yt cover 55

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സമാപിച്ചു. രാവിലെ പന്താചൗക്കില്‍നിന്ന് ആരംഭിച്ച യാത്ര 12 മണിക്ക് ലാല്‍ ചൗക്കില്‍ അവസാനിച്ചു. രാഹുല്‍ ഗാന്ധി അവിടെ പതാക ഉയര്‍ത്തി. പ്രിയങ്കാ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. നാളെ ശ്രീനഗറിലാണു സമാപന സമ്മേളനം. മലയാളികള്‍ അടക്കം പതിനായിരങ്ങളാണ് ഇവിടെ എത്തിയത്. സിആര്‍പിഎഫ്, പോലീസ്, കരസേന എന്നിവ വന്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമാപന സമ്മേളനത്തിലേക്കു ക്ഷണിച്ച 23 കക്ഷികളില്‍ 13 കക്ഷികളുടെ നേതാക്കള്‍ പങ്കെടുക്കും. ജെഡിയു, ജെഡിഎസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ കക്ഷികള്‍ പങ്കെടുക്കില്ല. വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രാഹുല്‍ ഗാന്ധിയടക്കുള്ള യാത്രികര്‍ക്ക് അത്താഴ വിരുന്നു നല്‍കും.

ഒഡീഷ ആരോഗ്യമന്ത്രിയെ സുരക്ഷാ പോലീസുകാരന്‍ വെടിവച്ചു വീഴ്ത്തി. ജാര്‍സുഗുഡയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കാറില്‍ പോകുമ്പോഴാണ് മന്ത്രി നാബ ദാസിനു വെടിയേറ്റത്. നെഞ്ചിലേക്കു രണ്ടു റൗണ്ട് വെടിയുതിര്‍ത്തു. അത്യാസന്ന നിലയിലായ നാബ ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എഎസ്ഐ ഗോപാല്‍ ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനു കാരണം വ്യക്തമല്ല.

മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ വീട്ടിലെ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു. കോഴിക്കൂടിന്റെ നെറ്റില്‍ കൈ കുടുങ്ങിയ പുലി മണിക്കൂറുകളോളം രണ്ടു കാലില്‍ നില്‍ക്കുകയായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെയാണ് ഫിലിപ്പ് എന്നയാളുടെ വീട്ടുമുറ്റത്തെ കോഴിക്കൂട്ടില്‍ പുലി കുടുങ്ങിയത്. സുരക്ഷിതമല്ലാത്ത കൂട്ടില്‍നിന്ന് പുലി ചാടിപ്പോകാതിരിക്കാന്‍ ചുറ്റും വല കെട്ടി. ജനങ്ങളെ ഒഴിപ്പിച്ചു. മയക്കുവെടി വച്ച് പുലിയെ പിടികൂടാന്‍ നടപടികള്‍ പുരോഗമിക്കേ, ഏഴേ കാലോടെ പുലി ചത്തു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

*ഭാഗവത കഥകള്‍*

ഭാരതീയ തത്വചിന്തകളുടെ കാതലില്‍ കടഞ്ഞ കഥാശില്പങ്ങളുടെ കരുത്ത് മനസിലെ ആശങ്കളെ തുടച്ചു മായ്ക്കുന്ന അനുഭവം നേരിട്ടറിയൂ. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗീതാ ബക്ഷിയുടെ വരികള്‍ക്ക് പ്രവീജ വിനീത് ശബ്ദം നല്‍കുന്നു:

https://www.youtube.com/watch?v=bPMtRvLiJlI&list=PLtul8xTi_mtczOiXB7bKDG0xSxuHDiu1R

മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തത് നാട്ടുകാര്‍ ഫോട്ടോയെടുത്തതുകൊണ്ടാണെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. പുലിയെ മയക്കുവെടിവയ്ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ചിലര്‍ ഫോട്ടോ എടുത്തതും മറ്റും പുലിയെ പ്രകോപിപ്പിച്ചു. ജനങ്ങള്‍ നിസഹകരിച്ചെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍.

താമരശേരി ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും കൂറുമാറി. വിചാരണക്കിടെ എട്ട് സാക്ഷികളാണ് കൂറുമാറിയത്. അറസ്റ്റു ചെയ്ത പൊലീസുകാര്‍ പ്രതികളെ ‘തിരിച്ചറിഞ്ഞില്ല’. ഫോറസ്റ്റ് വകുപ്പിലെ ഡെപ്യൂട്ടി റേഞ്ചറും രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും ഒരു സിവില്‍ പൊലീസ് ഓഫീസറും കൂറുമാറി. കോഴിക്കോട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണു കേസ്. വിചാരണയ്ക്കിടെ കേസ് ഡയറി കാണാതായിരുന്നു. 2013 നവംബര്‍ 15 ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരേ നടന്ന ഹര്‍ത്താലിനിടെയാണ് വനം വകുപ്പ് ഓഫീസ് ആക്രമിക്കപ്പെട്ടത്.

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒത്തുകളിയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം എത്രയോ ശരിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളത്തിലെ സി പി എമ്മും ഡല്‍ഹിയിലെ സംഘപരിവാറിനും ഇടയില്‍ ഇടനിലക്കാരുണ്ട്. ഇവര്‍ ആരെന്ന് ഇപ്പോള്‍ പറയുന്നില്ല. സര്‍ക്കാര്‍ പ്രതിരോധത്തിലാകുമ്പോള്‍ ഗവര്‍ണര്‍ വിവാദമുണ്ടാക്കി രക്ഷിക്കും. പ്രതിപക്ഷ നേതാവ് പറഞ്ഞു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സര്‍ക്കാര്‍ 25 ലക്ഷം രൂപയുടെ പുതിയ ഇന്നോവ ക്രിസ്റ്റ കാര്‍ അനുവദിച്ചു. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാര്‍ രണ്ടേ മുക്കാല്‍ ലക്ഷം കിലോമീറ്റര്‍ ഓടിയതിനാലാണ് പുതിയ കാര്‍ അനുവദിച്ചത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ച കാറാണ് സതീശനും ഉപയോഗിച്ചിരുന്നത്.

ലഹരികടത്ത് കേസില്‍ ആലപ്പുഴയിലെ സിപിഎം കൗണ്‍സിലര്‍ എ ഷാനവാസിനു ബന്ധമില്ലെന്ന് ആലപ്പുഴ ജില്ല സ്പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട്. ഷാനവാസിന്റെ വാഹനത്തില്‍നിന്നാണ് ലഹരി കണ്ടെടുത്തതെങ്കിലും ഷാനവാസ് പ്രതിയല്ല. കേബിള്‍ കരാറുകാരനെന്ന നിലയില്‍ നല്ല വരുമാനമുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവില്ലെന്നും ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനു വിരുദ്ധമാണ് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.

യുവജന കമ്മീഷന്‍ അധ്യക്ഷയും സിപിഎം നേതാവുമായ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവും കോപ്പിയടിച്ചതെന്ന് പരാതി. ബോധി കോമണ്‍സ് എന്ന വെബ് സൈറ്റിലെ ലേഖനം ചിന്തയുടെ തീസിസില്‍ പകര്‍ത്തി എന്നാണ് പുതിയ പരാതി. കേരള യൂണിവേഴ്സിറ്റി ആക്ടിംഗ് വൈസ് ചാന്‍സലര്‍ക്ക് പുതിയ പരാതി നല്‍കുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി അറിയിച്ചു. നേരത്തെ തീസീസില്‍ വാഴക്കുല രചിച്ചതു വൈലോപ്പിള്ളിയാണെന്ന് തെറ്റായി രേഖപ്പെടുത്തിയതിനെതിരേ പരാതി നല്‍കിയിട്ടും യൂണിവേഴ്സിറ്റി ഒരു നടപടിയും സ്വകീരിച്ചിരുന്നില്ല.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

മരുമകന്‍ 108 കോടി രൂപ തട്ടിയെടുത്തെന്ന കേസ് അട്ടിമറിക്കാന്‍ ക്രൈംബ്രാഞ്ചും പ്രോസിക്യൂഷനും പ്രതികള്‍ക്കു കൂട്ടുനില്‍ക്കുകയാണെന്ന് ആലുവായിലെ പ്രവാസി വ്യവസായി. മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ അടിയന്തര അന്വേഷണം നടത്താന്‍ എറണാകുളം ഡിഐജിക്കു നിര്‍ദേശം നല്‍കി. മരുമകന്‍ കാസര്‍കോട് സ്വദേശി മുഹമ്മദ് ഹാഫിസ്, സുഹൃത്ത് അക്ഷയ് തോമസ് എന്നിവര്‍ക്കെതിരേ വ്യവസായി അബ്ദുള്‍ ലാഹിര്‍ ഹസനാണ് പരാതി നല്‍കിയത്. മകള്‍ക്കു വിവാഹാവസരത്തില്‍ സമ്മാനിച്ച ആയിരം പവന്‍ സ്വര്‍ണാഭരണങ്ങള്‍, വജ്രാഭരണങ്ങള്‍ തുടങ്ങിയവയും തട്ടിയെടുത്തെന്നാണു കേസ്.

കുന്നംകുളം പന്നിത്തടത്ത് അമ്മയും രണ്ടു പിഞ്ചുമക്കളും വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍. ചിറമനേങ്ങാട് മാത്തൂര്‍ ക്ഷേത്രത്തിനു സമീപം ഹാരിസിന്റെ ഭാര്യ ഷഫീന (28), രണ്ടര വയസുള്ള മകള്‍ അജുവ, ഒരു വയസുള്ള മകന്‍ അമന്‍ എന്നിവരാണു മരിച്ചത്. ഭര്‍ത്തവാ ഹാരിസ് വിദേശത്താണ്.

ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ ഹോട്ടല്‍ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. നെടുമങ്ങാട്ടെ നസീര്‍ ഹോട്ടല്‍ ഉടമ നസീറിനെതിരെയാണ് അസഭ്യം പറഞ്ഞ് ഡ്യൂട്ടി തടസപ്പെടുത്തിയതിന് നെടുമങ്ങാട് പൊലീസ് കേസെടുത്തത്.

കിണറ്റില്‍ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ കയര്‍ പൊട്ടിവീണ് ഗൃഹനാഥന്‍ മരിച്ചു. കണ്ണൂര്‍ ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) ആണ് മരിച്ചത്.

പോളണ്ടില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ ചെമ്പൂത്ത് അറയ്ക്കല്‍ വീട്ടില്‍ മുരളീധരന്‍ – സന്ധ്യ ദമ്പതികളുടെ മകന്‍ സൂരജ് (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാലു മലയാളികള്‍ക്കു പരിക്കേറ്റു. ജോര്‍ദാന്‍ പൗരന്മാരുമായുള്ള വഴക്കിനിടെയാണ് കുത്തേറ്റത്.

തിരുവനന്തപുരം കഠിനംകുളത്ത് മൂന്നു ഗുണ്ടകള്‍ പിടിയില്‍. ഗുണ്ടാനിയമപ്രകാരം ജയില്‍ശിക്ഷ കഴിഞ്ഞ് മൂന്നു ദിവസം മുമ്പു പുറത്തിറങ്ങിയ ലിയോണ്‍ ജോണ്‍സന്‍, അഖില്‍, വിജീഷ് എന്നിവരെയാണ് തുരുത്തില്‍ ആയുധങ്ങളുമായി പിടികൂടിയത്.

കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പിടിയില്‍. 87,000 രൂപയും രണ്ടര പവനുമാണ് മോഷ്ടിച്ചത്. അയല്‍വാസിയായ പത്താം ക്ലാസുകാരന്‍ വീടുവിട്ടുപോയെന്നും രണ്ട് ദിവസമായിട്ടും തിരിച്ചെത്തിയില്ലെന്നും മനസിലാക്കിയ പോലീസ് ആ ദിശയിലും അന്വേഷണം നടത്തി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ ആശുപത്രി വിട്ടശേഷം മരിച്ചു. എറണാകുളം ചേന്ദമംഗലം സ്വദേശി ജോര്‍ജ്ജാണ് മരിച്ചത്. പറവൂര്‍ മജ്‌ലീസ് ഹോട്ടലില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്നു.

കോവളത്ത് റേസിംഗ് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു. വാഴമുട്ടം സ്വദേശി സന്ധ്യ (55) ആണു മരിച്ചത്.

കൊച്ചിയില്‍ ഇന്നലെ രാത്രി പോലീസ് നടത്തിയ കോമ്പിംഗില്‍ കുടുങ്ങിയത് 370 പേര്‍. മദ്യപിച്ചു വാഹനമോടിച്ചതിന് 242 പേരെ പിടിച്ചു. ലഹരിയുമായി 26 പേരാണു പിടിയിലായത്. പൊതുസ്ഥലത്തു മദ്യപിച്ചതിന് 23 പേരും അറസ്റ്റിലായി.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ മൊറേനയില്‍ ഉണ്ടായ വ്യോമസേന വിമാന അപകടത്തിന്റെ കാരണം വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ തട്ടിയതാണെന്ന് റിപ്പോര്‍ട്ട്. ഒരു വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. വ്യോമ സേനയുടെ പരിശീലന വിമാനങ്ങളാണ് തകര്‍ന്നത്.

തമിഴ്നാട്ടിലെ നീലഗിരിയില്‍ മലയാളിയായ എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. നൗഷാദലിയാണു കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ജമാലിന് പരിക്കേറ്റു. നൗഷാദിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോകാന്‍ അനുവദിക്കാതെ നാട്ടുകാര്‍ മണിക്കൂറുകളോളം പ്രതിഷേധിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തെലുങ്കു നടന്‍ നന്ദമുരി താരക രത്നയുടെ നില ഗുരുതരമായി തുടരുന്നു. ടിഡിപി ജനറല്‍ സെക്രട്ടറി നാരാ ലോകേഷിന്റെ പദയാത്ര ഉദ്ഘാടനത്തിന് കുപ്പത്ത് എത്തിയപ്പോള്‍ താരക രത്ന ഹൃദയാഘാതം മൂലം കുഴഞ്ഞു വീണിരുന്നു.

ഇറാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ കോയിയില്‍ ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തി. ഏഴു പേര്‍ മരിച്ചു. 450 പേര്‍ക്കു പരിക്കേറ്റു.

യുക്രെയ്ന് അമേരിക്കയും ജര്‍മനിയും കൂടുതല്‍ യുദ്ധടാങ്കുകള്‍ നല്‍കുന്നതിനെതിരേ റഷ്യയും ഉത്തരകൊറിയയും. സംഘര്‍ഷാവസ്ഥ വര്‍ധിപ്പിക്കാനേ ഇത് ഉപകരിക്കൂവെന്ന് റഷ്യ മുന്നറിയിപ്പു നല്‍കി. 31 അത്യാധുനിക എം1 അംബ്രാസ് ടാങ്കുകള്‍ നല്‍കാനാണ് അമേരിക്കയുടെ നീക്കം. ലെപ്പാര്‍ഡ് ടാങ്കുകള്‍ നല്‍കുമെന്ന് ജര്‍മനിയും കാനഡയും പ്രഖ്യാപിച്ചിരുന്നു. ഇതേസമയം ഒളിമ്പിക്സില്‍നിന്ന് റഷ്യയെ പുറത്താക്കണമെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു.

ഹോക്കി ലോകകപ്പ് ഫൈനലില്‍ ഇന്ന് നിലവിലെ ചാംപ്യന്‍മാരായ ബല്‍ജിയവും ജര്‍മനിയും ഏറ്റുമുട്ടും. കലിംഗ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം.

നികുതി വളര്‍ച്ചയില്‍ രാജ്യത്ത് ഏറ്റവും പിന്നിലായി കേരളം. മറ്റ് പ്രധാന സാമ്പത്തിക സൂചകങ്ങളിലും കേരളം ഏറെ പിന്നിലാണെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാന്‍സ് ആന്‍ഡ് ടാക്സേഷന്റെ 32 പേജുള്ള സംക്ഷിപ്ത റിപ്പോര്‍ട്ടില്‍ വെളിവാകുന്നു. നികുതി സമാഹരണത്തിലെ വന്‍വീഴ്ചയാണ് റിപ്പോര്‍ട്ടിലുള്ളത്. പ്രധാനപ്പെട്ട 19 സംസ്ഥാനങ്ങളെ താരതമ്യം ചെയ്തായിരുന്നു പഠനം. 2016 – 2021 കാലത്ത് കേരളം കൈവരിച്ച വളര്‍ച്ച 2 ശതമാനം മാത്രം. 19 സംസ്ഥാനങ്ങളുടെ ശരാശരിയെടുത്താലും ഇത് 6.3 ശതമാനമാണ്. കേന്ദ്ര ഗ്രാന്റ് അടക്കം എല്ലാ വരുമാനങ്ങളും ഉള്‍പ്പെടുത്തിയുള്ള റവന്യു വരവിലും കേരളം 16-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ഹരിയാനയും, ജാര്‍ഖണ്ഡും, ഛത്തിസ്ഗഢും വരെ കേരളത്തെക്കാള്‍ മുന്നിലാണ്. അതേ സമയം, മദ്യം, ലോട്ടറി അടക്കം നികുതിയേതര വരുമാനത്തില്‍ വലിയ തിരിച്ചടിയുണ്ടായിട്ടുമില്ല. ഈ ഇനത്തില്‍ 22 ശതമാനം വളര്‍ച്ച നേടി കേരളം നാലാം സ്ഥാനത്തെത്തി. റിസര്‍വ് ബാങ്കിന്റെയും, സി.എ.ജിയുടെയും ജി.എസ്.ടി വകുപ്പിന്റെയും കണക്കുകള്‍ താരതമ്യം ചെയ്താണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം നടത്തിയത്. 5 വര്‍ഷത്തെ കടംനികുതി വരുമാനത്തില്‍ വന്‍ തിരിച്ചടി നേരിട്ടുവെങ്കിലും ചെലവുകള്‍ക്ക് കുറവൊന്നുമില്ല. റവന്യൂ ചെലവില്‍ രാജ്യത്ത് ഒന്നാമത് കേരളമാണ്. 90.39 ശതമാനം. ബംഗാളാണ് തൊട്ടുപിന്നില്‍. 2016ല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തെ കടം 1,89,768 കോടിയാണ്. എന്നാല്‍ 2021 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ കടം 3,08,386 കോടിയായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ചെലവില്‍ കുതിപ്പാണ്. 2021-22 വര്‍ഷത്തില്‍ കോവിഡിന് മുമ്പുള്ള വളര്‍ച്ചാ നിരക്കിലേക്ക് മടങ്ങാത്ത ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം കേരളമാണെന്ന് റിസര്‍വ് ബാങ്കും പറയുന്നു.

രാജ്യത്തെ ടെലികോം മേഖലയില്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ട്രായിയുടെ പുതിയ കണക്കുകള്‍ പ്രകാരം നവംബറില്‍ 25 ലക്ഷം മൊബൈല്‍ വരിക്കാരെയാണ് ഇരു കമ്പനികള്‍ കൂടി നേടിയത്. അതേസമയം വോഡഫോണ്‍ ഐഡിയയ്ക്ക് ഏകദേശം 18.27 ലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെടുകയും ചെയ്തു. റിലയന്‍സ് ജിയോ നവംബറില്‍ 14.26 ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്തു. എയര്‍ടെല്‍ 10.56 ലക്ഷം പുതിയ ഉപയോക്താക്കളെയും ചേര്‍ത്തു. 2022 നവംബര്‍ അവസാനത്തോടെ ജിയോയുടെ മൊബൈല്‍ വരിക്കാരുടെ എണ്ണം 42.28 കോടിയാണ്. മുന്‍ മാസം ഇത് 42.13 കോടി ആയിരുന്നു. എയര്‍ടെല്ലിന്റെ മൊത്തം വരിക്കാരുടെ എണ്ണം നവംബറില്‍ 36.60 കോടിയായി ഉയര്‍ന്നു. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോണ്‍ ഐഡിയയ്ക്ക് നവംബറില്‍ 18.27 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഇതോടെ വിയുടെ നവംബറിലെ മൊത്തം വരിക്കാരുടെ എണ്ണം 24.37 കോടിയായി. 2022 നവംബര്‍ അവസാനത്തോടെ 0.47 ശതമാനം പ്രതിമാസ വളര്‍ച്ചയോടെ മൊത്തം ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം 82.53 കോടിയായി വര്‍ധിച്ചു. ജിയോ (43.01 കോടി),എയര്‍ടെല്‍ (23.05 കോടി), വോഡഫോണ്‍ ഐഡിയ (12.34 കോടി), ബിഎസ്എന്‍എല്‍ (2.58 കോടി) എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്.

ഷാജി കൈലാസ്- മോഹന്‍ലാല്‍ ടീം 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നിച്ച ‘എലോണ്‍’ എന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടു. 4 മ്യൂസിക്സ് സംഗീതം പകര്‍ന്നിരിക്കുന്ന ഇംഗ്ലീഷ് ഗാനമാണ് എത്തിയിരിക്കുന്നത്. ബിബി, എല്‍ദോസ് (4 മ്യൂസിക്സ്), മേഘ മേരി ബിനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. അഡീഷണല്‍ ലിറിക്സ് റോണി ഫിലിപ്പ്. റോണി ഫിലിപ്പ് ആണ് ഗാനം ആലപിച്ചിരിക്കുന്നതും. ശരത് വിനുവാണ് ഗാനത്തിന്റെ ലിറിക് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ അഭിനേതാവായി മോഹന്‍ലാല്‍ മാത്രമാണ് ചിത്രത്തില്‍ എത്തുന്നത്. കാളിദാസന്‍ എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹെയര്‍സ്റ്റൈലിലും വസ്ത്രധാരണത്തിലുമൊക്കെ സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ജപ്പാനില്‍ ചരിത്ര നേട്ടം സ്വന്തമാക്കി രാജമൗലിയുടെ ആര്‍ആര്‍ആര്‍. ജപ്പാനില്‍ ചിത്രം 175 ദിവസമായി പ്രദര്‍ശനം തുടരുകയാണ്. 114 തിയേറ്ററുകളിലായാണ് സിനിമ പ്രദര്‍ശനം തുടരുന്നത്. രാജമൗലി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ റിലീസിന് മുമ്പ് ആര്‍ആര്‍ആര്‍ ടീം ജപ്പാനില്‍ എത്തിയപ്പോള്‍ മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. 1998ല്‍ എത്തിയ രജനികാന്ത് ചിത്രം ‘മുത്തു’വിന്റെ റെക്കോര്‍ഡാണ് ആര്‍ആര്‍ആര്‍ ജപ്പാനില്‍ തിരുത്തിക്കുറിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. 550 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം 1,150 കോടിയാണ് ബോക്സോഫീസില്‍ നിന്നും നേടിയത്. തിയേറ്റര്‍ റിലീസിന് പിന്നാലെ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. നെറ്റ്ഫ്ലിക്സില്‍ തുടര്‍ച്ചയായ 14-ാം വാരവും ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉണ്ടായിരുന്നു ചിത്രം. രാജമൗലിയുടെ ‘ബാഹുബലി’ സീരിസ്, ആമിര്‍ ഖാന്റെ ‘ത്രീ ഇഡിയറ്റ്‌സ്’, ശ്രീദേവിയുടെ ‘ഇംഗ്ലീഷ് വിഗ്ലീഷ്’, അക്ഷയ് കുമാറിന്റെ ‘പാഡ്മാന്‍’ എന്നീ സിനിമകളാണ് ജപ്പാനില്‍ ഇതുവരെ ഉയര്‍ന്ന കളക്ഷന്‍ നേടിയിട്ടുള്ള സിനിമകള്‍. അതേസമയം, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയതിന് പിന്നാലെ ഓസ്‌കര്‍ നോമിനേഷനിലും ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഇടംനേടി.

ജാവ 42 തവാങ് എഡിഷന്‍ പുറത്തിറക്കി ജാവ യെസ്ഡി മോട്ടോര്‍ സൈക്കിള്‍സ്. അരുണാചല്‍ പ്രദേശിലേയും സമീപ പ്രദേശങ്ങളിലേയും ഉപഭോക്താക്കള്‍ക്കു മാത്രമായി ആകെ 100 ജാവ 42 തവാങ് എഡിഷന്‍ മോട്ടോര്‍സൈക്കിളുകള്‍ മാത്രമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. സാധാരണ ജാവ 42 വിനേക്കാളും 20,000 രൂപ കൂടുതലുള്ള തവാങ് എഡിഷന്‍ പൂര്‍ണമായും ഇതിനകം തന്നെ വിറ്റു പോവുകയും ചെയ്തിട്ടുണ്ട്. ഹിമാലയന്‍ സംസ്‌കാരത്തിന്റെ ഭാഗമായ ലുങ്തയെന്ന വിന്‍ഡ് ഹോഴ്‌സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജാവ 42 തവാങ് എഡിഷന്‍ നിര്‍മിച്ചിരിക്കുന്നതെന്നാണ് കമ്പനി അറിയിക്കുന്നത്. നല്ല ഭാവിയും വിജയവും ലഭിക്കുന്നതിനായുള്ള ശുഭ സൂചകമായും ലുങ്തയെ ഉപയോഗിക്കാറുണ്ട്. സ്‌പെഷല്‍ എഡിഷന്റെ ഇന്ധന ടാങ്കിലും മുന്‍ ഭാഗത്തും ലുങ്തയുടെ രൂപവും വാഹനത്തില്‍ ചേര്‍ത്തിട്ടുണ്ട്. സ്‌പെഷല്‍ എഡിഷനിലെ നൂറു വരെയുള്ള വാഹനങ്ങള്‍ക്കും അവയുടെ നിശ്ചിത അക്കവും വാഹനത്തിനൊപ്പം വെങ്കലത്തില്‍ പ്രത്യേകരൂപത്തില്‍ നല്‍കിയിട്ടുണ്ട്. ജാവ 42 സ്‌പോര്‍ട്‌സ് സ്ട്രിപ് ഓള്‍സ്റ്റാര്‍ ബ്ലാക്ക് മോട്ടോര്‍സൈക്കിളാണ് സ്‌പെഷല്‍ എഡിഷനാക്കി മാറ്റിയിരിക്കുന്നത്. പുറത്ത് മാറ്റങ്ങള്‍ പലതുമുണ്ടെങ്കിലും ഉള്ളില്‍ ജാവ 42വിന്റെ സ്‌പെഷല്‍ എഡിഷന് കാര്യമായ മാറ്റങ്ങളില്ല. 293 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് സ്‌പെഷല്‍ എഡിഷനും നല്‍കിയിരിക്കുന്നത്.

കപ്പല്‍ കത്തിയമര്‍ന്ന വാര്‍ത്തയറിഞ്ഞ് ഫെലിക്സ് തളര്‍ന്നുകിടന്നു. സാക്ഷിയെന്നോ പ്രതിയെന്നോ ഒക്കെ സംശയിച്ച ആള്‍ രക്ഷപ്പെട്ടു. ക്യാപ്റ്റന്‍ പറഞ്ഞതുപോലെ, അയാള്‍ കൊല്ലപ്പെട്ടിരിക്കാം, തൊണ്ടിമുതലായ ആ കപ്പല്‍ കത്തിയമര്‍ന്നു. 13 ശവങ്ങളുമായി കേരള തീരത്തടിഞ്ഞ പെഗാസസ് എന്ന കപ്പല്‍ കത്തിയമരുന്നു. എന്താണ് കാരണം? അതിനു സാക്ഷികളുണ്ടോ? വായനക്കാരനെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് അന്വേഷണം മുന്നേറുന്നു. കടലും കപ്പലും നാവികരും കേന്ദ്ര പ്രമേയമാകുന്ന അസാധാരണ ക്രൈം ത്രില്ലര്‍. കപ്പല്‍ച്ചേതവും കപ്പല്‍ മരണങ്ങളും. ‘പെഗാസസ്’. ക്യാപ്റ്റന്‍ ഗോവിന്ദന്‍. മനോരമ ബുക്സ്. വില 180 രൂപ.

ശുചിത്വമില്ലായ്മയാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ബാക്ടീരിയകള്‍ ഭക്ഷണത്തിനൊപ്പം ശരീരത്തില്‍ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛര്‍ദ്ദി, വയറിളക്കം, പനി, തലവേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. ഉണ്ടാക്കിയ ഭക്ഷണം ദീര്‍ഘനേരം അന്തരീക്ഷ ഊഷ്മാവില്‍ വയ്ക്കുന്നത് നല്ലതല്ല. ആഹാരം ഉണ്ടാക്കിയ ശേഷം പെട്ടെന്ന് കഴിക്കണം, ചൂടോടെ. കൂടാതെ, സ്വാദ് കൂട്ടാന്‍ ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും വയറിന് അസ്വസ്ഥതയുണ്ടാക്കും. കഠിനമായ വയറുവേദന, വയറിളക്കം, ഛര്‍ദ്ദി, തളര്‍ച്ച, തലവേദന, പനി എന്നീ ലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കണം. തുടര്‍ച്ചയായുള്ള ഛര്‍ദ്ദി, മലത്തിലൂടെയും ഛര്‍ദ്ദിയിലൂടെയും രക്തം പോവുക, മൂന്ന് ദിവസത്തില്‍ കൂടുതലുള്ള വയറിളക്കം എന്നിവയ്ക്ക് ചികിത്സ നല്‍കേണ്ടതാണ്. ദഹനസംബന്ധമായ എല്ലാ അസുഖങ്ങളെയും പരിഹരിക്കാന്‍ ഉപകരിക്കുന്ന മരുന്നാണ് ഇഞ്ചി. ആന്റിമൈക്രോബിയലാണ് ഇഞ്ചി. ഇത് ഭക്ഷണത്തിലെ പോഷകങ്ങള്‍ ആഗിരണം ചെയ്യാനും നന്നായി ദഹനം നടക്കാനും സഹായിക്കും. നെഞ്ചെരിച്ചില്‍ ഉണ്ടാകാതിരിക്കാന്‍ ഭക്ഷണത്തിനുശേഷം ഒരു കപ്പ് ഇഞ്ചി ചായ കുടിച്ചാല്‍ മതി. കൂടാതെ, ഭക്ഷ്യവിഷബാധ, ഓക്കാനം എന്നിവയേയും തടയും. ഇന്‍ഫ്ലമേഷന്‍ ഉണ്ടാകാതിരിക്കാന്‍ ഒരു ടീസ് പൂണ്‍ ഇഞ്ചിനീരില്‍ കുറച്ച് തേന്‍ ചേര്‍ത്ത് ഇടക്കിടെ കഴിച്ചാല്‍ മതി. ഭക്ഷ്യവിഷബാധ ഉണ്ടാകാതിരിക്കാന്‍ നാരങ്ങാനീരും സഹായിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *