചെയ്യുമ്പോള്‍ യു.എ.ഇയില്‍ നിന്ന് പ്രതിദിനം 4,04,570 ബാരല്‍ ഇറക്കുമതി ചെയ്യുന്നു.

യൂണിവേഴ്‌സല്‍ സ്പീച്ച് മോഡലിനെ (യുഎസ്എം) കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ച് ഗൂഗിള്‍. ചാറ്റ് ജിപിടിയെ എതിരിടാന്‍ 1000 വ്യത്യസ്ത ഭാഷകളെ പിന്തുണയ്ക്കുന്ന ഒരു എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഭാഷാ മോഡല്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ആദ്യ ചുവട്വെയ്പ്പായി കമ്പനി വിശേഷിപ്പിക്കുന്ന ഒരു സംവിധാനമാണിത്. യൂണിവേഴ്‌സല്‍ സ്പീച്ച് മോഡല്‍ ഗൂഗിള്‍ പറയുന്നതനുസരിച്ച്, 300 ല്‍ അധികം വ്യത്യസ്ത ഭാഷകളിലായി 120 ലക്ഷം മണിക്കൂര്‍ സംഭാഷണത്തിലും 2800 കോടി വാചകങ്ങളിലും പരിശീലനം ലഭിച്ച 200 കോടി മാനദണ്ഡങ്ങളുള്ള അത്യാധുനിക സംഭാഷണ മോഡലുകളുടെ ഒരു ശേഖരമാണ് യൂണിവേഴ്‌സല്‍ സ്പീച്ച് മോഡല്‍. പ്രാദേശിക ഭാഷകളും യൂട്യൂബിന്റെ കാര്യവും ഉദാഹരണമായി എടുക്കാം. യൂട്യൂബില്‍ ഉപയോഗിക്കാനുള്ള യൂണിവേഴ്‌സല്‍ സ്പീച്ച് മോഡലിന് ഇംഗ്ലീഷ്, മാന്ററിന്‍ തുടങ്ങിയ വ്യാപകമായി സംസാരിക്കുന്ന ഭാഷകളില്‍ മാത്രമല്ല, അംഹാരിക്, സെബുവാനോ, ആസാമീസ് തുടങ്ങി വിവിധ പ്രാദേശിക ഭാഷകളിലും ഓട്ടോമാറ്റിക് സ്പീച്ച് റെക്കഗ്‌നിഷന്‍ നടത്താനാകുമെന്ന് ഗൂഗിള്‍ ബ്ലോഗ്പോസ്റ്റില്‍ പറയുന്നു. എഐ സവിശേഷതകളുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ സമീപഭാവിയില്‍ ഗൂഗിള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏ.ടി.സ്റ്റുഡിയോസിന്റെ ബാനറില്‍ അനീഷ്.എം.തോമസ് നിര്‍മ്മിച്ച് ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ‘ഹെര്‍’ എന്ന ചിത്രത്തിന്റെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു. ഹെര്‍സ്റ്റോറി എന്ന ടൈറ്റിലോടെയാണ് ഈ ഗാനം പുറത്തുവിട്ടിരിക്കുന്നത്. അന്‍വര്‍ അലി രചിച്ച്, പ്രശസ്ത സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ഈണമിട്ട് സയനോര ഫിലിപ്പ് പാടിയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ഒരു സ്ത്രീപക്ഷ സിനിമയാണ് ഹെര്‍. നാളെ അന്താരാഷ്ട്ര വനിതാദിനമായതിനാലാണ് ഇന്ന് ഈ ഗാനം ഇന്നു പുറത്തു വിടുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ ഗാനം പുറത്തു വിടുന്നതില്‍ ഏറെ പ്രാധാന്യമുണ്ട്. പാര്‍വ്വതി തെരുവോത്ത്, ഉര്‍വ്വശി, ഐശ്യര്യാ , റാജേഷ്, രമ്യാ നമ്പീശന്‍, ലിജാമോള്‍, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുരു സോമസുന്ദരം, പ്രതാപ് പോത്തന്‍, രാജേഷ് രാഘവന്‍, ശ്രീകാന്ത് മുരളി എന്നിവരും പ്രധാന താരങ്ങളാണ്. അര്‍ച്ചനാ വാസുദേവിന്റെതാണ് തിരക്കഥ.

നവാഗതനായ ഇര്‍ഷാദ് പരാരി രചനയും സംവിധാനവും നിര്‍വഹിച്ചു സൗബിന്‍ ഷാഹിര്‍, ബിനു പപ്പു, നസ്ലിന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘അയല്‍വാശി’യിലെ ആദ്യ ലിറിക്‌സ് വീഡിയോ സോങ്ങ് പുറത്തിറങ്ങി. മൂ.റി ഗാനരചന നിര്‍വഹിച്ചു ജേക്ക്സ് ബിജോയ് സംഗീതം നല്‍കി മുഷ്‌കിന്‍ പരാരി,ജേക്ക്സ് ബിജോയ്,അഖില്‍ വി ചാന്ദ് എന്നിവര്‍ ചേര്‍ന്നു ആലപിച്ച ‘ചുയിങ്ഗം’ എന്നു തുടങ്ങുന്ന സോങ്ങ് ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ഏപ്രില്‍ 21 ന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ഫാമിലി കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രം. നിഖില വിമല്‍ ആണ് ചിത്രത്തില്‍ നായിക ആയി എത്തുന്നത്. ജഗദീഷ്, കോട്ടയം നസീര്‍, ഗോകുലന്‍,ലിജോ മോള്‍ ജോസ്, അജ്മല്‍ ഖാന്‍, സ്വാതി ദാസ്, അഖില ഭാര്‍ഗവന്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങള്‍. ജേക്സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു.

മാറ്റര്‍ എനര്‍ജി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ബൈക്കായ മാറ്റര്‍ എയറ ഇന്ത്യയില്‍ അവതരിപ്പിച്ചു. എയറ 5000, എയറ 5000+ എന്നീ രണ്ട് വേരിയന്റുകളിലായാണ് ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ എക്സ്-ഷോറൂം ഇന്ത്യ വില സബ്‌സിഡി ഉള്‍പ്പെടെ യഥാക്രമം 1.44 ലക്ഷം രൂപയും 1.54 ലക്ഷം രൂപയുമാണ്. ലിക്വിഡ് കൂള്‍ഡ്, അഞ്ച് കിലോവാട്ട് ബാറ്ററി പായ്ക്കാണ് മാറ്റര്‍ എയറ ഇലക്ട്രിക് ബൈക്കിന് കരുത്ത് പകരുന്നത്. ബൈക്കിന്റെ യഥാര്‍ത്ഥ ലോക റേഞ്ച് 125 കിലോമീറ്ററാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 10.5കിലോവാട്ട് ലിക്വിഡ് കൂള്‍ഡ് മോട്ടോറാണ് ഇതിനുള്ളത്. 180 കിലോഗ്രാമാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ഭാരം. ബാറ്ററി പാക്കിന് ഏകദേശം 40 കിലോഗ്രാം ഭാരമുണ്ട്. ഗിയറുകളുള്ള ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. നാല് സ്പീഡ് ഗിയര്‍ബോക്സാണ് ഇതിനുള്ളത്. ഡ്യുവല്‍ ചാനല്‍ എബിഎസ് ആണ് ഇലക്ട്രിക് ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഗ്രേ ആന്‍ഡ് നിയോണ്‍, ബ്ലൂ ആന്‍ഡ് ഗോള്‍ഡ്, ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് തുടങ്ങിയ ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ മോട്ടോര്‍സൈക്കിളുകള്‍ ലഭ്യമാകും.

അക്ഷരങ്ങളോടു മാത്രം സമരസപ്പെടുന്ന ചിന്തകളുടെ പുസ്തകം. ആഖ്യാനങ്ങളൊന്നും പറഞ്ഞവസാനിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഈ വായനക്കുറിപ്പുകള്‍ നല്ല കൃതികളുടെ പുനര്‍വായനകള്‍ക്കുള്ള ഉല്‍പ്രേരകങ്ങള്‍ കൂടിയാണ്. ലിപികളുടെ ശ്വാസനിശ്വാസങ്ങളുമായി, ഏടുകള്‍ക്കിടയിലെ മൂകതയും ഗന്ധങ്ങളുമായി അക്ഷരങ്ങള്‍ പിന്തുടരുമ്പോള്‍ പുസ്തകത്താളുകള്‍ക്കുള്ളില്‍നിന്നും കഥാപാത്രങ്ങളും സ്രഷ്ടാക്കളും ചങ്ങാത്തത്തോടെ തോളില്‍ തലോടുന്നത് വായനക്കാര്‍ക്ക് അനുഭവവേദ്യമാകുന്നു. ‘കത്തുന്ന ചുംബനങ്ങള്‍’. പി. എസ്. വിജയകുമാര്‍. മാതൃഭൂമി ബുക്സ്. വില: 250 രൂപ.

ഉയര്‍ന്ന രക്തസമ്മര്‍ദം, ശരീരഭാരം കൂടുക, പ്രമേഹം, ഫാറ്റിലിവര്‍ ഡിസീസ്, തുടങ്ങി നിരവധി പാര്‍ശ്വഫലങ്ങളാണ് ദിവസവും പഞ്ചസാര ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക മാത്രമാണ് ഇതിനുള്ള ഏക പോംവഴി. പഞ്ചസാരയുടെ ഉപയോഗം കുറച്ചാല്‍ മധുരിക്കുന്ന ആരോഗ്യഫലങ്ങളാണ് ഉണ്ടാവുക. ഒരു മാസത്തേക്ക് മധുരം ഒഴിവാക്കുക. ആദ്യം ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ അതില്‍ നിന്നു ലഭിക്കുന്ന ഗുണങ്ങള്‍ ഏറെയാണ്. 30 ദിവസത്തേക്ക് പഞ്ചസാര ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ ശരീരത്തിന് എന്തു സംഭവിക്കും എന്നു നോക്കാം. ചിലയിനം കാന്‍സറുകള്‍ക്ക് കാരണം പഞ്ചസാരയുടെ അമിതോപയോഗമാണ്. പ്രത്യേകിച്ചും സ്തനാര്‍ബുദത്തിന് ഒരു കാരണമാണിത്. പഞ്ചസാര ഒഴിവാക്കുന്നത് കാന്‍സര്‍ സാധ്യത കുറയ്ക്കും. പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, കുക്കീസ്, ചിപ്സ്, കേക്ക് തുടങ്ങിയവയിലെല്ലാം റിഫൈന്‍ഡ് ഷുഗര്‍ ആണുള്ളത്. ഇത് ആലസ്യവും മന്ദതയും ഉണ്ടാക്കും. ഒരു മാസം പഞ്ചസാര ഒഴിവാക്കിയാല്‍ നമ്മുടെ ഊര്‍ജനില വര്‍ധിക്കും. വയറ് കമ്പിക്കല്‍, ദഹനപ്രശ്നങ്ങള്‍ ഇവയെല്ലാം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ പഞ്ചസാര കഴിക്കാതിരിക്കാം. ഒരു മാസം പഞ്ചസാര കഴിക്കാതിരുന്നാല്‍ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടും. ഉദരത്തിലെ നല്ല ബാക്ടീരിയയുടെ എണ്ണം കൂടാനും കാരണമാകും. പഞ്ചസാര ഒഴിവാക്കിയാല്‍ പല്ലിന്റെ ആരോഗ്യം മെച്ചപ്പെടും. ദിവസവും പഞ്ചസാര കഴിക്കാതെ പകരം പനംചക്കര, ശര്‍ക്കര, ഓര്‍ഗാനിക് ഹണി തുടങ്ങിയവ ഉപയോഗിക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.14, പൗണ്ട് – 97.16, യൂറോ – 86.60, സ്വിസ് ഫ്രാങ്ക് – 87.16, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.21, ബഹറിന്‍ ദിനാര്‍ – 217.81, കുവൈത്ത് ദിനാര്‍ -267.14, ഒമാനി റിയാല്‍ – 213.31, സൗദി റിയാല്‍ – 21.88, യു.എ.ഇ ദിര്‍ഹം – 22.36, ഖത്തര്‍ റിയാല്‍ – 22.56, കനേഡിയന്‍ ഡോളര്‍ – 59.70.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *