*1985 ലെ ജനപ്രിയ ചലച്ചിത്ര അവാര്‍ഡ് – ഒരു തിരനോട്ടം : https://youtu.be/hvLuuxdOyFU*
◾രാഹുല്‍ ഗാന്ധി വീണ്ടും എംപിയായി പാര്‍ലമെന്റില്‍ എത്തി. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. 137 ദിവസത്തെ ‘അയോഗ്യത’യ്ക്കുശേഷം രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ എത്തി. ഗാന്ധി പ്രതിമക്കു മുന്നില്‍ വണങ്ങിയാണ് പാര്‍ലമെന്റിലേക്കു പ്രവേശിച്ചത്. കോണ്‍ഗ്രസ് എംപിമാര്‍ മുദ്രാവാക്യം വിളിച്ചാണു രാഹുലിനെ വരവേറ്റത്.
◾മിത്ത് വിവാദം നിയമ സഭയില്‍ കുത്തിപ്പൊക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചു. വിഷയം നിയമസഭയില്‍ പരാമര്‍ശിക്കും. സ്പീക്കര്‍ക്കെതിരെ അടിയന്തര പ്രമേയ നോട്ടീസ് സാധ്യമല്ല. സ്പീക്കര്‍ തിരുത്തണമെന്ന നിലപാടു മാത്രം മതിയെന്നാണു തീരുമാനം.
◾
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം*
ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.
*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*
◾അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം കെ പി മോഹനന്. എല്‍ജെഡി കക്ഷി നേതാവ് എന്ന നിലയിലാണ് കെ പി മോഹനന്‍ ഒരു നിര മുന്നിലേക്കെത്തിയത്. നേരത്തെ രണ്ടാം നിരയിലായിരുന്നു മോഹനന്‍.
◾സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്നും സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകന്‍ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പുരസ്‌കാര നിര്‍ണ്ണയത്തില്‍ സ്വജനപക്ഷപാതം ഉണ്ടായെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടെന്നുമാണ് ഹര്‍ജിയിലെ ആരോപണം.
◾ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിയോജിപ്പു പ്രകടിപ്പിച്ചു. മണികുമാറിന് സംസ്ഥാന സര്‍ക്കാര്‍ കോവളത്തെ ഹോട്ടലില്‍ യാത്രയയപ്പു നല്‍കിയതിനെതിരേ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*
ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*
◾തന്നെ കൊല്ലാന്‍ പാര്‍ട്ടി നേതാക്കള്‍ ശ്രമിച്ചെന്ന് എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ തോമസ് ഡിജിപിക്കു പരാതി നല്‍കി. എന്‍സിപി ദേശീയ നിര്‍വാഹക സമിതി അംഗം റെജി ചെറിയാനെതിരേയാണ് പരാതി. മുന്‍ ഡ്രൈവറായ തോമസ് കുരുവിളയെ സ്വാധീനിച്ച് വാഹനം അപകടത്തില്‍പെടുത്താന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ട്.
◾എന്‍സിപി നേതാവ് തോമസ് കെ തോമസിന്റെ വധശ്രമ പരാതി ഗുരുതരമെന്ന് എന്‍സിപിയുടെ മന്ത്രി എ കെ ശശീന്ദ്രന്‍. പൊലീസ് അന്വേഷിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
◾സൗദി അറേബ്യയിലെ സന്ദര്‍ശനത്തിനിടെ ബാങ്ക് വിളി കേട്ടില്ലെന്ന പരാമര്‍ശം തനിക്കു ലഭിച്ച തെറ്റായ വിവരം മൂലം ഉണ്ടായതാണെന്ന് മന്ത്രി സജി ചെറിയാന്‍. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ തന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. മന്ത്രി പറഞ്ഞു.
◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന പരാതി ലോകായുക്ത പരിഗണിക്കുന്നു. ലോകായുക്തയുടെ ഫുള്‍ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് മൂന്നംഗ ബഞ്ചിന് വിടാനുള്ള ലോകായുക്തയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പരാതിക്കാരന്‍ ആര്‍.എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾സ്പീക്കര്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തു നാമജപ യാത്ര നടത്തിയതിന് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.
◾ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ കെ ഫോണിനൊപ്പം കൈകോര്‍ക്കാന്‍ കേബിള്‍ ടിവി ഓപറേറ്റര്‍മാര്‍ക്കു താല്‍പര്യമില്ല. കെ ഫോണുമായി കരാറുണ്ടാക്കാന്‍ വെറും 50 ഓപ്പറേറ്റര്‍മാര്‍ മാത്രമാണു തയാറായത്.
◾കൊച്ചിയില്‍ മൃഗസംരക്ഷണ പദ്ധതിയുമായി എത്തിയ ബ്രിട്ടീഷ് വയോധികയുടെ ഏഴര കോടി രൂപ തട്ടിയെടുത്തെന്ന് പള്ളുരുത്തി സ്വദേശി യാഹിയ ഖാലിദിനെതിരേ കേസ്. മടങ്ങിപ്പോകാനുള്ള പണംപോലും കൈയിലില്ലെന്നാണ് സാറ പെനിലോപ് കോക്ക് എന്ന 75 കാരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 2007 ല്‍ ലണ്ടനില്‍നിന്ന് കേരളത്തിലെത്തിയ സാറയും ഭര്‍ത്താവും തെരുവു നായ്ക്കള്‍ക്ക് അഭയ കേന്ദ്രമൊരുക്കാന്‍ മാഡ് ഡോഗ് ട്രസ്റ്റ് രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഭര്‍ത്താവ് മരിച്ചതിനു പിറകേ ബ്രിട്ടനിലെ വീടു വിറ്റു കിട്ടിയ പണമാണ് തട്ടിയെടുത്തത്.
◾മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് നാലുപേര്‍ കടലില്‍ മുങ്ങി. നാലു പേരും നീന്തി രക്ഷപ്പെട്ടു. ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം തല കീഴായി മറിയുകയായിരുന്നു.
◾കോട്ടയം ചിങ്ങവനം മന്ദിരം കവലയിലെ സുധ ഫൈനാന്‍സില്‍ ഒരു കോടിയോളം രൂപയുടെ സ്വര്‍ണവും എട്ടു ലക്ഷം രൂപയും കൊള്ളയടിച്ചു. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്തായിരുന്നു മോഷണം. സ്ഥാപനത്തിലെ സിസിടിവി ക്യാമറകള്‍ നശിപ്പിച്ച നിലയിലാണ്.
◾യുവ കഥകളി നടന്‍ ആര്‍എല്‍വി രഘുനാഥ് മഹിപാല്‍ കഥകളിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെയാണ് ഇരുപത്തഞ്ചുകാരനായ രഘുനാഥ് കുഴഞ്ഞു വീണത്. എറണാകുളം കാഞ്ഞിരമുറ്റം കൊല്ലാനിരപ്പേല്‍ മഹിപാലിന്റെയും രതിയുടെയും മകനാണ്.
◾മാവേലിക്കര കണ്ടിയൂരില്‍ കാറിനു തീപിടിച്ച് 35 കാരന്‍ മരിച്ചു. മാവേലിക്കര ഗേള്‍സ് സ്‌കൂളിനു സമീപം കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന കൃഷ്ണ പ്രകാശ് എന്ന കണ്ണന്‍ ആണ് മരിച്ചത്.
◾മരം വാഹനത്തിലേക്ക് കയറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കര്‍ണാടക സ്വദേശി ദേവരാജനാണ് മരിച്ചത്. കല്‍പ്പറ്റ-മാനന്തവാടി റോഡില്‍ വെള്ളമ്പാടിയിലായിരുന്നു സംഭവം.
◾കോതമംഗലം പുതുപ്പാടി ഇളങ്ങടത്ത് ഇടുക്കി – കോതമംഗലം 220 കെ വി ലൈനിനു താഴെ യുവ കര്‍ഷകന്‍ അനീഷിന്റെ വാഴത്തോട്ടത്തിലെ കുലച്ച നേന്ത്രവാഴകള്‍ കെഎസ്ഇബി ജീവനക്കാര്‍ വെട്ടിമാറ്റിയത് വൈദ്യുതാഘാതമേറ്റ് മനുഷ്യ ജീവന്‍ നഷ്ടമാകാതിരിക്കാനെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സംഭവത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ മൂവാറ്റുപുഴ തഹസില്‍ദാറോട് റിപ്പോര്‍ട്ട് തേടി. നാലു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അനീഷ് പറഞ്ഞിരുന്നു.
◾കൊടുങ്ങല്ലൂരില്‍ കാര്‍ തടഞ്ഞ് തകര്‍ത്ത സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. മുഖ്യപ്രതി പത്താഴക്കാട് സ്വദേശി അസീമിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചിരുന്നു. മതിലകം, കൊടുങ്ങല്ലൂര്‍ സ്വദേശികളായ മറ്റ് ഏഴുപേരെ ഉടനേ പിടികൂടുമെന്നു പൊലീസ് അറിയിച്ചു. തൃപ്രയാര്‍ സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്. നേരത്തെ രണ്ടു കാറുകളും തമ്മില്‍ തളിക്കുളത്തുവച്ച് ഉരസിയിരുന്നു.
◾തിരുവല്ല രാമന്‍ചിറയില്‍ ഹോട്ടലിനു മുന്നില്‍ കൂട്ടത്തല്ല്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളെ ഹോട്ടലില്‍ എത്തിയ മൂന്നുപേര്‍ തുറിച്ചു നോക്കി എന്ന് ആരോപിച്ചാണ് സംഘര്‍ഷം ഉണ്ടായത്.
◾സിപിഎം നേതാവ് സമൂഹ മാധ്യമങ്ങളിലൂടെ വധഭീഷണി ഉയര്‍ത്തിയെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന കെ.എസ്. അഭിശാന്ത് മലമ്പുഴ പൊലീസില്‍ പരാതി നല്‍കി. അഭിശാന്തിനെ എസ്എഫ്ഐയില്‍ നിന്നു സസ്പെന്‍ഡു ചെയ്തതിനു പിറകേ, ഡിവൈഎഫ്ഐ, സിപിഎം, സിഐടിയു തുടങ്ങിയ കമ്മിറ്റികളില്‍നിന്നു രാജിവച്ചിരുന്നു. ഇതിനു ശേഷമാണു സിപിഎം നേതാവിന്റെ ഭീഷണിയെന്നാണ് പരാതി.
◾ഹരിയാനയിലെ നൂഹില്‍ സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചു കെട്ടിടങ്ങള്‍ പൊളിക്കുന്ന നടപടി പഞ്ചാബ്- ഹരിയാന ഹൈക്കോടതി തടഞ്ഞു. ഇതോടെ പൊളിക്കല്‍ നിര്‍ത്തിവച്ചു. അനധികൃത കെട്ടിടങ്ങളെന്ന പേരില്‍ നോട്ടീസ് നല്‍കാതെ മുസ്ലീം സമുദായാംഗങ്ങളുടെ വീടുകളും കെട്ടിടങ്ങളും തകര്‍ക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണു കോടതി നടപടി.
◾ഹരിയാനയിലെ നൂഹില്‍ വിഎച്ച്പിയും ബജ്രംഗ്ദളും സംഘടിപ്പിച്ച റാലിക്കുനേരെ കല്ലെറിഞ്ഞവര്‍ അഭയം തേടിയെന്നു പറയപ്പെടുന്ന 320 കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. മൂന്നു നിലയുള്ള ഹോട്ടല്‍ കെട്ടിടവും പൊളിച്ചു. അനധികൃതമാണോയെന്ന് വിധിക്കാന്‍ കോടതിക്ക് അവസരം നല്‍കാതെ ജില്ലാ ഭരണകൂടം നിയമം കൈയിലെടുത്തെന്നു പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. 94 സ്ഥിരം നിര്‍മ്മിതികളും 212 താല്‍ക്കാലിക നിര്‍മ്മിതികളുമാണു പൊളിച്ചത്.
◾കന്നഡ നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദന അന്തരിച്ചു. 35 വയസായിരുന്നു. ബാങ്കോക്കില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സ്പന്ദനയുടെ അന്ത്യം.
◾മെസിയുടെ തോളിലേറി ഇന്റര്‍ മയാമി ലീഗ്‌സ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. എഫ്‌സി ഡല്ലാസിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ഇന്റര്‍ മയാമിയുടെ വിജയം. നിശ്ചിത സമയത്ത് 4-4 എന്ന നിലയില്‍ കളി അവസാനിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. മയാമി നേടിയ നാലു ഗോളുകളില്‍ രണ്ടും മെസിയുടെ വകയായിരുന്നു. 85-ാം മിനിറ്റില്‍ മെസി നേടിയ അതിമനോഹരമായ ഫ്രീകിക്ക് ഗോളാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. മത്സരത്തിന്റെ ആറാമത്തെ മിനുറ്റില്‍ മെസി മയാമിക്ക് ലീഡ് നേടി കൊടുത്തിരുന്നു. ഓഗസ്റ്റ് 11 നാണ് മയാമിയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍. എതിരാളികളെ തീരുമാനമായില്ല.
◾സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം എയര്‍ ഇന്ത്യയുടെ നഷ്ടം 14,000 കോടിയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ പഴയ എന്‍ജിനുകള്‍ ഒഴിവാക്കിയതിലൂടെയുണ്ടായ നഷ്ടവും ഉള്‍പ്പെടുന്നു. ടാറ്റ സണ്‍സ് 13,000 കോടിയാണ് എയര്‍ ഇന്ത്യയില്‍ നിക്ഷേപിച്ചത്. എന്നാല്‍, ഇതില്‍ 470 പുതിയ വിമാനങ്ങള്‍ വാങ്ങാനായി വിനിയോഗിച്ച പണം ഉള്‍പ്പെടുന്നില്ല. 30 ബില്യണ്‍ ഡോളറാണ് പുതിയ വിമാനങ്ങള്‍ വാങ്ങാനായി കമ്പനി മുടക്കുന്നതെന്നാണ് സൂചന. ഈ തുക ഗഡുക്കളായി എയര്‍ ഇന്ത്യ വിമാന കമ്പനികള്‍ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷക്കും ഉപഭോക്താക്കളും സംതൃപ്തിക്കുമാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അത് കഴിഞ്ഞാണ് ലാഭകണക്കുകള്‍ പരിഗണിക്കേണ്ടതെന്നും ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. യു.എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സി.എഫ്.എം ഇന്റര്‍നാഷണലില്‍ നിന്ന് 400 എയര്‍ക്രാഫ്റ്റ് എന്‍ജിനുകള്‍ വാങ്ങാന്‍ ഈ ജൂലൈയില്‍ എയര്‍ ഇന്ത്യ കരാറൊപ്പിട്ടിരുന്നു. ഫെബ്രുവരിയിലാണ് കമ്പനി ഇടപാട് പ്രഖ്യാപിച്ചത്.
◾മടക്കാവുന്ന ഫോണുകളില്‍ ഏറ്റവും മികച്ചതാകാനുള്ള മത്സരത്തില്‍ നിരവധി പരിഷ്‌കാരങ്ങളാണ് സാംസങ് ഏറ്റവും പുതിയ സെഡ് ഫ്ലിപില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും പ്രധാന മാറ്റം കവര്‍ ഡിസ്പ്ലേയിലാണ്. ചെറിയ 1.9 ഇഞ്ച് എന്നതില്‍നിന്നു 3.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ(704ഃ748) ആയി മാറിയിരിക്കുന്നു. ഏറ്റവും കസ്റ്റമൈസെബിള്‍ ആയി അവതരിപ്പിച്ചിരിക്കുന്ന കവര്‍ ഡിസ്പ്ലേയില്‍ത്തന്നെ കോള്‍ ചെയ്യാനും ഫോട്ടോ എടുക്കാനും സന്ദേശങ്ങള്‍ക്കു(ഫുള്‍ സ്‌ക്രീന്‍ കീബോര്‍ഡ്) മറുപടി അയയ്ക്കാനുമൊക്കെയുള്ള സംവിധാനം ഉണ്ട്. ആന്‍ഡ്രോയിഡ് ആപ്പുകളും പ്രവര്‍ത്തിപ്പിക്കാനാകും (യുട്യൂബ് വീഡിയോകളും കാണാം). അകത്തെ ഡിസ്പ്ലേ പഴയ പോലെ 6.7 ഇഞ്ച് തന്നെയാണ്. ഫ്ലാറ്റ് ഡിസൈന്‍ പിന്തുടരുന്ന ഫോണില്‍ സ്നാപ് ഡ്രാഗണ്‍ എട്ട് രണ്ടാം തലമുറ പ്രൊസസറാണുള്ളത്. ആര്‍മര്‍ അലൂമിനിയം ഫ്രെയിമിലാണ് ബോഡിയുടെ കരുത്ത്. ഫ്ലെക്സ് ഹിഞ്ച് സംവിധാനം ചെറിയ ഗ്യാപ് ഒഴിവാക്കിയിരിക്കുന്നു. 3700 എംഎഎച്ച് ബാറ്ററിയാണുള്ളത്. ബേസ് സ്റ്റോറേജ് 256ജിബി ആക്കിയെന്നതും ശ്രദ്ധേയമായ മാറ്റമാണ്.
◾ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘ജലധാര പമ്പ്സെറ്റ് സിന്‍സ് 1962’. ആഷിഷ് ചിന്നപ്പയാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷേപഹാസ്യ ഗണത്തില്‍ വരുന്ന ഒരു ചിത്രമാണ് ‘ജലധാര പമ്പ്സെറ്റ് സിന്‍സ് 1962’. ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് പതിനൊന്നിനായിരിക്കും. സാഗര്‍, ജോണി ആന്റണി, ടി ജി രവി, വിജയരാഘവന്‍, അല്‍ത്താഫ്, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, സജി ചെറുകയില്‍, കലാഭവന്‍ ഹനീഫ്, തങ്കച്ചന്‍ വിതുര, വിഷ്ണു ഗോവിന്ദന്‍, സംസ്ഥാന അവാര്‍ഡ് ജേതാവ് മാസ്റ്റര്‍ ഡാവിഞ്ചി, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനില്‍കുമാര്‍, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കര്‍മ്മ തുടങ്ങിയവരും ‘ജലധാര പമ്പ്സെറ്റ് സിന്‍സ് 1962’ല്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പ്രജിന്‍ എം പിക്കൊപ്പം സംവിധായകനും തിരക്കഥയില്‍ പങ്കാളിയാകുന്നു. സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീതം.
◾ജോജു ജോര്‍ജും ഐശ്വര്യ രാജേഷും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ‘പുലിമട’ റിലീസിന് ഒരുങ്ങുന്നു. ടൈറ്റില്‍ പോസ്റ്ററും റിലീസ് ചെയ്തു. പുലിമടയുടെ കഥ തിരക്കഥ സംഭാഷണം എഡിറ്റിംഗും സംവിധാനം നിര്‍വ്വഹിക്കുന്നത് മലയാളികള്‍ക്ക് പ്രിയങ്കരനായ എ കെ സാജന്‍ ആണ്. നിരവധി ചിത്രങ്ങളില്‍ ക്യാമറ കൊണ്ട് അത്ഭുതങ്ങള്‍ തീര്‍ത്ത ക്യാമറമാന്‍ വേണുവും ചിത്രത്തില്‍ ഭാഗമാകുന്നു. ജോജു ജോര്‍ജ്ജ് നായകനായ ഇരട്ടക്ക് ശേഷം എത്തുന്ന ചിത്രം ആണ് പുലിമട. ദിലീപ് നായകനായി എത്തിയ വോയിസ് ഓഫ് സത്യനാഥന്‍ ആണ് ജോജുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ലാന്റ് സിനിമാസിന്റെയും, ഐസ്റ്റീന്‍ മീഡിയയുടെയും ബാനറില്‍ എയ്ന്‍സ്റ്റീന്‍ സാക്ക് പോള്‍ രാജേഷ് ദാമോദരന്‍ ചേര്‍ന്ന് ആണ് പുലിമട നിര്‍മ്മിക്കുന്നത്. ചെമ്പന്‍ വിനോദ്, ലിജോ മോള്‍, ജാഫര്‍ ഇടുക്കി,ജിയോ ബേബി,ബാലചന്ദ്ര മേനോന്‍, ജോണി ആന്റണി, കൃഷ്ണ പ്രഭ, സോനാ നായര്‍ എന്നീ താരങ്ങളോടൊപ്പം മലയാളത്തിലെ മറ്റ് നിരവധി അഭിനേതാക്കളും ചിത്രത്തില്‍ അണിനിരക്കുന്നു.
◾മാരുതി സുസുക്കി ആള്‍ട്ടോ ചരിത്ര നേട്ടം സ്വന്തമാക്കി. 45 ലക്ഷം യൂണിറ്റ് എന്ന വില്പന നേട്ടമാണ് ആള്‍ട്ടോ സ്വന്തമാക്കിയിരിക്കുന്നത്. 2000ല്‍ പുറത്തിറക്കിയ ആള്‍ട്ടോ 23 വര്‍ഷത്തിന് ശേഷം ഇപ്പോഴും വില്പനയില്‍ മുന്നിലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്പന നേടിയ കാര്‍ എന്ന പദവി കൂടി ആള്‍ട്ടോയ്ക്ക് സ്വന്തമാണ്. മികച്ച മൈലേജും നല്‍കുന്ന കാര്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തിലും മോശമല്ല. ആകര്‍ഷകമായ ഡിസൈനും പുതിയ ആള്‍ട്ടോയ്ക്കുണ്ട്. മാരുതി സുസുക്കി ആള്‍ട്ടോയുടെ ഇന്ത്യയിലെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 3.99 ലക്ഷം രൂപ മുതലാണ്. മാരുതി സുസുക്കിയുടെ സര്‍വ്വീസ് സെന്ററുകളുടെ ലഭ്യതയും പാര്‍ട്സുകളുടെ വിലക്കുറവും ആള്‍ട്ടോയുടെ വില്പനയ്ക്ക് ഗുണം ചെയ്തു. 67 പിഎസ് പവറും 89 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മാരുതിയുടെ 1.0-ലിറ്റര്‍ ത്രീ-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ആള്‍ട്ടോയ്ക്ക് നിലവില്‍ കരുത്ത് നല്‍കുന്നത്. 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായിട്ടാണ് കാര്‍ വരുന്നത്. ഓപ്ഷണല്‍ 5 സ്പീഡ് എഎംടിയും കാറിലുണ്ട്. നിലവില്‍ ആള്‍ട്ടോ ഒരു ഓപ്ഷണല്‍ സിഎന്‍ജി കിറ്റിലും ലഭ്യമാണ്.
◾ഈജിപ്ത്, ജോര്‍ദ്ദാന്‍, തുര്‍ക്കി എന്നിവിടങ്ങളിലൂടെ അവിടുത്തെ ജീവിതവും, ചരിത്രവും, രാഷ്ട്രീയവും രുചിയും അറിഞ്ഞനുഭവിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ നടത്തിയ സഞ്ചാരമാണിത്. അറേബ്യന്‍ നാടുകളുടെ കാണാക്കഥകളിലേക്കുള്ള യാത്ര. പിരമിഡുകളുടെയും നൈലിന്റെയും നാടായ ഈജിപ്തിലെയും സാമ്രാജ്യങ്ങളുടെ ചരിത്രമുറങ്ങുന്ന ജോര്‍ദാനിലെ അമ്മാന്‍ നഗരിയിലെയും ഓട്ടോമന്‍ തലസ്ഥാനമായ ഇസ്തംബൂളിലെയും കാഴ്ചകളെ ചരിത്രത്തിന്റെ കാഴ്പപ്പാടുകളിലൂടെ ആവിഷ്‌കരിച്ചുക്കൊണ്ട് യാത്രാഖ്യാനത്തിന്റെ മുന്മാതൃകകളില്‍ നിന്ന് വേറിട്ടുസഞ്ചരിക്കുന്നു ഈ പുസ്തകം. ‘അറേബ്യയും തുര്‍ക്കിയും ഒരു യാത്ര’. എം.എന്‍ സുഹൈബ്. ഡിസി ബുക്സ്. വില 315 രൂപ.
◾ഗര്‍ഭിണികള്‍ ആപ്പിള്‍ കഴിച്ചാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് മാത്രമല്ല വരും തലമുറകള്‍ക്ക് കൂടി ഗുണം ലഭിക്കുമെന്ന് പഠനം. ഓസ്‌ട്രേലിയയിലെ മൊനാഷ് യൂണിവേഴ്‌സിറ്റി ബയോമെഡിസിന്‍ ഡിസ്‌കവറി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിലാണ് കണ്ടെത്തല്‍. ആപ്പിളിലെ എര്‍സോളിക് ആസിഡാണ് തലച്ചോറിന്റെ ആരോഗ്യം കാക്കുന്നത്. ആപ്പിള്‍ മാത്രമല്ല, തുളസി, റോസ്മെറി, തൈം പോലെ എര്‍സോളിക് ആസിഡ് അടങ്ങിയ ഔഷധസസ്യങ്ങള്‍ ഗര്‍ഭകാലത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ വരും തലമുറകളുടെ ബുദ്ധി കൂട്ടുകയാണ്. തലച്ചോറിലെ ന്യൂറോണുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആക്‌സൊന്‍ ശൃംഖലയ്ക്കു ബലക്ഷയമുണ്ടാകാതിരിക്കാന്‍ എര്‍സോളിക് ആസിഡ് സഹായിക്കുന്നതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രഫ. റോജര്‍ പോകോക്ക് പറഞ്ഞു. ഗവേഷണത്തിന്റെ ഭാഗമായ പഠനം നേച്ചര്‍ സെല്‍ ബയോളജിയില്‍ പ്രസിദ്ധീകരിച്ചു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.73, പൗണ്ട് – 105.43, യൂറോ – 90.94, സ്വിസ് ഫ്രാങ്ക് – 94.66, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.42, ബഹറിന്‍ ദിനാര്‍ – 219.45, കുവൈത്ത് ദിനാര്‍ -268.91, ഒമാനി റിയാല്‍ – 214.89, സൗദി റിയാല്‍ – 22.05, യു.എ.ഇ ദിര്‍ഹം – 22.52, ഖത്തര്‍ റിയാല്‍ – 22.72, കനേഡിയന്‍ ഡോളര്‍ – 61.85.