yt cover 23

വേനല്‍ ചൂട് ശക്തമാകുന്നതിനിടെ സംസ്ഥാനത്ത് കാട്ടുതീ പടരുന്നു. 309 ഹെക്ടര്‍ വനം കത്തി നശിച്ചു. വനമേഖലയില്‍ തീയിട്ടതിന് വനം വകുപ്പ് 14 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 133 തീപ്പിടുത്തങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇടുക്കി ജില്ല ഉള്‍പ്പെട്ട ഹൈറേഞ്ച് മേഖലയില്‍ മാത്രം 54 തീപ്പിടുത്തങ്ങളിലായി 84 ഹെക്ടര്‍ വനം കത്തി. പാലക്കാട് ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖലയില്‍ 62 ഹെക്ടറും തെക്കന്‍ മേഖലയില്‍ 51 ഹെക്റിലും വനം കത്തിനശിച്ചു.

ബ്രഹ്‌മപുരത്തെ തീയണയ്ക്കാന്‍ എറണാകുളം ജില്ലാ ഭരണകൂടം അമേരിക്കയിലെ അഗ്‌നിശമന സേനയുടെ വിദഗ്ധോപദേശം തേടി. ന്യൂയോര്‍ക് ഫയര്‍ ഡെപ്യൂട്ടി ചീഫ് ജോര്‍ജ് ഹീലിയുമായി ഓണ്‍ലൈനിലൂടെ ചര്‍ച്ച നടത്തി. നിലവിലെ തീയണയ്ക്കല്‍ രീതി ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടെന്നാണ് ജില്ലാ ഭരണകൂടം അവകാശപ്പെടുന്നത്. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമന്‍ എന്നിവരുടെ നേതൃത്വത്തിലാണു ചര്‍ച്ച നടത്തിയത്.

ബ്രഹ്‌മപുരത്തു കൊച്ചി കോര്‍പ്പറേഷനും കരാറുകള്‍ ഏറ്റെടുത്ത കമ്പനികളും ഗുരുതര വീഴ്ചകള്‍ വരുത്തിയെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. യോജ്യമായ പ്ലാന്റുതന്നെ ഇവിടെയില്ല. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അനുമതിയില്ലാതെയാണ് ബ്രഹ്‌മപുരം പ്ലാന്റ് പ്രവര്‍ത്തിച്ചത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരവും ഇല്ല. പഴയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വേര്‍തിരിച്ചു മാറ്റുമെന്നു ബയോമൈനിംഗ് കരാര്‍ എറ്റെടുത്ത സോണ്‍ട ഇന്‍ഫ്രാടെക്ക് കരാറനുസരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കിയ ഒരു സെന്റു സ്ഥലംപോലും കാണാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വിപുലീകരിച്ച തൃശ്ശൂര്‍ ഷോറൂമിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു*

1.ഫ്‌ലോര്‍ മാനേജര്‍ /ഫ്‌ലോര്‍ സൂപ്പര്‍വൈസര്‍(F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

2. സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് (M/F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

3.സെയില്‍സ് എക്‌സിക്യൂട്ടീവ്(F): പ്രായം :35 ന് താഴെ, ശമ്പളം :12-18k

4. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍(M): പ്രായം :40 ന് താഴെ, ശമ്പളം:17-25k

5. ഇലക്ട്രീഷന്‍(M) : പ്രായം: 35 ന് താഴെ, ശമ്പളം : 12-18k

മേല്‍പ്പറഞ്ഞ ശമ്പളം കൂടാതെ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങളും സെയില്‍സ് ഇന്‍സെന്റീവും നല്‍കുന്നു | ആവശ്യമുള്ളവര്‍ക്ക് ഹോസ്റ്റല്‍ താമസവും ഭക്ഷണവും സൗജന്യം | താല്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, ആധാര്‍ കാര്‍ഡിന്റെ ഒറിജിനല്‍ എന്നിവയുമായി പുളിമൂട്ടില്‍ സില്‍ക്സ് തൃശ്ശൂര്‍ ഷോറൂമില്‍ നേരിട്ട് എത്തിച്ചേരുക.

*HR : 7034443839, Email : customercare@pulimoottilonline.com*

ബ്രഹ്‌മപുരത്ത് ബയോമൈനിംഗ് കരാര്‍ ഏറ്റെടുത്ത സിപിഎം നേതാവിന്റെ ബന്ധു കമ്പനിയായ സോണ്‍ട ഇന്‍ഫ്രാടെക് കമ്പനി തട്ടിപ്പു കമ്പനിയാണെന്നു കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ. മോഹനന്‍. ഈ കമ്പനിയുമായി കരാറുണ്ടാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കണ്ണൂര്‍ കോര്‍പറേഷനില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. കോടികളുടെ നഷ്ടമുണ്ടാകുമെന്ന് ബോധ്യമായതിനാലാണ് മാലിന്യ സംസ്‌കരണത്തിന് സോണ്‍ടയുമായുള്ള കരാര്‍ റദ്ദാക്കിയത്. ഭരണസമിതി ഇല്ലാതിരുന്ന അവസരത്തില്‍ ഉദ്യോഗസ്ഥരെ വശത്താക്കി ഒരു പണിയും ചെയ്യാതെ തട്ടിയെടുത്ത 68 ലക്ഷം രൂപ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും മേയര്‍.

ബ്രഹ്‌മപുരത്തെ വിഷപ്പുക ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഐഎംഎ. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ല. പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി പ്രസിഡന്റ് ശ്രീനിവാസ കമ്മത്ത് പറഞ്ഞു.

ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്‌മപുരത്തേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്നും തദ്ദേശ വകുപ്പിനെതിരായ ആരോപണം ശരിയല്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലിയുണ്ടാവില്ലെന്നു ഭീഷണി. കുട്ടനാട്ടിലെ നെല്ലു ചുമക്കുന്ന 172 തൊഴിലാളികളോടാണു ജാഥയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കൈനകരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഭാരവാഹി ആവശ്യപ്പെട്ടത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

സ്വപ്ന സുരേഷ് ആരോപിച്ചതുപോലെ തനിക്കൊപ്പം ബംഗളൂരിലെ ഹോട്ടലില്‍ ഒരു അജ്ഞാതനും ഉണ്ടായിരുന്നില്ലെന്ന് വിജേഷ് പിള്ള. താന്‍ തനിച്ചാണ് സ്വപ്നയെ കണ്ടത്. ഹോട്ടലിലെ സിസിടിവി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഹോട്ടലില്‍ താമസിച്ചതും ഒറ്റക്കാണ്. സ്വപ്നയുടെ നീക്കങ്ങള്‍ക്കു പിന്നില്‍ അജ്ഞാതരുടെ ഇടപെടലുണ്ട്. ബംഗ്ലൂരു പൊലീസിന്റെ നടപടികളുമായി സഹകരിക്കുമെന്നും വിജേഷ് പിള്ള.

‘വൃക്കയും കരളും വില്‍പനക്ക്’ എന്നു ഫോണ്‍ നമ്പര്‍ സഹിതം ബോര്‍ഡ് വീടിനു മുന്നില്‍ സ്ഥാപിച്ചയാള്‍ക്കു പോലീസിന്റെ താക്കീത്. തിരുവനന്തപുരം മണക്കാട് പുത്തന്‍ റോഡില്‍ വാടകയ്ക്കു താമസിക്കുന്ന സന്തോഷ് കുമാറാണ് വീടിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചത്. ആരോഗ്യമില്ലാത്തതിനാല്‍ തൊഴില്‍ ചെയ്യാനാവുന്നില്ല. വരുമാനവും ഇല്ല. കുടുംബം പോറ്റാനും കടബാധ്യത തീര്‍ക്കാനുമാണ് വൃക്കയും കരളും വില്‍ക്കാമെന്നു ബോര്‍ഡു വച്ചതെന്ന് സന്തോഷ്. ബോര്‍ഡ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസെത്തി ബോര്‍ഡ് നീക്കാന്‍ നിര്‍ദേശിച്ചത്.

ചെയ്യാത്ത കുറ്റത്തിന് യുവാവിനെ തല്ലിച്ചതച്ച ഡിവൈഎസ്പി മനോജ് ടി നായരടക്കം ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹരിപ്പാട് സ്വദേശി എസ് അരുണ്‍ നല്‍കിയ പരാതിയിലാണു ഉത്തരവ്. മര്‍ദനമേറ്റ അരുണ്‍ ഒരു മാസത്തോളം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

കേന്ദ്രമന്ത്രി അമിത് ഷാ ഇന്നു വൈകുന്നേരം തൃശൂരില്‍ ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കും. നഗരത്തില്‍ ഇന്നു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മദ്യത്തിന്റെ വില ക്രമതീതമായി വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് നിലമ്പൂരില്‍ മദ്യപരുടെ ധര്‍ണ. നിലമ്പൂര്‍ ചെട്ടിയങ്ങാടി പഴയ ബസ് സ്റ്റാന്‍ഡിന്റെ സമീപമാണ് ബാനര്‍ വലിച്ചുകെട്ടി മൈക്കില്‍ പ്രസംഗവുമായി പ്രതിഷേധം നടത്തിയത്. മദ്യ നികുതിയിലെ തീവെട്ടികൊള്ള പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ധര്‍ണയില്‍ രണ്ടു പേരേ പങ്കെടുത്തുള്ളൂവെങ്കിലും അനേകായിരങ്ങളുടെ പിന്തുണയുണ്ടെന്ന് ഇവര്‍ ആവകാശപ്പെട്ടു.

ഇടുക്കി ശാന്തന്‍പാറ പഞ്ചായത്തിലെ പന്നിയാര്‍ എസ്റ്റേറ്റില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. രാത്രി 10 മണിയോടെ എസ്റ്റേറ്റിലെത്തിയ അരിക്കൊമ്പന്‍ ലേബര്‍ ക്യാന്റീന്റെ ചുമര് ഇടിച്ചു തകര്‍ത്തു. ക്യാന്റീന്‍ നടത്തിപ്പുകാരന്‍ എഡ്വിന്‍ ആനയുടെ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഭീഷണിയായ അരികൊമ്പനെ പിടികൂടാന്‍ വിദഗ്ധ സംഘം എത്തുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. നാലു കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരുമാണ് സംഘത്തില്‍ ഉള്ളത്. ഈ മാസം 16 ന് ശേഷമാണ് ഡോ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ സംഘമെത്തുക.

സ്ത്രീധനം ആവശ്യപെട്ട് വരന്‍ വിവാഹത്തില്‍നിന്ന് പിന്മാറിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. നെടുമങ്ങാട് വലിയമല കുര്യാത്തി ശ്രീകൃഷ്ണവിലാസത്തില്‍ ശ്രീകുമാറിന്റെ മകള്‍ ആതിരാ ശ്രീകുമാറാണു (23) ജീവനൊടുക്കിയത്.

ഹിമാചല്‍ പ്രദേശ് സ്വദേശിനിയായ എയര്‍ഹോസ്റ്റസ് ബെംഗളൂരുവില്‍ ഫ്ളാറ്റിന്റെ നാലാം നിലയില്‍നിന്നു വീണ് മരിച്ച സംഭവത്തില്‍ കാസര്‍കോട്ടുകാരനായ ആണ്‍സുഹൃത്ത് ആദര്‍ശ് പോലീസിന്റെ കസ്റ്റഡിയില്‍. 28 കാരിയായ അര്‍ച്ചനാ ധിമാനെയാണ് മരിച്ചത്. ആദേശിനെ കാണാനായി ദുബൈയില്‍ നിന്നാണ് യുവതി എത്തിയത്.

രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ വീട്ടില്‍നിന്ന് 600 കോടി രൂപയുടെ അഴിമതിയുടെ തെളിവുകള്‍ ലഭിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കണക്കില്‍പ്പെടാത്ത ഒരു കോടി രൂപ പണമായി വീട്ടില്‍നിന്ന് പിടിച്ചെടുത്തു. 250 കോടിയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തി. 350 കോടിയുടെ സ്വത്തിന്റെ വിവരങ്ങള്‍ കിട്ടിയെന്നും ഇഡി പറഞ്ഞു.

മൈസൂരു -ബെംഗളുരു എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയുടെ റോഡ് ഷോയോടെയായിരുന്നു ഉദ്ഘാടനം. പുതിയ പത്തു വരിപ്പാത യാഥാര്‍ഥ്യമായതോടെ മൂന്ന് മണിക്കൂറോളം സമയമെടുത്തിരുന്ന ബെംഗളുരു- മൈസുരു യാത്രാ സമയം 75 മിനിറ്റായി കുറയും. 117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 8480 കോടി രൂപ ചിലവഴിച്ചാണ് നിര്‍മ്മിച്ചത്.

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. ബിഹാര്‍ ലഖിസാരായ് സ്വദേശി ബിപിന്‍ കുമാര്‍ സിംഗ് ആണ് രാജസ്ഥാന്‍ പൊലീസിന്റെ പിടിയിലായത്.

ബോളിവുഡ് നടി മാധുരി ദീക്ഷിതിന്റെ അമ്മ സ്നേഹലത ദീക്ഷിത് അന്തരിച്ചു. 90 വയസായിരുന്നു.

എയര്‍ ഇന്ത്യ വിമാനത്തില്‍ പുകവലിച്ചയാള്‍ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ലണ്ടന്‍ -മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ പുകവലിച്ച അമേരിക്കന്‍ പൗരത്വമുള്ള രമാകാന്ത് (37) എന്നയാള്‍ക്കെതിരെയാണു സഹര്‍ പോലീസ് കേസെടുത്തത്.

മുംബൈയില്‍ കെട്ടിടത്തിനു മുകളില്‍നിന്ന് ഇരുമ്പു പൈപ്പ് വീണ് റോഡിലൂടെ നടന്നു പോകുകയായിരുന്ന അമ്മയും മകളും മരിച്ചു. ഷമ ഷെയ്ഖ് (29) മകള്‍ ആയത് (8) എന്നിവരാണ് മരിച്ചത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ബിജെപി എംപി പ്രജ്ഞസിംഗ് താക്കൂര്‍. വിദേശിയുടെ മകന് രാജ്യസ്നേഹം ഉണ്ടാകില്ലെന്ന ചാണക്യ വചനം സത്യമായെന്നും പ്രജ്ഞ വിമര്‍ശിച്ചു.

ഇന്തോനേഷ്യയിലെ സജീവ അഗ്നിപര്‍വ്വതമായ മെറാപി പൊട്ടിത്തെറിച്ചു. ഏഴു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലെല്ലാം അഗ്‌നിപര്‍വതത്തില്‍നിന്നുള്ള ചാരം മൂടി. ഇന്തോനേഷ്യയിലെ യോഗ്യകാര്‍ത്ത മേഖലയിലാണ് മെറാപി അഗ്നിപര്‍വതം.

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സില്‍ ഇന്ത്യ ലീഡെടുത്തു. നാലാം ദിവസം ഓസ്ട്രേലിയയുടെ ഒന്നാമിന്നിംഗ്സ് സ്‌കോറായ 480 റണ്‍സിനെതിരെ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 485 റണ്‍സെടുത്തിട്ടുണ്ട്. വിരാട് കോലിയുടെ 28-ാം ടെസ്റ്റ് സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്കിടയിലെ 44 ഇന്നിംഗസുകള്‍ക്ക് ശേഷമാണ് കോലി ഒരു ടെസ്റ്റ് സെഞ്ച്വറി നേടുന്നത്. 144 റണ്‍സുമായി വിരാട് കോലിയും 43 റണ്‍സുമായി അക്സര്‍ പട്ടേലുമാണ് ക്രീസില്‍.

പുതുതായി ഡീമാറ്റ് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതില്‍ വന്‍ ഇടിവ്. ഫെബ്രുവരിയില്‍ ഇത് മൂന്ന് മാസത്തെ താഴ്ന്ന നിലയിലെത്തി. സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസ്, നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി എന്നിവയുടെ റിപ്പോര്‍ട്ട് പ്രകാരം 2023 ഫെബ്രുവരിയില്‍ ആരംഭിച്ച ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 2.08 ദശലക്ഷമാണ്. ഇത് നവംബറിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ അക്കൗണ്ട് ഓപ്പണിംഗ് നിരക്കാണ്. മുന്‍മാസത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം ഇടിവ്. അതേസമയം ആകെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 30 ശതമാനം വര്‍ദ്ധിച്ച് 112.54 ദശലക്ഷം കടന്നു. ഇന്ത്യന്‍ ഇക്വിറ്റി വിപണികളില്‍ നിക്ഷേപിക്കാന്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് താല്‍പര്യം കുറഞ്ഞതാണ് ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കുറയ്ക്കാന്‍ കാരണം. ഉയര്‍ന്ന പണപ്പെരുപ്പം, ആഗോള അസ്ഥിരത തുടങ്ങിയവയും പലിശ നിരക്ക് ഉയരുന്നതും കാരണം ലാര്‍ജ്, മിഡ് ക്യാപ് സ്റ്റോക്കുകള്‍ കഴിഞ്ഞ ആറ് മാസമായി കുറഞ്ഞ വരുമാനമാണ് നല്‍കുന്നത്. 2022 നവംബര്‍ മുതല്‍ ഇന്നുവരെ, സെന്‍സെക്‌സും നിഫ്റ്റിയും 0.9 ശതമാനവും 1.7 ശതമാനവും ഇടിഞ്ഞപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് എന്നിവ യഥാക്രമം 2.3 ശതമാനവും 2.5 ശതമാനവും ഇടിവ് നേരിട്ടു.

ഐടെലിന്റെ പുതിയ ഹാന്‍ഡ്സെറ്റ് എ60 ഇന്ത്യയിലെത്തി. പുതിയ ബജറ്റ് ഫോണില്‍ 5 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. 6.6 ഇഞ്ച് എല്‍സിഡി സ്‌ക്രീനും സജ്ജീകരിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഐടെല്‍ എ60 ന്റെ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിനു 5,999 രൂപയാണ് വില. ഹാന്‍ഡ്‌സെറ്റ് മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ് – ഡോണ്‍ ബ്ലൂ, വെര്‍ട്ട് മെന്തെ, സഫയര്‍ ബ്ലാക്ക്. ഐടെല്‍ എ60 വാങ്ങുന്നവര്‍ക്ക് ആദ്യ 100 ദിവസത്തിനുള്ളില്‍ സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും ലഭിക്കും. മുന്‍നിര റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും ഐടെല്‍ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നും പുതിയ ഹാന്‍ഡ്സെറ്റ് വാങ്ങാം. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ളതാണ് ഒഎസ്. ഐടെല്‍ എ60ന്റെ പിന്‍ പാനലില്‍ എല്‍ഇഡി ഫ്ലാഷോടുകൂടിയ ഡ്യുവല്‍ 8 മെഗാപിക്സല്‍ എഐ ക്യാമറയുണ്ട്. സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി മുന്‍വശത്ത് 5 മെഗാപിക്സല്‍ ക്യാമറയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫെയ്സ് അണ്‍ലോക്കുമാണ് ഫോണിന്റെ മറ്റു സവിശേഷതകള്‍. 750 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്‌ബൈ സമയവും 30 മണിക്കൂര്‍ വരെ ടോക്ക്‌ടൈമും വാഗ്ദാനം ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.

ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന ‘അറ്റ് – വെല്‍ക്കം ടു ഡാര്‍ക്ക് സൈഡ്’ എന്ന സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. രണ്ട് പെണ്‍കുട്ടികളുടെ സൗഹൃദവും സ്‌നേഹവും കാണിച്ചുതരുന്ന തരത്തിലാണ് ‘നദിയെ’ എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത്. ജിസ് ജോയുടെ മനോഹരമായ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഫോര്‍ മ്യൂസിക് ആണ്. ദീപക് ജെ.ആര്‍ ആണ് മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ജു എബ്രഹാം, അരുണ മേരി ജോര്‍ജ്, ദേവന എന്നിവരാണ് സഹഗായകര്‍. സരേഗമ മലയാളത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. ഡാര്‍ക്ക് വെബ്ബിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു ടെക്‌നോ ത്രില്ലര്‍ ചിത്രമായിട്ടാണ് അറ്റ് – വെല്‍ക്കം ടു ഡാര്‍ക്ക് സൈഡ് ഒരുങ്ങുന്നത്. നവാഗതനായ ആകാശ് സെന്‍ ആണ് ചിത്രത്തിലെ നായകനാവുന്നത്. മലയാളത്തില്‍ ആദ്യമായിട്ടാണ് ഡാര്‍ക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്. ആകാശ് സെന്‍, ഷാജു ശ്രീധര്‍ എന്നിവര്‍ക്ക് പുറമെ കന്നഡയിലെ ഹിറ്റ് ചിത്രങ്ങളായ മനസ്മിത, കെ.ടി.എം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആയ സഞ്ജനയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, റേച്ചല്‍ ഡേവിഡ്,നയന എല്‍സ, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിച്ച ‘നന്‍പകല്‍ നേരത്ത് മയക്കം’ ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ ഇടംപിടിച്ചു. പ്രധാനപ്പെട്ട അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളുടെ പട്ടികയിലാണ് നന്‍പകല്‍ സ്ഥാനം നേടിയത്. പട്ടികയില്‍ ആദ്യത്തെ സ്ഥാനമാണ് ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്. ഇന്ത്യയില്‍ നിന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ സ്ഥാനം നേടിയ ഏക ചിത്രമാണിത്. ജംബോ, എ ഹ്യൂമസ് പൊസിഷന്‍, ഡൊമസ്റ്റിക്, ദി ഷോ എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് നന്‍പകല്‍ നേരത്ത് മയക്കം ഇടംപിടിച്ചത്. മമ്മൂട്ടിയുടെ ജയിംസ് എന്ന കഥാപാത്രത്തിനുണ്ടായ അസാധാരണമായ മാറ്റത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. തമിഴ്നാടിനെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയത്. മമ്മൂട്ടി കമ്പനി എന്ന പേരില്‍ താന്‍ പുതുതായി ആരംഭിച്ച നിര്‍മ്മാണ കമ്പനിയിലൂടെ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്തത്. മമ്മൂട്ടിക്ക് പുറമേ അശോകന്‍, രമ്യാ പാണ്ഡ്യന്‍, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വത് അശോക്കുമാര്‍, സഞ്ജന ദിപു തുടങ്ങിയവര്‍ വേഷമിട്ടു.

ഏറ്റവും ഒടുവിലായി വാഹനങ്ങളിലും പുതിയ എ.ഐ ചാറ്റ്ബോട്ടിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ പോകുന്നു. ലോകപ്രശസ്തരായ ജനറല്‍ മോട്ടോര്‍സാണ് ആദ്യമായി അതിന് മുന്നിട്ടിറങ്ങുന്നത്. ഷെവര്‍ലെ, ജി.എം.സി, കാഡിലാക്, ബ്യൂക്ക് പോലുള്ള കാറുകളുടെ നിര്‍മാതാക്കളായ ജനറല്‍ മോട്ടോര്‍സ്, ഓപ്പണ്‍എ.ഐയുടെ ചാറ്റ്ജി.പി.ടി സാങ്കേതികവിദ്യ തങ്ങളുടെ വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിന് മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്. ചാറ്റ്ജി.പി.ടിയുടെ പിന്നിലുള്ള എ.ഐ മോഡലുകളെ ഉപയോഗപ്പെടുത്തുന്ന ഒരു വെര്‍ച്വല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് വികസിപ്പിക്കാനാണ് വാഹന നിര്‍മ്മാതാവ് പ്രവര്‍ത്തിക്കുന്നതെന്ന് ‘സെമഫോര്‍’ റിപ്പോര്‍ട്ട് ചെയ്തു. ഫ്ലാറ്റ് ടയര്‍ മാറ്റുന്നത് എങ്ങനെയെന്നതടക്കമുള്ള കാറുമായി ബന്ധപ്പെട്ടുള്ള മെക്കാനിക്കല്‍ സംശയങ്ങള്‍ തീര്‍ക്കാനും ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാനുമൊക്കെ അസിസ്റ്റന്റിന് കഴിയുമെന്നാണ് അവകാശവാദം. പൊതുവെ കാറിനൊപ്പം വരുന്ന മാന്വുവലില്‍ കാണാറുള്ള വാഹന സവിശേഷതകള്‍ എങ്ങനെ ഉപയോഗിക്കാമെന്നുള്ള വിവരങ്ങളും ആക്സസ് ചെയ്യാന്‍ കഴിയും.

‘കാട്ടില്‍ നിന്നുള്ളതും കാട്ടിലേക്ക് കാട്ടില്‍ നിന്നെടുത്തതും കാട്ടിലേക്ക് ….” ഒരു കാടിന്റെ കഥ. ഒരു ഗ്രാമത്തിന്റെ കഥ. കാടിനെ രക്ഷിക്കാന്‍ പോരാടിയ മൃഗങ്ങളുടെയും മനുഷ്യരുടെയും കഥ. നിറം മാറുന്നവരുടെയും രോമമില്ലാത്തവരുടെയും കഥ. കാട്ടുമരത്തിന്റെയും കാര്‍മേഘത്തിന്റെയും കറുംകൂന്തലിയുടെയും കഥ. ബുച്ചിയുടെയും ബൂബുവിന്റെയും സികപ്പന്റെയും കടുവയുടെയും ചുരുളന്റെയും കഥ. താമയുടെയും കതിരിന്റെയും ചേരന്റെ യും മാണിക്യത്തിന്റെയും അല്ലിയുടെയും കഥ. സൗഹൃദത്തിന്റെയും ത്യാഗത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് കുട്ടികള്‍ക്കു വേണ്ടി എഴുതപ്പെട്ട ‘കാര്‍മേഘക്കാട്’ എന്ന നോവല്‍. അനുപമ ശശിധരന്‍. വിസി ബുക്സ്. വില 237 രൂപ.

മലിനമായ ജലം മൂക്കിലൂടെ തലച്ചോറില്‍ എത്തിയാല്‍ മരണം വരെ സംഭവിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍. തലച്ചോറിനെ കാര്‍ന്നു തിന്നുന്ന നെഗ്ളേറിയ ഫൗലെരി എന്ന അമീബ മൂലമുണ്ടാകുന്ന അപൂര്‍വ അണുബാധയാണ് ഇതിന് കാരണം. പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് എന്ന ഈ അണുബാധക്ക് ഫലപ്രദമായ ചികിത്സകള്‍ ഒന്നും ലഭ്യമല്ല. സൈനസില്‍ കഫക്കെട്ട് അകറ്റാന്‍ മൂക്കിലൂടെ വെള്ളം കയറ്റി വിടുന്ന പൊടിക്കൈ പലരും പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കില്‍ തലച്ചോറില്‍ അണുബാധ സംഭവിക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ചവരില്‍ 97 ശതമാനം പേരും മരണപ്പെട്ടതായാണ് കണക്കുകള്‍. അരുവികള്‍, നദികള്‍, ചൂടു നീരുറവകള്‍ പോലുള്ള ഇടങ്ങളില്‍ നെഗ്ളേറിയ ഫൗലെരി കാണപ്പെടുന്നതായി യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ചൂണ്ടിക്കാണിക്കുന്നു. കുളങ്ങളുടെയും നദികളുടെയും അടിത്തട്ടിലും വൃത്തിഹീനമായ സ്വിമ്മിങ്ങ് പൂളുകളിലുമാണ് ഇവയുടെ വാസം. നീന്താന്‍ പോകുമ്പോഴോ തടാകങ്ങളിലോ നദികളിലോ ശുദ്ധജലത്തിനടിയിലോ മുങ്ങി കുളിക്കുമ്പോഴോ രോഗബാധ ഉണ്ടാകാം. അമീബ മൂക്കില്‍ നിന്ന് തലച്ചോറിലേക്ക് സഞ്ചരിക്കുകയും മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് പ്രൈമറി അമീബിക് മെനിംഗോഎന്‍സെഫലൈറ്റിസ് എന്ന മാരകമായ അണുബാധയ്ക്കും കാരണമാകുന്നു. മിക്കപ്പോഴും ഇത് മരണത്തിലേക്ക് നയിക്കും. ഭൂരിഭാഗം നെയ്‌ഗ്ലേരിയ ഫൗളേരി അണുബാധകളും യുവാക്കളില്‍, പ്രത്യേകിച്ച് 14 വയസും അതില്‍ താഴെയുമുള്ളവരിലാണ് ബാധിക്കുന്നത്. നെയ്‌ഗ്ലേരിയ ഫൗലേരിയുടെ ആദ്യ ലക്ഷണങ്ങള്‍ സാധാരണയായി അണുബാധയ്ക്ക് അഞ്ച് ദിവസത്തിന് ശേഷമാണ് ആരംഭിക്കുക. ചിലപ്പോള്‍ അവ 1 മുതല്‍ 12 ദിവസത്തിനുള്ളിലും ആരംഭിക്കാം. തലവേദന, പനി, ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി എന്നിവയാണ് ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നവ. പിന്നീട് കഴുത്തിന് വേദന, ആശയക്കുഴപ്പം, ആളുകളിലേക്കും ചുറ്റുപാടുകളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ, ഭ്രമാത്മകത, കോമ എന്നിവ ഉണ്ടാകാം. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വൈദ്യസഹായം തേടണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *