yt cover 27

ബ്രഹ്‌മപുരം പ്രശ്നത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പറേഷനിലെ വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവരെ പൊലീസ് മര്‍ദിച്ചതിനെതിരേ നിയമസഭയില്‍ പ്രതിഷേധം. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. നിയമസഭയില്‍ പ്രതിപക്ഷം ബഹളംവച്ചു. സബ്മിഷനായി വിഷയം ഉന്നയിക്കാമെന്നുമാണു സ്പീക്കര്‍ നിലപാടെടുത്തത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെപോലും പൊലീസ് മര്‍ദ്ദിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ഡയസില്‍ പ്ലക്കാര്‍ഡുകളും ബാനറും സ്ഥാപിച്ച് അടിയന്തര പ്രമേയം അവതരിപ്പിച്ചു. ‘ജനം ഇതെല്ലാം കാണുന്നുണ്ട്, ഷാഫി പറമ്പില്‍ അടുത്ത തവണ തോല്‍ക്കു’മെന്ന സ്പീക്കര്‍ ഷംസീറിന്റെ ഭീഷണി വിവാദമായി.

കോഴിക്കോട് ഐഐഎം നടത്തുന്ന ഹ്രസ്വകാല കോഴ്സിന് അഫ്ഗാനിസ്ഥാനിലെ താലിബാനികള്‍ ചേര്‍ന്നു. ഇന്ത്യന്‍ ചിന്തകളില്‍ അവഗാഹം തേടുന്നതിനു നാലു ദിവസത്തെ ഹ്രസ്വകാല കോഴ്സിനാണ് താലിബാനികള്‍ ഓണ്‍ലൈനിലൂടെ പങ്കെടുക്കുന്നത്. ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയത്തിന്റെ ക്ഷണമനുസരിച്ചാണ് താലിബാനികള്‍ കോഴ്സില്‍ ചേര്‍ന്നത്. ഓണ്‍ലൈന്‍ കോഴ്‌സ് ഇന്ന് ആരംഭിച്ചു. മറ്റു പല രാജ്യങ്ങളിലുള്ളവരും കോഴ്സിനുണ്ട്.

മൂവായിരം പേരുടെ മരണത്തിനിടയാക്കിയ 1984 ലെ ഭോപ്പാല്‍ വാതക ദുരന്തത്തിനു യൂണിയന്‍ കാര്‍ബൈഡില്‍നിന്ന് കൂടുതല്‍ നഷ്ടപരിഹാരം ഈടാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. 1989 ല്‍ 715 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നു സുപ്രീം കോടതി വിധിച്ചിരുന്നു. 7,844 കോടി രൂപ അധിക നഷ്ടപരിഹാരം വേണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. 20 വര്‍ഷത്തിനുശേഷം 2010 ലാണ് അധിക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. അധിക നഷ്ടപരിഹാരം സര്‍ക്കാര്‍തന്നെ നല്‍കണമെന്നു കോടതി ഉത്തരവിട്ടു.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വിപുലീകരിച്ച തൃശ്ശൂര്‍ ഷോറൂമിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു*

1.ഫ്‌ലോര്‍ മാനേജര്‍ /ഫ്‌ലോര്‍ സൂപ്പര്‍വൈസര്‍(F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

2. സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് (M/F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

3.സെയില്‍സ് എക്‌സിക്യൂട്ടീവ്(F): പ്രായം :35 ന് താഴെ, ശമ്പളം :12-18k

4. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍(M): പ്രായം :40 ന് താഴെ, ശമ്പളം:17-25k

5. ഇലക്ട്രീഷന്‍(M) : പ്രായം: 35 ന് താഴെ, ശമ്പളം : 12-18k

മേല്‍പ്പറഞ്ഞ ശമ്പളം കൂടാതെ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങളും സെയില്‍സ് ഇന്‍സെന്റീവും നല്‍കുന്നു | ആവശ്യമുള്ളവര്‍ക്ക് ഹോസ്റ്റല്‍ താമസവും ഭക്ഷണവും സൗജന്യം | താല്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, ആധാര്‍ കാര്‍ഡിന്റെ ഒറിജിനല്‍ എന്നിവയുമായി പുളിമൂട്ടില്‍ സില്‍ക്സ് തൃശ്ശൂര്‍ ഷോറൂമില്‍ നേരിട്ട് എത്തിച്ചേരുക.

*HR : 7034443839, Email : customercare@pulimoottilonline.com*

പട്ടയഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജി കോടതി തള്ളുമെന്ന സാഹചര്യത്തിലാണ് പിന്‍വലിച്ചത്. നിലവിലെ ചട്ടത്തില്‍ ഭേദഗതി വരുത്തുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അറിയിച്ചിട്ടില്ലെന്ന് സുപ്രീം കോടതി. നിലവില്‍ കാര്‍ഷിക ഗാര്‍ഹിക ആവശ്യത്തിന് മാത്രമേ ഭൂമി ഉപയോഗിക്കാവൂവെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് ഹര്‍ജി പിന്‍വലിച്ചത്.

ബ്രഹ്‌മപുരം മലിനീകരണ വിഷയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കു സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സഹായം വേണമെന്നും ഹൈബി ഈഡന്‍ എംപി നോട്ടീസില്‍ ആവശ്യപ്പെട്ടു.

സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കണ്ണൂര്‍ സ്വദേശി വിജേഷ് പിള്ളയ്ക്കെതിരെ കര്‍ണാടക പൊലീസിന്റെ എഫ്ഐആര്‍. ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയുമായി കണ്ടുമുട്ടിയ ഹോട്ടലില്‍ സ്വപ്നയെ എത്തിച്ചു തെളിവെടുപ്പു നടത്തിയിരുന്നു. സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആറിലെ ആരോപണം.

സോണ്‍ടാ ഇന്‍ഫ്രാടെക്കിനു കരാര്‍ തുടരാന്‍ കണ്ണൂര്‍ കോര്‍പ്പറേഷനോടു സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയെന്നു വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കോര്‍പ്പറേഷന് അയച്ച കത്താണു പുറത്തായത്. കമ്പനിയെ കരാറില്‍ നിന്നും ഒഴിവാക്കണമെന്ന് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ഡെപ്യൂട്ടി സെക്രട്ടറി കത്തയച്ചത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കൊല്ലം കോര്‍പറേഷനില്‍ മാലിന്യ നിര്‍മാര്‍ജനം വിജയകരമായത് സോണ്‍ട കമ്പനിയെ ഒഴിവാക്കിയതിനാലാണെന്ന് മേയറും സിപിഎം നേതാവുമായ പ്രസന്ന ഏണസ്റ്റ്. ഇടതു സര്‍ക്കാര്‍ പൂങ്കാവനമാക്കിയ കൊല്ലത്തെയും ഗുരുവായൂരിലെയും മാലിന്യപ്ലാന്റ് പ്രതിപക്ഷം സന്ദര്‍ശിക്കണമെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞിരുന്നു. സോണ്‍ടയെ മാറ്റി ഉത്തരവാദിത്തമുള്ള കമ്പനിയെ ഏല്‍പ്പിച്ചതിനാലാണ് മാലിന്യ സംസ്‌കരണം വിജയിച്ചതെന്ന് മേയര്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അച്ചടക്ക നടപടികള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അനുനയിപ്പിക്കാന്‍ എഐസിസി. കെ സുധാകരനെയും എംപിമാരെയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ചര്‍ച്ചക്കു വിളിച്ചു. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരമാണ് നടപടി. പരസ്യവിമര്‍ശനം നടത്തിയതിന് എം.കെ. രാഘവനും കെ മുരളീധരനും കെപിസിസി താക്കീത് നല്‍കിയതാണ് പ്രശ്നം സങ്കീര്‍ണമാക്കിയത്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ കോഴിക്കോട് പേരാമ്പ്രയില്‍ നടന്ന സ്വീകരണത്തിന് പ്രവര്‍ത്തകരെ എത്തിക്കാന്‍ ഉപയോഗിച്ച സ്‌കൂള്‍ബസിന് മോട്ടോര്‍ വാഹനവകുപ്പ് പിഴ ചുമത്തി. മുതുകാട്ടുള്ള പേരാമ്പ്ര പ്ലാന്റേഷന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ ബസിന് മൂവായിരം രൂപ പിഴയും അധികനികുതിയായി 11,700 രൂപയുമാണ് ഈടാക്കിയത്.

കേരള കലാമണ്ഡലത്തില്‍ അധ്യാപകര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ക്കു രണ്ടു മാസമായി ശമ്പളമില്ല. ഗ്രാന്‍ഡ് കിട്ടാത്തതാണ് കാരണം. പ്രതിവര്‍ഷം പതിമൂന്നര കോടി രൂപയോളമാണു കലാമണ്ഡലത്തിന്റെ ദൈനംദിന കാര്യങ്ങള്‍ക്കു വേണ്ട തുക. പക്ഷേ, ഗ്രാന്‍ഡായി കിട്ടുന്നത് ഏഴര കോടി രൂപ മാത്രമാണ്. കലാണ്ഡലത്തില്‍ 132 സ്ഥിരം ജീവനക്കാരടക്കം ഇരുന്നൂറിലധികം പേര്‍ ജോലി ചെയ്യുന്നുണ്ട്.

കേടുവന്ന അരി മാറ്റിയതിനാണു താലൂക്ക് സപ്ളൈ ഓഫീസര്‍ തന്റെ റേഷന്‍ കട അടച്ചുപൂട്ടിച്ചതെന്ന് കൊല്ലം കുന്നത്തൂരിലെ റേഷന്‍കട ഉടമയും സിപിഐ സംഘടന നേതാവുമായ പ്രിയന്‍കുമാര്‍. റേഷന്‍കടയില്‍ 21 കിന്റല്‍ അരിയുടെ ക്രമക്കേടാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ കണ്ടെത്തിയത്.

തിരുവനന്തപുരത്ത് വിമാനത്തിന്റെ സീറ്റിനടിയില്‍നിന്ന് സ്വര്‍ണം കണ്ടെത്തി. ദുബായില്‍ നിന്നുമെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നിന്നാണ് 2.70 കിലോ സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്. വിമാന കമ്പനി ജീവനക്കാര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് സംശയം.

വളപട്ടണം പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ വിവിധ കേസുകളിലായി പിടിച്ചിട്ട അഞ്ച് വാഹനങ്ങള്‍ കത്തി നശിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വാഹനങ്ങള്‍ കത്തിച്ചെന്ന് ആരോപിച്ച് കാപ്പ കേസിലെ പ്രതി ചാണ്ടി ഷമീമിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ സഹോദരനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് (49) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാസര്‍കോട് മാവുങ്കാല്‍ രാംനഗര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായിരുന്നു.

കോഴിക്കോട് മാവൂര്‍ കല്‍പ്പള്ളിയില്‍ സ്‌കൂട്ടറില്‍ ഇടിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ മാവൂര്‍ സ്വദേശി അര്‍ജ്ജുന്‍ സുധീര്‍ മരിച്ചു. രാവിലെ പത്തരയോടെയായിരുന്നു അപകടം. അര്‍ജ്ജുന്‍ സുധീര്‍ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടറില്‍ ഇടിച്ച ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയുകയായിരുന്നു. ബസ് യാത്രക്കാരായ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു.

രാഹുല്‍ ഗാന്ധിക്കെതിരേ ഭരണപക്ഷം ഉന്നയിച്ച വിമര്‍ശനം പിന്‍വലിക്കുകയും സഭാ രേഖകളില്‍നിന്ന് നീക്കം ചെയ്യുകയും വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇരു സഭകളുടേയും പ്രവര്‍ത്തനം തടസപ്പെടുത്തി. ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും പിരിഞ്ഞു. അദാനി വിഷയത്തില്‍ ചര്‍ച്ച തുടരണമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷം ലോക്സഭയില്‍ മുദ്രാവാക്യമുയര്‍ത്തി. ചര്‍ച്ചയില്ലെന്നും സഭാ നടപടികള്‍ തുടരുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം ബഹളംവച്ചു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളൂരു-മൈസൂര്‍ എക്‌സ്പ്രസ് വേയില്‍ ടോള്‍ പിരിവു തുടങ്ങി. ഒന്നാം ഘട്ടമായ ബെംഗളൂരു-നിദാഘട്ട പ്രദേശത്ത് കാറിന് ഒറ്റ ട്രിപ്പിന് 135 രൂപ യാണു ടോള്‍. അന്നു തന്നെ മടങ്ങുകയാണെങ്കില്‍ 205 രൂപ. നിദാഘട്ട മുതല്‍ മൈസൂരു വരെയുള്ള രണ്ടാമത്തെ ടോള്‍ പണി പൂര്‍ത്തിയാകുമ്പോള്‍ വേറെ ചുമത്തും. ടോള്‍ പിരിവിനെതിരേ പ്രതിഷേധ സമരങ്ങളും ആരംഭിച്ചു. സ്ഥലം ഏറ്റെടുത്തതിന്റെ പണം നല്‍കാതേയും സര്‍വീസ് റോഡുകള്‍ പൂര്‍ത്തിയാക്കാതേയും റോഡ് ഉദ്ഘാടനം ചെയ്തതില്‍ നാട്ടുകാരുടെ പ്രതിഷേധ സമരം തുടരുകയാണ്.

ഡ്രമ്മിനുള്ളില്‍ യുവതിയുടെ മൃതദേഹം. ബംഗളൂരുവിലെ വിശ്വേശ്വരയ്യ റെയില്‍വേസ്റ്റേഷനിലെ പ്രധാന കവാടത്തോടനുബന്ധിച്ചാണ് ഡ്രം കണ്ടെത്തിയത്. മൂന്നു പേര്‍ ചേര്‍ന്ന് മൃതദേഹം സ്റ്റേഷനിലെത്തിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. നാലു മാസത്തിനിടെ ഇത്തരത്തിലുള്ള മൂന്നാമത്തെ കൊലപാതകമാണിത്. കൊല്ലപ്പെട്ട യുവതികളെല്ലാം 32 നും 35 നുമിടയില്‍ പ്രായമുള്ളവരാണ്.

ഓസ്‌കര്‍ നേടിയ ആര്‍ആര്‍ആര്‍ സിനിമയും ഗാനവും ഒരുക്കിയത് മോദിയാണെന്ന് അവകാശപ്പെടരുതെന്ന പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെന്നിന്ത്യന്‍ സിനിമ ലോകത്തിനു നിറുകയില്‍ എത്തിയത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

ബാബരി മസ്ജിദല്ല, രാമജന്മഭൂമിയാണു നമുക്കുവേണ്ടതെന്ന വിദ്വേഷം പ്രസംഗവുമായി ആസാം മുഖ്യമന്ത്രി ഹിമന്ദ വിശ്വ ശര്‍മ്മ. രാഹുലിന്റെ ലണ്ടനിലെ പ്രസംഗം ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തി. കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കനകഗിരിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ഹിമന്ദ വിശ്വ ശര്‍മ.

ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ച സുഹൃത്തിന്റെ മൃതദേഹം വഴിയില്‍ ഉപേക്ഷിച്ച മൂന്നു യുവാക്കള്‍ അറസ്റ്റിലായി. ഡല്‍ഹിയിലെ വിവേക് വിഹാര്‍ പ്രദേശത്താണ് സംഭവം. നാലുപേരും സഞ്ചരിച്ച ഓട്ടോ മറിഞ്ഞതിനിടെയാണ് ഒരാള്‍ മരിച്ചത്. അശുപത്രിയില്‍ എത്തിക്കാതെ അടിപ്പാതയില്‍ ഉപേക്ഷിച്ച് കൂട്ടുകാര്‍ മുങ്ങുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിലാണ് മൂവരും പിടിയിലായത്.

ട്രെയിനിലെ ബര്‍ത്തില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിലേക്ക് മദ്യലഹരിയിലായിരുന്ന ടിടി മൂത്രമൊഴിച്ചെന്നു പരാതി. അമൃത്സറില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന അകാല്‍ താഖ്ത് എക്സ്പ്രസിലെ ടിടി മുന്ന കുമാറിനെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പൊലീസിന് കൈമാറി.

ഇന്ത്യ ചൈന ബന്ധം സങ്കീര്‍ണമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 2020 മുതലുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ചൈനയുടെ ഇടപെടലുകള്‍ അതിര്‍ത്തിയിലെ സാഹചര്യം വഷളാക്കി. സ്ഥിതി ശാന്തമാക്കാന്‍ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും 350 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്റി കെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ ഇന്ന് അറസ്റ്റിലായേക്കും. ഇസ്ലാമാബാദ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം 24 മണിക്കൂറിനുള്ളില്‍ പൊലീസ് ഇമ്രാനെ അറസ്റ്റു ചെയ്യും. പ്രസംഗത്തിനിടെ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് ഇമ്രാനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. അറസ്റ്റു ചെയ്യാന്‍ പോലീസ് എത്തിയ രണ്ടു തവണയും പാര്‍ട്ടി പ്രവര്‍ത്തകരെ അണിനിരത്തി ഇമ്രാന്‍ പ്രതിരോധിച്ചിരുന്നു.

യുക്രൈനെതിരേ അണ്വായുധം പ്രയോഗിക്കുമെന്നുള്ള റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്റെ ഭീഷണി വെറും വാക്കുകളല്ല, യാഥാര്‍ത്ഥ്യമാണെന്ന് റഷ്യയിലെ പ്രതിപക്ഷ നേതാവ് ഗ്രിഗറി യവിലന്‍സ്‌കി. പ്രസിഡന്റ് പുടിനെതിരെ നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന നേതാവാണ് ഗ്രിഗറി.

ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി നല്‍കാതെ വാര്‍ത്താസമ്മേളനത്തില്‍നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇറങ്ങിപ്പോയി. സിലിക്കന്‍വാലി ബാങ്കിന്റെ തകര്‍ച്ചയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ബൈഡന്‍ ഇറങ്ങിപ്പോയത്.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 42,000 കടന്നു. ഇന്ന് പവന് ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്. 42,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 5315 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് 9ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 40,720 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. അഞ്ചുദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് വില ഉയരാന്‍ കാരണം. വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് രണ്ട് രൂപ വര്‍ദ്ധിച്ച് 72 രൂപയായി. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.

നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട് ഫോണ്‍ നോക്കിയ സി12 ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച സുരക്ഷയും ഈടും നല്‍കുന്ന ഫോണിന് 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണുള്ളത്. 8 എംപി മുന്‍ ക്യാമറ, 5 എംപി പിന്‍ ക്യാമറയില്‍ നൈറ്റ്, പോര്‍ട്രെയിറ്റ് മോഡുകളില്‍ കൂടുതല്‍ മികച്ച ഇമേജിങ് അനുഭവം ലഭിക്കും. ഒക്ടാ കോര്‍ പ്രോസസര്‍ അടിസ്ഥാനമാക്കിയ ഫോണില്‍ മെമ്മറി എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് 2 ജിബി അധിക വെര്‍ച്വല്‍ റാം നല്‍കുന്നു. വര്‍ധിച്ചുവരുന്ന സൈബര്‍ ഭീഷണികളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി രണ്ട് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും സി സീരീസ് ഉറപ്പാക്കുന്നു. 2 ജിബി റാം, 64 ജിബി ( 2 ജിബി മെമ്മറി എക്സ്റ്റന്‍ഷന്‍) സ്റ്റോറേജ് കോണ്‍ഫിഗറേഷനില്‍ ( 256 ജിബി വരെ അധിക മെമ്മറി) എത്തുന്ന നോക്കിയ സി12 ഡാര്‍ക്ക് സിയാന്‍, ചാര്‍ക്കോള്‍, ലൈറ്റ് മിന്റ് നിറങ്ങളില്‍ ആമസോണ്‍ ഇന്ത്യയില്‍ മാത്രം ലഭ്യമാണ്. നോക്കിയ സി12 മാര്‍ച്ച് 17 മുതല്‍ കുറച്ച് നാളത്തേക്കുള്ള അവതരണ വിലയായ 5999 രൂപയ്ക്ക് വില്‍പ്പന ആരംഭിക്കും.

ഒബേലി എന്‍ കൃഷ്ണയുടെ സംവിധാനത്തില്‍ എത്തുന്ന ചിമ്പു ചിത്രം ‘പത്തു തല’യുടെ പ്രമോഷണല്‍ സോംഗ് വീഡിയോ പുറത്തുവിട്ടു. ഒബേലി എന്‍ കൃഷ്ണ തന്നെ തിരക്കഥയും എഴുതുകയും എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്യുന്ന ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്‍ എന്നിവര്‍ കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ പ്രമോഷനായി എ ആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ മകന്‍ എ ആര്‍ അമീനും ശക്തിശ്രീ ഗോപാലനും പാടിയ ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടത്. റിലീസ് മാര്‍ച്ച് 30ന് ആയിരിക്കും. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്.

മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളില്‍ എത്തുന്ന വെള്ളരി പട്ടണം എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 24 ന് ചിത്രം തിയറ്ററുകളില്‍ എത്തും. കുടുംബ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് സിനിമ. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാര്‍ ആണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മഞ്ജു വാര്യര്‍ കെ പി സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ പി സുരേഷ് ആയി സൗബിന്‍ ഷാഹിറും എത്തുന്നു. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് സൌബിന്‍ ഷാഹിറിന്റെ കഥാപാത്രം. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

ബ്രിട്ടിഷ് വാഹന നിര്‍മാതാക്കളായ മിനിയുടെ ലക്ഷ്വറി ഹാച്ച് കൂപ്പര്‍ എസ് ജെസിഡബ്ല്യു സ്വന്തമാക്കിയ യുവ നടന്‍ അര്‍ജുന്‍ അശോകന്‍. കൂപ്പര്‍ എസിന്റെ പ്രത്യേക പതിപ്പാണ് ജോണ്‍ കൂപ്പര്‍ വര്‍ക്സ് എന്ന ജെസിഡബ്ല്യു. നേരത്തെ ഫോക്സ്വാഗന്‍ വെര്‍ട്യൂസ് അര്‍ജുന്‍ അശോകന്‍ വാങ്ങിയിരുന്നു, അതിന് പിന്നാലെയാണ് മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു. കൂപ്പര്‍ എസിനെ കൂടുതല്‍ സ്പോര്‍ട്ടിയാക്കിയാണ് ജെസിഡബ്ല്യു പതിപ്പ് പുറത്തിറക്കുന്നത്. കൂപ്പര്‍ എസിന്റെ അടിസ്ഥാന ഏകദേശം വില 42 ലക്ഷത്തിലാണ് ആരംഭിക്കുന്നത്. ക്രോമിയം ഇന്‍സേര്‍ട്ടുകളുള്ള ഹെക്സഗണ്‍ റേഡിയേറ്റര്‍ ഗ്രില്‍, വലിയ ഹെഡ്‌ലൈറ്റ് ക്ലസ്റ്ററില്‍ നല്‍കിയിരിക്കുന്ന പ്രോജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, ഗ്രില്ലില്‍ ജെസിഡബ്ല്യു ബാഡ്ജിങ് എന്നിവയുണ്ട്. ബ്ലാക്ക് നിറത്തിലുള്ള സ്‌പോര്‍ട്‌സ് സീറ്റുകളാണ് ഇന്റീരിയറിലെ ശ്രദ്ധാകേന്ദ്രം. രണ്ടു ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ജെസിഡബ്ല്യു എഡിഷനില്‍. 231 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ നല്‍കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. വേഗം നൂറു കടക്കാന്‍ വെറും 6.1 സെക്കന്‍ഡ് മാത്രം മതി.

സമാന്തരം, അവനിവാഴ്വ്, മുസ്തഫ, ശങ്കരന്‍കുട്ടിയുടെ പുസ്തകങ്ങള്‍, വീയെസ്, കാലഹരണം, കുസുദ്വീപ്, തീവണ്ടിക്കച്ചവടം, സാജന്‍ ഗണപതി, ഓലച്ചൂട്ടിന്റെ വെളിച്ചം, പുസ്തകവില്‍പ്പനക്കാരന്റെ മരണം, കംല. അഷ്ടമൂര്‍ത്തിയുടെ ഏറ്റവും പുതിയ കഥാസമാഹാരം. ‘പുസ്തകവില്പനക്കാരന്റെ മരണം’. മാതൃഭൂമി ബുക്സ്. വില 176 രൂപ.

ബ്രോക്കോളിയില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോറഫാനിന്‍ എന്ന ഘടകം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. ബ്രിട്ടനിലെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ചിലെ ഗവേഷകരാണ് ബ്രോക്കോളിയുടെ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവു കണ്ടെത്തിയത്. ബ്രോക്കോളിയില്‍ സ്തനാര്‍ബുദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ‘ഇന്‍ഡോള്‍ 3, കാര്‍ബിനോള്‍ബി എന്ന രാസവസ്തു ഉണ്ട്. അര്‍ബുദത്തിന് കാരണമാവുന്ന ഈസ്‌ട്രോജനെ ശരീരത്തിന് സുരക്ഷിതമായ ഒരു വസ്തുവായി രൂപാന്തരപ്പെടുത്തുവാന്‍ ഈ രാസവസ്തുവിന് കഴിവുണ്ടത്രേ. ബ്രോക്കോളി എന്ന ഭക്ഷ്യവസ്തുവിന്റെ ഗുണങ്ങള്‍ അറിയുന്നവര്‍ വളരെ കുറവാണ്. പൊതുവെ നമ്മുടെ ഭക്ഷണശീലത്തില്‍ ഉള്ള ഒരു വസ്തുവല്ല എന്നതാണ് അതിനു കാരണം. ബ്രോക്കോളിയ്ക്കു നിരവധി ഗുണങ്ങളുണ്ട് എന്ന് നാം തിരിച്ചറിയാതെ പോകരുത്. ബ്രോക്കോളിയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സാധാരണ പേശി വളര്‍ച്ചയെയും പ്രോത്സാഹിപ്പിക്കുന്നു. ബ്രോക്കോളിയുടെ മുളയില്‍ കാന്‍സറിനെ ചെറുക്കാന്‍ കഴിവുള്ള ഫൈറ്റോകെമിക്കല്‍ ആയ സള്‍ഫോറാഫേന്‍ അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന മഗ്നീഷ്യം, കാത്സ്യം കൂടാതെ, പൊട്ടാസ്യവും ബ്രോക്കോളിയില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ, ഇതിലടങ്ങിയിരിക്കുന്ന ജീവകം കെ, ഓസ്റ്റിയോ പൊറോസിസ് അസ്ഥി ആരോഗ്യവും തടയുന്നതിനും സഹായിക്കും. കരോട്ടനൊയ്ഡ് ലൂടെയ്ന്‍ മനുഷ്യാവകാശ ശരീരത്തില്‍ ധമനികളുടെ കട്ടികൂടല്‍ വേഗത തടഞ്ഞേക്കാം. ഇങ്ങനെ ഹൃദ്രോഗവും, ഹൃദയാഘാതം വരാനുള്ള സാധ്യതകളും കുറയും. ഇത്തരത്തില്‍ നിരവധി ഗുണങ്ങളാണ് ബ്രോക്കൊളിയ്ക്ക് ഉള്ളത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.44, പൗണ്ട് – 100.17, യൂറോ – 88.16, സ്വിസ് ഫ്രാങ്ക് – 90.21, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.95, ബഹറിന്‍ ദിനാര്‍ – 218.69, കുവൈത്ത് ദിനാര്‍ -268.62, ഒമാനി റിയാല്‍ – 214.12, സൗദി റിയാല്‍ – 21.96, യു.എ.ഇ ദിര്‍ഹം – 22.44, ഖത്തര്‍ റിയാല്‍ – 22.64, കനേഡിയന്‍ ഡോളര്‍ – 60.05.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *